Crime

  • ബന്ധുവിനെ മര്‍ദിച്ചത് ചോദിക്കാനെത്തി: യുവാവിനെ ബീയര്‍ കുപ്പിക്ക് കുത്തിക്കൊന്നു

    തിരുവനന്തപുരം: മലയന്‍കീഴില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ ബീയര്‍ കുപ്പികൊണ്ട് കുത്തിക്കൊന്നു. കാരങ്കോട്ട്‌കോണം സ്വദേശി ശരത് (24) ആണ് കൊല്ലപ്പെട്ടത്. കുത്തേറ്റ അഖിലേഷ് എന്നയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബീയര്‍ക്കുപ്പി പൊട്ടിച്ച് യുവാക്കളെ കുത്തിയ മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണു സംഭവം. സമീപത്തെ ക്ഷേത്രത്തില്‍ കഴിഞ്ഞവര്‍ഷം നടന്ന ഉത്സവത്തില്‍ മൈക്ക് സെറ്റ് കെട്ടിയതുമായി ബന്ധപ്പെട്ട് മദ്യപാനത്തിനിടെ തര്‍ക്കമുണ്ടായി. തര്‍ക്കം രൂക്ഷമായതോടെ സമീപവാസിയായ രാജേഷ് ഇവിടേക്ക് എത്തി. പിന്നീട് രാജേഷും അരുണും തമ്മില്‍ തര്‍ക്കമുണ്ടാവുകയും രാജേഷിനെ അരുണ്‍ മര്‍ദിക്കുകയും ചെയ്തു. ഇത് ചോദിക്കാനെത്തിയ രാജേഷിന്റെ ബന്ധുക്കളായ ശരത്, അഖിലേഷ് എന്നിവരെ ബീയര്‍ക്കുപ്പി കൊണ്ടു കുത്തുകയായിരുന്നു.  

    Read More »
  • പശ്ചിമബംഗാളില്‍നിന്ന് ലഹരി കടത്ത്; 18 കിലോ കഞ്ചാവുമായി കുടിയേറ്റ തൊഴിലാളികള്‍ അറസ്റ്റില്‍

    മലപ്പുറം: പശ്ചിമബംഗാളില്‍നിന്ന് എടക്കരയിലേക്ക് തീവണ്ടി മാര്‍ഗ്ഗം കടത്തിക്കൊണ്ടുവന്ന 18 കിലോ കഞ്ചാവുമായി നാല് ഇതര സംസ്ഥാന തൊഴിലാളികള്‍ പോലീസ് പിടിയിലായി. എടക്കര പോലീസ് ഇന്‍സ്പെക്ടര്‍ എസ്. അനീഷിന്റെ നേതൃത്വത്തില്‍ എടക്കര പോലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ശനിയാഴ്ച രാവിലെ 9.00 മണിയോടെ മുട്ടിക്കടവ് പൂച്ചക്കുത്ത് വെച്ച് പ്രതികള്‍ പിടിയിലായത്. പശ്ചിമബംഗാള്‍ സൗത്ത് 24 പര്‍ഗാനസ് സ്വദേശികളായ അംജത് ഖാന്‍ (32), ഖുശിബുള്‍ (43), അബ്ദുള്‍ റഹ്‌മാന്‍ (23), കരീം ഖാന്‍ (24) എന്നിവരെയാണ് എസ്.ഐ. സി.പി. റോബര്‍ട്ട് അറസ്റ്റ് ചെയ്തത്. അവധിയെടുത്ത് നാട്ടിലേക്ക് പോകുന്ന തൊഴിലാളികള്‍ അവിടെനിന്ന് കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് ശേഖരിച്ച് ജില്ലയിലെ ഏജന്റുമാര്‍ക്ക് കൈമാറുകയാണ് പതിവ്. ജില്ലയിലേയ്ക്ക് ലഹരിമരുന്ന് കടത്തി വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായത്. വിപണിയില്‍ അഞ്ചുലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവാണ് ഇവരില്‍നിന്ന് പിടികൂടിയത്. ഇതരസംസ്ഥാന തൊഴിലാളികള്‍ മുഖേന കഞ്ചാവ് കടത്തുന്ന സംഘങ്ങളേക്കുറിച്ചും ഏജന്റുമാരെ കുറിച്ചും ജില്ലാ പോലീസ് മേധാവി ശശിധരന്…

    Read More »
  • ‘ആ’ സത്യം പറയാതിരിക്കാന്‍ ഭാര്യയ്ക്ക് ക്രൂരമര്‍ദനവും ഭീഷണിയും; യുവാവ് പിടിയിലായതോടെ ചുരുളഴിഞ്ഞത് സിനിമയെ വെല്ലുന്ന ട്വിസ്റ്റ്

    ലക്നൗ: യുപിഎസ്സി പരീക്ഷ പാസായെന്ന് കളളം പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥയെ വിവാഹം ചെയ്ത യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗോണ്ട സ്വദേശിയായ വിജയ് സിംഗാണ് (22) അറസ്റ്റിലായത്. യുവതിയെ നിരന്തരമായി മര്‍ദ്ദിച്ചതിന് പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് സത്യത്തിന്റെ ചുരുളഴിഞ്ഞത്. പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് യുവാവ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷമാണ് ഇരുവരും വിവാഹിതരായത്. യുപിഎസ്സി പരീക്ഷ പാസായെന്നും ഈ വര്‍ഷം ജോലിക്കായുളള ബാക്കി നടപടികള്‍ നടക്കുമെന്നും വിജയ് യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. എന്നാല്‍ അടുത്തിടെ ജോലിയെക്കുറിച്ച് യുവതി ഇയാളോട് ചോദിക്കുകയും വഴക്കിടുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. തുടര്‍ന്നാണ് വിജയ് മുന്‍പ് ഭാര്യയ്ക്ക് കാണിച്ചുകൊടുത്ത ജോലി സംബന്ധമായ രേഖകള്‍ വ്യാജമാണെന്ന് മനസിലാക്കിയത്. ഈ വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് വിജയ് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലയാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്. പ്രതി ഭാര്യയെ മാനസികമായും ശാരീരകമായും ഉപദ്രവിച്ചതായും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വിജയ്‌ക്കെതിരെ വഞ്ചന, വ്യാജരേഖ തയ്യാറക്കല്‍, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്…

    Read More »
  • വീഡിയോ കോളില്‍ വിദ്യാര്‍ഥിനിയോട് അശ്ലീലം; ഞെരമ്പന്‍ എഎസ്‌ഐയ്ക്കു സ്ഥലംമാറ്റം

    തിരുവനന്തപുരം: സയന്‍സ് ഫെസ്റ്റിവലിലെ വൊളന്റിയറായ വിദ്യാര്‍ഥിനിയെ വീഡിയോ കോള്‍ ചെയ്ത് അശ്ലീലം പറഞ്ഞ സംഭവത്തില്‍ എഎസ്‌ഐയ്ക്ക് സ്ഥലം മാറ്റം. കഠിനംകുളം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ: എ.കെ. നസീമിനെയാണ് സ്ഥലം മാറ്റിയത്. കാഞ്ഞിരംകുളം സ്റ്റേഷനിലേക്കാണു മാറ്റം. ഡിവൈഎസ്പി തിരുവനന്തപുരം റൂറല്‍ എസ്പിക്കു നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ വിളിക്കണമെന്ന് പറഞ്ഞാണ് ഇയാള്‍ വൊളന്റിയര്‍മാരായ പെണ്‍കുട്ടികള്‍ക്ക് നമ്പര്‍ നല്‍കിയിരുന്നത്. എന്നാല്‍, രാത്രിയില്‍ വീഡിയോ കോള്‍ വിളിച്ച് ശല്യം ചെയ്യുകയായിരുന്നു. വിളി പതിവായതോടെ ഇക്കാര്യം ചോദിക്കാന്‍ പെണ്‍കുട്ടി സഹവിദ്യാര്‍ഥിനികള്‍ക്കൊപ്പം എത്തി. വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തിയ ഇയാള്‍, രംഗം വഷളാകുമെന്നു മനസ്സിലായതോടെ ഓടി രക്ഷപ്പെട്ടിരുന്നു. അതേസമയം, വിദ്യാര്‍ഥിനിയോ ഫെസ്റ്റിവല്‍ അധികൃതരോ ഇയാള്‍ക്കെതിരെ ഇതുവരെ രേഖാമൂലം പരാതി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ നസീമിനെതിരായ നടപടി വകുപ്പു തലത്തില്‍ത്തന്നെ ഒതുങ്ങുമെന്നാണു വിവരം. ആരോപണമുയര്‍ന്ന കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ എഎസ്‌ഐ ജോലിക്കു ഹാജരായിട്ടില്ല. ഇതിനു മുന്‍പ് ജോലി ചെയ്തിരുന്ന സ്റ്റേഷനുകളിലും ഈ എഎസ്‌ഐയ്‌ക്കെതിരെ സമാന പരാതികള്‍ ഉയര്‍ന്നിരുന്നതായി ആരോപണമുണ്ട്.

    Read More »
  • വളാഞ്ചേരിയില്‍ യുവതി ഭര്‍തൃവീട്ടില്‍ മരിച്ച സംഭവം; ഭര്‍ത്താവും മാതാവും ചേര്‍ന്ന് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍

    മലപ്പുറം: വളാഞ്ചേരിയില്‍ യുവതിയെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ ബന്ധുക്കള്‍. യുവതിയെ ഭര്‍ത്താവും മാതാവും ചേര്‍ന്ന് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ മുഖ്യമന്ത്രി, ഡിജിപി, മനുഷ്യാവകാശ കമ്മിഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് കുടുംബം . കഴിഞ്ഞ ജനുവരി 25 ന് പുലര്‍ച്ചെയാണ് പട്ടാമ്പി വിളയൂര്‍,പേരടിയൂര്‍ സ്വദേശിനിയായ ഷാനി എന്ന റംഷീനയെ മലപ്പുറം വളാഞ്ചേരി പൈങ്കണ്ണൂരിലെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ മുകള്‍ നിലയില്‍ ജനലില്‍ ഷോളില്‍ തൂങ്ങി മരിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മുറിയിലെ അഞ്ചടിയോളം മാത്രമുള്ള ജനലിന്റെ കമ്പികളില്‍ ഷാള്‍ പലതവണ തിരിച്ചു കെട്ടി കഴുത്തില്‍ കുരുക്കി നിലത്ത് കാലുകുത്തിയ നിലയിലായിരുന്നു മൃതദേഹമെന്ന് ബന്ധുക്കള്‍ പറയുന്നു. മരണം കൊലപാതകമാണെന്നും ഭര്‍ത്താവും മാതാവും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്നും നേരത്തെയും വിവാഹസമയത്ത് നല്‍കിയ സ്വര്‍ണ്ണം കുറഞ്ഞു പോയി എന്നതുള്‍പ്പെടെ പറഞ്ഞു നിരന്തരമായി പീഡിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. ഭര്‍ത്താവ് ഫൈസലിനു മറ്റൊരു സ്ത്രീയുമായി…

    Read More »
  • കൊണ്ടോട്ടിയില്‍ വാഹന പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം; പൊലീസുകാരനും യുവാവും തമ്മില്‍ നടുറോഡില്‍ മല്‍പ്പിടിത്തം

    മലപ്പുറം: കൊണ്ടോട്ടി പുളിക്കലില്‍ പൊലീസുകാരനും യുവാവും തമ്മില്‍ മല്‍പ്പിടിത്തം. വാഹന പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മല്‍പ്പിടിത്തത്തില്‍ കലാശിച്ചത്. സംഭവത്തില്‍ കൊണ്ടോട്ടി സ്വദേശി നൗഫലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിനെതിരെ പരാതിയുമായി നൗഫലിന്റെ കുടുംബം രംഗത്തുവന്നു. കൊണ്ടോട്ടിയില്‍ നടുറോഡില്‍ വച്ചാണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവറായ നൗഫലും പൊലീസുകാരനും തമ്മിലുള്ള തര്‍ക്കം മല്‍പ്പിടിത്തത്തില്‍ കലാശിക്കുകയായിരുന്നു. ഓട്ടോറിക്ഷ മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉണ്ടായത്. വാക്കേറ്റത്തിനിടെ യുവാവിനെ സിവില്‍ പൊലീസ് ഓഫീസര്‍ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചു. കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെ ഉണ്ടായ പിടിവലിയുടെയും മല്‍പ്പിടിത്തത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പിന്നാലെയാണ് നൗഫലിന്റെ കുടുംബം പൊലീസുകാരനെതിരെ പരാതിയുമായി രംഗത്തുവന്നത്. ഓട്ടോറിക്ഷയില്‍ നൗഫലിന്റെ സഹോദരി ഉണ്ടായിരുന്നു. അവരും പൊലീസിനെതിരെ പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്.  

    Read More »
  • എഫ്.ബി ലൈവിനിടെ ശിവസേനാ നേതാവിന്റെ മകനെ വെടിവെച്ചുകൊന്നു; അക്രമി ജീവനൊടുക്കി

    മുബൈ: ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവിന്റെ മകനെ ഫെയ്സ്ബുക്ക് ലൈവിനിടെ വെടിവെച്ചുകൊന്നു. ഉദ്ദവ് വിഭാഗം മുന്‍ കൗണ്‍സിലറായിരുന്ന വിനോദ് ഗോസാല്‍ക്കറുടെ മകന്‍ അഭിഷേക് ഗോസാല്‍ക്കര്‍ ആണ് കൊല്ലപ്പെട്ടത്. അഭിഷേകിനൊപ്പം ഫെയ്സ് ബുക്ക് ലൈവ് ചെയ്തിരുന്നയാളാണ് വെടിയുതിര്‍ത്തത്. ഇയാള്‍ പിന്നീട് സ്വയംവെടിവെച്ചു ജീവനൊടുക്കി. മുംബൈ ദഹിസര്‍ ഏരിയയിലെ എംഎച്ച്ബി കോളനി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. മൗറിസ് ഭായ് എന്നറിയപ്പെടുന്ന മൗറിസ് നൊരോന്‍ഹ എന്നയാളുടെ ഓഫീസിനുള്ളിലാണ് സംഭവം. ഇയാള്‍ തന്നെയാണ് അഭിഷേകിനുനേരെ വെടിയുതിര്‍ത്തത് എന്നാണ് റിപ്പോര്‍ട്ട്. ഇരുവരും തമ്മില്‍ നേരത്തെ ചില പ്രശ്നങ്ങള്‍ നിലനിന്നിരുന്നുവെങ്കിലും അടുത്തിടെ രമ്യതയിലാക്കിയിരുന്നു. തുടര്‍ന്ന് ഒരു പരിപാടിക്കായി അഭിഷേകിനെ ഓഫീലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കൊലപാതക കാരണം വ്യക്തമല്ല. ഉദ്ദവ് താക്കറെ വിഭാഗം മുന്‍ കൗണ്‍സിലറാണ് വിനോദ് ഗോസാല്‍ക്കര്‍. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവം മുഴുവന്‍ ഫേസ്ബുക്കില്‍ ലൈവായി പോയിരുന്നു.

    Read More »
  • ബസില്‍ തര്‍ക്കം; വിദ്യാര്‍ഥിയുടെ നെഞ്ചില്‍ കടിച്ച് കണ്ടക്ടര്‍

    കൊച്ചി: സ്വകാര്യ ബസ്സില്‍ യാത്ര ചെയ്ത പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കണ്ടക്ടര്‍ കടിച്ചതായി പരാതി. നെഞ്ചിലാണ് കുട്ടിക്ക് കടിയേറ്റത്. ഇടപ്പള്ളി സെന്റ് ജോര്‍ജ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ കങ്ങരപ്പടി സ്വദേശി വിഎ കൃഷ്ണജിത്തിനാണ് പരിക്കേറ്റത്. കുട്ടി തൃക്കാക്കര സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ വൈകിട്ട് കങ്ങരപ്പടി റൂട്ടില്‍ ഓടുന്ന മദീന ബസ്സിലെ കണ്ടക്ടറില്‍ നിന്നാണ് ആക്രമണമുണ്ടായത്. ഇടപ്പള്ളിയില്‍ നിന്ന് ബസ്സില്‍ കയറിയതുമുതല്‍ തന്നോട് മോശമായാണ് കണ്ടക്ടര്‍ പെരുമാറിയത് എന്നാണ് കുട്ടി പറയുന്നത്. ബസ്സിനകത്ത് പലതവണ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി നിര്‍ത്തി. ഇവിടെ നിന്നാല്‍ പോരെ എന്ന് ചോദിച്ചതാണ് കണ്ടക്ടറെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് കണ്ടക്ടര്‍ കുട്ടിയോട് തര്‍ക്കിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. കടിക്കുക മാത്രമല്ല വിദ്യാര്‍ത്ഥിയുടെ മുഖത്തും ഇയാള്‍ അടിച്ചു. വിദ്യാര്‍ത്ഥിയുടെ നെഞ്ചില്‍ പല്ലുകൊണ്ടേറ്റ മുറിവിന്റെ പാടുണ്ട്. സംഭവത്തില്‍ പൊലീസിനും ബാലാവകാശ കമ്മിഷനും മോട്ടര്‍ വാഹന വകുപ്പിനും വിദ്യാര്‍ത്ഥി പരാതി നല്‍കി.

    Read More »
  • ജയലളിത നടയ്ക്കിരുത്തിയ ആനയ്ക്ക് ക്രൂരമര്‍ദനം; ഗുരുവായൂരില്‍ പാപ്പാന്‍മാര്‍ക്ക് സസ്പെന്‍ഷന്‍

    തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീവേലിക്ക് കൊണ്ടുവന്ന ആനകള്‍ക്ക് പാപ്പാന്റെ ക്രൂരമര്‍ദനം. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത നടയ്ക്കിരുത്തിയ കൃഷ്ണയെന്ന ആനയ്ക്കും കേശവന്‍കുട്ടി എന്ന ആനയ്ക്കുമാണ് പാപ്പാന്റെ ക്രൂരമര്‍ദനമേറ്റത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ആനക്കോട്ടയില്‍ കുളിക്കാന്‍ കൂട്ടാക്കാത്തതിനായിരുന്നു മര്‍ദനം. കേശവന്‍ കുട്ടി എന്ന ആനയെ തല്ലി എഴുന്നേല്‍പ്പിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഒരു മാസം മുമ്പുള്ള ദൃശ്യങ്ങളെന്നാണ് ആനക്കോട്ടയുടെ വിശദീകരണം. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ റിപ്പോര്‍ട്ട് തേടി. ആനക്കോട്ടയുടെ ചുമതലയുള്ള ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററോടാണ് റിപ്പോര്‍ട്ട് തേടിയത്. ആനക്കോട്ടയിലെത്തി ഡോക്ടര്‍മാര്‍ ആനകളെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് പരിശോധിച്ചാവും തുടര്‍ നടപടി സ്വീകരിക്കുക. സംഭവത്തിന് പിന്നാലെ രണ്ട് പാപ്പാന്‍മാരെ സസ്പെന്‍ഡ് ചെയ്തു.  

    Read More »
  • കുടിക്കാന്‍ വെള്ളംചോദിച്ചെത്തി, റിട്ട. എസ്.ഐയുടെ വീട്ടില്‍നിന്ന് മാല പൊട്ടിച്ചോടി; യുവതി പിടിയില്‍

    തിരുവനന്തപുരം: റിട്ട. എസ്.ഐ.യുടെ ഭാര്യയുടെ കഴുത്തില്‍ക്കിടന്ന നാലുപവന്റെ മാല കവര്‍ന്ന കേസിലെ പ്രതിയെ മണിക്കൂറുകള്‍ക്കകം വലയിലാക്കി നേമം പോലീസ്. വട്ടിയൂര്‍ക്കാവ് കരുംകുളം ഓമനവിലാസത്തില്‍ ജയലക്ഷ്മി(32)യെയാണ് പോലീസ് അറസ്റ്റുചെയ്തത്. ഇവരുടെ കൈയില്‍നിന്ന് കവര്‍ന്ന മാല കണ്ടെടുത്തു. വെള്ളായണി തെന്നൂര്‍ അങ്കലംപാട്ട് വീട്ടില്‍ റിട്ട. എസ്.ഐ. ഗംഗാധരന്‍ നായരുടെ ഭാര്യ ശാന്തകുമാരി(74)യുടെ കഴുത്തില്‍ക്കിടന്ന മാലയാണ് കവര്‍ന്നത്. ബുധനാഴ്ച ഉച്ചയോടെ, ഒരാളെക്കുറിച്ച് അന്വേഷിക്കാനെന്ന വ്യാജേനയെത്തിയ ജയലക്ഷ്മി, വയോധികരായ ദമ്പതികളോടു സൗഹൃദം കാണിക്കുകയും കുടിക്കാന്‍ വെള്ളം ആവശ്യപ്പെടുകയും ചെയ്തു. വെള്ളമെടുക്കാനായി അടുക്കളയിലേക്കു പോയ ശാന്തകുമാരിയുടെ പിന്നാലെ അകത്തുകയറിയ ജയലക്ഷ്മി വീട്ടില്‍ ആരുമില്ലെന്നു മനസ്സിലാക്കിയശേഷം ശാന്തകുമാരിയുടെ കഴുത്തില്‍ക്കിടക്കുന്ന മാലയുടെ കൊളുത്ത് ഇളകിക്കിടക്കുന്നതായി പറഞ്ഞു. ശാന്തകുമാരി മാല ഊരി കൈയിലെടുത്ത് പരിശോധിക്കുന്നതിനിടെ മാല തട്ടിയെടുത്ത് ഓടിയ യുവതി റോഡില്‍ സ്‌കൂട്ടറില്‍ കാത്തുനിന്ന മറ്റൊരു സ്ത്രീയുടെകൂടെ രക്ഷപ്പെടുകയായിരുന്നു. ഇവര്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി.യില്‍ പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ഇടപ്പഴിഞ്ഞി ഭാഗത്തുവെച്ച് വൈകിട്ട് പിടികൂടിയത്. കേസില്‍ പ്രതിയെ രക്ഷപ്പെടാന്‍…

    Read More »
Back to top button
error: