Breaking NewsCrimeLead NewsNEWSNewsthen SpecialWorld

ഇവനെയൊക്കെ തൂക്കിക്കൊല്ലണം : ജീവപര്യന്തം തടവ് പോര: ജോലിഭാരം കുറയ്ക്കാന്‍ പത്ത് രോഗികളെ കൊലപ്പെടുത്തിയ പുരുഷനേഴസിന് ജീവപര്യന്തം തടവ് ശിക്ഷ; സംഭവം ജര്‍മനിയില്‍ :

 

ബെര്‍ലിന്‍ : ജര്‍മനിയില്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ പോലും ഇത്രയും കണ്ണില്‍ ചോരയില്ലാത്ത ക്രൂരത ചെയ്തിട്ടുണ്ടാകില്ല.
രാത്രി ഷിഫ്റ്റുകളിലെ ജോലിഭാരം കുറയ്ക്കാനായി ഒരു ആരോഗ്യപ്രവര്‍ത്തകന്‍ നടത്തിയ രക്തം കട്ടിയാക്കുന്ന ക്രൂരകൃത്യത്തില്‍ നടുങ്ങിയിരിക്കുകയാണ് ജര്‍മനി. പത്ത് രോഗികളെ ഇയാള്‍ വിഷാംശമുള്ള മരുന്നുകള്‍ കുത്തിവെച്ച് കൊലപ്പെടുത്തുകയും 27 പേരെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു.
ജര്‍മ്മനിയിലെ ആരോഗ്യമേഖലയെയും സമൂഹ മനസാക്ഷിയെയും ഒരുപോലെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. 44 വയസുള്ള പാലിയേറ്റീവ് കെയര്‍ നഴ്‌സാണ് തന്റെ പരിചരണത്തിലുള്ള രോഗികളെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. എന്നാല്‍ ഈ പ്രതിക്ക് ജീവപര്യന്തം ശിക്ഷയല്ല വധശിക്ഷ തന്നെ നല്‍കണമെന്നാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും മറ്റും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.
പടിഞ്ഞാറന്‍ ജര്‍മനിയിലെ വൂര്‍സെലെനിലെ ഒരു ആശുപത്രിയില്‍ 2023 ഡിസംബറിനും 2024 മേയ് മാസത്തിനും ഇടയിലുള്ള ആറു മാസത്തിനിടെയാണ് ഇയാള്‍ ഈ കൊലപാതകങ്ങളും കൊലപാതക ശ്രമങ്ങളും നടത്തിയത്.
രാത്രി ഷിഫ്റ്റുകളില്‍ ജോലിഭാരം കുറയ്ക്കുന്നതിനായി ഇയാള്‍ പ്രായമായ രോഗികള്‍ക്ക് ഉള്‍പ്പെടെ മോര്‍ഫിനോ മയക്കുന്നോ കുത്തിവെക്കും. കൃത്യമായ പരിചരണം ആവശ്യമുള്ള രോഗികളാണ് പ്രധാനമായും പാലിയേറ്റീവ് കെയര്‍ വിഭാഗത്തിലുണ്ടാവുക. ഇത്തരം രോഗികളെ നോക്കുന്നതില്‍ ഇയാള്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നും അല്‍പം പോലും സഹാനുഭൂതി ഇല്ലാത്ത ആളാണെന്നും കോടതി കണ്ടെത്തി.
2007ല്‍ നഴ്‌സിങ് പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം 2020ലാണ് ഇയാള്‍ വൂര്‍സെലന്‍ ആശുപത്രിയില്‍ ജോലിക്ക് പ്രവേശിച്ചത്. 2024ലാണ് കൊലപാതകക്കേസില്‍ അറസ്റ്റിലാവുന്നത്.

Back to top button
error: