India

  • കോടീശ്വരന്‍മാര്‍ക്ക് ബഹുത് അച്ഛാദിന്‍! മോദി ഭരണത്തില്‍ ഇന്ത്യയില്‍ ശതകോടീശ്വരന്മാര്‍ ഇരട്ടിയായി

    മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ 10-വര്‍ഷ ഭരണകാലത്ത് ഇന്ത്യയില്‍ ശതകോടീശ്വരന്മാരുടെ എണ്ണം ഇരട്ടിയിലേറെയായി വര്‍ധിച്ചെന്ന് സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായ പ്രമുഖ ധനകാര്യസ്ഥാപനം യുബിഎസിന്റെ റിപ്പോര്‍ട്ട്. ഏഷ്യ-പസഫിക് മേഖലയില്‍ സമ്പദ്‌രംഗത്ത് ‘ഏറെ തിളക്കമുള്ള രാജ്യമായ’ ഇന്ത്യയില്‍ ശതകോടീശ്വരന്മാരുടെ ആസ്തി കഴിഞ്ഞ ദശാബ്ദത്തില്‍ മൂന്നിരട്ടിയോളം (+263%) ഉയര്‍ന്ന് 905.6 ബില്യണ്‍ ഡോളറില്‍ (ഏകദേശം 76.60 ലക്ഷം കോടി രൂപ) എത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയുടെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഇന്ത്യയെ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്ശക്തിയാക്കിയെന്നും അനിതരസാധാരണമായ സാമ്പത്തിക വളര്‍ച്ചയാണ് ഇക്കാലയളവില്‍ രാജ്യം നേടിയതെന്നും യുബിഎസ് പറയുന്നു. യുഎസ്, ചൈന എന്നിവ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം ശതകോടീശ്വരന്മാരുള്ളത് ഇന്ത്യയിലാണ്. ആസ്തിയിലും ഇവയ്ക്ക് പിന്നിലായി മൂന്നാമതാണ് ഇന്ത്യന്‍ ശതകോടീശ്വരന്മാര്‍. 2023ലെ 153ല്‍ നിന്ന് 2024ല്‍ ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ എണ്ണം 185 ആയി വര്‍ധിച്ചു. ഇവരില്‍ 55.7% പേര്‍ സ്വയാര്‍ജിത ശതകോടീശ്വരന്മാണ്. 100 കോടി ഡോളറിനുമേല്‍ (ഏകദേശം 8,400 കോടി രൂപ) ആസ്തിയുള്ളവരാണ് ശതകോടീശ്വരന്മാര്‍. 40…

    Read More »
  • തൊഴില്‍ സമരങ്ങളില്‍ കേരളം ഗുജറാത്തിനേക്കാള്‍ പിന്നില്‍; രാജ്യത്ത് മൂന്നാം സ്ഥാനത്ത്

    ന്യൂഡല്‍ഹി: കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ രാജ്യത്തുനടന്ന തൊഴിലാളി സമരങ്ങളുടെ എണ്ണത്തില്‍ കേരളം മൂന്നാംസ്ഥാനത്ത്. തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതല്‍ തൊഴിലാളി സമരങ്ങള്‍ നടന്നത്. രാജ്യത്താകമാനം നടന്ന1439 തൊഴില്‍ സമരങ്ങളില്‍ 415 എണ്ണം തമിഴ്നാട്ടിലായിരുന്നു(28.8%). രണ്ടാം സ്ഥാനത്തുള്ള ഗുജറാത്തില്‍ 217 (15%) സമരങ്ങള്‍ നടന്നു. 178 സമരങ്ങളാണ് (12.3%) കേരളത്തില്‍ നടന്നത്. ഉത്തരാഖണ്ഡിലാണ് ഏറ്റവും കുറവ് സമരം നടന്നതെന്നും തൊഴില്‍ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലുണ്ട്. വ്യവസായമേഖലയിലെ തൊഴിലാളി സമരങ്ങളുടെ മാത്രം കണക്കാണിത്. സമരംമൂലം ഏറ്റവും കൂടുതല്‍ തൊഴില്‍ദിനം നഷ്ടപ്പെട്ടത് ബംഗാളിലാണ് (39.27%). തമിഴ്നാട് രണ്ടാമതും കേരളം അഞ്ചാമതുമാണ്. സമരങ്ങള്‍മൂലം ആകെ ഉല്‍പാദനത്തിന്റെ 1.68 ശതമാനം കേരളത്തിന് നഷ്ടമായി.

    Read More »
  • എത്രയും വേഗം സിറിയ വിടുക, അവിടേക്കുള്ള യാത്രകള്‍ ഒഴിവാക്കുക; ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം

    ന്യൂഡല്‍ഹി: സിറിയയില്‍ ആഭ്യന്തരസംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് നിര്‍ദേശിച്ച മന്ത്രാലയം, നിലവില്‍ സിറിയയില്‍ ഉള്ള ഇന്ത്യക്കാര്‍, ഡമാസ്‌കസിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധം പുലര്‍ത്തണമെന്നും അറിയിക്കുന്നുണ്ട്. നിലവില്‍ സിറിയയിലുള്ള ഇന്ത്യക്കാര്‍, ലഭ്യമായ വിമാനസര്‍വീസുകളുടെ സേവനം പ്രയോജനപ്പെടുത്തി പരമാവധി നേരത്തെ സിറിയ വിടാനും വിദേശകാര്യമന്ത്രാലയം നിര്‍ദേശത്തില്‍ പറയുന്നു. അതിന് സാധിക്കാത്തവര്‍ സുരക്ഷയുടെ കാര്യത്തില്‍ കഴിയുന്നത്ര മുന്‍കരുതല്‍ സ്വീകരിക്കാനും പുറത്തുള്ള യാത്രകള്‍ ചുരുക്കാനും നിര്‍ദേശത്തിലുണ്ട്. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും മെയില്‍ വിലാസവും വിദേശകാര്യമന്ത്രാലയം പങ്കുവെച്ചിട്ടുണ്ട്. റഷ്യയുടെയും ഇറാന്റെയും പിന്തുണയുള്ള ബഷാര്‍ അല്‍ അസദിന്റെ സര്‍ക്കാരിനെതിരേ തുര്‍ക്കിയുടെ പിന്തുണയുള്ള വിമതരും സായുധ സംഘങ്ങളും പോരാട്ടത്തിനിറങ്ങിയതോടെയാണ് സിറിയയില്‍ ആഭ്യന്തര രാഷ്ട്രീയ സംഘര്‍ഷം കടുത്തത്. അസദ് ഭരണകൂടത്തെ താഴെയിറക്കലാണ് വിമതരുടെ ലക്ഷ്യം.

    Read More »
  • ആയുസൊടുക്കി ആരാധന! പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ചു

    ഹൈദാരാബാദ്: അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2 സിനിമയുടെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ദില്‍സുഖ് നഗറിലെ രേവതിയാണ്(39) മരിച്ചത്. ആര്‍ടിസി ക്രോസ് റോഡിലുള്ള സന്ധ്യാ തിയറ്ററില്‍ ഇന്നലെ രാത്രി 10.30ഓടെയാണ് അപകടം. തിയറ്ററില്‍ പ്രീമിയര്‍ ഷോയ്ക്ക് എത്തിയ അല്ലു അര്‍ജുനെ കാണാനാണ് വലിയ ഉന്തും തള്ളുമുണ്ടായത്. റിലീസിന് മുന്നോടിയായി തിയറ്ററിന് മുന്നില്‍ പൊലീസും ആരാധകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. തടിച്ചുകൂടിയ ജനക്കൂട്ടത്തിനുനേരെ പൊലീസ് ലാത്തിവീശി. ഭര്‍ത്താവ് ഭാസ്‌കറിനും രണ്ട് മക്കള്‍ക്കുമൊപ്പമാണ് യുവതി സിനിമ കാണാനെത്തിയത്. അല്ലു അര്‍ജുനെ കാണാന്‍ ആളുകള്‍ ഉന്തും തള്ളുമുണ്ടാക്കിയതോടെ രേവതയും മകനും ഇതിനിടയില്‍ പെടുകയായിരുന്നു. പൊലീസും അടുത്തുണ്ടായിരുന്നവരും ഉടന്‍ തന്നെ യുവതിക്കും മകനും സിപിആര്‍ നല്‍കുകയും തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കുകയുമായിരുന്നു. മകനെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. രേവതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. അല്ലു അര്‍ജുന്‍ വേദിയില്‍ എത്തിയെന്ന…

    Read More »
  • ദുരന്തബാധിതരെ പാര്‍ട്ടി ഓഫീസിലെത്തിച്ച് സഹായം; വിജയ്ക്ക് പരിഹാസം, വിമര്‍ശനം

    ചെന്നൈ: ടിവികെ അധ്യക്ഷനും സൂപ്പര്‍താരവുമായ വിജയ്ക്ക് എതിരെ രൂക്ഷവിമര്‍ശനം. ചെന്നൈയിലെ ദുരന്തബാധിതരെ പാര്‍ട്ടി ഓഫീസിലെത്തിച്ച് സഹായം നല്‍കിയ സംഭവത്തിലാണ് ഡിഎംകെ, ബിജെപി സൈബര്‍ ഹാന്‍ഡിലുകള്‍ വിജയ്ക്ക് എതിരെ വിമര്‍ശനം ശക്തമായിരിക്കുന്നത്. വിജയിയെ പരിഹസിച്ച് വ്യാപകമായി പോസ്റ്ററുകള്‍ പുറത്തിറക്കിയാണ് വിമര്‍ശനം. കോള്‍ഷീറ്റ് രാഷ്ട്രീയം, വര്‍ക്ക് ഫ്രം ഹോം തുടങ്ങിയ പ്രയോഗങ്ങളിലൂടെയാണ് പരിഹാസം. എന്നാല്‍, ആളുകളുടെ സൗകര്യം പരിഗണിച്ചാണ് പാര്‍ട്ടി ഓഫീസില്‍ പരിപാടി നടത്തിയതെന്ന് ടിവികെ അറിയിച്ചു. 300 കുടുംബങ്ങള്‍ക്കാണ് വിജയ് കിറ്റ് നല്‍കിയത്. ചെന്നൈ പണയൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് വെച്ചാണ് ദുരന്തബാധിതര്‍ക്ക് പ്രളയ സഹായം കൈമാറിയത്. മഴ മുന്നറിയിപ്പ് തുടരുന്നതിനാല്‍ സര്‍ക്കാര്‍ ജാഗ്രത കുറയ്ക്കരുതെന്ന് വിജയ് ട്വീറ്റും ചെയ്തിരുന്നു. ദുരന്തനിവാരണ സേനയിലെ അംഗങ്ങള്‍ക്ക് വേണ്ട സഹായം നല്‍കണമെന്നും താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റിപാര്‍പ്പിക്കണമെന്നും വിജയ് നിര്‍ദേശിക്കുകയും ചെയ്തു. ടിവികെ പ്രവര്‍ത്തകര്‍ മിക്ക ജില്ലകളിലും ദുരിതാശ്വാസപ്രവര്‍ത്തനത്തില്‍ സഹായിച്ചിരുന്നു.  

    Read More »
  • ഗൂഗിള്‍ മാപ്പ് നോക്കി ഷോര്‍ട്ട് കട്ടിലൂടെ പോയി, കാര്‍ കനാലില്‍ വീണു; പത്ത് ദിവസത്തിനിടെ രണ്ടാമത്തെ അപകടം

    ലക്നൗ: കാര്‍ കനാലില്‍ വീണ് മൂന്ന് പേര്‍ക്ക് പരിക്ക്. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. ഗൂഗിള്‍ മാപ്പ് നോക്കി ഷോര്‍ട്ട് കട്ടിലൂടെ പോയതാണ് അപകടത്തിന് കാരണമായത്. ബറേലിയില്‍ നിന്ന് പിലിഭിത്തിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. കാലാപൂര്‍ ഗ്രാമത്തിന് സമീപമെത്തിയപ്പോള്‍ ഗൂഗിള്‍ മാപ്പ് കാണിച്ചുകൊടുത്ത ഷോര്‍ട്ട് കട്ടിലൂടെ പോകുകയായിരുന്നു സംഘം.അല്‍പം ദൂരമെത്തിയപ്പോള്‍ തന്നെ കാര്‍ കനാലില്‍ പതിച്ചു. സംഭവം കണ്ട നാട്ടുകാര്‍ ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. നിസാര പരിക്കുകളോടെ മൂന്ന് പേരെയും രക്ഷിക്കാന്‍ സാധിച്ചു. ഇവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. ‘ഹരിയാന രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്. ഗൂഗിള്‍ മാപ്പ് നോക്കി ഷോര്‍ട്ട് കട്ടിലൂടെ പോയതായിരുന്നു അവര്‍. ഗൂഗില്‍ മാപ്പ് കാണിച്ചുകൊടുത്ത വഴിയിലൂടെ പോയെങ്കിലും കാര്‍ കനാലില്‍ പതിക്കുകയായിരുന്നു. ഒരു ട്രാക്ടറിന്റെ സഹായത്തോടെയാണ് കാര്‍ പുറത്തെടുത്തത്.’- സിറ്റി പൊലീസ് സുപ്രണ്ട് മനുഷ് പരീക്ക് വ്യക്തമാക്കി. അതേസമയം,പത്ത് ദിവസത്തിനിടയില്‍ ജില്ലയില്‍ നടക്കുന്ന സമാനരീതിയിലുള്ള രണ്ടാമത്തെ അപകടമാണിത്. നവംബര്‍ ഇരുപത്തിനാലിന് പണി തീരാത്ത പാലത്തില്‍ നിന്ന് നദിയിലേക്ക് കാര്‍…

    Read More »
  • രാഹുലും പ്രിയങ്കയും സംഭലിലേക്ക്; തടയാനുറച്ച് യുപി പൊലീസ്, കനത്ത സുരക്ഷ

    ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉത്തര്‍പ്രദേശിലെ സംഭലില്‍ സന്ദര്‍ശനം നടത്താനിരിക്കെ സുരക്ഷ കര്‍ശനമാക്കി യുപി പൊലീസ്. നഗരത്തിലും സമീപ പ്രദേശങ്ങളിലുമെല്ലാം കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍നിന്ന് 10.15നു പുറപ്പെട്ട നേതാക്കള്‍ 1 മണിയോടെ സംഭലില്‍ എത്തിച്ചേരുമെന്നാണ് വിവരം. രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് എംപിമാരുമുണ്ട്. എഐസിസി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും സംഘത്തിലുണ്ട്. ഇരുവരെയും തടയാനായി ഒട്ടേറെ സ്ഥലങ്ങളില്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ഡല്‍ഹിസംഭല്‍ റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളെല്ലാം തടയുന്നുമുണ്ട്. പരിശോധനകള്‍ക്ക് ശേഷമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. ഇതേത്തുടര്‍ന്ന് നഗരത്തില്‍ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ഒട്ടേറെ പൊലീസുകാരെയാണ് ഗാസിപുര്‍ യുപി ഗേറ്റില്‍ വിന്യസിച്ചത്. നേതാക്കള്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ അവരെ തടയണമെന്ന് സംഭലിലെ അധികൃതര്‍ അയല്‍ ജില്ലകളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ബുലന്ദ്ഷഹര്‍, അംറോഹ, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗര്‍ എന്നിവിടങ്ങളിലെ പൊലീസ് മേധാവികള്‍ക്ക് ഇരുവരെയും അതിര്‍ത്തിയില്‍ തടയണമെന്ന് ആവശ്യപ്പെട്ട് സംഭല്‍ ജില്ലാ മജിസ്‌ട്രേറ്റ് കത്തെഴുതി. യാത്രയിലെ…

    Read More »
  • ടോയ്ലെറ്റ് ക്ലീനിങ്, പാത്രങ്ങള്‍ കഴുകല്‍, ഷൂ വൃത്തിയാക്കല്‍… പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിക്കെതിരെ ശിക്ഷാനടപടികളുമായി ‘സിഖ് കോടതി’

    ചണ്ഡീഗഢ്: പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദലിനെതിരെ കൗതുകമുണര്‍ത്തുന്ന ശിക്ഷാനടപടിയുമായി സിഖ് പരമോന്നത മതസഭയായ ‘അകാല്‍ തഖ്ത്’. അമൃത്സറിലെ സുവര്‍ണക്ഷേത്രത്തിലെ ശുചീകരണപ്രവൃത്തികള്‍ ഉള്‍പ്പെടെയുള്ള സന്നദ്ധ സേവനപ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ‘ഉത്തരവ്’. പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും സുഖ്ബീറിന്റെ പിതാവുമായ അന്തരിച്ച പ്രകാശ് സിങ് ബാദലിനെതിരെയും നടപടിയുണ്ട്. പഞ്ചാബ് സര്‍ക്കാരിന്റെ ഭാഗമായിരിക്കെ കൈക്കൊണ്ട രാഷ്ട്രീയ തീരുമാനങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ശിരോമണി അകാലിദള്‍(സാദ്) നേതാക്കള്‍ക്കെതിരെ സിഖ് സഭയുടെ ശിക്ഷാനടപടി. ‘അകാല്‍ തഖ്തി’നു കീഴില്‍ നിയമകാര്യ ചുമതല വഹിക്കുന്ന ‘ജതേദാര്‍’ ആയ ഗിയാനി രഘ്ബീര്‍ സിങ് ആണ് വിചാരണാനടപടികള്‍ക്കൊടുവില്‍ ശിക്ഷാവിധി പുറപ്പെടുവിച്ചത്. പഞ്ചാബില്‍ ശിരോമണി അകാലിദള്‍ സര്‍ക്കാര്‍ 2007-2017 കാലയളവില്‍ നടത്തിയ രാഷ്ട്രീയ തീരുമാനങ്ങളിലെ വീഴ്ചകളാണു വിചാരണയ്ക്കു വിധേയമായത്. വിവാദ ആള്‍ദൈവവും ‘ദേര സച്ചാ സൗദ’ തലവനുമായ ഗുര്‍മീത് റാം റഹീമിനെ 2007ലെ മതനിന്ദാ കേസില്‍ കുറ്റവിമുക്തനാക്കിയത് ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ‘സിഖ് കോടതി’ സുഖ്ബീറിനെതിരെ ചുമത്തിയിരുന്നത്. 2015ല്‍ സിഖ് വേദഗ്രന്ഥമായ ഗുരുഗ്രന്ഥ് സാഹിബ് നശിപ്പിച്ച കേസും വിചാരണയുടെ…

    Read More »
  • എഎസ്പി ആയി ആദ്യ നിയമനം, ചാര്‍ജെടുക്കാന്‍ പോകുമ്പോള്‍ വാഹനാപകടം; യുവാവിന് ദാരുണാന്ത്യം

    ബംഗളൂരു: കര്‍ണാടകയില്‍ എഎസ്പി ആയി ചാര്‍ജ് എടുക്കാന്‍ പോവുകയായിരുന്ന ഐപിഎസ് പ്രബേഷണറി ഓഫിസര്‍ വാഹനാപകടത്തില്‍ മരിച്ചു. മധ്യപ്രദേശ് സ്വദേശിയും 2023 കര്‍ണാടക കേഡര്‍ ഉദ്യോഗസ്ഥനുമായ ഹര്‍ഷ് വര്‍ധന്‍ (25) ആണ് ആദ്യ പോസ്റ്റിങ്ങ് ഏറ്റെടുക്കാന്‍ പോകവെ മരിച്ചത്. ജീപ്പ് ഓടിച്ചിരുന്ന കോണ്‍സ്റ്റബിള്‍ മഞ്‌ജേ ഗൗഡയെ ഗുരുതര പരുക്കുകളോടെ ഹാസനിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹാസനയ്ക്ക് 10 കിലോമീറ്റര്‍ അകലെ കിട്ടനെയില്‍ ഇന്നലെ വൈകിട്ടായിരുന്നു അപകടം. ടയര്‍ പൊട്ടിത്തെറിച്ച് ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സമീപത്തുള്ള മരത്തിലും അടുത്തുള്ള വീടിന്റെ മതിലിലും ഇടിച്ചാണ് ജീപ്പ് നിന്നത്. ഹര്‍ഷ് വര്‍ധനെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് കൊണ്ടു വരാനിരിക്കെ ആയിരുന്നു അന്ത്യം. വാഹനങ്ങളെ ഒഴിപ്പിച്ച് ട്രാഫിക് കോറിഡോര്‍ ഉണ്ടാക്കി ബംഗളൂരുവില്‍ എത്തിക്കാന്‍ ആയിരുന്നു നീക്കം. എന്നാല്‍ ആരോഗ്യനില ഗുരുതരമാവുകയും മരിക്കുകയുമായിരുന്നു. മധ്യപ്രദേശിലെ ദോസര്‍ സ്വദേശിയാണ്. മൈസൂരുവിലെ പൊലീസ് അക്കാദമിയില്‍ നാലാഴ്ചത്തെ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ആദ്യ നിയമനം.

    Read More »
  • ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അരവിന്ദ് കേജ്‌രിവാള്‍

    ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കേജ്‌രിവാള്‍. ഒരു സഖ്യ രൂപീകരണത്തിനും ആംആദ്മി പാര്‍ട്ടി ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 3 വര്‍ഷമായി ഡല്‍ഹിയിലെ ക്രമസമാധാനം തകര്‍ന്നിരിക്കുകയാണ്. ഗുണ്ടാ സംഘത്തിന്റെ ഭീഷണി നേരിട്ട എഎപി എംഎല്‍എയെ ജയിലില്‍ അടച്ചു. തനിക്കെതിരായ ആക്രമണങ്ങളില്‍ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗുണ്ടാ സംഘങ്ങളെ സംരക്ഷിക്കുകയാണ്. ഇന്നലെ തനിക്കെതിരെ ആക്രമണം ഉണ്ടായി. ഇതില്‍ നടപടി എടുക്കാതെയാണ് എഎപി എംഎല്‍എ നരേഷ് ബില്യനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ അറസ്റ്റിലൂടെ കേന്ദ്ര ആഭ്യന്തരമന്ത്രി എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും കേജ്‌രിവാള്‍ ചോദിച്ചു. ഇന്നലെ സാവിത്രി നഗര്‍ ഏരിയയില്‍ പ്രചാരണത്തിനിടെയാണ് കേജ്‌രിവാളിനെ ഒരു യുവാവ് കയ്യേറ്റം ചെയ്തത്. കയ്യേറ്റത്തിനിടെ യുവാവ് കുപ്പിയില്‍ കരുതിയ ദ്രാവകം അരവിന്ദ് കേജ്‌രിവാളിന്റെ ശരീരത്തിലും ഒഴിച്ചു. എന്ത് ദ്രാവകമാണ് യുവാവ് ഒഴിച്ചതെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യത്തില്‍ ഉള്‍പ്പെടെ പൊലീസ് അന്വേഷണം…

    Read More »
Back to top button
error: