Breaking NewsIndiaLead News

ആര്‍ത്തവമാണെന്ന് പറഞ്ഞപ്പോള്‍ ഒഴിവ് പറയരുതെന്ന് സഹായി ; പാഡിന്റെ ചിത്രം അയച്ചുതരാമെന്ന് യുവതി ; അറസ്റ്റിലായ ആള്‍ദൈവത്തിന് ലൈംഗികാടിമകളെ എത്തിക്കാന്‍ നടത്തിയ സംഭാഷണം

ന്യൂഡല്‍ഹി: ലൈംഗികാതിക്രമക്കേസില്‍ ആള്‍ദൈവസം ചൈതന്യാനന്ദ സരസ്വതിക്കെതിരേ അദ്ദേഹത്തിന്റെ സഹായിയുടെ ഞെട്ടിക്കുന്ന ഓഡിയോ സംഭാഷണങ്ങള്‍ പുറത്ത്. സ്വാമിക്ക് വേണ്ടി സഹായി യുവതികളെ എത്തിക്കാന്‍ ശ്രമിക്കുന്നതിന്റെ ഓഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ആര്‍ത്തവമാണെന്ന് പറഞ്ഞ യുവതിയോട് ഒഴിവ് പറയരുതെന്ന് സഹായി പറയുന്നത് കേള്‍ക്കാനാകും.

ചൈതന്യാനന്ദയുടെ സഹായി ശ്വേതശര്‍മ്മയുടെ ശബ്ദമാണ് പുറത്തുവന്നത്. ഹോട്ടല്‍ മുറിയിലേക്ക് എത്താന്‍ യുവതികളോട് നിര്‍ബന്ധിക്കുമ്പോള്‍ യുവതി തനിക്ക് ആര്‍ത്തവമാണെന്ന് പറയുന്നു. ഇതിന് ഒഴിവ്കഴിവ് പറയരുതെന്നും സ്വാമിജി നിങ്ങളെ വഴക്കുപറയുകയും നിങ്ങളുടെ മാര്‍ക്ക് കുറയ്ക്കുകയും ചെയ്യുമെന്ന് ഭയപ്പെടുത്തുന്നതും ഭീഷണിപ്പെടുത്തുന്നതും കേള്‍ക്കാം.

Signature-ad

നാളെ നിങ്ങള്‍ രണ്ടുപേരും ഓഫീസില്‍ നിന്ന് ഇറങ്ങുന്ന സമയത്ത് ഞാന്‍ ഹോട്ടലിന്റെ പേര് അയയ്ക്കാം. നിങ്ങള്‍ അവിടേക്ക് പോകണം. സ്വാമിജി വരും. അദ്ദേഹത്തെ ഡിന്നറിന് നിങ്ങള്‍ കാണണം. അദ്ദേഹം നിങ്ങള്‍ക്കായി റൂം ബുക്ക് ചെയ്തിട്ടുണ്ട്. നിങ്ങള്‍ രാത്രി അവിടെ നില്‍ക്കണം. പിറ്റേന്ന് ഓഫീസിലേക്ക് അവിടെ നിന്നും പോകാം എന്ന് മറ്റൊരു യുവതിയോടും പറയുന്നുണ്ട്.

നേരത്തേ ആള്‍ദൈവം രാത്രി വൈകിയും പെണ്‍കുട്ടികളെ മുറിയിലേക്ക് വിളിച്ചുവരുത്തിയതായി എഫ്ഐആറില്‍ പറയുന്നുണ്ട്. വിദേശയാത്രകളില്‍ കൂടെ വരാന്‍ വിദ്യാര്‍ത്ഥിനികളോട് നിര്‍ബന്ധിച്ചിരുന്നു. വനിതാ ഹോസ്റ്റലുകളില്‍ ആരും കാണാതെ ഇയാള്‍ ക്യാമറകള്‍ സ്ഥാപിച്ചിരുന്നതായും യുവതികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള പോലീസ് കേസില്‍ പറയുന്നു.

പുറത്തുവന്ന സംഭാഷണം ഇപ്രകാരമാണ്

ശ്വേത ശര്‍മ്മ: ഇതൊരു ഉപയോഗശൂന്യമായ ഒഴിവുകഴിവാണ്

യുവതി: അല്ല മാഡം, ഇത് ഒഴിവുകഴിവല്ല. ശരിക്കും എനിക്ക് ആര്‍ത്തവമാണ്.

ശ്വേത ശര്‍മ്മ ഇത് ഒഴിവുകഴിവ് തന്നെയാണ്. നിങ്ങള്‍ ഭയപ്പെടുന്നു. അതിനാലാണ് അദ്ദേഹത്തെ കാണുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുന്നത്. എങ്കില്‍ നിങ്ങള്‍ സ്വന്തമായി താമസസൗകര്യങ്ങള്‍ ക്രമീകരിക്കണം..

യുവതി: മാഡം, എനിക്ക് ശരിക്കും ആര്‍ത്തവമാണ്. ഞാനെന്തിനാണ് കളളം പറയുന്നത്? എന്റെ പാഡിന്റെ ഫോട്ടോ അയച്ച് തരാം. അല്ലാതെ ഞാനെന്താണ് ചെയ്യുക?

ഡല്‍ഹിയിലെ വസന്ത് കുഞ്ചിലെ ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റ് റിസര്‍ച്ചിന്റെ തലവനായിരുന്ന ചൈതന്യാനന്ദ സരസ്വതിക്കെതിരേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ 17 വിദ്യാര്‍ത്ഥിനികളാണ് ലൈംഗികാതിക്രമ പരാതി നല്‍കിയത്. ഇതിന് പിന്നാലെ ആള്‍ദൈവത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. 50 ദിവസം ഒളിവിലായിരുന്ന ചൈതന്യാനന്ദയെ സെപ്റ്റംബര്‍ 28ന് പുലര്‍ച്ചെ 3.30 ന് ആഗ്രയിലെ താജ് ഗഞ്ച് മേഖലയില്‍ നിന്നുള്ള ഒരു ഹോട്ടലില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

 

Back to top button
error: