Crime
-
മുന്‍ ഡി.ജി.പിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദിച്ച സംഭവം; അഞ്ച് വര്‍ഷത്തിന് ശേഷം കുറ്റപത്രം സമര്‍പ്പിച്ചു
തിരുവനന്തപുരം: മുന്‍ ഡി.ജി.പിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ അഞ്ച് വര്‍ഷത്തിന് ശേഷം കുറ്റപത്രം സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്. മുന്‍ ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ സ്നിഗ്ദക്കെതിരെതിരെയാണ് കുറ്റപത്രം. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പൊലീസ് ഡ്രൈവറായ ഗവാസ്‌കര്‍ ജാതി അധിക്ഷേപം നടത്തിയെന്നായിരുന്നു സ്നിഗ്ദയുടെ ആരോപണം. ഇത് ക്രൈംബ്രാഞ്ച് തള്ളി. ഗവാസ്‌കറിനെ സ്നിഗ്ദ മര്‍ദിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. 2018ലായിരുന്നു കേസിന് ആസ്പദമായ സംഭവം. തര്‍ക്കത്തെ തുടര്‍ന്ന് സ്നിഗ്ദ മൊബൈള്‍ ഫോണ്‍ ഉപയോഗിച്ച് ഡ്രൈവറായ ഗവാസ്‌കറിന്റെ കഴുത്തിന് പിന്നില്‍ അടിക്കുകയായിരുന്നു.
Read More » -
പഞ്ചവാദ്യത്തിന് ശബ്ദം പോര! തോര്‍ത്തില്‍ കല്ലു കെട്ടി ക്ഷേത്ര ജീവനക്കാരനെ മര്‍ദ്ദിച്ചു
കൊല്ലം: ചവറ തേവലക്കരയില്‍ പഞ്ചവാദ്യത്തിന് ശബ്ദം പോരെന്നാരോപിച്ച് ക്ഷേത്ര ജീവനക്കാരന് മര്‍ദനം. തേവലക്കര മേജര്‍ ദേവി ക്ഷേത്ര ജീവനക്കാരനായ വേണുഗോപാലിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഇദ്ദേഹത്തിന് തലയ്ക്കും മുതുകിനും പരിക്കേറ്റിട്ടുണ്ട്. തോര്‍ത്തില്‍ കല്ലു കെട്ടിയായിരുന്നു മര്‍ദനം. ക്ഷേത്ര ഉപദേശക സമിതിയുടെ മുന്‍ സെക്രട്ടറിയാണ് വേണുഗോപാലിനെ മര്‍ദ്ദിച്ചതെന്നാണ് ആരോപണം. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിലാണ്. തേവലക്കര ദേവീക്ഷേത്രത്തിലെ താല്‍ക്കാലിക പഞ്ചവാദ്യ ജീവനക്കാരനാണ് വേണുഗോപാല്‍. ക്ഷേത്രത്തില്‍ ശീവേലി ചടങ്ങിന് എത്തിയ പ്രതി പഞ്ചവാദ്യത്തിന് ശബ്ദം കുറഞ്ഞെന്ന് ആരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് വേണു?ഗോപാലിന്റെ പരാതി. ഉച്ചത്തില്‍ കൊട്ടണം, താന്‍ കെട്ടുന്നത് മുതുകാള പശുവിനെ മെനക്കെടുത്തുന്നത് പോലെയാണ്, ശബ്ദമില്ല, ഇനി മേലില്‍ ഇവിടെ ജോലി ചെയ്യരുത്, ഇറങ്ങി പൊക്കോണം എന്ന് പറഞ്ഞായിരുന്നു പ്രതിയുടെ ആക്രമണം. പ്രതി മദ്യലഹരിയിലായിരുന്നെന്നും വേണുഗോപാല്‍ പരാതിയില്‍ പറയുന്നു. മറ്റ് ക്ഷേത്ര ജീവനക്കാര്‍ എത്തിയാണ് വേണുഗോപാലിനെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ ഒത്തുകളിയുണ്ടെന്നാണ് വിമര്‍ശനം.
Read More » -
വിക്ടറി റാലിക്കിടെ വെടിവെപ്പ്: ഒരു മരണം, കുട്ടികളടക്കം 21 പേര്‍ക്ക് പരിക്ക്
വാഷിങ്ടണ്‍: അമേരിക്കയില്‍ സൂപ്പര്‍ബൗള്‍ വിക്ടറി റാലിക്കിടെയുണ്ടായ വെടിവെപ്പില്‍ ഒരു മരണം. മസോറിയിലെ സൂപ്പര്‍ ബൗള്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയിതരായ കന്‍സാസ് സിറ്റി ചീഫ്സിന്റെ വിജയാഹ്ലാദ റാലിക്കിടെയാണ് വെടിവെപ്പുണ്ടായത്. കുട്ടികളടക്കം 21 പേര്‍ക്ക് പരിക്കേറ്റു. ജനക്കൂട്ടത്തിനിടയിലേക്കാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ചികിത്സയ്ക്കായി കന്‍സാസ് സിറ്റിയിലെ മേഴ്‌സി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 12 പേരില്‍ 11 പേരും കുട്ടികളാണ്, അതില്‍ ഒന്‍പതുപേര്‍ക്കും വെടിയേറ്റാണ് പരിക്കേറ്റിട്ടുള്ളത്. പരിക്കേറ്റവര്‍ക്കെല്ലാം 17 വയസിനോടടുപ്പിച്ചാണ് പ്രായം. പരിക്കേറ്റവരില്‍ എട്ടുപേരുടെ നില ഗുരുതരമാണെന്ന് കന്‍സാസ് സിറ്റി ഫയര്‍ ഡിപ്പാര്‍ട്ടുമെന്റ് ചീഫ് റോസ് ഗ്രന്‍ഡിസണ്‍ പറയുന്നു. കസ്റ്റഡിയില്‍ എടുത്തവരെ ചോദ്യംചെയ്തുവരികയാണെന്നും ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു.
Read More » -
ആന വിരണ്ടു, ജനം ഭയന്ന് ഓടുന്നതിനിടെ യുവാവിന് കുത്തേറ്റു; ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
ആലപ്പുഴ: ചന്തിരൂരില്‍ ആന വിരണ്ടതിനെ തുടര്‍ന്ന് ഭയന്ന് ജനം ഓടുന്നതിനിടെ യുവാവിന് കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ അരൂര്‍ സ്വദേശി ആല്‍ബിനെ (22) സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുത്തിയയാളെ കുറിച്ച് വിവരം ലഭിച്ചതായും ആക്രമണകാരണം മുന്‍വൈരാഗ്യമാണെന്നും പൊലീസ് പറയുന്നു. ചന്തിരൂരിലെ കുമര്‍ത്തുപടി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. ആന വിരണ്ടോടുന്നത് കണ്ടാണ് ജനം ഓടിയത്. അതിനിടെയാണ് യുവാവിന് കുത്തേറ്റത്. ഗുരുതമായി പരിക്കേറ്റ യുവാവ് നെട്ടൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ്. യുവാവിന്റെ മൊഴി പൊലീസ് എടുത്തു. പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായാണ് പൊലീസ് പറയുന്നത്. മുന്‍വൈരാഗ്യമാണ് യുവാവിനെ ആക്രമിക്കാന്‍ കാരണം. ഇതിന് മുന്‍പ് ഉത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്ര പരിസരത്ത് വച്ച് ചില ആളുകളുമായി യുവാവ് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ആക്രമണമെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പ്രതിയെ പിടികൂടൂന്നതിനുള്ള തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
Read More » -
തിരൂരിലെ അക്ഷയ കേന്ദ്രം ഹാക്ക് ചെയ്ത് വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മിച്ചു
മലപ്പുറം: തിരൂരിലെ അക്ഷയ കേന്ദ്രം ഹാക്ക് ചെയ്ത് വ്യാജ ആധാര്‍ കാര്‍ഡുകള്‍ സൃഷ്ടിച്ചു. ആലിങ്ങലിലെ അക്ഷയകേന്ദ്രം ഹാക്ക് ചെയ്താണ് 38 ആധാര്‍ കാര്‍ഡുകളാണ് ഹാക്കിംഗ് നടത്തിയവര്‍ സൃഷ്ടിച്ചെടുത്തത്. യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ പരിശോധനയിലാണ് ആധാര്‍ ചോര്‍ച്ച കണ്ടെത്തിയത്. പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്നാണ് ഹാക്കിങ്ങ് നടന്നതെന്ന് യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഇന്ത്യയില്‍ വിലാസമോ,രേഖകളോ ഇല്ലാത്തവര്‍ക്ക് വേണ്ടിയാകും ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് സൂചന. ഈ ആധാര്‍ കാര്‍ഡുകള്‍ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണം ആവശ്യപ്പെട്ട് അക്ഷയ കേന്ദ്രം അധികൃതര്‍ ജില്ലാ സൈബര്‍ ക്രൈമില്‍ പരാതി നല്‍കി. ജനുവരി 12 നാണ് സംഭവം.
Read More » -
കടം നല്‍കിയ പണം തിരികെചോദിച്ചു; വീടിന് മുന്നില്‍വെച്ച് തെറിവിളിയും ആക്രമണവും, പ്രതി പിടിയില്‍
കൊല്ലം: കടം നല്‍കിയ പണം തിരികെ ചോദിച്ചതിന് ആക്രമണം നടത്തിയ ആള്‍ പോലീസ് പിടിയിലായി. ഇടക്കുളങ്ങര പാളാട്ടുപടീറ്റതില്‍ ഷിബു (42) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: തൊടിയൂര്‍ സ്വദേശി സതീഷ്‌കുമാറിന്റെ ഭാര്യ ഷിബുവിന് കടം നല്‍കിയ പണം തിരികെ ചോദിച്ചിരുന്നു. ഈ വിരോധത്തില്‍ സതീഷ്‌കുമാറിനെ വീടിനുമുന്നില്‍ വെച്ച് പ്രതി അസഭ്യം പറയുകയും അവിടെക്കിടന്ന തടിക്കഷണംകൊണ്ട് ആക്രമിക്കുകയും ചെയ്തു. സതീഷ് നല്‍കിയ പരാതിയില്‍ കരുനാഗപ്പള്ളി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അതേസമയം, ഇരവിപുരത്ത് ബാറിന്റെ പരിസരത്തുവച്ച് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച അഞ്ചംഗ സംഘം പിടിയില്‍. ഇരവിപുരം സ്വദേശികളായ രതീഷ് (42), സ്റ്റെര്‍വിന്‍ (29), മാര്‍ക്കോസ് (42), എബിന്‍ (38), താന്നി സ്വദേശി സിജിന്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം. ശ്യാം എന്ന യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഇരവിപുരത്തുള്ള ബാറിന്റെ പരിസരത്ത് വച്ച് രതീഷും സ്റ്റെര്‍വിനും ശ്യാമുമായി വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് ശ്യാം ഇവരോട്…
Read More » -
നടിയും ഗായികയുമായ മല്ലിക രാജ്പുത് വീട്ടില്‍ മരിച്ചനിലയില്‍
ലഖ്‌നൗ: നടിയും ഗായികയുമായ വിജയലക്ഷ്മി എന്ന മല്ലിക രാജ്പുതിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ ജില്ലയിലെ കോട്വാലി നഗറിലുള്ള വീട്ടിലാണ് സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ടാണ് മല്ലികയെ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സംഭവത്തെക്കുറിച്ച് ഒന്നുമറിയില്ലെന്ന് മല്ലികയുടെ കുടുംബം വ്യക്തമാക്കി. മുറിയുടെ വാതില്‍ അടച്ചിരുന്നതായും ലൈറ്റ് ഓണായിരുന്നതായും മല്ലികയുടെ അമ്മ സുമിത്ര സിംഗ് പറഞ്ഞു. ”ഞാന്‍ മുറിയില്‍ കയറിയപ്പോള്‍ ഞങ്ങളുടെ മകളെ മരിച്ച നിലയില്‍ കണ്ടെത്തി. ഞാന്‍ എന്റെ ഭര്‍ത്താവിനെയും മറ്റുള്ളവരെയും വിളിച്ചെങ്കിലും അവള്‍ ഞങ്ങളെ വിട്ടുപോയിരുന്നു” സുമിത്ര കൂട്ടിച്ചേര്‍ത്തു. മല്ലികയുടെ മരണവുമായി ബന്ധപ്പെട്ട് നിലവില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Read More » -
ഉടുമ്പന്‍ചോലയില്‍ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു
ഇടുക്കി: ഉടുമ്പന്‍ചോലയില്‍ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. തേനി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഉടുമ്പന്‍ചോല പാറക്കല്‍ ഷീലയാണ് മരിച്ചത്. അയല്‍വാസിയായ ശശികുമാറാണ് തീകൊളുത്തിയത്. വെള്ളിയാഴ്ചയാണ് സംഭവം. ഉടുമ്പന്‍ചോലയിലെ സ്വകാര്യ എസ്റ്റേറ്റിലെ ജീവനക്കാരായിരുന്നു ഇരുവരും. ഇവര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. സംഭവദിവസം ഉച്ചയ്ക്ക് ഏലയ്ക്ക ഉണക്കാനായി ഷീല സ്റ്റോറിലെത്തി. അവിടെയെത്തിയ ശശികുമാര്‍ ഷീലയെ ശശികുമാറിന്റെ ലയത്തിലേക്ക് ബലമായി പിടിച്ചു കൊണ്ടുപോയി. ലയത്തിനുള്ളില്‍ വച്ചും ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായി. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വാതില്‍ തുറയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതില്‍ തുറയ്ക്കാന്‍ ആവശ്യപ്പെട്ടു. അതിനിടെ ഷീലയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് ശശികുമാര്‍ തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മുഖത്തും വയറിലും സാരമായി പൊള്ളലേറ്റ ഇവരെ ഉടന്‍ തന്നെ തേനി മെഡിക്കല്‍ കോളജില്‍ എത്തിച്ചു. ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സംഭവത്തിനിടെ ശശികുമാറിനും പൊള്ളലേറ്റിരുന്നു. ശശികുമാര്‍ ഇടുക്കി…
Read More » -
അമേരിക്കയില്‍ മലയാളി കുടുംബത്തിന്റെ കൂട്ടമരണത്തില്‍ അടിമുടി ദുരൂഹത; ദമ്പതിമാര്‍ മരിച്ചത് വെടിയേറ്റ്
ലോസ് ഏഞ്ചല്‍സ്: അമേരിക്കയില്‍ നാലംഗ മലയാളി കുടുംബത്തിന്റെ മരണത്തില്‍ ദുരൂഹതയെന്ന് റിപ്പോര്‍ട്ട്. കാലിഫോര്‍ണിയയിലെ സാന്‍മറ്റേയോയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശി ആനന്ദ് സുജിത് ഹെന്റി(42), ഭാര്യ ആലീസ് പ്രിയങ്ക ബെന്‍സിഗര്‍(40) ഇവരുടെ ഇരട്ടക്കുട്ടികളായ നോഹ, നെയ്തന്‍ (4) എന്നിവരുടെ മരണത്തിലാണ് ദുരൂഹത തുടരുന്നത്. വിഷവാതകം ശ്വസിച്ചാണ് മരണംസംഭവിച്ചതെന്നാണ് ആദ്യം പുറത്തുവന്നവിവരമെങ്കിലും ദമ്പതിമാര്‍ മരിച്ചത് വെടിയേറ്റാണെന്നാണ് സാന്‍മറ്റേയോ പോലീസ് വ്യക്തമാക്കിയത്. വീട്ടിലെ കുളിമുറിയിലാണ് ദമ്പതിമാരുടെ മൃതദേഹം കണ്ടെത്തിയതെന്നും കുളിമുറിയില്‍നിന്ന് 9 എം.എം. പിസ്റ്റള്‍ കണ്ടെടുത്തതായും പോലീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കുട്ടികളെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയെന്നാണ് പോലീസിന്റെ വിശദീകരണം. എന്നാല്‍, കുട്ടികളുടെ മരണകാരണം ഇതുവരെ വ്യക്തമല്ലെന്നും ചൊവ്വാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പോലീസ് പറയുന്നു. പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 9.13-നാണ് സാന്‍മറ്റേയോ അലമേഡ ഡി ലാസ് പല്‍ഗാസിലെ വീട്ടിനുള്ളില്‍ നാലുപേരെയും മരിച്ചനിലയില്‍ കണ്ടെത്തിയതെന്നാണ് പോലീസ് പറയുന്നത്. രാവിലെ വീട്ടിലെത്തിയപ്പോള്‍ ആരുടെയും പ്രതികരണമുണ്ടായില്ല. പരിശോധനയില്‍ ബലംപ്രയോഗിച്ച് ആരെങ്കിലും വീടിനകത്ത് പ്രവേശിച്ചതിനും തെളിവ് കിട്ടിയില്ല. തുടര്‍ന്ന്…
Read More » -
ബൈക്ക് തള്ളിയിട്ടതില്‍ തര്‍ക്കം; ഡല്‍ഹിയില്‍ മദ്യപസംഘം യുവാവിനെ കുത്തിക്കൊന്നു
ന്യൂഡല്‍ഹി: ബൈക്ക് തള്ളിയിട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ അഞ്ചംഗ മദ്യപസംഘം യുവാവിനെ പൊതുസ്ഥലത്ത് കുത്തിക്കൊന്നു. സുല്‍ത്താന്‍പുരിയില്‍ ചൊവ്വാഴ്ച പകലായിരുന്നു കൊലപാതകം. ആസാദ് (25) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ ഡല്‍ഹി പൊലീസിന്റെ പിടിയിലായി. മദ്യലഹരിയില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലയെന്ന് പൊലീസ് പറഞ്ഞു. വഴിയില്‍ പാര്‍ക്ക് ചെയ്തിരുന്ന ആസാദിന്റെ ബൈക്ക് സംഘം തള്ളിയിട്ടത് ആസാദ് ചോദ്യംചെയ്തു. ഇതേത്തുടര്‍ന്ന് വാക്കുതര്‍ക്കം നടക്കുന്നതിനിടെ പ്രതികള്‍ കത്തികൊണ്ടും കല്ലുകൊണ്ടും ആക്രമിക്കുകയായിരുന്നു. നിരവധിത്തവണ കുത്തേറ്റ ആസാദ്, സംഭവസ്ഥലത്തു തന്നെ മരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ആസാദിനെ ആക്രമിക്കുന്നതും അതുകണ്ട് ഭയന്ന്, സമീപത്തുണ്ടായിരുന്നവര്‍ ഓടുന്നതുമാണു ദൃശ്യത്തിലുള്ളത്. കൊലപാതകത്തിനു കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ്, ഒളിവില്‍പോയ പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More »