India

  • ഇന്ത്യന്‍ സിനിമയില്‍ പുതു ചരിത്രം സൃഷ്ടിച്ച് ‘ധുരന്ധർ പ്രതികാരം’, എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്, ആദ്യ വീക്കെൻഡിൽ നേടിയത് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

    ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച, ആദിത്യ ധർ – രൺവീർ സിങ് ചിത്രം ‘ധുരന്ധർ പ്രതികാരം’ ആദ്യ വീക്കെൻഡ് കൊണ്ട് തന്നെ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ പട്ടികയിൽ. ആദ്യ വീക്കെൻഡ് പിന്നിടുമ്പോൾ ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ 761 കോടി രൂപ. ഇന്ത്യൻ സിനിമയിലെ ബോക്സ് ഓഫീസ് ചരിത്രം മാറ്റിയെഴുതുന്ന ചിത്രം, ആഗോള തലത്തിൽ അഭൂതപൂർവമായ വിജയമാണ് നേടുന്നത്. ഇന്ത്യക്ക് അകത്തും പുറത്തും ഒരു ഇന്ത്യൻ ചിത്രം നേടുന്ന ഏറ്റവും ഉയർന്ന ആദ്യ വീക്കെൻഡ് കളക്ഷൻ ആണ് ചിത്രം സ്വന്തമാക്കിയത്. അമ്പരപ്പിക്കുന്ന അഡ്വാൻസ് ബുക്കിങ്ങും പ്രീമിയർ ഷോ മുതൽ ലഭിച്ച ഗംഭീര പ്രേക്ഷക പ്രതികരണവും ചിത്രത്തെ ഇതിഹാസ സമാനമായ വിജയമാക്കിയാണ് മാറ്റുന്നത്. ഏറ്റവും കൂടുതൽ പ്രീമിയർ കളക്ഷൻ ലഭിച്ച ഇന്ത്യൻ ചിത്രമായി മാറിയ ‘ധുരന്ധർ പ്രതികാരം’ , ഏറ്റവും വലിയ ഓപ്പണിംഗ് ഡേ, ആദ്യ ശനിയാഴ്ച ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ…

    Read More »
  • യുദ്ധത്തില്‍ ‘വെള്ളംകുടി’യും മുട്ടും; ബ്രൂവറികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കി ഗ്യാസ് ക്ഷാമം; ക്യാന്‍ നിര്‍മാണത്തിനുള്ള അലൂമിനിയം ഇറക്കുമതി മുടങ്ങി; കുപ്പി നിര്‍മാതാക്കള്‍ വിലകൂട്ടി; മദ്യത്തിന്റെ വില കൂട്ടാതെ നിവൃത്തിയില്ലെന്ന് കമ്പനികള്‍

    ന്യൂഡല്‍ഹി: ഇറാന്‍ യുദ്ധം മൂലമുണ്ടായ ഗ്യാസ് ക്ഷാമത്തില്‍ വലഞ്ഞ് മദ്യനിര്‍മാണ കമ്പനികളും. ഗ്യാസ് കിട്ടാനില്ലാത്തതും ഷിപ്പിംഗ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ക്യാന്‍ നിര്‍മാതാക്കള്‍ക്ക് ആവശ്യത്തിന് അലൂമിനിയം ഇറക്കുമതി ചെയ്യാന്‍ കഴിയുന്നില്ല എന്നതുമാണ് ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ആഗോള മദ്യ നിര്‍മ്മാണ കമ്പനികള്‍ വില വര്‍ധനവിനെക്കുറിച്ചും വിതരണ തടസത്തെക്കുറിച്ചും മുന്നറിയിപ്പ് പുറത്തിറക്കി. ലോകത്തിലെ നാലാമത്തെ വലിയ പ്രകൃതിവാതക ഇറക്കുമതി രാജ്യമായ ഇന്ത്യ, ഇന്ധന ലഭ്യതയുടെ കാര്യത്തില്‍ വളരെയധികം പ്രതിസന്ധിയിലാണ്. തങ്ങളുടെ വിതരണത്തിന്റെ ഏകദേശം 40% ഖത്തറില്‍ നിന്ന് സമാഹരിക്കുന്ന ഇന്ത്യ, ഇറക്കുമതിക്കായി മിഡില്‍ ഈസ്റ്റിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ ഖത്തറിന്റെ കയറ്റുമതി ശേഷിയെ ഭാഗികമായി തടസ്സപ്പെടുത്തിയിട്ടുണ്ട്. ഇത് ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ക്ക് ഗ്യാസ് ലഭ്യത കുറയാന്‍ കാരണമായി. ആഗോള ബ്രൂവര്‍മാരായ ഹൈനെകെന്‍ (Heineken), ആന്‍ഹ്യൂസര്‍-ബുഷ് ഇന്‍ബെവ് (AB InBev), കാള്‍സ്‌ബെര്‍ഗ് (Carlsberg) എന്നിവരെ പ്രതിനിധീകരിക്കുന്ന ബ്രൂവേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ റോയിട്ടേഴ്‌സിനോട് പറഞ്ഞത്, ഗ്ലാസ് കുപ്പികളുടെ വില ഏകദേശം 20% വര്‍ധിച്ചുവെന്നും പേപ്പര്‍…

    Read More »
  • കുവൈത്ത് വിമാനത്താവളത്തില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം? വന്‍ തീപിടിത്തം; വെടിവെച്ചിട്ടെന്ന് നാഷണല്‍ ഗാര്‍ഡ്; പുറത്തിറങ്ങരുത്, സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മുന്നറിയിപ്പ്‌

    കുവൈത്ത് വിമാനത്താവളത്തിനകത്ത് ഡ്രോണ്‍ പതിച്ച് വന്‍ തീപിടിത്തം. ആകാശത്തേക്ക് തീയും കറുത്ത പുകയും ഉയരുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്ധനടാങ്കില്‍ ഡ്രോണ്‍ പതിച്ചതാണ് തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമെ അഞ്ച് ഡ്രോണുകള്‍ കൂടി കുവൈത്ത് ലക്ഷ്യമിട്ട് എത്തിയെന്നും ഇവയെ ഫലപ്രദമായി പ്രതിരോധിച്ചുവെന്നും കുവൈത്തി നാഷനല്‍ ഗാര്‍ഡ് അറിയിച്ചു. ഇന്റര്‍സെപ്ഷന്‍ നടക്കുന്നതിനാലാണ് സ്ഫോടന ശബ്ദങ്ങള്‍ കേള്‍ക്കുന്നതെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം, പുറത്തിറങ്ങരുതെന്നും സുരക്ഷാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജനങ്ങള്‍ക്ക് മുന്നറിയിപ്പുണ്ട്. എക്സിലാണ് ആക്രമണം കുവൈത്ത് അധികൃതര്‍ സ്ഥിരീകരിച്ചത്. ആക്രമണത്തില്‍ നാശനഷ്ടങ്ങളില്ലെന്നാണ് കുവൈത്ത് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കുന്നത്. നിസാരമായ നഷ്ടമേയുണ്ടായിട്ടുള്ളൂവെന്നും ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും സിവില്‍ ഏവിയേഷന്‍ വക്താവ് അബ്ദുല്ല അല്‍ രാജ്ഹി വ്യക്തമാക്കി. തീപിടിത്തം ഉണ്ടായ ഉടന്‍ തന്നെ അഗ്നിരക്ഷാസേന കാര്യമായി ഇടപെട്ടുവെന്നും നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചത് മുതല്‍ കുവൈത്ത് വിമാനത്താവളം ഇറാന്‍ ലക്ഷ്യമിടുന്നുണ്ട്. നിരവധി ഡ്രോണുകളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞുവെന്നും…

    Read More »
  • കരയുദ്ധം നടത്താം; ഇറാനെതിരേ ആക്രമണം നിര്‍ത്തരുത്; കടുപ്പിച്ച് സൗദി അറേബ്യ; ‘പശ്ചിമേഷ്യയെ പുനര്‍നിര്‍മിക്കണം, നിലവിലെ ഇറാന്‍ സര്‍ക്കാരിനെ ഒഴിവാക്കണം’

    സൗദി: ഇറാനെതിരെ സൈനിക നീക്കം തുടരാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ യു.എസ് പ്രസിഡന്റ്് ഡോണള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. സംഘര്‍ഷം മേഖലയെ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള നിര്‍ണായക നിമിഷമാണെന്നും ഇറാനെതിരെ ആക്രമണം തുടരണമെന്നുമാണ് സൗദിയുടെ നിലപാട്. സംഘര്‍ഷം നാലാമത്തെ ആഴ്ച പിന്നിടവെ ട്രംപ് ഇറാനുമായി താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ചര്‍ച്ചകളുണ്ടായിട്ടില്ലെന്നാണ് ഇറാന്‍ നിലപാട്. ഇറാനെതിരെ സമ്മര്‍ദ്ദം തുടരാന്‍ ഈയിടെയുള്ള കൂടിക്കാഴ്ചയില്‍ സൗദി കിരീടാവകാശി ട്രംപിനോട് ആവശ്യപ്പെട്ടു. പശ്ചിമേഷ്യയെ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള ചരിത്രപരമായ അവസരമാണ് യുഎസ്-ഇസ്രായേല്‍ സൈനിക നീക്കമെന്നാണ് അദ്ദേഹം പറഞ്ഞതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇറാന്‍ ദീര്‍ഘകാലമായി ഭീഷണി ഉയര്‍ത്തുന്നുണ്ട്. നിലവിലെ സര്‍ക്കാരിനെ ഒഴിവാക്കി മാത്രമെ ഈ ഭീഷണിയെ നേരിടാന്‍ കഴിയൂ എന്നും സൗദി നിലപാടെടുത്തു. എന്നാല്‍ ഔദ്യോഗികമായി സംഘര്‍ഷത്തിന് എതിരാണ് സൗദിയുടെ നിലപാട്. സംഘര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ സമാധാനപരമായ പരിഹാരത്തെ പിന്തുണച്ചിട്ടുണ്ടെന്ന് സൗദി അറേബ്യ ഔദ്യോഗിക വാര്‍ത്തകുറിപ്പില്‍ വ്യക്തമാക്കി. സംഘര്‍ഷം സൗദി അറേബ്യയ്ക്ക് സാമ്പത്തിക,…

    Read More »
  • ബിര്‍ല, ബ്ലിറ്റ്‌സര്‍, ബ്ലാക്‌സ്‌റ്റോന്‍, ടൈംസ് ഓഫ് ഇന്ത്യ കണ്‍സോര്‍ഷ്യം ആര്‍സിബിയെ ഏറ്റെടുക്കും; 1.78 ബില്യണ്‍ ഡോളറിന്റെ പടുകൂറ്റന്‍ ഡീല്‍!; യുണൈറ്റഡ് സ്പിരിറ്റ്‌സ് കൈവിട്ടതു മുതല്‍ അനിശ്ചിതത്വം; വരുമാനത്തില്‍ വന്‍ വര്‍ധന പ്രതീക്ഷ

    ന്യൂഡല്‍ഹി: ആദിത്യ ബിര്‍ള ഗ്രൂപ്പ്, ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ്, ബോള്‍ട്ട് വെഞ്ചേഴ്‌സ്, ബ്ലാക്ക്‌സ്റ്റോണ്‍ (Blackstone) എന്നിവരടങ്ങുന്ന കണ്‍സോര്‍ഷ്യം, ഐപിഎല്‍ ഫ്രാഞ്ചൈസിയായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ 1.78 ബില്യണ്‍ ഡോളറിന് ഏറ്റെടുക്കും. ആഴ്ചകള്‍ നീണ്ട ‘ലേലം വിളി’കള്‍ക്കാണ് ഇതോടെ അവസാനമായത്. യുകെ ആസ്ഥാനമായുള്ള കുടിവെള്ള ഭീമന്‍ ഡിയാജിയോയുടെ (Diageo) ഇന്ത്യന്‍ കമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ്സ്, തങ്ങളുടെ മദ്യ വ്യാപാരത്തിന് ബെംഗളൂരു ഫ്രാഞ്ചൈസി ആവശ്യമില്ലെന്നു വിലയിരുത്തി നവംബറില്‍ 100 ശതമാനം ഓഹരികള്‍ വില്‍ക്കുന്നതിനെക്കുറിച്ച് അറിയിച്ചിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി നടന്ന ലേലം വിളികളില്‍ ആഗോള സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളായ കെകെആര്‍ (), ബ്ലാക്ക്‌സ്റ്റോണ്‍, ഇന്ത്യന്‍ വ്യവസായികളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനവല്ല, മണിപ്പാല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ രഞ്ജന്‍ പൈ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോ-ചെയര്‍മാന്‍ അവ്റാം ഗ്ലേസര്‍ എന്നിവരും താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ലീഗായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബോളിവുഡ് താരങ്ങളും…

    Read More »
  • വടക്കന്‍ ബംഗാള്‍ പിടിച്ചാല്‍ ഭരണം പിടിക്കാം: പശ്ചിമ ബംഗാളില്‍ മോദിയുടെ നേതൃത്വത്തില്‍ പ്രചണ്ഡ പ്രചാരണങ്ങളുമായി ബിജെപി; 54 സീറ്റുകള്‍ നോട്ടം; ഇക്കുറി ഇഞ്ചോടിഞ്ച്

    കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ 54 സീറ്റുകള്‍ ലക്ഷ്യമിട്ട് പ്രചാരണം കടുപ്പിച്ചു ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത ആഴ്ച വടക്കന്‍ ബംഗാള്‍ സന്ദര്‍ശിക്കും. ഏപ്രില്‍ ഏഴിനും എട്ടിനും വമ്പന്‍ പ്രചാരണങ്ങള്‍ക്കാണു ലക്ഷ്യമിടുന്നത്. ഇതില്‍ സിലിഗുരിയിലെ റോഡ് ഷോയും ഒരു പൊതുറാലിയും ഉള്‍പ്പെടുമെന്നാണു വിവരം. തൃണമൂല്‍ കോണ്‍ഗ്രസ് വഞ്ചിച്ചെന്നും ‘പുതിയ വടക്കന്‍ ബംഗാള്‍’ എന്ന കാഴ്ചപ്പാട് മുന്നോട്ടുവച്ചും വീടുതോറുമുള്ള പ്രചാരണത്തിനാണു ലക്ഷ്യമിടുന്നത്. എന്തുകൊണ്ടാണ് വടക്കന്‍ ബംഗാള്‍ പ്രധാനമാകുന്നത്? പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് നേട്ടവും രാഷ്ട്രീയ അവസരവും ഒരുക്കുന്നതിനാല്‍ ഈ മേഖലയിലെ 54 സീറ്റുകള്‍ ബിജെപിക്ക് തന്ത്രപരമായി നിര്‍ണായകമാണ്. ഡാര്‍ജിലിംഗ്, കലിംപോങ്, ജല്‍പായ്ഗുരി, അലിപുര്‍ദുവാര്‍, കൂച്ച് ബെഹാര്‍, ഉത്തര്‍ ദിനാജ്പുര്‍, ദക്ഷിണ ദിനാജ്പുര്‍, മാല്‍ഡ എന്നിങ്ങനെ 8 ജില്ലകളാണ് വടക്കന്‍ ബംഗാളിലുള്ളത്. ഇവയെല്ലാം ചേര്‍ന്ന് 54 നിയമസഭാ മണ്ഡലങ്ങളുണ്ട്. മലയോര മേഖലയിലെ ഡാര്‍ജിലിംഗ്, കുര്‍സിയോങ്, മാറ്റിഗര-നക്‌സല്‍ബാരി എന്നിവയും; ഡൂവേഴ്സിലെ (Dooars) ജല്‍പായ്ഗുരി, രാജ്ഗഞ്ച്, ദാബ്ഗ്രാം-ഫുല്‍ബാരി, മാല്‍ എന്നിവയും; അലിപുര്‍ദുവാര്‍, ഫലകാട്ട, കുമാര്‍ഗ്രാം എന്നിവയും; കൂച്ച് ബെഹാറിലെ…

    Read More »
  • ഇറാനും അമേരിക്കയ്ക്കും ഇടയില്‍ ചര്‍ച്ചയ്ക്കു മധ്യസ്ഥത വഹിക്കാന്‍ പാകിസ്താന്‍ തയാര്‍! പ്രതികരിക്കാതെ ട്രംപ്; നിലപാട് കടുപ്പിച്ച് റവല്യൂഷനറി ഗാര്‍ഡ്; അമേരിക്കയുടെ വ്യവസ്ഥകള്‍ അംഗീകരിക്കില്ല; സ്വന്തം നിലയ്ക്കു മുന്നോട്ടു പോകാന്‍ യോഗം വിളിച്ച് നെതന്യാഹു

    ഇസ്ലാമാബാദ്/ജെറൂസലേം/ടെല്‍ അവീവ്: ഗള്‍ഫിലെ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ താന്‍ തയാറെന്നു പാകിസ്താന്‍ പ്രധാനമന്ത്രി. ‘ഫലപ്രദമായ’ ചര്‍ച്ചകള്‍ നടന്നെന്നു ചൂണ്ടിക്കാട്ടി ഇറാന്റെ പവര്‍ പ്ലാന്റുകള്‍ ബോംബിട്ട് തകര്‍ക്കുമെന്ന ഭീഷണിയില്‍നിന്നു ട്രംപ് പിന്‍മാറിയതിനു പിന്നാലെയാണ് പാകിസ്താന്റെ പ്രതികരണം. യുദ്ധം അവസാനിപ്പിക്കാനായി സംഭാഷണങ്ങള്‍ തുടരാനുള്ള ശ്രമങ്ങളെ പാകിസ്ഥാന്‍ സ്വാഗതം ചെയ്യുകയും പൂര്‍ണ്ണമായി പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് എക്‌സ് പോസ്റ്റില്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. ‘അമേരിക്കയുടെയും ഇറാന്റെയും സമ്മതത്തിന് വിധേയമായി, സമഗ്രമായ ഒരു ഒത്തുതീര്‍പ്പിനായി അര്‍ത്ഥവത്തായതും നിര്‍ണ്ണായകവുമായ ചര്‍ച്ചകള്‍ക്ക് സൗകര്യമൊരുക്കുന്ന ആതിഥേയനാകാന്‍ പാകിസ്ഥാന്‍ തയ്യാറാണ്. അതില്‍ അഭിമാനിക്കുന്നു’- അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിനോടു അമേരിക്കയോ ഇറാനോ അനുകൂല നിലപാടു സ്വീകരിച്ചിട്ടില്ല. ഇറാന്റെ ആണവ പദ്ധതി അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ചര്‍ച്ചകളില്‍ വേണ്ടത്ര പുരോഗതി ഉണ്ടായില്ലെന്നു പറഞ്ഞാണ് ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ഇറാന് നേരെ ആക്രമണം ആരംഭിച്ചത്. ഗണ്യമായ പുരോഗതി ഉണ്ടായതായി മധ്യസ്ഥരായ ഒമാന്‍ അന്ന് അറിയിച്ചിരുന്നു. അന്നുമുതല്‍, യുഎസ് താവളങ്ങളുള്ള…

    Read More »
  • ഫോൺ വിളിച്ചിട്ട് ഭാര്യ എടുത്തില്ല, കലികയറിയ ഭർത്താവ് എട്ടും ഒൻപതും വയസുള്ള മക്കളുടെ മുന്നിലിട്ട് അമ്മയെ ക്രൂരമായി മർദിച്ചു, തടസംനിന്ന മക്കളെ വലിച്ചുനീക്കി വടിക്ക് അടിച്ചുകൊലപ്പെടുത്തി

    ലക്നൗ: ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെത്തുടർന്ന് നിർമാണ തൊഴിലാളിയായ ഭർത്താവ് ഭാര്യയെ ക്രൂരമായി അടിച്ചു കൊന്നു. ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ലയിലാണ് ദാരുണമായ കൊലപാതകം. സെവ്‌റ ചാർത്തായി ഗ്രാമത്തിൽ താമസിക്കുന്ന കുസുമം (42) ആണു കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് നക്‌ചെയ്ദിനെ (45) പോലീസ് അറസ്റ്റ് ചെയ്തു. സംഭവം ഇങ്ങനെ- നക്‌ചെയ്ദ് പകൽ മുഴുവൻ കുസുമത്തെ ഫോണിൽ വിളിച്ചെങ്കിലും അവർ ഫോൺ എടുത്തിരുന്നില്ല. ഇതിൽ പ്രകോപിതനായ ഇയാൾ വൈകിട്ട് വീട്ടിലെത്തി മക്കളായ എട്ടു വയസുകാരിയായ ദീക്ഷയുടെയും ഒൻപത് വയസുകാരനായ ഉദയഭാനിന്റെയും മുന്നിൽ വച്ച് ഭാര്യയെ ക്രൂരമായി മർദിച്ചു. അമ്മയെ പിതാവിൽ നിന്നും രക്ഷിക്കാൻ കുട്ടികൾ തടയാൻ ശ്രമിച്ചെങ്കിലും അവരെ പിടിച്ചുമാറ്റി മർദനം തുടർന്നു. രാത്രി മുഴുവൻ ഇയാൾ ഭാര്യയെ ഉപദ്രവിച്ചതായാണ് വിവരം. പിതാവ് മർദ്ദനം നിർത്തുന്നില്ലെന്ന് കണ്ട മകൾ, പരുക്കേറ്റ അമ്മയെ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് മാറ്റി. എന്നാൽ അടുത്ത ദിവസം രാവിലെ തിരികെ എത്തിയപ്പോൾ നക്‌ചെയ്ദ് വടികൊണ്ട് വീണ്ടും ക്രൂരമായി ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ…

    Read More »
  • പ്രാണൻ പിടയുന്ന വേദനയിൽ 13 വർഷം… ഒടുവിൽ ഹരീഷ് റാണയെന്ന 32 കാരൻ യാത്രയായി!! രാജ്യത്തെ ആദ്യ ‘ദയാമരണം’

    ന്യൂഡൽഹി: രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി കിട്ടിയ ഹരീഷ് റാണ എന്ന 32 കാരൻ വിടവാങ്ങി. ഹരീഷ് റാണയുടെ മരണം പിടിഐയാണ് റിപ്പോർട്ട് ചെയ്തത്. ഹരീഷിന്റെ അവസാന നിമിഷങ്ങളിൽ അമ്മയ്ക്ക് മാത്രമായിരുന്നു മകനോടൊപ്പം തുടരാനുള്ള അനുമതി ഉണ്ടായിരുന്നത്. ഈമാസം 11നാണ് രാജ്യത്ത് ആദ്യമായി ദയാവധത്തിനുള്ള അനുമതി സുപ്രീം കോടതി സുപ്രധാനവിധിയിലൂടെ പുറപ്പെടുവിക്കുന്നത്. 13 വർഷമായി അബോധാവസ്ഥയിൽ കഴിയുന്ന ഹരീഷ് റാണയുടെ ചികിത്സ പിൻവലിക്കാനുള്ള ഉത്തരവായി. ഇതേത്തുടർന്ന് ഹരീഷ് റാണയെ എയിംസിലേക്ക് മാറ്റിയിരുന്നു. 2013 ഓഗസ്റ്റ് 20-നായിരുന്നു ഹരീഷിന് അപകടമുണ്ടായത്. ചണ്ഡീഗഡ് യൂണിവേഴ്‌സിറ്റിയിൽ സിവിൽ എഞ്ചിനീയറിങ് പഠിക്കുകയായിരുന്ന ഹരീഷ്, തന്റെ താമസസ്ഥലത്തിന്റെ നാലാം നിലയിലെ ബാൽക്കണിയിൽനിന്ന് വഴുതി വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേൽക്കുകയും 100% വൈകല്യം സംഭവിക്കുകയും ചെയ്തു. പിന്നീട് മകന്റെ ദയനീയ അവസ്ഥയിൽ മനംനൊന്ത് കുടുംബം സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ഇന്ത്യയിൽ ആദ്യമായിട്ടാണ് ‘നിഷ്‌ക്രിയ ദയാവധം’ അനുവദിച്ചുകൊണ്ട് സുപ്രീംകോടതിയുടെ ചരിത്രവിധി വരുന്നത്. 13 വർഷമായി അബോധാവസ്ഥയിൽ ചലനമറ്റുകിടക്കുന്ന ഡൽഹിയിലെ ഹരീഷ്…

    Read More »
  • ഇന്ത്യയ്ക്ക് എണ്ണ നല്കാമെന്ന് ഇറാൻ; നിരവധി നിബന്ധനകളും വച്ചിട്ടുണ്ട്; തീരുമാനത്തിലെത്താനാവാതെ കമ്പനികൾ

    ടെഹ്റാൻ: യുഎസ്- ഇസ്രയേല്‍ യുദ്ധത്തെത്തുടര്‍ന്നുണ്ടായ ആഗോള ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാന്‍ ഇറാനു മേലുള്ള ഉപരോധത്തില്‍ അമേരിക്ക താല്‍ക്കാലിക ഇളവ് പ്രഖ്യാപിച്ചതോടെ, ഇന്ത്യയ്ക്ക് എണ്ണ വാഗ്ദാനം ചെയ്ത് ഇറാന്‍. എന്നാല്‍ വിപണിയിലെ അടിസ്ഥാന വിലയേക്കാള്‍ വലിയൊരു തുക അധികമായി (പ്രീമിയം) നല്‍കിയാല്‍ മാത്രമേ എണ്ണ നല്‍കൂ എന്നാണ് ഇറാന്റെ നിലപാട്. നാല് ആഴ്ച പിന്നിട്ട ഇറാന്‍- ഇസ്രയേല്‍ യുദ്ധം മൂലം ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം തടസപ്പെട്ടത് ഇന്ത്യയെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അയല്‍രാജ്യം കൂടിയായ ഇറാനില്‍ നിന്ന് എണ്ണയും പാചകവാതകവും വേഗത്തില്‍ എത്തിക്കാന്‍ നീക്കം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ ബ്രെന്റ് ക്രൂഡ് വിലയേക്കാള്‍ ബാരലിന് 6 മുതല്‍ 8 ഡോളര്‍ വരെ അധികം നല്‍കണമെന്നാണ് ഇറാന്റെ ആവശ്യം. പണം നല്‍കാന്‍ ഡോളറിന് പുറമെ ഇന്ത്യന്‍ രൂപയും സ്വീകരിക്കാന്‍ തയ്യാറാണെന്ന് ഇറാന്‍ അറിയിച്ചിട്ടുണ്ട്. ട്രംപ് ഭരണകൂടം നല്‍കിയ 30 ദിവസത്തെ ഇളവ് പ്രകാരം മാര്‍ച്ച് 20-നോ അതിനുമുമ്പോ കപ്പലുകളില്‍ കയറ്റിയ…

    Read More »
Back to top button
error: