Crime
-
കോളേജില്‍ ജൂനിയറുമായി പ്രണയം, ‘ബീമാനം’ കാണാന്‍ കൊണ്ടുപോയി നാടകം; പ്രതിശ്രുതവരനെ കൊന്ന കേസില്‍ ശിക്ഷ ശരിവെച്ചു
ബെംഗളൂരു/ന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച ബെംഗളൂരു ‘റിങ് റോഡ് കൊലക്കേസി’ല്‍ കീഴ്ക്കോടതി വിധി ശരിവെച്ച് സുപ്രീംകോടതിയും. കേസിലെ മുഖ്യപ്രതി ശുഭ ശങ്കരനാരായണന്‍, കൂട്ടാളികളായ അരുണ്‍, വെങ്കടേഷ്, ദിനേശ് എന്നിവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച വിധിയാണ് സുപ്രീംകോടതിയും ശരിവെച്ചത്. അതേസമയം, പ്രതികള്‍ക്ക് ഗവര്‍ണറുടെ മുന്‍പാകെ ഹര്‍ജി നല്‍കാനായി എട്ട് ആഴ്ചത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്. നിലവില്‍ ജാമ്യത്തിലുള്ള പ്രതികളെ ജാമ്യാകാലാവധി തീരുന്നതിന് മുന്‍പ് അറസ്റ്റ് ചെയ്യരുതെന്നും സുപ്രീംകോടതി ഉത്തരവിട്ടു. 2003 ഡിസംബറിലായിരുന്നു ബെംഗളൂരുവിനെ ഞെട്ടിച്ച റിങ് റോഡ് കൊലപാതകം അരങ്ങേറിയത്. പ്രതിശ്രുത വരനായ ബി.വി. ഗിരീഷി(27)നെ ശുഭയും കാമുകനായ അരുണും കൂട്ടാളികളായ രണ്ടുപേരും ചേര്‍ന്ന് അതിക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്. കോളേജിലെ ജൂനിയറായ അരുണുമായി ശുഭയ്ക്കുള്ള പ്രണയവും ഇതിനെ മറികടന്ന് വീട്ടുകാര്‍ ഗിരീഷുമായുള്ള വിവാഹം ഉറപ്പിച്ചതുമായിരുന്നു കൊലപാതകത്തിന് കാരണം. 2003 നവംബര്‍ 30-നായിരുന്നു മള്‍ട്ടിനാഷണല്‍ കമ്പനിയിലെ ജീവനക്കാരനായ ഗിരീഷും 20 വയസ്സുകാരിയായ ശുഭയും തമ്മിലുള്ള വിവാഹനിശ്ചയം. അന്ന് അഞ്ചാം സെമസ്റ്റര്‍ എല്‍എല്‍ബി വിദ്യാര്‍ഥിനിയായിരുന്നു ശുഭ. ഇരുവീട്ടുകാരും…
Read More » -
പ്രണയം നടിച്ച് ലഹരി നല്‍കും; വാടക വീട്ടിലെത്തിച്ച് അനാശാസ്യം; അക്ബര്‍ അലി സമ്പാദിച്ചത് ലക്ഷങ്ങള്‍; കൊച്ചിയില്‍ ആറ് യുവതികളടക്കം 9 പേര്‍ അറസ്റ്റില്‍
കൊച്ചി: സൗത്ത് റെയില്‍വേ സ്റ്റേഷന്‍ കിഴക്കേ കവാടത്തിനു സമീപം വാടക വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ അനാശാസ്യ സംഘം പിടിയില്‍. ഉത്തേരന്ത്യക്കാരായ ആറ് പെണ്‍കുട്ടികും, നടത്തിപ്പുകാരന്‍ പാലക്കാട് മണ്ണാര്‍കാട് സ്വദേശി അക്ബര്‍ അലിയും സഹായി മുനീറുമാണ് പിടിയിലായത്. പ്രണയം നടിച്ച് പെണ്‍കുട്ടികളെ വശത്താക്കിയ ശേഷം ലഹരി നല്‍കിയാണ് ഇവരെ അനാശാസ്യ കേന്ദ്രത്തിലെത്തിച്ചതെന്നും നഗരത്തിലെ ചില വിദ്യാര്‍ഥിനികളും ഐടി പ്രൊഫഷണലുകളുമടക്കം ഇയാളുടെ വലയില്‍ കുടുങ്ങിയതായും പൊലീസ് സംശയിക്കുന്നു. ഇടപ്പള്ളിയിലെ ലോഡ്ജില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. അവിടെ പൊലീസ് പരിശോധന നടത്തിയപ്പോള്‍ യുവതികള്‍ ആരും ഉണ്ടായിരുന്നില്ല. ഇയാള്‍ ആഴ്ചകളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. അവിടെ വച്ചാണ് അക്ബര്‍ അലി പൊലീസ് പിടിയിലായത്. ഇടപ്പള്ളിയെ അക്ബര്‍ അലി കടവന്ത്രയിലും വാടക വീട് എടുത്ത് അനാശാസ്യകേന്ദ്രം നടത്തിയിരുന്നു. ഇടപ്പളളിയിലെ സ്ഥാപനത്തിലെ ജോലിക്കാരികള്‍ക്ക് താമസിക്കാനെന്ന് പറഞ്ഞാണ് ബ്രോക്കര്‍ മുഖാന്തരം വീട് വാടയ്ക്ക് എടുത്തത്. അനാശാസ്യപ്രവര്‍ത്തനത്തിലൂടെ പ്രതി ലക്ഷങ്ങള്‍ സമ്പാദിച്ചതായും പൊലീസ് പറയുന്നു. തിങ്കളാഴ്ച രാത്രി ഏറെ…
Read More » -
നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു; സ്ഥിരീകരിച്ച് ആക്ഷന്‍ കൗണ്‍സില്‍
ന്യൂഡല്‍ഹി: നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു. നാളെ (ബുധനാഴ്ച)യാണ് ശിക്ഷ നടപ്പാക്കാനിരുന്നത്. ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കാന്‍ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം അനുമതി നല്‍കുകയായിരുന്നു. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലില്‍ സൂഫി പണ്ഡിതന്മാര്‍ കുടുംബവുമായി നടത്തിയ ചര്‍ച്ചയാണ് ഫലം കണ്ടത്. നേരത്തെ, ദിയാധനം സ്വീകരിക്കാന്‍ സാധിക്കില്ലെന്നും നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നുമുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു കുടുംബം. സൂഫി പണ്ഡിതരുടെ ഇടപെടലില്‍ അവര്‍ വഴങ്ങുകയായിരുന്നു. ദിയാധനം സ്വീകരിച്ച് നിമിഷപ്രിയയ്ക്ക് മാപ്പു നല്‍കാന്‍ തലാലിന്റെ കുടുംബം തയ്യാറാണെന്നാണ് സൂചന. ഈ തീരുമാനം സനാ കോടതിയെ അറിയിക്കും. സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളാണ് വധശിക്ഷ നീട്ടിവെച്ച കാര്യം അറിയിച്ചത്. ‘തലാലിന്റെ കുടുംബക്കാര്‍ സമ്മതിക്കാതെ വധശിക്ഷ ഇളവുചെയ്യാന്‍ കഴിയില്ല; ദയാധനം നല്‍കി മോചിപ്പിക്കാന്‍ ശ്രമം’ തലാലിന്റെ കുടുംബത്തിന് ദിയാധനം നല്‍കി നിമിഷപ്രിയയെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിച്ചുവരികയാണ്. യെമെനുമായി ഇന്ത്യക്ക് നയതന്ത്രബന്ധമോ അവിടെ ഇന്ത്യന്‍ എംബസിയോ ഇല്ല. യെമെനില്‍ ആഭ്യന്തരപ്രശ്‌നങ്ങളുണ്ടായതിനെത്തുടര്‍ന്ന് 2016 മുതല്‍…
Read More » -
കല്ലമ്പലം MDMA കേസ്: ‘ലഹരിനട’നൊപ്പമുള്ള പ്രതിയുടെ ചിത്രം ലഭിച്ചു, വര്‍ക്കലയിലെ പൊറുതിയും സംശയനിഴലില്‍; സിനിമാമേഖലയില്‍ സഞ്ജുവിന് ആഴത്തിലുള്ള ബന്ധം?
തിരുവനന്തപുരം: കല്ലമ്പലത്ത് മൂന്നുകോടി രൂപയുടെ എംഡിഎംഎ പിടികൂടിയ കേസ് അന്വേഷണം പ്രത്യേക സംഘത്തെ ഏല്‍പ്പിച്ചേക്കും. തെക്കന്‍ കേരളത്തില്‍ ഏറ്റവുമധികം എംഡിഎംഎ പിടികൂടിയ കേസായതിനാലാണ് വിശദമായ അന്വേഷണത്തിന് ഒരുങ്ങുന്നത്. അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘങ്ങളുമായുള്ള ഇയാളുടെ ബന്ധങ്ങളും പരിശോധിക്കേണ്ടതുണ്ട്. കൂടാതെ സിനിമാമേഖലയിലുള്ള പല പ്രശസ്തരുമായും ഇയാള്‍ക്കു ബന്ധങ്ങളുള്ളതായും പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ലഹരി ഉപയോഗത്തിലൂടെ കുപ്രസിദ്ധനായ ഒരു നടനൊപ്പമുള്ള സഞ്ജുവിന്റെ ചിത്രം പോലീസിനു ലഭിച്ചിട്ടുണ്ട്. വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവരുന്ന രാസലഹരി കൊച്ചി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ഇയാള്‍ എത്തിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. കല്ലമ്പലം പോലീസിനു മാത്രമായി ഈ കേസുകള്‍ അന്വേഷിക്കാനാവില്ല. അതിനാല്‍ ജില്ലാ ക്രൈംബ്രാഞ്ച് അടക്കമുള്ള മറ്റേതെങ്കിലും സംഘത്തെ അന്വേഷണം ഏല്‍പ്പിക്കാനാണ് ആലോചന. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ അടുത്തിടെ നാലുതവണയാണ് ഇയാള്‍ വിദേശത്തുപോയി വന്നത്. അപ്പോഴെല്ലാം ലഹരി കടത്തിക്കൊണ്ടുവന്നതായാണ് സൂചന. പിടിക്കപ്പെടാതിരിക്കാന്‍ മാറിമാറി വിമാനത്താവളങ്ങള്‍ തിരഞ്ഞെടുത്തിരുന്നു. കേരളത്തിലെയും തമിഴ്നാട്ടിലെയും വിമാനത്താവളങ്ങളില്‍നിന്ന് ഇയാളുടെ യാത്രാവിവരങ്ങള്‍ ശേഖരിക്കാനൊരുങ്ങുകയാണ് പോലീസ്. വര്‍ക്കലയിലെ റിസോര്‍ട്ടുകളില്‍ സിനിമാമേഖലയില്‍ ഉള്ളവര്‍ക്കു സൗകര്യമൊരുക്കാറുണ്ടെന്നും വിവരമുണ്ട്. ലഹരി ഉപയോഗിച്ച് വിവാദങ്ങളില്‍പ്പെട്ട ഒരു…
Read More » -
വൈകിട്ടു മൂന്നിനു ബോംബ് പൊട്ടുമെന്ന് ‘സഖാവ് പിണറായി വിജയന്‍’; ഇരച്ചെത്തി പോലീസും ബോംബ് സ്‌ക്വാഡും; ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വ്യാജ ബോംബ് ഭീഷണി
മുംബൈ: ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വ്യാജ ഭീഷണി സന്ദേശം. കെട്ടിടത്തില്‍ നാല് ബോംബുകള്‍ വച്ചിട്ടുണ്ടെന്നാണ് ഇമെയില്‍ വഴി ഭീഷണി സന്ദേശമെത്തിയത്. സഖാവ് പിണറായി വിജയന്‍ (കോമ്രേഡ് പിണറായി വിജയന്‍) എന്ന പേരിലാണ് മെയില്‍ അയച്ചിരിക്കുന്നത്. വിശദമായ പരിശോധനയില്‍ ബോംബുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. കെട്ടിടത്തില്‍ നാല് ആര്‍ഡിഎക്‌സ് ഐഇഡി ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും കെട്ടിടം ചുട്ടുചാമ്പലാക്കുമെന്നുമായിരുന്നു സന്ദേശത്തിലെ ഉള്ളടക്കം. വൈകിട്ട് മൂന്ന് മണിയോടെ സ്‌ഫോടനമുണ്ടാകുമെന്നും മെയിലില്‍ അവകാശപ്പെട്ടിരുന്നു. മെയില്‍ ലഭിച്ചതിന് പിന്നാലെ പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തേക്ക് ഇരച്ചെത്തി. അരിച്ചുപെറുക്കി പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല. ഇതോടെ അജ്ഞാതനെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്തു. സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഡല്‍ഹിയിലെ മൂന്നു സ്‌കൂളുകള്‍ക്കും ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. സ്‌കൂളുകളിലും പരിശോധന നടത്തിയെങ്കിലും വ്യാജ ബോംബ് ഭീഷണിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
Read More » -
ഭര്‍ത്താവുമൊത്ത് സ്വന്തം വീട്ടിലെത്തി, പിന്നാലെ നവവധു തൂങ്ങിമരിച്ച നിലയില്‍; വിവാഹം 6 മാസം മുന്‍പ്
തൃശൂര്‍: നവവധുവിനെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിപ്പറമ്പില്‍ ക്ഷേത്രത്തിന് സമീപം കുയിലംപറമ്പില്‍ പരേതനായ മനോജിന്റെയും മനുവിന്റെയും മകള്‍ നേഹ (22) ആണ് മരിച്ചത്. മൂന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയാണ്. പെരിഞ്ഞനം പുതുമഠത്തില്‍ രഞ്ജിത് ആണ് ഭര്‍ത്താവ്. ആറുമാസം മുന്‍പായിരുന്നു നേഹയുടെയും രഞ്ജിത്തിന്റെയും വിവാഹം. ഞായറാഴ്ച നേഹയും ഭര്‍ത്താവും ആലപ്പാട്ടെ സ്വന്തം വീട്ടില്‍ എത്തിയിരുന്നു. ശേഷം രഞ്ജിത് തിരിച്ചുപോയി. നേഹ മുറി തുറക്കാത്തതിനെത്തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരി: വൈഗ.
Read More » -
നിതീഷ് വൈകൃതങ്ങള്‍ക്ക് അടിമ, വീഡിയോകളിലെ രംഗം ബെഡ് റൂമില്‍ വേണമെന്ന് ആവശ്യപ്പെടും! ഭാര്യയെയും കാമുകിയെയും ഒരു ബെഡില്‍ കിടത്തി; ലേഡീസ് ഇന്നര്‍വെയര്‍ ധരിച്ച ചിത്രങ്ങളില്‍ സത്യമുണ്ട്; അഴുക്ക തന്ത, ചെറുക്കനെക്കാള്‍ മോശം?
കൊല്ലം: വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷിന്റെ പുതിയ ചിത്രങ്ങള്‍ നല്‍കുന്നത് അയാളുടെ സ്വഭാവ വൈകല്യത്തിന്റെ സൂചനകള്‍. ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടേയും മകളുടേയും മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരാനുള്ള ശ്രമങ്ങളെ നിതീഷും കുടുംബവും തടയാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. നാട്ടിലെത്തിച്ച് മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം ചെയ്താല്‍ അത് കുടുക്കായി മാറും. എന്നാല്‍ ഇതെല്ലാം അതിജീവിച്ചും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടു വരാന്‍ കഴിയുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. അതിനിടെ നിതീഷിനും കുടുംബത്തിനും എതിരെ പ്രതിഷേധം കനക്കുകയാണ്. ഇവരെ പ്രതിയാക്കി കുണ്ടറ പോലീസ് കേസെടുത്തു. ഈ സാഹചര്യത്തില്‍ പ്രതികളെ നാട്ടിലെത്തിക്കാനുള്ള നീക്കവും പോലീസ് തുടങ്ങിയിട്ടുണ്ട്. ആത്മഹ്യാ കുറിപ്പ് തന്നെ കേസെടുക്കാന്‍ മതിയായ തെളിവാണ്. ഇപ്പോഴിതാ നിതീഷിന്റെതായി സമൂഹമാധ്യമങ്ങളില്‍ ധാരാളം ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. പലതും ലേഡീസ് ഇന്നര്‍വെയര്‍ ധരിച്ച് വൈകൃതപരമായി തോന്നുന്ന ചിത്രങ്ങളാണ്. വിപഞ്ചികയുടെ ഡിലിറ്റ് ചെയ്ത പോസ്റ്റ് എന്ന രീതിയിലാണ് ചിത്രം പ്രചരിക്കുന്നത്. Wearing Ladies innerware എന്ന പേരില്‍ നിതീഷിന്റെ ചിത്രം പ്രചരിക്കുന്നുണ്ട്. അതേസമയം, തന്റെ മരണത്തിന് ഉത്തരവാദികള്‍…
Read More » -
മകളുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കണം; ഷൈലജ ഷാര്‍ജയില്‍ വിമാനമിറങ്ങി; നിധീഷിനെതിരേ പരാതിനല്‍കും
കൊല്ലം/ഷാര്‍ജ: ഭര്‍തൃപീഡനത്തെത്തുടര്‍ന്ന് ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിപഞ്ചികയുടെ(32) അമ്മ ഷൈലജ ഷാര്‍ജയിലെത്തി. മകളുടെയും കൊച്ചുമകള്‍ വൈഭവിയുടെയും (ഒന്നരവയസ്സ്) മൃതദേഹങ്ങള്‍ നാട്ടിലേക്കു കൊണ്ടുപോകാനാണ് ഷൈലജ എത്തിയത്. ബന്ധുവിനൊപ്പം പുലര്‍ച്ചെയാണ് ഷാര്‍ജയില്‍ വിമാനമിറങ്ങിയത്. വിപഞ്ചികയുടെ സഹോദരന്‍ വിനോദും കാനഡയില്‍നിന്ന് ഷാര്‍ജയില്‍ എത്തി. വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷിനെതിരെ ഷാര്‍ജ പൊലീസില്‍ പരാതി നല്‍കാന്‍ കുടുംബം ആലോചിക്കുന്നുണ്ട്. ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരുമായി ഇക്കാര്യം സംസാരിക്കും. അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഭര്‍ത്താവിന്റെ ക്രൂരപീഡനത്തെ തുടര്‍ന്നാണു വിപഞ്ചിക ജീവനൊടുക്കിയതെന്നും കാട്ടി അമ്മ ഷൈലജ നല്‍കിയ പരാതിയില്‍ കുണ്ടറ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഭര്‍ത്താവ് കോട്ടയം പനച്ചിക്കാട് പൂവന്‍തുരുത്ത് വലിയവീട്ടില്‍ നിതീഷിനെ (34) ഒന്നാം പ്രതിയായും ഇയാളുടെ സഹോദരി നീതുവിനെ രണ്ടും പിതാവ് മോഹനനെ മൂന്നും പ്രതികളായും ചേര്‍ത്താണ് എഫ്‌ഐആര്‍ തയാറാക്കിയിരിക്കുന്നത്. 3 പേരും ഇപ്പോള്‍ ഷാര്‍ജയിലാണ്. ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. ഷൈലജയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതല്‍ വകുപ്പുകള്‍…
Read More » -
തെലങ്കാനയില്‍ സിപിഐ നേതാവിനെ വെടിവച്ചു കൊന്നു; ആക്രമണം മുളകുപൊടി എറിഞ്ഞശേഷം, പ്രതികളെത്തിയത് സ്വിഫ്റ്റ് കാറില്‍
ഹൈദരാബാദ്: തെലങ്കാനയില്‍ സിപിഐ നേതാവിനെ അജ്ഞാതര്‍ വെടിവച്ചു കൊന്നു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ചന്തു റാത്തോഡാണ് കൊല്ലപ്പെട്ടത്. മലക്പേട്ടിലെ ഷാലിവാഹന നഗര്‍ പാര്‍ക്കില്‍ ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. അക്രമികള്‍ സ്വിഫ്റ്റ് കാറിലാണ് എത്തിയത്. മൂന്നോ നാലോ പേരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. കാറിലെത്തിയ കൊലയാളികള്‍ ആദ്യം റാത്തോഡിന് നേരെ മുളകുപൊടിയെറിഞ്ഞു. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒന്നിലധികം തവണ വെടിവയ്ക്കുകയായിരുന്നു. നേതാവ് സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. നേതാവിനെ വെടിവച്ചിട്ടയുടന്‍ കൊലയാളികള്‍ കാറില്‍ കയറി രക്ഷപ്പെട്ടു. ദേവരുപ്പലയിലെ സിപിഐ (എംഎല്‍) നേതാവായ രാജേഷുമായി തന്റെ ഭര്‍ത്താവിന് ശത്രുതയുണ്ടെന്ന് റാത്തോഡിന്റെ ഭാര്യ ആരോപിച്ചു. രാഷ്ട്രീയ കൊലപാതകമാകാനുള്ള സാദ്ധ്യത പൊലീസ് തള്ളിക്കളയുന്നില്ല. കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. കൊലയാളികളെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനുമായി പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
Read More » -
നെയ്യാര്‍ഡാമില്‍ കൊല്ലപ്പെട്ട വയോധിക ക്രൂരപീഡനത്തിനിരയായി; പള്ളിയില്‍ പോകുന്നതിനിടെ പ്രതി സൗഹൃദം സ്ഥാപിച്ചു; ബൈക്കില്‍ ലിഫ്റ്റ് ഓഫര്‍ ചെയ്ത് കൊണ്ടുപോയി; കന്യാകുമാരി സ്വദേശിയായ സ്ഥിരം ക്രിമിനല്‍ പിടിയില്‍
തിരുവനന്തപുരം: നെയ്യാര്‍ഡാമില്‍ നിന്ന് കാണാതായ വയോധിക കൊല്ലപ്പെടും മുമ്പ് ക്രൂര പീഡനത്തിനിരയായതായി പോലീസ്. ശരീരത്തിന്റെ പല ഭാഗത്തും മുറിവുകള്‍ കണ്ടെത്തി. സംഭവത്തില്‍ കന്യാകുമാരി സ്വദേശി ലിബിന്‍ രാജിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നെയ്യാര്‍ഡാമില്‍നിന്ന് പള്ളിയിലേക്ക് പോയ 60-കാരിയാണ് ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ടത്. ജൂലായ് ഒന്നുമുതല്‍ ഇവരെ കാണാതായെന്ന് ചൂണ്ടിക്കാട്ടി നെയ്യാര്‍ഡാം പോലീസില്‍ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് തിരുനെല്‍വേലിയിലെ ആളൊഴിഞ്ഞ പറമ്പിലാണ് സമീപവാസികള്‍ മൃതദേഹം കണ്ടത്. നെയ്യാര്‍ഡാം എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് നടത്തിയ പരിശോധനയില്‍ വയോധികയുടെ മൃതദേഹമാണെന്നു തിരിച്ചറിഞ്ഞു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിയുകയായിരുന്നു. സിസിടിവി പരിശോധിച്ചതിലാണ് തിരുനെല്‍വേലി സ്വദേശിയിലേക്ക് പോലീസ് എത്തുന്നത്. വയോധികയുടെ കൈയില്‍ ഉണ്ടായിരുന്ന ബാഗിലെ രേഖകള്‍ പ്രതി തന്നെയാണ് പോലീസിനെ ഏല്‍പ്പിച്ചത്. തുടര്‍ന്നാണ് ഇവര്‍ നെയ്യാര്‍ഡാം സ്വദേശിയാണെന്ന് മനസ്സിലായത്. പള്ളിയിലേക്ക് പോയിരുന്ന വയോധികയുമായി ലിബിന്‍ രാജ് സൗഹൃദം സ്ഥാപിച്ചിരുന്നു. മറ്റൊരു സ്ഥലത്ത് കൊണ്ടിറക്കാമെന്ന് പറഞ്ഞ് ബൈക്കില്‍ ഇവരെ കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയതായാണ് വിവരം. പലപേരുകളിലായിരുന്നു ലിബിന്‍…
Read More »