Breaking NewsCrimeKeralaLead News

യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദനത്തിനിരയാക്കിയ കേസ് : നടി ലക്ഷ്മിമേനോനും സുഹൃത്തുക്കള്‍ക്കും എതിരേയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി ; പരാതിയില്ലെന്ന് ഇരയും കേസ് റദ്ദാക്കാന്‍ നടിയും കോടതിയെ സമീപിച്ചു

കൊച്ചി: നടി ലക്ഷ്മി മേനോന്‍ പ്രതിയായ തട്ടിക്കൊണ്ടു പോകല്‍ കേസ് ഹൈക്കോടതി റദ്ദാക്കി. യുവാവിന്റെയും നടിയുടെയും അപേക്ഷകള്‍ പരിഗണിച്ചാണ് തീരുമാനം. നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നാലാം പ്രതിയായിരുന്നു ലക്ഷ്മി.

പരാതി പിന്‍വലിക്കുന്നതായി യുവാവും എഫ്ഐആര്‍ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മി മേനോനും ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നായിരുന്നു കേസ് അവസാനിപ്പിച്ചത്. ഇതിനു പിന്നാലെയാണ് കേസ് റദ്ദ് ചെയ്തത്.

Signature-ad

എറണാകുളത്തെ ബാറില്‍ പരാതിക്കാരനായ യുവാവും ലക്ഷ്മി മേനോന്റെ സുഹൃത്തുക്കളും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയായിരുന്നു. ബാറില്‍ നിന്ന് പുറത്തിറങ്ങിയ യുവാവിനെ ലക്ഷ്മി മേനോനും സംഘവും തട്ടിക്കൊണ്ടുപോയി.

കാറില്‍ വച്ച് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചതായും പരാതിയണ്ടായിരുന്നു. നോര്‍ത്ത് പോലീസ് നടത്തിയ അന്വേഷണത്തില്‍ മിഥുന്‍, സോനമോള്‍, അനീഷ് എന്നിവരെ അറസ്റ്റ് ചെയ്തു. സിസിടിവി പരിശോധിച്ചതില്‍ നിന്നാണ് നടി ലക്ഷ്മി മേനോനും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് മനസ്സിലായത്. ഇതോടെ ഇവരെയും പ്രതിചേര്‍ക്കുകയായിരുന്നു.

Back to top button
error: