India
-
നിക്കിയുടെ കുടുംബം തന്നെ സ്ത്രീധനത്തിന് വേണ്ടി പീഡിപ്പിച്ചിരുന്നെന്ന് നാത്തൂന്റെ വെളിപ്പെടുത്തല്‍ ; ഗ്രേറ്റര്‍ നോയിഡയില്‍ യുവതിയെ തീകൊളുത്തി കൊന്ന സ്ത്രീധനപീഡനക്കേസില്‍ പുതിയ ട്വിസ്റ്റ്
ലക്‌നൗ: ഗ്രേറ്റര്‍ നോയിഡയിലെ സ്ത്രീധന മരണക്കേസില്‍ പുതിയ ട്വിസ്റ്റ് സൃഷ്ടിച്ചുകൊണ്ട് കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിനെതിരെയും ഗുരുതര ആരോപണങ്ങള്‍. നിക്കിയുടെ സഹോദരന്റെ ഭാര്യയാണ് ഇപ്പോള്‍ നിക്കിയുടെ കുടുംബത്തിനെതിരേ ആരോപണം ഉന്നയിച്ചിരിക്കുന്നത്. തനിക്കെതിരേ നിക്കിയുടെ മാതാപിതാക്കളും ഭര്‍ത്താവും സ്ത്രീധനപീഡനം നടത്തിയിരുന്നതായിട്ടാണ് ആരോപണം. നിക്കിയുടെ സഹോദരന്‍ രോഹിത്തിന്റെ ഭാര്യയാണ് മീനാക്ഷി. നിക്കിയുടെ അച്ഛനും സഹോദരനും തന്നോട് സ്ത്രീധന പീഡനം നടത്താറുണ്ടെന്ന് അവര്‍ ആരോപണം ഉന്നയിച്ചു. 2016-ല്‍ രോഹിത്തിനെ വിവാഹം കഴിച്ച മീനാക്ഷി, നിക്കിയുടെ കുടുംബം തന്നെ സ്ത്രീധന ത്തിന്റെ പേരില്‍ ഉപദ്രവിച്ചിരുന്നുവെന്ന് ആരോപിച്ചു. തന്റെ വിവാഹ സമയത്ത് അച്ഛന്‍ ഒരു മാരുതി സുസുക്കി സിയാസ് കാറും 31 പവന്‍ സ്വര്‍ണ്ണവും നല്‍കിയിരുന്നു വെങ്കിലും, നിക്കി യുടെ കുടുംബം ഒരു സ്‌കോര്‍പിയോ എസ്.യു.വി ആവശ്യപ്പെട്ടിരുന്നുവെന്ന് മീനാക്ഷി പറഞ്ഞു. മീനാക്ഷിയുടെ വാക്കുകള്‍ അനുസരിച്ച്, നിക്കിയും അവളുടെ സഹോദരി കാഞ്ചനും തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നു. ‘നിക്കിയും കാഞ്ചനും എന്നെ അടിക്കാറുണ്ടായിരുന്നെന്നും മീനാക്ഷി പറഞ്ഞു. കൂടാതെ, ഭര്‍തൃമാതാവും നിക്കിയുടെ പിതാവ് ഭിഖാരി…
Read More » -
ഇറക്കുമതി തീരുവ ഉയര്‍ത്തി അമേരിക്ക തന്ന പണിയെ മറികടക്കാന്‍ ഇന്ത്യന്‍ശ്രമം ; പുതിയ വിപണികള്‍ ലക്ഷ്യമിടുന്നു, തുണിത്തരങ്ങള്‍, ആഭരണ കയറ്റുമതി വര്‍ദ്ധിപ്പിക്കാനും പുതിയ വ്യാപാരബന്ധത്തിനും ശ്രമം.
ന്യൂഡല്‍ഹി: അമേരിക്ക താരിഫ് 50 ശതമാനം വര്‍ദ്ധിപ്പിച്ച നടപടി ഔദ്യോഗികമായി നിലവില്‍ വന്നതേടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ വില ഇരട്ടിയാകുന്ന നിലയിലായിരിക്കുകയാണ് കാര്യങ്ങള്‍. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയെ രൂക്ഷമായി ബാധിക്കുന്ന സംഭവത്തില്‍ പ്രശ്‌നത്തെ മറികടക്കാന്‍ ഇന്ത്യ പുതിയ വിപണികള്‍ കണ്ടെത്താനും, കൂടുതല്‍ രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാനും ഇന്ത്യ നീക്കം തുടങ്ങി. യൂറോപ്പിലെയും ഏഷ്യയിലെയും ഉള്‍പ്പെടെ 200 രാജ്യങ്ങളിലേക്ക് തുണിത്തരങ്ങളുടെ കയറ്റുമതി കൂട്ടാനാണ് ഉദ്ദേശം. ഇറക്കുമതി തീരുവകള്‍ ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ള തുണിത്തരങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയ മേഖലകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കി പുതിയ പദ്ധതികള്‍ തയ്യാറാക്കാനും നീക്കങ്ങള്‍ തുടങ്ങി. ഇതിനായി അതാത് എംബസികളുമായി ചേര്‍ന്ന് 40 രാജ്യങ്ങളില്‍ പ്രത്യേക പ്രചാരണ പരിപാടികള്‍ ആരംഭിക്കും. ഉയര്‍ന്ന ഇറക്കുമതി തീരുവയെ നേരിടാന്‍, 200-ലധികം രാജ്യങ്ങളിലേക്ക് തുണിത്തരങ്ങളുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ ഒരു ആഗോള മുന്നേറ്റത്തിന് പദ്ധതിയിടുന്നു. യു.കെ, ജപ്പാന്‍, ദക്ഷിണ കൊറിയ, ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍, നെതര്‍ലാന്‍ഡ്സ് തുടങ്ങിയ പ്രധാന…
Read More » -
മേഘസ്‌ഫോടനത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും നീറുന്ന ഓര്‍മ്മ ; മണാലിയിലെ പ്രശസ്തമായ ഷെര്‍-ഇ-പഞ്ചാബ് റെസ്റ്റോറന്റ് പൂര്‍ണ്ണമായും ഒഴുകിപ്പോയി ; പക്ഷേ മുന്‍ഭാഗത്തെ ഭിത്തി മാത്രം അവശേഷിപ്പിച്ചു
മണാലി: കഴിഞ്ഞദിവസം ഉണ്ടായ മേഘസ്‌ഫോടനത്തിലും വെള്ളപ്പൊക്കത്തിലും മുന്‍ഭാഗത്തെ ഭിത്തി മാത്രം അവശേഷിപ്പിച്ച് മണാലിയിലെ പ്രശസ്തമായ ഷെര്‍-ഇ-പഞ്ചാബ് റെസ്റ്റോറന്റ് പൂര്‍ണ്ണമായും ഒഴുകിപ്പോയി. ബിയാസ് നദി കരകവിഞ്ഞൊഴുകിയപ്പോള്‍ ഉണ്ടായ ശക്തമായ ഒഴുക്കില്‍ റെസ്റ്റോറന്റിന്റെ ഭൂരിഭാഗം കെട്ടിടങ്ങളും ഒലിച്ചുപോയി, ഇത് വെള്ളപ്പൊക്കത്തിന്റെ ഭീകരതയുടെ പ്രതീകമായി മാറി. ഷെര്‍-ഇ-പഞ്ചാബ് റെസ്റ്റോറന്റ് പൂര്‍ണ്ണമായി നശിച്ചെങ്കിലും അതിന്റെ മുന്‍ഭാഗം മാത്രം തകര്‍ന്നുപോകാതെ നില്‍ക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചൊവ്വാഴ്ച, വെള്ളപ്പൊക്കം കൂടുതല്‍ ശക്തമായതോടെ നാല് കടകളും ഒരു ലോറിയും ഒലിച്ചുപോയി. കനത്ത മഴയെത്തുടര്‍ന്ന് ബിയാസ് നദി കരകവിഞ്ഞൊഴുകിയതാണ് മണാലിയിലെ കടകളും വീടുകളും ഒരു ബഹുനില ഹോട്ടലും ഉള്‍പ്പെടെ ഒലിച്ചുപോകാന്‍ കാരണം. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു, താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. യാത്രയ്ക്കും വ്യാപാരത്തിനും നിര്‍ണായകമായ മണാലി-ലേഹ് ഹൈവേ പലയിടത്തും തടസ്സപ്പെട്ടു. കുളുവിനും മണാലിക്കും ഇടയിലുള്ള പ്രധാന ഭാഗങ്ങള്‍ ഒലിച്ചുപോയതിനാല്‍ വാഹന ഗതാഗതം പൂര്‍ണ്ണമായും നിലച്ചു. സ്ഥിതി മെച്ചപ്പെടുന്നതുവരെ ഹൈവേ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. വെള്ളപ്പൊക്കം ആളു ഗ്രൗണ്ട് പ്രദേശത്തും വ്യാപിച്ചതിനാല്‍…
Read More » -
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒളിച്ചോടുകയും മതം മാറുകയുമൊക്കെ ചെയ്യുന്നതിന് പ്രതിവിധി ; മക്കളുടെ വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കണമെന്ന് ബിജെപി എംഎല്‍എ
ചണ്ടീഗഡ്: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒളിച്ചോടുകയും മതം മാറുകയുമൊക്കെ ചെയ്യുന്ന സാഹചര്യത്തില്‍ അതിന് പരിഹാരം നിര്‍ദേശിച്ച് ഹരിയാനയില്‍ ബിജെപി എംഎല്‍എ. മക്കളുടെ വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവരണമെന്ന പ്രസ്താവന നടത്തിയിരിക്കുന്നത് ഹരിയാനയിലെ ബിജെപി എംഎല്‍എ റാം കുമാര്‍ ഗൗതമാണ്. നിലവിലെ സാഹചര്യത്തില്‍ അത്തരമൊരു നിയമനിര്‍മാണം അത്യാവശ്യമാണ് എന്നാണ് എംഎല്‍എ പറയുന്നത്. ”ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒളിച്ചോടുകയാണ്. മക്കള്‍ ഒളിച്ചോടിയതില്‍ മനംനൊന്ത് മാതാപിതാക്കള്‍ ജീവനൊടുക്കിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആണ്‍കുട്ടികളായാലും പെണ്‍കുട്ടികളായാലും അവരുടെ വിവാഹത്തിന് മാതാപിതാക്കളുടെ അനുവാദം നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവരണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.” റാം കുമാര്‍ ഗൗതം നിയമസഭയില്‍ പറഞ്ഞു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇത് ആവശ്യമാണെന്ന് സഫിദോണ്‍ എംഎല്‍എ ചൊവ്വാഴ്ച ഹരിയാന നിയമസഭയില്‍ ശൂന്യവേളയില്‍ പറഞ്ഞു. 2024-ലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ജെജെപി വിട്ട് ബിജെപിയില്‍ ചേര്‍ന്ന അംഗമാണ് ഇദ്ദേഹം. ശൂന്യവേളയില്‍ സംസാരിക്കാന്‍ അനുവദിച്ച സമയം കഴിഞ്ഞപ്പോള്‍, സ്പീക്കര്‍ ഹര്‍വിന്ദര്‍ കല്യാണ്‍ അദ്ദേഹത്തോട് ഇരിക്കാന്‍ ആവശ്യപ്പെട്ടു. എന്നിട്ടും ഗൗതം തുടര്‍ന്ന്…
Read More » -
ഗുജറാത്തില്‍ ആരുമറിയാതെ പത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ 43,000 കോടി രൂപ തെരഞ്ഞെടുപ്പ് ഫണ്ടായി സ്വീകരിച്ചു ; കണക്കില്‍ കാണിച്ചത് 39 ലക്ഷമെന്ന് ; ഇന്നും തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ ആഞ്ഞടിച്ചു രാഹുല്‍
മുസഫര്‍പൂര്‍: ഗുജറാത്തില്‍ ആരുമറിയാതെ പത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ 43,000 കോടി രൂപ തെരഞ്ഞെടുപ്പ് ഫണ്ടായി സ്വീകരിച്ചെന്ന് രാഹുല്‍ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷന് അതേക്കുറിച്ച് വല്ല വിവരവുമുണ്ടോയെന്നും രാഹുല്‍ ചോദിച്ചു. വോട്ട് കൊളളയ്ക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര പതിനൊന്ന് ദിവസം പിന്നിടുമ്പോള്‍ യാത്ര ഇന്ന് മുസഫര്‍പൂര്‍ ജില്ലയിലൂടെയാണ് കടന്നുപോയത്. രാഹുലിന്റെ ഇന്നത്തെ യാത്ര റോയല്‍ എന്‍ഫീല്‍ഡിലായിരുന്നു. ഇന്നും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. ഗുജറാത്തില്‍ ആരുമറിയാതെ പത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ 43,000 കോടി രൂപ തെരഞ്ഞെടുപ്പ് ഫണ്ടായി സ്വീകരിച്ചെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അതേക്കുറിച്ച് വല്ല വിവരവുമുണ്ടോയെന്നും രാഹുല്‍ ചോദിച്ചു. 39 ലക്ഷം രൂപ മാത്രമാണ് ചെലവായി രേഖകളില്‍ കാണിച്ചിരിക്കു ന്നതെന്നും ഇതിനും താന്‍ സത്യവാങ്മൂലം തരേണ്ടി വരുമോ എന്നും ചോദിച്ചു. വയനാട് എംപി പ്രിയങ്കാ ഗാന്ധിയും യാത്രയില്‍ ഇന്ന് പങ്കെടുത്തു. രാഹുലിനൊപ്പം ബൈക്കിന് പിന്നിലിരുന്നാണ് പ്രിയങ്ക വോട്ടര്‍ അധികാര്‍ യാത്രയില്‍ അണിചേര്‍ന്നത്. രാഹുല്‍ ഗാന്ധിയും ആര്‍ജെഡി നേതാവ്…
Read More » -
പാര്‍ട്ടി സമ്മേളനത്തിനിടെ യുവാവിനെ ബൗണ്‍സര്‍മാര്‍ തള്ളിയിട്ടു; നടന്‍ വിജയ്ക്കെതിരെ കേസ്
ചെന്നൈ: നടനും തമിഴക വെട്രി കഴകം(ടിവികെ) അധ്യക്ഷനുമായ നടന്‍ വിജയ്ക്കെതിരെ കേസ്. ടിവികെ സംസ്ഥാന സമ്മേളനത്തിനിടെ യുവാവിനെ ബൗണ്‍സര്‍മാര്‍ റാംപില്‍ നിന്ന് തള്ളിയിട്ടെന്ന പരാതിയിലാണ് നടപടി. വിജയക്ക് പുറമെ ബൗണ്‍സര്‍മാര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. പെരമ്പാളൂര്‍ സ്വദേശിയായ ശരത് കുമാര്‍ നല്‍കിയ പരാതിയിലാണ് നടപടി. വിജയ്ക്കും 10 ബൗണ്‍സര്‍മാര്‍ക്കും എതിരെയാണ് കേസെടുത്തത്. അതിക്രമം നേരിട്ട ശരത്കുമാര്‍ ഇന്നലെ പേരാമ്പലൂര്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. മധുരയില്‍ നടന്ന സംസ്ഥാനസമ്മേളനത്തിനിടെ നീളമേറിയ റാംപിലൂടെ വിജയ് പ്രവര്‍ത്തകര്‍ക്കിടയിലേക്ക് നടന്നിരുന്നു. താരത്തിന് സുരക്ഷയൊരുക്കി ബൗണ്‍സര്‍മാരും ഒപ്പമുണ്ടായിരുന്നു. ഇതിനിടെയാണ് ശരത് കുമാര്‍ റാംപിലേക്ക് കയറാന്‍ ശ്രമിച്ചത്. ഇയാളെ വിജയ്യുടെ ബൗണ്‍സര്‍മാര്‍ തൂക്കിയെടുത്ത് പുറത്തേക്ക് എറിയുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിച്ചു. ഡിഎംകെയുടെ സൈബര്‍ വിഭാഗവും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും വലിയ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. പിന്നാലെയാണ് ചൊവ്വാഴ്ച അമ്മയ്‌ക്കൊപ്പമെത്തി ശരത് കുമാര്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. ബൗണ്‍സര്‍മാരുടെ നടപടിയില്‍ തനിക്ക്…
Read More » -
ചാരപ്പണിയുടെ ആഴമേറുന്നു; സിആര്‍പിഎഫ് ജവാനു പിന്നാലെ 14 സൈനിക, അര്‍ധ സൈനിക ഉദ്യോഗസ്ഥരും പാകിസ്താന്റെ വലയില്‍ വീണു; വിവരങ്ങള്‍ കൈമാറിയത് തുച്ഛമായ തുകയ്ക്ക്; തുമ്പായി സാങ്കേതിക വിദഗ്ധര്‍ നല്‍കിയ വിവരങ്ങള്‍
ന്യൂഡല്‍ഹി: സിആര്‍പിഎഫ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മോത്തിറാം ജാട്ടിനു പുറമേ പതിനഞ്ചോളം സൈനിക ഉദ്യോഗസ്ഥര്‍ പാകിസ്താനുവേണ്ടി ചാരപ്പണിയെടുത്തെന്നു കണ്ടെത്തല്‍. ഇന്ത്യന്‍ ആര്‍മി, പാരാമിലിട്ടറി, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ പാക് ഇന്റലിജന്‍സ് ഉദേ്യാഗസ്ഥര്‍ സ്വാധീനിച്ചെന്നാണു കണ്ടെത്തല്‍. കഴിഞ്ഞ മേയ് 27ന് ആണ ജാട്ട് അറസ്റ്റിലായത്. 2023 മുതല്‍ ഇയാള്‍ പാകിസ്താന്‍ ഇന്റലിജന്‍സിനു വിവരങ്ങള്‍ ചോര്‍ത്തി നല്‍കി. സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ കണ്ണികളാണെന്നു കണ്ടെത്തിയെന്നു ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. സലിം അഹമ്മദ് എന്നു പേരുള്ള പാക് ഉദ്യോഗസ്ഥരുമായാണ് ഇവര്‍ ആശയവിനിമയം നടത്തിയതെന്നും പറയുന്നു. കോള്‍ വിവരങ്ങള്‍, കമ്പ്യൂട്ടറുകളുടെ ഐപി വിലാസങ്ങള്‍ എന്നിവ പരിശോധിച്ചാണ് കൂടുതല്‍ പേരിലേക്ക് അന്വേഷണം എത്തിയത്. നാലുപേര്‍ പാരാമിലിട്ടറി ഉദ്യോഗസ്ഥരാണ്. മറ്റുള്ളവര്‍ സൈന്യമടക്കം വിവിധ മേഖലകളിലുള്ളവരാണ്. കൊല്‍ക്കത്ത സ്വദേശിയായ വ്യക്തിയാണ് പാകിസ്താന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥനുമായി സംസാരിക്കാനുള്ള സിം ആക്ടിവേറ്റ് ചെയ്തുകൊടുത്തത്. ഈ സിം കാര്‍ഡ് ഉപയോഗിച്ചാണ് ജാട്ട് ആശയവിനിമയം നടത്തിയത്. പാക് വനിതയെ വിവാഹം കഴിച്ച…
Read More » -
‘അത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും’; ഗവര്‍ണര്‍ക്ക് വീറ്റോ അധികാരമുണ്ടെങ്കില്‍ മണി ബില്ലും തടയാനാകും, നിര്‍ണായക നിരീക്ഷമവുമായി സുപ്രീം കോടതി
ന്യൂഡല്‍ഹി: ഭരണഘടനയുടെ 200-ാം അനുച്ഛേദപ്രകാരം ബില്ലുകള്‍ തടഞ്ഞുവെക്കാന്‍ ഗവര്‍ണര്‍ക്ക് സ്വതന്ത്രാധികാരമുണ്ടെന്ന് അംഗീകരിച്ചാല്‍ മണിബില്ലുകള്‍ പോലും തടയാനാകുമെന്ന് സുപ്രീം കോടതി. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ അത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാക്കാല്‍ നിരീക്ഷിച്ചു. ബില്ലുകളില്‍ തീരുമാനമെടുക്കുന്നത് സംബന്ധിച്ച രാഷ്ട്രപതിയുടെ റഫറന്‍സ് പരിഗണിക്കവേ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ വാദത്തിനിടെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ബില്ലുകള്‍ തടഞ്ഞുവെക്കാന്‍ ഗവര്‍ണര്‍ക്ക് സ്വതന്ത്രമായ അധികാരമുണ്ടെങ്കില്‍ മണി ബില്ലുകളും തടയാനാകില്ലേയെന്ന് ജസ്റ്റിസ് പി.എസ്. നരസിംഹ ചോദിച്ചപ്പോള്‍, അതിന് സാധിക്കുമെന്നാണ് മഹാരാഷ്ട്രയ്ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ മറുപടി നല്‍കിയത്. മണിബില്ലുകള്‍ അവതരിപ്പിക്കുന്നത് ഗവര്‍ണറുടെ അനുമതിയോടെയായതിനാല്‍ തടഞ്ഞുവെക്കേണ്ടി വരില്ലെന്ന് കേന്ദ്രത്തിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഗവര്‍ണര്‍ അനുമതി നല്‍കിയതിനെക്കാള്‍ വ്യത്യസ്തമായ ബില്ലാണ് നിയമസഭ പാസാക്കിയതെങ്കില്‍ മണിബില്ലും തടഞ്ഞുവെക്കാനാകുമെന്ന് സാല്‍വെ വാദിച്ചു.
Read More » -
തീവ്രവാദം കയറ്റുമതി ചെയ്യുന്ന ഇറാന്‍; കടുത്ത നടപടികളുമായി ഓസ്‌ട്രേലിയ; നയതന്ത്ര പ്രതിനിധികള്‍ ഏഴു ദിവസത്തിനകം രാജ്യം വിടണമെന്ന് ഉത്തരവ്; രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള അസാധാരണ നടപടി; ടെഹ്‌റാനിലെ ഓസ്‌ട്രേലിയന്‍ എംബസിയും അടച്ചു; നടപടിയെടുക്കുന്ന 14-ാം രാജ്യം
സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതിന് ഇസ്ലാമിക തീവ്രവാദികള്‍ക്കു പിന്തുണ നല്‍കുന്നെന്ന് ആരോപിച്ച് ഇറാന്റെ അംബാസഡറോട് ഏഴു ദിവസത്തിനുള്ളില്‍ രാജ്യം വിടണമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. കഴിഞ്ഞവര്‍ഷം സിഡ്‌നിയിലും മെല്‍ബണിലും നടന്ന ആക്രമണങ്ങളില്‍ ഇറാന്റെ പങ്കു വ്യക്തമാണെന്നു ചൂണ്ടിക്കാട്ടിയാണ് അസാധാരണ നടപടി. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ആദ്യമായാണ് ഇത്തരമൊരു നടപടിയെന്നും റിപ്പോര്‍ട്ടുകള്‍. ഇറാനെതിരേ കടുത്ത നടപടികളുമായി മുന്നോട്ടുവന്ന ഏറ്റവും ഒടുവിലത്തെ പാശ്ചാത്യ രാജ്യമാണ് ഓസ്‌ട്രേലിയ. നേരത്തേ, ബ്രിട്ടന്‍, അമേരിക്ക, ഫ്രാന്‍സ് എന്നിവയടക്കം 14 രാജ്യങ്ങള്‍ കഴിഞ്ഞമാസം അവരുടെ മണ്ണില്‍ ഇറാന്‍ ഇന്റലിജന്‍സിന്റെ നേതൃത്വത്തില്‍ കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലും പീഡനങ്ങളും നടത്തുന്നെന്ന ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. ഓസ്‌ട്രേലിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് ഓര്‍ഗനൈസേഷന്‍ ആക്രമണങ്ങള്‍ക്കു പിന്നിലെ ഇറാന്റെ പങ്കുമായി ബന്ധപ്പെട്ട വിശ്വസനീയമായ തെളിവുകള്‍ നല്‍കിയിട്ടുണ്ടെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് വ്യക്തമാക്കി. രണ്ട് ആക്രമണങ്ങള്‍ക്കു പിന്നിലും ഇറാന്റെ കൈകളുണ്ട്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ വിദേശ ശക്തിയുടെ അപകടകരമായ പ്രവൃത്തിയാണെന്നു നടന്നതെന്നും സാമൂഹിക സംതുലിതാവസ്ഥ തകര്‍ക്കാനും സമൂഹത്തില്‍ ഭിന്നത വര്‍ധിപ്പിക്കാനുമുള്ള ശ്രമങ്ങളാണു നടന്നതെന്നും…
Read More » -
ട്രംപിന്റെ താരിഫില്‍ ഉഴറി ഓഹരി വിപണിയും; ഒരു വര്‍ഷം പണമിറക്കിയവര്‍ക്ക് തിരിച്ചു കിട്ടിയത് ബാങ്ക് നിക്ഷേപങ്ങളുടെ പലിശയേക്കാള്‍ കുറഞ്ഞ തുക; വിറ്റഴിക്കല്‍ തുടര്‍ന്ന് വിദേശ നിക്ഷേപകര്‍; ജി.എസ്.ടി. പരിഷ്‌കാരത്തില്‍ പ്രതീക്ഷ; കുതിപ്പിന് ഇനിയും കാത്തിരിക്കണം
ന്യൂഡല്‍ഹി: ബാങ്ക് നിക്ഷേപങ്ങളില്‍നിന്നും ഓഹരി വിപണികളിലേക്ക് സമ്പത്ത് ഒഴുകിയിട്ടും പണമിറക്കിയവര്‍ക്കു തിരികെക്കിട്ടിയത് നക്കാപ്പിച്ചയെന്നു റിപ്പോര്‍ട്ട്. പല ബാങ്കുകളും നല്‍കുന്ന സ്ഥിര നിക്ഷേപത്തിന്റെ ഗുണത്തേക്കാള്‍ കുറഞ്ഞ തുകയാണു പലര്‍ക്കും കിട്ടിയതെന്ന് കണക്കുകള്‍. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ മികച്ച വരുമാനം നല്‍കിയിരുന്ന ഇന്ത്യന്‍ ഓഹരി വിപണി സൂചികകളുടെ പ്രകടനം അടുത്ത കാലത്ത് ആശ നല്‍കുന്നതല്ല. സെന്‍സെക്സിലും നിഫ്റ്റിയും നിക്ഷേപിച്ചവര്‍ക്ക് വലിയ വരുമാനമൊന്നും തിരികെ ലഭിച്ചിട്ടില്ലെന്നാണ് ദി ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മ്യൂച്വല്‍ ഫണ്ട്, എസ്.ഐ.പി എന്നിവയിലൂടെ പ്രാദേശിക നിക്ഷേപകരാണ് വിപണിയെ വലിയ നഷ്ടത്തില്‍ നിന്ന് പിടിച്ചുനിറുത്തുന്നത്. എന്നാല്‍ വിദേശനിക്ഷേപകരുടെ ഓഹരി വിറ്റൊഴിക്കല്‍ നിര്‍ബാധം തുടരുകയാണ്. ഫലമോ ഒരു പരിധിവിട്ട് മുകളിലേക്ക് ഉയരാനോ താഴാനോ കഴിയാതെ ഇരു സൂചികകളും കുടുങ്ങി. മുഖ്യസൂചികയായ സെന്‍സെക്സ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ (2024 ഓഗസ്റ്റ് 26 മുതല്‍ 2025 ഓഗസ്റ്റ് 26 വരെ) 912 പോയിന്റുകള്‍ (1.12%) നഷ്ടത്തിലായെന്നാണ് കണക്ക്. ഐ.ടി, ഓട്ടോ കമ്പനികളുടെ ചുവടുപിടിച്ച് കഴിഞ്ഞ…
Read More »