India
-
‘എന്റെ വഴി തടയാൻ ശ്രമിച്ചു, അവർ എന്നെ പിടികൂടാൻ ശ്രമിച്ചു, പക്ഷേ ഇന്ന് എന്നെ തടയാനാകില്ല’!! രക്തസാക്ഷികളുടെ ശവകുടീരത്തിൽ പ്രവേശിക്കുന്നത് വിലക്കി ഗവർണർ, മതിൽച്ചാടി കടന്ന് ഒമർ അബ്ദുള്ള
ശ്രീനഗർ: 1931 ജൂലൈ 13 ലെ വെടിവെപ്പിൽ കൊല്ലപ്പെട്ട രക്തസാക്ഷികൾക്ക് ആദരമർപ്പിക്കാനുള്ള ശ്രമം തടഞ്ഞതിനാൽ മതിൽച്ചാടി കടന്ന് ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ശവകുടീരത്തിലേക്ക് പ്രവേശനം വിലക്കിയ ലഫ്റ്റന്റ് ഗവർണറുടെ നടപടിയെ വെല്ലുവിളിച്ചാണ് ഒമർ മതിൽ ചാടിയത്. മന്ത്രിസഭാംഗങ്ങളുമൊത്ത് രക്തസാക്ഷികളുടെ ശവകുടീരം സന്ദർശിക്കാനെത്തിയ ഒമർ അബ്ദുള്ളയെയും സംഘത്തെയും പോലീസ് തടയുകയായിരുന്നു. പക്ഷെ ഇതുവകവയ്ക്കാതെ അടച്ചിട്ട ഗേറ്റ് ഒമർ അബ്ദുള്ള ചാടിക്കടന്നു. സംഭവത്തിന്റെ വീഡിയോ ഒമർ അബ്ദുള്ള തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. 1931 ജൂലൈ 13-ലെ രക്തസാക്ഷികളുടെ ശവകുടീരങ്ങളിൽ ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുകയും ഫാത്തിഹ അർപ്പിക്കുകയും ചെയ്തു. എന്റെ വഴി തടയാൻ ശ്രമിച്ചു, നൗഹട്ട ചൗക്കിൽ നിന്ന് നടന്നെത്താൻ നിർബന്ധിതനായി. നഖ്ഷ്ബി സാഹിബ് ദർഗയിലേക്കുള്ള ഗേറ്റ് അവർ അടച്ചതിനാൽ മതിൽ കയറാൻ നിർബന്ധിതനായി. അവർ എന്നെ പിടികൂടാൻ ശ്രമിച്ചു, പക്ഷേ ഇന്ന് എന്നെ തടയാനാകില്ല- ഒമർ തന്റെ പോസ്റ്റിൽ പറയുന്നു. പക്ഷെ മറ്റൊരു വീഡിയോയിൽ ഖബർസ്ഥാനിൽ വച്ച് തന്നെ മർദ്ദിച്ചതായി പറയുന്ന…
Read More » -
നിമിഷപ്രിയയുടെ മോചനം: കേസില്‍ ഇടപെടുന്നതിന് പരിമിതി; പരമാവധി ശ്രമിക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍, പണം വിഷയമല്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍
ന്യൂഡല്‍ഹി: നിമിഷപ്രിയ കേസില്‍ ഇടപെടുന്നതിനു പരിമിതകളുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നയതന്ത്ര ഇടപെടല്‍ അംഗീകരിക്കപ്പെടാത്തതിനാല്‍ സ്വകാര്യതലത്തില്‍ ചര്‍ച്ചകള്‍ നടത്താനാണ് ശ്രമിക്കുന്നത്. യെമനില്‍ സ്വാധീനമുള്ള ആളുകള്‍ വഴിയാണ് ചര്‍ച്ച നടത്തുന്നത്. മോചനത്തിനു വേണ്ടി പരാമവധി ശ്രമിക്കും. അതിനായുള്ള ശ്രമങ്ങള്‍ കേന്ദ്രം നടത്തുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അനൗദ്യോഗിക ആശയവിനിമയം നടക്കട്ടെയെന്നു പറഞ്ഞ സുപ്രീം കോടതി തങ്ങള്‍ക്ക് ഒരു നിര്‍ദേശം നല്‍കാനാവില്ലെന്നും വ്യക്തമാക്കി. കേസ് നിരീക്ഷിക്കുകയാണെന്നു വ്യക്തമാക്കിയ കോടതി ഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. നിമിഷ പ്രിയയുടെ ജയില്‍ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വീണ്ടും കത്തയച്ചിരുന്നു. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നായിരുന്നു ആവശ്യം. വധശിക്ഷ 16ന് നടപ്പാക്കുമെന്ന് അറിയുന്നുവെന്നും ഉടന്‍ ഇടപെടണമെന്നുമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. അതേസമയം, ബ്ലഡ് മണി നല്‍കുന്നതിനുള്ള പണം ഒരു വിഷയമല്ലെന്ന് നിമിഷ പ്രിയക്കായി സുപ്രീം കോടതിയെ സമീപിച്ച സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ വ്യക്തമാക്കി. എത്ര പണം വേണമെങ്കിലും ലോകമെമ്പാടുമുളള…
Read More » -
നടി സരോജാ ദേവി അന്തരിച്ചു; ആറു പതിറ്റാണ്ട് നീണ്ട കലാസപര്യ, അരങ്ങേറ്റം 70 വര്‍ഷം മുമ്പ് 17 ാം വയസില്‍
ബെംഗളൂരു: പ്രശസ്ത നടി ബി. സരോജാ ദേവി അന്തരിച്ചു. 87 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ബെംഗളൂരു മല്ലേശ്വലത്തെ വസതിയില്‍ തിങ്കളാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം. 1938 ജനുവരി ഏഴിനാണ് സരോജാ ദേവിയുടെ ജനനം. ആറുപതിറ്റാണ്ടോളം സിനിമയില്‍ സജീവമായിരുന്നു. കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായി 200-ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. കന്നഡയില്‍ ‘അഭിനയ സരസ്വതി’യെന്നും തമിഴില്‍ ‘കന്നഡത്തു പൈങ്കിളി’ എന്നുമായിരുന്നു സരോജാ ദേവി അറിയപ്പെട്ടത്. 17-ാം വയസ്സില്‍ 1955-ല്‍ മഹാകവി കാളിദാസ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. കന്നഡയില്‍ കിത്തൂര്‍ ചിന്നമ, ഭക്ത കനകദാസ, നാഗകന്നികെ, കസ്തൂരി നിവാസ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായി. തമിഴ് ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായ നാടോടി മന്നന്‍, തിരുമണം എന്നീ ചിത്രങ്ങളില്‍ പ്രധാനവേഷങ്ങള്‍ ചെയ്തു. പാണ്ഡുരംഗ മാഹാത്മ്യം, ഭൂകൈലാസ് എന്നീ ചിത്രങ്ങളിലെ അഭിനയം തെലുങ്കിലും ശ്രദ്ധേയയാക്കി. ഹിന്ദിയിലും ഒട്ടേറെ ചിത്രങ്ങളില്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. 2019-ല്‍ പുനീത് രാജ്കുമാര്‍ നായകനായ ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്. 1969-ല്‍ രാജ്യം പദ്മശ്രീ നല്‍കി സരോജാ…
Read More » -
വീണ്ടും സര്‍ജിക്കല്‍ സ്‌ട്രൈക്ക്!!! മ്യാന്മറിലെ ഭീകര ക്യാമ്പുകള്‍ ഇന്ത്യ തകര്‍ത്തെന്ന് ഉള്‍ഫയുടെ വിലാപം; ആരോപണം തള്ളി സൈന്യം; പുലര്‍ച്ചെ അതിര്‍ത്തിയില്‍ സംഭവിച്ചത് എന്ത്?
ന്യൂഡല്‍ഹി/ഗുവാഹത്തി: മ്യാന്മാര്‍ അതിര്‍ത്തിയിലെ തങ്ങളുടെ ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം ഡ്രോണ്‍ ആക്രമണം നടത്തിയതായി നിരോധിത സംഘടനയായ ഉള്‍ഫ (ഐ). ഞായറാഴ്ച തങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായെന്നാണ് ആരോപണം. എന്നാല്‍, സൈന്യം ഇത് നിഷേധിച്ചു. പരേഷ് ബറൂവ നേതൃത്വം നല്‍കുന്ന ഉള്‍ഫയുടേതാണ് ആരോപണം. മ്യാന്മറിലെ സഗൈങ്ങിലുള്ള തങ്ങളുടെ ക്യാമ്പുകളില്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയെന്നാണ് ആരോപണം. പുലര്‍ച്ചെ രണ്ടു മുതല്‍ നാലു വരെ നാഗാലാന്‍ഡിലെ ലോങ്വ മുതല്‍ അരുണാചല്‍ പ്രദേശിലെ പാങ്സോ പാസ് വരേയുള്ള മേഖലയില്‍ ആക്രമണം നടത്തിയെന്നാണ് ഉള്‍ഫ ആരോപിക്കുന്നത്. ആക്രമണത്തില്‍ കമാന്‍ഡര്‍ മരിച്ചെന്ന് പോലും പ്രചരണമുണ്ട്. ഇസ്രായേല്‍, ഫ്രാന്‍സ് നിര്‍മ്മിത 150-ലേറെ ഡ്രാണുകളുപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും ഉള്‍ഫ പ്രസ്താവനയില്‍ ആരോപിച്ചു. ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടുവെന്നും 19 ഓളം പേര്‍ക്ക് പരിക്കേറ്റുവെന്നും പ്രസ്താവനയില്‍ ആരോപിച്ചു. മരിച്ചവരില്‍ ഒരാളുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് രണ്ടാമത്തെ ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ഈ ആക്രമണത്തിലാണ് മറ്റു രണ്ടുപേരുടെ ജീവന്‍ നഷ്ടപ്പെട്ടതെന്നും അവര്‍ ആരോപിച്ചു.…
Read More » -
മഹാരാഷ്ട്രയിൽ നിന്ന് കാറിൽ കൊണ്ടുപോകുകയായിരുന്നു ഒന്നര കോടി രൂപ തട്ടിയെടുത്ത് കേരളത്തിലേക്കു കടന്നു, മലയാളികളുൾപ്പെട്ട കവർച്ചാ സംഘം വയനാട്ടിൽ പിടിയിൽ!!
കല്പറ്റ: മഹാരാഷ്ട്രയിൽ നിന്നു വൻ കവർച്ച നടത്തി കേരളത്തിലേക്കു കടന്ന മലയാളി കവർച്ചാ സംഘം വയനാട്ടിൽപിടിയിൽ. മഹാരാഷ്ട്രയിൽനിന്ന് ഒന്നര കോടിയോളം രൂപ കവർച്ച നടത്തി മുങ്ങിയ പാലക്കാട് സ്വദേശികളായ സംഘമാണ് വയനാട്ടിൽ പിടിയിലായത്. കുമ്മാട്ടർമേട്, ചിറക്കടവ്, ചിത്തിര വീട്ടിൽ നന്ദകുമാർ (32), കാണിക്കുളം, കഞ്ഞിക്കുളം അജിത്കുമാർ (27), പോൽപുള്ളി, പാലാനംകൂറിശ്ശി, സുരേഷ് (47), കാരെക്കാട്ട്പറമ്പ്, ഉഷ നിവാസ്, വിഷ്ണു (29), മലമ്പുഴ, കാഞ്ഞിരക്കടവ്, ജിനു (31), വാവുല്യപുരം, തോണിപാടം, കലാധരൻ (33) എന്നിവരെയാണ് ഹൈവേ പോലീസും കല്പറ്റ പോലീസും സ്‌ക്വാഡും ചേർന്ന് പിടികൂടിയത്. പ്രതികൾ മഹാരാഷ്ട്രയിലെ സത്തരാ ജില്ലയിലെ ബുഞ്ച് പോലീസ് സ്‌റ്റേഷൻ പരിധിയിൽ ശനിയാഴ്ചയാണ് കവർച്ച നടന്നതെന്നാണ് അറിയുന്നത്. കാറിൽ കൊണ്ടുപോകുകയായിരുന്നു ഒന്നര കോടി രൂപയാണ് രണ്ട് കാറുകളിലായി എത്തിയ സംഘം കവർച്ച നടത്തിയത്. ഇത് സംബന്ധിച്ച് വിവരം ലഭിച്ച മഹാരാഷ്ട്രാ പോലീസ് സംഘത്തെ പിന്തുടരുകയായിരുന്നു. തുടർന്ന് ഇവർ കേരളത്തിലേക്ക് കടന്നതിനെ തുടർന്ന് സംസ്ഥാന പോലീസിന് വിവരം ലഭിച്ചു. പിന്നീടു…
Read More » -
കൺമുന്നിൽ കത്തിയമർന്നത് കൂടപ്പിറപ്പ് ഉൾപ്പെടെ 241 ജീവനുകൾ, ഒന്നുറങ്ങാനാകാതെ വിശ്വാസ്, ‘അവൻ ആരോടും ഒന്നും സംസാരിക്കാറില്ല, ഉറക്കത്തിനിടെ അർധരാത്രി ഞെട്ടിയുണരുന്നത് പതിവ്!! മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തോടെയാണ് ഓരോദിവസവും തള്ളിനീക്കുന്നത്’- ബന്ധു
ലോകത്തെ തന്നെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിൽ നിന്ന് ജീവൻ രക്ഷപെട്ട ഏക യാത്രക്കാരനാണ് വിശ്വാസ് കുമാർ രമേഷ്. ജീവനക്കാരും യാത്രക്കാരും സ്വന്തം സഹോദരനുമുൾപ്പെടെ ഉൾപ്പെടെ 241 പേരുണ്ടായിരുന്ന വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കകം തകർന്നുവീണ് കത്തിച്ചാമ്പലായപ്പോൾ രക്ഷപെട്ടത് വിശ്വാസ് മാത്രമായിരുന്നു. അടിയന്തര വാതിലിന് സമീപമുള്ള 11 എ സീറ്റിലായിരുന്നതുകൊണ്ടു മാത്രമാണ് അത്ഭുതകരമായി വിശ്വാസ് കുമാർ രക്ഷപ്പെട്ടത്. ഭാഗ്യവാനായ വ്യക്തിയെന്നാണ് വിശ്വാസിനെ പലരും വിശേഷിപ്പിച്ചത്. എന്നാൽ ദുരന്തമുണ്ടായി ഒരു മാസം പിന്നിട്ടിട്ടും അതുണ്ടാക്കിയ കടുത്ത മാനസികാഘാതത്തിൽ നിന്ന് വിശ്വാസ് ഇനിയും മുക്തനായിട്ടില്ലെന്ന് റിപ്പോർട്ട്. മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തോടെയാണ് വിശ്വാസ് കുമാർ ഓരോദിവസവും തള്ളിനീക്കുന്നതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ദുരന്തത്തിനുശേഷം വൈകാരികമായി തകർന്ന നിലയിലായിരുന്നു അദ്ദേഹം. ഉറക്കത്തിനിടെ അർധരാത്രി വിശ്വാസ് ഞെട്ടിയുണരുന്നത് പതിവാണ്. ഞെട്ടിയുണർന്നാൽ പിന്നെ വീണ്ടും ഉറങ്ങുകയെന്നത് വിശ്വാസിന് ദുഷ്‌കരമാണെന്നു അദ്ദേഹത്തിന്റെ കസിൻ സണ്ണി പറയുന്നു ‘വിദേശത്തുള്ള ഞങ്ങളുടെ ബന്ധുക്കൾ ഉൾപ്പെടെ ഒട്ടേറെ പേർ വിശ്വാസിന്റെ കാര്യങ്ങൾ ചോദിച്ച് വിളിക്കാറുണ്ട്. എന്നാൽ…
Read More » -
അതുക്കും മേലെ! വിമാനത്തേക്കാള്‍ വേഗമുള്ള ട്രെയിന്‍ പരീക്ഷിച്ച് ചൈന; മണിക്കൂറില്‍ കുതിച്ചത് 620 കിലോമീറ്റര്‍ സ്പീഡില്‍; കാന്തിക സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തനം; നിശബ്ദമായി സഞ്ചാരം; ലോകത്തെ അമ്പരപ്പിച്ച് വീണ്ടും ചൈന
ബീജിംഗ്: വെറും ഏഴുസെക്കന്‍ഡില്‍ 620 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കുന്ന, വിമാനത്തേക്കാള്‍ വേഗമുള്ള ട്രെയിനിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ചൈന. ലോകത്തെ ഏറ്റുവും വേഗമേറിയ ഗ്രൗണ്ട്-ലെവല്‍ ട്രെയിന്‍ എന്ന നേട്ടമാണ് ഈ വമ്പന്‍ വിജയത്തോടെ ചൈന സ്വന്തമാക്കിയത്. വേഗത്തിനൊപ്പം ഇടതവില്ലാതെ നിശബ്ദമായാണ് ഓട്ടമെന്നതും പുതിയ സാങ്കേതിക വിദ്യയുടെ ഭാവി വ്യക്തമാക്കുന്നു. കാന്തിക പ്ലവനശക്തിയില്‍ പ്രവര്‍ത്തിക്കുന്ന ട്രെയിന്‍ ഓടിത്തുടങ്ങുമ്പോള്‍ പാളത്തില്‍നിന്നു പൊങ്ങിനീങ്ങിയാകും സഞ്ചരിക്കുക. ട്രാക്കുമായി ട്രെയിനിന്റെ ഉരസല്‍ ഒഴിവാക്കുന്നിനും ലാഘവത്തോടെയുള്ള സഞ്ചാരത്തിനും ഇതു സഹായിക്കും. ഹാര്‍നെസ് മാഗ്‌ലേവ് സാങ്കേതികവിദ്യയെന്നാണിതിനെ വിശേഷിപ്പിക്കുന്നത്. വളരെച്ചരുങ്ങിയ സമയത്തില്‍ പരമാവധി വേഗത്തിലെത്താനും ഊര്‍ജത്തിന്റെ ഉപയോഗം കുറയ്ക്കാനും ട്രെയിനു കഴിയുന്നു. China’s driverless maglev train at 600 km/h: the world’s fastest ground-level ride. Feel the float! pic.twitter.com/2x6AyfJ9mp — Mao Ning 毛宁 (@SpoxCHN_MaoNing) July 10, 2025 ഡ്രൈവര്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ട്രെയിന്‍ എന്‍ജിന്‍ ആദ്യ പരീക്ഷണത്തില്‍തന്നെ മണിക്കൂറില്‍ 620 കിലോമീറ്റര്‍ വേഗം കൈവരിച്ചിരുന്നു.…
Read More » -
ഭോപ്പാല്‍ നവാബിന്റെ 15,000 കോടിയുടെ സ്വത്തുക്കള്‍ ചെറുമകന്‍ സെയ്ഫ് അലി ഖാനു നഷ്ടപ്പെടുമോ? നവാബിന്റെ മൂത്ത മകള്‍ക്ക് പാകിസ്താന്‍ പൗരത്വം; ബന്ധുക്കളുടെ ഹര്‍ജിയില്‍ നടനു തിരിച്ചടി; സര്‍ക്കാരിന്റെ ‘ശത്രു സ്വത്ത്’ നിയമവും മറികടക്കേണ്ടി വരും; രാജകൊട്ടാരങ്ങള്‍ മുതല്‍ ബംഗ്ലാവുകള്‍വരെ കണക്കില്ലാത്ത ആസ്തിയില്‍ ഇനി നിയമയുദ്ധം
ന്യൂഡല്‍ഹി: ഹൈക്കോടതി വിധി തിരിച്ചടിയായതോടെ 15,000 കോടിയുടെ സ്വത്ത് നടന്‍ സെയ്്ഫ് അലിഖാനു നഷ്ടപ്പെടുമോ? ഹരിയാനയിലെ പട്ടൗഡി നാട്ടുരാജ്യത്തിന്റെ അവസാന ഭരണാധികാരിയായിരുന്ന ഇഫ്തിക്കര്‍ അലി ഖാന്റെ ചെറുമകനും ബോളിവുഡ് താരവുമായ സെയ്ഫ് അലി ഖാനെയും കുടുംബക്കാരെയും സ്വത്തിന്റെ അവകാശികളായി പ്രഖ്യാപിച്ച വിചാരണ കോടതി നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇപ്പോള്‍ ആഡംബര ഹോട്ടലായി പ്രവര്‍ത്തിക്കുന്ന ഭോപ്പാല്‍ നഗരത്തിലെ നൂര്‍-ഉസ്-സബാഹ് കൊട്ടാരം, ഫ്‌ലാഗ്സ്റ്റാഫ് ഹൗസ്, കൊട്ടാരങ്ങള്‍, രാജകീയ ബംഗ്ലാവുകള്‍, സംസ്ഥാനത്തുടനീളം ചിതറിക്കിടക്കുന്ന മറ്റ് ഭൂമികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. സ്വത്ത് നിലനിര്‍ത്താന്‍ പുതിയ നിയമ പോരാട്ടത്തിനും സെയ്ഫ് ഒരുങ്ങിയിറങ്ങണം. കേസ് പുനപരിശോധിക്കാനും ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ വിധി പുറപ്പെടുവിക്കാനാമാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍, കേസിനൊപ്പം നടന്‍ പുതിയ വെല്ലുവിളികളും നേരിടേണ്ടിവരും. കഴിഞ്ഞ ജനുവരിയില്‍ അദ്ദേഹത്തിനു വീട്ടില്‍വച്ചു കുത്തേറ്റു ഗുരുതര പരിക്കേറ്റിരുന്നു. ഈ സംഭവത്തിനുശേഷം സര്‍ക്കാരിന്റെ ‘ശത്രുസ്വത്ത്’ എന്നു മുദ്രകുത്തിയതിനെതിരേയും നിയമപരമായി നീങ്ങേണ്ടിവരും. ഇത് അത്ര എളുപ്പമല്ലെന്നാണു വിലയിരുത്തല്‍. ഠ സെയ്ഫ് അലി ഖാന്‍:…
Read More » -
തെലുങ്ക് നടനും ബിജെപി മുന്‍ എംഎല്‍എയുമായ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു; ഓര്‍മയായത് അഭിനയത്തികവിന്റെ ‘നെടുങ്കോട്ട’
ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് ചലച്ചിത്ര നടനും ബിജെപി മുന്‍എംഎല്‍എയുമായ കോട്ട ശ്രീനിവാസ റാവു (83) അന്തരിച്ചു. ഹൈദരാബാദ് ജൂബിലി ഹില്‍സിലെ ഫിലിംനഗറിലുള്ള വസതിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. കോട്ട എന്നറിയപ്പെടുന്ന ശ്രീനിവാസ റാവു ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ കങ്കിപാടുവിലാണ് ജനിച്ചത്. നാടകപ്രവര്‍ത്തകനായി കലാജീവിതം ആരംഭിച്ച അദ്ദേഹം 1978ല്‍ പുറത്തിറങ്ങിയ ‘പ്രാണം ഖരീദു’ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ‘പ്രതിഘടന’ എന്ന ചിത്രത്തിലെ കസയ്യ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായി. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ സ്വഭാവ നടനായും ഹാസ്യ നടനായും വില്ലനായും അദ്ദേഹം തിളങ്ങി. നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലായി 750 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ക്ക് 2015 ല്‍ പത്മശ്രീ ലഭിച്ചു. 1999 മുതല്‍ 2004 വരെ വിജയവാഡ ഈസ്റ്റ് നിയമസഭാ മണ്ഡലത്തില്‍ നിന്ന് ബിജെപി എംഎല്‍എയായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
Read More » -
എയര്‍ ഇന്ത്യ അപകടം: ദുരൂഹത വര്‍ധിപ്പിച്ച് കോക്ക്പിറ്റ് ഓഡിയോ; ആദ്യം ഓഫ് ആയത് ഇടത്തെ ഒന്നാം നമ്പര്‍ എന്‍ജിന്‍; ‘താനല്ല ചെയ്തത്’ എന്നു പ്രധാന പൈലറ്റ്; ടേക്ക് ഓഫ് ചെയ്ത നാലു സെക്കന്‍ഡില്‍ ഇന്ധന സ്വിച്ച് ഓഫായി; റാം എയര്‍ ടര്‍ബൈന്‍ പുറത്തു വന്നതിലും ദുരൂഹത; കോക്ക്പിറ്റില്‍ നടന്നതിനെക്കുറിച്ച് റിപ്പോര്‍ട്ട് പറയുന്നത് ഇങ്ങനെ
ന്യൂഡല്‍ഹി: നിമിഷങ്ങള്‍ക്കുള്ളില്‍ 260 പേര്‍ വെന്തൊടുങ്ങിയ വിമാന ദുരന്തത്തിന്റെ വേദന അവസാനിക്കുംമുമ്പേ പുറത്തുവന്ന റിപ്പോര്‍ട്ട് ദുരൂഹത കൂടുതല്‍ വര്‍ധിപ്പിക്കുന്നതാണ്. ഇന്ധനനിയന്ത്രണ സ്വച്ചുകള്‍ രണ്ടും ഓഫായ നിലയിലായിരുന്നതാണ് എന്ന എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യാറോയുടെ പ്രാഥമിക കണ്ടെത്തല്‍ വ്യോമയാന മേഖലയെ ഞെട്ടിച്ചു. വിമാനം പറന്നുയര്‍ന്ന് സെക്കന്‍ഡുകള്‍ക്കകം ഇന്ധനനിയന്ത്രണ സ്വിച്ചുകള്‍ ഓഫ് ചെയ്ത നിലയിലേക്ക് മാറിയത് പറന്നുയരാനുള്ള ശക്തിയില്ലാതാക്കിയെന്നാണ് കണ്ടെത്തല്‍. വിമാനാപകടത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. വിമാനം പറന്നുയരുമ്പോള്‍ റണ്‍ എന്ന പൊഷിനിലുള്ള സ്വിച്ച് ലാന്‍ഡിങ്ങിന് ശേഷം മാത്രമാണ് കട്ട് ഓഫ് പൊസിഷനിലേക്ക് മാറ്റുക. പറന്നുയരുന്നതിനിടെ എന്തിനു സ്വിച്ച് ഓഫ് ചെയ്‌തെന്നും ‘താനല്ല ചെയ്തതെന്നു’ രണ്ടാം പൈലറ്റ് പറയുന്നതും റെക്കോഡിംഗില്‍ വ്യക്തമാണ്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഇന്നലെ ഇതുവരെ പുറത്തുവന്ന ഊഹാപോഹങ്ങളെല്ലാം തെറ്റായിരുന്നു എന്നാണു വ്യക്തമാകുന്നത്. അപ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍ ഇവയാണ്. ലോകത്ത് ഒരു പൈലറ്റും ചെയ്യാത്ത പ്രവൃത്തി എന്തിന് പരിണതപ്രജ്ഞരെന്നു പറയുന്ന പൈലറ്റുമാര്‍ ചെയ്തു? ആരുടെയെങ്കിലും നിര്‍ദേശപ്രകാരമായിരുന്നോ ഈ നീക്കം? പറന്നുയരുമ്പോള്‍ പിന്നിലേക്കു മടക്കേണ്ട…
Read More »