Crime

  • താന്‍ പരമഗുരു, എല്ലാം കരാട്ടെയുടെ ഭാഗമാണെന്ന് പറഞ്ഞ് പീഡനം; സിദ്ദിഖ് അലി ‘ഉഡായിപ്പിന്റെ ഉസ്താദ്’

    മലപ്പുറം: വാഴക്കാട് 17 വയസുകാരിയുടെ മരണത്തിന് കാരണക്കാരനായ കരാട്ടെ അധ്യാപകന്‍ സിദ്ദിഖ് അലി നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് ആരോപണം. കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നത് പതിവാണെന്ന് പീഡനത്തിന് ഇരയായ കുട്ടി മാധ്യമങ്ങളോടു പറഞ്ഞു. താന്‍ പരമഗുരുവാണെന്നും എല്ലാം കരാട്ടെയുടെ ഭാഗമാണെന്നും പറഞ്ഞാണ് പീഡനമെന്നും പെണ്‍കുട്ടി പറഞ്ഞു. ”ഞാന്‍ പതിനഞ്ചാം വയസിലാണ് അവിടെ ചേരുന്നത്. കൊറോണ ആയതുകൊണ്ട് സ്‌കൂളില്ലായിരുന്നു. കൊറോണ ആണെങ്കിലും ബെല്‍റ്റ് എടുക്കണമെങ്കില്‍ വാഴക്കാട് ഊര്‍ക്കടവിലുള്ള ക്ലാസില്‍ ചെല്ലണമെന്ന് പറഞ്ഞിരുന്നു. അങ്ങനെയാണ് അവിടെ എത്തിപ്പെടുന്നത്. പരമഗുരു എന്താണെന്നാണ് ആദ്യം പഠിപ്പിച്ചത്. അത് ബോര്‍ഡില്‍ എഴുതിവച്ചിട്ടുണ്ടായിരുന്നു. പരമഗുരു എന്ന് പറഞ്ഞാല്‍ നമ്മുടെ മനസിലുള്ള കാര്യങ്ങള്‍ പറയാതെ അറിയാന്‍ കഴിയുന്നൊരാള്‍ എന്നാണ്. ഈ പരമഗുരുവിന്റെ സാന്നിധ്യമുണ്ടായാല്‍ മാത്രമേ ജീവിതത്തില്‍ വിജയിക്കാന്‍ സാധിക്കൂ. അര്‍പ്പണ മനോഭാവമുള്ളവര്‍ക്ക് മാത്രമേ പരമഗുരുവിന്റെ സാന്നിധ്യം കിട്ടൂ. ഇത് പറഞ്ഞുവിശ്വസിപ്പിച്ചാണ് ആദ്യം കരാട്ടെ ക്ലാസില്‍ ചേര്‍ക്കുന്നത്. പരമഗുരുവാണ് ..അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടെങ്കില്‍ മാത്രമേ വിജയിക്കാന്‍ സാധിക്കൂ എന്നായിരുന്നു നമ്മുടെ മനസില്‍..ചെറിയ പ്രായത്തില്‍ അങ്ങനെ…

    Read More »
  • പോലീസിനെയും നാട്ടുകാരെയും വട്ടംചുറ്റിച്ച് 12 കാരന്റെ ‘തട്ടിക്കൊണ്ടുപോകല്‍’ കഥ; ഒടുവില്‍ കള്ളിവെളിച്ചത്തായി

    കൊച്ചി: മട്ടാഞ്ചേരിയില്‍ വെള്ള കാറിലെത്തിയ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് വ്യാജ കഥ ചമച്ച് 12കാരന്‍ പൊലീസിനെയും നാട്ടുകാരെയും വട്ടംകറക്കി. വ്യാഴാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചവരില്‍ നിന്ന് രക്ഷപ്പെട്ടെന്നും ബാഗ് കാറില്‍ എത്തിയവരുടെ കൈവശമാണെന്നും കൂവപ്പാടത്ത് താമസിക്കുന്ന ആറാം ക്ലാസുകാരന്‍ പറഞ്ഞതോടെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി സമീപത്തെ സിസി ടിവി ക്യാമറകള്‍ പരിശോധിച്ചെങ്കിലും കാര്‍ കണ്ടെത്താനായില്ല. ഒടുവില്‍ കുട്ടിയോട് വിശദമായി കാര്യങ്ങള്‍ ചോദിച്ചതോടെ കുട്ടി കഥചമച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു. എറണാകുളത്തെ സ്‌കൂളില്‍ പഠിക്കുന്ന കുട്ടി പഠനകാര്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണ് കഥ മെനഞ്ഞത്. കുട്ടിയുടെ ബാഗ് കൂവപ്പാടം കൊച്ചിന്‍ കോളജ് ഗ്രൗണ്ടിന് സമീപമുള്ള കടയുടെ പിറകില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തി.  

    Read More »
  • ആലപ്പുഴയില്‍ വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം; മൂന്ന് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

    ആലപ്പുഴ: കാട്ടൂരില്‍ പതിമൂന്നുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. പൊലീസ് സഹപാഠികളുടെ മൊഴി രേഖപ്പെടുത്തി. സിഡബ്ല്യുസി ഇന്ന് അധ്യാപകരുടെ മൊഴിയെടുക്കും. വിശദ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതായി ബാലാവകാശ കമ്മിഷന്‍ അറിയിച്ചു. 15 ന് സ്‌കൂളില്‍ വച്ചു സഹപാഠിക്ക് തലകറക്കം ഉണ്ടായപ്പോള്‍ വെള്ളം കുടിക്കാന്‍ പൈപ്പിനു സമീപത്തേക്ക് പ്രജിത്ത് ഒപ്പം പോയിരുന്നെന്നും ഈ സമയത്ത് ക്ലാസിലെത്തിയ അധ്യാപകന്‍ വിദ്യാര്‍ഥികളെ കാണാനില്ലെന്നു മൈക്കിലൂടെ അറിയിച്ചെന്നും പരാതിയില്‍ പറയുന്നു. ഇതുകേട്ട് പ്രജിത്തും സുഹൃത്തും ക്ലാസിലേക്ക് ഓടിയെത്തിയപ്പോള്‍ അധ്യാപകന്‍ പ്രജിത്തിനെ ചൂരല്‍ ഉപയോഗിച്ച് തല്ലുകയും ശരീരപരിശോധന നടത്തുകയും ചെയ്തു. കണ്ണില്‍ സൂക്ഷിച്ച് നോക്കി ‘നീയൊക്കെ കഞ്ചാവാണല്ലേ ‘എന്നു ചോദിച്ചു. മറ്റൊരു അധ്യാപികയും വിളിച്ചുവരുത്തി ചോദ്യം ചെയ്തു. സ്‌കൂള്‍ വിട്ടപ്പോഴും ഇതേ അധ്യാപകനും അധ്യാപികയും ചേര്‍ന്ന് കുട്ടിയെ അപമാനിച്ചെന്നും മറ്റു വിദ്യാര്‍ഥികള്‍ കാണ്‍കെ അധ്യാപകന്‍ മര്‍ദിച്ചെന്നും പിതാവിന്റെ പരാതിയിലുണ്ട്. സഹപാഠികളാണ് ഈ കാര്യങ്ങള്‍ പറഞ്ഞതെന്നും സ്‌കൂളില്‍ നിന്ന് മടങ്ങുമ്പോള്‍ ബസ് സ്റ്റോപ്പില്‍ അധ്യാപകര്‍ ആരെങ്കിലും ഉണ്ടോയെന്നു…

    Read More »
  • അഭിലാഷിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്; മദ്യപാനംസംബന്ധിച്ച് സത്യനാഥനുമായി തര്‍ക്കം

    കോഴിക്കോട്: സി.പി.എം. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പെരുവട്ടൂര്‍ പുളിയോറവയല്‍ പി.വി. സത്യനാഥന്റെ കൊലപാതകത്തില്‍ കീഴടങ്ങിയ ആള്‍ കുറ്റം സമ്മതിച്ചു. പെരുവട്ടൂര്‍ പുറത്തോന അഭിലാഷ് കുറ്റകൃത്യത്തിന് പിന്നാലെ പോലീസില്‍ കീഴടങ്ങിയിരുന്നു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. ജീവനെടുക്കാന്‍ മാത്രമുള്ള വ്യക്തിവൈരാഗ്യം എന്തായിരുന്നുവെന്ന് അറിയില്ലെന്ന് കൊയിലാണ്ടി എം.എല്‍.എ. കാനത്തില്‍ ജമീല പറഞ്ഞു. അഭിലാഷ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. പാര്‍ട്ടിക്ക് നിരക്കാത്ത പ്രവര്‍ത്തനം നടത്തിയതിനെത്തുടര്‍ന്ന് പുറത്താക്കിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പാണത്. പാലിയേറ്റീവ് കെയറിന്റെ വാഹനത്തില്‍ ജോലി ചെയ്യവെ മദ്യപിച്ച് ജോലിചെയ്തതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായെന്ന് കേള്‍ക്കുന്നുണ്ട്. കൂടുതല്‍ അറിയില്ല. ജീവനെടുക്കേണ്ടുന്ന രീതിയിലുള്ള ഒരു പ്രവര്‍ത്തനവും സത്യനാഥന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും കാനത്തില്‍ ജമീല പറഞ്ഞു. കൊയിലാണ്ടി പോലീസിന്റെ നേതൃത്വത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കും. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം 12 മണിയോടെ കൊയിലാണ്ടിയിലേക്ക് കൊണ്ടുപോവും. വൈകീട്ട് ഏഴിനാണ് സംസ്‌കാരം. മൂന്നു മുതല്‍ അഞ്ചുവരെ കൊയിലാണ്ടി ടൗണ്‍ഹാളില്‍ പൊതുദര്‍ശനമുണ്ടാവും. പെരുവട്ടൂരിനും മുത്താമ്പിക്കും ഇടയിലുള്ള ചെറിയപ്പുറം പരദേവതാ…

    Read More »
  • അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മരണം; പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ വെറുതെ വിട്ടു

    വാഷിങ്ടണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി പൊലീസ് വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെതിരായ കുറ്റങ്ങള്‍ ഒഴിവാക്കി. മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കിങ് കൗണ്ടി പ്രോസിക്യൂട്ടര്‍ ഓഫീസിന്റെ നടപടി. കുറ്റാരോപിതനായ പൊലീസുകാരനെതിരെ ക്രിമിനല്‍ നടപടിയുമായി മുന്നോട്ട് പോകില്ലെന്ന് ബുധനാഴ്ച അധികൃതര്‍ വ്യക്തമാക്കി. അതേസമയം വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് ശേഷം ഔദ്യോഗിക പദവിക്ക് ചേരാത്ത തരത്തില്‍ പെരുമാറിയതിന് ഇയാള്‍ക്കെതിരായ അച്ചടക്ക നടപടികളില്‍ മാര്‍ച്ച് നാലിന് വാദം കേള്‍ക്കും. 2023 ജനുവരി 23നാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയായ ജാന്‍വി കണ്ടുല (23) അമിത വേഗതയിലെത്തിയ യുഎസ് പൊലീസിന്റെ പട്രോളിങ് വാഹനമിടിച്ച് സിയാറ്റിലില്‍ വെച്ച് കൊല്ലപ്പെട്ടത്. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ സ്വദേശിനിയായിരുന്ന ജാന്‍വി നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയുടെ സിയാറ്റില്‍ കാമ്പസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു. കെവിന്‍ ഡേവ് എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഓടിച്ചിരുന്ന വാഹനമിടിച്ചായിരുന്നു അപകടം. ഈ സമയം ഏതാണ്ട് 119 കിലോമീറ്റര്‍ വേഗതയിലായിരുന്നു വാഹനമെന്ന് പിന്നീട് കണ്ടെത്തി. ഇടിയുടെ ആഘാതത്തില്‍ 100 അടിയോളം അകലേക്ക് ജാന്‍വി തെറിച്ചുവീണു. സ്വാഭാവിക…

    Read More »
  • ഭിന്നശേഷിക്കാരിയെ വീട്ടില്‍നിന്ന് കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിക്കായി തിരച്ചില്‍

    ഇടുക്കി: പതിമൂന്നുകാരിയായ ഭിന്നശേഷിക്കാരിയെ വീട്ടില്‍ നിന്ന് കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിച്ചു. മൂന്നാറിന് സമീപമുള്ള ഗോത്രവര്‍ഗ കോളനിയില്‍ തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. പ്രതിക്കായി പൊലീസ് തിരച്ചില്‍ തുടരുന്നു. തിങ്കളാഴ്ച വൈകീട്ടു വീടിന്റെ പിന്നിലൂടെ എത്തിയ യുവാവ് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇതു കണ്ട മുത്തശ്ശി പുറത്തിറങ്ങി ബഹളം വയ്ക്കുന്നതിനിടെ ഇയാള്‍ കുട്ടിയെ വലിച്ചിഴച്ച് താഴ്ഭാഗത്തുള്ള കാട്ടിലേക്കു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാര്‍ തിരച്ചില്‍ നടത്തുന്നതിനിടെ പ്രതി വനമേഖലയിലേക്കു കടന്നുകളഞ്ഞു. സംസാരശേഷിയും കേള്‍വിശക്തിയുമില്ലാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത് മുപ്പത്തഞ്ചുകാരനാണെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ അമ്മ നേരത്തേ മരിച്ചുപോയതാണ്. പിതാവ് ഉപേക്ഷിച്ചുപോയി. മുത്തശ്ശിക്കൊപ്പമായിരുന്നു പെണ്‍കുട്ടിയുടെ താമസം.

    Read More »
  • റഷ്യയില്‍ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കൂലിപ്പട്ടാളത്തിനായി യുദ്ധംചെയ്യേണ്ട ഗതികേടില്‍ ഇന്ത്യക്കാര്‍

    ന്യൂഡല്‍ഹി: ജോലിതട്ടിപ്പിന് ഇരയായ നിരവധി ഇന്ത്യക്കാര്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധമേഖലയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. റഷ്യയില്‍ സെക്യൂരിറ്റി ജോലിയെന്ന വ്യാജവാഗ്ദാനം വിശ്വസിച്ചു പോയവരാണു കുടുങ്ങിയത്. തെലങ്കാന, കര്‍ണാടക, ഗുജറാത്ത്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള യുവാക്കള്‍ക്കാണു ദുരിതം. റഷ്യയിലെ കൂലിപ്പട്ടാളമായ വാഗ്‌നര്‍ സേനയില്‍ ചേര്‍ന്നു യുക്രെയ്‌ന് എതിരായ യുദ്ധത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യക്കാരായ യുവാക്കളെ നിര്‍ബന്ധിക്കുന്നതായാണു വിവരം. എങ്ങനെയെങ്കിലും നാട്ടിലേക്കു തിരിച്ചെത്തിക്കണമെന്നു യുവാക്കള്‍ വീഡിയോ സന്ദേശമയച്ചു. തുടര്‍ന്നു യുവാക്കളുടെ കുടുംബങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിനു കത്തു നല്‍കി. തൊഴില്‍ തട്ടിപ്പിന് ഇരയായാണ് റഷ്യയില്‍ എത്തിയതെന്നു യുവാക്കള്‍ പറഞ്ഞു. ജോലിക്കായി ഓരോരുത്തരില്‍നിന്നും റിക്രൂട്ടിങ് ഏജന്റുമാര്‍ 3.5 ലക്ഷം വീതം വാങ്ങിയെന്നു കുടുംബാംഗങ്ങള്‍ പറഞ്ഞു. അറുപതിലേറെ ഇന്ത്യന്‍ യുവാക്കളെ സമ്മതമില്ലാതെ റഷ്യയില്‍ സ്വകാര്യസേനയുടെ ഭാഗമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. റഷ്യന്‍ ഭാഷയിലുള്ള കരാറില്‍ ഇവരെക്കൊണ്ട് ഒപ്പിടീച്ചാണു സമ്മതം വാങ്ങിയത്. യുട്യൂബ് ചാനല്‍ നടത്തുന്ന മഹാരാഷ്ട്ര സ്വദേശിയാണു യുവാക്കളെ തെറ്റിദ്ധരിപ്പിച്ചതെന്നാണു സൂചന.  

    Read More »
  • വനിതാ ഡോക്ടര്‍ക്ക് മുന്നില്‍ ഓണ്‍ലൈന്‍ ചികിത്സക്കിടെ സ്വയംഭോഗം; പിജി വിദ്യാര്‍ത്ഥിയായ പ്രതിയെ 1 മാസമായിട്ടും പിടികൂടിയില്ല

    തിരുവനന്തപുരം: ഓണ്‍ലൈന്‍ ചികിത്സക്കിടെ വനിതാ ഡോക്ടര്‍ക്ക് മുന്നില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ച ആള്‍ക്കെതിരെ നടപടി എടുക്കാതെ പൊലീസ്. ഒരു മാസം മുമ്പാണ് ഇ സഞ്ജീവനി പോര്‍ട്ടല്‍ വഴി പരിശോധന നടത്തവെ ഡോക്ടര്‍ക്ക് നേരെ അതിക്രമം ഉണ്ടായത്. ഡോക്ടറുടെ പരാതിയില്‍ 10 ദിവസത്തിന് ശേഷമാണ് തമ്പാനൂര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രതിയെ പറ്റി വ്യക്തമായ വിവരമുണ്ടായിട്ടും പൊലീസ് അലംഭാവം കാണിക്കുകയാണെന്ന് ഡോക്ടര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ”ജനുവരി 25ന് നൈറ്റ് ഡ്യൂട്ടിയായിരുന്നു. 11.53നാണ് കോള്‍ വന്നത്. 25 വയസ്സ് തോന്നിക്കുന്ന പയ്യനാ. രാഹുല്‍ കുമാര്‍, ഭോപ്പാല്‍, മധ്യപ്രദേശ് എന്നായിരുന്നു അഡ്രസ് കാണിച്ചത്. ആദ്യം ഓഡിയോ വീഡിയോ ഇല്ലായിരുന്നു. പിന്നീട് മുഖം വ്യക്തമായി കണ്ടു. എന്താണ് അസുഖമെന്ന് ഞാന്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും മറുപടിയില്ലായിരുന്നു. ചാറ്റ് ബോക്‌സില്‍ ‘എനിക്ക് നിങ്ങളെ കാണാന്‍ കഴിയുന്നില്ലെ’ന്ന മെസേജ് വന്നു. ഇതു പറഞ്ഞു തീര്‍ന്ന ഉടനെ ഇയാള്‍ ക്യാമറ താഴ്ത്തി സ്വയംഭോഗം തുടങ്ങി. അടുത്ത ദിവസം തന്നെ പരാതി നല്‍കി.…

    Read More »
  • കുറവിലങ്ങാട്ട്് തര്‍ക്കം തീര്‍ക്കാനെത്തിയ എസ്‌ഐയുടെ ചെവിക്കല്ലടിച്ചു തകര്‍ത്തു; മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

    കോട്ടയം: കുറവിലങ്ങാട് പ്രശ്നപരിഹാരത്തിനെത്തിയ എസ്ഐക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനം. കുറവിലങ്ങാട് എസ്ഐ കെ വി സന്തോഷ് കുമാറിനാണ് മര്‍ദ്ദനമേറ്റത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. സംഭവത്തില്‍ മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ അനന്തു തങ്കച്ചന്‍, അനന്തു ഷാജി, ആദര്‍ശ് എന്നിവരാണ് അറസ്റ്റിലായത്. പാലാ വള്ളിച്ചിറ സ്വദേശികളാണ് ഇവര്‍. മര്‍ദ്ദനത്തില്‍ എസ്ഐയുടെ ചെവിക്ക് സാരമായ പരിക്കേറ്റു. ചെവിയുടെ ഡയഫ്രത്തിന് പൊട്ടലേറ്റു. ഉഴവൂര്‍ ടൗണില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഓട്ടോറിക്ഷക്കാരും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായിരുന്നു. വിവരമറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തുന്നത്. ഇതിനിടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പൊലീസിനെ ആക്രമിച്ചത്.

    Read More »
  • 17 വയസ്സുകാരി ചാലിയാറില്‍ മുങ്ങിമരിച്ച സംഭവം; പീഡനവീരനായ കരാട്ടെ അധ്യാപകന്‍ അറസ്റ്റില്‍

    മലപ്പുറം: എടവണ്ണപ്പാറയില്‍ 17 വയസുകാരിയുടെ മൃതദേഹം ചാലിയാറില്‍ കണ്ടെത്തിയ സംഭവത്തില്‍ കരാട്ടെ അധ്യാപകന്‍ സിദ്ധീഖ് അലി അറസ്റ്റിലായി. പെണ്‍കുട്ടിയെ കരാട്ടെ മാസ്റ്റര്‍ പീഡനത്തിന് ഇരയാക്കിയെന്ന് കുടുംബത്തിന്റെ പരാതിയിലാണ് പ്രതിയെ വാഴക്കാട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് കേസുമായി ബന്ധപ്പെട്ട് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കരാട്ടെ അധ്യാപകന്‍ സിദ്ദീഖലി നേരത്തെയും മറ്റൊരു പോക്‌സോ കേസില്‍ റിമാന്‍ഡിലായിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് വീട്ടില്‍ നിന്ന് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം 100 മീറ്റര്‍ അകലെ ചാലിയാറിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയെ വെള്ളത്തില്‍ മുങ്ങികിടക്കുന്ന നിലയില്‍ നാട്ടുകാര്‍ കണ്ടത്. ഉടന്‍തന്നെ നാട്ടുകാരുടെ സഹായത്തോടെ വയക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെണ്‍കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു. പഠിക്കാന്‍ മിടുക്കിയായ വിദ്യാര്‍ഥിനിയുടെ മരണത്തില്‍…

    Read More »
Back to top button
error: