India

  • നിയമ സഭയില്‍ എത്താതെ എംഎല്‍എമാര്‍; ട്രാന്‍സ്ഫര്‍ റാക്കറ്റ് വിവാദം; നികത്താതെ 2 ലക്ഷം ഒഴിവുകള്‍; തെരുവിലിറങ്ങിയത് ആയിരക്കണക്കിന് യുവാക്കള്‍; മകന്റെ പിന്‍സീറ്റ് ഡ്രൈവിംഗ്; കരാറുകള്‍ക്ക് കമ്മീഷന്‍; സര്‍ക്കാര്‍ വീട് ലഭിക്കാന്‍ കൈക്കൂലി; കര്‍ണാടകയെ തച്ചുടയ്ക്കുമോ കോണ്‍ഗ്രസ് ഭരണം?

    ബെംഗളൂരു: ബിജെപിയില്‍നിന്നു ഭരണം പിടിച്ചെങ്കിലും കോണ്‍ഗ്രസ് നേതാക്കളുടെ തമ്മിലടിയില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കര്‍ണാടകയിലെ ഭരണം താറുമാറാകുന്നെന്നു റിപ്പോര്‍ട്ട്. നിയമസഭയില്‍ ഉന്നയിക്കപ്പെട്ട നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങള്‍ക്ക് (unstarred questions) മറുപടി നല്‍കാതിരുന്നതില്‍ പ്രതിഷേധിച്ചു സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായ യു.ടി. ഖാദര്‍ സഭ നിര്‍ത്തിവച്ചു! ആകെ 245 ചോദ്യങ്ങളില്‍ വെറും 90 എണ്ണത്തിന് മാത്രമാണ് മറുപടി നല്‍കിയത്. എംഎല്‍എമാരും മുഖ്യമന്ത്രിയും മറ്റു കോണ്‍ഗ്രസ് നേതാക്കളും പലവഴിക്കായതോടെ ഭരണം കുത്തഴിഞ്ഞു. ‘കോറം തികയാതെ സഭ നടത്താനാവില്ല, എന്നാല്‍ മന്ത്രിമാര്‍ കൃത്യസമയത്ത് എത്തുന്നില്ല. നാല് തവണ ഞാന്‍ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കി, പക്ഷേ ഒരു പുരോഗതിയും കാണുന്നില്ല’ ഖാദര്‍ പറഞ്ഞു. ‘ഇത് സര്‍ക്കാരിനെ ഗുരുതരമായി നാണംകെടുത്തുക മാത്രമല്ല, നിയമസഭാംഗങ്ങളുടെ അവകാശങ്ങളെയും സഭയുടെ അന്തസിനെയും ഹനിക്കുന്നതുമാണ്’- അദ്ദേഹം പറഞ്ഞു. സ്പീക്കറുടെ ഈ പരാമര്‍ശം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രതിരോധത്തിലാക്കാന്‍ പ്രതിപക്ഷത്തിന് പുതിയ ആയുധമായി. തന്റെ മന്ത്രിസഭയ്ക്കുള്ളിലെ പ്രശ്‌നങ്ങള്‍ അംഗീകരിക്കുന്ന രീതിയില്‍, നക്ഷത്രചിഹ്നമിടാത്ത എല്ലാ ചോദ്യങ്ങള്‍ക്കും ഉടന്‍ മറുപടി നല്‍കാന്‍ സിദ്ധരാമയ്യ…

    Read More »
  • ‘ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കുമെന്നും ഹോര്‍മൂസ് തടയുമെന്നും നേരത്തേ മുന്നറിയിപ്പ് നല്‍കി; മേഖലയിലെ സൈനിക താവളങ്ങളിലെ സൈനികര്‍ക്ക് സുരക്ഷ ഒരുക്കി’; ട്രംപിനെ തള്ളി ഇന്റലിജന്‍സ് മേധാവികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

    ന്യൂയോര്‍ക്ക്: ഇറാന്‍ യുദ്ധത്തിനു മുമ്പും ശേഷവും ട്രംപിന്റെ വാദഗതികളെ പൊളിച്ചടുക്കി ഇന്റലിജന്‍സ് മേധാവിയുടെ വെളിപ്പെടുത്തല്‍. അമേരിക്കന്‍ പാര്‍ലമെന്റിനു മുന്നില്‍ നല്‍കിയ മൊഴികളിലാണ് ട്രംപിന്റെ വാദവുമായി ബന്ധമില്ലാത്ത വിവരങ്ങള്‍. അമേരിക്ക ഇറാനെതിരേ യുദ്ധം ആരംഭിച്ചശേഷം ആദ്യമായാണ് ഉദ്യോഗസ്ഥര്‍ പരസ്യമായി സംസാരിക്കുന്നത്. യുദ്ധത്തിന്റെ അനന്തരഫലങ്ങളെയും ലക്ഷ്യങ്ങളെയും കുറിച്ചുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനകള്‍ക്ക് വിരുദ്ധമായിരുന്നു ഇതെന്ന് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. യുദ്ധത്തെക്കുറിച്ചുള്ള പൊതുജനധാരണ രൂപപ്പെടുത്താനുള്ള വൈറ്റ് ഹൗസിന്റെ ശ്രമങ്ങള്‍ക്ക് വമ്പന്‍ തിരിച്ചടിയാണെന്നാണു വിലയിരുത്തല്‍. ‘ഇറാനെ ആക്രമിച്ചാല്‍ അയല്‍രാജ്യങ്ങള്‍ക്കെതിരെ അവര്‍ എങ്ങനെ തിരിച്ചടിക്കുമെന്നതിനെക്കുറിച്ച് വൈറ്റ് ഹൗസിന് നേരത്തെ തന്നെ വിശദീകരണം നല്‍കിയിരുന്നു’ എന്നാണ് രഹസ്യാന്വേഷണ മേധാവികള്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും നടന്ന ഹിയറിംഗുകളില്‍ നിയമസഭാംഗങ്ങളോടു പറഞ്ഞത്. ഇറാന്‍ എണ്ണവില വര്‍ധിപ്പിക്കാനും ആഗോള വിതരണ ശൃംഖലയെ തടസപ്പെടുത്താനും സാധ്യതയുണ്ടെന്നും, ഭരണകൂട മാറ്റം യുദ്ധത്തിന്റെ ലക്ഷ്യമല്ലെന്നും, ഈ സൈനിക നീക്കത്തില്‍ വാഷിംഗ്ടണിനേക്കാള്‍ വ്യത്യസ്തമായ ലക്ഷ്യങ്ങളാണ് ഇസ്രായേലിനുള്ളതെന്നും അവര്‍ പറഞ്ഞു. ഇത് ട്രംപിന്റെ ഇതുവരെയുള്ള വാദഗതികളുമായി പൊരുത്തപ്പെടുന്നില്ല. യുദ്ധം നാലാം…

    Read More »
  • ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് ഹിസ്ബുള്ളയെ അടിമുടി നവീകരിച്ചു; ലെബനനില്‍ എത്തി നിയന്ത്രണം നേരിട്ട് ഏറ്റെടുത്തു; കൊല്ലപ്പെട്ട ഉന്നതരുടെ വിടവു നികത്തി; രഹസ്യം ചോരാതിരിക്കാന്‍ ഇറാന്‍ മോഡല്‍ ‘മൊസൈക് ഡിഫെന്‍സ്’; ഇപ്പോള്‍ ഇസ്രയേലിനെതിരേ യുദ്ധ സജ്ജം!

    ബെയ്‌റൂട്ട്: 2024-ല്‍ ഇസ്രായേല്‍ തകര്‍ത്ത ഹിസ്ബുള്ളയുടെ സൈനിക കമാന്‍ഡിനെ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സ് (IRGC) പുനര്‍നിര്‍മിച്ചെന്നു റിപ്പോര്‍ട്ട്. ഇറാനിയന്‍ ഉദേ്യാഗസ്ഥരെ ഉള്‍പ്പെടുത്തി കൊല്ലപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെ വിടവു നികത്തിയെന്നും വിവരം. ടെഹ്റാനു പിന്തുണയുമായി ഇപ്പോള്‍ നടത്തുന്ന യുദ്ധത്തിനായുള്ള പദ്ധതികള്‍ തയ്യാറാക്കിയത് ഇരുകൂട്ടരുമാണെന്ന് ഐആര്‍ജിസിയുടെ നീക്കങ്ങളെക്കുറിച്ച് അറിവുള്ള രണ്ടുപേര്‍ പറഞ്ഞെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 1982-ല്‍ ഐആര്‍ജിസി സ്ഥാപിച്ച ഷിയാ മുസ്ലിം ഗ്രൂപ്പായ ഹിസ്ബുള്ളയെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു പരിഷ്‌കാരം ആദ്യത്തേതാണ്. 2024-ലെ യുദ്ധത്തില്‍ നേതാവ് ഹസന്‍ നസ്റള്ളയും മറ്റ് മുന്‍നിര കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടതിനെ ത്തുടര്‍ന്നുണ്ടായ ആഘാതങ്ങള്‍ക്ക് ശേഷം ഇറാന്‍ തീവ്രവാദ ഗ്രൂപ്പിനുള്ളില്‍ നേരിട്ട് ഇടപെട്ടെന്നാണ് ഇതു ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിച്ചപ്പോള്‍ മിഡില്‍ ഈസ്റ്റിലെ യുദ്ധത്തില്‍ പങ്കാളിയാകാന്‍ ഹിസ്ബുള്ളയെ ഇത് പ്രാപ്തമാക്കി. മറ്റൊരു യുദ്ധം അനിവാര്യമാണെന്ന് ഹിസ്ബുള്ള കണ്ടിരുന്നതായും മാസങ്ങളോളം അതിനായി തയാറെടുപ്പുകള്‍ നടത്തിയതായും മാര്‍ച്ച് ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഹിസ്ബുള്ളയെക്കുറിച്ച് ഒരു വിദഗ്ദ്ധനും പേരു വെളിപ്പെടുത്താത്ത ആറുപേരും നല്‍കിയ വിവരങ്ങളുടെ…

    Read More »
  • ഫിറ്റ്‌നസ് സംരക്ഷിച്ച് രോഹിത്ത്, ബീസ്റ്റ് മോഡില്‍ കോലി; കാത്തിരിപ്പ് തുടര്‍ക്കഥ; ഇരുവരും അര്‍ഹിക്കുന്നത് വ്യക്തതയാണ്, ഊഹാ പോഹങ്ങളല്ല; ലോക കപ്പില്‍ താരങ്ങള്‍ ഉണ്ടാകുമോ എന്നതില്‍ ഉരുണ്ടുകളിച്ച് ബിസിസിഐ

    ബംഗളുരു: ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സ് വരെ തുടരാനുള്ള തന്റെ ആഗ്രഹം ഹെഡ് കോച്ച് ഗൗതം ഗംഭീര്‍ പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ 2027 ഏകദിന ലോകകപ്പ് വരെ തുടരാനാണ് ലക്ഷ്യമിടുന്നത്. ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തന്റെ ലക്ഷ്യം 2028 ആയി നിശ്ചയിച്ചിരിക്കുന്നു. ഏകദിന ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാകട്ടെ ദക്ഷിണാഫ്രിക്ക ലോകകപ്പിലാണ് തന്റെ അന്തിമ ലക്ഷ്യം ഉറപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ ടീമിലെ എല്ലാവരും ഭാവി ലക്ഷ്യങ്ങളില്‍ ശ്രദ്ധാലുക്കളാണ്. മുന്‍ ഏകദിന ക്യാപ്റ്റന്മാരായ രോഹിത് ശര്‍മ്മയെയും വിരാട് കോഹ്ലിയെയും സംബന്ധിച്ച അവ്യക്തത ഒഴികെ! കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യന്‍ ക്രിക്കറ്റിന് അവര്‍ നല്‍കിയ മഹത്തായ സംഭാവനകള്‍ക്കിടയിലും, വരാനിരിക്കുന്ന ലോകകപ്പിലെ തങ്ങളുടെ പങ്കിനെക്കുറിച്ച് രോഹിത്തിനോ വിരാടിനോ ഔദ്യോഗികമായ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ടൂര്‍ണമെന്റ് അടുത്തുവരുമ്പോഴും, ‘ഇനിയും സമയമുണ്ട്’, ‘ഞങ്ങള്‍ വര്‍ത്തമാനകാലത്ത് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്നു’ തുടങ്ങിയ പദപ്രയോഗങ്ങളല്ലാതെ ബിസിസിഐ വ്യക്തമായിട്ടൊന്നും പറയുന്നില്ല. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലില്‍നിന്ന് വ്യക്തമായ പിന്തുണ വന്നത് 2025 ഒക്‌ടോബറിലാണ്. ‘തീര്‍ച്ചയായും.…

    Read More »
  • ഡീഗോ ഗാര്‍ഷ്യ ചെറിയ മീനല്ല; ഹെവി ബോംബറുകളുടെ ആസ്ഥാനം; ഇറാന്റെ മിസൈല്‍ ശേഷി കണക്കുകൂട്ടലിനും അപ്പുറം? 4000 കിലോമീറ്റര്‍ റേഞ്ചില്‍ ഞെട്ടി അമേരിക്ക; വന്‍ മുന്നറിയിപ്പെന്നു വിദഗ്ധര്‍

    ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡീഗോ ഗാര്‍ഷ്യയിലുള്ള യുഎസ്-യുകെ സൈനിക താവളത്തിന് നേരെ ഇറാന്‍ രണ്ട് ഇടത്തരം ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതിന്റെ ഞെട്ടലില്‍ ലോകം. മിസൈലുകളുടെ പരിധി, തന്ത്രപ്രധാനമായ ഭൂമിശാസ്ത്രം എന്നിവയിലേക്കു ലോകത്തിന്റെ ശ്രദ്ധ മാറ്റുന്ന നീക്കമാണ് ഇറാന്‍ നടത്തിയത്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു മിസൈല്‍ പരാജയപ്പെടുകയും മറ്റൊന്ന് തടയപ്പെടുകയും ചെയ്തിട്ടുണ്ടാകാം എങ്കിലും, ഈ ശ്രമം വന്‍ അപകട മുന്നറിയിപ്പാണു നല്‍കുന്നതെന്നു വിദഗ്ധര്‍ വിലയിരുത്തുന്നു. ഇറാനില്‍ നിന്ന് ഏകദേശം 4,000 കിലോമീറ്റര്‍ അകലെയാണ് ഡീഗോ ഗാര്‍ഷ്യ. തങ്ങളുടെ ബാലിസ്റ്റിക് മിസൈലുകളുടെ പരിധി 2,000 കിലോമീറ്ററില്‍ പരിമിതപ്പെടുത്തിയിട്ടുണ്ടെന്നാണ് ഇറാന്‍ പരസ്യമായി അവകാശപ്പെടുന്നത്. പരസ്യമായി പ്രഖ്യാപിച്ച ഈ പരിധിയുടെ ഇരട്ടി ദൂരത്തുള്ള ഒരു ലക്ഷ്യസ്ഥാനത്തേക്ക് ഇറാന്‍ ആക്രമണത്തിന് ശ്രമിച്ചെങ്കില്‍ ലോകത്തിനറിയാത്ത വെളിപ്പെടുത്താത്ത ശേഷികള്‍ ഇറാന്റെ പക്കലുണ്ടെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. ഇറാന്‍ തങ്ങളുടെ സംവിധാനങ്ങള്‍ യഥാര്‍ത്ഥ ഐആര്‍ബിഎമ്മിന് (—) സമാനമായ രീതിയില്‍ പരീക്ഷിക്കുന്നുണ്ടാകാം. ഇത് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ആഴങ്ങളിലേക്കും തെക്കന്‍ യൂറോപ്പിലേക്കും വരെ എത്താന്‍…

    Read More »
  • ഭൂരിപക്ഷം ലഭിച്ചാല്‍ എംഎല്‍എമാര്‍ക്ക് എംപിയെ മുഖ്യമന്ത്രിയായി നിര്‍ദേശിക്കാം; ഖാര്‍ഗെയുടെ വീട്ടില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചയില്‍ നിര്‍ണായക തീരുമാനങ്ങള്‍; പട്ടികയില്‍ രാഹുല്‍ ഗാന്ധിക്ക് കടുത്ത അതൃപ്തി; ഭൂരിഭാഗവും വേണുഗോപാല്‍ പക്ഷക്കാര്‍; ക്രിസ്ത്യന്‍, നായര്‍ വിഭാഗത്തിന് വാരിക്കോരി

    ന്യൂഡല്‍ഹി: കേരളത്തില്‍ ഇതുവരെ 92 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞു. സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുത്ത രീതിയില്‍ രാഹുല്‍ ഗാന്ധിക്കുള്ള അതൃപ്തിയാണു മാരത്തണ്‍ ചര്‍ച്ചയിലേക്കു നയിച്ചതെന്നും റിപ്പോര്‍ട്ട്. സാധാരണ ഗതിയില്‍ കോണ്‍ഗ്രസ് വാര്‍ത്തകള്‍ രാത്രി പത്തരയോടെ അവസാനിക്കാറുണ്ടെങ്കിലും കഴിഞ്ഞ ദിവസം വ്യത്യസ്തമായിരുന്നു. കേരളത്തില്‍നിന്നുള്ള മാധ്യമങ്ങളടക്കം കോണ്‍ഗ്രസ് ഓഫീസുകള്‍ക്കു മുന്നില്‍ കാത്തുകെട്ടിക്കിടന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക അപ്പോഴേക്കും പുറത്തിറങ്ങിയിരുന്നു. പിന്നീടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയായ 10 രാജാജി മാര്‍ഗിലേക്ക് നിരവധി വാഹനങ്ങള്‍ പ്രവേശിക്കുന്നെന്ന റിപ്പോര്‍ട്ട് വരുന്നത്. കോണ്‍ഗ്രസ് സെന്‍ട്രല്‍ ഇലക്്ഷന്‍ കമ്മിറ്റിയുടെ (സിഇസി) നിര്‍ണ്ണായക യോഗം ആരംഭിക്കാന്‍ പോകുകയാണെന്ന് വ്യക്തമായത്. കേരളത്തിലെ സീറ്റ് വിഭജനത്തില്‍ രാഹുല്‍ ഗാന്ധി കടുത്ത അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് ചര്‍ച്ചകള്‍ ഖാര്‍ഗെയുടെ വസതിയിലേക്കു മാറിയത്. സംസ്ഥാന ഘടകം ശുപാര്‍ശ ചെയ്യുന്ന പേരുകള്‍ മാത്രം പരിഗണിക്കുന്നതിന് പകരം ജാതി സമവാക്യങ്ങള്‍, വിജയസാധ്യത, മുന്‍കാല തിരഞ്ഞെടുപ്പ് ചരിത്രം എന്നിവ കൂടി കണക്കിലെടുത്ത് സിഇസിയില്‍…

    Read More »
  • രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണം, പ്രായപൂർത്തിയാകാത്ത കുട്ടിയുൾപ്പെടെ 10 പേരെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന പരാതി നിലവിലുണ്ട്!! ഒന്നാം പരാതിക്കാരി സുപ്രിംകോടതിയിൽ, ഹർജി പരി​ഗണിക്കുക ബുധനാഴ്ച

    ന്യൂഡൽഹി: ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പരാതിക്കാരി നൽകിയ ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട ചില രേഖകൾ പരാതിക്കാരിയായ യുവതിയുടെ അഭിഭാഷകൻ കഴിഞ്ഞ ദിവസം സുപ്രീം കോടതി രജിസ്ട്രിക്ക് കൈമാറിയിരുന്നു. ഇതിനുപിന്നാലെയാണ് ബുധനാഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ സുപ്രീം കോടതി ഹർജി ലിസ്റ്റ് ചെയ്തത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് പരാതിക്കാരിയുടെ അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രൻ മുദ്ര വെച്ച കവറിൽ ചില രേഖകൾ കോടതിക്ക് കൈമാറിയത്. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. അതേസമയം മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ രാഹുൽ മാങ്കൂട്ടത്തലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചിരുന്നത്. പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയുൾപ്പടെ പത്ത് പേരെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന പരാതി നിലവിൽ ഉണ്ടെന്നാണ് ഹർജിയിൽ ആരോപിച്ചിരിക്കുന്നത്.

    Read More »
  • എപ്പോള്‍ ഇറാന്‍ യുദ്ധം അവസാനിക്കും? ചോരക്കളിക്ക് ഒരുമാസം തികയുമ്പോള്‍ നിര്‍ണായകമാകുന്ന നാല് ചോദ്യങ്ങള്‍; അമേരിക്കയ്ക്കും ഇസ്രയേലിനും വ്യത്യസ്ത ലക്ഷ്യങ്ങള്‍; വിജയം പ്രഖ്യാപിച്ച് ട്രംപിനു പിന്‍മാറാനാകില്ല

    ദുബായ്: ഇറാന്‍ യുദ്ധം ആരംഭിച്ച് ഏകദേശം ഒരു മാസമാകുമ്പോള്‍ പുറത്തുവരുന്നത് സംഘര്‍ഷം വ്യാപിക്കാനുള്ള സൂചനകള്‍. ഇറാനിലെ നേതൃത്വത്തിലുണ്ടാകുന്ന വന്‍ മാറ്റമോ ഹോര്‍മൂസ് കടലിടുക്കിലെ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുകയോ ചെയ്താല്‍ യുദ്ധം എപ്പോള്‍ അവസാനിക്കുമെന്നു കണക്കുകൂട്ടാന്‍ കഴിയും. എന്നാല്‍, യുദ്ധത്തിന്റെ അന്ത്യത്തെക്കുറിച്ച് അമേരിക്കയ്ക്കും ഇസ്രയേലിനും വ്യത്യസ്ത കാഴ്ചപ്പാടാണുള്ളതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഭരണകൂടത്തെ അസ്ഥിരപ്പെടുത്താന്‍ കൂടുതല്‍ പ്രതിസന്ധികള്‍ സഹിക്കാന്‍ ഇസ്രയേല്‍ തയാറാണ്. എന്നാല്‍, ‘ഞങ്ങളുടെ ലക്ഷ്യങ്ങള്‍ ഞങ്ങളുടെ ലക്ഷ്യങ്ങള്‍ തന്നെയാണ്. ‘അവ എപ്പോള്‍ കൈവരിക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കും’ എന്നാണു യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് കഴിഞ്ഞ ആഴ്ച പറഞ്ഞത്. യുദ്ധത്തിന്റെ അടുത്ത ഘട്ടത്തെ രൂപപ്പെടുത്തിയേക്കാവുന്ന നാല് ചോദ്യങ്ങള്‍ 1. ഹോര്‍മുസ് കടലിടുക്കിന് എന്ത് സംഭവിക്കും? യുദ്ധത്തെ സംബന്ധിച്ച നിലവിലെ പ്രധാന ചോദ്യം ഹോര്‍മുസ് കടലിടുക്കിന് എന്ത് സംഭവിക്കുമെന്നതാണ്. പ്രത്യേകിച്ച്, യുദ്ധത്തിന് മുമ്പുണ്ടായിരുന്ന കപ്പല്‍ ഗതാഗതത്തിന്റെ അളവ് എപ്പോള്‍ പുനഃസ്ഥാപിക്കപ്പെടും എന്നത്. ശത്രുക്കളുടെ കപ്പലുകള്‍ കടന്നുപോകുന്നതിനെ ഇറാന്‍ നിലവില്‍ പ്രതിരോധിക്കുന്നുണ്ട്. മൈനുകള്‍ ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത്…

    Read More »
  • അമ്പു കൊള്ളാത്തവരില്ല! ഇറാന്‍ യുദ്ധത്തില്‍ കൈ പൊള്ളി ലോകം; പൊതുഗതാഗതം താറുമാറായി; എസി വില്‍പന നിരോധിച്ചു; ലക്ഷക്കണക്കിന് ഹോട്ടലുകള്‍ പൂട്ടി; ഇന്ധനച്ചെലവ് കുറയ്ക്കാന്‍ പൊതു അവധി; പ്രവാസികളെയും ബാധിക്കും; ജര്‍മനിയും ബ്രിട്ടനും മുതല്‍ ഇന്ത്യയും ശ്രീലങ്കയും തുര്‍ക്കിയുംവരെ

    ലണ്ടന്‍: ഇറാന്‍ യുദ്ധം നീണ്ടുനില്‍ക്കുന്നത് എല്‍പിജിയും എണ്ണയുമടക്കമുള്ള ഊര്‍ജ വിതരണത്തില്‍ വന്‍ പ്രതിസന്ധിയുണ്ടാക്കുമെന്നും ആഗോള സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളെയും ബാധിക്കുമെന്നും വിദഗ്ധര്‍. എന്നാല്‍, ചില രാജ്യങ്ങളെ ഇതു കൂടുതലായി ബാധിച്ചേക്കാം. പ്രതിസന്ധികള്‍ മുന്നില്‍കണ്ട് ആവശ്യത്തിനു മുന്നൊരുക്കങ്ങള്‍ ഉണ്ടാക്കാത്തവര്‍ക്കിടയില്‍ ഇതു മാരകമാകും. എണ്ണ, പ്രകൃതിവാതക പാടങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ വ്യാഴാഴ്ച എണ്ണ വില വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. പ്രതിസന്ധിയിലായേക്കാവുന്ന രാജ്യങ്ങള്‍ ഏതൊക്കെ? ജി7 വന്‍കിട സമ്പദ്വ്യവസ്ഥകള്‍ ആദ്യം യൂറോപ്പിലേക്ക് നോക്കുക. പുതിയ ഊര്‍ജ്ജ ആഘാതം നാല് വര്‍ഷം മുമ്പ് റഷ്യ യുക്രെയ്നെ ആക്രമിച്ച കാലത്തെ വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ ഈ മേഖലയില്‍ വീണ്ടും ഉണര്‍ത്തുന്നു. അത് ഇറക്കുമതിയെ ആശ്രയിക്കുന്നതിനെക്കുറിച്ചുള്ള വ്യക്തമായ ചിത്രം നല്‍കുകയും പണപ്പെരുപ്പം രണ്ടക്കത്തിലേക്ക് ഉയര്‍ത്തുകയും ചെയ്തു. ജര്‍മ്മനി – ഊര്‍ജ വില കൂടുന്നത് അതിന്റെ വ്യവസായ കേന്ദ്രീകൃത സമ്പദ്വ്യവസ്ഥയ്ക്ക് വലിയ നഷ്ടമുണ്ടാക്കും. 2022-ന് ശേഷം ആദ്യമായാണ് ഉല്‍പ്പാദന മേഖലയില്‍ കുറവുണ്ടാകുന്നത്. ഒരു കയറ്റുമതി രാജ്യമെന്ന നിലയില്‍, ആഗോള സാമ്പത്തിക തകര്‍ച്ച ജര്‍മ്മനിയെ…

    Read More »
  • ‘ലക്ഷ്യങ്ങള്‍ അടുത്തെത്തി’; ഇറാനിലെ യുദ്ധം അവസാനിപ്പിക്കാന്‍ ആലോചനയെന്ന് ട്രംപ്; ‘ഹോര്‍മൂസ് കടലിടുക്ക് തുറക്കില്ല, അത് ഉപയോഗിക്കുന്നവര്‍ സംരക്ഷിക്കട്ടെ’; പ്രസിഡന്റിന്റെ ഉടക്കിനു പിന്നില്‍ നാറ്റോയുടെ കാലുവാരല്‍?

    ന്യൂയോര്‍ക്ക്: ഇറാനിലെ യുദ്ധം അവസാനിപ്പിക്കാന്‍ ആലോചനയെന്ന് യുഎസ്. ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് അടുത്തെത്തിയെന്നും ഡോണള്‍ഡ് ട്രംപ് ദ ട്രൂത്തില്‍ കുറിച്ചു. ഹോര്‍മുസ് കടലിടുക്ക് യുഎസ് സംരക്ഷിക്കില്ലെന്നും. അതുപയോഗിക്കുന്നവര്‍ സംരക്ഷിക്കേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന്റെ ഡ്രോണ്‍ ആക്രമണം തുടരുകയാണ്. ഇറാന്റെ തീവ്രവാദ ഭരണകൂടവുമായി ബന്ധപ്പെട്ട് തങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് അമേരിക്ക വളരെ അടുത്തെത്തിക്കഴിഞ്ഞെന്നാണ് ട്രംപ് പറഞ്ഞത്. അതിനാല്‍ പശ്ചിമേഷ്യേയിലെ സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നത് പരിഗണനയിലാണ്. അതിനാല്‍ ഹോര്‍മുസ് കടലിടുക്ക് ഉപയോഗിക്കുന്ന രാജ്യങ്ങള്‍ തന്നെ ഇനി അതിനെ ആവശ്യാനുസരണം സംരക്ഷിക്കുകയും നിയന്ത്രിക്കുകയും വേണം. ആവശ്യപ്പെട്ടാല്‍, ഈ രാജ്യങ്ങളെ തങ്ങള്‍ സഹായിക്കുമെന്നും എന്നാല്‍ ഇറാന്റെ ഭീഷണി ഇല്ലാതാക്കിക്കഴിഞ്ഞാല്‍ അത് ആവശ്യമായി വരരുതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. നേരത്തെ, ഹോര്‍മുസിനെ ലക്ഷ്യമിടുന്ന ഇറാനിയന്‍ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ യുഎസിന് തങ്ങളുടെ താവളങ്ങള്‍ ഉപയോഗിക്കാന്‍ യു.കെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ യുകെയുടെ തീരുമാനം വളരെ വൈകിപ്പോയെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. അവര്‍ തങ്ങളുടെ ആദ്യ സഖ്യകക്ഷിയായിരുന്നു.…

    Read More »
Back to top button
error: