Crime

  • കൊണ്ടോട്ടിയില്‍ അധ്യാപികയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; അസ്വാഭാവിക മരണത്തിനു കേസ്

    മലപ്പുറം: കൊണ്ടോട്ടിയില്‍ അധ്യാപികയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി നഗരത്തിലെ ഗവ.എല്‍പി സ്‌കൂള്‍ അധ്യാപിക ആബിദയെ (35) ആണ് കൊളത്തൂര്‍ നീറ്റാണിമ്മലിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നു രാവിലെ 9 മണിയോടെയാണ് ആബിദയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. അധ്യാപകനായ ഭര്‍ത്താവ് ഷാജുദ്ദീന്‍ പുറത്തേക്കു പോയതായിരുന്നു. മക്കള്‍ മദ്രസയിലേക്ക് പോയതിനു ശേഷമാണ് സംഭവം. മദ്രസ വിട്ടെത്തിയ മക്കളാണ് മരിച്ച നിലയില്‍ ഉമ്മയെ കാണുന്നത്. കരച്ചില്‍ കേട്ട് സമീപത്തുള്ള വീട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. കൊണ്ടോട്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

    Read More »
  • കേരള സര്‍വകലാശാല പ്രിലിമിനറി പരീക്ഷയിലും ആള്‍മാറാട്ടം; അമല്‍ജിത്തിനായി അഖില്‍ ജിത്ത് പരീക്ഷയെഴുതി

    തിരുവനന്തപുരം: പിഎസ്സി പരീക്ഷയിലെ ആള്‍മാറാട്ട കേസിലെ പ്രതികള്‍ കേരള സര്‍വകലാശാല പ്രിലിമിനറി പരീക്ഷയിലും ആള്‍മാറാട്ടം നടത്തിയതായി റിപ്പോര്‍ട്ട്. കേരള സര്‍വകലാശാല പ്രിലിമിനറി പരീക്ഷയില്‍ അമല്‍ ജിത്തിന് വേണ്ടി പരീക്ഷ എഴുതിയത് സഹോദരന്‍ അഖില്‍ ജിത്താണെന്നാണ് പൊലീസ് കണ്ടെത്തല്‍. പൂജപ്പുരയില്‍ പിഎസ്സി പരീക്ഷക്കിടെ ആള്‍മാറാട്ടത്തിനിടെ അഖില്‍ ജിത്ത് ഹാളില്‍ നിന്നും ഇറങ്ങി ഓടിയിരുന്നു. പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യുകയാണ്. നേമം സ്വദേശികളായ അമല്‍ ജിത്ത്, അഖില്‍ ജിത്ത് എന്നിവര്‍ വെള്ളിയാഴ്ച വൈകീട്ടാണ് എസിജെഎം കോടതിയില്‍ കീഴടങ്ങിയത്. കേരള സര്‍വ്വകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷക്കിടെ ഉദ്യോഗാര്‍ഥികളുടെ ബയോ മെട്രിക് പരിശോധന നടക്കുന്നതിനിടെയാണ് ഒരു ഉദ്യോഗാര്‍ത്ഥി ഹാളില്‍ നിന്നും ഓടി രക്ഷപ്പെട്ടത്. പുറത്തിറങ്ങിയ ഇയാള്‍ മറ്റൊരാളോടൊപ്പം ബൈക്കില്‍ കയറി പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. അമല്‍ജിത്താണ് പ്രതിയെ ബൈക്കില്‍ രക്ഷപ്പെടുത്തിയതെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. അമല്‍ ജിത്തായിരുന്നു പരീക്ഷ എഴുതേണ്ടത്. മതില്‍ചാടിപ്പോയ ആള്‍ കയറി പോയ ബൈക്ക് അമല്‍ ജിത്തിന്റെതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അമല്‍ജിത്തിന്റെ…

    Read More »
  • ജാമ്യത്തിലിറങ്ങി മുങ്ങിയ മോഷണക്കേസിലെ പ്രതി 35 വര്‍ഷത്തിനുശേഷം പിടിയില്‍

    പാലക്കാട്: ചന്ദ്രനഗറില്‍ സീഡ് ഫാം ക്വാട്ടേഴ്‌സില്‍ വീട് കുത്തിത്തുറന്ന് നാലുപവന്‍ സ്വര്‍ണവും 6,000 രൂപയും കവര്‍ന്ന കേസില്‍ ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ കഴിഞ്ഞ പ്രതി 35 വര്‍ഷത്തിനുശേഷം പിടിയില്‍. എടപ്പള്ളി കണ്ടങ്ങാകുളം സ്വദേശിയായ നസീറിനെയാണ് (55) എറണാകുളത്തുനിന്ന് കസബ പോലീസ് അറസ്റ്റുചെയ്തത്. 1989-ലാണ് മോഷണം നടന്നത്. കേരളത്തിലും തമിഴ്‌നാട്ടിലുമായി നൂറിലധികം ഭവനഭേദനക്കേസിലെ പ്രതിയാണ് നസീറെന്ന് പോലീസ് പറഞ്ഞു. ആളില്ലാത്ത വീടുകള്‍ നോക്കിവെച്ച് രാത്രിയിലും പകല്‍സമയത്തും മോഷണം നടത്തിയിട്ടുണ്ട്. പാലക്കാട് കസബ പോലീസ് പഴയ കേസുകളില്‍ പിടികിട്ടാപുള്ളികളെ പിടികൂടുന്നതിനായി പ്രത്യേകസംഘം രൂപവത്കരിച്ചിരുന്നു. അതിനോടനുബന്ധിച്ച് നടന്ന അന്വേഷണത്തിലാണ് നസീര്‍ പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

    Read More »
  • സംവിധായകന്റെ വീട്ടിലെ മോഷണം: ദേശീയപുരസ്‌കാരം തിരിച്ചുനല്‍കി മോഷ്ടാക്കള്‍, ഒപ്പം മാപ്പപേക്ഷയും

    ചെന്നൈ: ദേശീയപുരസ്‌കാര ജേതാവായ തമിഴ്‌സംവിധായകന്‍ എം. മണികണ്ഠന്റെ വസതിയില്‍ നടന്ന മോഷണമായിരുന്നു തമിഴ്‌സിനിമാലോകത്തെ കഴിഞ്ഞദിവസത്തെ പ്രധാന ചര്‍ച്ചകളിലൊന്ന്. സംവിധായകന്റെ ഡ്രൈവറുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിക്കൊണ്ടിരിക്കേ സംഭവത്തില്‍ പുതിയൊരു വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്. കവര്‍ച്ച ചെയ്ത വസ്തുക്കളിലുണ്ടായിരുന്ന ദേശീയ പുരസ്‌കാരം മാത്രം തിരിച്ചുനല്‍കിയിരിക്കുകയാണ് മോഷ്ടാക്കള്‍. കഴിഞ്ഞദിവസമാണ് മണികണ്ഠന്റെ ഉസലംപട്ടിയിലെ വസതിയില്‍നിന്ന് ഒരുലക്ഷം രൂപയും അഞ്ച് പവന്‍ സ്വര്‍ണാഭരണങ്ങളും രണ്ട് ദേശീയ അവാര്‍ഡ് മെഡലുകളും മോഷണംപോയത്. ഇതിലെ ദേശീയ പുരസ്‌കാരത്തിന്റെ മെഡലുകളാണ് മോഷ്ടാക്കള്‍ കഴിഞ്ഞദിവസം രാത്രി തിരികെ നല്‍കിയത്. പോളിത്തീന്‍ കവറിലാക്കി വീടിന്റെ ഗേറ്റിനുമുകളില്‍ വെയ്ക്കുകയായിരുന്നു. ഒരു കത്തും ഇതിനൊപ്പം ഉണ്ടായിരുന്നു. തങ്ങളോട് ക്ഷമിക്കണമെന്നും നിങ്ങള്‍ അധ്വാനിച്ച് സമ്പാദിച്ച് നിങ്ങള്‍ക്കുള്ളതാണ് എന്നുമാണ് കത്തിന്റെ ഉള്ളടക്കം. മോഷ്ടാക്കള്‍ നാടുവിട്ടതായാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉസലംപട്ടിയിലാണ് എം മണികണ്ഠന്‍ ജനിച്ചത്. സിനിമാത്തിരക്കുകള്‍ കാരണം അദ്ദേഹം ചെന്നൈയിലാണ് താമസിക്കുന്നത്. മണികണ്ഠന്റെ ഉസലംപട്ടിയിലെ താമസസ്ഥലം സഹായിയുടേയും ഡ്രൈവറുടേയും മേല്‍നോട്ടത്തിലാണുള്ളത്. കഴിഞ്ഞദിവസം വീടിന്റെ ഗേറ്റ് തുറന്നുകിടക്കുന്നത് പുറത്തുപോയിവന്ന ഡ്രൈവറുടെ…

    Read More »
  • ബാറിലെ വെടിവെപ്പിനു പിന്നില്‍ ഗുണ്ടാസംഘം; കാര്‍ ഉപേക്ഷിച്ച് മറ്റൊരു വാഹനത്തില്‍ മുങ്ങി

    കൊച്ചി: കലൂര്‍ കത്രിക്കടവിലെ ബാറിലെ ജീവനക്കാരെ വെടിവെച്ച ശേഷം കടന്നുകളഞ്ഞ പ്രതികള്‍ ക്വട്ടേഷന്‍, ലഹരി മാഫിയ സംഘത്തിലുള്‍പ്പെട്ടവരെന്ന് വിവരം. പ്രതികളിലൊരാളും അങ്കമാലി സ്വദേശിയുമായ യുവാവ് പോലീസ് കസ്റ്റഡിയിലെന്നാണ് വിവരം. തിങ്കളാഴ്ച പുലര്‍ച്ചെ 12 മണിയോടെ ബാറിലെത്തിയ സംഘം മദ്യം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അതേസമയം, അക്രമത്തിന് ശേഷം നാലംഗ സംഘം സഞ്ചരിച്ച കാര്‍ മുടവൂരില്‍വെച്ച് ഉപേക്ഷിക്കുകയും മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് മറ്റൊരു വാഹനത്തില്‍ കയറി പോയെന്നും വിവരങ്ങളുണ്ട്. ബാറിലെയടക്കം സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മുമ്പ് ക്വട്ടേഷന്‍, ലഹരി മാഫിയ കേസുകളില്‍ പോലീസ് പിടിയിലായിട്ടുള്ളവരാണ് പ്രതികള്‍. അക്രമത്തിന് ശേഷം പ്രതികള്‍ മൂവാറ്റുപുഴ ഭാഗത്തേക്കാണ് പോയത്. സിസിടിവി കേന്ദ്രീകരിച്ചും പ്രതികളുടെ മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തത് എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍, അക്രമത്തിന് പിന്നാലെ പോലീസ് നടത്തിയ പരിശോധനയിലാണ് റിവോള്‍വറാണെന്ന് തിരിച്ചറിഞ്ഞത്. ബാര്‍…

    Read More »
  • ഐആര്‍എസ് ഓഫീസര്‍ ചമഞ്ഞ് ‘ലേഡി സിങ്ക’ത്തെ കല്യാണംകഴിച്ച് വഞ്ചിച്ചു, ക്ഷമിച്ചിട്ടും നാട്ടുകാരെ മുഴുവന്‍ പറ്റിച്ചു; വിവാഹതട്ടിപ്പുകാരന്‍ അറസ്റ്റില്‍

    ലഖ്‌നൗ: ഐആര്‍എസ് ഓഫീസറെന്ന വ്യാജേനെ വനിതാ ഡിഎസ്പിയെ കബളിപ്പിച്ച് വിവാഹം കഴിച്ച ശേഷം ലക്ഷങ്ങള്‍ തട്ടിയെടുത്ത വിവാഹതട്ടിപ്പുവീരന്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ ‘ലേഡി സിങ്കം’ എന്നറിയപ്പെടുന്ന 2012 ബാച്ചിലെ ഐപിഎസ് ഓഫീസറായ ശ്രേഷ്ഠ താക്കൂറാണ് കബളിപ്പിക്കപ്പെട്ടത്. 2018ലാണ് മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട രോഹിത് രാജ് എന്നയാളെ ശ്രേഷ്ഠ വിവാഹം കഴിക്കുന്നത്. 2008 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനാണെന്നും റാഞ്ചിയിലെ ഡെപ്യൂട്ടി കമ്മീണറാണ് താനെന്നുമാണ് രോഹിത് ശ്രേഷ്ഠയോട് പറഞ്ഞിരുന്നത്. കുടുംബം നടത്തിയ അന്വേഷണത്തില്‍ രോഹിത് എന്ന ഉദ്യോഗസ്ഥനുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍, വിവാഹശേഷം രോഹിത് രാജ് എന്ന ഐആര്‍എസ് ഉദ്യോഗസ്ഥനല്ല തന്റെ ഭര്‍ത്താവെന്നും ആ പേരില്‍ കബളിപ്പിച്ചതാണെന്നും ശ്രേഷ്ഠ മനസിലാക്കി. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ വനിതാ ഡിഎസ്പി തന്റെ ദാമ്പത്യ ജീവിതം തകരാതിരിക്കാന്‍ ഇത് രഹസ്യമാക്കി വച്ചു. എന്നാല്‍ തന്റെ ഭര്‍ത്താവ് തന്റെ പേരില്‍ മറ്റുള്ളവരെ പറ്റിക്കാന്‍ തുടങ്ങിയതോടെ ശ്രേഷ്ഠ രണ്ടു വര്‍ഷത്തിനു ശേഷം രോഹിതില്‍ നിന്നും വിവാഹമോചനം നേടുകയും ചെയ്തു. ഇതുകൊണ്ടൊന്നും പ്രശ്‌നം അവസാനിച്ചില്ല.…

    Read More »
  • മതിലില്‍ മൂത്രമൊഴിച്ചതിന്റെ പേരില്‍ വയോധികന്റെ വാരിയെല്ല് അടിച്ചൊടിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

    കൊല്ലം: മതിലിന്റെ ചുവട്ടില്‍ മൂത്രമൊഴിച്ചതിന്റെപേരില്‍ മധ്യവയസ്‌കന്റെ വാരിയെല്ല് കമ്പിവടികൊണ്ട് അടിച്ചൊടിച്ച കേസില്‍ രണ്ടുപേരെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുമാസംമുന്‍പാണ് കേസിനാസ്പദമായ സംഭവം. വെളിയം ആരൂര്‍കോണം കുന്നില്‍വീട്ടില്‍ രാംദാസി(65)നാണ് മര്‍ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് വെളിയം ലളിതാമന്ദിരത്തില്‍ ചന്തു (25), ബന്ധുവായ സുനില്‍കുമാര്‍ (44) എന്നിവരെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. വിവാഹത്തില്‍ പങ്കെടുത്തശേഷം മടങ്ങിവരികയായിരുന്ന രാംദാസ്, ചന്തുവിന്റെ വീടിന്റെ മുന്നിലെ മതിലില്‍ മൂത്രമൊഴിച്ചു. ഇത് ചോദ്യംചെയ്ത ചന്തുവും സുനില്‍കുമാറും ചേര്‍ന്ന് കമ്പവടി ഉപയോഗിച്ച് രാംദാസിനെ മര്‍ദിക്കുകയായിരുന്നു. പരിക്കേറ്റ രാംദാസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനുശേഷം പൂയപ്പള്ളി പോലീസില്‍ പരാതി നല്‍കി. പ്രതികളെ കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

    Read More »
  • കള്ളുഷാപ്പില്‍  സംഘര്‍ഷം, കോഴിക്കോട് സ്വദേശി കൊല്ലപ്പെട്ടു; 2 പ്രതികൾ പിടിയിൽ

         ആലപ്പുഴ: രാമങ്കരി കുന്നങ്കരി വാഴയില്‍ കള്ളുഷാപ്പില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കോഴിക്കോട് സ്വദേശിയായ യുവാവു കൊല്ലപ്പെട്ടു. രണ്ടുപേര്‍ അറസ്റ്റില്‍. കോഴിക്കോട് മാവൂര്‍ ചെറുപ്പപാറ വീട്ടില്‍ വേണുവിന്റെ മകന്‍ മുരളിയാണ് (37) മരിച്ചത്. കൊട്ടാരക്കര മൈലം ബംഗ്ലാതറ വീട്ടില്‍ ശ്രീക്കുട്ടന്‍ (24), ഷാപ്പ് ജീവനക്കാരന്‍ കോട്ടയം കുറിച്ചി  മട്ടാഞ്ചേരി വീട്ടില്‍ മെവിന്‍ എം.ജോയ് (27) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. സുഹൃത്തുക്കളായ മുരളിയും ശ്രീക്കുട്ടനും സംഭവം നടന്ന ഷാപ്പില്‍ ഇടയ്ക്കിടെ എത്താറുണ്ടായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ചില ദിവസങ്ങളില്‍ അവിടെ കിടന്നുറങ്ങാറുമുണ്ട്. മെബിന്റെ സഹോദരിയെ വിവാഹംകഴിച്ചു നല്‍കണമെന്നു മുരളി ആവശ്യപ്പെട്ടു. പറ്റില്ലെന്നു പറഞ്ഞതോടെ സഹോദരിയെ അസഭ്യം പറഞ്ഞു. അതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. അടിപിടിയായതോടെ ഒപ്പമുണ്ടായിരുന്ന ശ്രീക്കുട്ടനും മെബിനൊപ്പം ചേര്‍ന്ന് വിറകുകൊള്ളികൊണ്ട് മുരളിയെ അടിച്ചു നിലത്തുവീണതോടെ ഇരുവരും മുങ്ങിയെന്ന് പൊലീസ് പറഞ്ഞു . പുലര്‍ച്ചെ 5 മണിയോടെ ഷാപ്പ് മാനേജര്‍ക്കൊപ്പം ഇരുവരും ചേര്‍ന്നു മുരളിയെ ചങ്ങനാശേരി…

    Read More »
  • മദ്യലഹരിയില്‍ കൂട്ടുകാരന്റെ വീട്ടില്‍ വീട്ടമ്മയുടെ ആത്മഹത്യാശ്രമം; ജീവന്‍ രക്ഷിച്ചത് പോലീസ്

    ആലപ്പുഴ: പോലീസിന്റെ സമയോചിതമായ ഇടപെടലില്‍ ഒരു ജീവന്‍രക്ഷിച്ചു. ചേര്‍ത്തല എക്‌സ്-റേ കവലയ്ക്കു സമീപമുള്ള കൂട്ടുകാരന്റെ വീട്ടിലെത്തി ആത്മഹത്യക്കു ശ്രമിച്ച യുവതിയെയാണ് പോലീസ് വാതില്‍പൊളിച്ചു രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. ശനിയാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. ചേര്‍ത്തല പതിനൊന്നാം മൈല്‍ സ്വദേശിനിയായ 40 വയസ്സുള്ള യുവതിയെയാണ് രക്ഷപ്പെടുത്തിയത്. കൂട്ടുകാരനാണ് വിവരം പോലീസിനെ അറിയിച്ചത്.പോലീസെത്തി വീടിന്റെ വാതില്‍ പൊളിച്ചകത്തുകടക്കുമ്പോള്‍ ഇവര്‍ തൂങ്ങിനില്‍ക്കുകയായിരുന്നു. ഇതില്‍നിന്നാണു രക്ഷിച്ചത്. ഇരുവരും മദ്യലഹരിയിലായിരുന്നെന്നാണ് വിവരം. ഭര്‍ത്താവുമരിച്ച യുവതി ഇയാളുമായി സൗഹൃദത്തിലായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വീട്ടിലെത്തിയതത്രേ. എസ്.ഐ. സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജീഷ്, സാബു എന്നിവരെത്തിയാണ് രക്ഷിച്ചത്. ഇവര്‍ താലൂക്ക് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

    Read More »
  • മക്കള്‍ക്ക് വിഷംനല്‍കിയശേഷം ആത്മഹത്യാശ്രമം; ബ്രിട്ടനില്‍ മലയാളി യുവതി അറസ്റ്റില്‍

    ലണ്ടന്‍: മക്കളെ വിഷംനല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ബ്രിട്ടനില്‍ മലയാളി യുവതി അറസ്റ്റില്‍. ഈസ്റ്റ് സസെക്സ് ഹണ്ടേഴ്സ് വേയില്‍ താമസിക്കുന്ന ജിലുമോള്‍ ജോര്‍ജി(38)നെയാണ് വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെയാണ് ഹണ്ടേഴ്സ് വേയിലെ വീട്ടില്‍ ജിലുമോളെയും ഒമ്പതും 13-ഉം വയസ്സ് പ്രായമുള്ള കുട്ടികളെയും വിഷം ഉള്ളില്‍ച്ചെന്ന് അവശനിലയില്‍ കണ്ടെത്തിയത്. വിവരം കിട്ടിയതിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസും ആംബുലന്‍സ് സര്‍വീസും മൂവരെയും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികള്‍ക്ക് വിഷംനല്‍കിയ ശേഷം യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചതാണെന്ന് കണ്ടെത്തിയത്. ഇതിനുപിന്നാലെയാണ് ആശുപത്രിവിട്ട യുവതിയെ അറസ്റ്റ് ചെയ്തത്. കുട്ടികളും ആശുപത്രി വിട്ടു. അറസ്റ്റ് ചെയ്ത പ്രതിയെ ശനിയാഴ്ച ബ്രൈറ്റണ്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. മാര്‍ച്ച് എട്ടുവരെ യുവതിയെ കോടതി റിമാന്‍ഡ് ചെയ്തു. അതേസമയം, ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നായിരുന്നു ചീഫ് ഇന്‍സ്പെക്ടര്‍ മാര്‍ക്ക് ഇവാന്‍സിന്റെ പ്രതികരണം. സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ല. കേസില്‍ അന്വേഷണം അതിവേഗത്തില്‍ നീങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Read More »
Back to top button
error: