Crime
-
തൃശൂര്‍ നഗരത്തില്‍ വീണ്ടും എടിഎം മോഷണശ്രമം; മണിക്കൂറുകള്‍ക്കകം പ്രതി പിടിയില്‍
തൃശൂര്‍: നഗരത്തില്‍ എംടിഎം മെഷീന്‍ കുത്തിത്തുറന്ന് മോഷണം നടത്താന്‍ ശ്രമിച്ച ഒഡീഷ സ്വദേശി പിടിയില്‍. നഗരത്തിലെ പട്ടാളം റോഡിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മിലും തൊട്ടടുത്ത കടയിലും ഉണ്ടായ മോഷണം നടത്താന്‍ ശ്രമിച്ച സുനില്‍ നായിക് എന്നയാളെയാണ് പൊലീസ് പിടികൂടിയത്. എടിഎം കൗണ്ടറിലെ സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു മോഷണ ശ്രമം. എടിഎം മെഷീന്റെ കവര്‍ അഴിച്ചെടുക്കാനായിരുന്നു പ്രതിയുടെ ശ്രമം. എടിഎമ്മിനോട് ചേര്‍ന്നുള്ള വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ പൂട്ട് ഇയാള്‍ തുറക്കാന്‍ സുനില്‍ നായിക് ശ്രമിക്കുന്നതും സിസിടിവിയില്‍ പതിഞ്ഞിരുന്നു. മോഷണ ശ്രമം സംബന്ധിച്ച് ബാങ്കില്‍ നിന്നും അറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ വേഗത്തില്‍ കണ്ടെത്താന്‍ സാധിച്ചത്. എടിഎം സെന്ററിലെ സിസിടിവി ദൃശ്യങ്ങള്‍ ബാങ്കിന്റെ എടിഎം സെന്‍ട്രലില്‍ നിന്നും അയച്ചു കൊടുത്തതും നിര്‍ണായകമായി. പൊലീസ് നടത്തിയ തിരച്ചിലിനിടെ ശക്തന്‍ മാര്‍ക്കറ്റിന് സമീപത്തില്‍ നിന്നും പ്രതിയെ കണ്ടെത്തുകയായിരുന്നു.
Read More » -
എന്നെ തല്ലേണ്ടമ്മാവാ ഞാന്‍ നന്നാവൂല്ല…ലഹരിക്കെതിരേ ഉപദേശിച്ചു; അമ്മാവനെയും അമ്മായിയെയും അനന്തരവനും സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമിച്ചു
കോട്ടയം: ലഹരിക്കെതിരേ മരുമകനെ ഉപദേശിച്ച അമ്മാവനെയും ഭാര്യയെയും അനന്തരവനും സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമിച്ചു. സംഭവത്തില്‍ ആറുപേരെ അറസ്റ്റുചെയ്തു. ഞീഴൂര്‍ കണക്കഞ്ചേരി മനയത്തുപറമ്പില്‍ ശ്രീജിത്ത് (36), ഭാര്യ അശ്വതി (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചുറ്റികകൊണ്ട് തലയ്ക്കടിയേറ്റ ശ്രീജിത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വടക്കേനിരപ്പ് മനയത്തുപറമ്പില്‍ അശ്വിന്‍ രാജേഷ് (18), ഇലഞ്ഞി കുരിശുമല മയിലണംതടത്തില്‍ ജിനു റെജി (22), മരങ്ങോലി ചാലുകര തെങ്ങുംപള്ളില്‍ ഡോണ്‍ സാബു (22), ഞീഴൂര്‍ കണക്കഞ്ചേരി മേപ്പാടം അക്ഷയ് മനോജ് (23), മരങ്ങോലി ചാലുകര ഭാഗം ചെമ്മനാനില്‍ ആല്‍ബി ജോണി (18), കാട്ടാമ്പാക്ക് തോട്ടുപ്പറമ്പില്‍ അഭിജിത്ത് സാബു (26) എന്നിവരെ ആണ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ട് കണക്കഞ്ചേരിയിലാണ് സംഭവം.
Read More » -
ചേലാകര്‍മത്തിനായി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു; രണ്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
കോഴിക്കോട്: ചേലാകര്‍മത്തിനായി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച രണ്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് ഫറോക്ക് തിരുത്തിയാട് ഇംത്യാസിന്റെയും പള്ളിപ്പൊയില്‍ ബൈത്തുല്‍ സലാമില്‍ ഷാദിയ ഷെറിന്റെയും മകന്‍ എമിന്‍ ആദമാണു നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു കുഞ്ഞിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ചേലാകര്‍മത്തിനു മുന്നോടിയായി കുഞ്ഞിനു മരുന്നു നല്‍കിയ ശേഷം ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അല്‍പസമയത്തിനു ശേഷം കുഞ്ഞു മരിച്ചതായി അധികൃതര്‍ അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റി. കാക്കൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്.
Read More » -
യുവതിയുടെ സമ്മതപ്രകാരം ഇരുവരുടേയും സ്വകാര്യ ദൃശ്യങ്ങൾ ആൺ സുഹൃത്ത് പകർത്തി, വീഡിയൊ കണ്ടത് ഫോൺ നോക്കിയ മറ്റൊരാൾ, 21 കാരി ടെറസിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു
അഹമ്മദാബാദ്: ഗുജറാത്തിലെ ചന്ദ്‌ഖേദയിൽ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിനെ തുടർന്ന് 21 വയസുകാരി ജീവനൊടുക്കിയ സംഭവത്തിൽ രണ്ടുപേർക്കെതിരേ പോലീസ് കേസെടുത്തു. യുവതിയുടെ ആൺസുഹൃത്തായിരുന്ന മക്വാന, എച്ച്. റാബറി എന്നിവർക്കെതിരേയാണ് പോലീസ് കേസെടുത്തത്. ഇതിൽ യുവതിയുടെ ആൺസുഹൃത്തായ മക്വാനയെ അറസ്റ്റ് ചെയ്തതായും ഒളിവിൽപോയ രണ്ടാമത്തെയാൾക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണ് 21കാരി സുഹൃത്തായ പെൺകുട്ടിയുടെ വീടിന്റെ ടെറസിൽനിന്ന് ചാടി ജീവനൊടുക്കിയത്. പിന്നീട് സ്വകാര്യവീഡിയോ ചോർന്നതിന് പിന്നാലെയാണ് യുവതി ആത്മഹത്യ ചെയ്തതെന്നാരോപിച്ച് സുഹൃത്ത് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ ആൺസുഹൃത്തായിരുന്ന മക്വാനയെ അറസ്റ്റ്‌ചെയ്തത്. സംഭവം ഇങ്ങനെ- യുവതിയും മക്വാനയും രണ്ടുവർഷത്തോളം അടുപ്പത്തിലായിരുന്നു. യുവതിയുടെ സമ്മതത്തോടെയാണ് ആൺസുഹൃത്ത് ഇരുവരുമൊന്നിച്ചുള്ള സ്വകാര്യ വീഡിയോകൾ ചിത്രീകരിച്ചത്. എന്നാൽ അടുത്തിടെ ഇയാളും മറ്റൊരു സുഹൃത്തും ഒരു കാർ കൊണ്ടുവരാൻ പോയിരുന്നു. ഇവിടെവെച്ചാണ് റാബറി എന്നയാളെ പരിചയപ്പെടുന്നത്. തുടർന്ന് ഇയാൾ മക്വാനയുടെ മൊബൈൽഫോൺ വാങ്ങിനോക്കിയപ്പോഴാണ് ഇരുവരുമൊന്നിച്ചുള്ള നഗ്നവീഡിയോ റാബറി കണ്ടത്. ഉടൻതന്നെ ഇയാൾ ഈ…
Read More » -
“പല മൃതദേഹങ്ങൾക്കും വസ്ത്രങ്ങളില്ലായിരുന്നു, സ്കൂൾ വിദ്യാർഥിനിയെ കത്തിച്ചത് അവളുടെ യൂണിഫോമും സ്കൂൾ ബാഗുകളുമടക്കം!! 1998 നും 2014 നും ഇടയിൽ കൊല്ലപ്പെട്ട നിരവധി സ്ത്രീകളുടെ മൃതദേഹങ്ങൾ കത്തിച്ചിട്ടുണ്ട്, സംസ്കരിക്കാൻ ഏൽപിച്ചത് സൂപ്പർവൈസർ”
ബെംഗളൂരു: കർണാടകയിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടികളുടെയും യുവതികളുടെയും മൃതദേഹങ്ങൾ പുറംലോകമറിയാതെ കത്തിക്കാനും കുഴിച്ചുമൂടാനും താൻ നിർബന്ധിതനായിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ശുചീകരണ തൊഴിലാളി. 1998 നും 2014 നും ഇടയിൽ ധർമസ്ഥലയിലും സമീപ പ്രദേശങ്ങളിലും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സ്കൂൾ വിദ്യാർഥിനികൾ ഉൾപ്പെടെ നിരവധി സ്ത്രീകളുടെ മൃതദേഹങ്ങളാണ് താൻ കത്തിച്ചതെന്നാണ് ഇയാൾ പറയുന്നത്. അന്നു ധർമസ്ഥല ക്ഷേത്ര ഭരണസമിതിയ്ക്ക് കീഴിലാണ് ഇയാൾ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്നത്. ഇപ്പോൾ കുറ്റബോധം തോന്നുകയും ഇരകൾക്ക് നീതി കിട്ടണമെന്ന ആഗ്രഹത്തിലുമാണ് ഒരു പതിറ്റാണ്ടിനുശേഷം ഇയാൾ പോലീസിനെ സമീപിച്ചതെന്നാണ് വെളിപ്പെടുത്തൽ. ഈ വെളിപ്പെടുത്തലിനു ശേഷം തനിക്കും കുടുംബത്തിനും സംരക്ഷണം ഒരുക്കണമെന്നും ഇയാൾ പോലീസിനോട് ആവശ്യപ്പെട്ടു. അതേസമയം ഈ മൃതദേഹങ്ങൾ രഹസ്യമായി സംസ്കരിക്കാൻ ഉത്തരവിട്ടിരുന്നത് അന്നത്തെ തന്റെ സൂപ്പർവൈസറായിരുന്നെന്നും ഇയാൾ പറയുന്നു. ഈ സംഭവങ്ങൾ പോലീസിൽ പറയുമെന്ന് പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തുവെന്നും ഇയാൾ പറയുന്നു. ഇതോടെ 11 വർഷം മുൻപ്, താൻ കുടുംബത്തോടൊപ്പം ധർമസ്ഥല വിട്ട്…
Read More » -
കൊല്‍ക്കത്ത കൂട്ടബലാത്സംഗം: കൃത്യത്തിനുശേഷം പ്രതികള്‍ മണിക്കൂറുകളോളം മദ്യപിച്ചു
കൊല്‍ക്കത്ത: സൗത്ത് കല്‍ക്കട്ട ലോ കോളേജിലെ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതിയായ മനോജിത് മിശ്രയും കൂട്ടാളികളും ബലാത്സംഗത്തിനുശേഷം രാത്രി ഗാര്‍ഡ് റൂമിനുള്ളില്‍ മണിക്കൂറുകളോളം മദ്യപിച്ചതായി പോലീസ്. ‘കുറ്റം ചെയ്ത ശേഷം, മൂന്നുപേരും ഗാര്‍ഡിന്റെ മുറിയില്‍ മദ്യപിക്കുകയും പിന്നീട് സുരക്ഷാ ജീവനക്കാരന്‍ പിനാകി ബാനര്‍ജിയോട് സംഭവത്തെക്കുറിച്ച് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.’-അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കുറ്റം നടന്നതിന്റെ അടുത്ത ദിവസം മനോജിത് തെക്കന്‍ കൊല്‍ക്കത്തയിലെ ദേശ്പ്രിയ പാര്‍ക്കിലുള്ള വലിയ സ്വാധീനമുള്ള ഒരു വ്യക്തിയെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍, ഇയാള്‍ സഹായിക്കാന്‍ കൂട്ടാക്കിയില്ല. രക്ഷപ്പെടാന്‍ മനോജിത് തൃണമൂല്‍ കോണ്‍ഗ്രസിലെ ഉന്നതരെ ബന്ധപ്പെട്ടെങ്കിലും ആരും സഹായിച്ചില്ലെന്ന് പോലീസ് പറയുന്നു. മനോജിത്തും സംഘത്തിലെ മറ്റു രണ്ടുപേരായ പ്രമിത് മുഖര്‍ജിയും സയിബ് അഹമ്മദും വീടുകളിലേക്ക് മടങ്ങുന്നതിന് മുമ്പ് ഒരു ധാബയിലേക്ക് പോയതായും പോലീസ് കണ്ടെത്തി. മനോജിത്തും സംഘവും സംഭവം നേരത്തെ തന്നെ ആസൂത്രണം ചെയ്തിരുന്നതായും അന്വേഷണത്തില്‍ വെളിപ്പെട്ടിട്ടുണ്ട്. ജൂണ്‍ 25-ലെ സംഭവത്തിന് മുമ്പുള്ള ദിവസങ്ങളില്‍ മൂന്നുപേര്‍ക്കിടയില്‍ നിരവധി തവണ സംഭാഷണങ്ങള്‍…
Read More » -
അളിയന്റെ വിവാഹം നടക്കാന്‍ ഭാര്യയെയും അമ്മായിയമ്മയെയും നിര്‍ബന്ധിപ്പിച്ച് നഗ്‌നപൂജ; ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍
മുംബൈ: നഗ്‌ന പൂജ നടത്തി ഭാര്യയുടെയും അമ്മായിയമ്മയുടെയും ചിത്രം പ്രചരിപ്പിച്ച് മുപ്പതുകാരന്‍. ഭാര്യാ സഹോദരന്റെ വിവാഹം നടത്താന്‍ വേണ്ടിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷമാണ് ഇരുവരെയും യുവാവ് ചതിയില്‍പ്പെടുത്തിയത്. നവി മുംബൈയിലെ വീട്ടില്‍ ഈ വര്‍ഷം ഏപ്രിലിനും ജൂലൈയ്ക്കും ഇടയിലുള്ള കാലയളവിലായിരുന്നു സംഭവം. ഉത്തര്‍പ്രദേശിലെ ദേവ്രിയ സ്വദേശികളാണ് കുടുംബാംഗങ്ങള്‍. ഏപ്രില്‍ 15 നായിരുന്നു സംഭവങ്ങളുടെ തുടക്കം. ഭാര്യയെയും അമ്മായിയമ്മയെയും നിര്‍ബന്ധിച്ചാണ് നഗ്‌നപൂജയില്‍ പങ്കാളികളാക്കിയത്. പലപ്പോഴായി നടന്ന പൂജയ്ക്കിടയില്‍ യുവാവ് ഇരുവരുടെയും ചിത്രങ്ങള്‍ പകര്‍ത്തി. ജൂണ്‍ അവസാനത്തോടെ ഇയാള്‍ ഇരുവരുടെയും ചിത്രങ്ങള്‍ ഭാര്യയുടെ പിതാവിനും സഹോദരനും അയച്ചു കൊടുക്കുകയായിരുന്നു. ഭാരതീയ ന്യായ് സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം യുവാവിനെതിരെ പൊലീസ് കേസെടുത്തു. പ്രതിയുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്.
Read More » -
സോഷ്യല്‍ മീഡിയ വഴി ഇരകളെ വീഴ്ത്തും; ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി, യുവതി പിടിയില്‍
കൊല്ലം: ന്യൂസിലാന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ യുവതി പിടിയില്‍. ഈസ്റ്റ് കല്ലട മണിവീണ വീട്ടില്‍ എറണാകുളം സൗത്ത് പാലാരിവട്ടത്ത് താമസിക്കുന്ന ചിഞ്ചു അനീഷിനെ പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പുനലൂര്‍ സ്വദേശിയുടെ പരാതിയിലാണ് നടപടി. കേസിലെ നാലാം പ്രതിയാണ് ചിഞ്ചു. കേസില്‍ മറ്റ് രണ്ടു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.പുന്നല കറവൂര്‍ ചരുവിള പുത്തന്‍ വീട്ടില്‍ ജി.നിഷാദില്‍ നിന്ന് 2023ലാണ് നാലംഗ സംഘം പണം തട്ടിയെടുത്തത്. മാസം രണ്ട് ലക്ഷം ശമ്പളം ലഭിക്കുന്ന ജോലിയാണ് ഉറപ്പ് നല്‍കിയത്. ന്യൂസിലാന്‍ഡില്‍ 45 ദിവസത്തിനകം കപ്പലില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പല തവണയായി 11.5 ലക്ഷം രൂപ പ്രതികള്‍ തട്ടിയെടുത്തു. ഒറിജിനലിലെ വെല്ലുന്ന വ്യാജ രേഖകള്‍ ചമച്ചായിരുന്നു നിഷാദിനെ വിശ്വസിപ്പിച്ചത്. തട്ടിപ്പ് സംഘത്തിലെ ഒന്നാം പ്രതി ബിനില്‍കുമാര്‍ എം.ഡിയായി പെരുമ്പാവൂര്‍ ആസ്ഥാനമായുള്ള ഫ്ലൈ വില്ലോ ട്രീ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. 2023 മേയില്‍ ഫേസ്…
Read More » -
ഗതാഗതക്കുരുക്കില്‍ ‘പെട്ട്’ മാലമോഷ്ടാക്കളായ യുവതികള്‍; മാല മോഷണം യാത്രക്കാര്‍ ഇറങ്ങുന്ന തിരക്കില്‍
കൊല്ലം: ബസ് യാത്രക്കാരിയായ വയോധികയുടെ മാല പൊട്ടിച്ച് ഒാട്ടോറിക്ഷയില്‍ രക്ഷപ്പെട്ട തമിഴ്‌നാട് സ്വദേശികളായ യുവതികള്‍ ഗതാഗതക്കുരുക്കില്‍ ‘പെട്ടു’. ബസിലെ യാത്രക്കാരും പൊലീസും ചേര്‍ന്നു യുവതികളെ പിടികൂടി. മധുര പാണ്ടി കോവില്‍ തെരുവില്‍ വള്ളി(38), മധുര പാണ്ടി കോവില്‍ തെരുവ് അല്‍പാന നദിയില്‍ സിങ്കാരി(39), മധുര പാണ്ടി കോവില്‍ തെരുവില്‍ അല്‍പാന നദിയില്‍ മരിയ(39) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് കൊട്ടിയം ജംക്ഷനിലാണ് സംഭവം. ആദിച്ചനല്ലൂരില്‍ നിന്നു കൊട്ടിയത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരിയുടെ മാലയാണ് യുവതികള്‍ പൊട്ടിച്ചത്. ബസ് കൊട്ടിയം ആശുപത്രി റോഡു വഴി ജംക്ഷനില്‍ എത്തി യാത്രക്കാരെ ഇറക്കുമ്പോഴാണ് മാല പൊട്ടിച്ചെടുത്തത്. വയോധിക സീറ്റില്‍ ഇരിക്കുകയായിരുന്നു. ഇവരുടെ അടുത്താണ് യുവതികള്‍ നിന്നത്. യാത്രക്കാര്‍ ഇറങ്ങുന്ന തിരക്കില്‍ യുവതികള്‍ ഒരാള്‍ വയോധികയുടെ മാല പൊട്ടിച്ചു. വയോധിക ബഹളം വച്ചതോടെ മൂന്നു പേരും പെട്ടെന്ന് ബസില്‍ നിന്നു ഇറങ്ങി അതുവഴി വന്ന ഒാട്ടോറിക്ഷയില്‍ രക്ഷപ്പെട്ടു. എന്നാല്‍ ബസിലെ മറ്റു യാത്രക്കാര്‍ ഒാട്ടോറിക്ഷയെ പിന്തുടര്‍ന്നു.…
Read More » -
മംഗളൂരുവിലും മുഹമ്മദലി മോഡല്‍ കുറ്റസമ്മതം; പലരെയും ബലാത്സംഗം ചെയ്ത് കൊന്ന് കുഴിച്ചുമൂടിയെന്ന് വെളിപ്പെടുത്തല്‍
മംഗളൂരു: ദക്ഷിണ കന്നഡയിലെ ധര്‍മസ്ഥലയില്‍ ഒട്ടേറെ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്നും ആ മൃതശരീരങ്ങള്‍ പലതും താന്‍ കുഴിച്ചുമൂടിയിട്ടുണ്ടെന്നുമുള്ള വെളിപ്പെടുത്തലുമായി ഒരാള്‍ പോലീസ് സ്റ്റേഷനില്‍. ധര്‍മസ്ഥലയിലെ മുന്‍ ശുചീകരണത്തൊഴിലാളിയാണ് വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന ആവശ്യവുമായി വക്കീല്‍ വഴി ധര്‍മസ്ഥല പോലീസ് സ്റ്റേഷനില്‍ വെളിപ്പെടുത്തല്‍ നടത്തിയത്. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പേലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സ്‌കൂള്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ബലാത്സംഗം ചെയ്ത് കൊന്നിട്ടുണ്ട്. ഒട്ടേറെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹം താന്‍ കത്തിച്ച് കുഴിച്ചുമൂടിയതായും ഇയാള്‍ വക്കീല്‍ വഴി നല്‍കിയ പരാതിയില്‍ പോലീസിനോട് വെളിപ്പെടുത്തി. 1998-2014 കാലയളവിലാണ് ഇതൊക്കെ നടന്നത്. കുടുംബത്തെ ഉള്‍പ്പെടെ കൊല്ലുമെന്ന ഭീഷണി വന്നതിനാല്‍ താന്‍ നാട് വിട്ടു. മറ്റു സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു. കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭിക്കണം എന്ന് തോന്നിയതിനാലാണ് വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോള്‍ താന്‍ ഇക്കാര്യം തുറന്നുപറയുന്നതെന്നും പരാതിയില്‍ പറയുന്നു. ഇയാള്‍ കുഴിച്ചിട്ട മൃതദേഹാവശിഷ്ടങ്ങളുടെ ഫോട്ടോയും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. സ്ഥലങ്ങള്‍ കാണിച്ചുതരാമെന്നും അവിടെ ഒക്കെ കുഴിച്ചാല്‍ മൃതദേഹാവശിഷ്ടങ്ങള്‍ കിട്ടുമെന്നും ഇയാള്‍ പരാതിയില്‍ പോലീസിനോട്…
Read More »