Crime

  • കൊച്ചിയില്‍ തോക്ക് ചൂണ്ടി തട്ടിയെടുത്തത് 80 ലക്ഷം രൂപ ; നഗരത്തില്‍ നടന്ന വന്‍ കവര്‍ച്ചയില്‍ പണം പോയത് കുണ്ടന്നൂരിലെ സ്റ്റീല്‍ കമ്പനിയില്‍ നിന്നും

    കൊച്ചി: നഗരത്തെ ഞെട്ടിച്ച് നടന്ന വന്‍ കവര്‍ച്ചകളില്‍ ഒന്നില്‍ തോക്ക് ചൂണ്ടി തട്ടിയെടുത്തത് 80 ലക്ഷം രൂപ. ഉച്ചകഴിഞ്ഞ് ഏകദേശം മൂന്നര മണിയോടെ കുണ്ടന്നൂരില്‍ സ്റ്റീല്‍ കമ്പനിയില്‍ നിന്നുമാണ് പണം പോയത്. കവര്‍ച്ചാസംഘത്തില്‍ പെട്ടയാള്‍ എന്ന് കരുതുന്ന ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളതായിട്ടാണ് വിവരം. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വരുന്നതേയുള്ളു. കവര്‍ച്ചാസംഘത്തില്‍ പെട്ടയാള്‍ എന്ന് കരുതുന്ന വടുതല സ്വദേശിയായ സജി എന്ന യുവാവാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളതെന്നാണ് സൂചനകള്‍. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിശദമായി അന്വേഷിച്ചു വരികയാണ് പോലീസ്. മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗസംഘമായിരുന്നു കവര്‍ച്ച നടത്തിയത്. തോക്കുചൂണ്ടി ഭീതി പരത്തിയ ശേഷമായിരുന്നു കൊള്ളയടിച്ചത്. കവര്‍ച്ചാസംഘത്തിലെ രണ്ടുപേര്‍ ആദ്യം കാറില്‍ എത്തുകയും മറ്റു രണ്ടുപേര്‍ പിന്നാലെ എത്തുകയുമായിരുന്നു. സംഘത്തില്‍ ആറുപേര്‍ ഉള്ളതായിട്ടാണ് സൂചനകള്‍.

    Read More »
  • ഭൂട്ടാന്‍ കാര്‍ കടത്ത്: ദുല്‍ഖറിന്റെ മുന്നൂ വീടുകളില്‍ ഇഡി റെയ്ഡ്; പൃഥ്വിരാജിന്റെയും അമിത് ചക്കാലക്കലിന്റെയും വീടുകളിലും പരിശോധന; കോടതി പരാമര്‍ശത്തിന് പിന്നാലെ രേഖകള്‍ പിടിച്ചെടുക്കാന്‍ നീക്കമെന്ന് സൂചന

    കൊച്ചി: ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട് ദുൽഖർ സൽമാന്റെ മൂന്ന് വീടുകളിൽ ഇഡി പരിശോധന. പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കല്‍ എന്നിവരുടെ വീട്ടിലും റെയ്ഡ്. വിദേശവ്യവസായി വിജേഷ് വര്‍ഗീസിന്റെ വീട്ടിലും റെയ്ഡ് . വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന. കസ്റ്റംസ് പരിശോധനയ്ക്ക് പിന്നാലെയാണ് ഇ.ഡി റെയ്ഡ്. കോ‌‌ട്ടയം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ റെയ്ഡ് ഓപ്പറേഷൻ നുംഖോറിൽ പിടിച്ചെടുത്ത ദുൽഖറിന്‍റെ ഡിഫൻഡർ വിട്ടുകൊടുക്കുന്ന കാര്യം കസ്റ്റംസ് പരിഗണിക്കണമെന്ന് ഹൈക്കോടതി ഇന്നലെ പറഞ്ഞിരുന്നു. ആവശ്യമായ രേഖകൾ സഹിതം അപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്നാണ് നിർദേശം. വാഹനങ്ങൾ പിടിച്ചെടുക്കുമ്പോൾ അതിനെക്കുറിച്ച് പ്രാഥമികമായ അന്വേഷണം നടത്തേണ്ടതല്ലേയെന്നും കസ്റ്റംസിനോട് കോടതി ചോദിച്ചു. ഡിഫൻഡർ വിട്ടുകിട്ടണമെന്ന ദുൽഖറിന്റെ ഹർജി നിലനിൽക്കില്ല എന്നായിരുന്നു കസ്റ്റംസിന്റെ വാദം. നിയമപ്രകാരം പരിശോധന നടത്താനും പിടിച്ചെടുക്കാനും കസ്റ്റംസിന് അധികാരമുണ്ട്. അന്വേഷണം ആദ്യഘട്ടത്തിലാണ്. കൃത്യമായ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതും വാഹനം പിടിച്ചെടുത്തതെന്നും കസ്റ്റംസ് വാദിച്ചു. എന്നാൽ ഡിഫൻഡറിന്റെ ആദ്യ രജിസ്ട്രേഷൻ വ്യാജമാണ് എന്നു പറയാൻ എന്താണ്…

    Read More »
  • അദാനിക്ക് പുതിയ കുരുക്ക്; 77 കോടിയുടെ നികുതി വെട്ടിപ്പില്‍ അന്വേഷണം; മിസൈല്‍ ഘടകങ്ങളുടെ ഇറക്കുമതിയില്‍ ക്രമക്കേടെന്നു സംശയം; അദാനി ഡിഫെന്‍സ് നിര്‍മിക്കുന്നത് ചെറു ആയുധങ്ങള്‍ മുതല്‍ മിസൈലുകള്‍വരെ

    ന്യൂഡല്‍ഹി: പ്രതിരോധ മേഖലയിലെ പ്രമുഖ സ്വകാര്യ കമ്പനിയായ അദാനി ഡിഫൻസ് സിസ്റ്റംസ് ആൻഡ് ടെക്നോളജീസിന് (Adani Defence Systems and Technologies) എതിരെ ഇറക്കുമതി തീരുവ വെട്ടിപ്പ് നടത്തിയതിന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസിന്റെ (DRI) അന്വേഷണം. യുദ്ധോപകരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ചില ഭാഗങ്ങൾ ഇറക്കുമതി ചെയ്തതിലാണ് നികുതി വെട്ടിപ്പ് നടന്നതായി ആരോപണമുളളത്. 77 കോടി രൂപയുടെ (ഏകദേശം 9 മില്യൺ ഡോളര്‍) തീരുവ വെട്ടിച്ചതിനാണ് അദാനി ഡിഫൻസ് അന്വേഷണം നേരിടുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. വൈദ്യുതി മുതല്‍ മുതൽ വിമാനത്താവളങ്ങൾ വരെ വ്യാപിച്ചു കിടക്കുന്ന ഗൗതം അദാനി ഗ്രൂപ്പിന്റെ താരതമ്യേന ചെറിയ ബിസിനസുകളിൽ ഒന്നാണ് അദാനി ഡിഫൻസ്. മിസൈലുകൾ, ഡ്രോണുകൾ, ചെറു ആയുധങ്ങൾ തുടങ്ങിയ പ്രതിരോധ ഉപകരണങ്ങളാണ് പ്രധാനമായും കമ്പനി ഇന്ത്യന്‍ പ്രതിരോധ സേനയ്ക്കായി നിർമ്മിക്കുന്നത്. ഹ്രസ്വദൂര മിസൈൽ സംവിധാനങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന സ്‌ഫോടകവസ്തുക്കളല്ലാത്ത ഭാഗങ്ങളും അനുബന്ധ ഉപകരണങ്ങളും ഇറക്കുമതി ചെയ്തതിലാണ് നികുതി വെട്ടിപ്പ് നടന്നതായി സംശയിക്കുന്നത്. കസ്റ്റംസ് നികുതികളിൽ…

    Read More »
  • എന്റെ കൺമുന്നിൽ വച്ച് മറ്റൊരു സ്ത്രീയുമായി ഹോട്ടൽ മുറിയിൽ കയറി, തിരഞ്ഞെടുപ്പ് വന്നപ്പോൾ അയാൾ എന്നെ ഉപയോ​ഗിച്ചു, പിന്നീട് ഉപേക്ഷിച്ചു, ഭാര്യയെന്ന നിലയില്‍ എനിക്ക് ഇതൊന്നും കണ്ടുനില്‍ക്കാനാകില്ല, ഭോജ്പുരി നടന്‍ പവന്‍ സിങ്ങിനെതിരെ ആരോപണവുമായി ഭാര്യ

    ന്യൂഡൽഹി: ഭോജ്പുരി നടന്‍ പവന്‍ സിങ്ങിനെതിരെ ആരോപണവുമായി ഭാര്യ ജ്യോതി സിങ്. സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ്ജ്യോതി സിങ് ആരോപണമുന്നയിച്ചത്. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ജ്യോതി വീഡിയോയില്‍ സംസാരിക്കുന്നത്. പവന്‍ സിങ്ങിന്റെ ലഖ്‌നൗവിലെ വസതിക്ക് മുന്നില്‍ നിന്നാണ് ജ്യോതി സിങ് ഇന്‍സ്റ്റഗ്രാമില്‍ ലൈവില്‍ വന്നത്. പവന്‍ സിങ്ങിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് തനിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് ജ്യോതി പറയുന്നു. പോലീസുകാരും പവന്‍ സിങ്ങിന്റെ വസതിയിലുണ്ടായിരുന്നു. ജ്യോതിയെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകാനാണ് പോലീസുകാരെത്തിയത്. എന്നാല്‍ പോലീസ് സ്‌റ്റേഷനിലേക്ക് പോകാന്‍ വിസമ്മതിച്ച ജ്യോതി ഇന്‍സ്റ്റഗ്രാമില്‍ ലൈവ് ചെയ്യുകയായിരുന്നു.പവന്‍ സിങ് മറ്റൊരു സ്ത്രീയുമായി ഹോട്ടല്‍ മുറിയിലേക്ക് പോയെന്നാണ് ജ്യോതി ഉന്നയിച്ച ആരോപണം. ‘ഭാര്യയെ പുറത്താക്കാന്‍ പോലീസിനെ വിളിക്കുന്ന ഈ പവന്‍ സിങ്ങാണ് സമൂഹത്തെ സേവിക്കുന്നത്. തിരഞ്ഞെടുപ്പ് വന്നപ്പോള്‍ അയാള്‍ എന്നെ വിളിച്ചു. എന്റെ പേര് അയാള്‍ ഉപയോഗിച്ചു. പിന്നീട് അയാള്‍ മറ്റൊരു സ്ത്രീയ്‌ക്കൊപ്പം ഹോട്ടല്‍ മുറിയിലേക്ക് പോയി.’ -ജ്യോതി പറഞ്ഞു.’എല്ലാവരും എന്നോട് ചോദിക്കുന്നു ഞാനെന്തിനാണ് എന്റെ വീട്ടിലേക്ക്…

    Read More »
  • ‘ഞങ്ങൾക്ക് ഒരിടം വരെ പോകാനുണ്ട്, മകനെ നോക്കിയേക്കണേ’… മൂന്നുവയസുകാരനെ സഹോദരിയെ ഏൽപിച്ച് അധ്യാപികയും ഭർത്താവും ജീവനൊടുക്കി

    കാസർകോട്: പിതൃ സഹോദരിയുടെ വീട്ടിലേക്ക് അമ്മയും അപ്പന്റേയും കൈപിടിച്ച് ആ മൂന്നുവയസുകാരനെത്തിയതു തന്നെ തിരികെ വന്നു കൂട്ടിക്കൊണ്ടുപോകുമെന്ന ഉറപ്പിലായിരിക്കില്ലെ… അവൻ വഴിക്കണ്ണും നോക്കി കാത്തിരുന്നു കാണും അവർക്കായി… ഒടുവിൽ നിത്യയാത്രയിലേക്ക് അവനെ തനിച്ചാക്കി ഒരു യാത്ര… മകനെ സഹോദരിയുടെ വീട്ടിലാക്കി മഞ്ചേശ്വരം കടമ്പാറിൽ അധ്യാപികയും ഭർത്താവും വിഷം കഴിച്ച് ജീവനൊടുക്കി. പെയിന്റിങ് ജോലി ചെയ്യുന്ന അജിത്ത് (35), വൊർക്കാടി ബേക്കറി ജംക്‌ഷനിലെ സ്വകാര്യ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുന്ന ശ്വേത (27) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് ഇരുവരും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇരുവരും ഇന്ന് പുലർച്ചെ ദേർളക്കട്ടയിലെ ആശുപത്രിയാണ് മരിച്ചത്. ഇന്നലെ ജോലി കഴിഞ്ഞ് നേരത്തെ വീട്ടിലെത്തിയ ശ്വേതയും അജിത്തും മൂന്നു വയസുസ്സുള്ള മകനേയും കൂട്ടി ബന്തിയോട്ടുള്ള സഹോദരിയുടെ വീട്ടിലെത്തി തങ്ങൾക്കു ഒരിടം വരെ പോകാനുണ്ടെന്നും മകനെ നോക്കണമെന്നും പറ‌ഞ്ഞ് മടങ്ങുകയായിരുന്നു. തിരികെ വീട്ടിലെത്തിയ ഇരുവരും വിഷം കഴിക്കുകയായിരുന്നു എന്നാണ് പോലീസ് കരുതുന്നത്. വൈകുന്നേരത്തോടെ വീട്ടുമുറ്റത്ത് വീണു കിടക്കുന്ന…

    Read More »
  • മദ്യം വിളമ്പി മുറിയിലേക്കു ക്ഷണിക്കും; പ്രകൃതി വിരുദ്ധ ബന്ധത്തിനു വിസമ്മതിച്ചാല്‍ കഴുത്തറുത്ത് കൊല; മൂന്നു കൊലപാതകങ്ങളും സമാന ലക്ഷ്യത്തില്‍; നല്ല നടപ്പിലെന്നു നാട്ടുകാര്‍ കരുതി; തമിഴ്‌നാട്ടുകാരനെ ക്ഷണിച്ച് കൊന്നു കത്തിച്ചു

    കുന്നംകുളം: ചൊവ്വന്നൂരില്‍ യുവാവിനെ ക്വാര്‍ട്ടേഴ്‌സ് മുറിയില്‍ കൊന്നു കത്തിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പോലീസ്. മരത്തംകോട് ചൊവ്വന്നൂര്‍ ചെറുവത്തൂര്‍ സണ്ണി (61) സ്വവര്‍ഗാനുരാഗിയാണെന്ന് പോലീസ് പറഞ്ഞു. യുവാക്കള്‍ സൂക്ഷിക്കേണ്ട കൊലയാളിയാണിതെന്നും മൂന്നുപേരുടെ ജീവനെടുത്തതും സ്വവര്‍ഗ രതിയുടെ പേരിലാണെന്നും പോലീസ് പറഞ്ഞു. കൊലയാളിയുടെ ആവശ്യം പ്രകൃതിവിരുദ്ധ ബന്ധത്തിനു സമ്മതിക്കുക. തയാറാകാത്ത മൂന്നു യുവാക്കളുടെ ജീവനാണ് പൊലിഞ്ഞത്. മൂന്നാമത്തെ കൊലപാതകം നടന്നത് ഒക്ടബോര്‍ അഞ്ചിനും. രണ്ടാമത്തെ കൊലക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു. അനാരോഗ്യം കാട്ടി ശിക്ഷയില്‍ ഇളവു കിട്ടി. ആറു വര്‍ഷം മുമ്പ് ജയില്‍ മോചിതനായി. തുണിക്കടയില്‍ സെക്യൂരിറ്റി ജീവനക്കാരനായി കയറി. യാത്രയ്ക്കിടെ പരിചയപ്പെട്ട തമിഴ്‌നാട്ടുകാരനായ മുപ്പതുകാരനെ സ്വന്തം മുറിയിലേക്ക് ക്ഷണിച്ചു. ഒന്നിച്ചു മദ്യപിക്കാമെന്ന വാഗ്ദാനത്തില്‍ പോയ യുവാവിന് ജീവന്‍ നഷ്ടപ്പെട്ടു. പ്രകൃതിവിരുദ്ധ ബന്ധത്തിനു വിസമ്മതിച്ചു. കഴുത്തു ഞെരിച്ചു കൊന്നു. പിന്നെ തീയിട്ടു. തമിഴ്‌നാട്ടുകാരനായ ശിവയുടെ ജീവനാണ് നഷ്ടപ്പെട്ടത്. കൊലപാതകം നടത്തിയ ശേഷം മൃതദേഹത്തോടൊപ്പം ആ രാത്രി കഴിയുന്ന വൈകൃതം കൂടിയുണ്ട് സണ്ണിക്ക്. വീട്ടുകാരുമായി…

    Read More »
  • പിതാവിനെ കൊലപ്പെടുത്തി യുവാവ് ജയിലില്‍ പോയി ; പതിനാല് വര്‍ഷങ്ങള്‍ കൗമാരക്കാരനായ മകന്‍ പകയോടെ കാത്തിരുന്നു ; 40 കാരനെ വെടിവെച്ചു കൊന്നു പ്രതികാരം തീര്‍ത്തു

    ലക്നൗ: പിതാവിനെ കൊലപ്പെടുത്തിയ ആളെ പതിനാല് വര്‍ഷങ്ങള്‍ക്കുശേഷം മകന്‍ വെടിവെച്ചു കൊലപ്പെടുത്തി. സിനിമയെ വെല്ലുന്ന പ്രതികാര സംഭവം ഉത്തര്‍പ്രദേശിലെ മംഗ്ലോറ ഗ്രാമത്തിലാണ് നടന്നത്. നാല്‍പ്പത്തിയഞ്ചുകാരനായ ജയ്വീര്‍ ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച്ച വൈകുന്നേരം വയലില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ ജയ്വീറിനുനേരെ മുപ്പതുകാരനായ രാഹുലിനെ വെടിവെച്ചു കൊലപ്പെടുത്തുക യായിരുന്നു. നിലവില്‍ രാഹുല്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചിലിലാണ് പോലീസ്. രാഹുലിനെതിരെ കേസെടുത്തതായി എഎസ്പി സന്തോഷ് കുമാര്‍ സിംഗ് പറഞ്ഞു. കൊല്ലപ്പെട്ട ജയ്വീറിന്റെ ശരീരം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. പ്രദേശത്ത് സുര ക്ഷ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടു ണ്ടെ ന്നും എഎസ്പി അറിയിച്ചു. വര്‍ഷങ്ങള്‍ പഴക്കമുളള പകയാണ് ജയ്വീറിന്റെ കൊല പാതകത്തില്‍ കലാശിച്ചത്. 2011 ല്‍ രാഹുലിന്റെ പിതാവ് ബ്രിജ്പാലിനെ ജയ് വീര്‍ കൊലപ്പെടുത്തുകയും കേസില്‍ 11 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. ജയില്‍മോചിതനായ ഇയാള്‍ മൂന്നുവര്‍ഷമായി മംഗ്ലോറ ഗ്രാമത്തില്‍ താമസിച്ചു വരികയായിരുന്നു. പിതാവ് കൊല്ലപ്പെടുമ്പോള്‍ കൗമാരക്കാരനായിരുന്ന രാഹുല്‍ വര്‍ഷങ്ങളോളം പകയോടെ…

    Read More »
  • അടിവസ്ത്രം മാത്രം ധരിച്ച് കോടതിയുടെ വെര്‍ച്വല്‍ കോണ്‍ഫറന്‍സില്‍; ഒപ്പം മദ്യപാനവും പുകവലിയും; മുഹമ്മദ് ഇമ്രാന്‍ അറസ്റ്റില്‍; നുഴഞ്ഞു കയറിയത് അകിബ് അഖ്‌ലാഖ് എന്ന പേരില്‍

    ന്യൂഡല്‍ഹി: അടിവസ്ത്രം മാത്രം ധരിച്ചുകൊണ്ട് വെര്‍ച്വല്‍ കോടതി നടപടികളിലേക്ക് അതിക്രമിച്ചു കയറിയ യുവാവ് ഡല്‍ഹിയില്‍ അറസ്റ്റില്‍. 32 കാരനായ മുഹമ്മദ് ഇമ്രാനാണ് മദ്യപിച്ചും പുക വലിച്ചുകൊണ്ട് വെര്‍ച്വല്‍ കോണ്‍ഫറന്‍സ് സെഷനിലേക്ക് കടന്നുകയറിയത്. മോഷണവും പിടിച്ചുപറിയുമുള്‍പ്പെടെ 50 ലധികം കേസുകളില്‍ മുന്‍പ് പ്രതിയായ വ്യക്തിയാണ് ഇയാള്‍. സെപ്റ്റംബര്‍ 16നും 17നുമാണ് ഈ സംഭവം നടന്നത്. വിഡിയോ കോണ്‍ഫറന്‍സ് സെഷനിലേക്ക് അകിബ് അഖ്​ലാഖ് എന്ന പേരിലാണ് ഇയാള്‍ കയറിയത്. പല തവണ പുറത്തുപോകാന്‍ പറഞ്ഞിട്ടും അനുസരിച്ചില്ല. സെപ്റ്റംബര്‍ 22ന് പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് അന്വേഷം ആരംഭിച്ചു. ഐപി വിലാസങ്ങളും കോള്‍ ഡാറ്റ് റെക്കോര്‍ഡുകളും പരിശോധിച്ചപ്പോള്‍ പ്രതി ഒന്നിലധികം വ്യാജ ഇമെയില്‍ ഐഡികള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് മനസിലാക്കി. ഇടയ്ക്ക് സ്ഥലങ്ങള്‍ മാറിയതും ട്രാക്ക് ചെയ്യാനുള്ള ശ്രമങ്ങളെ പ്രതിസന്ധിയിലാക്കി. പ്രാദേശിക രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ സഹായത്തോടെ നടത്തിയ തിരച്ചിലില്‍ പ്രതിയെ മുസ്തഫാബാദിലെ ചാമന്‍ പാര്‍ക്കിലെ വസതിയില്‍ നിന്നും അറസ്റ്റ് െചയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ വിഡിയോ കോൺഫറൻസിങ് പ്ലാറ്റ്‌ഫോമിനെക്കുറിച്ച് ഒരു…

    Read More »
  • ചുമമരുന്ന് കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം 17 ആയി; 14 പേരും മരിച്ചത് മധ്യപ്രദേശില്‍; ഡോക്ടര്‍ അറസ്റ്റില്‍; കേരളമടക്കം 5 സംസ്ഥാനങ്ങള്‍ കോള്‍ ഡ്രിഫ് നിരോധിച്ചു; ഉദ്യോഗസ്ഥ യോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍

    ന്യൂഡല്‍ഹി: ചുമയ്ക്കുള്ള മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ചകേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ചിന്ദ്വാഡയില്‍ മരിച്ച ഭൂരിഭാഗം കുട്ടികള്‍ക്കും ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ സാന്നിധ്യമുള്ള കോള്‍ഡ്രിഫ് ചുമ മരുന്ന് നിര്‍ദേശിച്ച ഡോ. പ്രവീണ്‍ സോണിയാണ് അറസ്റ്റിലായത്. മരുന്ന് കഴിച്ച മൂന്ന് കുട്ടികള്‍ക്കുകൂടി മധ്യപ്രദേശില്‍ ദാരുണാന്ത്യം. രാജസ്ഥാനില്‍ ഒരു കുട്ടിക്കുകൂടി ജീവന്‍ നഷ്ടപ്പെട്ടു. ഇതോടെ ചുമ മരുന്ന് കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം 17 ആയി. ഇതില്‍ 14 പേരും മരിച്ചത് മധ്യപ്രദേശിലാണ്. കോള്‍ഡ്രിഫ് നിര്‍മ്മാതാക്കളായ ശ്രീസാന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനെതിരെ നടപടി സ്വീകരിക്കാന്‍ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ നിര്‍ദേശം നല്‍കി. തമിഴ്നാട് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് നിര്‍ദേശം നല്‍കിയത്. കമ്പനിക്കെതിരെ മധ്യപ്രദേശ് സര്‍ക്കാര്‍ കേസെടുത്തിട്ടുണ്ട്. കേരളമടക്കം 5 സംസ്ഥാനങ്ങള്‍ കോള്‍ ഡ്രിഫ് നിരോധിച്ചു. രാജ്യത്തെ സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം. രാജസ്ഥാനിലും മധ്യപ്രദേശിലും ചുമ മരുന്നു…

    Read More »
  • ഷൈന്‍ ടീച്ചറുടെ പരാതിയില്‍ മിന്നല്‍ വേഗം; ഒന്നാം പ്രതി ഗോപാലകൃഷ്ണന്റെ ഭാര്യയുടെ പരാതിയില്‍ മെല്ലെപ്പോക്ക്; സൈബര്‍ ആക്രമണ പരാതികളില്‍ പോലീസ് ഇരട്ടത്താപ്പ്; നടപടികള്‍ മൊഴിയെടുപ്പില്‍ അവസാനിച്ചു

    കൊച്ചി: കെ.ജെ.ഷൈനിനെതിരായ സൈബര്‍ ആക്രമണ പരാതിയില്‍ നൊടിയിടയില്‍ കേസെടുത്ത പോലീസിന് സമാന പരാതിയില്‍ ആവേശമില്ല. ഷൈനിന്റെ പരാതിയില്‍ ഒന്നാം പ്രതി ഗോപാലകൃഷ്ണനെതിരേ കേസെടുത്തിരുന്നു. എന്നാല്‍, ഗോപാലകൃഷ്ണന്റെ ഭാര്യ സമാന സ്വഭാവത്തിലുള്ള പരാതി നല്‍കിയതാണ് പോലീസ് അവഗണിച്ചത്. പരാതി ലഭിച്ച് രണ്ടാം ദിവസം മൊഴിയെടുത്തെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരായ അപവാദ പ്രചരണത്തിലും, സൈബര്‍ ആക്രമണത്തിലും പരാതി ലഭിച്ച തൊട്ടടുത്ത ദിവസമാണ് പൊലീസ് കേസെടുത്തത്. ഇതിനിടെ ഷൈനിന്റെ പറവൂരിലെ വീട്ടിലെത്തി പൊലീസ് മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഷൈനിന്റെ മറ്റൊരു പരാതിയില്‍ കേസെടുത്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് കെ.എം. ഷാജഹാനെ തിരുവനന്തപുരത്തെത്തി കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഇതേ ശുഷ്‌കാന്തി സമാനമായ മറ്റൊരു പരാതിയില്‍ പൊലീസ് കാണിക്കുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഷൈനിന്റെ പരാതിയിലെടുത്ത ആദ്യ കേസിലെ ഒന്നാംപ്രതി ഗോപാലകൃഷ്ണന്റെ ഭാര്യ ഷെര്‍ലിയാണ് ആ പരാതിക്കാരി. മൂന്ന് ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്കെതിരെ ഷെര്‍ലി പരാതി നല്‍കിയത് സെപ്റ്റംബര്‍ 21ന്. ഭിന്നശേഷിക്കാരിയായ തന്നെയും ബന്ധുക്കളെയും മോശമായി ചിത്രീകരിച്ചുവെന്നായിരുന്നു പരാതി. സെപ്റ്റംബര്‍…

    Read More »
Back to top button
error: