Crime
-
പരപുരുഷബന്ധം എന്നു സംശയം: 4 മക്കളുടെ അമ്മയായ വനിതാ കൗൺസിലറെ ഭർത്താവ് വെട്ടിക്കൊന്നു
മറ്റൊരു യുവാവുമായി സംശയകരമായ ബന്ധം പുലർത്തുന്നു എന്ന സംശയത്തിൻ്റെ പേരിൽ 4 മക്കളുടെ അമ്മയായ വനിതാ കൗൺസിലറെ ഭർത്താവു വെട്ടിക്കൊന്നു. ചെന്നൈ തിരുവള്ളൂർ ജില്ലയിലെ തിരുനിന്ദ്രാവൂർ മുൻസിപ്പാലിറ്റിയിലെ കൗൺസിലറായ എസ്. ഗോമതി(38)യാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഗോമതിയെ ഭർത്താവ് സ്റ്റീഫൻ രാജാണ് വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിനു പിന്നാലെ സ്റ്റീഫൻ രാജ് പൊലീസിൽ കീഴടങ്ങി. ഇരുവരും വിസികെ പ്രവർത്തകരാണ്. ഗോമതിയും സ്റ്റീഫൻ രാജും10 വർഷം മുൻപാണ് വിവാഹിതരായത്. ഇവർ 4 കുട്ടികൾക്കൊപ്പം പെരിയ കോളനിയിലാണു താമസിച്ചിരുന്നത്. കുറച്ച് മാസങ്ങളായി കുടുംബപ്രശ്നങ്ങളുണ്ടായിരുന്നു എന്നു പൊലീസ് കണ്ടെത്തി. ഗോമതിക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്നായിരുന്നു സ്റ്റീഫൻ രാജിൻ്റെ ആരോപണം. വെള്ളിയാഴ്ച രാത്രി, തർക്കമുണ്ടായതിനു പിന്നാലെ, ഭർത്താവ് സ്റ്റീഫൻ രാജ് യുവതിയെ വെട്ടുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ മരിച്ചു. തിരുവള്ളൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗോമതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവള്ളൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
Read More » -
ലഹരിക്കടത്തിലെ റാണി! ചാവക്കാടു നിന്ന് കര്‍ണാടക വഴി ഹരിയാനയിലേക്ക്; കേരള പോലീസ് തകര്‍ത്തത് ഇന്ത്യയിലെ വമ്പന്‍ ലഹരി റാക്കറ്റ്; സീമ സിന്‍ഹയ്ക്ക് ഇന്ത്യയിലും വിദേശത്തും ബന്ധം; കേരളത്തിലേക്ക് ഒഴുക്കിയത് കോടികളുടെ രാസലഹരി; അഭിമാനമായി ‘തൃശൂര്‍ സ്‌ക്വാഡ്’
തൃശൂര്‍: രാസലഹരിയുടെ ഉറവിടം തേടി ഹരിയാനയിലൂടെ കേരള പോലീസ് നടത്തിയ അന്വേഷണത്തില്‍ പിടിയിലായത് ലഹരിക്കടത്തിലെ റാണി! ചാവക്കാട് സ്വദേശികളില്‍നിന്ന് ലഭിച്ച തുമ്പു പിടിച്ചു നടത്തിയ അന്വേഷണത്തിലാണ് രാജ്യത്ത് എല്ലായിടത്തും വിദേശമത്തക്കും ലഹരിയെത്തിക്കുന്നതിലെ ‘മിടുക്കി’ സീമ സിന്‍ഹയെന്ന അമ്പത്തിരണ്ടുകാരിയെ പൊക്കിയത്. പോലീസ് നടത്തിയ ഹോംവര്‍ക്കും സാങ്കേതികത്തികവുമാണ് ഇവരിലേക്ക് എത്താന്‍ സഹായിച്ചത്. കഴിഞ്ഞ ഫെബ്രുവരി 28 നാണു കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചാവക്കാട് സ്വദേശികളായ ഫസല്‍, നെജില്‍ എന്നിവരെ 47 ഗ്രാം രാസലഹരിയുമായി തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടിയിരുന്നു. തുടര്‍ന്ന് സംഭവത്തിന്റൈ ഉറവിടം തേടി പോയ അന്വേഷണ സംഘം എത്തിയത് ബംഗളുരു കമ്മനഹള്ളിയിലുള്ള ഭരത് എന്ന കര്‍ണ്ണാടക സ്വദേശിയുടെ അടുത്താണ്. ഇയാളെ അറസ്റ്റ് ചെയ്തു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഡല്‍ഹി, ഹരിയാന അതിര്‍ത്തികള്‍ കേന്ദ്രീകരിച്ചാണ് ഇയാള്‍ പ്രവര്‍ത്തിക്കുന്നത് എന്നും വ്യക്തമായി. തുടര്‍ന്നുള്ള അതിവിദഗ്ധമായ അന്വേഷണത്തില്‍ ഹരിയാനയിലെ ഗുരുഗ്രാമിലുള്ള സീമ സിന്‍ഹ എന്ന് പേരിലുള്ള ഒരു ബാങ്ക് അക്കൗണ്ടിലേക്കാണ് പണം അയക്കുന്നതെന്നു കണ്ടെത്തി. തുടര്‍ന്ന് തൃശൂര്‍…
Read More » -
റോഡില്‍ മറ്റൊരു പുരുഷനുമായി സംസാരിക്കുന്നത് കണ്ടതോടെ ‘അവിഹിത’മുറപ്പിച്ചു; തര്‍ക്കത്തിന് പിന്നാലെ അരുംകൊല; വനിതാ കൗണ്‍സിലറെ തുരുതുരാ കുത്തി വീഴ്ത്തി; പിന്നാലെ രക്തത്തില്‍ കുളിച്ച് ഭര്‍ത്താവിന്റെ കീഴടങ്ങല്‍
ചെന്നൈ: വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് അതിക്രൂരമായി കൊലപ്പെടുത്തി. തമിഴ്‌നാട്ടിലാണ് ദാരുണ സംഭവം നടന്നത്. വ്യാഴാഴ്ച ആവടി ജില്ലയില്‍ വിടുതലൈ ചിരുതൈഗല്‍ കച്ചി (വിസികെ) അംഗമായ വനിതാ കൗണ്‍സിലറെയാണ് ഭര്‍ത്താവ് ക്രൂരമായി കുത്തികൊലപ്പെടുത്തിയത്. തന്റെ ഭാര്യക്ക് രഹസ്യം ബന്ധം ഉണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ക്രൂര കൃത്യം നടന്നത്. ജയറാം നഗറിന് സമീപം മറ്റൊരു പുരുഷനുമായി സംസാരിക്കുന്നതിനിടെയാണ് ഗോമതിയെ ഭര്‍ത്താവ് കാണുകയായിരുന്നു.രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്നാണ് ഗോമതിയെ തപ്പി ഭര്‍ത്താവ് ഇറങ്ങിയത്. പിന്നാലെ വീട്ടിലെത്തി തര്‍ക്കം ഉടലെടുക്കുകയായിരുന്നു. ശേഷം, ദമ്പതികള്‍ക്കിടയില്‍ വലിയൊരു തര്‍ക്കം ഉടലെടുക്കുകയും അത് വഷളാവുകയും ചെയ്തു. പിന്നാലെ പെട്ടെന്നുള്ള അക്രമണത്തില്‍ സ്റ്റീഫന്‍ രാജ് കത്തി പുറത്തെടുത്ത് ഗോമതിയെ തുരുതുരാ കുത്തുകയായിരുന്നു. ഗോമതി സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീണു മരിച്ചു. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയതും അവര്‍ കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന ഗോമതിയെ ആയിരുന്നു. ശേഷം സ്റ്റീഫന്‍ രാജ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു. പ്രതി…
Read More » -
തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവിനെ ഞാന്‍ കൊന്നതാണ്! 39 വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തല്‍
മലപ്പുറം: പതിനാലാം വയസ്സില്‍ നടത്തിയ കൊലപാതകം 39 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസിനോട് ഏറ്റുപറഞ്ഞ് കീഴടങ്ങി മധ്യവയസ്‌കന്‍. മുഹമ്മദലി എന്ന 54 കാരനാണ് മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനിലെത്തി കൊലപാതകം ഏറ്റുപറഞ്ഞത്. പ്രതിയെ കിട്ടിയതോടെ ഇനി മരിച്ചതാരെന്ന് കണ്ടെത്തേണ്ട ശ്രമകരമായ ദൗത്യത്തിലാണ് പൊലീസ്. ജൂണ്‍ അഞ്ചിനാണ് മുഹമ്മദലി വേങ്ങര പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്. ‘1986 ല്‍ കൂടരഞ്ഞിയിലെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ ഞാന്‍ കൊന്നതാണ്’. മുഹമ്മദലി പൊലീസിനെ അറിയിച്ചു. പൊലീസിനൊപ്പം കൂടരഞ്ഞിയില്‍ എത്തി എത്തി കൊല നടന്ന സ്ഥലവും കാണിച്ചുകൊടുത്തു. മൂത്ത മകന്റെ മരണവും രണ്ടാമത്തെ മകന്റെ അപകടവും കഴിഞ്ഞപ്പോള്‍ കുറ്റബോധം കൊണ്ട് ഉറങ്ങാന്‍ പോലും പറ്റുന്നില്ലെന്ന് പറഞ്ഞാണ് മുഹമ്മദലി കൊലപാതകക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയത്. 1986 നവംബറിലായിരുന്നു സംഭവം. ദേവസ്യ എന്ന ആളുടെ പറമ്പില്‍ കൂലിപ്പണിക്കു നില്‍ക്കുമ്പോള്‍, തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ അടുത്തുള്ള തോട്ടിലേക്കു ചവിട്ടി വീഴ്ത്തി എന്നാണ് മൊഴി നല്‍കിയത്. സ്ഥലത്തു നിന്നും ഓടിപ്പോയ മുഹമ്മദലി രണ്ടുദിവസം…
Read More » -
ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു; ഭര്‍ത്താവ് റിമാന്‍ഡില്‍
ഇടുക്കി: തൊടുപുഴയില്‍ ഗാര്‍ഹികപീഡനത്തെത്തുടര്‍ന്ന് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തില്‍ ഭര്‍ത്താവിനെ റിമാന്‍ഡ് ചെയ്തു. പുല്ലാരിമംഗലം അടിവാട് കുന്നക്കാട്ട് ജോണിന്റെ മകള്‍ ജോര്‍ളി (36) ആണ് വ്യാഴാഴ്ച വൈകീട്ട് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 4.30-ഓടെയാണ് വിഷം കഴിച്ചത്. ഒരാഴ്ചയായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജോര്‍ളിയുടെ അച്ഛന്റെ പരാതിയില്‍, ഭര്‍ത്താവ് പുറപ്പുഴ ആനിമൂട്ടില്‍ ടോണി മാത്യു(43)വിനെതിരേ കരിങ്കുന്നം പോലീസ് വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. വിവാഹം രണ്ടുവര്‍ഷം മുന്‍പ്; നഴ്സായ യുവതി ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ ഭര്‍ത്താവില്‍നിന്നുണ്ടായ കടുത്ത മാനസിക, ശാരീരികപീഡനങ്ങളെത്തുടര്‍ന്നാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നായിരുന്നു യുവതിയുടെ പിതാവിന്റെ പരാതി. ജോര്‍ളിയെ ടോണി നിരന്തരം മര്‍ദിക്കുമായിരുന്നുവെന്നും ആരോപണമുണ്ട്. വിവാഹസമയത്ത് നല്‍കിയ 20 പവന്‍ സ്വര്‍ണാഭരണവും പലപ്പോഴായി ആറുലക്ഷം രൂപയും ടോണി കൈക്കലാക്കിയെന്നും പരാതിയിലുണ്ട്. മൃതദേഹം വെള്ളിയാഴ്ച പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുകള്‍ക്ക് വിട്ടുനല്‍കും. മകള്‍: അലീന. ജോര്‍ളിയുടെ അമ്മ: പരേതയായ ആനീസ്. സഹോദരങ്ങള്‍: തോമസ്, റോമോന്‍, ഷേര്‍ളി.
Read More » -
പളളിവക കെട്ടിടത്തില്‍ വൈദികന്‍ തൂങ്ങിമരിച്ചനിലയില്‍, സംഭവം കാസര്‍കോട്
കാസര്‍കോട്: അമ്പലത്തറയില്‍ വൈദികനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പോര്‍ക്കളം എംസിബിഎസ് ആശ്രമത്തിലെ അസിസ്റ്റന്റായ ഫാ.ആന്റണി ഉള്ളാട്ടിലാണ് (44) മരിച്ചത്. പള്ളി വകയായുള്ള പഴയ കെട്ടിടത്തിന്റെ മുറിയില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ ആരംഭിച്ചു. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം നടന്നതെന്നാണ് കരുതെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇരിട്ടി എടൂര്‍ സ്വദേശിയാണ് ഫാ.ആന്റണി. അച്ഛന്‍, അമ്മ രണ്ട് ഇളയ സഹോദരന്മാരുമാണുള്ളത്. കഴിഞ്ഞ ഒരു വര്‍ഷമായി ആശ്രമത്തില്‍ താമസിച്ചു വരികയായിരുന്നു. ആശ്രമത്തിലെ മറ്റൊരു വൈദികന്‍ പുറത്തുപോയി രാത്രി വൈകിയാണ് തിരിച്ചെത്തിയത്. രാവിലെ കുര്‍ബാനയ്ക്ക് കാണാത്തതിനാല്‍ മുറിയില്‍ നോക്കിയപ്പോള്‍ ഒരു കത്ത് ലഭിക്കുകയായിരുന്നു. വാടകയ്ക്ക് കൊടുത്ത വീട്ടിലുണ്ട് എന്നാണ് കത്തില്‍ എഴുതിയിരുന്നത്. അങ്ങനെയാണ് വൈദികന്റെ മൃതദേഹം കണ്ടെത്തിയത്.
Read More » -
വിവാഹം രണ്ടുവര്‍ഷം മുന്‍പ്; നഴ്സായ യുവതി ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍
പാലക്കാട്: ചെര്‍പ്പുളശ്ശേരി തൃക്കടീരി കിഴൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കിഴൂര്‍ കല്ലുവെട്ടുകുഴിയില്‍ സുര്‍ജിത്തിന്റെ ഭാര്യ സ്നേഹ(22)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സ്നേഹയെ ഭര്‍തൃവീട്ടിലെ രണ്ടാംനിലയിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ ഭര്‍ത്താവ് കണ്ടത്. കോതകുറുശ്ശിയിലെ സ്വകാര്യ ക്ലിനിക്കിലെ നഴ്‌സാണ്. ബുധനാഴ്ച രാത്രി പത്തരയോടെയാണ് സ്നേഹ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വന്നതെന്ന് പറയുന്നു. രണ്ടുവര്‍ഷം മുന്‍പായിരുന്നു വിവാഹം. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു; ഭര്‍ത്താവ് റിമാന്‍ഡില്‍ ചെര്‍പ്പുളശ്ശേരി ഇന്‍സ്‌പെക്ടര്‍ ബിനു തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും പാലക്കാട്ടുനിന്നുള്ള വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അസ്വാഭാവിക മരണത്തിന് ചെര്‍പ്പുളശ്ശേരി പോലീസ് കേസെടുത്തു.
Read More » -
യുവതിയെയും മകളെയും തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; വീട്ടിലെത്തിയ പൊലീസുകാരനെ കടിച്ചും എസ്‌ഐയുടെ കണ്ണില്‍ ഇടിച്ചും ഓട്ടോ ഡ്രൈവറുടെ പരാക്രമം
കോഴിക്കോട്: യുവതിയെയും 3 വയസ്സുകാരിയായ മകളെയും തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ പിടിയില്‍. കസ്റ്റഡിയിലെടുക്കാന്‍ വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ആക്രമിച്ചു പരുക്കേല്‍പിച്ചു. തലശ്ശേരി ചമ്പാട് പറമ്പത്ത് സജീഷ് കുമാറാണ് (40) പ്രതി. ബുധനാഴ്ച ഉച്ചയ്ക്ക് 1.30ന് വില്യാപ്പള്ളിയില്‍ നിന്നു വടകരയിലേക്ക് പോകാന്‍ സജീഷിന്റെ ഓട്ടോയില്‍ കയറിയതായിരുന്നു ഇരുപത്തിയെട്ടുകാരിയും കുട്ടിയും. റോഡില്‍ ഗതാഗത തടസമുണ്ടെന്നു പറഞ്ഞ് ഓട്ടോ മറ്റൊരു ദിശയിലേക്ക് തിരിച്ചപ്പോള്‍ യുവതി ഭര്‍ത്താവിനെ വിളിച്ചു വിവരം പറഞ്ഞു. ആയഞ്ചേരി റൂട്ടിലേക്ക് പോയ ഓട്ടോയില്‍ നിന്ന് അമ്മയും കുട്ടിയും ചാടി രക്ഷപ്പെടുകയായിരുന്നു. പൊലീസില്‍ പരാതിപ്പെട്ട യുവതി ഓട്ടോയുടെ നമ്പറും കൈമാറി. തുടര്‍ന്നു പ്രതിയുടെ വിലാസം മനസിലാക്കി വീട്ടില്‍ എത്തിയപ്പോഴാണ് പൊലീസിനു നേരെ ആക്രമണമുണ്ടായത്. എസ്‌ഐ എം.കെ.രഞ്ജിത്ത്, എഎസ്‌ഐ എ.ഗണേശന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഗണേശനെ കടിച്ചു പരുക്കേല്‍പിച്ച പ്രതി രഞ്ജിത്തിന്റെ കണ്ണിന് ഇടിക്കുകയായിരുന്നു. സാഹസികമായി കീഴ്‌പ്പെടുത്തിയ പ്രതിയെ വിലങ്ങു വച്ചാണ് സ്റ്റേഷനില്‍ കൊണ്ടു വന്നത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read More » -
അമ്മയെയും മകനെയും കൊലപ്പെടുത്തി: വഴക്കുപറഞ്ഞതിലുള്ള വൈരാഗ്യമെന്ന് പ്രതി, ഡ്രൈവറെ അറസ്റ്റ് ചെയ്തു
ദില്ലി ലജ്പത് നഗറിൽ ഭാര്യയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൻ്റെ ഞെട്ടലിലാണ് നഗരം . 42 വയസ്സുകാരിയായ രുചികയെയും അവരുടെ 14 വയസ്സുകാരനായ മകൻ കൃഷിനെയും കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട്, വീട്ടിലെ ഡ്രൈവറായിരുന്ന ഒരാളെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു വഴക്കുപറഞ്ഞതിലുള്ള വൈരാഗ്യമാണ് ഈ ക്രൂരമായ കൊലപാതകത്തിന് കാരണമെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ലജ്പത് നഗറിൽ തുണിക്കട നടത്തുന്ന കുൽദീപിന്റെ ഭാര്യയാണ് മരിച്ച രുചിക. കടയിലെ കാര്യങ്ങളിൽ സഹായിക്കുന്നതിനും ഡ്രൈവറായും ഇവരുടെ കൂടെയുണ്ടായിരുന്ന ബിഹാർ സ്വദേശിയായ യുവാവാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബുധനാഴ്ച രാത്രി 9.30 നാണ് കുൽദീപ് വീട്ടിലെത്തിയത്. വീടിന്റെ വാതിൽ പുറത്ത് നിന്ന് പൂട്ടിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തിന് സംശയം തോന്നി. ഭാര്യയെയും മകനെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. ഉടൻതന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സംഘം…
Read More » -
മഞ്ഞുമ്മല്‍ യൂണിയന്‍ ബാങ്കില്‍ കത്തിക്കുത്ത്; പിരിച്ചുവിട്ട ജീവനക്കാരന്‍ വനിതാജീവനക്കാരിയെ ആക്രമിച്ചു, പ്രതി സ്വയം കുത്തിപ്പരിക്കേല്‍പ്പിച്ചു
എറണാകുളം: മഞ്ഞുമ്മല്‍ യൂണിയന്‍ ബാങ്കില്‍ കത്തിക്കുത്ത്. പിരിച്ചുവിട്ട ജീവനക്കാരന്‍ ബാങ്കിലെത്തി വനിതാ ജീവനക്കാരിയെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. യൂണിയന്‍ ബാങ്ക് മഞ്ഞുമ്മല്‍ ശാഖയിലെ അസിസ്റ്റന്റ് മാനേജര്‍ മാവേലിക്കര വെസ്റ്റ് ഫോര്‍ട്ട് ആനന്ദഭവനില്‍ എല്‍. ഇന്ദു കൃഷ്ണനെ (35) ബാങ്കിലെ ഗോള്‍ഡ് അപ്രൈസറായിരുന്ന കൊടുങ്ങല്ലൂര്‍ ടികെഎസ് പുരം പത്താഴപ്പറമ്പില്‍ സെന്തില്‍ കുമാര്‍ (44) ആണ് ആക്രമണം നടത്തിയത്. വ്യാഴാഴ്ച രാത്രി 7 മണിയോടെയായിരുന്നു സംഭവം. ജോലി നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകളാണ് അക്രമത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യൂണിയന്‍ ബാങ്കിലെ താത്കാലിക ജീവനക്കാരനായിരുന്നു സെന്തില്‍. ഇന്ദുകൃഷ്ണയെ ജോലിയിലേക്ക് എടുത്തതുകൊണ്ടാണ് തനിക്ക് ജോലി നഷ്ടപ്പെട്ടത് എന്ന തെറ്റിദ്ധാരണ സെന്തിലിന് ഉണ്ടായിരുന്നതായാണ് വിവരം. കത്തിയുമായി ബാങ്കിനുള്ളില്‍ കടന്ന സെന്തില്‍ അവിടെ ജോലി ചെയ്യുകയായിരുന്ന ഇന്ദുവിന്റെ കൈപ്പത്തിയിലും കൈയിലും പുറത്തുമായാണ് കുത്തിയത്. കൈയിലെ ഞരമ്പുകള്‍ക്ക് സാരമായി പരിക്കേറ്റ ഇന്ദുവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ദുവിനെ ആക്രമിച്ചതിന് പിന്നാലെ സെന്തില്‍ സ്വന്തം ദേഹത്തും കുത്തി പരിക്കേല്‍പ്പിച്ചു.…
Read More »