CrimeNEWS

കേരള യൂണിവേഴ്‌സിറ്റി കലോത്സവം: കത്തിക്കുത്ത് കേസ് പ്രതിയായ എസ്എഫ്‌ഐ നേതാവും വൊളന്റിയറായി

തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവത്തില്‍ കത്തിക്കുത്ത് കേസ് പ്രതിയായ എസ്എഫ്‌ഐ നെയ്യാറ്റിന്‍കര ഏരിയ സെക്രട്ടറി ആരോമല്‍ വൊളന്റിയറായി പ്രവര്‍ത്തിച്ചുവെന്ന് റിപ്പോര്‍ട്ട്. യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിയ കേസിലും സംസ്‌കൃത കോളജില്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച കേസിലും പ്രതിയാണ് ആരോമല്‍. തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളജ് വിദ്യാര്‍ഥി കൂടിയായ ആരോമല്‍ വിധികര്‍ത്താവ് ഷാജി ഉള്‍പ്പെടെയുള്ളവരെ തടഞ്ഞുവയ്ക്കുമ്പോള്‍ അവിടെയുണ്ടായിരുന്നതായാണു വിവരം.

അതേസമയം, കേരള സര്‍വകലാശാല യുവജനോത്സവത്തിലെ മാര്‍ഗംകളിയുടെ വിധികര്‍ത്താവായിരുന്ന പി.എന്‍.ഷാജിയെ (ഷാജി പൂത്തട്ട) എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി കേസിലെ രണ്ടും മൂന്നും പ്രതികളായ ജോമറ്റ്, സൂരജ് എന്നിവര്‍ വെളിപ്പെടുത്തിയിരുന്നു. ഷാജി കഴിഞ്ഞ ദിവസം കണ്ണൂരിലെ വീട്ടില്‍വച്ച് ആത്മഹത്യ ചെയ്തിരുന്നു. സെനറ്റ് ഹാളിന്റെ അടുത്തുള്ള മറ്റൊരു മുറിയിലേക്കു കൊണ്ടുപോയാണു ഷാജിയെ മര്‍ദിച്ചത് എന്ന് ഇവര്‍ പറയുന്നു. ക്രിക്കറ്റ് ബാറ്റ്, ഹോക്കി സ്റ്റിക് പോലുള്ള മാരകായുധങ്ങള്‍ മുറിയിലുണ്ടായിരുന്നു.

Signature-ad

മര്‍ദിക്കുന്നതിനിടെ, ”എന്നെ ആവശ്യമില്ലാത്ത പ്രശ്‌നത്തില്‍ കുരുക്കരുത്, ജീവിക്കാന്‍ വഴിയില്ല, ആത്മഹത്യ ചെയ്യും” – എന്ന് ഷാജി പറഞ്ഞിരുന്നതായി ജോമറ്റും സൂരജും വെളിപ്പെടുത്തി. ‘നീ എന്തെങ്കിലും പോയി കാണിക്ക്’ എന്നാണ് മര്‍ദിച്ചവര്‍ മറുപടി പറഞ്ഞതെന്നും ഇവര്‍ പറയുന്നു. എസ്എഫ്‌ഐ നേതാവ് അഞ്ജു കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു മര്‍ദനം.

Back to top button
error: