Crime
-
പണം തട്ടാന്‍ വിദേശവനിതയെ കൊന്നത് ഹോട്ടല്‍ ജീവനക്കാര്‍; കിട്ടിയത് ഐഫോണും 25,000 രൂപയും
ബംഗളൂരു: വിദേശവനിതയെ നഗരത്തിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാരായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശികളായ അമൃത് സോന(22), റോബര്‍ട്ട്(26) എന്നിവരെയാണ് ബംഗളൂരു പോലീസ് പിടികൂടിയത്. വിദേശവനിതയുടെ മുറിയില്‍നിന്ന് കാണാതായ ഐഫോണും പണവും ഇവരില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഉസ്ബെക്കിസ്താന്‍ സ്വദേശിയായ സെറീന ഉത്കിറോവ്ന(27)യെയാണ് മാര്‍ച്ച് 13-ാം തീയതി രാത്രി നഗരത്തിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. മുഖത്ത് പരിക്കേറ്റനിലയിലായിരുന്നു മൃതദേഹം. മൂക്കില്‍നിന്ന് ചോരയും വന്നിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ സംഭവം ശ്വാസംമുട്ടിച്ചുള്ള കൊലപാതകമാണെന്ന് പോലീസിന് വ്യക്തമായിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളായ രണ്ടുപേരും പിടിയിലായത്. മോഷണം ലക്ഷ്യമിട്ടാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതികളുടെ മൊഴി. വിദേശവനിതയുടെ കൈവശം ധാരാളം പണമുണ്ടെന്നാണ് പ്രതികള്‍ കരുതിയത്. ഇത് കൈക്കലാക്കിയാല്‍ പെട്ടെന്ന് പണക്കാരാകാമെന്ന് കരുതിയെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തിയ സെറീന ഡല്‍ഹിയില്‍നിന്ന് മാര്‍ച്ച് അഞ്ചാം തീയതിയാണ് ബംഗളൂരുവിലെത്തിയത്. ട്രാവല്‍ ഏജന്റായ രാഹുല്‍ എന്നയാളാണ് യുവതിക്ക് ഹോട്ടലില്‍…
Read More » -
കേരള യൂണിവേഴ്‌സിറ്റി കലോത്സവം: കത്തിക്കുത്ത് കേസ് പ്രതിയായ എസ്എഫ്‌ഐ നേതാവും വൊളന്റിയറായി
തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവത്തില്‍ കത്തിക്കുത്ത് കേസ് പ്രതിയായ എസ്എഫ്‌ഐ നെയ്യാറ്റിന്‍കര ഏരിയ സെക്രട്ടറി ആരോമല്‍ വൊളന്റിയറായി പ്രവര്‍ത്തിച്ചുവെന്ന് റിപ്പോര്‍ട്ട്. യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിയ കേസിലും സംസ്‌കൃത കോളജില്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച കേസിലും പ്രതിയാണ് ആരോമല്‍. തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളജ് വിദ്യാര്‍ഥി കൂടിയായ ആരോമല്‍ വിധികര്‍ത്താവ് ഷാജി ഉള്‍പ്പെടെയുള്ളവരെ തടഞ്ഞുവയ്ക്കുമ്പോള്‍ അവിടെയുണ്ടായിരുന്നതായാണു വിവരം. അതേസമയം, കേരള സര്‍വകലാശാല യുവജനോത്സവത്തിലെ മാര്‍ഗംകളിയുടെ വിധികര്‍ത്താവായിരുന്ന പി.എന്‍.ഷാജിയെ (ഷാജി പൂത്തട്ട) എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി കേസിലെ രണ്ടും മൂന്നും പ്രതികളായ ജോമറ്റ്, സൂരജ് എന്നിവര്‍ വെളിപ്പെടുത്തിയിരുന്നു. ഷാജി കഴിഞ്ഞ ദിവസം കണ്ണൂരിലെ വീട്ടില്‍വച്ച് ആത്മഹത്യ ചെയ്തിരുന്നു. സെനറ്റ് ഹാളിന്റെ അടുത്തുള്ള മറ്റൊരു മുറിയിലേക്കു കൊണ്ടുപോയാണു ഷാജിയെ മര്‍ദിച്ചത് എന്ന് ഇവര്‍ പറയുന്നു. ക്രിക്കറ്റ് ബാറ്റ്, ഹോക്കി സ്റ്റിക് പോലുള്ള മാരകായുധങ്ങള്‍ മുറിയിലുണ്ടായിരുന്നു. മര്‍ദിക്കുന്നതിനിടെ, ”എന്നെ ആവശ്യമില്ലാത്ത പ്രശ്‌നത്തില്‍ കുരുക്കരുത്, ജീവിക്കാന്‍ വഴിയില്ല, ആത്മഹത്യ ചെയ്യും” – എന്ന് ഷാജി പറഞ്ഞിരുന്നതായി ജോമറ്റും സൂരജും…
Read More » -
മസ്റ്ററിങ് നടന്നില്ല; മദ്യപിച്ചെത്തിയയാള്‍ റേഷന്‍കട ജീവനക്കാരന്റെ തലയില്‍ ബിയര്‍ക്കുപ്പിക്കടിച്ചു
ആലപ്പുഴ: മദ്യപിച്ചെത്തിയയാള്‍ റേഷന്‍കടയില്‍ മസ്റ്ററിങ് നടക്കാഞ്ഞതില്‍ ക്ഷുഭിതനായി ജീവനക്കാരന്റെ തലയില്‍ ബിയര്‍ക്കുപ്പികൊണ്ട് അടിച്ചു. മാന്നാര്‍ കുട്ടമ്പേരൂര്‍ 1654-ാം നമ്പര്‍ സര്‍വീസ് സഹകരണബാങ്കിന്റെ കീഴിലുള്ള എ.ആര്‍.ഡി. 59-ാം നമ്പര്‍ റേഷന്‍കടയിലെ സെയില്‍സ്മാന്‍ വലിയകുളങ്ങര മണലില്‍ കാട്ടില്‍ ശശിധരന്‍ നായര്‍ (59)ക്കാണ് മര്‍ദനമേറ്റത്. ഇതുസംബന്ധിച്ച് കുട്ടമ്പേരൂര്‍ ചെമ്പകമഠത്തില്‍ സനലി(43) നെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. വെള്ളിയാഴ്ച രാവിലെമുതല്‍ മസ്റ്ററിങ്ങില്‍ പാകപ്പിഴകളുണ്ടായിരുന്നു. നാലുമണിക്ക് റേഷന്‍കടതുറന്ന് ഏതാനും മഞ്ഞക്കാര്‍ഡുകാരുടെ മസ്റ്ററിങ് ചെയ്തുകൊണ്ടിരുന്നപ്പോള്‍ പിങ്ക് കാര്‍ഡുമായി എത്തിയ സനല്‍ മസ്റ്ററിങ് നടത്തണമെന്ന് ആവശ്യപ്പെട്ടു. അടുത്തദിവസംവരാന്‍ ജീവനക്കാരന്‍ പറഞ്ഞപ്പോള്‍ ക്ഷുഭിതനായി പുറത്തുപോയ ഇയാള്‍ പിന്നീട് മദ്യപിച്ചുകൊണ്ട് തിരികെ വരുകയും കൈയിലുണ്ടായിരുന്ന മദ്യക്കുപ്പികൊണ്ട് ശശിധരന്‍ നായരുടെ തലയ്ക്കടിക്കുകയുമായിരുന്നു. പരിക്കേറ്റ ശശിധരന്‍ നായരെ മാവേലിക്കര ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രതിയെ പോലീസ് വൈദ്യപരിശോധനയ്ക്കു ഹാജരാക്കി.
Read More » -
സഹപ്രവര്‍ത്തകന്റെ പത്താം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ചു; 2 കോസ്റ്റ് ഗാര്‍ഡ് ജീവനക്കാര്‍ പിടിയില്‍
മുംബൈ: സഹപ്രവര്‍ത്തകന്റെ കൗമാരപ്രായക്കാരിയായ മകളെ പീഡിപ്പിച്ച 2 കോസ്റ്റ് ഗാര്‍ഡ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ 30, 23 വയസ്സ് പ്രായമുള്ളവരാണ്. ഒക്ടോബര്‍ 17ന് നടന്ന സംഭവത്തെക്കുറിച്ച് ഡിസംബറിലാണ് പെണ്‍കുട്ടി മാതാപിതാക്കളോട് പറയുന്നത്. തുടര്‍ന്ന് പിതാവ് മേലധികാരികള്‍ക്ക് ആദ്യം പരാതി നല്‍കി. പെണ്‍കുട്ടിയും കോസ്റ്റ് ഗാര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സംഭവം വിവരിച്ച് കത്തെഴുതി. തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് പൊലീസിന് പരാതി നല്‍കുന്നത്. പ്രതികളെ റിമാന്‍ഡ് ചെയ്തു. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ഫ്‌ലാറ്റില്‍ തനിച്ചായിരിക്കുമ്പോഴാണ് പ്രതികളില്‍ ഒരാള്‍ വന്ന് ഭാര്യ വിളിക്കുന്നുവെന്ന് അറിയിച്ചത്. ഇരു കുടുംബങ്ങളും തമ്മില്‍ അടുപ്പമുള്ളതിനാല്‍ പെണ്‍കുട്ടിക്ക് സംശയം തോന്നിയില്ല. പെണ്‍കുട്ടി പ്രതിയുടെ ഫ്‌ലാറ്റിലേക്ക് കടന്നപ്പോള്‍ അവിടെ കാത്തുനിന്ന രണ്ടാമന്‍ വായ് പൊത്തി കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ചു. ഉപദ്രവം പുറത്തു പറഞ്ഞാല്‍ പെണ്‍കുട്ടിയെയും പിതാവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സംഭവത്തിന്റെ ആഘാതത്തില്‍ വിഷാദരോഗിയായ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ മനഃശാസ്ത്രജ്ഞനെ കാണിച്ചിരുന്നു. പിന്നാലെയാണ് പെണ്‍കുട്ടി സംഭവം തുറന്നുപറഞ്ഞത്.
Read More » -
ഭാര്യയുടെ അവിഹിതം: വഴിയരികില്‍ ഗുരുതരമായി പരുക്കേറ്റ് കണ്ട യുവാവ് മരിച്ച സംഭവം കൊലപാതകം, ഒടുവിൽ ഭാര്യയും ഭർത്താവും പിടിയില്‍
തിരുവനന്തപുരം: വഴിയരികില്‍ ഗുരുതരമായി പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ച സംഭവം കൊലപാതകം. പാറശാല വള്ളവിള പുത്തന്‍വീട്ടില്‍ ഹനീഫയുടെ മകന്‍ അസീമിന്റെ (27) മരണമാണ് കൊലപാതകം എന്ന് വ്യക്തമായത്. കേസില്‍ ദമ്പതികളായ കൊല്ലങ്കോട് മേടവിളാകം സ്വദേശി ഷമീര്‍ (34), ഭാര്യ ജെനീഫ (26) എന്നിവരെ പൊഴിയൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അസീമിനെ കൊലപ്പെടുത്തിയ ശേഷം അപകട മരണമാണെന്നു വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം. ചെങ്കവിള ഒറ്റപ്പാവിള റോഡിൽ വ്യാഴാഴ്ച അര്‍ദ്ധരാത്രിയാണ് തലയ്‌ക്കു സാരമായി പരിക്കേറ്റ നിലയില്‍ യുവാവിനെ വഴിയാത്രക്കാര്‍ കണ്ടത്. തുടര്‍ന്ന് സ്ഥലത്തിയ പൊലീസ് ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ഇന്ന് (വെളളി) രാവിലെ 11 മണിയോടെ അസിം മരിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: മാങ്കുഴിയിലെ വീട്ടിൽ താമസിക്കുന്ന ജെനീഫയും കൊല്ലങ്കോടുള്ള ഇറച്ചിക്കോഴി വിൽപന കേന്ദ്രത്തിൽ ജോലി ചെയ്യുന്ന അസീമും തമ്മിൽ രഹസ്യ ബന്ധം ഉണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി അവിചാരിതമായി ഭാര്യവീട്ടിൽ എത്തിയ ഷമീർ, അസീമിനെ കാണുകയും ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും ചെയ്തു.…
Read More » -
ഷോജോയുടെ മരണത്തില്‍ സംശയങ്ങള്‍ തീരാതെ കുടുംബം; CCTV ദൃശ്യവും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും നിര്‍ണായകം
പാലക്കാട്: ലഹരിക്കേസില്‍ എക്സൈസിന്റെ പിടിയിലായ ഇടുക്കി സ്വദേശി ഷോജോ ജോണിനെ ലോക്കപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സി.സി.ടി.വി. ദൃശ്യവും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും നിര്‍ണായകമാവും. സംഭവം ആത്മഹത്യയാണോ, കുടുംബം ആരോപിക്കുംപോലെ കസ്റ്റഡിമരണമാണോ എന്ന് സ്ഥിരീകരിക്കുന്നതിന് ഇതിലെ തെളിവുകള്‍ പുറത്തുവരേണ്ടതുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഫൊറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും വ്യാഴാഴ്ച സ്ഥലത്ത് പരിശോധന നടത്തി. സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിക്കാനായിട്ടില്ലെന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. പറഞ്ഞു. കെല്‍ട്രോണിലെ ഉദ്യോഗസ്ഥരുടെ സഹായംകൂടി ഇതിന് ആവശ്യമുണ്ടെന്നും വെള്ളിയാഴ്ച ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍, മരണം നടന്ന സ്ഥലവും സി.സി.ടി.വി. പരിസരവും പോലീസ് സീല്‍ചെയ്തിട്ടുണ്ട്. കസ്റ്റഡിമരണക്കേസില്‍ മൂന്ന് ഡോക്ടര്‍മാരുടെ വിദഗ്ധസംഘമാണ് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കേണ്ടത്. അതിനാല്‍, ജില്ലാ ആശുപത്രിയില്‍നിന്ന് മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടക്കും. അതേസമയം, ഷോജോയുടെ മരണത്തില്‍ പകച്ചുനില്‍ക്കുകയാണ് കുടുംബം. അഞ്ചുമാസം മാത്രമായ കുട്ടിയുള്‍പ്പെടെ മൂന്ന് പെണ്‍മക്കളുണ്ട് ഷോജോ ജോണിന്. വര്‍ഷങ്ങളായി പാലക്കാട് കാടാങ്കോട്ടിലുള്ള വാടകവീട്ടിലാണ് ഇവരുടെ താമസം. ലോറി ഡ്രൈവറായ…
Read More » -
എക്സൈസ് കസ്റ്റഡിയിലെ തൂങ്ങിമരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും; ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
പാലക്കാട്: എക്സൈസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ലോക്കപ്പിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം, അതേസമയം, ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന രണ്ട് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. പാലക്കാട് എക്സൈസ് പിടികൂടിയ ഇടുക്കി സ്വദേശി ഷോജോ ജോണ്‍ ആണ് മരിച്ചത്. ലഹരിക്കടത്തു കേസില്‍ ഇന്നലെയാണ് ഷോജോ ജോണിനെ പാലക്കാട് കാടാങ്കോടിലെ വീട്ടില്‍ നിന്നും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുക്കുന്നത്. രണ്ടു കിലോ ഹാഷിഷ് ഓയിലും വീട്ടില്‍ നിന്നും എക്‌സൈസ് പിടിച്ചെടുത്തിരുന്നു. പിന്നാലെ കസ്റ്റഡിയിലെടുത്ത ഷോ ജോയെ ആദ്യം എക്സൈസ് ഓഫീസിലേക്കും പിന്നീട് റേഞ്ച് ഓഫീസിലേക്കും കൊണ്ടുപോയി. രാവിലെ 7 മണിയോടെയാണ് ലോക്കപ്പിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ഷോജോയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. ഷോജോ ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങള്‍ ഓഫീസിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഏകദേശം 25 ലക്ഷം രൂപ മൂല്യമുള്ള ഹാഷിഷ് ഓയിലാണ് ഷോജോയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയത്. ചില്ലറ വില്പനയ്ക്കായി…
Read More » -
വിദേശവനിത ബംഗളൂരുവിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍; കൊലപാതകമെന്ന് നിഗമനം
ബംഗളൂരു: വിദേശവനിതയെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഉസ്ബെക്കിസ്താന്‍ സ്വദേശിയായ സെറീന(37)യെയാണ് ബംഗളൂരു ശേഷാദ്രിപുരത്തെ ജഗദീഷ് ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടത്. ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് ഹോട്ടല്‍മുറിയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഹോട്ടല്‍ കെട്ടിടത്തിലെ രണ്ടാംനിലയിലെ മുറിയിലാണ് യുവതി താമസിച്ചിരുന്നത്. യുവതിയെ പുറത്തുകാണാത്തതിനാല്‍ ജീവനക്കാര്‍ വിളിച്ചുനോക്കിയെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. മറ്റൊരു താക്കോല്‍ ഉപയോഗിച്ച് മുറി തുറന്നുനോക്കിയതോടെയാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. നാലുദിവസം മുമ്പാണ് സെറീന ടൂറിസ്റ്റ് വിസയില്‍ ബംഗളൂരുവിലെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് കരുതുന്നത്. സെറീനയെ കാണാനായി ഹോട്ടലില്‍ ആരെങ്കിലും എത്തിയിരുന്നോ എന്നതുസംബന്ധിച്ച് പോലീസ് അന്വേഷണംനടത്തിവരികയാണ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും രജിസ്റ്ററും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. യുവതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Read More » -
ജീവകാരുണ്യത്തിന്റെ മറവില്‍ ‘അല്‍പ്പം’ മയക്കുമരുന്നു വില്‍പ്പന; കോഴിക്കോട്ട് രണ്ടു പേര്‍ പിടിയില്‍
കോഴിക്കോട്: തൊട്ടില്‍പാലത്ത് വന്‍ ലഹരി മരുന്ന് വേട്ട. കഞ്ചാവും എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയിലായി. കുറ്റ്യാടി, കക്കട്ടില്‍, ചേരാപുരം തട്ടാന്‍കണ്ടി വീട്ടില്‍ സിറാജ് (43), കുറ്റ്യാടി, കക്കട്ടില്‍, ചേരാപുരം പടിക്കല്‍ വീട്ടില്‍ സജീര്‍ (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ ആറേ മുക്കലോടെ കുറ്റ്യാടി ചുരത്തിലെ തൊട്ടില്‍ പാലം ചാത്തന്‍കോട്ട് നടയില്‍ വച്ചാണ് ഇവര്‍ പിടിയിലായത്. മൈസൂരുവില്‍ നിന്നും വാങ്ങിയ 96.680 ഗ്രാം എംഡിഎംഎ, 9.300ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വില്‍പ്പനയ്ക്കായാണ് കൊണ്ടുവന്നത്. കോഴിക്കോട് ജില്ലയിലെ കുപ്രസിദ്ധ ക്വട്ടേഷന്‍ മയക്കു മരുന്നു സംഘത്തില്‍പ്പെട്ടായാളാണ് സിറാജെന്ന് പൊലീസ് പറഞ്ഞു. നിരവധി വധശ്രമക്കേസുകളിലും ഇയാള്‍ പ്രതിയാണ്. നാട്ടില്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്നതിന്റെ മറവിലാണ് ഇയാള്‍ ലഹരി കച്ചവടവും നടത്തിയിരുന്നത്. സജീര്‍ ഗള്‍ഫില്‍ നിന്നും നാട്ടില്‍ ലീവിന് വന്ന് സിറാജിന്റെ കൂടെ ലഹരിമരുന്ന് കച്ചവടം നടത്തുകയായിരുന്നു. പിടികൂടിയ എംഡിഎംഎയ്ക്ക് അഞ്ചു ലക്ഷം രൂപ വില വരും.
Read More » -
കേരളത്തിന് നാണക്കേടായി അരീക്കോട് ‘ഹൂളിഗന്‍സ്’; വിദേശ താരത്തെ ആക്രമിച്ച സംഭവത്തില്‍ 15 പേര്‍ക്കെതിരെ കേസ്
മലപ്പുറം: അരീക്കോട് ഫുട്ബോള്‍ മത്സരത്തിനിടെ ഐവറി കോസ്റ്റ് താരം ആക്രമിക്കപ്പെട്ട സംഭവത്തില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അരീക്കോട് പൊലീസ് കേസെടുത്തത്. ആയുധമുപയോഗിച്ച് മുറിവേല്‍പ്പിക്കുക, വധശ്രമം, ആക്രമിച്ചു പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. ഹസന്‍ ജൂനിയര്‍ എന്ന വിദേശതാരത്തെ കാണികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്. മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ഈ ദൃശ്യങ്ങളടക്കം കഴിഞ്ഞ ദിവസമാണ് താരം മലപ്പുറം എസ്.പിക്ക് പരാതി നല്‍കിയത്. വംശീയമായി അധിക്ഷേപിച്ചെന്നും ഹസന്‍ ജൂനിയറിന്റെ പരാതിയില്‍ ആരോപിച്ചിരുന്നു. അന്വേഷണത്തിനായി അരീക്കോട് പൊലീസ് സ്റ്റേഷനില്‍ പ്രത്യേക സെല്‍ രൂപീകരിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ ഐവറി കോസ്റ്റ് എംബസിയിലേക്കും പരാതി നല്‍കിയിട്ടുണ്ട്. അരീക്കോട് ചെമ്രകാട്ടൂരില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന ഫുട്ബോള്‍ മത്സരത്തിനിടയിലായിരുന്നു സംഭവം. കാണികളോട് മോശമായി പെരുമാറിയെന്നാരോപിച്ച് കാണികള്‍ താരത്തെ അക്രമിക്കുകയായിരുന്നു. കളിക്കുന്നതിനിടെ കാണികളിലൊരാളെ താരം മര്‍ദിച്ചുവെന്നും ഇതിന് പിന്നാലെ താരത്തിനെ ആള്‍ക്കൂട്ടം കൂട്ടമായി മര്‍ദിക്കുവായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നത്.
Read More »