ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനെ ചോദ്യം ചെയ്യും; നടു റോഡില്‍ കാര്‍ തടഞ്ഞു നടത്തിയ പരാക്രമത്തിന്റെ വീഡിയോ ദൃശങ്ങളില്‍ നടിയും; ഒളിവിലെന്നു സൂചന; പോലീസ് തെരച്ചില്‍ തുടങ്ങി

കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനെ പൊലീസ് ചോദ്യം ചെയ്യും. ബാറിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയതെന്നാണ് പരാതി. തട്ടിക്കൊണ്ടു പോയ സംഘത്തില്‍ ലക്ഷ്മിയും ഉണ്ടായിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. നടിക്കൊപ്പമുണ്ടായിരുന്ന മിഥുന്, അനീഷ്, സോനമോള്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തൃപ്പൂണിത്തുറ സ്വദേശിയായ ലക്ഷ്മി 2011 ല്‍ വിനയന് ചിത്രം രഘുവിന്റെ സ്വന്തം റസിയയിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നാലെ കുംകിയില്‍ വിക്രം പ്രഭുവിന്റെ നായികയായി. സുന്ദരപാണ്ഡ്യനിലടക്കം തമിഴില്‍ ശ്രദ്ധേയമായ ചിത്രങ്ങളും അവര്‍ ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ ലക്ഷ്മി മേനോന് ഉള്‍പ്പെട്ടതിന്റെ വീഡിയോ തെളിവുകളടക്കം പോലീസിന് ലഭിച്ചിട്ടുണ്ട്. നടുറോഡില്‍ കാര്‍ തടഞ്ഞ് നടിയും സംഘവും പരാക്രമം കാട്ടിയതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതിനുപിന്നാലെയാണ് കാറില്‍നിന്ന് യുവാവിനെ വലിച്ചിറക്കി മറ്റൊരുവാഹനത്തില്‍ തട്ടിക്കൊണ്ടുപോയത്. ഓഗസ്റ്റ് 24-ന് രാത്രിയായിരുന്നു സംഭവം.
എറണാകുളം നോര്‍ത്ത് പാലത്തില്‍വെച്ച് ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ മൂന്നുപേരെയാണ് പോലീസ് പിടികൂടിയിട്ടുള്ളത്. മിഥുന്, അനീഷ്, സോനമോള്‍ എന്നിവരെയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കൊപ്പമാണ് നടി ലക്ഷ്മി മേനോനും ഉണ്ടായിരുന്നെന്നത് പോലീസ് പറഞ്ഞു. കേസില്‍ ലക്ഷ്മി മേനോനെയും പോലീസ് തിരയുന്നുണ്ട്. അതേസമയം, നടി ഒളിവില്‍പോയിരിക്കുകയാണെന്നാണ് വിവരം.
ബാറില്‍വെച്ച് രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെയായിരുന്നു തട്ടിക്കൊണ്ടുപോകലും മര്‍ദനവും. തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ വൈരാഗ്യത്തില്‍ യുവാവിനെ മര്‍ദിച്ച് കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോയെന്നാണ് കേസ്. അതേസമയം, അറസ്റ്റിലായ സോനമോളുടെ പരാതിയില്‍ എതിര്‍സംഘത്തില്‍പ്പെട്ട ഒരാള്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. actress-lakshmi-menon-questioned-in-kochi-kidnapping-case






