Crime
-
ഭര്‍തൃസഹോദരനുമായി അവിഹതം; തെറ്റിയതോടെ യുവതിയെ കുത്തിക്കൊന്നു, പ്രതി റെയില്‍പാളത്തില്‍ പരിക്കേറ്റനിലയില്‍
ന്യൂഡല്‍ഹി: യുവതിയെ ഭര്‍തൃസഹോദരന്‍ കുത്തിക്കൊന്നു. ഡല്‍ഹി കാപസ്ഹേരയില്‍ താമസിക്കുന്ന അംബുജ് യാദവിന്റെ ഭാര്യ റിത യാദവ്(28) ആണ് കൊല്ലപ്പെട്ടത്. റിതയുടെ ഭര്‍തൃസഹോദരനായ ശിവം യാദവ്(32) ആണ് കൃത്യത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഇയാളെ പിന്നീട് റെയില്‍പാളത്തില്‍ പരിക്കേറ്റനിലയില്‍ കണ്ടെത്തി. ആശുപത്രിയില്‍ ചികിത്സയിലുള്ള ഇയാളുടെ നില ഗുരുതരമാണ്. കഴിഞ്ഞദിവസം രാത്രി പത്തരയോടെയായിരുന്നു സംഭവം. രാത്രി 10.38-നാണ് കൊലപാതകം സംബന്ധിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയപ്പോള്‍ കുത്തേറ്റ് മരിച്ചനിലയില്‍ യുവതിയെ കണ്ടെത്തി. പ്രതിയായ ശിവം ഇതിനോടകം വീട്ടില്‍നിന്ന് കടന്നുകളഞ്ഞിരുന്നു. തുടര്‍ന്ന് തിരച്ചില്‍ നടക്കുന്നതിനിടെയാണ് ഡല്‍ഹിക്ക് സമീപം റെയില്‍പാളത്തില്‍ ഇയാളെ ഗുരുതരമായി പരിക്കേറ്റനിലയില്‍ കണ്ടെത്തിയത്. പ്രതി ട്രെയിനിന് മുന്നില്‍ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് നിഗമനം. ഭര്‍തൃസഹോദരനായ ശിവം യാദവും കൊല്ലപ്പെട്ട റിതയും അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. രഹസ്യബന്ധം തുടരുന്നതിനിടെ ഇരുവര്‍ക്കുമിടയില്‍ തര്‍ക്കങ്ങളുണ്ടായി. കഴിഞ്ഞദിവസം ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട റിത ഒരു സ്വകാര്യസ്ഥാപനത്തിലെ റിസപ്ഷനിസ്റ്റാണ്. റിതയുടെ ഭര്‍ത്താവ്…
Read More » -
മലപ്പുറത്ത് രണ്ട് ആദിവാസി കുട്ടികള്‍ തൂങ്ങിമരിച്ച നിലയില്‍; ജീവനൊടുക്കിയത് ഒരേ കയറില്‍
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആദിവാസി കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുത്തേടത്താണ് ദാരുണ സംഭവമുണ്ടായത്. മൂത്തേടം തീക്കടി ആദിവാസി നഗറിലെ ശ്യംജിത്ത് (17), കരുളായ് കൊയപ്പാന്‍ വളവിലെ ഗോപിക (15) എന്നിവരാണ് മരിച്ചത്. കല്‍ക്കുളം തീക്കടി നഗറിലെ വീട്ടിനകത്ത് ഇന്നലെ രാത്രിയാണ് ഇരുവരും തൂങ്ങി മരിച്ചത്. ഒരു കയറില്‍ ഇരുവരും കെട്ടി തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം ഇരുവരും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇരുവരും കുറച്ച് മാസങ്ങളായി ഒരുമിച്ചാണ് താമസിച്ചിരുന്നത്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.
Read More » -
സി.ബി.ഐ. ചമഞ്ഞ് കോടികളുടെ സൈബര്‍ തട്ടിപ്പ്: മുഖ്യകണ്ണി ഡല്‍ഹിയില്‍ അറസ്റ്റില്‍
കൊച്ചി: സി.ബി. ഐ. ചമഞ്ഞ് വെര്‍ച്വല്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി കോടികള്‍ തട്ടുന്ന സംഘത്തിലെ മുഖ്യകണ്ണി ഡല്‍ഹിയില്‍ പിടിയില്‍. ബിഹാര്‍ സ്വദേശി പ്രിന്‍സ് പ്രകാശിനെയാണ് (24) സെന്‍ട്രല്‍ പോലീസ് എസ്.ഐ. അനൂപ് ചാക്കോയും സംഘവും പിടികൂടിയത്. വ്യാജ സി.ബി.ഐ. സംഘത്തിന് ബാങ്ക് അക്കൗണ്ടുകള്‍ സംഘടിപ്പിച്ച് നല്‍കുന്നതും അക്കൗണ്ടില്‍ എത്തുന്ന തുക ക്രിപ്‌റ്റോ കറന്‍സിയാക്കി മാറ്റുന്നതും ഇയാളായിരുന്നു. ഓരോ ഇടപാടിനും ലക്ഷങ്ങള്‍ പ്രതിഫലമായി കിട്ടിയിരുന്നു. പ്രാഥമികമായ ചോദ്യം ചെയ്യലില്‍ കോടികളുടെ തട്ടിപ്പ് നടത്തിയതായാണ് വിവരം. തട്ടിപ്പ് പണം ആഡംബര ജീവിതത്തിനായി ചെലവഴിക്കുകയായിരുന്നു. താന്‍ ഡോക്ടറാണെന്നും വ്യാജ സി.ബി.ഐ. സംഘത്തിലെ മുഴുവന്‍ പേരും വടക്കേ ഇന്ത്യക്കാരാണെന്നുമാണ് ഇയാളുടെ മൊഴി. സി.ബി.ഐ. ചമഞ്ഞ് വിളിക്കുന്നവര്‍ വെര്‍ച്വല്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തുന്നത്. ആവശ്യപ്പെടുന്ന തുക നല്‍കിയാല്‍ അറസ്റ്റ് ഒഴിവാക്കാമെന്ന് പറയും. പ്രിന്‍സ് പ്രകാശ് സംഘടിപ്പിച്ച് നല്‍കുന്ന അക്കൗണ്ടുകളിലേക്കാണ് പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടുക. പ്രിന്‍സിനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.…
Read More » -
നൃത്തപരിപാടിക്ക് വന്നില്ല; നര്‍ത്തകിമാരെ തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്തു, 8 പേര്‍ അറസ്റ്റില്‍
ലഖ്‌നൗ: പശ്ചിമ ബംഗാളില്‍നിന്നുള്ള രണ്ട് നര്‍ത്തകിമാരെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തില്‍ എട്ടുപേര്‍ അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ കുഷിനഗറിലാണ് സംഭവം. ഞായറാഴ്ച രാത്രിയാണ് 20-കാരികളായ നര്‍ത്തകികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. രണ്ട് യുവതികളേയും പോലീസാണ് രക്ഷപ്പെടുത്തിയത്. വാടകവീട്ടിലാണ് യുവതികള്‍ താമസിച്ചിരുന്നത്. അജ്ഞാതരായ ഒരുസംഘം രണ്ട് എസ്.യു.വി. വാഹനങ്ങളിലായി ഞായറാഴ്ച രാത്രി ഈ വാടക വീട്ടിലേക്ക് എത്തി. തോക്ക് ചൂണ്ടിയാണ് യുവതികളെ ഇവര്‍ തട്ടിക്കൊണ്ടുപോയത്. അയല്‍വാസികള്‍ ബഹളം വെച്ചതോടെ ഇവര്‍ ആകാശത്തേക്ക് പലതവണ വെടിവെക്കുകയും ചെയ്തു. യുവതികളെ തട്ടിക്കൊണ്ടുപോയ ഉടന്‍ നാട്ടുകാര്‍ കുഷിനഗര്‍ പോലീസിനെ വിവരം അറിയിച്ചു. വാഹനങ്ങളുടെ നമ്പര്‍ ഉള്‍പ്പെടെ പോലീസിന് ലഭിച്ചതോടെ തിരച്ചില്‍ ഊര്‍ജ്ജിതമായി. രണ്ട് മണിക്കൂറിനകം പെണ്‍കുട്ടികളെ പാര്‍പ്പിച്ചിരുന്ന വീട് പോലീസ് കണ്ടെത്തി. തുടര്‍ന്ന് സംഘത്തിലെ ആറ് പേരെ അറസ്റ്റ് ചെയ്യുകയും യുവതികളെ രക്ഷപ്പെടുത്തുകയുമായിരുന്നു. നാഗേന്ദ്ര യാദവ്, അസാന്‍ സിങ്, കൃഷ് തിവാരി, അര്‍ഥക് സിങ്, അജീത് സിങ്, വിവേക് സേഠ് എന്നിവരെയാണ് അജീത് സിങ്ങിന്റെ വീട്ടില്‍ നിന്ന് പിടികൂടിയത്.…
Read More » -
സഹപാഠിയെ ലഷ്യമിട്ട് സ്‌കൂള്‍ ബാഗില്‍ വെട്ടുകത്തി; 10 ാം ക്ലാസുകാരനെ പൊലീസിന് കൈമാറി
ചെന്നൈ: തിരുനെല്‍വേലിയില്‍ സഹപാഠിയെ ആക്രമിക്കാനായി സ്‌കൂള്‍ ബാഗില്‍ വെട്ടുകത്തിയുമായെത്തിയ 10ാം ക്ലാസ് വിദ്യാര്‍ഥിയെ പൊലീസിനു കൈമാറി. സ്‌കൂളിലെ പതിവ് ബാഗ് പരിശോധനയ്ക്കിടെയാണ് കത്തി കണ്ടെത്തിയത്. തുടര്‍ന്ന്, വിദ്യാര്‍ഥിയെ പ്രിന്‍സിപ്പലിന് അടുത്തെത്തിച്ചു. കഴിഞ്ഞ 10നു സഹപാഠി തന്നെ ആക്രമിച്ചെന്നും അതിനു പ്രതികാരം ചെയ്യാനാണു കത്തിയുമായെത്തിയതെന്നും വിദ്യാര്‍ഥി അറിയിച്ചു. ഇതോടെ, ആക്രമിച്ച കുട്ടിയെയും വിളിച്ചുവരുത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്നു 3 വിദ്യാര്‍ഥികളെയും പൊലീസിനു കൈമാറുകയായിരുന്നു. ഇവരെ ജുവനൈല്‍ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് അയച്ചു. കഴിഞ്ഞ മാസം, 3 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അധ്യാപികയെ ആക്രമിക്കാന്‍ സ്‌കൂളിലേക്ക് കത്തി കൊണ്ടുവന്നിരുന്നു.
Read More » -
സുഭദ്രയെ കൊന്നയുടന്‍ തന്നെ കുഴിച്ചു മൂടി; കൊലപാതകം കൃത്യമായ ആസൂത്രണത്തോടെ
ആലപ്പുഴ: കടവന്ത്ര സ്വദേശി സുഭദ്രയുടെ കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്. കൊന്നയുടന്‍ തന്നെ കുഴിച്ചു മൂടിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സുഭദ്രയെ കൊലപ്പെടുത്തിയത് ഓഗസ്റ്റ് 7ന് രാത്രിയില്‍. വൈകിട്ട് മേസ്തിരി അജയനെ വീട്ടില്‍ വിളിച്ചു വരുത്തി കുഴിയെടുപ്പിച്ചിരുന്നു. കുഴിയെടുക്കുന്ന സമയത്ത് മാത്യുവും ശര്‍മിളയും അമിതമായി മദ്യപിച്ച് ലക്ക് കെട്ടു നോക്കി നില്‍ക്കുന്നുണ്ടായിരുന്നുവെന്ന് സാക്ഷി മൊഴി. ഓ?ഗസ്റ്റ്7 നു എടുത്തകുഴി അടുത്ത ദിവസം മൂടപ്പെട്ട നിലയിലാണ് കണ്ടതെന്ന് അജയന്‍ പോലീസിനോട് സമ്മതിച്ചു. കുഴി മൂടിയതിന്റെ മുകളിലിട്ടാണ് ശുചിമുറിയുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള കോണ്‍ക്രീറ്റ് കൂട്ടിയതെന്ന് അജയന്‍ പറയുന്നു. ശുചിമുറിയുടെ അറ്റകുറ്റപ്പണികള്‍ മേസ്തിരി അജയനെ കൊണ്ട് ചെയ്യിപ്പിച്ചിരുന്നു. അജയന്റെ മൊഴി പൂര്‍ണ്ണമായി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. മാലിന്യം ഉപേക്ഷിക്കാനാണ് കുഴിയെടുത്തതെന്നാണ് അജയന്‍ പോലീസിനുമൊഴി നല്‍കിയിരുന്നത്. ചപ്പുചവറുകള്‍ മൂടാന്‍ കുഴിയെടുക്കണം എന്നാണ് മാത്യുസും ശര്‍മ്മളയും ആവശ്യപ്പെട്ടതെന്നും ആദ്യം വെട്ടിയ കുഴിക്ക് ആഴം പോരെന്ന് പറഞ്ഞ് വീണ്ടും ആഴം കൂട്ടിയതായും മേസ്തിരി പോലീസിനു മൊഴി നല്‍കിയിരുന്നത്. തലേന്നെടുത്ത കുഴി പിറ്റേന്നു മൂടിയിട്ടും…
Read More » -
ഓണക്കാല പരിശോധന; പത്തനാപുരം ബസ്സില്‍നിന്ന് തലയോലപ്പറമ്പില്‍ ഒരുകോടി രൂപ പിടിച്ചെടുത്തു
കോട്ടയം: ബംഗളരു- പത്തനാംപുരം ബസ്സില്‍നിന്ന് ഒരുകോടി രൂപ പിടികൂടി. തലയോലപ്പറമ്പില്‍ നടത്തിയ എക്സൈസ് പരിശോധനയിലാണ് വിദേശ കറന്‍സി ഉള്‍പ്പടെ പിടികൂടിയത്. പത്തനാപുരം സ്വദേശി ഷാഹുല്‍ ഹമീദ് (56) ആണ് കസ്റ്റഡിയിലായത്. ഓണക്കാലത്ത് എക്സൈസ് സംഘം പരിശോധന നടത്തുന്നതിനിടെയാണ് തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് ഡിബി കോളജിനു സമീപത്തുവച്ച് അന്തര്‍സംസ്ഥാന ബസ്സില്‍ നിന്ന് കള്ളപ്പണം പിടികൂടിയത്. ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപയാണ് പിടിച്ചെടുത്തത് വിദേശ കാന്‍സികളും പിടികൂടിയിട്ടുണ്ട്. ഇന്ന് രാവിലെ 6.45നാണ് സംഭവം. ബംഗളൂരുവില്‍നിന്നും പത്തനാപുരത്തേക്കു പോകുകയായിരുന്നു ഇയാളെന്നാണ് എക്സൈസ് പറയുന്നത്. രണ്ട് ബാഗുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം.
Read More » -
ഭാര്യയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു; അയല്‍വീട്ടിലേക്ക് ഓടിക്കയറിയിട്ടും പിന്നാലെയെത്തി ആക്രമണം
ആലപ്പുഴ: ഭര്‍ത്താവിന്റെ വെട്ടേറ്റ യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുമ്പോളി വികസനം പടിഞ്ഞാറ് ആറാട്ടുകുളങ്ങര വീട്ടില്‍ ടിന്റുവിന്റെ ഭാര്യ മിനിമോള്‍(29)ക്കാണ് വെട്ടേറ്റത്. ബുധനാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം. വെട്ടേറ്റ മിനിമോള്‍ നിലവിളിച്ചുകൊണ്ട് അയല്‍വീട്ടിലേക്ക് ഓടിയെത്തി. എന്നാല്‍, പിന്നാലെയെത്തിയ ടിന്റു അയല്‍വീട്ടിലെത്തി വീണ്ടും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തലയ്ക്കും കൈകാലുകള്‍ക്കും മുതുകിനും വെട്ടേറ്റ മിനിമോളെ നാട്ടുകാര്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ആക്രമണത്തിനുശേഷം ടിന്റു ബൈക്കില്‍ കടന്നതായി പോലീസ് പറഞ്ഞു. ഇതിനുമുന്‍പ് കൊല്ലത്തു താമസിക്കുമ്പോഴും മിനിമോള്‍ക്കു നേരേ ആക്രമണം ഉണ്ടായിട്ടുണ്ട്.
Read More » -
‘ബ്രോ ഡാഡി’ പീഡനക്കേസ്: അസി. ഡയറക്ടര്‍ മന്‍സൂര്‍ റഷീദ് അറസ്റ്റില്‍
തിരുവനന്തപുരം: പൃഥ്വിരാജ് ചിത്രമായ ‘ബ്രോ ഡാഡി’യുടെ അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദ് പീഡനക്കേസില്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ കുക്കട്പള്ളി കോടതിയില്‍ മന്‍സൂര്‍ കീഴടങ്ങുകയായിരുന്നു. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ‘ബ്രോ ഡാഡി’ ഹൈദരാബാദില്‍ ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവമെന്ന് യുവതി പരാതിയില്‍ പറയുന്നു. ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം മന്‍സൂര്‍ തന്നെ പീഡിച്ചുവെന്നും നഗ്‌നചിത്രമെടുത്തു പണംതട്ടിയെടുക്കുകയും ചെയ്തുവെന്നുമാണ് പരാതി. നിലവില്‍ സംഗറെഡ്ഡി ജില്ലയിലെ കണ്‍ടി ജയിലില്‍ ആണ് മന്‍സൂര്‍ റഷീദ് ഉള്ളത്. മന്‍സൂറിന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്ന് ഗച്ചിബൗളി പൊലീസ് അറിയിച്ചിട്ടുണ്ട്. കുക്കട്പള്ളി കോടതിയും തെലങ്കാന ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് മന്‍സൂര്‍ റഷീദ് ഒളിവില്‍ ആയിരുന്നു.
Read More » -
ആള്‍മാറാട്ടം, വിവാഹത്തട്ടിപ്പ്… മരിച്ചെന്ന് കരുതിയ പ്രതിയെ പൊക്കി
ആലപ്പുഴ: ആള്‍മാറാട്ടവും വിവാഹതട്ടിപ്പും നടത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി മരിച്ചെന്ന് കരുതിയെങ്കിലും 29 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസിന്റെ പിടിയിലായി. ജാമ്യം നേടി ഒളിവില്‍ പോയ മുതുകുളം തെക്ക് കൊല്ലംമുറിത്തറയില്‍ കോശി ജോണിനെയാണ് (സാജന്‍-57) കനകക്കുന്ന് പൊലീസ് അറസ്റ്റു ചെയ്തത്. 1995, 1998 വര്‍ഷങ്ങളില്‍ ഇയാള്‍ക്കെതിരെയെടുത്ത രണ്ടു കേസുകളിലായി ഹരിപ്പാട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മൂന്നര വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. പിന്നീട്, ജാമ്യം നേടിയ പ്രതി മുങ്ങുരയായിരുന്നു. ഇതിനിടെ, ഇയാള്‍ മരിച്ചതായും അഭ്യൂഹമുണ്ടായി. നേവി ഉദ്യോഗസ്ഥനായിരുന്ന കോശി ജോണ്‍ പിന്നീട് ഈ ജോലി ഉപേക്ഷിച്ചിരുന്നു. വടക്കേ ഇന്ത്യയിലും കേരളത്തിലുമായി മാറിമാറിയാണ് പ്രതി താമസിച്ചുവന്നിരുന്നത്. ചേര്‍ത്തല പൊലീസ് സ്റ്റേഷനിലും സ്ത്രീയുടെ പരാതിയില്‍ പ്രതിക്കെതിരെ കേസ് നിലവിലുണ്ട്. കനകക്കുന്ന് ഇന്‍സ്പെക്ടര്‍ എസ്. അരുണിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ട്രെയ്നില്‍ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഏറെക്കാലമായി പിടികിട്ടാതിരിക്കുന്ന പ്രതികളെ പിടികൂടാനുള്ള ജില്ല പൊലീസ് മേധാവി മോഹനചന്ദ്രന്‍ നായരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കായംകുളം…
Read More »