ചെന്നൈ: ഗാര്‍ഹിക ജോലിക്കാരിയായ 18കാരിയെ പീഡിപ്പിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ഡിഎംകെ നേതാവ് കരുണാനിധിയുടെ മകനും മരുമകള്‍ക്കുമെതിരെ ചെന്നൈ പൊലീസ് കേസെടുത്തതായി റിപ്പോര്‍ട്ട്. കേസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് വിസമ്മതിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. പീഡനമേറ്റ പെണ്‍കുട്ടിയെ ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടി മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന് തയ്യാറെടുക്കുകയായിരുന്നു. കോച്ചിങ്ങിന് ചേരാന്‍ പണം കണ്ടെത്താനായിരുന്നു ജോലി ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷമായി കരുണാനിധിയുടെ മകന്റെ വീട്ടിലാണ് ജോലി ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. ശരീരത്തില്‍ മുറിവേറ്റ പാടുകളും സിഗരറ്റ് ഉപയോ?ഗിച്ച പൊള്ളിച്ച അടയാളങ്ങളും കണ്ടെത്തിയതായി പൊലീസ് പറയുന്നു.
‘യുവതിയെ ചികിത്സയ്ക്കായി ഉളുന്ദൂര്‍പേട്ടയിലെ ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെയുള്ള ഡോക്ടര്‍മാരാണ് പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചത്. പരാതി നല്കാന് പെണ്‍കുട്ടിയോട് ആവശ്യപ്പെടുകയാണ്. കേസ് ഒഴിവാക്കാന്‍ ശ്രമിക്കുന്നതായി സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു. സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ച അടയാളങ്ങള്‍ പഴക്കമുള്ളതാണെന്നും കൂടുതല്‍ അന്വേഷണത്തിന് ശേഷമേ വ്യക്തത വരൂവെന്നും പൊലീസ് പറയുന്നു. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ആരോപണം ഉന്നയിക്കുന്നതെന്ന് ആരോപണ വിധേയര്‍ പറഞ്ഞു.