India

  • എയര്‍ ഇന്ത്യ വിമാനാപകടം: ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഓഫായതില്‍ ദുരൂഹത; വിമാന അപകടത്തിന്റെ ചരിത്രത്തില്‍തന്നെ ആദ്യം; കട്ട് ഓഫ് പൊസിഷനിലേക്ക് മാറ്റുക ലാന്‍ഡിംഗിനു ശേഷം

    ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനപകടത്തിന്‍റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് വിമാനാപകടം  കൂടുതല്‍  ദുരുഹമാക്കുകയാണ്.  സാങ്കേതിക പിഴവല്ലെന്ന്  വ്യക്തമാകുന്നതോടെ അട്ടിമറിയോ പൈലറ്റുമാരുടെ മാനുഷിക പിഴവോ എന്ന സംശയമാണ് ബലപ്പെടുന്നത്.  മാനുഷികമായി പ്രവര്‍ത്തിക്കുന്ന സ്വിച്ചുകള്‍ ആണെങ്കിലും  സാങ്കേതിക പ്രശ്നംകാരണം സ്വിച്ചുകള്‍ ഓഫാകാനുള്ള സാധ്യതയും വിദഗ്ധര്‍ തള്ളിക്കളയുന്നില്ല. 260 പേരുടെ മരണത്തിനിടയാക്കിയ വിമാനദുരന്തത്തിന്‍റെ കാരണം ഇന്ധനനിയന്ത്രണ സ്വച്ചുകള്‍ രണ്ടും ഓഫായ നിലയിലായിരുന്നതാണ് എന്ന എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യാറോയുടെ (AAIB)  പ്രാഥമിക കണ്ടെത്തല്‍ വ്യോമയാന മേഖലയെ ഞെട്ടിക്കുന്നതാണ്.  വിമാനം പറന്നുയര്‍ന്ന് സെക്കന്‍ഡുകള്‍ക്കകം ഇന്ധനനിയന്ത്രണ സ്വിച്ചുകള്‍ ഓഫ് ചെയ്ത നിലയിലേക്ക് മാറിയത് പറന്നുയരാനുള്ള ശക്തിയില്ലാതാക്കിയെന്നാണ് കണ്ടെത്തല്‍ . വിമാനാപകടത്തിന്‍റെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. വിമാനം പറന്നുയരുമ്പോള്‍ റണ്‍ എന്ന പൊഷിനിലുള്ള സ്വിച്ച് ലാന്‍ഡിങ്ങിന് ശേഷം മാത്രമാണ് കട്ട് ഓഫ് പൊസിഷനിലേക്ക് മാറ്റുക. എന്നാല്‍ പറന്ന് ഉയരുന്നതിനിടയില്‍ എന്ത് കൊണ്ട് സ്വിച്ച് ഓഫ് ചെയ്തുവെന്ന് ഒരു പൈലറ്റ് ചോദിക്കുന്നതായും താനല്ല ചെയ്തതെന്ന് രണ്ടാമത്തെ പൈലറ്റ് പറയുന്നതായും ശബ്ദ റിക്കോര്‍ഡിങ്ങില്‍ നിന്ന്…

    Read More »
  • സെൽഫിയെടുക്കുന്നതിനിടെ നവവധു ഭർത്താവിനെ പാലത്തിൽ നിന്ന് തള്ളി പുഴയിലിട്ടു!! അബദ്ധത്തിൽ കാൽ വഴുതി വീണതെന്ന് യുവതി, കള്ളി വെളിച്ചത്തായത് യുവാവിനെ നാട്ടുകാർ രക്ഷപെടുത്തിയതോടെ

    ബെംഗളൂരു: സെൽഫി എടുക്കുന്നതിനിടെ നവവധു ഭർത്താവിനെ പാലത്തിൽ നിന്നും തളളി പുഴയിലിട്ടു. കർണാടകയിലെ യാദ്ഗിറിലാണ് സംഭവം. കൃഷ്ണ നദിക്കു കുറുകെയുളള ഗുർജാപൂർ പാലത്തിൽ നിന്നാണ് യുവതി ഭർത്താവിനെ തളളിയിട്ടത്. പാലത്തിൽ നിന്നും താഴെ നദിയിലേക്ക് വീണ യുവാവ് ഒഴുകി സമീപത്തുളള പാറയിൽ പിടിച്ചു നിന്നു. പിന്നീട് ഇയാളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കയർ പാറയിലേക്ക് ഇട്ടുകൊടുത്ത് യുവാവിനെ മുകളിലേക്ക് കയറ്റുകയായിരുന്നു. അതേസമയം അബദ്ധത്തിൽ കാൽവഴുതി വീഴുകയായിരുന്നു എന്നാണ് യുവാവിന്റെ കരച്ചിൽ കേട്ട് ഓടിക്കൂടിയ പ്രദേശവാസികളോട് യുവതി പറഞ്ഞത്. എന്നാൽ രക്ഷപ്പെട്ട് മുകളിലേക്ക് കയറിയ ശേഷം യുവാവ് തന്നെയാണ് ഭാര്യ തന്നെ തളളിയിടുകയായിരുന്നുവെന്ന് വെളിപ്പെടുത്തിയത്. എന്നാൽ ഈ ആരോപണം യുവതി നിഷേധിച്ചു. അതേസമയം ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും വീഡിയോ തെളിവുകൾ പരിശോധിച്ചു കൂടുതൽ അന്വേഷണം നടത്തുകയാണെന്നും പോലീസ് അറിയിച്ചു. കൂടാതെ മൊഴി രേഖപ്പെടുത്താനായി ദമ്പതികളെ റായ്ച്ചൂർ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയിട്ടുണ്ട്. సెల్ఫీ తీసుకుందామని చెప్పి భర్తను నదిలోకి తోసి చంపాలనుకున్న భార్య…

    Read More »
  • അഹമ്മദാബാദിന്റെ ആകാശത്ത് നടന്നതെന്ത്? പറന്നത് 32 സെക്കന്‍ഡ്; രണ്ട് എഞ്ചിനുകളും പൊടുന്നനെ നിലച്ചു; ഇന്ധന സ്വിച്ചുകള്‍ ഓഫായി; നിര്‍ണ്ണായകമായി പൈലറ്റുമാരുടെ സംഭാഷണം

    ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ നിര്‍ണ്ണായക വിവരങ്ങള്‍. വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തന്നെ രണ്ട് എഞ്ചിനുകളുടെയും പ്രവര്‍ത്തനം നിലച്ചതായി എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡില്‍ നിന്നുള്ള വിശദാംശങ്ങളും പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്. എഞ്ചിനുകളിലേക്കുള്ള ഇന്ധനപ്രവാഹം നിയന്ത്രിക്കുന്ന ഇന്ധന കട്ട്ഓഫ് സ്വിച്ചുകള്‍, ഒരു സെക്കന്‍ഡിനുള്ളില്‍ ‘RUN’ ല്‍ നിന്ന് ‘CUTOFF’ ലേക്ക് ഒന്നിനുപുറകെ ഒന്നായി മാറി. പിന്നാലെ ”എന്തിനാണ് നിങ്ങള്‍ കട്ട് ഓഫ് ചെയ്തത്?” എന്ന് പൈലറ്റ് ചോദിക്കുന്നത് കേള്‍ക്കാം, സഹ പൈലറ്റ് ”ഞാന്‍ ചെയ്തില്ല” എന്ന് മറുപടി നല്‍കുന്നു. കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡിംഗില്‍ നിന്നാണ് നിര്‍ണ്ണായ ശബ്ദരേഖകള്‍ ലഭിച്ചത്. സ്വിച്ചുകള്‍ ഓഫാക്കിയതോടെ വിമാനത്തിന് മുന്നോട്ടു പോകാനുള്ള കുതിപ്പ് നഷ്ടപ്പെട്ടു. പത്ത് സെക്കന്‍ഡുകള്‍ കഴിഞ്ഞ് ഒന്നാം എന്‍ജിന്റെയും നാലും സെക്കന്‍ഡുകള്‍ കഴിഞ്ഞ് രണ്ടാമത്തെ എന്‍ജിന്റെയും ഇന്ധന പ്രവാഹം പുനരാരംഭിച്ചെങ്കിലും കുതിച്ചുയരാനാകാതെ വിമാനം തകര്‍ന്നു വീണവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മുകളില്‍ പറഞ്ഞ വസ്തുകള്‍ കേന്ദ്രീകരിച്ചായിരിക്കും തുടര്‍…

    Read More »
  • ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

    ന്യൂഡല്‍ഹി: ഡല്‍ഹി സീലംപുരില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം. ഒട്ടേറെപ്പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. നാലുപേരെ രക്ഷപ്പെടുത്തിയതായി അഗ്‌നിരക്ഷാസേന അറിയിച്ചു. ശനിയാഴ്ച രാവിലെയാണ് കെട്ടിടം തകര്‍ന്നുവീഴുന്നത്. വലിയ ശബ്ദം കേട്ട് നോക്കിയപ്പോള്‍ തകര്‍ന്നുവീണ കെട്ടിടമാണ് കണ്ടതെന്ന് പ്രദേശവാസി പിടിഐയോട് പ്രതികരിച്ചു. തകര്‍ന്ന കെട്ടിടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രദേശവാസികള്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കി തിരച്ചില്‍ നടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പരിക്കേറ്റ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

    Read More »
  • ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള: സിനിമയ്‌ക്കെതിരേ കോടതിയില്‍ വിചിത്ര വാദങ്ങളുമായി സെന്‍സര്‍ ബോര്‍ഡ്; അക്കമിട്ടു നിരത്തി അഞ്ചു കാര്യങ്ങള്‍; ‘പേരു തെരഞ്ഞെടുത്തത് മനപ്പൂര്‍വം, ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ടയാള്‍ സീതയുടെ പേരുള്ള കഥാപാത്രത്തെ സഹായിക്കുന്നു, മറ്റൊരു മതക്കാരന്‍ വേദനിപ്പിക്കുന്നു’

    കൊച്ചി: കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി അഭിനയിച്ച മലയാള ചിത്രം ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള സിനിമയുടെ നിര്‍മാതാക്കള്‍ ‘എഡിറ്റിംഗ്’ നടത്തി ചിത്രം പുറത്തിറക്കാമെന്നു കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ കടുംപിടിത്തത്തിനു വഴങ്ങിയാണ് ഇതിനു തുനിയുന്നതെന്നു വ്യക്തമായതിനു പിന്നാലെ ബോര്‍ഡ് കോടതിയില്‍ നടത്തിയ വാദങ്ങളും പുറത്തുവന്നു. സിനിമയിലെ കഥാപാത്രമായ ജാനകിയെന്നത് സീതയുടെ മറ്റൊരു പേരാണെന്നും ഹിന്ദു വിശ്വാസത്തെ അപമാനിക്കുന്നു എന്നുമായിരുന്നു ബോര്‍ഡിന്റെ വാദം. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്സി) ആവശ്യപ്പെട്ട മാറ്റങ്ങള്‍ വരുത്താന്‍ നിര്‍മ്മാതാക്കള്‍ സമ്മതിച്ചതിനെത്തുടര്‍ന്ന് ഉടന്‍ തിയേറ്ററുകളില്‍ എത്തിയേക്കാം. ചിത്രത്തിന് 96 കട്ടുകള്‍ നിര്‍ദ്ദേശിക്കാന്‍ ബോര്‍ഡ് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും, രണ്ട് പ്രത്യേക മാറ്റങ്ങള്‍ മാത്രമേ തേടുന്നുള്ളൂ എന്ന് ബുധനാഴ്ച കേരള ഹൈക്കോടതിയെ അറിയിച്ചു. ആദ്യത്തേത്, സിനിമയുടെ പേര് ‘ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ പരിഷ്‌കരിക്കുക എന്നതാണ്. ‘ജാനകി’ എന്ന പേര് ‘ജാനകി വി’ അല്ലെങ്കില്‍ ‘വി ജാനകി’ എന്നു…

    Read More »
  • അറ്റകുറ്റപ്പണിയില്‍ പുരോഗതി; ബ്രിട്ടന്റെ യുദ്ധ വിമാനം അടുത്തയാഴ്ച പറക്കും; ലാന്‍ഡിംഗിനു ശേഷം ഹൈഡ്രോളിക് സിസ്റ്റത്തിനു തകരാര്‍; വിവരങ്ങള്‍ പുറത്തുവിട്ട് പ്രതിരോധ ഉപദേഷ്ടാവ്; ഇന്ത്യക്കു നന്ദിയെന്നും ക്രിസ് സോണ്ടോഴ്‌സ്

    തിരുവനന്തപുരം: കേരളത്തില്‍ ആഴ്ചകളായി കുടുങ്ങിക്കിടക്കുന്ന ബ്രിട്ടന്റെ എഫ് 35 യുദ്ധ വിമാനം അടുത്തയാഴ്ച നാട്ടിലേക്കു പറക്കും. പതിവ് പറക്കലിനിടെ സാങ്കേതിക തകരാറുണ്ടായ ലോകത്തെ ഏറ്റവും വിലയേറിയ യുദ്ധവിമാനം യുകെയിലെ എന്‍ജിനീയര്‍മാര്‍ പരിശോധിക്കുകയാണെന്നും അറ്റകുറ്റപ്പണികള്‍ ആരംഭിച്ചെന്നും അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അറ്റകുറ്റപ്പണികള്‍ അടുത്തയാഴ്ച അവസാനിക്കും. സി-17 ഗ്ലോബ്മാസ്റ്റര്‍ ട്രാന്‍സ്‌പോര്‍ട്ട് വിമാനത്തില്‍ കൊണ്ടുപോകാനും സാധ്യതയുണ്ട്. ഇന്ത്യ നല്‍കിയ പിന്തുണയ്ക്കു നന്ദിയറിയിച്ചു കൊണ്ട് എക്‌സില്‍ എഴുതിയ കുറിപ്പിലാണ് വിമാനത്തിന്റെ അറ്റകുറ്റപ്പണിയുടെ പുരോഗതി പ്രതിരോധ ഉപദേഷ്ടാവ് കൊമോഡോര്‍ ക്രിസ് സോണ്ടേഴ്സ് പുറത്തുവിട്ടത്. ‘യുകെയിലെ എഫ്-35ബി വിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ ആരംഭിക്കാന്‍ യുകെ എഞ്ചിനീയര്‍മാരുടെ ഒരു സംഘം ഇന്ത്യയിലുണ്ട്. ഹാംഗറിലേക്കു മാറ്റിയ വിമാനത്തിന്റെ അറ്റകുറ്റപ്പണി പുരോഗമിക്കുകയാണ്. ഇന്ത്യന്‍ അധികൃതരുടെ പിന്തുണയ്ക്കു നന്ദി’യെന്നും എക്‌സില്‍ കുറിച്ചു. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായ ശേഷം, എഫ്-35 ബി സി-17 ഗ്ലോബ്മാസ്റ്റര്‍ പൊളിച്ചുമാറ്റാന്‍ സാധ്യതയുണ്ടെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ വസ്തുതയില്ലെന്ന് അസോസിയേറ്റഡ് പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. UPDATE: A team of UK engineers…

    Read More »
  • പ്രായമെത്തിയാല്‍ സന്തോഷത്തോടെ വഴിമാറണം; 75 വയസ്സില്‍ വിരമിക്കണമെന്ന് ഭാഗവത്; ലക്ഷ്യം മോദിയോ?

    മുംബൈ: 75 വയസ്സായാല്‍ വിരമിക്കണമെന്ന് ഓര്‍മിപ്പിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. പ്രായമെത്തിയാല്‍ സന്തോഷത്തോടെ വഴിമാറണമെന്നാണ് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം. ആര്‍എസ്എസ് മേധാവിയുടെ പരാമര്‍ശം മോദിക്കുള്ള സന്ദേശമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മോഹന്‍ ഭാഗവതിനും സെപ്റ്റംബറിലാണ് 75 വയസ്സ് തികയുന്നത്. അന്തരിച്ച ആര്‍എസ്എസ് സൈദ്ധാന്തികന്‍ മോറോപന്ത് പിംഗ്ലെയുടെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കവേ ആയിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രായപരിധി സംബന്ധിച്ച പരാമര്‍ശം. പ്രധാനമന്ത്രി മോദിക്കുള്ള മറഞ്ഞിരിക്കുന്ന സന്ദേശമെന്നാണ് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശത്തെ പ്രതിപക്ഷ നേതാക്കള്‍ വ്യാഖ്യാനിക്കുന്നത്. എല്‍.കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി, ജസ്വന്ത് സിങ് തുടങ്ങിയ നേതാക്കളെയെല്ലാം 75 വയസ്സ് തികഞ്ഞപ്പോള്‍ പ്രധാനമന്ത്രി മോദി വിരമിക്കാന്‍ നിര്‍ബന്ധിച്ചു. ഇപ്പോള്‍ അദ്ദേഹം അതേ നിയമം തനിക്കും ബാധകമാക്കുമോ എന്ന് നോക്കാമെന്നായിരുന്നു ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവുത്തിന്റെ പ്രതികരണം. മാര്‍ച്ചില്‍ നാഗ്പുരിലെ ആര്‍എസ്എസ് ആസ്ഥാനത്തേക്ക് മോദി നടത്തിയ സന്ദര്‍ശനം തന്റെ വിരമിക്കല്‍ സാധ്യതയെക്കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നുവെന്ന്…

    Read More »
  • പാകിസ്ഥാനെ ഞെട്ടിച്ച് ‘ഓപ്പറേഷന്‍ ബാം’; 17 സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ച് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട്; സുരക്ഷാ സേനയ്ക്കു മാത്രം നഷ്ടംവരുത്താന്‍ ശ്രദ്ധാപൂര്‍വം നടത്തിയ ഓപ്പറേഷനെന്ന് വിശദീകരണം

    ഇസ്ലാമാബാദ്: പാക്കിസ്ഥാനെ ഞെട്ടിച്ച് 17 സൈനിക, സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി വിമത സംഘടനയായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് (ബിഎല്‍എഫ്). ഓപ്പറേഷന്‍ ബാം’ എന്ന പേരില്‍ നടത്തിയ ആക്രമണത്തില്‍ പഞ്ച്ഗുര്‍, സുരബ്, കെച്ച്, ഖരാന്‍ എന്നിവിടങ്ങളില്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടതായി ബിഎല്‍എഫ് അറിയിച്ചു. ചൊവ്വാഴ്ച നടത്തിയ ആക്രമണങ്ങളില്‍ ആശയവിനിമയ സംവിധാനങ്ങള്‍ക്കും സൈനിക ചെക്ക്‌പോസ്റ്റുകള്‍ക്കും, ഓഫീസ് കെട്ടിടങ്ങള്‍ക്കും ആക്രമണത്തില്‍ കേടുപാടുകള്‍ പറ്റിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ‘ബലൂച് ദേശീയ വിമോചന യുദ്ധത്തിലെ ഒരു പുതിയ പ്രഭാതം’ എന്നാണ് ആക്രമണത്തെ ബിഎല്‍എഫ് വക്താവ് ഗ്വാഹ്റാം ബലോച്ച് വിശേഷിപ്പിച്ചത്. മക്രാന്‍ തീരം മുതല്‍ കോ-ഇ-സുലെമാന്‍ പര്‍വതങ്ങള്‍ വരെ നീണ്ടു നിന്നതായി ഗ്വാഹ്‌റാം അവകാശപ്പെട്ടു. സുരക്ഷാ സേനയ്ക്ക് ആള്‍ബലത്തിലും വസ്തുവകയിലും നഷ്ടം വരുത്താന്‍ ശ്രദ്ധാപൂര്‍വം നടത്തിയ ആക്രമണങ്ങളാണ് ഇവയെന്നും ബിഎല്‍എഫ് വ്യക്തമാക്കി. വിഭവ ചൂഷണം, രാഷ്ട്രീയ അവഗണന, സൈനിക സാന്നിധ്യം എന്നിവയാണ് ബലൂചുകള്‍ പ്രധാനമായും മുന്നോട്ടു വെയ്ക്കുന്ന പ്രശ്‌നങ്ങള്‍. ബുധനാഴ്ച രാവിലെ മുതല്‍ മേഖലയില്‍ സുരക്ഷാ…

    Read More »
  • മതപരിവര്‍ത്തനവും അനധികൃത ദേവാലയ നിര്‍മാണവും പെരുകുന്നു; നേരിടാനുറച്ച് മഹാരാഷ്ട്ര, ആദ്യം അന്വേഷണം പിന്നാലെ നിയമം

    മുംബൈ: പ്രലോഭനങ്ങളിലൂടെയോ നിര്‍ബന്ധത്തിലൂടെയോ നടത്തുന്ന മതപരിവര്‍ത്തനങ്ങള്‍, പ്രത്യേകിച്ചും ആദിവാസി സമൂഹങ്ങള്‍ക്കിടയില്‍ തടയുന്നതിനായി കര്‍ശനമായ മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. സംസ്ഥാനത്ത് നടക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളെക്കുറിച്ച് എംഎല്‍എമാര്‍ ഉന്നയിച്ച ആശങ്കകള്‍ പരിഹരിച്ചുകൊണ്ട് ബുധനാഴ്ച മഹാരാഷ്ട്ര നിയമസഭയില്‍ റവന്യൂ മന്ത്രി ചന്ദ്രശേഖര്‍ ബവന്‍കുലെയാണ് ഇക്കാര്യം അറിയിച്ചത്. ധൂലെ, നന്ദര്‍ബാര്‍ ജില്ലകളിലെ അനധികൃത പള്ളി നിര്‍മാണങ്ങള്‍ വ്യാപിക്കുന്നുണ്ടെന്ന് എംഎല്‍എ അനുപ് അഗര്‍വാള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ നിര്‍മാണങ്ങളെക്കുറിച്ച് ഡിവിഷണല്‍ കമ്മീഷണര്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി ബവന്‍കുലെ സഭയ്ക്ക് ഉറപ്പ് നല്‍കി.അന്വേഷണം കഴിഞ്ഞ് ആറ് മാസത്തിനുള്ളില്‍ അനധികൃത പള്ളി നിര്‍മിതികള്‍ പൊളിച്ചുമാറ്റുമെന്നും അദ്ദേഹം പറഞ്ഞു.അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കുന്നതിലെ കാലതാമസത്തില്‍ എംഎല്‍എ അതുല്‍ ഭട്ഖല്‍ക്കര്‍ ആശങ്ക പ്രകടിപ്പിക്കുകയും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാനത്തെ മതപരിവര്‍ത്തനങ്ങളില്‍ ഭൂരിഭാഗവും നിര്‍ബന്ധിതമോ ലവ് ജിഹാദോ എന്ന പേരിലോ ആണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയതുപോലുള്ള കര്‍ശനമായ മതപരിവര്‍ത്തന വിരുദ്ധ നിയമം സംസ്ഥാനം എപ്പോഴാണ് കൊണ്ടുവരുന്നതെന്ന് ഭട്ഖല്‍ക്കര്‍…

    Read More »
  • തരൂരിനൊപ്പം യുഎസിലെത്തിയ ബിജെപി എംപിയെ ട്രംപ് ഇറക്കിവിട്ടു? പ്രോട്ടോക്കോള്‍ ലംഘിച്ചു വീട്ടിലെത്തി; യുവ എംപി ആരെന്നു വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ്

    ന്യൂയോര്‍ക്ക്: ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ യു.എസിലെത്തിയ ഇന്ത്യന്‍ സംഘത്തില്‍ അംഗമായ ബി.ജെ.പി. എം.പിയെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വസതിയില്‍നിന്ന് ഇറക്കിവിട്ടതായി റിപ്പോര്‍ട്ട്. പ്രോട്ടോക്കോള്‍ ലംഘിച്ച് കാണാനെത്തിയ യു.വ എംപിയോടാണ് ട്രംപ് ക്ഷോഭിച്ചത്. വിവരമറിഞ്ഞ രാഷ്ട്രപതി ഭവന്‍ എംപിയെ ശാസിച്ചെന്നും റിപ്പോര്‍ട്ട്. ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ ശശി തരൂരിന്റെ നേതൃത്വത്തില്‍ യു.എസില്‍ എത്തിയ സംഘത്തില്‍ ബി.ജെ.പിയില്‍നിന്ന് മൂന്ന് എം.പിമാരാണ് ഉണ്ടായിരുന്നത്. തേജസ്വി സൂര്യ, ശശാങ്ക് മണി ത്രിപാഠി, ഭുബനേശ്വര്‍ കലിത എന്നിവര്‍. ഇക്കൂട്ടത്തിലെ യുവ എം.പിയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ പ്രോട്ടോക്കോള്‍ ലംഘിച്ച് ഡോണള്‍ഡ് ട്രംപിനെ കാണാന്‍ മാരാ ലോഗോ വസതിയില്‍ ചെന്നത്. യു.എസിലെ തന്റെയൊരു സുഹൃത്ത് വഴിയാണ് കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയത്. സുഹൃത്തിനൊപ്പം എത്തിയ എം.പിയോട് ട്രംപ് രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയും ഇറങ്ങിപ്പോകാന്‍ പറയുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടകയില്‍ നിന്നുള്ള യുവ എം.പിയാണ് ഇതെന്ന് സൂചനയുണ്ട്. നേരത്തെ ഇന്‍ഡിഗോ വിമാനത്തില്‍ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചതിന്റെ പേരിലും ഈ എംപി. വിവാദത്തിലായിരുന്നു. നാട്ടില്‍…

    Read More »
Back to top button
error: