India

  • വിജയം പിടിക്കാന്‍ പരിക്കേറ്റ കൈയുമായി ക്രിസ് വോക്‌സ്; എന്നിട്ടും എറിഞ്ഞിട്ട് ഇന്ത്യ; അവിശ്വസനീയ വിജയം; നിറഞ്ഞാടി സിറാജ്‌

    ഓവല്‍: ഓവലില്‍ ത്രില്ലര്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ 6 റണ്‍സിന് കീഴടക്കി ഇന്ത്യയ്ക്ക് നാടകീയ ജയം. അവസാനനിമിഷം വരെ ആവേശം നിറ‍ഞ്ഞ മത്സരത്തില്‍ മുഹമ്മദ് സിറാജിന്‍റെ 5 വിക്കറ്റ് പ്രകടനമാണ് ഇന്ത്യയ്ക്ക് രക്ഷയായത്. പരുക്കേറ്റ കൈയ്യുമായി അവസാന ബാറ്ററായി ക്രീസിലെത്തിയ ക്രിസ് വോക്സിന്‍റെ നിശ്ചയദാര്‍ഢ്യത്തെയും മറികടന്നാണ് ഇന്ത്യയുടെ ജയം. വിജയത്തോടെ പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി. ഇംഗ്ലണ്ട് 367 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ അഞ്ചുമല്‍സരങ്ങളുടെ പരമ്പര സമനിലയില്‍ (2–2) കലാശിച്ചു. ഇന്നു കളി തുടങ്ങിയതിനു പിന്നാലെ ജെയ്മി സ്മിത്ത് (രണ്ട്), ജെയ്മി ഓവര്‍ടൻ (ഒൻപത്) എന്നിവരെ പുറത്താക്കിയ പേസർ മുഹമ്മദ് സിറാജ് കളി ഇന്ത്യയുടെ വരുതിയിലാക്കി. സ്കോർ 347 ൽ നിൽക്കെ ജെയ്മി സ്മിത്തിനെ സിറാജ് ധ്രുവ് ജുറേലിന്റെ കൈകളിലെത്തിച്ചു. 354 ൽ ജെയ്മി ഓവര്‍ടൻ എൽബിഡബ്ല്യു ആയതോടെ ഇംഗ്ലണ്ട് പ്രതിസന്ധിയിലായി. ALSO READ  ചാമ്പ്യന്‍സ് ട്രോഫിയില്‍നിന്ന് ഒഴിവാക്കി; ബുംറയും ഷമിയും ഇല്ലാത്തപ്പോഴും അവഗണിച്ചു; ആദ്യത്തെ ദുഖം മറികടന്ന് സ്വയം പുതുക്കി; കുറവുകള്‍…

    Read More »
  • മയക്കുമരുന്നിന് അടിമയായ ക്രിമിനലിനെ പ്രണയിച്ച് എതിര്‍പ്പ് മറികടന്ന് സ്വന്തമാക്കി ; നന്നാകാന്‍ ഉപദേശിച്ചപ്പോള്‍ തല്ലും ചവിട്ടും ; സഹികെട്ട ഭാര്യ ഒടുവില്‍ ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തി

    ന്യൂഡല്‍ഹി: മയക്കുമരിന്ന് അടിമയായ കുറ്റവാളിയായ ഭര്‍ത്താവിനെ ഉപദേശിച്ച് നേരെയാക്കാന്‍ നോക്കിയിട്ടും നടക്കാതെ വന്നതോടെ ഭാര്യ കാമുകനെ കൊലപ്പെടുത്തി മൃതദേഹം മറ്റൊരു സംസ്ഥാനത്ത് കൊണ്ടുപോയി കനാലില്‍ തട്ടി. ഒരു മകനും രണ്ടു പെണ്‍മക്കളുമുള്ള സ്ത്രീ അറസ്റ്റിലായി. ഭര്‍ത്താവിനെ കൊണ്ടു വലഞ്ഞ സ്ത്രീ ഇതിനകം മറ്റൊരു ബന്ധം തുടങ്ങുകയും ആ കാമുകനുമായി ചേര്‍ന്നായിരുന്നു കൊലപാതകം നടത്തിയതും. ഭര്‍ത്താവിനെ ഇല്ലാതാക്കി കാമുകനുമായി മറ്റൊരിടത്ത് പോയി ജീവിക്കാനായിരുന്നു പദ്ധതി. മയക്കുമരുന്ന്, ആയുധക്കച്ചവടവും, പെണ്‍വാണിഭവും തട്ടിക്കൊണ്ടുപോകലും കവര്‍ച്ചയുമൊക്കെ ചെയ്ത് ദീര്‍ഘകാലമായി ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രീതമാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ സോണിയയാണ് അറസ്റ്റിലായത്. ഡല്‍ഹിലെ അലിപൂരിലായിരുന്നു ഇവര്‍ കുടുംബമായി കഴിഞ്ഞിരുന്നത്. ഡല്‍ഹി പോലീസിലെ ക്രൈംബ്രാഞ്ചിന്റെ നോട്ടപ്പുള്ളി കൂടിയായിരുന്നു പ്രീതം. ക്രിമിനലായ പ്രീതവുമായി പതിനാറ് വയസ്സുള്ളപ്പോള്‍ സോണിയ പ്രണയത്തിലായിരുന്നു. തുടര്‍ന്ന് വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹവും കഴിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവിനെ ക്രിമിനല്‍ ബാക്ക്ഗ്രൗണ്ടില്‍ നിന്നും മാറ്റാന്‍ ശ്രമിച്ചിട്ടും സോണിയയ്ക്ക് കഴിഞ്ഞില്ല. ഇവര്‍ തമ്മില്‍ ഇക്കാര്യത്തില്‍ വഴക്കും പതിവായിരുന്നു. ഇതിനിടയിലാണ് സോണിയ കാബ്…

    Read More »
  • ഒരു പെണ്ണിന് ഇങ്ങിനെയൊക്കെ ചെയ്യാനാകുമോ? അയല്‍ക്കാരനുമായുള്ള അവിഹിതബന്ധം മകള്‍ കണ്ടുപിടിച്ചു ; ഭര്‍ത്താവിനെ കൊന്നു, കുറ്റം കാമുകന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ നോക്കി

    ഗുരുഗ്രാം : ഭര്‍ത്താവിനെ വാടകക്കൊലയാളികളെ വെച്ച് കൊലപ്പെടുത്തി കൊലക്കുറ്റം കാമുകന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ നോക്കിയ സ്ത്രീ ഒടുവില്‍ ഗുരുഗ്രാമില്‍ അറസ്റ്റി ലായി. ഒരുപക്ഷേ ഇന്ത്യയെ തന്നെ ഞെട്ടിക്കുന്ന സംഭവത്തില്‍ 35 കാരി സോണിദേ വിയും കാമുകനും ഉള്‍പ്പെടെ കൊല്ലാനും മതദേഹം ഒളിപ്പിക്കാന്‍ സഹായിച്ചവരുമായി അഞ്ചുപേ രാണ് അറസ്റ്റിലായത്. കാമുകന്റെ സഹായത്തോടെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തി യതെങ്കിലും ഒടുവില്‍ കാമുകന്‍ തന്നെ ബലാത്സംഗം ചെയ്‌തെന്നും ഭര്‍ത്താവിനെ കൊല്ലുമെന്ന് നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസിന് മൊഴി നല്‍കി. അയല്‍ക്കാരനുമായുള്ള മാതാവിന്റെ വഴിവിട്ട ബന്ധത്തിന്റെ വീഡിയോ മകള്‍ കാണുകയും അത് പിതാവിനോട് പറഞ്ഞുകൊടുക്കുകയും ചെയ്തതോടെയാണ് ഭര്‍ത്താവ് 37 കാരനായ വിക്രത്തെ കൊലപ്പെടുത്താന്‍ സോണിദേവി തീരുമാനിച്ചത്. പിന്നാലെ കാമുകന്‍ രവീന്ദ്രയും കൂട്ടാളികളും ചേര്‍ന്ന് ജൂലൈ 26 ന്, ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ വിക്രമിനെ കാറിലേക്ക് വലിച്ചുകയറ്റി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മുഹമ്മദ്പൂര്‍ ജാര്‍സ ഗ്രാമത്തിന് സമീപം കുഴിച്ചിട്ടു. ഈ സംഭവത്തിന് ശേഷം ജൂലൈ 28 ന് സോണി…

    Read More »
  • അധികാരം പങ്കിടാന്‍ ചിലര്‍ ഒരുക്കമല്ല; സിദ്ധരാമയ്യയെ വിമര്‍ശിച്ചും സോണിയയെ പ്രശംസിച്ചും ഡി.കെ.

    ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി പദവിയെച്ചൊല്ലി നീരസത്തിലുള്ള കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ സിദ്ധരാമയ്യക്കെതിരെ ഒളിയമ്പുമായി രംഗത്ത്. ഗാന്ധികുടുംബത്തെ പ്രശംസിക്കുന്ന പരാമര്‍ശങ്ങള്‍ക്കൊപ്പമായിരുന്നു മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെയുള്ള ഡി.കെയുടെ വിമര്‍ശനം. ഡല്‍ഹിയില്‍ എ.ഐ.സി.സി സംഘടിപ്പിച്ച ‘ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍’ എന്ന പരിപാടിയില്‍ രാഷ്ട്രീയത്തിലെ അധികാരം പങ്കുവെക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിലെ തന്റെ നീണ്ട കാലത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കര്‍ണാടകയില്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ചും ശിവകുമാര്‍ എടുത്തുപറഞ്ഞു. 2004-ല്‍ പ്രധാനമന്ത്രി പദത്തില്‍ നിന്ന് മാറിനില്‍ക്കാനുള്ള സോണിയ ഗാന്ധിയുടെ തീരുമാനത്തെ അദ്ദേഹം പ്രത്യേകം പ്രശംസിക്കുകയും ചെയ്തു. ‘പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ രാഷ്ട്രപതി സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടപ്പോള്‍, എനിക്ക് അധികാരം പ്രധാനമല്ല എന്ന് അവര്‍ പറഞ്ഞു. സിഖുകാരനും ന്യൂനപക്ഷ സമുദായംഗവും സാമ്പത്തിക വിദഗ്ധനുമായ ഒരാള്‍ക്ക് രാജ്യത്തെ രക്ഷിക്കാനാകുമെന്നും അദ്ദേഹം പ്രധാനമന്ത്രിയാകണമെന്നും അവര്‍ തീരുമാനിച്ചു,’ ശിവകുമാര്‍ പറഞ്ഞു. ഇത് രാഷ്ട്രീയ ത്യാഗത്തിന്റെ സമാനതകളില്ലാത്ത ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഇത്രയും വലിയൊരു ജനാധിപത്യ രാജ്യത്ത് ആരെങ്കിലും ഇത്തരമൊരു ത്യാഗം ചെയ്തിട്ടുണ്ടോ? ഇന്ന് ആരെങ്കിലും…

    Read More »
  • ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്‍ അന്തരിച്ചു; ജെഎംഎം സ്ഥാപക നേതാവ്

    ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) നേതാവുമായ ഷിബു സോറന്‍ (81) അന്തരിച്ചു. ഒരു മാസമായി ഡല്‍ഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ജൂണ്‍ അവസാനത്തോടെയാണ് ഷിബുസോറനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച പാര്‍ട്ടിയുടെ സ്ഥാപക നേതാവാണ് ഷിബു സോറന്‍. മകനും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനാണ് മരണ വാര്‍ത്ത അറിയിച്ചത്. ”ആദരണീയനായ ഗുരു നമ്മളെ വിട്ടുപോയി. ഇന്ന് ഞാന്‍ ശൂന്യനായി” അച്ഛന്റെ വിയോഗവാര്‍ത്ത എക്‌സിലൂടെ അറിയിച്ച് ഹേമന്ത് സോറന്‍ കുറിച്ചു.

    Read More »
  • ഹെഡ് മാസ്റ്ററെ സ്ഥലം മാറ്റാന്‍ സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ വിഷം കലര്‍ത്തി: ശ്രീരാമസേന അംഗങ്ങള്‍ പിടിയില്‍: 12 വിദ്യാര്‍ഥികള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍

    ബംഗളൂരു: സ്‌കൂളിലെ പ്രഥമാധ്യാപകനെ സ്ഥലം മാറ്റാന്‍ വാട്ടര്‍ ടാങ്കില്‍ വിഷം കലര്‍ത്തിയ ശ്രീരാമസേന അംഗങ്ങള്‍ പിടിയില്‍. മൂന്ന് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹുളിക്കാട്ടി ഗ്രാമത്തിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ പ്രഥമാധ്യാപകനായ സുലൈമാന്‍ ഗോരിനായിക്കിനെ സ്ഥലം മാറ്റാനാണ് ഇവര്‍ പദ്ധതി ആസൂത്രണം ചെയ്തത്. വിഷം കലര്‍ന്ന വെള്ളം കുടിച്ച 12 വിദ്യാര്‍ഥികള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി. ആരുടെയും നിലഗുരുതരമായില്ല. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ ആശുപത്രി വിട്ടു. വടക്കന്‍ കര്‍ണാടകയിലെ ബലഗാവി ജില്ലയില്‍ ജൂലൈ 14 നാണ് സംഭവം. 13 വര്‍ഷമായി സുലൈമാന്‍ ഗോരി ഇവിടുത്തെ അധ്യാപകനാണ്. അദ്ദേഹത്തിന്റെ പേരിന് കളങ്കം വരുത്തിയാല്‍ സ്ഥലം മാറ്റല്‍ നടപടി എളുപ്പമാകുമെന്നാണ് പ്രതികള്‍ കരുതിയത്. ടാങ്കില്‍ വിഷം കലര്‍ത്തിയത് ശ്രീരാമസേന സംഘമാണെന്ന് പോലീസ് പറഞ്ഞു. വിഷം കലര്‍ത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ പൊലീസ് സംശയത്തിന്റെ പേരില്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. വിദ്യാര്‍ഥിയെ ചോദ്യം ചെയ്തപ്പോഴാണ് പ്രതികളിലേക്കെത്തുന്നത്. പുറത്തുനിന്നൊരാള്‍ തനിക്ക് ഒരു കുപ്പി ദ്രാവകം…

    Read More »
  • അധിക ക്യാബിന്‍ ലഗേജ്: വിമാന ജീവനക്കാര്‍ക്ക് സൈനിക ഉദ്യോഗസ്ഥന്റെ ക്രൂര മര്‍ദനം നാല് സ്പൈസ്ജെറ്റ് ജീവനക്കാര്‍ക്ക് നട്ടെല്ലിന് പൊട്ടല്‍ ഉള്‍പ്പെടെ ഗുരുതര പരിക്ക്

    ന്യൂഡല്‍ഹി: അധിക ക്യാബിന്‍ ലഗേജിന്റെ പേരില്‍ സൈനിക ഉദ്യോഗസ്ഥന്‍ വിമാന ജീവനക്കാരെ മര്‍ദിച്ചതായി പരാതി. ശ്രീനഗര്‍ വിമാനത്താവളത്തിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ നാല് സ്പൈസ്ജെറ്റ് ജീവനക്കാര്‍ക്ക് നട്ടെല്ലിന് പൊട്ടല്‍ ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റതായി എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഏഴ് കിലോയില്‍ കൂടുതലുള്ള ക്യാബിന്‍ ലഗേജിന് അധിക ചാര്‍ജ് ഈടാക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് വിമാന ജീവനക്കാരെ സൈനിക ഉഗ്യോഗസ്ഥന്‍ ഇടിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ക്യൂ സ്റ്റാന്‍ഡ് ഉപയോഗിച്ച് ഒരാളെ ആക്രമിച്ചതായി എയര്‍ലൈന്‍ അധികൃതര്‍ പറഞ്ഞു. ഇതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ഉദ്യോഗസ്ഥന്റെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സിആര്‍പിഎഫ് ഉദ്യോഗസ്ഥരെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ വധശ്രമ കുറ്റമടക്കം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കി. 16 കിലോ ക്യാബിന്‍ ലഗേജായിരുന്നു സൈനിക ഉദ്യോഗസ്ഥന്റെ കൈവശം ഉണ്ടായിരുന്നത്. ഏഴ് കിലോയാണ് അനുവദനീയം. ഇരട്ടിയിലധികമുള്ള അധിക ലഗേജിന് പണം നല്‍കണമെന്ന് വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. നട്ടെല്ലിന് പൊട്ടലും താടിയെല്ല് തകരുന്നതും ഉള്‍പ്പെടെയുള്ള…

    Read More »
  • ഫ്‌ളാറ്റ് വാടകയ്‌ക്കെടുക്കാന്‍ പറഞ്ഞത് കുടുംബവുമായി സ്വരച്ചേര്‍ച്ചയില്ലെന്ന കള്ളക്കഥ; രണ്ട് ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡിയും റേഷന്‍ കാര്‍ഡും വ്യാജമായി നിര്‍മ്മിച്ചു; തമിഴ് ബംഗാളി, സിനിമകളിലും അഭിനയിച്ചു; കേരളത്തില്‍ സൗന്ദര്യ മത്സരത്തിലും പങ്കെടുത്തു; ഒടുവില്‍ ബംഗ്ലദേശ് മോഡല്‍ അറസ്റ്റില്‍

    കൊല്‍ക്കത്ത: ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡുമടക്കം വ്യാജരേഖകള്‍ നിര്‍മിച്ച് കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യയില്‍ അനധികൃതമായി താമസിച്ചുവന്നിരുന്ന ബംഗ്ലാദേശി മോഡല്‍ അറസ്റ്റില്‍. ബംഗ്ലാദേശിലെ വിമാനക്കമ്പനിയിലെ കാബിന്‍ ക്രൂവായിരുന്ന ശാന്ത പോളിനെയാണ് കൊല്‍ക്കത്തയില്‍ താമസിച്ചുവരുന്നതിനിടെ പോലീസ് പിടികൂടിയത്. ആധാര്‍, വോട്ടര്‍ ഐഡി, പാന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള വ്യാജരേഖകള്‍ നിര്‍മിച്ച പ്രതി, ഇത് ഉപയോഗിച്ച് വസ്തുഇടപാടുകള്‍ വരെ നടത്തിയിരുന്നതായും പോലീസ് പറഞ്ഞു. ബംഗ്ലദേശ് പാസ്പോര്‍ട്ട് ഉപയോഗിച്ച് 2023ലാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. ആന്ധ്ര സ്വദേശിയായ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ അഷ്‌റഫിനെ വിവാഹം കഴിച്ചശേഷം ഇരുവരും കൊല്‍ക്കത്തയില്‍ ഒരു ഫ്ലാറ്റ് വാടകയ്ക്കെടുത്തു. കുടുംബവുമായി പ്രശ്നങ്ങളുള്ളതിനാലാണ് കൊല്‍ക്കത്തയില്‍ താമസിക്കുന്നതെന്നാണ് ഫ്ലാറ്റിന്റെ ഉടമസ്ഥനോട് പറഞ്ഞത്. ഫ്ലാറ്റ് വാടകയ്ക്ക് എടുക്കുന്നതിന് വ്യാജ അധാര്‍ കാര്‍ഡും പാന്‍കാര്‍ഡും വോട്ടര്‍ ഐഡിയുമാണ് നല്‍കിയത്. പ്രാദേശിക ഏജന്റ് വഴിയാണ് വ്യാജരേഖകള്‍ നിര്‍മിച്ചതെന്ന് പൊലീസ് പറയുന്നു. ബംഗ്ലാദേശിലെ ബാരിസാല്‍ സ്വദേശിനിയായ ശാന്ത പോള്‍ രണ്ട് വര്‍ഷം മുമ്പാണ് ഇന്ത്യയിലെത്തിയത്. ഇതരമതക്കാരനെ വിവാഹംകഴിച്ചതിനാല്‍ കുടുംബവുമായി സ്വരച്ചേര്‍ച്ചയില്‍…

    Read More »
  • ‘ചെറുപ്പം മുതല്‍ ക്രൈസ്തവ വിശ്വാസികള്‍, മതപരിവര്‍ത്തനം നടന്നിട്ടില്ല; ജ്യോതി ശര്‍മയെ ജയിലില്‍ അടയ്ക്കണമെന്ന് കന്യാസ്ത്രീകള്‍ക്കൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍

    റായ്പൂര്‍: മതപരിവര്‍ത്തനം ഉണ്ടായിട്ടില്ലെന്നും കന്യാസ്ത്രീകള്‍ നിരപരാധികളാണെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ചത്തീസ്ഗഡില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മലയാളി കന്യാസ്ത്രീകള്‍ക്കൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍. ബജ്‌റംഗദള്‍ നേതാവ് ജ്യോതി ശര്‍മ്മയുടെ നേതൃത്വത്തില്‍ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചെന്ന് പെണ്‍കുട്ടികള്‍ ആരോപിച്ചു. പൊലീസ് നോക്കി നില്‍ക്കെയായിരുന്നു മര്‍ദ്ദനം. റേപ്പ് ചെയ്യുമെന്ന് ഒപ്പമുള്ളവര്‍ ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടികള്‍ പറയുന്നു. കന്യാസ്ത്രീകള്‍ക്കൊപ്പം പോയ പെണ്‍കുട്ടികള്‍ ആദ്യമായാണ് ഒരു മാധ്യമത്തോട് പ്രതികരിക്കുന്നത്. സ്വന്തം ഇഷ്ടപ്രകാരം, മാതാപിതാക്കളുടെ സമ്മതത്തോടെയാണ് കന്യാസ്ത്രീകള്‍ക്കൊപ്പം പോയത്. പാചക ജോലിക്കാണെന്നും സംരക്ഷണം നല്‍കാമെന്നും ഉറപ്പ് നല്‍കിയിരുന്നു. മതപരിവര്‍ത്തനമോ മനുഷ്യക്കടത്തോ ഉണ്ടായിട്ടില്ലെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് പെണ്‍കുട്ടികള്‍ പ്രതികരിച്ചു. കന്യാസ്ത്രീകള്‍ നിരപരാധികളാണ്. ജോലിക്ക് പോയത് മാതാപിതാക്കളുടെ സമ്മതപ്രകാരമാണ്. ജ്യോതി ശര്‍മയെ ജയിലില്‍ അടയ്ക്കണം. പരാതിയുമായി മുന്നോട്ട് പോകുമെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. സത്യം പറയരുതെന്നും താന്‍ പറയുന്നതേ പറയാവൂ എന്നും ജ്യോതി ശര്‍മ ഭീഷണിപ്പെടുത്തി. പൊലീസുകാരും ഭീഷണിപ്പെടുത്തി. വീട്ടില്‍ പോകണോ ജയിലില്‍ പോകണോ എന്ന് ഭീഷണിപ്പെടുത്തി. ചെറുപ്പം മുതല്‍ തങ്ങള്‍ ക്രൈസ്തവ വിശ്വാസികളാണ്. മതപരിവര്‍ത്തനം ഉണ്ടായിട്ടില്ല. കന്യാസ്ത്രീകള്‍ക്കെതിരായ…

    Read More »
  • തമിഴ്നാട്ടില്‍ കാറപകടം, മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം; എട്ടു പേര്‍ക്ക് പരുക്ക്

    ചെന്നൈ: തമിഴ്‌നാട് കടലൂര്‍ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. എട്ടു പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്ക്കിടെ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. എറണാകുളം സ്വദേശികളായ ഫ്രെഡി (29), അഭിരാമി (20), തൃശൂര്‍ സ്വദേശി വൈശാല്‍ (27), സുകില (20), അനാമിക (20) തുടങ്ങിയവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ കടലൂര്‍ ജില്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഗൗരി നന്ദ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചതെന്നാണ് വിവരം. സംഭവത്തില്‍ അണ്ണാമലൈനഗര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

    Read More »
Back to top button
error: