India
-
രണ്ട് ലക്ഷം പേരടങ്ങുന്ന സായുധ സേന രൂപീകരിക്കാൻ അവിമുക്തേശ്വരാനന്ദ; ലക്ഷ്യം ഗോസംരക്ഷണവും ഹൈന്ദവ ക്ഷേമവും
പ്രയാഗ്‌രാജ്: ഒരു സായുധസംഘത്തെ രൂപീകരിക്കാനുള്ള പദ്ധതിയുമായി ഉത്തരാഖണ്ഡ് ജോഷിമഠിലെ ജ്യോതിഷ് പീഠത്തിലെ ശങ്കരാചാര്യനായ അവിമുക്തേശ്വരാനന്ദ. രണ്ട് ലക്ഷം പേരടങ്ങുന്ന സംഘത്തെ രൂപീകരിക്കുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ഈ ‘സൈന്യം’ പശുക്കളെയും ഹിന്ദുമതത്തെയും സംരക്ഷിക്കുമെന്നും പരമ്പരാഗതവും ആധുനികവുമായ ആയുധങ്ങൾ ഇവർ ഉപയോഗിക്കുമെന്നും അദ്ദേഹം പറയുന്നു. ഹിന്ദു വിഭാഗങ്ങളിൽ നിന്നുള്ളവരാണ് ഇതിൽ അംഗങ്ങളാവുക. പുരുഷന്മാരും സ്ത്രീകളും കൂടാതെ ഭിന്നലിംഗക്കാരും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ‘ചതുരംഗിണി സേന’ എന്ന് പേരിട്ടിരിക്കുന്ന ഈ ‘സൈന്യം’ അടുത്ത വർഷം ഫെബ്രുവരിയിൽ മൗനി അമാവാസി ആഘോഷത്തോടനുബന്ധിച്ച് പ്രയാഗ്‌രാജിൽവെച്ച് രൂപീകരിക്കുമെന്ന് അവിമുക്തേശ്വരാനന്ദ കൂട്ടിച്ചേർത്തു. പുരാണങ്ങളിൽ ‘ചതുരംഗിണി സേന’ എന്നത് കാലാൾപ്പടയും കുതിരപ്പടയും ആനകളും രഥങ്ങളും ചേർന്നതാണ്. മഹാഭാരതത്തിലും ചതുരംഗിണി സേനയെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. സന്യാസിമാരുടെയും അനുയായികളുടെയും അകമ്പടിയോടെ, ഈ ‘സൈന്യം’ മതത്തെയും സംസ്കാരത്തെയും സമൂഹത്തെയും സംരക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം അവിമുക്തേശ്വരാനന്ദയുടെ പ്രഖ്യാപനങ്ങളെ അധികൃതർ നിരീക്ഷിച്ചുവരികയാണ്. ലൈസൻസില്ലാത്ത ആയുധങ്ങൾ കൈവശം വെക്കുന്നതും പൊതുസ്ഥലത്ത് പ്രദർശിപ്പിക്കുന്നതും നിയമനടപടികൾക്ക് കാരണമാകും. കഴിഞ്ഞ മാസം, പ്രയാഗ്‌രാജിലെ ഒരു മേളയ്ക്കിടെ…
Read More » -
(no title)
പൂച്ചക്കൊരു മൂക്കുത്തി എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച പ്രിയദർശൻ തൻ്റെ നൂറാമത്തെ ചിത്രമൊരുക്കുവാൻ പോകുന്നു. മലയാള സിനിമയിൽ വിജയ ചിത്രങ്ങൾ ഒരുക്കിപ്പോരുന്നതിനിടയിലാണ് ബോളിവുഡ്ഡിലേക്കും പ്രിയദർശൻകടന്നുവന്നത്. ബോളിവുഡ്ഡിലെ സൂപ്പർ താരങ്ങളെ അണിനിരത്തി പ്രിയദർശന് ചിത്രങ്ങൾ ഒരുക്കുവാൻ കഴിഞ്ഞു. ഒരു ദക്ഷിണേന്ത്യൻ സംവിധായകനും ലഭിക്കാത്ത രീതിയിലാണ ഹിന്ദി സിനിമാ രംഗം പ്രിയദർശനെ സ്വീകരിച്ചത്. ഹിന്ദിയിലൊരുക്കിയ ചിത്രങ്ങളിൽ ബഹു ഭൂപരിപക്ഷവും മികച്ച വിജയം നേടിയതും പ്രിയദർശന് ബോളിവുഡ്ഡിൽ വലിയ സ്വീകാര്യത ലഭിക്കാൻ കാരണമായി. ഇപ്പോഴിതാ തൻ്റെ നൂറാമത്തെ ചിത്രം ‘ഒരുക്കുന്നു. മോഹൻലാലാണ് ചിത്രത്തിലെ നായകൻ. തൻ്റെ ആദ്യ ചിത്രമായ പൂച്ചക്കൊരു മൂക്കുത്തിയിലെ നായകനും മോഹൻലാലായിരുന്നു. ആദ്യ ചിത്രത്തിലേയും, നൂറാമതു ചിത്രത്തിലേയും നായകൻ ഒരാൾ തന്നെയാകുന്നത് അപൂവ്വങ്ങളിൽ അപൂർവ്വമായ സംഭവമാണ്. ഇതൊരു വേൾഡ് റെക്കാർഡാണ്. ഇതാരും തിരുത്താനും സാധ്യത കുറവാണ്. താൻ തിരക്കഥ എഴുതിയ ചിത്രത്തിങ്ങളിലെനായകനും മോഹൻലാൽ ആയിരുന്നുവെന്ന് പ്രിയദർശൻ വ്യക്തമാക്കി. പ്രിയദർശൻ – മോഹൻലാൽ കോമ്പിനേഷൻ പ്രേക്ഷകർക്ക് ഏറെ കൗതുകം നൽകുന്നതാണ്. ആ പ്രതീക്ഷകൾക്കൊപ്പം…
Read More » -
മകളെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ വരനെ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു, നഗ്നനാക്കി റോഡിലൂടെ നടത്തിച്ചു, പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ 5 പേർ അറസ്റ്റിൽ
മുംബൈ: മകളെ പ്രണയിച്ചുവിവാഹം കഴിച്ചതിന്റെ വൈരാഗ്യത്തിൽ വരനെ കെട്ടിയിടുകയും നഗ്നനാക്കി റോഡിലൂടെ നടത്തുകയും ചെയ്ത സംഭവത്തിൽ ഭാര്യാപിതാവ് ഉൾപ്പെടെ 5 പേരെ അറസ്റ്റ് ചെയ്തു. നാസിക് ജില്ലയിലെ ഭുസാവലിലാണു സംഭവം. വീട്ടുകാരുടെ എതിർപ്പു മറികടന്ന് മകളെ വിവാഹം കഴിച്ചതിനാണു ഭാര്യാപിതാവിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘം യുവാവിനെ ക്രൂരമായി ആക്രമിച്ചത്. ഒന്നര വർഷത്തോളമായി പ്രണയത്തിലായിരുന്ന യുവാവും യുവതിയും കഴിഞ്ഞ 18 നാണു വിവാഹിതരായത്. തുടർന്നു ഭുസാവൽ പോലീസ് സ്‌റ്റേഷനിൽ ഹാജരായ ഇരുവരും തങ്ങൾ വിവാഹിതരായ വിവരം ഉദ്യോഗസ്ഥരെ അറിയിച്ചു. പെൺകുട്ടിയുടെ വീട്ടുകാരെയും വിവരം അറിയിച്ചു. പിന്നീട് യുവാവിന്റെ അമ്മാവന്റെ വീട്ടിലേക്ക് പോയ ദമ്പതികളെ പെൺകുട്ടിയുടെ വീട്ടുകാരുടെ നേതൃത്വത്തിൽ 15 അംഗ സംഘം പിന്തുടർന്നു. അറസ്റ്റിലായവരെ കോടതി പോലീസ് കസ്റ്റഡിയിൽവിട്ടു.
Read More » -
ജമ്മു-കശ്മീരിൽ വൻ ആക്രമണത്തിന് പദ്ധതിയിട്ട് പാക്കിസ്ഥാൻ, ചാരവൃത്തി നടത്തിയ 22 പേർ അറസ്റ്റിൽ, ഇന്ത്യയിലെ തന്ത്രപ്രധാന സ്ഥലങ്ങളുടെ ചിത്രങ്ങളും വീഡിയോകളും, ലൊക്കേഷൻ ടാഗുകളും പിടിയിലായവരുടെ ഫോണിൽ!! സൈനിക നീക്കങ്ങൾ തത്സമയം നിരീക്ഷിക്കാൻ സോളാർ പാനലുകളിൽ സിസിടിവി സ്ഥാപിക്കാൻ ശ്രമം
ഗാസിയാബാദ്: ഒരു സാധാരണ ഇന്റലിജൻസ് വിവരമായി ആരംഭിച്ച ഒരു അന്വേഷണം രാജ്യത്തെ ഏറ്റവും ഗുരുതരമായ ചാരപ്രവൃത്തി കേസുകളിലൊന്നായി മാറിയതായി റിപ്പോർട്ട്. മാർച്ച് 14-ന് ഗാസിയാബാദിലെ കൗശാംബി പേലീസ് സ്റ്റേഷനിൽ ലഭിച്ച സൂചനയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ആദ്യം സംശയാസ്പദ പ്രവർത്തനങ്ങൾ നടത്തുന്ന ചില യുവാക്കളെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണം കശ്മീരിൽ അടുത്ത ആക്രമണത്തിന് പാക്കിസ്ഥാൻ പദ്ധതിയിടുന്നുവെന്ന രണ്ടെത്തലിലാണ് എത്തി നിൽക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 22 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിരവധി പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടുന്നു. ഉത്തരപ്രദേശിലെ ഭോവാപുരിൽ നിന്നുള്ള യുവാക്കൾ റെയിൽവേ സ്റ്റേഷനുകളും സൈനിക കേന്ദ്രങ്ങളും ഉൾപ്പെടെ പ്രധാന ഇടങ്ങളിലെ ചിത്രങ്ങളും വീഡിയോകളും പകർത്തി വിദേശത്തേക്ക് അയച്ചതായി കണ്ടെത്തി. ഓരോ അസൈൻമെന്റിനും 5,000 മുതൽ 20,000 രൂപ വരെ പ്രതിഫലം നൽകിയിരുന്നു. കൂടുതൽ ആളുകളെ റിക്രൂട്ട് ചെയ്യുന്നവർക്ക് കൂടുതൽ പണം വാഗ്ദാനം ചെയ്തതോടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവാക്കളാണ് കൂടുതലായി കുടുങ്ങിയത്. ഇവരെ നിയന്ത്രിക്കുന്നത് പാക്കിസ്ഥാനിൽ നിന്നാണെന്നും കണ്ടെത്തി.…
Read More » -
‘ഇറാനുമായി ചര്‍ച്ച നടത്തി, പല കാര്യങ്ങളിലും ധാരണയിലെത്തി, അത് പരമോന്നത നേതാവ് അല്ലെന്നും ട്രംപ്’; നിഷേധിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രാലയം; ‘കാര്യങ്ങള്‍ ഇത്ര വേഗം നീങ്ങുമെന്ന് അറിഞ്ഞില്ലെ’ന്ന് ഇസ്രയേല്‍; ആണവ ശേഖരം കൈമാറുന്നത് അടക്കം സമ്മതിച്ചെന്നു സൂചന
ന്യൂയോര്‍ക്ക്: ഇറാനിയന്‍ നേതൃത്വത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനുമായി തന്റെ പ്രതിനിധികള്‍ ചര്‍ച്ചകള്‍ നടത്തിയെന്നും പല കാര്യങ്ങളിലും ഇരുപക്ഷവും ധാരണയിലെത്തിയെന്നും പ്രസിഡന്റ് ട്രംപ്. ഊര്‍ജ നിലയങ്ങള്‍ക്കുനേരെയുള്ള ആക്രമണങ്ങളില്‍നിന്നു പിന്‍മാറിയതിനു പിന്നിലും ചര്‍ച്ചകളാണെന്നു ട്രംപ് വ്യക്തമാക്കി. എന്നാല്‍, ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും വിപണിയെ ശാന്തമാക്കാനാണു ട്രംപിന്റെ ശ്രമമെന്നും ഇറാന്‍ പറഞ്ഞു. അമേരിക്കന്‍ പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്‌നറും ഇറാനിയന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഘാലിബാഫുമായി സംസാരിച്ചിരുന്നതായി ഒരു ഇസ്രായേലി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇറാനിയന്‍ പ്രതിനിധിയുടെ പേര് ട്രംപ് വെളിപ്പെടുത്തിയില്ല. അയാളെ വധിക്കുന്നത് തനിക്ക് താല്‍പ്പര്യമില്ലെന്ന് പറഞ്ഞ ട്രംപ്, പ്രധാന വിഷയങ്ങളില്‍ അമേരിക്കയും ഇറാനും ഒരേ നിലപാടിലാണെന്ന് അവകാശപ്പെട്ടു. ‘ഏറ്റവും ആദരിക്കപ്പെടുന്ന ഒരാളുമായാണ് ഞങ്ങള്‍ ഇടപഴകുന്നതെന്നും അതു പരമോന്നത നേതാവല്ലെന്നും’ ട്രംപ് പറഞ്ഞു. ചര്‍ച്ചകള്‍ ഫോണിലൂടെ തുടരുമെന്നും പിന്നീട് നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. മധ്യസ്ഥത വഹിക്കുന്ന രാജ്യങ്ങള്‍ ഇസ്ലാമാബാദില്‍ കൂടിക്കാഴ്ച സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നതായി ഇസ്രായേലി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഘാലിബാഫും ടെഹ്റാനെ പ്രതിനിധീകരിക്കുന്ന…
Read More » -
‘പശ്ചിമേഷ്യൻ സംഘർഷം ആശങ്ക വർദ്ധിപ്പിക്കുന്നു; ഇന്ത്യയ്ക്കും അപ്രതീക്ഷിത വെല്ലുവിളികൾ ഉയരുന്നു; നേരത്തെ 27 രാജ്യങ്ങളിൽ നിന്നാണ് ഊർജ ഇറക്കുമതി ചെയ്തിരുന്നതെങ്കിൽ ഇപ്പോളത് 41 രാജ്യങ്ങളിൽ നിന്നാക്കിയാണ് ഉയർത്തിയിരിക്കുന്നത്‘ പ്രധാനമന്ത്രി നരേന്ദ്ര മോദി
ദില്ലി: പശ്ചിമേഷ്യയിലെ സംഘർഷം ആശങ്കാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുദ്ധത്തിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായി സന്ദേശം നൽകണമെന്നും രാഷ്ട്ര തലവന്മാരുമായി സംസാരിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. ലോക്സഭയിൽ പ്രസ്താവന അവതരിപ്പിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 25 മിനിറ്റ് നീണ്ടുനിന്നതായിരുന്നു മോദിയുടെ പ്രസ്താവന. മൂന്നാഴ്ചയായി യുദ്ധം തുടരുകയാണ്. ലോകത്തെ സാമ്പത്തിക വ്യവസ്ഥയിലും ജനങ്ങളിലും യുദ്ധം ബാധിക്കുന്നു. ലോകസാമ്പത്തിക രംഗത്തിന് ഇത് വെല്ലുവിളികൾ ഉയർത്തുന്നു. ഇന്ത്യയ്ക്കും അപ്രതീക്ഷിത വെല്ലുവിളികൾ ഉയരുന്നു. യുദ്ധം നടക്കുന്ന മേഖലയുമായി ഇന്ത്യയ്ക്ക് നല്ല വ്യാപാര ബന്ധമുണ്ട്. ഇന്ത്യയിലേക്ക് വരുന്ന ക്രൂഡ് ഓയിലിൽ വലിയൊരു ഭാഗം ഈ മേഖലയിൽ നിന്നാണ്. ഒരു കോടി ഇന്ത്യക്കാർ ഈ മേഖലയിൽ ഉണ്ട്. കപ്പലുകളിലും നിരവധി ഇന്ത്യക്കാർ ഉണ്ട്. ഇന്ത്യ യുദ്ധത്തിനെതിരെ ഒറ്റക്കെട്ടായി സന്ദേശം നൽകണം. രാഷ്ട്ര തലവന്മാരുമായി രണ്ട് തവണ സംസാരിച്ചു. ചിലർക്ക് ജീവൻ നഷ്ടമായത് ദുഖകരമാണ്. പരിക്കേറ്റവർക്ക് ചികിത്സ നൽകി വരികയാണ്. ഇന്ത്യൻ എംബസികൾ അവിടെയുള്ള പൗരന്മാർക്ക് എല്ലാ സഹായവും നൽകുന്നു. സംഘർഷത്തിനിടെ ഇന്ത്യക്കാരുടെ സുരക്ഷ ഏറെ…
Read More » -
പാതകളിലെ കുഴികളും വിള്ളലുകളുമൊക്കെ പുതിയ എഐ നിരീക്ഷണ സിസ്റ്റത്തിലൂടെ അധികൃത ശ്രദ്ധയിലേയ്ക്ക്; പുതു പദ്ധതിയുമായ് കേന്ദ്ര സർക്കാർ
തൃശ്ശൂർ: ദേശീയപാതയിലെ ഗതാഗത നിയമലംഘനം കണ്ടെത്താൻ നിലവിൽ നിർമിതബുദ്ധി ഫലപ്രദമായി ഉപയോഗയോഗിച്ച് വരുന്നുണ്ട്. ഇപ്പോഴിതാ ഈ പുതിയ സാങ്കേതികവിദ്യ വ്യാപകമാക്കുന്നതിനുള്ള പദ്ധതിയൊരുക്കിയിരിക്കുകയാണ് ദേശീയപാത അതോറിറ്റി. റോഡുകളുടെ പരിപാലനം മുൻനിർത്തിയാണ് എ.ഐ.യുടെയും മെഷിൻ ലേണിങ്ങിന്റെയും സാധ്യത പരമാവധി പ്രയോജനപ്പെടുത്തിയുള്ള നിരീക്ഷണ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. രാജ്യത്തെ 40,000- ത്തിലധികം കിലോമീറ്റർ നീളമുള്ള പാതകളിൽ പുതിയ നിരീക്ഷണം ഉടൻ യാഥാർഥ്യമാകുമെന്ന് കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയിട്ടുണ്ട്. ഉന്നതനിലവാരമുള്ള ക്യാമറകൾ ഘടിപ്പിച്ച റൂട്ട് പട്രോൾ വെഹിക്കിൾ ഉപയോഗിച്ചാണ് പാതയുടെ ആരോഗ്യം അളക്കുക. ഡാഷ് ബോർഡിൽ ഘടിപ്പിച്ച ക്യാമറകളുപയോഗിച്ചുള്ള നിരീക്ഷണം എല്ലാപാതകളിലും ആഴ്ചയിലൊരിക്കൽ നിർബന്ധമാക്കും. ക്യാമറകളിൽ പതിയുന്ന ചിത്രങ്ങൾ നിർമിതബുദ്ധിയുടെ സഹായത്തോടെ വിലയിരുത്തും. കുഴികൾ, വിള്ളലുകൾ, നിരപ്പല്ലാത്ത സ്ഥിതി തുടങ്ങിയ 30 കുഴപ്പങ്ങൾ ഇത്തരത്തിൽ കണ്ടെത്താനാകും. പാതകളിലെ അടയാളങ്ങൾ, വരികളുടെ രേഖപ്പെടുത്തൽ, അപകട മുന്നറിയിപ്പുകൾ തുടങ്ങിയ സുരക്ഷാമാനദണ്ഡങ്ങളും വിലയിരുത്താനാകും. മാസത്തിലൊരിക്കൽ നിർബന്ധമായും രാത്രികാല പട്രോളിങ്ങുമുണ്ടാകും. ഇതിലൂടെ പാതകളിൽ ആവശ്യത്തിന് വെളിച്ചമുണ്ടോയെന്ന കാര്യവും പരിശോധിക്കും. പാതകളിലെ കൈയേറ്റം, അനധികൃത പാർക്കിങ്,…
Read More »


