Crime

  • വിവാഹം മുടങ്ങിയ യുവാവിന്റെ ആത്മഹത്യ: ‘മുടക്കിയ’ കാമുകിയും ഭര്‍ത്താവും അടക്കം മൂന്നുപേര്‍ അറസ്റ്റില്‍

    തൃശൂര്‍: തേലപ്പിള്ളിയില്‍ വീട്ടിലെ കിടപ്പുമുറിയില്‍ യുവാവ് ആത്മഹത്യചെയ്യാന്‍ ഇടയായ കേസില്‍ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി മൂന്നുപേരെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റുചെയ്തു. ഒല്ലൂര്‍ അഞ്ചേരി സ്വദേശി കൊല്ലംപറമ്പില്‍ അഖില (31), ഭര്‍ത്താവ് അഞ്ചേരി കൊല്ലംപറമ്പില്‍ ജീവന്‍ (31), സഹോദരന്‍ വല്ലച്ചിറ ചെറുശ്ശേരി സ്വദേശി ആട്ടേരി വീട്ടില്‍ അനൂപ് (38) എന്നിവരെയാണ് ഇരിങ്ങാലക്കുട എസ്എച്ച്ഒ എം.എസ്. ഷാജന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. യുവാവിന്റെ ആത്മഹത്യക്കുറിപ്പ് പോലീസ് അന്വേഷണത്തിനിടെ കണ്ടെത്തിയിരുന്നു. യുവാവിന്റെ കാമുകിയായിരുന്നു ഒന്നാംപ്രതി അഖില. മറ്റൊരു സ്ത്രീയുമായി യുവാവിന്റെ വിവാഹം ഉറപ്പിച്ചതായി അറിഞ്ഞ അഖിലയും ഭര്‍ത്താവായ ജീവനും അഖിലയുടെ ചേട്ടനായ അനൂപും ജനുവരി 22-ന് രാത്രി 8.45-ഓടെ യുവാവിന്റെ തേലപ്പിള്ളിയിലെ വീട്ടിലെത്തി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. യുവാവിന്റെ ഫോണ്‍ ബലമായി പിടിച്ചുവാങ്ങിക്കൊണ്ടു പോയി. വിവാഹം മുടക്കുകയും ചെയ്തു. ഇതിലുമുള്ള മനോവിഷമത്തിലാണ് ആത്മഹത്യചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതിനെത്തുടര്‍ന്നാണ് പോലീസ് പ്രതികളെ അറസ്റ്റുചെയ്തത്. സബ് ഇന്‍സ്‌പെക്ടര്‍മാരായ പി.ആര്‍. ദിനേശ്കുമാര്‍, സി.എം. ക്ലീറ്റസ്, സതീശന്‍, എ.എസ്.ഐ. മെഹറുന്നീസ, സി.പി.ഒ. മാരായ അര്‍ജുന്‍,…

    Read More »
  • അഞ്ചു വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊന്നു; മൃതദേഹത്തിന് അരികെ മദ്യപാനവും ലൈംഗിക ബന്ധവും; ഭര്‍ത്താവിനെ കുടുക്കാന്‍ ശ്രമം; പോലീസ് വിരട്ടിയപ്പോള്‍ മണിമണി പോലെ ഉത്തരം; ഒടുവില്‍ അറസ്റ്റ്

    ലക്‌നൗ: അഞ്ചുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയും കാമുകനും അറസ്റ്റില്‍. റോഷ്നി, കാമുകന്‍ ഉദിത് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കുറ്റം റോഷ്‌നിയുടെ ഭര്‍ത്താവ് ഷാറൂഖിന്റെ മേല്‍ കെട്ടിവച്ച് രക്ഷപ്പെടാനായിരുന്നു പ്രതികളുടെ പദ്ധതി. ഷാറൂഖാണ് മകളെ കൊലപ്പെടുത്തിയതെന്നായിരുന്നു റോഷ്നി ആദ്യഘട്ടത്തില്‍ ആരോപിച്ചിരുന്നത്. എന്നാല്‍ മൊഴികളില്‍ സംശയം തോന്നിയ പൊലീസ് പിന്നീട് വിശദമായി ചോദ്യം ചെയ്തതോടെ റോഷ്നിയും ഉദിതും കുറ്റം സമ്മതിച്ചു. കുഞ്ഞിന്റെ വായില്‍ തൂവാല തിരുകിക്കയറ്റി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. ഞായറാഴ്ചയായിരുന്നു സംഭവം. ഷാറൂഖ് വീട്ടിലില്ലെന്നു മനസ്സിലാക്കിയ ഉദിത്, ഭക്ഷണവും ലഹരി വസ്തുക്കളുമായി റോഷ്‌നിയെ കാണാന്‍ എത്തി. ഇരുവരും തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് മകള്‍ കണ്ടതോടെ കൊല നടത്താന്‍ തീരുമാനിക്കുകയായിരുന്നു. കുഞ്ഞിന്റെ മരണം ഉറപ്പാക്കിയ ശേഷം പ്രതികള്‍ മൃതദേഹത്തിനരികെ ഇരുന്ന് മദ്യപിക്കുകയും ലൈംഗികബന്ധത്തിലേര്‍പ്പെടുകയും ചെയ്തു. ശേഷം അവിടെ തന്നെ കിടന്നുറങ്ങിയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കുഞ്ഞ് കൊല്ലപ്പെട്ടു എന്ന വിവരം ചൊവ്വാഴ്ചയാണ് റോഷ്നി പൊലീസിനെ അറിയിച്ചത്.…

    Read More »
  • വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; മകളെ ദുബായില്‍ ഹിന്ദു ആചാര പ്രകാരം സംസ്‌കരിക്കും; നിതീഷിനെതിരേ ഷാര്‍ജ പോലീസിലും പരാതി നല്‍കുമെന്ന് അമ്മ; കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദേശം

    തിരുവനന്തപുരം: ഷാര്‍ജയിലില്‍ മരിച്ച മലയാളി യുവതി വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും‌. മകള്‍ വൈഭവിയുടെ മൃതദേഹം ദുബായിയില്‍ സംസ്കരിക്കും. ഹിന്ദു ആചാരപ്രകാരമാണ് സംസ്കാരം. കോണ്‍സുലേറ്റില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷിനെതിരെ ഷാര്‍ജ പൊലീസിലും പരാതി നല്‍കുമെന്ന് അമ്മ പറഞ്ഞു. അതേസമയം, കൊല്ലം സ്വദേശി വിപഞ്ചികയും മകളും ഷാർജയിൽ മരിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഭർത്താവിനെ കക്ഷിചേർക്കാൻ ഹൈക്കോടതി നിർദേശം. മൃതദേഹങ്ങൾ എങ്ങനെ തിരികെ എത്തിക്കാനാകുമെന്ന് കോടതി ചോദിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരാൻ ആവശ്യപ്പെടുന്നതിന്റെ കാരണമെന്താണെന്നും, ഭർത്താവിനല്ലേ നിയമപരമായ അവകാശമെന്നും കോടതി ചോദിച്ചു. വിപഞ്ചികയുടെയും മകളുടെയും മരണം സംശയാസ്പദമായ സാഹചര്യത്തിലാണെന്നും, അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഇരുവരുടെയും മരണം കൊലപാതകമാണോ എന്ന് സംശയമുണ്ടെന്നും വിപഞ്ചികയുടെ അമ്മയുടെ സഹോദരി നൽകിയ ഹർജിയിൽ പറഞ്ഞിരുന്നു. എന്നാൽ ഹർജിയിലുള്ളതെല്ലാം കുടുംബത്തിന്റെ ആരോപണങ്ങളല്ലെയെന്ന് കോടതി ചോദിച്ചു. മൃതദേഹങ്ങൾ എങ്ങനെ തിരികെയെത്തിക്കാനാകും? ഭര്‍ത്താവിനല്ലേ നിയമപരമായ അവകാശമെന്നും, ഷാർജയിൽ സംസ്കരിക്കാതെ നാട്ടിലേക്ക് മൃതദേഹം കൊണ്ടു…

    Read More »
  • നിതീഷ് സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച് വീട്ടിലെത്തിച്ചു; ലൈംഗിക വൈകൃതങ്ങളില്‍ വിപഞ്ചിക പൊറുതിമുട്ടി; അമ്മയുടെയും കുഞ്ഞിന്റെയും മരണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; സുഹൃത്തിന്റെ ഭാര്യയുടെ അടിവസ്ത്രവും മോഷ്ടിച്ചു

    തിരുവനന്തപുരം: ഭര്‍ത്താവിന്‍റെ മാനസികവും ശാരീരികവുമായ പീഡനങ്ങളില്‍ പൊറുതിമുട്ടിയാണ്  ഒന്നരവയസുകാരി മകളെ കൊന്ന് കൊല്ലം സ്വദേശിയായ വിപഞ്ചിക ഷാര്‍ജയിലെ ഫ്ലാറ്റില്‍ ജീവനൊടുക്കിയത്. വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മരണത്തില്‍ നടുക്കുന്ന വിവരങ്ങളാണ് അനുദിനം പുറത്തുവരുന്നത്. സ്വന്തം ചോരയില്‍ ജനിച്ച കുഞ്ഞിനെ തിരിഞ്ഞു നോക്കാത്ത നിതീഷ്  മറ്റൊരു സ്ത്രീയുമായും ബന്ധം പുലര്‍ത്തിയിരുന്നു. ഗുരുതരമായ ലൈംഗിക വൈകൃതങ്ങള്‍ നിതീഷിന്‍റെ കൂടെപ്പിറപ്പായിരുന്നുവെന്നതിനും തെളിവുകള്‍ പുറത്തുവന്നു. നിതീഷിന്‍റെ ലൈംഗിക വൈകൃതങ്ങളെ കുറിച്ച് ആത്മഹത്യാക്കുറിപ്പിലും വിപഞ്ചിക കുറിച്ചിരുന്നു. സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചിരിക്കുന്ന നിതീഷിന്‍റെ ചിത്രങ്ങള്‍ വിപഞ്ചികയുടെ മരണശേഷം  പ്രചരിച്ചിരുന്നു. വിപഞ്ചികയുടെ ഡിലിറ്റ് ചെയ്ത പോസ്റ്റ് എന്ന രീതിയിലായിരുന്നു ഈ ചിത്രങ്ങള്‍ പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച് ഫ്ളാറ്റില്‍ കൊണ്ടുവരുന്ന മാനസിക വൈകൃതം നിതീഷിനുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലും പുറത്തുവരുന്നത്. മരണത്തിന് മുന്‍പ് വിപഞ്ചിക ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ച ശബ്ദ സന്ദേശത്തിലും, മൊബൈല്‍ സന്ദേശത്തിലുമാണ് ഭര്‍ത്താവ് നിതീഷിന്‍റെ ലൈഗിക വൈകൃതങ്ങള്‍ വിവരിച്ചിരിക്കുന്നത്.  ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മറ്റുള്ള സ്ത്രീകളുടെ  അടി വസ്ത്രങ്ങള്‍  ഫ്ലാറ്റിലേക്ക് കൊണ്ടു…

    Read More »
  • കുണ്ടറ പോലീസ് എഫ്‌ഐആര്‍ ഇട്ടതോടെ അച്ഛനും മക്കളും ഒളിവില്‍; ഷാര്‍ജയില്‍ നിന്നും മറ്റൊരു രാജ്യത്തേക്ക് കടക്കാന്‍ സാധ്യത; മൂന്ന് പേരുടേയും പാസ്പോര്‍ട്ട് റദ്ദാക്കാനും നിയമോപദേശം തേടും; പോസ്റ്റ് ഡിലീറ്റ് ചെയ്തവരെ കണ്ടെത്താനും അന്വേഷണം; വിപഞ്ചികയുടെ ഫോണ്‍ കണ്ടെത്താനാകുമോ?

    കൊല്ലം: ഷാര്‍ജയില്‍ മലയാളി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുണ്ടറ പൊലീസ് കേസെടുത്തതിനു പിന്നാലെ ഭര്‍ത്താവിന്റെ കുടുംബം നെട്ടോട്ടത്തില്‍. ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്ന് വിപഞ്ചിക മണിയന്‍ (32) ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറും. കേസിന്റെ മുന്നോട്ടുള്ള അന്വേഷണത്തില്‍ നിയമോപദേശം തേടാനും പോലീസ് തീരുമാനിച്ചുവെന്നാണ് വിവരം. പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനും ആലോചനയുണ്ട്. വിപഞ്ചികയുടെ അമ്മ നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസം കുണ്ടറ പൊലീസ് യുവതിയുടെ ഭര്‍ത്താവ് കോട്ടയം പനച്ചിക്കാട് പൂവന്‍തുരുത്ത് വലിയവീട്ടില്‍ നിതീഷിനെ ഒന്നാം പ്രതിയായും ഇയാളുടെ സഹോദരി നീതുവിനെ രണ്ടും പിതാവ് മോഹനനെ മൂന്നും പ്രതികളായും ചേര്‍ത്ത് കേസെടുത്തിരുന്നു. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ് എടുത്തിരുന്നത്. മൂന്നുപേരും ഷാര്‍ജയിലാണ് താമസം. പ്രതികളെല്ലാം ഒളിവില്‍ പോയെന്നാണ് സൂചന.യുഎഇയില്‍ നിന്നും മറ്റ് രാജ്യത്തേക്ക് കടക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പാസ്പോര്‍ട്ട് റദ്ദാക്കുന്നത് അടക്കം പോലീസിന്റെ പരിഗണനയിലുണ്ട്. മൃതദേഹം നാട്ടിലെത്തിയാല്‍…

    Read More »
  • കോഴിക്കോട്ട് പോലീസ് ചമഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി; പിന്നില്‍ സാമ്പത്തിക ഇടപാടുകള്‍?

    കോഴിക്കോട്: പൊലീസെന്ന വ്യാജേനയെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. കല്ലായി സ്വദേശി ബിജുവിനെയാണ് സംഘം തട്ടികൊണ്ടു പോയത്. സംഭവത്തില്‍ കസബ പൊലീസ് കേസെടുത്തു. ഇന്ന് പുലര്‍ച്ചെ 2 മണിക്കാണ് കെ പി ട്രാവല്‍സ് ഉടമയായ ബിജുവിനെ സംഘം തട്ടികൊണ്ടു പോയത്. എം.എം അലി റോഡിലെ കെപി ട്രാവല്‍സ് എന്ന ബിജുവിന്റെ സ്ഥാപനത്തിന്റെ മുന്നില്‍ വെച്ചായിരുന്നു പൊലീസ് എന്ന വ്യാജേന മൂന്നോ നാലോ പേരെത്തി ബിജുവിനെ ബലമായി പിടിച്ചു കൊണ്ടു പോയത്. ഗഘ 10 അഞ 0468 എന്ന നമ്പറോടു കൂടിയ കാറിലാണ് സംഘമെത്തിയത്. തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ സാമ്പത്തിക ഇടപാടെന്നാണ് സംശയം. ബിജുവിനെ കാണാതായതിനെ തുടര്‍ന്ന് സുഹൃത്ത് പരാതി നല്‍കുകയായിരുന്നു. പോലീസ് അന്വേഷണം തുടങ്ങി.

    Read More »
  • മെയ്ഡ് ഫോര്‍ ഈച്ച് അദര്‍! ബ്രസീല്‍ ദമ്പതിമാര്‍ വിഴുങ്ങി കടത്തിയത് 16 കോടിയുടെ കൊക്കെയ്ന്‍; ‘വയറിളക്കി’ പുറത്തെടുത്തത് 163 ഗുളികകള്‍

    കൊച്ചി: നെടുമ്പാശേരിയില്‍ ലഹരികടത്തിന് ശ്രമിച്ച ബ്രസീലിയന്‍ ദമ്പതികളുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 163 കൊക്കെയ്ന്‍ ഗുളികകള്‍. ഇതില്‍ 1.67 കിലോ കൊക്കെയ്ന്‍ പുറത്തെത്തിച്ചിട്ടുണ്ട്. 16 കോടി വില വരുന്ന ലഹരിയാണ് ഇവര്‍ ക്യാപ്സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങി കടത്താന്‍ ശ്രമിച്ചത്. ലൂക്കാസ്, ബ്രൂണ എന്നിവരാണ് ലഹരി ഗുളികകള്‍ ഇത്തരത്തില്‍ കടത്താന്‍ ശ്രമിച്ചത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച രാവിലെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് ഇരുവരെയും ഡിആര്‍ഐ പിടികൂടിയത്. ഇരുവരുടെ സ്‌കാനിംഗില്‍ ക്യാപ്സ്യൂള്‍ രൂപത്തിലാക്കി ലഹരിമരുന്ന് വിഴുങ്ങിയതായി വ്യക്തമായതോടെയായിരുന്നു നടപടി. വിമാനത്താവളത്തില്‍ എത്തിയതിന് പിന്നാലെ ചില സംശയങ്ങളെ തുടര്‍ന്ന് വിശദമായ പരിശോധന നടത്തി. എന്നാല്‍ ഇവരുടെ പക്കലുണ്ടായിരുന്ന ലഗേജില്‍ നിന്നും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെയാണ് സ്‌കാനിംഗ് നടത്താന്‍ തീരുമാനിച്ചത്. വിശദമായ പരിശോധനയില്‍ വയറ്റില്‍ ക്യാപ്സ്യൂളുകള്‍ കണ്ടെത്തിയതോടെ ദമ്പതികളെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇത്തരത്തില്‍ വിഴുങ്ങുന്ന ക്യാപ്സ്യൂളുകള്‍ പൊട്ടിയാല്‍ മരണം വരെ സംഭവിക്കാം. കൊച്ചിയിലെത്തിയ ദമ്പതികള്‍ തിരുവനന്തപുരത്തേക്ക് പോകാനാണ് ലക്ഷ്യമിട്ടതെന്നാണ് വിവരം. ഇവര്‍…

    Read More »
  • വിപഞ്ചികയുടെ മരണം: കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും; കുഞ്ഞിന്റെ മൃതദേഹം തിരികെ കൊണ്ടുപോയി, തീരുമാനം തിരക്കിട്ട ചര്‍ച്ചകള്‍ക്കൊടുവില്‍

    കൊല്ലം: ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്ന് വിപഞ്ചിക മണിയന്‍ (32) ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറും. വിപഞ്ചികയുടെ അമ്മ നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസം കുണ്ടറ പൊലീസ് നിതീഷി നെതിരെ കേസെടുത്തിരുന്നു. ഇയാളുടെ സഹോദരി നീതു രണ്ടാം പ്രതിയും പിതാവ് മോഹനന്‍ മൂന്നാം പ്രതിയുമാണ്. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ് എടുത്തിരുന്നത്. ഷൈലജയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം സ്ത്രീധന പീഡന മരണം ഉള്‍പ്പെടുത്തി വകുപ്പുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ട് എസ്പിക്ക് സമര്‍പ്പിക്കും. വിപഞ്ചികയുടെയും മകള്‍ വൈഭവിയുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിയ ശേഷം വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന് ആവശ്യപ്പെടുമെന്ന് കുടുംബം നേരത്തേ പറഞ്ഞിരുന്നു. അതേസമയം, വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കാനുള്ള നീക്കം ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഇടപെടലിനെ തുടര്‍ന്ന് മാറ്റി. വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷിനെ കോണ്‍സുലേറ്റില്‍ വിളിച്ചു വരുത്തി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മൃതദേഹം തിരികെ മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയത്. ഷാര്‍ജ…

    Read More »
  • നോവല്‍ പ്രകാശനത്തിന്റ പിറ്റേന്ന് ജീവനൊടുക്കി; എഴുത്തുകാരി വിനീത കുട്ടഞ്ചേരിയെ മരിച്ച നിലയില്‍ കണ്ടെത്തി

    തൃശൂര്‍: എഴുത്തുകാരി വിനീത കുട്ടഞ്ചേരി (44) മരിച്ച നിലയില്‍. തിങ്കളാഴ്ച വൈകിട്ടാണ് വിനീതയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച വിനീതയുടെ ‘വിന്‍സെന്റ് വാന്‍ഗോഗിന്റെ വേനല്‍പക്ഷി’ എന്ന പുസ്തകം പ്രകാശനം ചെയ്തിരുന്നു. തൃശൂര്‍ പ്രസ് ക്ലബ്ബിലായിരുന്നു പ്രകാശനം. ‘എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമാണ്. ഇനി ഇങ്ങനെ ഒരു ദിവസം ഉണ്ടാകാനിടയില്ല’, എന്നായിരുന്നു പരിപാടിയിലെ മറുപടി പ്രസംഗത്തില്‍ വിനീത പറഞ്ഞത്. വിനീതയും അന്‍സര്‍ കായല്‍വാരവും ചേര്‍ന്നായിരുന്നു നോവലെഴുതിയത്. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവാണ് നോവല്‍ പ്രകാശനം ചെയ്തത്. ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ മലയാള സാഹിത്യത്തിനുള്ള 2019ലെ അവാര്‍ഡ് ജേതാവാണ് വിനീത. സമൂഹമാധ്യമങ്ങളിലും വിനീത സജീവമായിരുന്നു. നിനക്കായ് എന്ന ഗാനത്തിന്റെ സംഗീത സംവിധായിക എന്ന നിലയിലും പ്രശസ്തി നേടിയിട്ടുണ്ട്. പഞ്ചാഗ്‌നി, ഹൃദയരക്തത്തിന്റെ സ്വാദ്, പുഴ മത്സ്യത്തെ സ്നേഹിച്ചപ്പോള്‍ തുടങ്ങിയവയാണ് പ്രശസ്ത രചനകള്‍. അവണൂര്‍ പഞ്ചായത്തില്‍ എസ്സി പ്രമോട്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്നലെ നടന്ന സംസ്‌കാര ചടങ്ങില്‍ സാഹിത്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.…

    Read More »
  • കുറ്റിപ്പുറത്ത് നഴ്സിങ് അസിസ്റ്റന്റ് ജീവനൊടുക്കിയ സംഭവം: മാനസിക പീഡനമെന്ന് ആരോപണം, ജനറല്‍ മാനേജര്‍ക്ക് സസ്‌പെന്‍ഷന്‍

    മലപ്പുറം: കഴിഞ്ഞ ദിവസം സ്വകാര്യാശുപത്രിയില്‍ നഴ്സിങ് അസിസ്റ്റന്റ് ആത്മഹത്യ ചെയ്തത സംഭവത്തില്‍ ആശുപത്രിയിലെ ജനറല്‍ മാനേജറുടെ മാനസിക പീഡനം മൂലമാണെന്ന് ആരോപണം. കുടുംബം ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇയാളെ മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. കുറ്റിപ്പുറത്തെ സ്വകാര്യാശുപത്രിയില്‍ നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന എറണാകുളം കോതമംഗലം അടിവാട് സ്വദേശിനി അമീനയാണ് (20) കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തത്. രണ്ടര വര്‍ഷമായി കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന അമീന അമിതമായി ഗുളിക കഴിച്ചാണ് ജീവനൊടുക്കിയത്. ശനിയാഴ്ച വൈകീട്ട് മൂന്നായിട്ടും ജോലിക്ക് വരാതെയിരുന്ന അമീനയെ സഹപ്രവര്‍ത്തകര്‍ അന്വേഷിച്ച് പോയപ്പോഴാണ് ആശുപത്രിക്ക് മുകളില്‍ അബോധാവസ്ഥയില്‍ കണ്ടത്. തുടര്‍ന്ന് വളാഞ്ചേരിയിലെ സ്വകാര്യാശുപത്രിയിലും, കോട്ടക്കലിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അമീനയുടെ മരണം സംഭവിക്കുന്നത്. ഈ മാസം 15ന് ആശുപത്രിയില്‍ നിന്ന് പോകാനൊരുങ്ങിയ അമീനക്ക് പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയില്ലെന്ന ജനറല്‍ മാനേജര്‍ പറഞ്ഞതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ആശുപത്രിയിലെ ജീവനക്കാരെ മാനേജര്‍ മാനസികമായി പീഡിപ്പിക്കുന്നതായി…

    Read More »
Back to top button
error: