Crime
-
ലോണ്‍ ആപ്പ് ഭീഷണിയെത്തുടര്‍ന്ന് യുവാവിന്റെ ആത്മഹത്യ: നാല് ഗുജറാത്ത് സ്വദേശികള്‍ അറസ്റ്റില്‍
വയനാട്: ലോണ്‍ ആപ്പ് ഭീഷണിയെത്തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ഗുജറാത്ത് സ്വദേശികളായ അലി, സമീര്‍, യാഷ്, ഹാരീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബാക്സറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് മീനങ്ങാടി പൊലീസ് പ്രതികളെ പിടികൂടിയത്. പ്രതികളില്‍ നിന്ന് നാലു മൊബൈല്‍ ഫോണ്‍, ഒരു ഇന്റര്‍നെറ്റ് മോഡം എന്നിവ പിടിച്ചെടുത്തു. ലോണ്‍ ആപ്പില്‍ നിന്ന് ഭീഷണി നേരിട്ടതിനെ തുടര്‍ന്നാണ് 2023 സെപ്റ്റംബര്‍ 15 നാണ് കല്‍പ്പറ്റ അരിമുള സ്വദേശി അജയ് രാജ് ആത്മഹത്യ ചെയ്തത്. ലോട്ടറി വില്‍പനക്കാരനായിരുന്ന അജയ് രാജിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ലോണ്‍ ആപ്പില്‍ നിന്ന് അജയ് കടം എടുത്തിരുന്നുവെന്നും പണം തിരിച്ച് അടയ്ക്കാന്‍ വ്യാജചിത്രം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയിരുന്നു. അജയരാജിന്റെ ഫോണുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്. സ്ത്രീകളെ ഉപയോഗിച്ചും സാമ്പത്തിക തട്ടിപ്പു നടത്തുന്ന സംഘമാണ് പിടിയിലായത്.
Read More » -
‘എങ്ങനെ മികച്ച രക്ഷിതാവാകാം’ എന്ന് ക്ലാസെടുത്ത വ്‌ളോഗര്‍ കുട്ടികളെ പട്ടിണിക്കിട്ട് പീഡിപ്പിച്ചു; 60 വര്‍ഷം തടവ് വിധിച്ച് കോടതി
വാഷിങ്ടണ്‍: എങ്ങനെ മികച്ച രക്ഷിതാവാകാം എന്നതിനെ പറ്റി ഓണ്‍ലൈന്‍ ക്ലാസെടുത്തിരുന്ന യൂടൂബ് വ്‌ളോഗര്‍ക്ക് കുട്ടികളെ പട്ടിണിക്കിട്ട് പീഡിച്ചിച്ചതിന് 60 വര്‍ഷം തടവ്. ദശലക്ഷക്കണക്കിന് ആളുകള്‍ പിന്തുടരുന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ റൂബി ഫ്രാങ്കെയ്ക്കാണ് കനത്ത ശിക്ഷാ നടപടി നേരിടേണ്ടിവന്നത്. ആറ് മക്കളുടെ അമ്മയായ റൂബി നാല് കേസുകളില്‍ കുറ്റം സമ്മതിച്ചതിന് പിന്നാലെയാണ് 60 വര്‍ഷം തടവിന് ജഡ്ജി റിച്ചാര്‍ഡ് ക്രിസ്റ്റഫേഴ്‌സണ്‍ ശിക്ഷിച്ചത്. 2023 ഓഗസ്റ്റിലാണ് റൂബി ഫ്രാങ്കെയും അവരുടെ മുന്‍ ബിസിനസ്സ് പങ്കാളി ജോഡി ഹില്‍ഡെബ്രാന്‍ഡിനെയും അറസ്റ്റ് ചെയ്യുന്നത്. നാല് ബാലപീഡന കേസില്‍ വിചാരണ നേരിട്ടിരുന്ന അവര്‍ കഴിഞ്ഞ ഡിസംബറില്‍ കുറ്റസമ്മതം നടത്തിയിരുന്നു. ഫ്രാങ്കെയുടെ ഒമ്പതും പതിനൊന്നും വയസ്സുള്ള രണ്ട് കുട്ടികളെ മാനസികമായി പീഡിപ്പിച്ചതിനൊപ്പം ഭക്ഷണം നല്‍കാതെ അടച്ചിട്ടു. കുട്ടികള്‍ തടങ്കല്‍ പാളയത്തിന് സമാനമായ സാഹചര്യത്തിലാണ് കഴിഞ്ഞതെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ പറഞ്ഞത്. കുട്ടികള്‍ക്ക് ഭക്ഷണവും, വെള്ളവും കൊടുത്തിരുന്നില്ല. കിടക്കാനുള്ള സൗകര്യങ്ങള്‍ക്ക് പുറമെ വിനോദങ്ങളിലേര്‍പ്പെടുന്നത് പോലും നിഷേധിച്ചുവെന്നാണ് കണ്ടെത്തല്‍. ശിക്ഷാവിധി കേട്ടതിന്…
Read More » -
സി.പി.എം നേതാക്കളുടെ അകമ്പടിയില്‍ ടി.പി കേസ് പ്രതികള്‍ കീഴടങ്ങി; ജ്യോതിബാബുവെത്തിയത് ആംബുലന്‍സില്‍
കോഴിക്കോട്: ആര്‍.എം.പി. നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടുപ്രതികള്‍ കീഴടങ്ങി. പത്താം പ്രതി കെ. കെ. കൃഷ്ണനും പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവുമാണ് കീഴടങ്ങിയത്. ബുധനാഴ്ച ഉച്ചയ്ക്കാണ് ഇരുവരും കീഴടങ്ങിയത്. പ്രതികള്‍ രണ്ട് പേരും മാറാട് പ്രത്യേക കോടതിയില്‍ ഹാജരാകുകയായിരുന്നു. രോഗബാധിതനായ ജ്യോതി ബാബു ആംബുലന്‍സിലെത്തിയാണ് കോടതിയില്‍ ഹാജരായത്. ഡയാലിസിസ് രോഗിയാണ് ഇയാളെന്ന് ഡോക്ടര്‍മാര്‍ കോടതിയെ അറിയിച്ചിരുന്നു. വൈദ്യപരിശോധനയ്ക്കായി കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് കൊണ്ടു പോയ ശേഷം പ്രതിയെ ജയിലിലേക്ക് മാറ്റും. ഇവര്‍ക്കൊപ്പം സി.പി.എം നേതാക്കളുമുണ്ടായിരുന്നു. കേസിലെ എല്ലാ പ്രതികളും ഈമാസം 26-ന് ഹാജരാകണമെന്ന് കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നീക്കം. ഒഞ്ചിയം ഏരിയ കമ്മിറ്റി മുന്‍ അംഗമായിരുന്നു കെ.കെ. കൃഷ്ണന്‍, കുന്നോത്തുപറമ്പ് ലോക്കല്‍ കമ്മിറ്റിന്‍ മുന്‍ അംഗമാണ് ജ്യോതിബാബു. 12 പ്രതികള്‍ ശിക്ഷാവിധിക്കെതിരേ നല്‍കിയ അപ്പീലും പരമാവധിശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെ അപ്പീലും സി.പി.എം. നേതാവ് പി. മോഹനനടക്കമുള്ളവരെ കേസില്‍ വെറുതേവിട്ടതിനെതിരേ ചന്ദ്രശേഖരന്റെ ഭാര്യ…
Read More » -
കരാട്ടെ പരീശിലകന്‍ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; പോക്സോ കേസ് നല്‍കാനിരിക്കെ 17 കാരിയുടെ മൃതദേഹം ചാലിയാറില്‍
കോഴിക്കോട്: ചാലിയാറില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ മുങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. പെണ്‍കുട്ടി കരാട്ട പരീശിലനത്തിന് പോകുന്ന സ്ഥാപനത്തിലെ അധ്യാപകന്‍ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ പരാതി നല്‍കാനിരിക്കെയാണ് പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഈ അധ്യാപകന്റെ കീഴിലാണ് 2020 മുതല്‍ പെണ്‍കുട്ടി കരാട്ടെ പരിശീലിക്കുന്നത്. പരീശീലനത്തിനെത്തിയതിന് പിന്നാലെ പെണ്‍കുട്ടിയെ അധ്യാപകന്‍ നിരന്തരമായി പീഡിപ്പിച്ചെന്നാണ് പരാതി. ഇക്കാര്യം വിദ്യാര്‍ഥിനി വീട്ടുകാരെ അറിയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ തെറ്റുപറ്റിയതായി അധ്യാപകന്‍ സമ്മതിച്ചെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും പറഞ്ഞതായി മരിച്ച പെണ്‍കുട്ടിയുടെ സഹോദരി മാധ്യമങ്ങളോട് പറഞ്ഞു. ഒരിക്കല്‍ പോലും പുഴയില്‍ ചാടി മരിച്ചതുപോലെയോ, മുങ്ങി മരിച്ച നിലയിലോ ആയിരുന്നില്ല സഹോദരിയുടെ മൃതദേഹം കണ്ടെത്തിയിരുന്നതെന്നും വീട്ടില്‍ നിന്നും പോകുമ്പോള്‍ ധരിച്ച മേല്‍ വസ്ത്രവും ഷാളും ഇല്ലായിരുന്നെന്നും വീട്ടുകാര്‍ പറയുന്നു. അതേസമയം, ആരോപണ വിധേയനായ കരാട്ടെ അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റിലാവുകയും പിന്നീട് റിമാന്‍ഡിലാവുകയും ചെയ്തിരുന്നതായാണ് വിവരം. ഈ കേസില്‍ ഇയാള്‍…
Read More » -
സൂറത്തില്‍ മോഡല്‍ ജീവനൊടുക്കിയ നിലയില്‍; ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെ ചോദ്യം ചെയ്യാന്‍ പൊലീസ്
ഹൈദരാബാദ്: സൂറത്തില്‍ 28 വയസ്സുകാരിയായ മോഡലിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇന്ത്യന്‍ യുവ ക്രിക്കറ്റ് താരത്തെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരം അഭിഷേക് ശര്‍മയെയാണ് പൊലീസ് ചോദ്യം ചെയ്യലിനായി വിളിച്ചത്. സൂറത്തിലെ ഫ്‌ളാറ്റില്‍ ചൊവ്വാഴ്ചയാണ് ടാനിയ സിങ്ങിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം പരാതിപ്പെട്ടതോടെ പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തില്‍ അഭിഷേക് ശര്‍മയുടെ പങ്കിനെക്കുറിച്ച് പൊലീസിന് നിര്‍ണായക വിവരം ലഭിച്ചിട്ടുണ്ടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ടാനിയയും അഭിഷേക് ശര്‍മയും അടുപ്പത്തിലായിരുന്നെന്നും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. മരിക്കുന്നതിനു മുന്‍പ് ടാനിയ അവസാനമായി വിളിച്ചത് അഭിഷേക് ശര്‍മയുടെ ഫോണിലേക്കായിരുന്നു. പഞ്ചാബിലെ അമൃത്‌സറില്‍നിന്നുള്ള താരമാണ് 23 വയസ്സുകാരനായ അഭിഷേക് ശര്‍മ. 2023 ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി 11 മത്സരങ്ങള്‍ കളിച്ച താരം 226 റണ്‍സാണ് ആകെ നേടിയത്. 2022 ഐപിഎല്ലില്‍ ഹൈദരാബാദിനായി 426 റണ്‍സെടുത്തിരുന്നു. ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമിലും താരം കളിച്ചിട്ടുണ്ട്. ഇന്ത്യയുടെ…
Read More » -
കള്ളന് മാനസാന്തരം; മോഷ്ടിച്ച ബൈക്ക് ഉടമയ്ക്ക് തിരികെ നല്‍കി
പാലക്കാട്: മോഷണ വാര്‍ത്ത കണ്ട് ഉടമയ്ക്ക് ബൈക്ക് തിരികെ നല്‍കി കള്ളന്‍. പാലക്കാട് കിഴക്കഞ്ചേരി സ്വദേശി സതീശന്റെ ബൈക്കാണ് മോഷ്ടാവ് കണ്‍മുന്നില്‍ നിന്ന് മോഷ്ടിച്ചത്. വാര്‍ത്ത കണ്ടെന്നും ബൈക്ക് തിരികെ തരാമെന്നും സതീശിനെ മോഷ്ടാവ് ഫോണില്‍ വിളിച്ച് അറിയിച്ചു. ദേശീയപാതയോരത്ത് വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മോഷ്ടാവിനെ പിടികൂടാന്‍ സാധിച്ചില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് മോഷണം നടന്നത്. പന്നിയങ്കരയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ പോയതായിരുന്നു സതീശന്‍. അവിടെ വച്ച് സുഹൃത്തുമായി സംസാരിച്ചു തിരിഞ്ഞു നോക്കുമ്പോള്‍ തന്റെ ബൈക്കുമായി ഒരാള്‍ കടന്നുകളയുന്നതാണ് കണ്ടത്. സതീശനും സുഹൃത്തും പിന്നാലെ ഓടിയെങ്കിലും കള്ളനെ കിട്ടിയില്ല. തുടര്‍ന്ന് വടക്കാഞ്ചേരി പൊലീസില്‍ പരാതി നല്‍കി. അടുത്ത ദിവസം കള്ളന്‍ സതീശനെ വിളിക്കുകയായിരുന്നു. താന്‍ വാര്‍ത്ത കണ്ടെന്നും മാനസിക വിഭ്രാന്തി കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും കേസാക്കരുതെന്നും കള്ളന്‍ പറഞ്ഞു. ബൈക്ക് തിരികെ നല്‍കാമെന്നും അറിയിച്ചു. ബൈക്കില്‍ സൂക്ഷിച്ചിരുന്ന ഡയറിയില്‍ നിന്നാണ് മോഷ്ടാവിന് സതീശന്റെ നമ്പര്‍ ലഭിക്കുന്നത്.
Read More » -
റെയില്‍വേ ട്രാക്കില്‍ പാറക്കല്ലും പശുവിന്റെ തലയോട്ടിയും; നാഗര്‍കോവിലില്‍ ട്രെയിന്‍ അട്ടിമറി
തിരുവനന്തപുരം: നാഗര്‍കോവിലിനു സമീപം പാര്‍വതിപുരത്ത് റെയില്‍വേ ട്രാക്കില്‍ പാറക്കല്ലുകളും ചത്ത പശുവിന്റെ തലയോട്ടിയും സ്ഥാപിച്ച് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. തിരുനെല്‍വേലി ജംക്ഷനിലേക്കു പോവുകയായിരുന്ന ഗാന്ധിധാം എക്സ്പ്രസ് ട്രെയിന്‍ (20924) നാഗര്‍കോവിലിനടുത്ത് പാര്‍വതിപുരം ഭാഗത്തിനുസമീപം സഞ്ചരിക്കുമ്പോള്‍ പെട്ടെന്ന് കല്ലുകളില്‍ ഇടിക്കുകയും വലിയ ശബ്ദം കേള്‍ക്കുകയും ചെയ്തു. ട്രെയിന്‍ നിര്‍ത്തിയശേഷം ലോക്കോ പൈലറ്റ് ഇറങ്ങി നോക്കിയപ്പോള്‍ ട്രാക്കില്‍ കല്ലുകളും ചത്ത പശുവിന്റെ തലയോട്ടിയും കണ്ടു. ലോക്കോ പൈലറ്റ് പാര്‍വതിപുരം റെയില്‍വേ ക്രോസില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗേറ്റ് കീപ്പറെ വിവരമറിയിച്ചു. സംഭവത്തെക്കുറിച്ച് നാഗര്‍കോവില്‍ ജംക്ഷന്‍ റെയില്‍വേ പൊലീസിനും വിവരം നല്‍കി. സംഭവം നടക്കുന്നതിന് ഏതാനും മിനിറ്റുകള്‍ക്കു മുമ്പ് ചിലര്‍ ഇരുചക്രവാഹനത്തില്‍ ഇതുവഴി കടന്നുപോയിരുന്നെന്ന് ഗേറ്റ് കീപ്പര്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികള്‍ ആരാണെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
Read More » -
കതൃക്കടവ് ബാര്‍ വെടിവെപ്പ്: മുഖ്യപ്രതി പിടിയില്‍
കൊച്ചി: കതൃക്കടവ് ബാറിലുണ്ടായ വെടിവെപ്പിലെ മുഖ്യപ്രതി പിടിയിലായി. ഒന്നാം പ്രതി വിനീത് വിജയനെ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നാണ് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. വെടിവെപ്പിനുപയോഗിച്ച തോക്ക് വിനീത് വിജയന്റേതാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. മുമ്പും പല കേസുകളിലും പെട്ടയാളാണ് വിനീത് എന്ന് പൊലീസ് സൂചിപ്പിക്കുന്നു. കേസിലെ മറ്റു മൂന്നു പ്രതികളെ മൂവാറ്റുപുഴ പൊലീസ് പിടികൂടിയിരുന്നു. ഇവരെ ഒളിവില്‍ കഴിയാന്‍ സഹായിച്ച അഞ്ചുപേരെ പിന്നീട് കസ്റ്റഡിയിലെടുത്തിരുന്നു. വെടിവെപ്പില്‍ ബാര്‍ ജീവനക്കാരായ രണ്ടുപേര്‍ക്കാണ് വെടിയേറ്റത്. ഇവര്‍ രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണ്. രണ്ടുപേരും ആശുപത്രി വിട്ടിട്ടുണ്ട്.
Read More » -
മോഷണസംഘത്തെ പിടികൂടാന്‍ ശ്രമം; കേരള പൊലീസിനു നേരെ അജ്‌മേറില്‍ വെടിവയ്പ്
ജയ്പുര്‍: മോഷണസംഘത്തെ പിടികൂടാനെത്തിയ കേരള പൊലീസ് സംഘത്തിനു നേരെ രാജസ്ഥാനില്‍ വെടിവയ്പ്. കൊച്ചിയില്‍നിന്ന് അജ്‌മേറിലെത്തിയ പൊലീസ് സംഘത്തെയാണ് അക്രമികള്‍ തോക്കുപയോഗിച്ചു നേരിട്ടത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ലെന്നാണു വിവരം. സ്വര്‍ണ മോഷണ സംഘത്തെ പിടികൂടാനാണ് പൊലീസ് സംഘം അജ്‌മേറിലേക്കു പോയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് കടത്തുന്ന സംഘത്തിലെ ആളുകളെ തിരഞ്ഞായിരുന്നു പൊലീസ് സംഘത്തിന്റെ അജ്‌മേര്‍ യാത്ര. അജ്‌മേര്‍ ദര്‍ഗ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ചാണ് മോഷണ സംഘത്തിലെ ആളുകളെ പിടികൂടാന്‍ ശ്രമിച്ചത്. ഇതിനിടെ അക്രമികള്‍ പൊലീസ് സംഘത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്നു തവണ വെടിവച്ചതായാണ് അജ്‌മേര്‍ പൊലീസ് നല്‍കുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡുകാരായ ഷെഹ്‌സാദ്, സാജിദ് എന്നിവരെ പൊലീസ് പിടികൂടി. മൂന്നു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ പിടികൂടിയത്. ഇവരില്‍നിന്ന് രണ്ട് കള്ളത്തോക്കുകളും പിടിച്ചെടുത്തു. ഇവര്‍ മുന്‍പും വിവിധ കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് വ്യക്തമാക്കി.
Read More » -
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ബ്യൂട്ടീഷന്റെ പരാതിയില്‍ നടനെതിരെ കേസ്
ബംഗളൂരു: വിവാഹ വാഗ്ദാനംചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ നടനെതിരെ പൊലീസ് കേസെടുത്തു. കന്നഡ, തമിഴ് സിനിമാ താരം സന്തോഷിനെതിരെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ 27 വയസ്സുകാരിയാണ് പരാതി നല്‍കിയത്. 2019-ലാണ് സന്തോഷും യുവതിയും പരിചയപ്പെടുന്നത്. ഈ സമയത്ത് ബസവേശ്വര്‍നഗറിലെ സലോണില്‍ ബ്യൂട്ടീഷനായി ജോലി ചെയ്തുവരികയായിരുന്നു പരാതിക്കാരി. സിനിമയില്‍ നായികയായി അവസരം നല്‍കാമെന്നു വാഗ്ദാനം ചെയ്താണു സന്തോഷ് യുവതിയുമായി അടുത്തത്. തുടര്‍ന്നു വിവാഹ വാഗ്ദാനം ചെയ്ത് നഗരത്തിലെ ലോഡ്ജുകളില്‍ പീഡിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങളും ഇയാള്‍ രഹസ്യമായി പകര്‍ത്തി. മൂന്ന് വര്‍ഷത്തിന് ശേഷവും തനിക്ക് സിനിമയില്‍ വേഷങ്ങള്‍ ലഭിക്കാത്തതിനാലും സന്തോഷിന്റെ വാഗ്ദാനങ്ങള്‍ കളവാണെന്നും മനസിലാക്കിയ യുവതി ഇയാളില്‍ നിന്ന് അകന്നു. ഇതില്‍ പ്രകോപിതനായ സന്തോഷ് തന്നെ മര്‍ദിച്ചതായും സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിലുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് സന്തോഷ് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമിക്കുകയും ചെയ്തു. പിന്നാലെ ഫെബ്രുവരി 15ന് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ വര്‍ഷം ജൂണില്‍ യുവതി സന്തോഷിനെതിരെ…
Read More »