Crime
-
സംശയം കാരണം നിരന്തരം വഴക്കിട്ടിരുന്ന ഭര്‍ത്താവ് തന്റെ ഫോണില്‍ ഭാര്യ മരണമടഞ്ഞതായി വാട്സ്ആപ്പ് സ്റ്റാറ്റസിട്ടു ; മൂന്ന് ദിവസത്തിന് ശേഷം യുവതിയെ ഭാര്യാവീട്ടിലെത്തി ക്രൂരമായി കുത്തി കൊലപ്പെടുത്തി
പാറ്റ്‌ന: ഭാര്യയുടെ ചിത്രം വെച്ച് മരണാനന്തര സന്ദേശം വാട്‌സാപ്പ് സ്റ്റാറ്റസിട്ടയാള്‍ മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ഭാര്യയെ ക്രൂരമായി കുത്തി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ലയിലെ സോനാപൂര്‍ ടാണ്ട ഗ്രാമത്തില്‍ 35 വയസ്സുകാരനായ ഒരാളാണ് ഇത് ചെയ്തത്. വിജയ രാത്തോഡ് എന്ന് തിരിച്ചറിഞ്ഞ ഇയാള്‍ ഓഗസ്റ്റ് 28-ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30-ഓടെ തന്റെ ഭാര്യ വിദ്യാ രാത്തോഡിനെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിച്ചു. വിദ്യ ഈ സമയത്ത് തന്റെ അച്ഛന്റെ കൃഷിയിടത്തില്‍ ജോലി ചെയ്യുകയായിരുന്നു. വിദ്യാ രാത്തോഡിന്റെ നെഞ്ചിലും വയറ്റിലും പുറത്തും 12 തവണ കുത്തിയെന്ന് പോലീസ് പറഞ്ഞു. കുഴഞ്ഞുവീണ വിദ്യയെ ജിന്തൂര്‍ റൂറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന മെഡിക്കല്‍ ഓഫീസര്‍ മരണം സ്ഥിരീകരിച്ചു. വിജയ് രാത്തോഡി ന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ് കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് സൂചിപ്പിക്കു ന്നുവെന്ന് പോലീസ് പറഞ്ഞു. വിജയ് രാത്തോഡിന് ഭാര്യയെ സംശയമായിരുന്നു. ഇതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ പതിവായി വഴക്കിട്ടിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പുണ്ടായ ഒരു വഴക്കിന് ശേഷം…
Read More » -
കണ്ണപുരത്ത് പൊട്ടിത്തെറിച്ചത് ഗുണ്ടുകളെന്ന് പോലീസ്; അനൂപ് മാലിക് മുന്‍പും പ്രതി, ഒരു മരണം സ്ഥിരീകരിച്ചു
കണ്ണൂര്‍: കണ്ണപുരം കീഴറയില്‍ വാടകവീട്ടിലുണ്ടായ സ്ഫോടനം പടക്കനിര്‍മാണത്തിനിടെയെന്ന് സൂചന. സംഭവത്തില്‍ കൊല്ലപ്പെട്ടയാളെ പോലീസ് തിരിച്ചറിഞ്ഞു. ചാലാട് സ്വദേശി മുഹമ്മദ് ആഷാം ആണ് മരിച്ചതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പി. നിതിന്‍രാജ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. ഇയാളുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അനൂപ് മാലിക്ക് എന്നയാളാണ് സ്ഫോടനം നടന്ന വീട് വാടകയ്ക്കെടുത്തതെന്നാണ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇയാള്‍ക്കെതിരേ കണ്ണപുരം പോലീസ് കേസെടുത്തിട്ടുണ്ട്. ഒരുവര്‍ഷമായി ഇവര്‍ വീട് വാടകയ്ക്കെടുത്ത് താമസിക്കുന്നുണ്ട്. വീട്ടില്‍ പടക്കനിര്‍മാണം നടന്നതായാണ് നിലവിലെ സൂചന. സ്ഫോടനം നടന്ന സ്ഥലമായതിനാല്‍ പരിശോധന പൂര്‍ണമായിട്ടില്ല. ഉത്സവങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഗുണ്ട് പോലെയുള്ള സ്ഫോടകവസ്തുക്കളാണ് വീട്ടിലുണ്ടായിരുന്നതെന്നും എന്നാല്‍ ഇവ എത്രമാത്രം ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ലെന്നും കമ്മീഷണര്‍ പറഞ്ഞു. അനൂപ് മാലിക്ക് നിലവില്‍ ഒളിവിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കീഴറയിലെ വാടകവീട്ടില്‍ വന്‍ സ്ഫോടനമുണ്ടായത്. പോലീസും അഗ്‌നിരക്ഷാസേനയും നടത്തിയ തിരച്ചിലില്‍ ഒരാളുടെ മൃതദേഹമാണ് കണ്ടെടുത്തത്. വീട്ടില്‍ രണ്ടുപേരാണ് താമസിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞതിനാല്‍ വിശദമായ തിരച്ചില്‍…
Read More » -
മറ്റൊരാളെ പ്രണയിച്ചു; പെങ്ങളെ കത്തിമുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്ത് യുവാവ്; തുടയില്‍ ബീഡി കുത്തിയിറക്കി; ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത് പോലീസില്‍ പരാതി നല്‍കിയതോടെ
ഭാവ് നഗര്‍: മറ്റൊരാളെ പ്രണയിച്ചതിന്‍റെ പേരില്‍ സ്വന്തം സഹോദരിയെ കത്തിമുനയില്‍ നിര്‍ത്തി യുവാവ് ബലാല്‍സംഗം ചെയ്തെന്ന് പരാതി. ഗുജറാത്തിലെ ഭാവ്നഗറിലാണ് സംഭവം. യുവതിയുടെ പരാതിയില്‍പൊലീസ് കേസെടുത്തു. ആറാഴ്ചയ്ക്കിടയില്‍ രണ്ടുവട്ടമാണ് യുവാവ് തന്‍റെ സഹോദരിയെ ബലാല്‍സംഗം ചെയ്തതെന്ന് പൊലീസ് പറയുന്നു. വീട്ടില്‍ ഭാര്യയില്ലാതിരുന്ന സമയം നോക്കിയാണ് സഹോദരിയെ ക്രൂരമായി പീഡിപ്പിച്ചത്. ജൂലൈ പതിമൂന്നിനും ഓഗസ്റ്റ് 22നുമാണ് ലൈംഗികാതിക്രമം ഉണ്ടായത്. വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയം നോക്കി എത്തിയ യുവാവ് കത്തി ചൂണ്ടിക്കാട്ടി സഹോദരിയെ ബലാല്‍സംഗം ചെയ്തു. തുടര്‍ന്ന് ബീഡി കത്തിച്ച് യുവതിയുടെ വലത്തേ തുടയില്‍ പൊള്ളലേല്‍പ്പിക്കുകയും ചെയ്തു. മൂന്ന് വര്‍ഷമായി യുവതിയും ഗ്രാമത്തിലെ മറ്റൊരു യുവാവുമായി പ്രണയത്തിലാണ്. ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ആദ്യം ബലാല്‍സംഗം ചെയ്തത്. ഓഗസ്റ്റ് 22ന് വീണ്ടും യുവാവ് എത്തി ബലാല്‍സംഗം ചെയ്തു. ഇതോടെ യുവതി പൊലീസില്‍ വിളിച്ച് വിവരം അറിയിച്ചു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് പ്രതി. ഡ്രൈവറായാണ് ജോലി ചെയ്തുവരുന്നത്. അവിവാഹിതയായ യുവതി മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിയുന്നത്. സംഭവത്തില്‍ അന്വേഷണം…
Read More » -
പീഡനക്കേസില്‍ ഇരയെ വിവാഹം കഴിക്കാമെന്ന വ്യവസ്ഥയില്‍ ജാമ്യം കിട്ടി ; വിവാഹം കഴിഞ്ഞപ്പോള്‍ പത്തുലക്ഷം സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ട് മര്‍ദ്ദനം ; പ്രതിക്കെതിരെ സ്ത്രീധന പീഡനത്തിനും കേസ്
ലക്‌നൗ: ഇരയെ വിവാഹം കഴിക്കാമെന്ന വ്യവസ്ഥയില്‍ ജാമ്യം കിട്ടിയ ബലാത്സംഗക്കേസ് പ്രതി സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ ഉപദ്രവിച്ചതിന് വീണ്ടും അറസ്റ്റിലായി. ഉത്തര്‍പ്രദേശില്‍ നടന്ന സംഭവത്തില്‍ പോലീസ് കേസെടുക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് എസ്എച്ച്ഒ പറഞ്ഞു. പോലീസിന്റെ അഭിപ്രായത്തില്‍, പ്രതി ഇരയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും 2021-ല്‍ അവളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് വിവാഹത്തില്‍ നിന്ന് പിന്മാറിയപ്പോള്‍ യുവതി ബലാത്സംഗത്തിന് പരാതി നല്‍കി. പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 2022-ല്‍, ഇരയെ വിവാഹം കഴിക്കാമെന്ന വ്യവസ്ഥയില്‍ കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചു. ‘വിവാഹശേഷം ഇയാള്‍ ഭാര്യയുടെ വീട്ടുകാരില്‍ നിന്ന് 10 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങി. ആവശ്യം നിറവേറ്റാന്‍ കഴിയാതെ വന്നപ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ തുടങ്ങിയതോടെയാണ് വീണ്ടും പിടിയിലായത്.
Read More » -
അടുക്കള അലമാരയിലെ മസാലടിന്നില്‍ എംഡിഎംഎ; എത്തിച്ചത് ‘ഓണംവില്‍പന’യ്ക്ക്, വൈക്കത്ത് യുവാവ് പിടിയില്‍
കോട്ടയം: വിപണിയില്‍ ലക്ഷങ്ങള്‍ വിലയുള്ള എംഡിഎംഎയുമായി വൈക്കത്ത് യുവാവ് പിടിയില്‍. വൈക്കപ്രയാര്‍ കൊച്ചുകണിയാംതറയില്‍ വിഷ്ണു വി.ഗോപാല്‍ (32)നെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും വൈക്കം പോലീസും ചേര്‍ന്ന് പിടികൂടിയത്. ഇയാളുടെ പക്കല്‍നിന്നും 32 ഗ്രാം എംഎഡിഎംഎ കണ്ടെടുത്തു. ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ഹമീദിന് രഹസ്യവിവരത്തെ തുടര്‍ന്ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30-ഓടെയാണ് വിഷ്ണുവിനെ പോലീസ് പിടികൂടിയത്. വിഷ്ണുവിന്റെ വീടിന്റെ അടുക്കളയിലെ അലമാരയില്‍ മസാലകള്‍ സൂക്ഷിക്കുന്ന ടിന്നില്‍ ഒളിപ്പിച്ചുവെച്ചനിലയിലാണ് എംഡിഎംഎ കണ്ടെടുത്തത്. ഓണത്തിന് വില്‍പ്പനയ്ക്കായാണ് ബെംഗളൂരുവില്‍നിന്ന് ലഹരിവസ്തു കൊണ്ടുവന്നത് എന്ന് ചോദ്യംചെയ്യലില്‍ ഇയാള്‍ പോലീസിനോട് പറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെയാണ് വിഷ്ണു ബെംഗളൂരുവില്‍നിന്ന് എത്തിയത്. തുടര്‍ന്ന് ഇയാള്‍ ലഹരിവിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. പോലീസ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലഹരി തൂക്കിവില്‍ക്കുന്ന ഡിജിറ്റല്‍ ത്രാസ്, ലഹരി വിറ്റുകിട്ടിയ പണം, കഞ്ചാവ് ചുരുട്ടിവലിക്കുന്നതിനുള്ള പായ്ക്കുചെയ്ത കടലാസ് എന്നിവയും കണ്ടെത്തി. ഐടി മേഖലയുമായി ബന്ധപ്പെട്ട ജോലിക്കായി ആണ് വിഷ്ണു ബെംഗളൂരു യാത്ര നടത്തിയിരുന്നത്. മാസങ്ങള്‍ക്കുമുമ്പ് അച്ഛന്‍ മരിച്ചതിനെത്തുടര്‍ന്ന്…
Read More » -
ഭാര്യയെ ഉപേക്ഷിച്ച് കാമുകിക്കൊപ്പം ജീവിക്കണം, സ്വന്തം മരണം ‘കെട്ടിച്ചമച്ച്’ മുങ്ങി; യുവാവ് പിടിയില്‍
വാഷിങ്ടണ്‍: സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിക്കൊപ്പം ജീവിക്കാന്‍ കുടുംബത്തെ ഉപേക്ഷിച്ച് മരണം വ്യാജമാക്കി യൂറോപ്പിലേക്ക് കടന്നു കളഞ്ഞ യുവാവ് പിടിയില്‍. യുഎസിലെ വിസ്‌കോണ്‍സ് സ്വദേശി റയാന്‍ ബോര്‍ഗ്വാര്‍ഡിനെയാണ് (40) അധികൃതര്‍ കൈയോടെ പിടികൂടിയത്. അതേസമയം പൊലീസ് അന്വേഷണം വഴിതിരിച്ച് വിട്ടതിനും തടസപ്പെടുത്തിയതിനും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന് വേണ്ടി ചെലവഴിച്ച ഇത്രയും സമയം റയാന്‍ ജയില്‍ വാസം അനുഭവിക്കണം. 89 ദിവസത്തെ ജയില്‍ ശിക്ഷയാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. റയാന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച് സമയം പാഴാക്കിയതിനും ഗ്രീന്‍ ലേക്ക് കൗണ്ടി ഷെരീഫിന്റെ ഓഫീസിനും വിസ്‌കോണ്‍സിന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് നാച്ചുറല്‍ റിസോഴ്സസിനും 30,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. റയാന്റെ പ്രവൃത്തി മുന്‍കൂട്ടി ആസൂത്രണം ചെയ്തതും സ്വാര്‍ത്ഥപരവുമാണെന്നും ഇയാളുടെ കുടുംബത്തിന് മാത്രമല്ല അധികൃതര്‍ക്കും നാശനഷ്ടം വരുത്തിവച്ചെന്നും കോടതി ചൂണ്ടികാണിച്ചു. 2024 ഓഗസ്റ്റ് 12ന് മില്‍വാക്കിയില്‍ നിന്ന് ഏകദേശം 100 മൈല്‍ വടക്കുപടിഞ്ഞാറായി ഗ്രീന്‍ ലേക്കില്‍ ഒരു കയാക്കിംഗ് യാത്രയ്ക്ക് ശേഷമായിരുന്നു റയാനെ കാണാതായതായി റിപ്പോര്‍ട്ട്…
Read More » -
ഇന്ത്യയ്ക്കും ഇസ്രയേലിനും ട്രംപിനും എതിര്! ആയുധങ്ങളില്‍ മുദ്രാവാക്യം കൊത്തിവച്ച് അക്രമി; യു.എസില്‍ വെടിയുതിര്‍ത്തത് ട്രാന്‍സ് വുമന്‍
വാഷിംഗ്ടണ്‍: യുഎസിലെ മിനിയാപോളിസില്‍ രണ്ട് വിദ്യാര്‍ഥികളെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 23 വയസ്സുള്ള റോബിന്‍ വെസ്റ്റ്മാന്‍ എന്ന ട്രാന്‍സ് വുമന്‍ ആണ് മിനിയാപോളിസിലെ കാത്തലിക്ക് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് നേരേ വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. പ്രാര്‍ഥനാ ചടങ്ങിനിടെയായിരുന്നു ആക്രമണം. വെടിവെപ്പില്‍ രണ്ട് വിദ്യാര്‍ഥികള്‍ കൊല്ലപ്പെടുകയും 17 വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തു. ആക്രമണത്തിന് പിന്നാലെ സ്‌കൂളിന്റെ പാര്‍ക്കിങ്ങില്‍ ഇയാളെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയതായും പ്രതി ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനമെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. അതിനിടെ, റോബിന്‍ വെസ്റ്റ്മാന്റെ യൂട്യൂബ് ചാനലില്‍നിന്ന് ചില സുപ്രധാനവിവരങ്ങളും ലഭ്യമായിട്ടുണ്ട്. തന്റെ കൈവശമുള്ള തോക്കുകളടക്കം പ്രദര്‍ശിപ്പിച്ചുള്ള വീഡിയോകളാണ് ഇയാള്‍ യൂട്യൂബ് ചാനലില്‍ അപ് ലോഡ് ചെയ്തിരുന്നത്. ഈ തോക്കുകളില്‍ ‘ഡൊണാള്‍ഡ് ട്രംപിനെ കൊല്ലുക’ എന്നും ‘ഇന്ത്യയ്ക്ക് നേരേ അണുവായുധം പ്രയോഗിക്കുക’ എന്ന് അര്‍ഥംവരുന്ന ‘ന്യൂക്ക് ഇന്ത്യ’ എന്നും കൊത്തിവെച്ചിരുന്നതായി ഈ വീഡിയോകളില്‍ കാണാം. ‘ഡൊണാള്‍ഡ് ട്രംപിനെ ഇപ്പോള്‍ കൊല്ലണം’, ‘ഇസ്രയേല്‍ തകരണം’, ‘ഇസ്രയേലിനെ ചാമ്പലാക്കണം’ എന്നീ വാക്കുകളും ഇയാളുടെ തോക്കുകളില്‍…
Read More » -
കാസര്‍കോട്ട് ആസിഡ് കുടിച്ച് ദമ്പതിമാരും മകനും മരിച്ചു; മറ്റൊരു മകന്‍ ചികിത്സയില്‍, കടബാധ്യതയെന്നു നാട്ടുകാര്‍
കാസര്‍കോഡ്: കാഞ്ഞങ്ങാടിന് കിഴക്ക് പറക്കളായി ഗ്രാമത്തിലെ കര്‍ഷകനെയും ഭാര്യയെയും മകനെയും ആസിഡ് ഉള്ളില്‍ച്ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തി. ഗോപി(58), ഭാര്യ ഇന്ദിര(54), മകന്‍ രഞ്‌ജേഷ്(34) എന്നിവരാണ് മരിച്ചത്. മറ്റൊരു മകന്‍ രാകേഷ്(27) ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. കടബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്നു കരുതുന്നതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഇവര്‍ ബന്ധു വീടുകളില്‍ പോകുകയും ക്ഷേത്ര ദര്‍ശനം നടത്തുകയും ചെയ്തതായും അയല്‍വാസികള്‍ പറഞ്ഞു. പുലര്‍ച്ചെ മൂന്നിന് ഗോപിയുടെ സഹോദരന്റെ ഭാര്യയ്ക്ക് വന്ന ഫോണ്‍ കോളിലാണ് വിവരമറിയുന്നത്. ഫോണ്‍ വിളിച്ചത് രഞ്‌ജേഷാണെന്ന് കരുതുന്നു. തീരെ വയ്യ ആസ്പത്രിയിലെത്തിക്കണം എന്നു മാത്രമാണ് പറഞ്ഞത്. ബന്ധുക്കളും നാട്ടുകാരും വീട്ടിലെത്തിയപ്പോള്‍ മൂന്നുപേരും മരിച്ചുകിടക്കുന്നതാണ് കണ്ടത്. രാകേഷിനെ ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചു. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്ന് ഉറപ്പു പറയാനാകില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായാലേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂവെന്നും അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ കെ.പി.ഷൈന്‍ പറഞ്ഞു. രഞ്‌ജേഷും രാകേഷും നേരത്തെ ദുബായിലായിരുന്നു. രണ്ടുവര്‍ഷം മുന്‍പ് ഇരുവരും നാട്ടിലേക്ക് തിരിച്ചെത്തി ബിസിനസ് തുടങ്ങി.…
Read More » -
കോട്ടയത്തുനിന്ന് 50 പവന്‍ കവര്‍ന്ന് ഗുജറാത്തിലേക്ക് കടന്നു; അന്വേഷണത്തിനായി പരിശോധിച്ചത് 1000-ലേറെ നമ്പര്‍, അഞ്ചംഗസംഘത്തിലെ പ്രധാനി പിടിയില്‍
കോട്ടയം: മാങ്ങാനത്ത് വില്ലയില്‍ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. മധ്യപ്രദേശിലെ ഥാര്‍ ജെംദാ സ്വദേശി ഗുരു സജനെ(41) ആണ് ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. ഗുജറാത്തിലെ മോര്‍ബിയില്‍നിന്നാണ് ഇയാളെ പിടികൂടിയത്. കവര്‍ച്ചാ സംഘത്തിലെ പ്രധാനിയാണ് പിടിയിലായതെന്നാണ് വിവരം. മാങ്ങാനം സ്‌കൈലൈന്‍ വില്ലയിലെ അമ്പുങ്കയത്ത് അന്നമ്മ തോമസിന്റെ വീട്ടിലെ ഇരുമ്പ് അലമാരയുടെ പൂട്ടുപൊളിച്ച് 36 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷ്ടിച്ചത്. അഞ്ച് പേരാണ് ഇവിടെ കവര്‍ച്ച നടത്തിയത്. വിരലടയാളവും മൊബൈല്‍ ഫോണും പിന്തുടര്‍ന്നായിരുന്നു അന്വേഷണം. സംഭവദിവസം രാത്രി വീടിന്റെ ലൊക്കഷനിലെത്തിയ ആയിരത്തിലേറെ മൊബൈല്‍ നമ്പരുകള്‍ ശേഖരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിരുന്നു. 2016-ല്‍ കര്‍ണാടകയില്‍ രാമദുര്‍ഗ സ്റ്റേഷനില്‍ നടന്ന സമാന സ്വഭാവമുള്ള കേസിലെ പ്രതികളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് പ്രതി ഗുരു സജ്ജനിലേക്ക് അന്വേഷണസംഘമെത്തിയത്. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇയാള്‍ ഗുജറാത്തിലുണ്ടെന്ന് കണ്ടെത്തിയത്. മാങ്ങാനത്തുനിന്ന് ലഭിച്ച വിരലടയാളം,…
Read More » -
ഓട്ടോറിക്ഷാക്കൂലി തര്‍ക്കം: കളമശേരിയില്‍ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു, രണ്ടു പേര്‍ പിടിയില്‍
കൊച്ചി: കളമശ്ശേരിയില്‍ കത്തിക്കുത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കളമശ്ശേരി സുന്ദരഗിരിക്കു സമീപം ഇന്നലെ രാത്രി പതിനൊന്നരയ്ക്കാണ് ആക്രമണം ഉണ്ടായത്. ഞാറയ്ക്കല്‍ നികത്തിത്തറ വീട്ടില്‍ വിനോദിന്റെ മകന്‍ വിവേക് (25) ആണ് കൊല്ലപ്പെട്ടത്. സാമ്പത്തിക തര്‍ക്കമാണ് കാരണം. ആക്രമണം നടത്തിയ രണ്ടുപേരും പിടിയിലായിട്ടുണ്ട്. തോപ്പുംപടി സ്വദേശികളായ സനോജും പ്രസാദുമാണ് പിടിയിലായത്. മൂവരും കളമശേരിയില്‍ വാടകയ്ക്കു താമസിക്കുന്നവരാണ്. ഓട്ടോറിക്ഷാക്കൂലി കൊടുക്കാത്തതിലുള്ള തര്‍ക്കമാണ് ആക്രമണത്തിനു കാരണമെന്നു പറയുന്നു. ഇന്നലെ വൈകിട്ട് 2 പേര്‍ വിവേകിന്റെ വീട്ടിലേക്ക് എത്തുകയും പണമിടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ച് തിരികെ പോയിരുന്നു. പിന്നീട് രാത്രി പതിനൊന്നരയോടെ ഇവര്‍ വീട്ടിലെത്തി വിവേകിനെ വിളിച്ചിറക്കി സംസാരിച്ചു. അതിനിടെയാണ് കൂട്ടത്തിലൊരാള്‍ കത്തിയെടുത്ത് കുത്തുകയായിരുന്നു. യുവാവിന്റെ നെഞ്ചിലാണ് കുത്തേറ്റത്. രണ്ട് പേര്‍ ഉടനെ ഓടിരക്ഷപ്പെടുകയും ചെയ്തു. നിലവിളി കേട്ടെത്തിയ മാതാപിതാക്കളാണ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ പുലര്‍ച്ചെ ഒരു മണിയോടെയാണ് വിവേക് മരിച്ചത്.
Read More »