Crime
-
കഞ്ചാവ് വലിക്കുന്നത് ചോദ്യം ചെയ്തു; വീട് അടിച്ച് തകര്‍ത്ത് അക്രമികള്‍
തിരുവനന്തപുരം: പെരുമാതുറയില്‍ കഞ്ചാവ് മാഫിയ വീട് അടിച്ച് തകര്‍ത്തു. അക്രമികള്‍ വീട്ടുകാരെയും ആക്രമിച്ചു. വീട്ടുകാര്‍ കഠിനംകുളം പൊലീസില്‍ പരാതി നല്‍കി. പുതുക്കുറിച്ചി സ്വദേശി നദീറയുടെ വീടാണ് അടിച്ചുതകര്‍ത്തത്. കഞ്ചാവ് വലിക്കുന്നത് ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമെന്ന് വീട്ടുകാര്‍ പറയുന്നു. സമീപവാസികളായ ഷിബിന്‍, നിബിന്‍, കൈഫ് എന്നിവരാണ് വീട് ആക്രമിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ആളില്ലാത്ത സമയത്ത് വീട്ടിന്റെ മതില്‍ ചാടി കടന്നായിരുന്നു ആക്രമണം. ബഹളം കേട്ട് ഓടിയെത്തിയ നദീറയെ ഇവര്‍ ചീത്തവിളിക്കുകയും ആക്രമിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് വീട്ടുകാര്‍ കഠിനംകുളം പൊലീസില്‍ പരാതി നല്‍കി. പരാതി നല്‍കിയതറിഞ്ഞ സംഘം രാത്രി 8 മണിയോടെ വീട്ടിലെത്തി ജനലുകളും കസേരകളും അടിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നിരവധി കേസുകള്‍ പ്രതികളാണ് അക്രമികളെന്ന് പൊലീസ് പറഞ്ഞു.
Read More » -
വയനാട്ടില്‍ എംഡിഎംഎയുമായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
വയനാട്: സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മാരക ലഹരിമരുന്നുമായി പിടിയില്‍. പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജയരാജിനെയാണ് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്. 0.26 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരിയില്‍ നിന്നും വരികയായിരുന്ന പ്രതിയെ വൈത്തിരി പൊലീസ് സ്റ്റേഷന്‍ ജംഗ്ഷനില്‍ വച്ച് വാഹനം തടഞ്ഞ് നിര്‍ത്തി പരിശോധിക്കുകയായിരുന്നു. ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നുമാണ് എംഡിഎംഎ കണ്ടെടുത്തത്. ബത്തേരി സ്വദേശിയായ മുഷ്താഖ് എന്നയാളില്‍ നിന്നുമാണ് എംഡിഎംഎ ലഭിച്ചതെന്ന് ജയരാജ് പറഞ്ഞുവെന്ന് പൊലീസ് പറഞ്ഞു.
Read More » -
ലക്ഷങ്ങള്‍ പൊടിച്ച് ഗുണ്ടകള്‍ പിറന്നാള്‍ ആഘോഷം; കാരണം അറിഞ്ഞ പോലീസ് ഞെട്ടി
ആലപ്പുഴ: പിറന്നാള്‍ ആഘോഷത്തിന് വിവിധ സ്ഥലങ്ങളില്‍ നിന്ന് കായംകുളത്ത് ഒത്തുകൂടിയ പത്ത് ഗുണ്ടാസംഘാംഗങ്ങള്‍ പിടിയിലായി. 6 പേര്‍ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. എസ്.ഡി.പി.ഐ നേതാവായ ഷാനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലുള്ള മണ്ണഞ്ചേരി ഒറ്റക്കണ്ടത്തില്‍ അതുല്‍ (29), കായംകുളം എരുവ നെടുവക്കാട്ട് നിതീഷ് കുമാര്‍ (36), പത്തിയൂര്‍ വിനീത് ഭവനില്‍ വിജീഷ് (30) കൃഷ്ണപുരം പുത്തന്‍പുര തെക്കതില്‍ അനന്ദു (20), ഇടുക്കി മുളക് വള്ളി കുത്തനാപിള്ളില്‍ അലന്‍ ബെന്നി (27), തൃശൂര്‍ തൃക്കല്ലൂര്‍ വാലത്ത് ഹൗസില്‍ പ്രശാല്‍ (29) ,പത്തിയൂര്‍ ഫാത്തിമാ മന്‍സിലില്‍ ഹബീസ് (32), പത്തിയൂര്‍ക്കാല വിമല്‍ ഭവനില്‍ വിഷ്ണു (33), ചേരാവള്ളി കണ്ണങ്കര സെയ്ഫുദീന്‍ (38), ഹരിപ്പാട് മുട്ടം രാജേഷ് ഭവനില്‍ രാജേഷ് കുമാര്‍ (45) എന്നിവരെയാണ് വീട് വളഞ്ഞ് പിടികൂടിയത്. കുപ്രസിദ്ധ ഗുണ്ടയും കൊലക്കേസ് പ്രതിയുമായ മാട്ട കണ്ണന്‍, കുപ്രസിദ്ധ ഗുണ്ടകളായ തക്കാളി ആഷിഖ്, വിഠോബ ഫൈസല്‍, ഡെയ്ഞ്ചര്‍ അരുണ്‍, മയക്കുമരുന്ന് വില്‍പന സംഘത്തില്‍പ്പെട്ട മോട്ടി എന്നു…
Read More » -
ഫൂലന്‍ദേവി നടത്തിയ ബെഹ്‌മായ് കൂട്ടക്കൊല: 43 വര്‍ഷത്തിനുശേഷം പ്രതിക്ക് ജീവപര്യന്തം
ലക്‌നൗ: ചമ്പല്‍ കൊള്ളക്കാരി ഫൂലന്‍ദേവിയും സംഘവും ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ 20 മേല്‍ജാതിക്കാരെ വെടിവച്ചുകൊന്ന കേസില്‍ 43 വര്‍ഷത്തിനുശേഷം വിചാരണക്കോടതി ശിക്ഷ വിധിച്ചു. 1981 ഫെബ്രുവരി 14ന് ദേഹത്തിലെ ബെഹ്‌മായ് ഗ്രാമത്തില്‍ നടന്ന, രാജ്യത്തെ നടുക്കിയ ഈ കൂട്ടക്കൊലയുടെ പേരില്‍ അന്നത്തെ യുപി മുഖ്യമന്ത്രി വി.പി.സിങ് രാജിവച്ചിരുന്നു. കേസില്‍ ജീവിച്ചിരിപ്പുള്ള 2 പ്രതികളിലൊരാളായ ശ്യാം ബാബുവിന് ജീവപര്യന്തം തടവാണ് അഡീഷനല്‍ ജില്ലാ ജഡ്ജി അമിത് മാളവ്യ ശിക്ഷ വിധിച്ചത്. മറ്റൊരു പ്രതി വിശ്വനാഥനെ തെളിവുകളില്ലാത്തതിനാല്‍ വിട്ടയച്ചു. വേറൊരു പ്രതി മാന്‍സിങ് ഒളിവിലാണെന്നാണ് രേഖകളെങ്കിലും ഇയാള്‍ ജീവിച്ചിരിപ്പുണ്ടോയെന്ന് വ്യക്തമല്ല. ഠാക്കൂര്‍ സമുദായക്കാരായ 2 പേര്‍ തന്നെ ബലാത്സംഗം ചെയ്തതിനു പ്രതികാരമായാണ് ഫൂലനും സംഘവും യമുനാ നദിയുടെ തീരത്തുള്ള ബെഹ്‌മായ് ഗ്രാമത്തില്‍ കടന്നുകയറി കൂട്ടക്കൊല നടത്തിയത്. മരിച്ചവരില്‍ 17 പേര്‍ ഠാക്കൂര്‍മാരായിരുന്നു. ഇവരെ യമുനയുടെ കരയില്‍ നിരത്തിനിര്‍ത്തിയാണ് വെടിവച്ചുവീഴ്ത്തിയത്. പിന്നീടു കീഴടങ്ങുകയും രാഷ്ട്രീയത്തില്‍ പ്രവേശിച്ച് 2 തവണ ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഫൂലനെ 2001 ജൂലൈ…
Read More » -
ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍
ന്യൂഡൽഹി: ഐഐടിയില്‍ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയില്‍. മഹാരാഷ്ട്രയിലെ നാസിക്ക് സ്വദേശി സഞ്ജയ് നെർക്കറെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഐഐടിയുടെ ദ്രോണഗിരി ഹോസ്റ്റലിലാണ് സംഭവം നടന്നത്. അവസാന വർഷ എം ടെക്ക് വിദ്യാർത്ഥിയായിരുന്നു സഞ്ജയ്. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
സ്വയം തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തു; അമ്മയുടെ 33 ലക്ഷം തട്ടിയ അധ്യാപ’ഹയ’ന്‍ അറസ്റ്റില്‍
ലഖ്നൗ: സ്വന്തമായി തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്ത ശേഷം അമ്മയില്‍ നിന്ന് 33 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ പ്രൈമറി സ്‌കൂള്‍ അധ്യാപകനായ 32കാരനായ ഹര്‍ഷിത് ശര്‍മയാണ് അറസ്റ്റിലായത്. കടം വാങ്ങിയ 33 ലക്ഷം രൂപ നല്‍കുന്നതിനായാണ് ഇയാള്‍ ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള ഫോണ്‍ വിളി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശര്‍മ പിടിയിലായത്. സുഹൃത്തിന്റെ സഹായത്തോടെയായിരുന്നു ശര്‍മ പദ്ധതി ആസൂത്രണം ചെയ്തതെന്നും പൊലീസ് പറഞ്ഞു ചൊവ്വാഴ്ച് രാത്രി ഏറെ വൈകിയാണ് മകനെ തട്ടിക്കൊണ്ടുപോയ കാര്യം അമ്മ പൊലീസില്‍ അറിയിച്ചത്. മോചനദ്രവ്യമായി 33 ലക്ഷം രൂപ ആവശ്യപ്പട്ടതായും അവര്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഫോണ്‍കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ രണ്ട് കിലോമീറ്റര്‍ അകലെയാണ് ലൊക്കേഷനെന്ന് കണ്ടെത്തി. അതേസ്ഥലത്തുതന്നെ ശര്‍മയുടെ ഫോണ്‍ ലൊക്കേഷനും കണ്ടു. അവിടെ പൂട്ടിയിട്ട ഒരു കോഴി ഫാമില്‍ മദ്യപിച്ച നിലയില്‍ ശര്‍മയെ കണ്ടെത്തുകയായിരുന്നു. കടം വീട്ടാനായാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം…
Read More » -
വിവാഹദിവസം കുതിരപ്പുറത്ത് കയറി; ഗുജറാത്തില്‍ ദളിത് വരന് മര്‍ദനം
ഗാന്ധിനഗര്‍: വിവാഹഘോഷയാത്രയ്ക്കിടെ കുതിരപ്പുറത്ത് യാത്ര ചെയ്ത ദളിത് വരന് മര്‍ദനം. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് നാലു പേര്‍ ചേര്‍ന്ന് യുവാവിനെ ആക്രമിച്ചത്. വധുവിന്റെ വീട്ടിലേക്ക് വരന്റെ സംഘം നടത്തിയ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ നാല്‍വര്‍ സംഘം യുവാവിനെ കുതിരപ്പുറത്തു നിന്ന് വലിച്ചു താഴെയിറക്കി മര്‍ദിക്കുകയായിരുന്നു. സവര്‍ണ്ണജാതിക്കാര്‍ മാത്രം കുതിരപ്പുറത്ത് കയറിയാല്‍ മതിയെന്നും പിന്നാക്ക ജാതിക്കാര്‍ തങ്ങളുടെ പരിധി ലംഘിക്കരുതെന്നും പറഞ്ഞായിരുന്നു മര്‍ദനമെന്ന് വരന്റെ കുടുംബം പരാതിപ്പെട്ടു. മര്‍ദിച്ച ശേഷം യുവാവിനെ നിര്‍ബന്ധപൂര്‍വം വാഹനത്തില്‍ കയറ്റി വധുവിന്റെ വീട്ടിലേക്ക് അയച്ചു. മര്‍ദ്ദിച്ചവര്‍ക്കെതിരേ യുവാവിന്റെ കുടുംബത്തിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. സംഭവത്തില്‍ ശൈലേഷ് ഠാക്കൂര്‍, ജയേഷ് ഠാക്കൂര്‍, സമീര്‍ ഠാക്കൂര്‍, അശ്വിന്‍ ഠാക്കൂര്‍ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Read More » -
ആനന്ദ് ഭാര്യയെ വെടിവച്ചത് ബാത്ത്ടബ്ബിലിട്ട്; കൊലനടന്നത് 17 കോടിയുടെ കൊട്ടാരത്തില്‍
ലോസ് ഏഞ്ചല്‍സ്: അമേരിക്കയില്‍ നാലംഗ മലയാളി കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. കാലിഫോര്‍ണിയ സാന്‍മെറ്റേയോയില്‍ താമസിച്ചിരുന്ന കൊല്ലം സ്വദേശി ആനന്ദ് സുജിത് ഹെന്റി(42) ഭാര്യ ആലീസ് പ്രിയങ്ക ബെന്‍സിഗര്‍(40) ഇരട്ടക്കുട്ടികളായ നോഹ, നെയ്തന്‍(4) എന്നിവരുടെ മരണത്തിലാണ് പ്രാദേശിക മാധ്യമങ്ങള്‍ കൂടുതല്‍വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആനന്ദ് സുജിത് സ്വയം നിറയൊഴിച്ചതാണെന്നാണ് പോലീസിന്റെ നിഗമനം. കുളിമുറിയില്‍ ബാത്ത്ടബ്ബില്‍വെച്ചാണ് ഭാര്യയ്ക്ക് നേരേ ആലീസ് വെടിവെച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇതിനുപിന്നാലെ ആനന്ദ് സ്വയം നിറയൊഴിക്കുകയായിരുന്നു. കുളിമുറിയില്‍നിന്ന് 9 എം.എം. പിസ്റ്റള്‍ കണ്ടെടുത്തതു. കുളിമുറിയില്‍നിന്ന് കണ്ടെടുത്ത പിസ്റ്റള്‍ മാസങ്ങള്‍ക്ക് മുമ്പ് വാങ്ങിയതാണെന്നും ഇതിന് ലൈസന്‍സുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. അതേസമയം, കുട്ടികളെ കൊലപ്പെടുത്തിയത് എങ്ങനെയാണെന്ന് സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല. കുട്ടികളുടെ ശരീരത്തില്‍ വെടിയേറ്റതിന്റെ അടയാളങ്ങളില്ലെന്ന് പോലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. വിഷംനല്‍കിയോ ശ്വാസംമുട്ടിച്ചോ കുട്ടികളെ കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. 2020-ലാണ് ആനന്ദും പ്രിയങ്കയും സാന്‍മെറ്റേയോയിലെ വീട്ടില്‍ താമസം ആരംഭിച്ചതെന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ട്. ഏകദേശം…
Read More » -
യു.കെ. വിസ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; റിക്രൂട്ട്മെന്റ് ഏജന്‍സി ഡയറക്ടര്‍ പിടിയില്‍
കണ്ണൂര്‍: യു.കെ.യില്‍ കെയറര്‍ വിസ വാഗ്ദാനംചെയ്ത് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ റിക്രൂട്ട്മെന്റ് ഏജന്‍സി ഡയറക്ടര്‍ അറസ്റ്റില്‍. കണ്ണൂര്‍ ഗോപാല്‍ സ്ട്രീറ്റിലെ സ്റ്റാര്‍നെറ്റ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ പയ്യാവൂര്‍ കാക്കത്തോട് സ്വദേശി പെരുമാലില്‍ പി.കെ.മാത്യൂസ് ജോസി(31) നെയാണ് തളിപ്പറമ്പില്‍നിന്ന് കണ്ണൂര്‍ പോലീസ് അറസ്റ്റുചെയ്തത്. സ്ഥാപനം പോലീസ് പൂട്ടി. കൊല്ലം പുത്തന്‍തുറ സ്വദേശി ദീപ അരുണിന്റെ പരാതിയിലാണ് അറസ്റ്റ്. യു.കെ.യില്‍ വിസ വാഗ്ദാനംചെയ്ത് 5,95,000 രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. വിവിധ ജില്ലകളില്‍നിന്നായി 11 പരാതികള്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ ലഭിച്ചിട്ടുണ്ട്. തൃശ്ശൂര്‍, എറണാകുളം, തിരുവനന്തപുരം ജില്ലകളിലായി നാല് കേസുകള്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. എറണാകുളം സ്വദേശികളായ പി.ഹാജിറയുടെ 12 ലക്ഷവും കെ.സജിനയുടെ 5.9 ലക്ഷവും തിരുവനന്തപുരം സ്വദേശികളായ പ്രിയങ്കയുടെ ഒന്‍പതുലക്ഷവും പല്ലവിയുടെ 5.4 ലക്ഷം രൂപയും നഷ്ടമായി. പണം നഷ്ടമായവര്‍ എന്‍.ആര്‍.ഐ. സെല്ലിലും നോര്‍ക്കയിലും പരാതി നല്‍കിയിരുന്നു. തട്ടിപ്പിനിരയായ ആറുപേര്‍ കൂടി പരാതി നല്‍കിയിട്ടുണ്ട്. സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 45 ലക്ഷം രൂപ…
Read More » -
വ്യാജരേഖ ചമച്ച് തട്ടിയത് 30 കോടി; ‘തുറമുഖം’ നിര്‍മാതാവ് അറസ്റ്റില്‍
തൃശ്ശൂര്‍: വ്യാജരേഖ ചമച്ചും ഏലം കയറ്റുമതിക്കാരനാണെന്ന രേഖകള്‍ ഉണ്ടാക്കിയും തൃശ്ശൂര്‍ സ്വദേശിയായ സിനിമാനിര്‍മാതാവ് തട്ടിയത് 30 കോടി. പാട്ടുരായ്ക്കല്‍ സ്വദേശിയായ വെട്ടിക്കാട്ടില്‍ വീട്ടില്‍ ജോസ് തോമസി(42)നെയാണ് കഴിഞ്ഞ ദിവസം ജില്ലാ ക്രൈം ബ്രാഞ്ച് പിടികൂടിയത്. പ്രമുഖ ബാങ്കുകളില്‍നിന്നടക്കമാണ് 30 കോടിയോളം രൂപ വായ്പയായി സംഘടിപ്പിച്ചത്. കോയമ്പത്തൂര്‍ സ്വദേശി ഗില്‍ബര്‍ട്ടിന് ബാങ്കിന്റെ വ്യാജരേഖകള്‍ തയ്യാറാക്കി നല്‍കി 8.40 കോടി രൂപ കൈപ്പറ്റി സിനിമ പിടിക്കുകയും പിന്നീട് തുക മടക്കിക്കൊടുക്കാതിരിക്കുകയും ചെയ്തെന്ന പരാതിയിലാണ് അറസ്റ്റ്. തട്ടിപ്പിനു കൂട്ടുനിന്ന നാലുപേരെക്കൂടി പോലീസ് അന്വേഷിക്കുന്നുണ്ട്. അഞ്ചുപേരുടെയും പേരില്‍ വ്യാജ പ്രൊഫൈലുകളും രേഖകളും ചമച്ചിരുന്നു. ‘തുറമുഖം’ എന്ന സിനിമ നിര്‍മിക്കാന്‍ വേണ്ടികൂടിയാണ് ജോസ് തോമസ് കോടികളുടെ തട്ടിപ്പ് നടത്തിയത്. തൃശ്ശൂര്‍ ഈസ്റ്റ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.
Read More »