Crime
-
‘അന്ന് ബസില്‍ വച്ച് ലൈംഗികാതിക്രമം നേരിട്ടു’; തുറന്നു പറഞ്ഞ് സൂപ്പര്‍ താരം മോഹന്‍ ബാബുവിന്റെ മകളും നടിയുമായ ലക്ഷ്മി; ‘ബസില്‍ കയറിയത് ഒരേയൊരു ദിവസം, അന്നുകൊണ്ടു യാത്രയും നിര്‍ത്തി’
ബംഗളുരു: പൊതുസ്ഥലത്ത് പ്രത്യേകിച്ചും തിരക്കേറിയ ഇടങ്ങളില്‍ വച്ച് ലൈംഗികാതിക്രമം ഉണ്ടാകുന്നതിനെക്കുറിച്ചു വെളിപ്പെടുത്തലുമായി നടി. പ്രമുഖ നടി ലക്ഷ്മി മന്‍ചുവാണു കുട്ടിക്കാലത്തു നേരിട്ട അതിക്രമത്തെക്കുറിച്ചു തുറന്നു പറഞ്ഞത്. തെലുഗു സൂപ്പര്‍താരം മോഹന്‍ ബാബുവിന്റെ മകളാണ് ലക്ഷ്മി. കൗമാര കാലത്ത് തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ചാണ് അവര്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് ലക്ഷ്മി പറയുന്നു. സൂപ്പര്‍താരത്തിന്റെ മകളായിരുന്നതിനാല്‍ തന്നെ സ്‌കൂളിലേക്ക് പോകാന്‍ പ്രത്യേക വണ്ടിയും ഡ്രൈവറും ഒരു ബോഡി ഗാര്‍ഡും സദാ ഉണ്ടായിരുന്നു. അമ്മയും തന്നെ സ്‌കൂളിലേക്ക് ആക്കുന്നതിനായി പതിവായി വന്നിരുന്നുവെന്നും ലക്ഷ്മി ഓര്‍ത്തെടുത്തു. എന്നാല്‍ ഹാള്‍ ടിക്കറ്റ് വാങ്ങുന്നതിനായി ഒരു ദിവസം സ്‌കൂളില്‍ നിന്ന് ക്ലാസിലെ എല്ലാവരെയും അധ്യാപകര്‍ ഒരു ബസില്‍ കയറ്റി സെന്ററിലേക്ക് കൊണ്ടുപോയി. എന്നാല്‍ ആ യാത്രയ്ക്കിടെ ഒരാള്‍ തന്നെ മോശമായി തൊട്ടുവെന്നും വല്ലാത്ത ബുദ്ധിമുട്ടും പേടിയും തോന്നിയെന്നും ലക്ഷ്മി പറയുന്നു. ഭയന്ന് വിറച്ചു പോയ താന്‍ സുഹൃത്തുക്കളോട് വിവരം പറഞ്ഞുവെന്നും…
Read More » -
കൊച്ചിയിൽ 4 വയസുകാരിയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം ചട്ടുകം ചൂടാക്കി പൊള്ളിച്ചു; അമ്മ അറസ്റ്റിൽ
കൊച്ചി മരടിൽ നാലു വയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച അമ്മ അറസ്റ്റിൽ. കാട്ടിത്തറയിൽ താമസിക്കുന്ന കൊടുങ്ങല്ലൂർ സ്വദേശിനിയാണ് അറസ്റ്റിലായത്. സ്കൂൾ അധികൃതരുടെ പരാതിയിലാണ് അമ്മ പിടിയിലായത്. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം അമ്മ പൊള്ളലേപ്പിച്ചു. കുട്ടിക്ക് കൃത്യമായി ഭക്ഷണം നൽകിയിരുന്നില്ല. അവശ നിലയിലായിരുന്നു കുട്ടിയെ ആശുപത്രിയിലാക്കിയ ശേഷം നിലവിൽ ചൈൽഡ് ലൈനിന്റെ സംരക്ഷണത്തിലാണ്. നാല് വയസുകാരിയുടെ മൂത്ത സഹോദരനെയും അമ്മ പതിവായി ഉപദ്രവിച്ചിരുന്നു. കുട്ടികളുടെ അച്ഛന്റെയും അമ്മൂമ്മയുടെയും സാന്നിധ്യത്തിലായിരുന്നു അമ്മയുടെ അതിക്രമങ്ങൾ. കേസിൽ ഇവരെയും പ്രതിചേർത്തേക്കും. സ്കൂൾ അധികൃതരുടെ പരാതിയെത്തുടർന്നാണ് പൊലീസ് അമ്മയെ അറസ്റ്റ് ചെയ്തത്. അനുസരണക്കേട് കാണിക്കുമ്പോഴാണ് കുട്ടിയെ ശിക്ഷിച്ചതെന്നാണ് അമ്മയുടെ മൊഴി. മുൻപും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്നും ഒപ്പമുള്ള മൂത്ത കുട്ടിക്കും സമാനമായ രീതിയിൽ ഉപദ്രവം ഏറ്റിട്ടുണ്ടെന്നും സ്കൂൾ അധികൃതർ നടത്തിയ അന്വേഷണത്തിൽ കുട്ടി വെളിപ്പെടുത്തി.
Read More » -
ബംഗളുരു വിമാനത്താവളത്തിലെ അതീവ സുരക്ഷാ മേഖലയില്‍ വടിവാള്‍ ആക്രമണം; യാത്രക്കാര്‍ നോക്കിനില്‍ക്കേ ചാടിവീണ് യുവാവ്; കീഴ്‌പ്പെടുത്തിയത് സാഹസികമായി
ബെംഗളൂരു വിമാനത്താവളത്തിലെ അതീവ സുരക്ഷാ മേഖലയില്‍ വടിവാള്‍ ആക്രമണം. ടാക്സി ഡ്രൈവര്‍ തമ്മിലുള്ള പോരിനൊടുവില്‍ യാത്രക്കാര്‍ നോക്കിനില്‍ക്കെ വടിവാളുമായി യുവാവ് ചാടിവീണത്. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുടെ അവസരോചിത ഇടപെടലില്‍ അക്രമിയെ കീഴ്പെടുത്തുകയായിരുന്നു. ടെര്‍മിനല്‍ ഒന്നില്‍ നിരവധി യാത്രക്കാര്‍ നോക്കിനില്‍ക്കെയായിരുന്നു ആക്രമണം. നീളമുള്ള വടിവാളുമായി ഒരാള്‍ ഓടിവരുന്നു. ജീവഭയത്താല്‍ യാത്രക്കാര്‍ക്കിടയിലൂടെ ഓടിരക്ഷപെടുന്നു. അതീവ സുരക്ഷാ മേഖലയില്‍ വടിവാളുമായി ആക്രമിയെത്തിയതു ഞായറാഴ്ച രാത്രി പന്ത്രണ്ടുമണിയോടെയാണ്. അക്രമിയെ കണ്ടയുടന്‍ സമീപത്തുണ്ടായിരുന്ന സി.എസ്.എഫ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് അക്രമിയെ കീഴ്പെടുത്തുകയായിരുന്നു. വിമാനത്താവളത്തിലെ ടാക്സി ഡ്രൈവര്‍മാര്‍ തമ്മിലുള്ള വൈര്യമാണു ആക്രണത്തിലെത്തിയത്. ടാക്സി ഡ്രൈവറായ സൊഹാലി അഹമ്മദാണ് അക്രമി. ടാക്സി ഡ്രൈവര്‍മാരായ ജഗദീഷ്,രേണുകുമാര്‍, ഗംഗാധര്‍ അഗഡി എന്നിവരും സൊഹാലിയും തമ്മില്‍ നേരത്തെ ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ തുടര്‍ച്ചായിട്ടായിരുന്നു ആക്രണം. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ കീഴ്പെടുത്തിയ പ്രതിയെ പിന്നീട് വിമാനത്താവള പൊലീസിനു കൈമാറി.
Read More » -
പതിനെട്ടുകാരന്‍ കുത്തേറ്റു മരിച്ചു ; സംഭവം തിരുവനന്തപുരം നഗരത്തില്‍ ; കുത്തേറ്റത് തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥതയ്‌ക്കെത്തിയപ്പോള്‍ ; ഒരാള്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിനെട്ടുകാരന്‍ കുത്തേറ്റ് മരിച്ചു. രാജാജി നഗര്‍ സ്വദേശി അലന്‍ ആണ് മരിച്ചത്. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. തിരുവനന്തപുരം നഗരത്തില്‍ തൈക്കാട് ശാസ്താ ക്ഷേത്രത്തിന് സമീപത്തു വെച്ചായിരുന്നു കൊലപാതകം. സംഭവത്തില്‍ തൈക്കാട് സ്വദേശിയായ ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഫുട്‌ബോള്‍ കളിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ജഗതി കോളനി ചെങ്കല്‍ചൂള ( രാജാജി നഗര്‍) വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മധ്യസ്ഥതയ്ക്ക് എത്തിയതായിരുന്നു കൊല്ലപ്പെട്ട അലന്‍. കൂട്ടയടിക്കിടെയാണ് കത്തിക്കുത്ത് ഉണ്ടായത്. മുപ്പതോളം വിദ്യാര്‍ഥികള്‍ സംഭവം നടക്കുമ്പോള്‍ പരിസരത്താണ് ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. അലന്റെ നെഞ്ചിലാണ് കുത്തേറ്റത്. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
Read More » -
ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ ഇന്ത്യയില്‍ നിന്ന് ഹസീനയെ ആവശ്യപ്പെട്ട് ബംഗ്ലാദേശ് ; തല്‍ക്കാലം ഹസീനയെ വിട്ടുകൊടുക്കില്ലെന്ന സൂചന നല്‍കി ഇന്ത്യ
ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ. 2024-ല്‍ രാജ്യത്ത് നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്തിയ കേസിലാണ് ഇവര്‍ക്ക് ഇന്റര്‍നാഷനല്‍ ക്രൈംസ് ട്രൈബ്യൂണല്‍ ഓഫ് ബംഗ്ലാദേശ് വധശിക്ഷ വിധിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനാണ് ഷെയ്ഖ് ഹസീനയെ വിചാരണ ചെയ്യാന്‍ പ്രത്യേക ട്രൈബ്യൂണല്‍ അനുമതി നല്‍കിയത്. അധികാരം ഉപയോഗിച്ച് മാനവികതയ്ക്കുമേല്‍ ഹസീന ആക്രമണം നടത്തിയതായി കോടതി വിലയിരുത്തി. വിദ്യാര്‍ത്ഥികള്‍ക്കു നേരെ ഉണ്ടായ വെടിവെയ്പ്പിനെക്കുറിച്ച് ഇവര്‍ക്ക് അറിവുണ്ടായിരുന്നുവെന്നും കോടതി പറഞ്ഞു. പ്രതിഷേക്കാര്‍ക്ക് നേരെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ആക്രമണം നടത്താന്‍ ഷെയ്ഖ് ഹസീന നിര്‍ദേശിച്ചു. പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട അബു സയ്യിദ് എന്ന വിദ്യാര്‍ഥിയുടെ മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട് ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തി തിരുത്തിയതിന് തെളിവുണ്ടെന്നും കോടതി പറഞ്ഞു. മുന്‍ ആഭ്യന്തരമന്ത്രി അസദുസ്മാന്‍ ഖാന്‍ കമല്‍, പൊലീസ് ഐജി ചൗധരി അബ്ദുല്ല അല്‍ മാമുന്‍ എന്നിവരും കേസുകളില്‍ പ്രതികളാണ്. രാഷ്ട്രീയ അഭയം തേടിയ ഹസീന നിലവില്‍ ഇന്ത്യയിലാണുള്ളത്. പദവികള്‍ രാജിവെച്ച് ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു…
Read More » -
ചെങ്കോട്ട സ്‌ഫോടനം; വിദേശ ഭീകര സംഘടനകള്‍ക്ക് പങ്ക്; തെളിവുകള്‍ ലഭിച്ചു; ബാബ്‌റി മസ്ജിദിന് പകരം വീട്ടും എന്ന് പിടിയിലായ വനിത ഡോക്ടര്‍ പറഞ്ഞിരുന്നതായി സൂചന
രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്‌ഫോടനത്തില്‍ വിദേശത്തുള്ള ഭീകര സംഘടനകളുടെ പങ്കിന് കൂടുതല്‍ തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഭീകര സംഘത്തോടൊപ്പം അറസ്റ്റിലായ വനിതാ ഡോക്ടര്‍ ഷഹീന് ലഷ്‌കര്‍ ഇ തയ്ബയുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘം പിടിച്ചെടുത്ത ഡയറി കുറിപ്പില്‍ നിന്നാണ് സൂചന കിട്ടിയത്. പാക്കിസ്ഥാനിലെ കൊടും ഭീകരന്‍ മസൂദ് അസറിന്റെ അനന്തരവന്റെ ഭാര്യയുമായി അടുത്ത ബന്ധം ഷഹീന് ഉണ്ടെന്നും, ഇവരെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും നേരത്തെ കണ്ടെത്തിയിരുന്നു. ബാബ്‌റി മസ്ജിദിന് പകരം വീട്ടും എന്ന ന്യായീകരണമാണ് ഷഹീന്‍ ഭീകരസംഘടനകളുമായുള്ള ബന്ധത്തിന് നല്കിയിരുന്നത്. ഡിസംബര്‍ ആറിന് സ്‌ഫോടന പരമ്പര നടത്താനുള്ള നീക്കവും ഇതിന്റെ ഭാഗമമായിരുന്നു. തുര്‍ക്കിയില്‍ നിന്നാണ് ഭീകര സംഘത്തിന് നിര്‍ദേശങ്ങള്‍ ലഭിച്ചതെന്ന് സൂചനകളുണ്ടായിരുന്നു. അബു ഉകാസയെന്ന പേരിലാണ് സന്ദേശങ്ങള്‍ കിട്ടിയതെന്നും ഇയാള്‍ ഡോക്ടര്‍മാരുമായി സമ്പര്‍ക്കത്തിലായിരുന്നെന്നും അന്വേഷണ സംഘം കണ്ടെത്തി. ചാവേറായ ഡോക്ടര്‍ ഉമര്‍ നേരത്തെ ഉപയോഗിച്ച ഫോണുകളില്‍ ഇത് സംബന്ധിച്ചടക്കം നിര്‍ണായക തെളിവുകളുണ്ടാകുമെന്നാണ് പ്രതീക്ഷ. ഈ ഫോണിനായി തെരച്ചില്‍ ഊര്‍ജിതമാക്കി.
Read More » -
ചെങ്കോട്ട സ്‌ഫോടനം ; അല്‍ഫലാ സര്‍വകലാശാലയുടെ ചെയര്‍മാനെ ചോദ്യം ചെയ്യും ; ഹാജരാകാന്‍ നോട്ടീസ് നല്‍കി
ന്യൂഡല്‍ഹി : ചെങ്കോട്ട സ്‌ഫോടനക്കേസില്‍ അല്‍ഫലാ സര്‍വകലാശാല ചെയര്‍മാനെ ചോദ്യം ചെയ്യും. അല്‍ഫലാ സര്‍വകലാശാലയുടെ ചെയര്‍മാന് ഡല്‍ഹി പോലീസ് നോട്ടീസ് അയച്ചു. അല്‍ഫലാ സര്‍വകലാശാല ചെയര്‍മാന്‍ ജാവേദ് അഹമ്മദിനാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഭീകരരുമായി ബന്ധപ്പെട്ട കേസിലും വ്യാജരേഖാ കേസിലുമാണ് നടപടി. സ്‌ഫോടനവുമായി ബന്ധപ്പെട്ട് കശ്മീരി വിദ്യാര്‍ത്ഥികളും ഇവര്‍ക്ക് വീട് വാടകയ്ക്ക് നല്‍കിയവരും ഉള്‍പ്പെടെ 2000 പേരില്‍ നിന്ന് വിവരങ്ങള്‍ തേടിയെന്ന് ഫരീദാബാദ് പോലീസ് പറഞ്ഞു.
Read More » -
ബിഎല്‍ഒയുടെ ആത്മഹത്യ ; കോണ്‍ഗ്രസ് അസംബന്ധം പ്രചരിപ്പിക്കുന്നുവെന്ന് ഇ.പി.ജയരാജന്‍ ; അനീഷിന്റെ കുടുംബത്തെ യുഡിഎഫ് അപമാനിക്കുന്നു ;
കണ്ണൂര്‍: കണ്ണൂരില്‍ ബിഎല്‍ഒ അനീഷ് ജോര്‍ജ് ജീവനൊടുക്കിയ സംഭവത്തില്‍ കോണ്‍ഗ്രസ് അസംബന്ധം പ്രചരിപ്പിക്കുന്നുവെന്ന് സിപിഐഎം നേതാവ് ഇപി ജയരാജന്‍. ബിഎല്‍ഒ ജീവനൊടുക്കിയ സംഭവം വളരെ ദുഃഖകരമാണ്. അതില്‍ പങ്കാളിയാകുന്നതിന് പകരം തെറ്റായി വ്യാഖ്യാനിച്ച് ആ ജീവനക്കാരനെയും കുടുംബത്തെയും അപമാനിക്കാന്‍ കോണ്‍ഗ്രസും യുഡിഎഫും പുറപ്പെടാന്‍ പാടില്ലായിരുന്നുവെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു. അനീഷിന്റെ കുടുംബം തന്നെ പറഞ്ഞിട്ടുണ്ട് മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്ന്. നിലവാരം ഇല്ലാത്ത കോണ്‍ഗ്രസ് പറയുന്നത് ഈ പ്രശ്‌നത്തില്‍ വലുതാക്കി കാണിക്കരുത്. തിരുവനന്തപുരത്ത് ഇരിക്കുന്ന വി.ഡി.സതീശന് ഇക്കാര്യം എങ്ങനെ അറിയാമെന്ന് ജയരാജന്‍ ചോദിച്ചു. കളക്ടര്‍ക്ക് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ പരിമിതി ഉണ്ടാകുമെന്ന് ജയരാജന്‍ പറഞ്ഞു.
Read More » -
ബംഗ്ലാദേശ് കലാപക്കേസ് ; മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കുറ്റക്കാരിയെന്ന് കോടതി ; ചുമത്തിയിട്ടുള്ളത് വധശിക്ഷ വരെ കിട്ടാന്‍ സാധ്യതയുള്ള വകുപ്പുകള്‍
ധാക്ക: ബംഗ്ലാദേശ് കലാപക്കേസില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കുറ്റക്കാരിയെന്ന് കോടതി. ഷെയ്ഖ് ഹസീന മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം ചെയ്തുവെന്ന് കോടതി നിരീക്ഷിച്ചു. വിദ്യാര്‍ഥികള്‍ക്ക് എതിരായ വെടിവെപ്പിനെ കുറിച്ചു ഹസീനക്ക് അറിയാമായിരുന്നുവെന്നും പ്രതിഷേധക്കാര്‍ക്ക് നേരെ ഗുരുതരമായി പരിക്കേല്പ്പിക്കുന്ന ആയുധങ്ങള്‍ ഉപയോഗിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി. ധാക്കയിലെ പ്രത്യേക ട്രിബ്യൂണലാണ് ഇന്നലെ ഷെയ്ഖ് ഹസീനക്കെതിരെ വിധി പറഞ്ഞത്. കൂട്ടക്കൊല, പീഡന തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഹസീനയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. ബംഗ്ലാദേശില്‍ പ്രക്ഷോഭം ഉണ്ടായതിനെ തുടര്‍ന്ന് 2024 ഓഗസ്റ്റിലാണ് ഹസീന അധികാരം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തത്. വധശിക്ഷ വരെ കിട്ടാന്‍ സാധ്യതയുള്ള വകുപ്പുകളാണ് ഹസീനയ്ക്ക് എതിരെ ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ജൂലൈ 15 മുതല്‍ ഓഗസ്റ്റ് 15 വരെ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം അടിച്ചമര്‍ത്തിയതുമായി ബന്ധപ്പെട്ടാണ് ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഷെയ്ഖ് ഹസീന ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളാണുള്ളത്. വിദ്യാര്‍ഥി പ്രക്ഷോഭത്തെ ക്രൂരമായി അടിച്ചമര്‍ത്തിയെന്നതാണ് ഹസീനയ്ക്കും മറ്റു രണ്ടുപേര്‍ക്കും എതിരായ കുറ്റം. ഷെയ്ഖ് ഹസീനയുടെ അഭാവത്തിലായിരുന്നു കേസുകളില്‍ വിചാരണ നടന്നത്.…
Read More »
