Crime

  • കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് മൊബൈല്‍ എറിഞ്ഞുനല്‍കാന്‍ ശ്രമം; ഒരാള്‍ പിടിയില്‍, രണ്ടു പേര്‍ ഓടിരക്ഷപെട്ടു

    കണ്ണൂര്‍: സെന്‍ട്രല്‍ ജയിലിലേക്ക് മൊബൈല്‍ കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. പനങ്കാവ് സ്വദേശി അക്ഷയ് ആണ് പിടിയിലായത് . ഇയാളുടെ കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ ഓടിരക്ഷപ്പെട്ടു. ജയില്‍ കോമ്പൗണ്ടില്‍ അതിക്രമിച്ച് കയറി മതിലിന് മുകളിലൂടെ എറിഞ്ഞ് നല്‍കാനായിരുന്നു ശ്രമം. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. മൂന്ന് പേര്‍ ജയില്‍ കോമ്പൗണ്ടില്‍ അതിക്രമിച്ച് കയറുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് ഇത് ഉദ്യോഗസ്ഥര്‍ കണ്ടത്. ജയിലിന് പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കുകയും ചെയ്തു. നിരോധിത പുകയില ഉല്‍പ്പന്നങ്ങളും ഒരു മൊബൈല്‍ ഫോണും വലിച്ചെറിയുന്നത് ഉദ്യോഗസ്ഥര്‍ കണ്ടത്. പൊലീസുകാരെ കണ്ടതോടെ മൂന്ന് പേരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഓടുന്നതിനിടെ അക്ഷയ് നിലത്തുവീഴുകയായിരുന്നു. ജയിലിലെ രാഷ്ട്രീയ തടവുകാര്‍ക്ക് വേണ്ടിയാണ് പുകയില ഉല്‍പ്പന്നങ്ങളും മൊബൈലും കൊണ്ടുവന്നതെന്നാണ് അക്ഷയ് നല്‍കിയ മൊഴി.ഓടി രക്ഷപ്പെട്ടവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

    Read More »
  • ബ്യൂട്ടി പാര്‍ലര്‍ വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ടത് പ്രകോപനം, ക്രൂരമര്‍ദനം; ഇന്‍സ്റ്റഗ്രാമില്‍ റീല്‍സിടുന്നതിലും തര്‍ക്കം; നോയിഡ സ്ത്രീധനക്കൊലയില്‍ പ്രതികളെല്ലാം പിടിയില്‍

    ന്യൂഡല്‍ഹി: കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് ഉത്തര്‍പ്രദേശില്‍ യുവതിയെ തീകൊളുത്തി കൊന്ന സംഭവത്തില്‍ എല്ലാ പ്രതികളും പിടിയില്‍. നിക്കിയുടെ ഭര്‍തൃസഹോദരന്‍ രോഹിത്, ഭര്‍തൃപിതാവ് സത്യവീര്‍ എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. നിക്കിയുടെ ഭര്‍ത്താവ് വിപിന്‍, വിപിന്റെ അമ്മ ദയ എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു. ഓഗസ്റ്റ് 21നാണ് കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ടുള്ള തര്‍ക്കത്തിനിടെ വിപിനും കുടുംബവും നിക്കിയെ ക്രൂരമായി മര്‍ദിക്കുകയും തുടര്‍ന്ന് തീവച്ച് കൊല്ലുകയും ചെയ്തത്. 36 ലക്ഷം രൂപ സ്ത്രീധനം നല്‍കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതോടൊപ്പം നിക്കി നേരത്തേ നടത്തിയിരുന്ന ബ്യൂട്ടി പാര്‍ലര്‍ വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ടതും ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ റീല്‍സുകള്‍ ചെയ്തിരുന്നതുമായി ബന്ധപ്പെട്ട് വിപിന്റെ കുടുംബവുമായി തര്‍ക്കമുണ്ടായെന്നും പൊലീസ് പറഞ്ഞു. പാര്‍ലര്‍ തുറക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് വിപിനും കുടുംബവും നിക്കിയെ മര്‍ദിക്കുകയായിരുന്നു. തര്‍ക്കം രൂക്ഷമായതോടെ ഇവര്‍ നിക്കിയെ ജീവനോടെ തീകൊളുത്തി. വിപിന്റെ സഹോദരന്‍ രോഹിത്തിന്റെ ഭാര്യയും നിക്കിയുടെ സഹോദരിയുമായ കാഞ്ചന്‍ യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കാഞ്ചനും നിക്കിയും ഇന്‍സ്റ്റഗ്രാമില്‍ സജീവമായിരുന്നതിലും കുടുംബത്തിന് അതൃപ്തിയുണ്ടായിരുന്നു. ‘മേയ്ക്ക്…

    Read More »
  • നാലു കുട്ടികളുടെ ഉപ്പ! ഉറങ്ങിക്കിടന്ന 9 വയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ക്ക് മരണം വരെ തടവ്; സഹോദരിക്ക് കോടതി പിരിയും വരെയും തടവ്

    കാസര്‍ഗോട്: ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ ഉറങ്ങിക്കിടന്ന ഒന്‍പതുവയസുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മരണംവരെ കഠിനതടവ്. കുടക് നപ്പോക്ക് സ്വദേശി പി.എ. സലീ(40)മിനെയാണ് ഹൊസ്ദുര്‍ഗ് അതിവേഗ പ്രത്യേക കോടതി ജഡ്ജി പി.എം.സുരേഷ് ശിക്ഷിച്ചത്. പീഡനത്തിനിരയായ കുട്ടിയില്‍നിന്നു കവര്‍ന്ന കമ്മല്‍ വില്‍ക്കാന്‍ സഹായിച്ച പ്രതിയുടെ സഹോദരിയും കേസിലെ രണ്ടാം പ്രതിയുമായ കൂത്തുപറമ്പ് സ്വദേശിനി സുഹൈബ(21)യെ തിങ്കളാഴ്ച കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചു. കേസില്‍ ഇരുവരും കുറ്റക്കാരാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ശിക്ഷാവിധി തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. 2024 മേയ് 15-നാണ് കേസിനാസ്പദമായ സംഭവം. പുലര്‍ച്ചെ മൂന്നിന് കുട്ടിയുടെ മുത്തച്ഛന്‍ പശുവിനെ കറക്കാനായി പുറത്തുപോയ സമയത്താണ് സലീം വീട്ടിനകത്ത് കയറിയത്. മുന്‍വാതിലിലൂടെ കയറി കുട്ടിയെ എടുത്ത് അരക്കിലോമീറ്റര്‍ അകലെയുള്ള വയലില്‍വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടിയെ വയലില്‍ ഉപേക്ഷിച്ച് പ്രതി കടന്നുകളയുകയും ചെയ്തു. പേടിച്ചരണ്ട ബാലിക ഇരുട്ടില്‍ തപ്പിത്തടഞ്ഞ് തൊട്ടടുത്ത വീട്ടിലെത്തുകയായിരുന്നു. കുട്ടിയുടെ സ്വര്‍ണക്കമ്മല്‍ വിറ്റുകിട്ടിയ കാശുമായി മഹാരാഷ്ട്രയിലും ബെംഗളൂരുവിലും ഒടുവില്‍…

    Read More »
  • വായില്‍ ഡിറ്റനേറ്റര്‍ തിരുകി പൊട്ടിച്ചു, മുഖം ഇടിച്ചു വികൃതമാക്കി; ദര്‍ഷിതയെ കൊലപ്പെടുത്തിയത് അതിക്രൂരമായി; കാമുകനൊപ്പം പോയത് കുട്ടിയെ വീട്ടിലാക്കി

    കണ്ണൂര്‍: കല്യാട്ടെ വീട്ടില്‍നിന്നു സ്വര്‍ണവുമായി കടന്നുകളഞ്ഞെന്ന് സംശയിക്കുന്ന മരുമകള്‍ ദര്‍ഷിതയെ (22) കര്‍ണാടകയില്‍ ലോഡ്ജ് മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ദര്‍ഷിതയെ അതിക്രൂരമായാണ് ആണ്‍സുഹൃത്തായ സിദ്ധരാജു (22) കൊലപ്പെടുത്തിയത്. ഇന്നലെയാണ് ദര്‍ഷിതയെ കര്‍ണാടക സാലിഗ്രാമിലെ ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കല്യാട് ചുങ്കസ്ഥാനം സ്വദേശി എ.പി.സുഭാഷിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട ദര്‍ഷിത. പ്രതി സിദ്ധരാജുവിനെ സാലിഗ്രാം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലോഡ്ജില്‍വച്ച് ദര്‍ഷിതയും സിദ്ധരാജുവും തമ്മില്‍ തര്‍ക്കമുണ്ടായതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് സിദ്ധരാജു, ദര്‍ഷിതയുടെ വായില്‍ ബലമായി ഇലക്ട്രിക് ഡിറ്റനേറ്റര്‍ തിരുകി വൈദ്യുതി കടത്തിവിട്ട് പൊട്ടിക്കുകയായിരുന്നു. ദര്‍ഷിത കൊല്ലപ്പെട്ടുവെന്ന് ഉറപ്പാക്കിയ സിദ്ധരാജു ഇവരുടെ മുഖം ഇടിച്ച് വികൃതമാക്കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കല്യാട്ടെ വീട്ടില്‍നിന്ന് 30 പവന്‍ സ്വര്‍ണവും നാലുലക്ഷം രൂപയും കവര്‍ച്ച പോയത്. വീട്ടുടമയായ സുമതി മരണാനന്തര ചടങ്ങിലും, ഇളയ മകന്‍ സൂരജ് ജോലിക്കും, മരുമകള്‍ ദര്‍ഷിത കുട്ടിക്കൊപ്പം കര്‍ണാടകയിലെ സ്വന്തം വീട്ടിലേക്കും പോയപ്പോഴായിരുന്നു മോഷണം. ദര്‍ഷിത…

    Read More »
  • കണ്ണൂരിലെ വീട്ടില്‍നിന്ന് 30 പവനും നാലുലക്ഷം രൂപയും കാണാതായി; മരുമകള്‍ കര്‍ണാടകയില്‍ കൊല്ലപ്പെട്ട നിലയില്‍; കാമുകന്‍ അറസ്റ്റില്‍

    കണ്ണൂര്‍: കഴിഞ്ഞദിവസം 30 പവനും നാലുലക്ഷം രൂപയും നഷ്ടമായ വീട്ടിലെ മരുമകളെ കര്‍ണാടക സാലിഗ്രാമിലെ ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കല്യാട് ചുങ്കസ്ഥാനം സ്വദേശി എ.പി.സുഭാഷിന്റെ ഭാര്യ ദര്‍ഷിതയാണ് (22) കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന കാമുകന്‍ കര്‍ണാടക പെരിയപട്ടണം സ്വദേശി സിദ്ധരാജുവിനെ (22) സാലിഗ്രാം പൊലീസ് അറസ്റ്റ് ചെയ്തു. ലോഡ്ജില്‍വച്ചു ദര്‍ഷിതയും സിദ്ധരാജുവും തമ്മില്‍ വാക്കേറ്റമുണ്ടായതായും സിദ്ധരാജു, ദര്‍ഷിതയുടെ വായില്‍ ഇലക്ട്രിക് ഡിറ്റനേറ്റര്‍ തിരുകി ഷോക്കേല്‍പിച്ചു കൊല്ലുകയും ചെയ്തതായി പൊലീസ് പറയുന്നു. വെള്ളിയാഴ്ച രാവിലെയാണു കല്യാട്ടെ വീട്ടില്‍നിന്നു മകള്‍ അരുന്ധതിയുമൊത്ത് ദര്‍ഷിത സ്വന്തം നാടായ കര്‍ണാടകയിലെ ഹുന്‍സൂര്‍ ബിലിക്കരെയിലേക്കു പോയത്. അന്ന് വൈകിട്ടോടെയാണ് മോഷണവിവരം അറിയുന്നത്. വായില്‍ ഡിറ്റനേറ്റര്‍ തിരുകി പൊട്ടിച്ചു, മുഖം ഇടിച്ചു വികൃതമാക്കി; ദര്‍ഷിതയെ കൊലപ്പെടുത്തിയത് അതിക്രൂരമായി; കാമുകനൊപ്പം പോയത് കുട്ടിയെ വീട്ടിലാക്കി ദര്‍ഷിതയുടെ ഭര്‍ത്താവ് സുഭാഷ് വിദേശത്താണ്. കല്യാട്ടെ വീട്ടില്‍ ദര്‍ഷിതയ്ക്കൊപ്പം ഭര്‍തൃമാതാവ് സുമതയും ഭര്‍തൃസഹോദരന്‍ സൂരജുമാണ് താമസം. ഇരുവരും രാവിലെ പണിക്കുപോയി. ദര്‍ഷിതയാണ് അവസാനം വീടുപൂട്ടി ഇറങ്ങിയത്.…

    Read More »
  • ജിമ്മില്‍ കയറി പണവും രേഖകളും മോഷ്ടിച്ചു; ബിഗ് ബോസ് താരം ജിന്റോയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

    കൊച്ചി: ബിഗ് ബോസ് താരം ജിന്റോ പി ഡിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. പാലാരിവട്ടത്ത് ജിന്റോ പിഡിക്ക് കൂടി പങ്കാളിത്തമുണ്ടായിരുന്ന ജിമ്മില്‍ അതിക്രമിച്ച് കയറി പതിനായിരം രൂപയും രേഖകളും മോഷ്ടിച്ചെന്ന കേസിലാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി. ജിം നടത്തിപ്പുകാരിയായ ബിസിനസ് പങ്കാളി നല്‍കിയ പരാതിയില്‍ പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് തടഞ്ഞത്. പരാതിക്കാരി ജിന്റോയില്‍ നിന്ന് ഏറ്റെടുത്ത് നടത്തുന്ന ബോഡി ബില്‍ഡിംഗ് സെന്ററില്‍ കയറി ജിന്റോ മോഷണം നടത്തി എന്നാണ് കേസ്. രാത്രിയില്‍ ബോഡി ബില്‍ഡിംഗ് സെന്ററില്‍ ജിന്റോ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കമാണ് യുവതി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. നേരത്തെ പരാതിക്കാരി നല്‍കിയ ലൈംഗികാതിക്രമ കേസില്‍ ജിന്റോയ്ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. മോഷണ കേസിലല്‍ മറ്റന്നാളാണ് ജിന്റോ പിഡി പാലാരിവട്ടം പൊലീസില്‍ ഹാജരാകേണ്ടത്. അടുത്തിടെ ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ടും ജിന്റോയെ എക്‌സൈസ് ചോദ്യം ചെയ്തിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ…

    Read More »
  • ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സ്ത്രീയുടേതെന്ന് മൊഴി; ഫോറന്‍സിക് പരിശോധനയില്‍ തലയോട്ടി പുരുഷന്റേത്! പബ്ലിസിറ്റി ആഗ്രഹിച്ചാണ് വെളിപ്പെടുത്തലെന്ന് ഭാര്യ; ധര്‍മ്മസ്ഥലയിലെ ഗൂഢാലോചന എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി

    ബെംഗളൂരു: ധര്‍മസ്ഥല കേസില്‍ മുന്‍ ശുചീകരണ തൊഴിലാളി ചിന്നയ്യ വ്യാജ വെളിപ്പെടുത്തല്‍ നടത്തിയത് പബ്ലിസിറ്റി ആഗ്രഹിച്ചാണെന്നും മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നും ഭാര്യയുടെ മൊഴി. ധര്‍മസ്ഥലയില്‍ അന്വേഷണത്തില്‍ ചിന്നയ്യയ്ക്ക് തിരിച്ചടിയായത് മൊഴിയിലെ വൈരുദ്ധ്യമാണ്. തന്റെ മൊഴികള്‍ക്ക് ആധാരമായി ചിന്നയ്യ ഹാജരാക്കിയ തലയോട്ടി പുരുഷന്റേതെന്ന കണ്ടെത്തലാണ് കുരുക്കായത്. ഈ തലയോട്ട് ബലാത്സംഗത്തിന് ഇരയായ സ്ത്രീയുടേതെന്നായിരുന്നു ചിന്നയ്യയുടെ മൊഴി. എന്നാല്‍ ഫോറന്‍സിക് പരിശോധനയില്‍ ഇത് അങ്ങനെയല്ലെന്ന് വ്യക്തമായി. വന്‍ വെളിപ്പെടുത്തലെന്ന നിലയില്‍ ചിന്നയ്യ നടത്തിയ മൊഴിയിലെ വൈരുദ്ധ്യമാണ് ഇയാള്‍ക്ക് കുരുക്കായത്. വിശദമായി ചോദ്യം ചെയ്തപ്പോള്‍ തലയോട്ടി താന്‍ മറ്റൊരിടത്ത് നിന്ന് സംഘടിപ്പിച്ചതാണെന്ന് ചിന്നയ്യ തന്നെ സമ്മതിപ്പിച്ചു. ഇതിന് പിന്നാലെ ചിന്നയ്യക്കെതിരെ ഭാര്യയും രംഗത്ത് വന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ചിന്നയ്യക്കെതിരെ നടത്താനുള്ള തീരുമാനത്തിലാണ് എസ്ഐടി. ചിന്നയ്ക്ക് തലയോട്ടി ആരെങ്കിലും കൈമാറിയതാണോയെന്ന് അന്വേഷിക്കും. ചൂണ്ടികാണിച്ച രണ്ടു പോയിന്റുകളില്‍ മൃതദേഹാവശിഷ്ടങ്ങള്‍ എങ്ങനെ എത്തിയെന്നതും അന്വേഷിക്കും. വ്യാജ വെളിപ്പെടുത്തലെന്ന് വ്യക്തമായെന്ന് പറഞ്ഞാണ് ചിന്നയ്യയുടെ പേര്, വിവരങ്ങള്‍ അടക്കം അന്വേഷണ…

    Read More »
  • വീണ്ടും തട്ടിപ്പുമായി ശബരിനാഥ്; അഭിഭാഷകരില്‍നിന്ന് 34 ലക്ഷം തട്ടിയെടുത്തെന്ന് പരാതി

    തിരുവനന്തപുരം: ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസ് പ്രതി ശബരിനാഥിനെ വീണ്ടും കേസ്. ഓണ്‍ലൈന്‍ ട്രേഡിങ്ങിനായി പണം വാങ്ങി അഭിഭാഷകരില്‍ നിന്ന് 34 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. തിരുവനന്തപുരം വഞ്ചിയൂര്‍ പൊലീസാണ് ശബരിനാഥിനെതിരെ കേസെടുത്തത്. തിരുവനന്തപുരം സ്വദേശിയായ സഞ്ജയ് വര്‍മയാണ് പരാതി നല്‍കിയിരിക്കുന്നത്.2024 ജനുവരി മുതലാണ് വിവിധ തവണകളായി പണം വാങ്ങിയെന്നാണ് പരാതി. കമ്പനി തുടങ്ങിയത് മുതല്‍ ലാഭം നല്‍കാമെന്നായിരുന്നു വാഗ്ദാനം.എന്നാല്‍ ഇതുവരെയും ലാഭം നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. ശബരിനാഥിനായുള്ള അന്വേഷണം പൊലീസ് തുടങ്ങിയിട്ടുണ്ട്. ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ശബരിനാഥ് വീണ്ടും തട്ടിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

    Read More »
  • ഭക്ഷണം കഴിക്കാന്‍ പോയി തിരിച്ചെത്തിയില്ല, മൂന്നാറില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

    ഇടുക്കി: മൂന്നാറില്‍ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നാര്‍ ചൊക്കനാട് എസ്റ്റേറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ കന്നിമല ഫാക്ടറി ഡിവിഷന്‍ സ്വദേശി രാജപാണ്ടിയാണ് മരിച്ചത്. തലയില്‍ ആഴത്തില്‍ മുറിവേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന സംശയത്തില്‍ മൂന്നാര്‍ പൊലീസ് അന്വേഷണം തുടങ്ങി. ജോലിക്കിടെ ഭക്ഷണം പാകം ചെയ്യാന്‍ രാത്രി താമസ സ്ഥലത്തേക്ക് പോയ രാജപാണ്ടി ഏറെ സമയം കഴിഞ്ഞും മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റുള്ളവര്‍ നടത്തിയ തെരച്ചിലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കെട്ടിടത്തിനുള്ളില്‍ ആയിരുന്നു മൃതദേഹം. തലയില്‍ ആഴത്തില്‍ മുറിവിന് പുറമെ ഭിത്തിയിലും ചോരക്കറയുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.

    Read More »
  • സഹപ്രവര്‍ത്തകരുമായി തര്‍ക്കം, സ്‌കൂളിലെ വാട്ടര്‍ടാങ്കില്‍ അധ്യാപകന്‍ കീടനാശിനി കലര്‍ത്തി; 11 കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം

    ഹൈദരാബാദ്: സഹപ്രവര്‍ത്തകരുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ സ്‌കൂള്‍ വാട്ടര്‍ ടാങ്കില്‍ അധ്യാപകന്‍ കീടനാശിനി കലര്‍ത്തിയതായി പരാതി. വെള്ളം കുടിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെലങ്കാന ജയശങ്കര്‍ ഭൂപല്‍പ്പള്ളി ജില്ലയിലെ അര്‍ബന്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ആണ് സംഭവം. കുട്ടികളുടെ നില ഗുരുതരമല്ല, ഇവരെ പിന്നീട് ഡിസ്ചാര്‍ജ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. സയന്‍സ് അധ്യാപകന്‍ രാജേന്ദര്‍ ആണ് വെള്ളത്തില്‍ കീടനാശിനി കലര്‍ത്തിയത്. കീടനാശിനിയുടെ കുപ്പി ഇയാള്‍ പിന്നീട് വിദ്യാര്‍ഥികളുടെ താമസ സ്ഥലത്ത് ഒളിപ്പിച്ചതായും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. കീടനാശിനി കണ്ടെത്തിയ സംഭവം വിദ്യാര്‍ഥികള്‍ ഉന്നയിച്ചപ്പോള്‍ വിഷയം പുറത്തറിയിക്കരുത് എന്ന് അധ്യാപകന്‍ ഭീഷണിപ്പെടുത്തിയതായും ആരോപണം ഉണ്ട്. വെള്ളത്തില്‍ കീടനാശിനി കലര്‍ത്തിയെന്ന സംശയം ദൂരീകരിക്കാന്‍ രാജേന്ദര്‍ വെള്ളം കുടിച്ച് കാണിച്ച് കൊടുത്തെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇയാളെയും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം പുറത്തറിഞ്ഞതോടെ വിഷയത്തില്‍ ജില്ലാ കളക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഭൂപല്‍പ്പള്ളി എംഎല്‍എ ഗന്ദ്ര സത്യനാരായണ റാവു, ജില്ലാ കളക്ടര്‍ രാഹുല്‍ ശര്‍മ്മ, എസ്പി…

    Read More »
Back to top button
error: