Crime
-
നര്‍ക്കോട്ടിക്‌സ് ഇസ് എ ഡര്‍ട്ടി ബിസിനസ്!!! എഡിസന്‍ വാരിക്കൂട്ടിയത് കോടികള്‍, മൂവാറ്റുപുഴയില്‍ കെട്ടിപ്പൊക്കുന്നത് ബഹുനില ഷോപ്പിങ് കോംപ്ലക്‌സ്; റിസോര്‍ട്ട് ഉടമകളായ ദമ്പതികള്‍ക്കും പങ്ക്?
എറണാകുളം: മൂവാറ്റുപുഴ കേന്ദ്രീകരിച്ച് രാജ്യത്തെ മെട്രോ നഗരങ്ങളില്‍ വന്‍ ലഹരിമരുന്ന് ശൃംഖല നിര്‍മിച്ച എഡിസന്‍ ബാബുവും കൂട്ടരും സമ്പാദിച്ച പണത്തിന്റെ വഴികള്‍ തേടി നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അടക്കമുള്ള ഏജന്‍സികള്‍. എഡിസനില്‍നിന്നു ലഹരിമരുന്ന് വാങ്ങിയ വിവിധ സംസ്ഥാനങ്ങളിലുള്ളവരുടെ സ്ഥലങ്ങളില്‍ എന്‍സിബി പരിശോധന നടത്തുന്നുണ്ട്. തിങ്കളാഴ്ച എഡിസനെയും കൂട്ടാളി അരുണ്‍ തോമസിനെയും കസ്റ്റഡിയില്‍ ലഭിക്കുമെന്നും ഇവരെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നുമാണ് എന്‍സിബി കരുതുന്നത്. ഇപ്പോള്‍ മൂവാറ്റുപുഴ സബ് ജയിലിലാണ് ഇരുവരും. ഇവര്‍ക്ക് പുറമെ കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന പാഞ്ചാലിമേട് റിസോര്‍ട്ട് ഉടമകളായ ഡിയോളിനെയും ഭാര്യയെയും കസ്റ്റഡിയില്‍ എടുക്കാനും എന്‍സിബി അപേക്ഷ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തോളമായി എഡിസന്‍ ഡാര്‍ക്ക്‌നെറ്റില്‍ സജീവമാണെന്നാണ് എന്‍സിബി കണ്ടെത്തിയിരിക്കുന്നത്. കോവിഡ് കാലത്തിനു ശേഷമാണ് ഡാര്‍ക്ക്‌നെറ്റിലൂടെ ലഹരി മരുന്ന് വില്‍ക്കുന്നതിന്റെ സാധ്യതകള്‍ തിരിച്ചറിയുന്നതും ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയ ലഹരി വില്‍പനക്കാരനായി മാറുന്നതും. ബഹുരാഷ്ട്ര വാഹന നിര്‍മാണ കമ്പനിയിലെ മെക്കാനിക്കല്‍ എന്‍ജിനീയര്‍ എന്ന നിലയില്‍ ബെംഗളൂരു,…
Read More » -
ഹമ്പടി ഭയങ്കരീ!!! പോലീസ് അക്കാദമയില്‍ വിലസിയത് രണ്ടു വര്‍ഷം; യൂണിഫോം ധരിച്ച് ചിത്രങ്ങളെടുക്കുന്നത് സ്ഥിരം ഹോബി; ഇടയ്ക്ക് ട്രെയിനികള്‍ക്ക് തോന്നിയ സംശയത്തില്‍ വന്‍ ട്വിസ്റ്റ്…
ജയ്പുര്‍: പോലീസ് അക്കാദമിയില്‍ സബ് ഇന്‍സ്പെക്ടറായി ആള്‍മാറാട്ടം നടത്തി വന്ന യുവതിയെ കുടുക്കി പോലീസ്. ഇവര്‍ ഏകദേശം രണ്ടു വര്‍ഷത്തോളം രാജസ്ഥാന്‍ പൊലീസ് അക്കാദമിയില്‍ ഉണ്ടായിരുന്നുവെന്നും വിവരങ്ങള്‍ ഉണ്ട്. അതുപോലെ സോഷ്യല്‍ മീഡിയയില്‍ അടക്കം യുവതി വളരെ സജീവമായിരുന്നു. പോലീസാകാന്‍ വേണ്ടി വലിയ ആഗ്രഹത്തോടെയാണ് രാജസ്ഥാന്‍ സ്വദേശിയായ മോണാ ബുഗാലിയ പരീക്ഷ എഴുതിയത്. പക്ഷെ പരാജയപ്പെട്ടപ്പോള്‍ വീണ്ടും ശ്രമിക്കുന്നതിന് പകരം വ്യാജ രേഖകള്‍ ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തി വരുകയായിരുന്നു. അതുപോലെ ഔദ്യോഗിക യൂണിഫോം ധരിക്കുകയും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരോടൊപ്പം ചിത്രങ്ങളെടുക്കുകയും ചെയ്ത മോണാ ബുഗാലിയ എന്ന മൂളി എന്ന പേരിലറിയപ്പെടുന്ന യുവതിയാണ് വലയില്‍ കുടുങ്ങിയത്. രാജസ്ഥാന്‍ പോലീസ് അക്കാദമിയുടെ ക്ലാസ് റൂമുകളിലും ഇന്‍ഡോര്‍ പരിശീലന കേന്ദ്രങ്ങളിലും പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശിക്കാന്‍ അനുമതിയില്ലാത്തതാണ്. രാജസ്ഥാനിലെ സിക്കര്‍ ജില്ലയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. 2023ല്‍ ജയ്പൂരില്‍ ഇവര്‍ക്കെതിരെ ആദ്യമായി പരാതി നല്‍കിയതുമുതല്‍ ഒളിവില്‍ പോവുകയായിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍ റിക്രൂട്ട്‌മെന്റ് പരീക്ഷ പാസാകാതെയാണ് സംസ്ഥാനത്തെ പ്രധാന പൊലീസ്…
Read More » -
ആദ്യഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍, രണ്ടാം ഭര്‍ത്താവിന്റെ അമ്മയെ വകവരുത്തി; അമ്മായിച്ഛനും ഭതൃസഹോദരനുമായി അവിഹിതം! ഇത് പൂജയെന്ന കൊടുംക്രിമിനലിന്റെ കഥ…
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ സുശീല ദേവി (54) എന്ന സ്ത്രീയുടെ കൊലപാതകത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കെട്ടഴിഞ്ഞത് മരുമകളുടെ അവിഹിത ബന്ധങ്ങളും മോഷണവും കൊലപതകശ്രമവുമടക്കമുള്ള വലിയ ഗൂഢാലോചന. സുശീല ദേവിയുടെ മരുമകളും കേസിലെ പ്രതിയുമായ പൂജ യാദവിന്റെ (29) കുറ്റകൃത്യങ്ങള്‍ ആരംഭിക്കുന്നത് 11 വര്‍ഷം മുന്‍പാണെന്ന് പോലീസ് പറയുന്നു. മധ്യപ്രദേശില്‍വച്ചാണ് പൂജയുടെ ആദ്യ വിവാഹം. പ്രണയ വിവാഹമായിരുന്നെങ്കിലും സാമ്പത്തിക കാര്യങ്ങളില്‍ ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നു. ഭര്‍ത്താവിനെ കൊല്ലാന്‍ പൂജ വാടകകൊലയാളിയുടെ സഹായം തേടി. വെടിവെച്ച് കൊല്ലാനായിരുന്നു പദ്ധതി. കൊല്ലാനുള്ള ശ്രമം നടന്നെങ്കിലും അയാള്‍ രക്ഷപ്പെട്ടു. പൂജയ്ക്കെതിരേ പരാതിയും നല്‍കി. ഈ കേസില്‍ കുറച്ച് കാലം ജയിലില്‍ കിടന്നു. ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഒട്ടേറെ കേസുകളില്‍ പ്രതിയായ കല്യാണുമായി പരിചയപ്പെടുന്നത്. കല്യാണ്‍ വിവാഹിതനായിരുന്നുവെങ്കിലും ഇവര്‍ തമ്മില്‍ പ്രണയത്തിലായി. ഒടുവില്‍ ഝാന്‍സിയില്‍ കുറേക്കാലം ഒരുമിച്ച് താമസിച്ചു. അങ്ങനെയിരിക്കെയാണ് കല്യാണ്‍ വാഹനാപകടത്തില്‍ മരിക്കുന്നത്. കല്യാണ്‍ മരിച്ചതിനെത്തുടര്‍ന്നു പൂജയെ ഭര്‍തൃപിതാവായ അജയ് സിങും ഭര്‍തൃസഹോദരനായ സന്തോഷും ചേര്‍ന്ന്…
Read More » -
സ്വന്തം മകൾക്കു നേരെ നഗ്നതാ പ്രദർശനം, ജോർലിയെ ഉപേക്ഷിക്കുവാൻ വീട്ടുകാർ നിർബന്ധിച്ചു, ടോണി കവിളിൽ കുത്തിപിടിച്ച് വിഷം ജോർലിയുടെ വായിലേക്ക് ഒഴിച്ചു, മരിക്കുന്നതിനു മുൻപ് യുവതി ഭർത്താവിൽ നിന്ന് നേരിട്ടത് കൊടിയ പീഡനം
തൊടുപുഴ: മരിക്കുന്നതിനു തൊട്ടു മുൻപു ജോർലി പോലീസിനു നൽകിയ മൊഴിയിങ്ങനെ- ‘ഈ വിഷം നീ കുടിച്ചില്ലെങ്കിൽ ഞാൻ കുടിപ്പിക്കും, നീ ചാകുന്നതാണ് നല്ലത്’. ഗാർഹിക പീഡനത്തെ തുടർന്ന് പുറപ്പുഴ ആനിമൂട്ടിൽ ജോർലി (34) കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് ടോണി മാത്യുവിനെ (43) പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ടോണി കവിളിൽ കുത്തിപിടിച്ച് വിഷം ജോർലിയുടെ വായിലേക്ക് ഒഴിച്ചെന്നാണ് പോലീസ് പറയുന്നത്. മരിക്കുന്നതിനു മുൻപ് ജോർലി പോലീസിനു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ടോണിയെ അറസ്റ്റ് ചെയ്തത്. അതുപോലെ മകളുടെ മകൾക്കുനേരെ ടോണി നഗ്നതാ പ്രദർശനം നടത്തുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തതായി ജോർലിയുടെ പിതാവ് പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. ഇതറിഞ്ഞു മകൾ ഇതിനെ ചോദ്യം ചെയ്തപ്പോൾ ടോണി ക്രൂരമായി ഉപദ്രവിച്ചു. ഭാര്യയെയും മകളെയും ഉപേക്ഷിക്കാൻ ടോണിയുടെ വീട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ജോർലി ആത്മഹത്യ ചെയ്യുന്നതിന് വേണ്ടി ടോണി എല്ലാ ദിവസവും ക്രൂരമായി ഉപദ്രവിക്കുമായിരുന്നു. ഇതിൽ മനം മടുത്തു ജോർലി സ്വന്തം വീട്ടിലേക്ക് പോകാനിരുന്നതാണ്.…
Read More » -
വയനാട് സ്വദേശി ഇസ്രയേലില്‍ മരിച്ച നിലയില്‍, 80 കാരിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി?
വയനാട്: ബത്തേരി സ്വദേശിയായ യുവാവ് ഇസ്രയേലില്‍ മരിച്ച നിലയില്‍. കെയര്‍ ഗിവറായി ജോലി ചെയ്തിരുന്ന കോളിയാടി സ്വദേശി ജിനേഷ് പി. സുകുമാരനെയാണ് ജറുസലേമിലെ മേനസരാത്ത് സീയോനിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു മാസം മുമ്പാണ് ജിനേഷ് കെയര്‍ ഗിവറായി ഇസ്രയേലില്‍ എത്തിയത്. ജോലി ചെയ്യുന്ന വീട്ടിലെ എണ്‍പതുകാരിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ലഭ്യമായ വിവരം. വെള്ളിയാഴ്ച ഉച്ചയോടെ ദേഹം മുഴുവന്‍ കുത്തേറ്റ് മരിച്ച നിലയില്‍ വയോധികയെ കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത മുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു ജിനേഷ്. മുന്‍പ് നാട്ടില്‍ മെഡിക്കല്‍ റെപ്രസെന്റേറ്റീവ് ആയി ജോലി ചെയ്തു വരികയായിരുന്നു ജിനേഷ്.
Read More » -
കണ്ടെടുത്ത് രണ്ട് താലിമാല! ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊന്നു, കാമുകനുമായി രഹസ്യവിവാഹം; കൂസലില്ലാതെ സോനം
ഭോപ്പാല്‍/ഷില്ലോങ്: രാജ്യത്തെ ഞെട്ടിച്ച മേഘാലയയിലെ ഹണിമൂണ്‍ കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തല്‍. കേസിലെ മുഖ്യപ്രതിയായ സോനം രഘുവംശിയില്‍നിന്ന് മേഘാലയ പോലീസ് രണ്ട് താലിമാലകള്‍ കണ്ടെടുത്തതായി കൊല്ലപ്പെട്ട രാജ രഘുവംശിയുടെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു. കാമുകനായ രാജ് കുശ്വാഹ അണിയിച്ചതാകാം രണ്ടാമത്തെ താലിമാലയെന്നും കൊലപാതകത്തിന് ശേഷം കമിതാക്കളായ ഇരുവരും വിവാഹംചെയ്തിരിക്കാമെന്നും സഹോദരന്‍ പറഞ്ഞു. മേഘാലയ പോലീസ് രണ്ട് താലിമാലകളാണ് കണ്ടെടുത്തത്. അതിലൊന്ന് മേയ് 11-ന് രാജ രഘുവംശി വിവാഹംചെയ്ത ദിവസം അണിയിച്ചതാണ്. എന്നാല്‍, രണ്ടാമത്തെ താലിമാല സോനത്തിന്റെ കാമുകന്‍ അണിയിച്ചതാകാം. രാജ രഘുവംശിയെ കൊലപ്പെടുത്തിയശേഷം അവര്‍ രണ്ടുപേരും രഹസ്യമായി വിവാഹംചെയ്തിട്ടുണ്ടാകുമെന്നും രാജ രഘുവംശിയുടെ സഹോദരന്‍ വിപിന്‍ പറഞ്ഞു. മേഘാലയയില്‍ ഹണിമൂണ്‍ ആഘോഷിക്കുന്നതിനിടെയാണ് ഇന്ദോര്‍ സ്വദേശിയായ രാജ രഘുവംശിയെയും ഭാര്യ സോനത്തെയും മേയ് 23 മുതല്‍ കാണാതായത്. തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം ഒരിടത്ത് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. പിന്നാലെ ദിവസങ്ങള്‍നീണ്ട തിരച്ചിലിനൊടുവില്‍ ജൂണ്‍ രണ്ടാംതീയതി ഈസ്റ്റ് ഖാസി ഹില്‍സിലെ മലയിടുക്കില്‍നിന്ന് രാജ രഘുവംശിയുടെ മൃതദേഹം കണ്ടെടുത്തു.…
Read More » -
52കാരിയായ ട്യൂഷന്‍ ടീച്ചര്‍, തേടിയെത്തുന്നത് വിദേശികള്‍ ഉള്‍പ്പെടെ നിരവധി പേര്‍; രണ്ടുവര്‍ഷത്തിനിടെ കൈയിലെത്തിയത് 20 കോടി രൂപ
തൃശൂര്‍: കേരളത്തിലെ രാസലഹരി കടത്തുകാരിലെ മുഖ്യകണ്ണി പിടിയില്‍. എം.ഡി.എം.എ വാങ്ങുന്നതിന് ലഹരിസംഘം പണം അയച്ചിരുന്ന അക്കൗണ്ടിന്റെ ഉടമയായ 52 കാരി സീമ സിന്‍ഹയാണ് തൃശൂര്‍ സിറ്റി പൊലീസിന്റെ പിടിയിലായത്. ഹരിയാനയില്‍ നിന്നാണ് സീമ സിന്‍ഹയെ പിടികൂടിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ചാവക്കാട്ടുകാരായ ഫസലും നെജിലും എം.ഡി.എം.എയുമായി പൊലീസിന്റെ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് സീമ സീന്‍ഹ.യെ കുറിച്ചുള്ള വിവരം ലഭിച്ചത്. ഇവര്‍ക്ക് എം.ഡി.എം.എ കൈമാറിയത് സീമ സിന്‍ഹയെന്നാണ് പൊലീസ് പറയുന്നത്. ബിഹാര്‍ പട്‌ന സ്വദേശിയാണ് , ട്യൂഷന്‍ ടീച്ചറായ സീമ. ഇവര്‍ രണ്ടു വര്‍ഷത്തിനിടെ നടത്തിയത് 20 കോടിയുടെ ഇടപാടുകളാണ്. നൈജീരിയന്‍ സ്വദേശി വഴിയായിരുന്നു സീമ ഇടപാടുകള്‍ നടത്തിയിരുന്നത്. ഇയാളെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. തൃശൂര്‍ എ.സി.പി സലീഷ് എന്‍. ശങ്കരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സീമ സിന്‍ഹയെ പിടികൂടിയത്.
Read More » -
വീഡിയോയ്ക്ക് മോശം കമന്റിട്ടതിന് പരാതി നല്‍കി; ഫുഡ് വ്‌ളോഗറെ മര്‍ദിച്ച് ഭര്‍ത്താവ്, അക്രമം പതിവെന്ന് ഭാര്യ
കാസര്‍ഗോഡ്: നീലേശ്വരത്ത് ഭാര്യയുടെ യൂട്യൂബ് ചാനലിന് അശ്ലീല കമന്റിട്ട ഭര്‍ത്താവിനെതിരെ കേസ്. കമന്റ് ഇട്ടത് ചോദ്യംചെയ്തതിലുള്ള വിരോധത്തില്‍ മുടിക്ക് കുത്തിപ്പിടിച്ച് തടഞ്ഞുനിര്‍ത്തി ദേഹോപദ്രവം ഏല്‍പ്പിച്ചു എന്നാണ് നീലേശ്വരം പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നത്. സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെ ആരാധകരുള്ള ഫുഡ് വ്‌ളോഗറായ യുവതിയാണ് പരാതിക്കാരി. യുട്യൂബില്‍ ഇവര്‍ക്ക് 51,000 ഫോളോവേഴ്‌സുണ്ട്. ഇതിലെ വരുമാനം കൊണ്ടാണ് മകന്‍ അടങ്ങുന്ന കുടുംബം പോറ്റുന്നത്. 2023ല്‍ ഭര്‍ത്താവിനെതിരെ വീട്ടമ്മ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നു. ആ കേസില്‍ പൊലീസ് ഇയാള്‍ക്ക് താക്കീതും നല്‍കിയതാണ്. ഒരേ വീട്ടില്‍ തന്നെയാണ് യുവതിയും ഭര്‍ത്താവും താമസിക്കുന്നത്. എന്നാല്‍, പല ദിവസങ്ങളിലും ഇയാള്‍ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്യന്നത് പതിവാണ് എന്ന് ഭാര്യ പറഞ്ഞു. കഴിഞ്ഞ ദിവസം യുട്യൂബില്‍ വീഡിയോ എടുക്കുന്ന സമയത്താണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. ഭാര്യയുടെ മുടിക്ക് കുത്തിപ്പിടിച്ച് മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നു. തന്റെ യൂട്യൂബ് ചാനലിന് അശ്ലീല കമന്റിട്ടത് ചോദ്യം ചെയ്തതിനാണ്…
Read More » -
കവിളില്‍ കുത്തിപ്പിടിച്ച് ബലമായി വിഷം കുടിപ്പിച്ചു, കൊന്നത് ഭര്‍ത്താവ് തന്നെ; നിര്‍ണായകമായത് മരണമൊഴി
ഇടുക്കി: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന വിഷം ഉള്ളില്‍ചെന്ന് യുവതി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. ഭര്‍ത്താവിനെതിരെ പൊലീസ് കൊലക്കുറ്റം ചമുത്തി. പുല്ലാരിമംഗലം അടിവാട് കുന്നക്കാട്ട് ജോണിന്റെ മകള്‍ ജോര്‍ളി(34)യാണ് വ്യാഴാഴ്ച വൈകീട്ടോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഭര്‍ത്താവ് പുറപ്പുഴ ആനിമൂട്ടില്‍ ടോണി മാത്യു(43)വിനെതിരേയാണ് കൊലക്കുറ്റം ചുമത്തിയത്. ഭര്‍ത്താവ് ബലമായി വിഷം കുടിപ്പിക്കുകയായിരുന്നുവെന്ന് യുവതി മജിസ്ട്രേറ്റിന് മരണമൊഴി നല്‍കിയിട്ടുണ്ട്. ടോണി ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് പൊലീസ് അപേക്ഷ നല്‍കും. ജൂണ്‍ 26-നാണ് വിഷം ഉള്ളില്‍ച്ചെന്നനിലയില്‍ ജോര്‍ളിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു; ഭര്‍ത്താവ് റിമാന്‍ഡില്‍ ടോണിയുടെ പീഡനത്തെത്തുര്‍ന്ന് മകള്‍ വിഷം കഴിക്കുകയായിരുന്നുവെന്ന് ആരോപിച്ച് യുവതിയുടെ അച്ഛന്‍ ജോണ്‍ കരിങ്കുന്നം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഭര്‍ത്താവും ബന്ധുക്കളും ജോര്‍ലിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി പിതാവിന്റെ പരാതിയിലുണ്ട്. 20 പവന്റെ സ്വര്‍ണാഭരണങ്ങളും 2 ലക്ഷം രൂപയും വിവാഹസമയത്ത് ജോണ്‍ ആദ്യം നല്‍കി. പിന്നീടു…
Read More » -
ഒന്നല്ല മുഹമ്മദലി നടത്തിയത് രണ്ട് കൊലപാതകങ്ങള്‍; 17-ാം വയസ്സില്‍ മറ്റൊരാളെ കൂടി കൊലപ്പെടുത്തിയതായി മൊഴി; മരിച്ചത് ആരെന്ന് അറിയില്ല, കൊലപാതകത്തിന് സഹായിച്ചയാളെ പിന്നീട് കണ്ടിട്ടില്ല
കോഴിക്കോട്: 39 വര്‍ഷം മമ്പ് നടത്തിയ കൊലപാതകത്തെ കുറിച്ച് തുറന്നു പറഞ്ഞ മുഹമ്മദലി മറ്റൊരാളെയും കൊലപ്പെടുത്തിയിരുന്നതായി പോലിസിന് മൊഴി നല്‍കി. 1986ല്‍ നടത്തിയ ആദ്യ കൊലപാതകത്തിന് ശേഷം 1989 ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍വച്ചും ഒരാളെ കൊന്നുവെന്നാണു മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ ഞെട്ടിക്കുന്ന മറ്റൊരു വെളിപ്പെടുത്തല്‍. ഈ വെളിപ്പെടുത്തലുമായി സാമ്യമുള്ള കേസ് 1989 സെപ്റ്റംബര്‍ 24നു നടക്കാവ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായും കണ്ടെത്തി. കടപ്പുറത്ത് യുവാവിന്റെ അജ്ഞാത മൃതദേഹം കണ്ടെത്തിയ വാര്‍ത്ത പിറ്റേന്ന് മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. എന്നാല്‍ രണ്ട് കേസുകളിലും മരിച്ചത് ആരെന്ന് വ്യക്തമല്ല. അജ്ഞാത ജഡമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ടൗണ്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ടി.കെ.അഷ്റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് കേസില്‍ അന്വേഷണം തുടങ്ങി. രണ്ടാമത്തെ കൊലപാതകത്തെക്കുറിച്ച് മുഹമ്മദലി പറയുന്നതിങ്ങനെ: ‘കൂടരഞ്ഞിയിലെ സംഭവത്തിനുശേഷം കോഴിക്കോട്ടുവന്ന് ഹോട്ടലിലും മറ്റും ജോലി ചെയ്തു ജീവിച്ചിരുന്ന കാലത്ത് (അന്ന് ആന്റണി എന്നായിരുന്നു പേര്) ഒരാള്‍ പണം തട്ടിപ്പറിച്ചു. അയാള്‍ വെള്ളയില്‍ ബീച്ച് പരിസരത്തുള്ളതായി കുറച്ചു…
Read More »