Crime

  • കറതീര്‍ന്ന കൊടുംക്രിമിനല്‍! 20 ാം വയസില്‍ കൊലക്കേസ് പ്രതി, 65കാരിയെ ക്രൂരമായി ബലാത്സംഗംചെയ്തു; ജാമ്യത്തിലിറങ്ങി വീണ്ടും കൊല

    കോഴിക്കോട്: പേരാമ്പ്ര വാളൂരില്‍ യുവതിയെ തോട്ടില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി മുജീബ് റഹ്‌മാന്‍ കൊടുംക്രിമിനല്‍. കുപ്രസിദ്ധ വാഹനമോഷ്ടാവ് വീരപ്പന്‍ റഹീമിന്റെ അടുത്ത കൂട്ടാളിയാണ് മുജീബ് റഹ്‌മാന്‍. സ്ത്രീകളെ ആക്രമിച്ച് ആഭരണങ്ങള്‍ കവരുന്നതിലൂടെയാണ് മുജീബ് റഹ്‌മാന്‍ കുപ്രസിദ്ധി നേടിയത്. ഇതിനൊപ്പം മറ്റുമോഷണങ്ങളിലും ഇയാള്‍ പങ്കാളിയായിരുന്നു. അഞ്ചുമാസം മുന്‍പ് കിഴിശ്ശേരിയിലെ ആക്രിക്കടയില്‍ മോഷണം നടത്തിയതിനാണ് മുജീബ് റഹ്‌മാന്‍ അവസാനം അറസ്റ്റിലായത്. കൗമാരം പിന്നിട്ടതോടെ കുറ്റകൃത്യങ്ങളില്‍ സജീവമായ ക്രിമിനലാണ് കൊണ്ടോട്ടി കാവുങ്ങല്‍ ചെറുപറമ്പ് കോളനി നമ്പിലത്ത് വീട്ടില്‍ മുജീബ് റഹ്‌മാന്‍(48). ഇരുപതാംവയസ്സില്‍ കൊലക്കേസില്‍ പ്രതിയായെങ്കിലും ഈ കേസില്‍ കോടതി ഇയാളെ വെറുതെവിട്ടിരുന്നു. മോഷണം, ബലാത്സംഗം ഉള്‍പ്പെടെ ഇതുവരെ 57 കേസുകളില്‍ മുജീബ്റഹ്‌മാന്‍ പ്രതിയാണെന്നാണ് വിവരം. ഇതില്‍ 13 കേസുകള്‍ കൊണ്ടോട്ടി സ്റ്റേഷനിലാണ്. വിവിധ ജില്ലകളിലായി മറ്റ് 44 കേസുകളും മുജീബിനെതിരേയുണ്ട്. നാലു വര്‍ഷം മുമ്പ് 65 വയസുകാരിയെ ഓട്ടോയില്‍കയറ്റിക്കൊണ്ടു പോയി അതിക്രൂരമായി ബലാത്സംഗം ചെയ്ത സംഭവം മുക്കം സ്വദേശികള്‍ നടുക്കത്തോടെയാണ് ഓര്‍ക്കുന്നത്. 2020 ജൂലൈയ്…

    Read More »
  • സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് പണം തട്ടാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

    ആലപ്പുഴ: സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. കണ്ണൂര്‍ ചിറക്കല്‍ പുതിയതെരു മുറിയില്‍ കവിതാലയം വീട്ടില്‍ ജിഗീഷ് (ജിത്തു-39) ആണ് പിടിയിലായത്. വസ്തുവിന്റെ ജപ്തി ഒഴിവാക്കിനല്‍കാമെന്നും പറഞ്ഞ് പണം കട്ടാന്‍ ശ്രമിക്കുകയായിരുന്നു. വെളിയനാട് സ്വദേശിനി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ്. താന്‍ സുപ്രീംകോടതി ജഡ്ജിയാണെന്നും മകളുടെ പേരിലുള്ള വസ്തുവിന്റെ ജപ്തി ഒഴിവാക്കിനല്‍കാമെന്നും പറഞ്ഞ് ലോണ്‍ തുകയുടെ 30 ശതമാനമായ 45,000 രൂപ തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. പുളിങ്കുന്ന് പൊലീസാണ് ഇയാളെ പിടികൂടിയത്. ഫ്രീലാന്‍സ് ജേണലിസ്റ്റായി ജോലിനോക്കിവരുന്ന ഇയാള്‍ രാമങ്കരി, എടത്വാ, കോടനാട്, കണ്ണപുരം, പുതുക്കാട്, മാള, കൊരട്ടി, മട്ടന്നൂര്‍ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ സമാനമായ തട്ടിപ്പുകേസുകളില്‍ പ്രതിയാണ്. പുളിങ്കുന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ യേശുദാസ്, സബ് ഇന്‍സ്‌പെക്ടര്‍ എം.ജെ. തോമസ്, അസി. സബ് ഇന്‍സ്‌പെക്ടര്‍ വിജിമോന്‍ ജോസഫ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രതീഷ് കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.  

    Read More »
  • ആലുവയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍

    കൊച്ചി: ആലുവയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. തട്ടിക്കൊണ്ടുപോകാന്‍ കാര്‍ വാടകക്ക് നല്‍കിയത് ഇവരാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇന്നലെ രാവിലെ ആലുവ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവച്ചാണ് യുവാവിനെ തട്ടിക്കൊണ്ടുപോകുന്നത്. ഓട്ടോറിക്ഷാ ഡ്രൈവര്‍മാരാണ് സംഭവം പൊലീസിനെ അറിയിച്ചത്. തട്ടിക്കൊണ്ടുപോയതില്‍ ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനം ഇന്നലെ തിരുവനന്തപുരത്തുവച്ച് പൊലീസ് കണ്ടെത്തിയിരുന്നു. ആരെയാണ് തട്ടിക്കൊണ്ടുപോയത് എന്നത് സംബന്ധിച്ചും പൊലീസിന് വ്യക്തതയില്ല. ഓട്ടോ ഡ്രൈവര്‍മാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.  

    Read More »
  • യുവാവിന്റെ തലയ്ക്ക് വെടിയുതിര്‍ത്തു, ശേഷം വെട്ടിക്കൊലപ്പെടുത്തി

    മുംബൈ: മഹാരാഷ്ട്രയിലെ പുണെയില്‍ യുവാവിന്റെ തലയില്‍ വെടിവച്ചതിന് ശേഷം വെട്ടിക്കൊലപ്പെടുത്തി. വസ്തു ഇടപാടുകാരനായ അവിനാഷ് ബാലു ധന്‍വേ(34) ആണ് കൊല്ലപ്പെട്ടത്. പുണെ-സോലാപുര്‍ ഹൈവേയില്‍ ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അവിനാഷും മറ്റ് മൂന്ന് പേരും ചേര്‍ന്ന് ഹോട്ടലില്‍ ഇരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിനിടയില്‍ രണ്ട് പേര്‍ ഹോട്ടലിലേക്ക് കയറിവരുകയായിരുന്നു. ഇതില്‍ ഒരാളുടെ കൈവശം ഒരു പ്ലാസ്റ്റിക് ബാഗുമുണ്ടായിരുന്നു. അവിനാഷിന്റെ അടുത്തെത്തിയതോടെ ഇവര്‍ കൈവശമുണ്ടായിരുന്ന തോക്കെടുത്ത് അദ്ദേഹത്തിന്റെ തലയ്ക്കുനേരെ വെടിയുതിര്‍ത്തു. ഈ സമയം അവിനാഷ് ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവിനാഷിനൊപ്പമുണ്ടായിരുന്നവരെ ഇവര്‍ ആക്രമിച്ചില്ല. അവര്‍ പുറത്തേക്ക് ഓടിരക്ഷപ്പെട്ടു. വെടിയൊച്ചയ്ക്കു പിന്നാലെ പുറത്തുനിന്നും ഒരുസംഘം ഹോട്ടലിലേക്ക് ഓടിയെത്തുകയും കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് അവിനാഷിനെ വെട്ടുകയുമായിരുന്നു. നിലത്തുവീണ അവിനാഷിന്റെ മരണം ഉറപ്പാക്കിയതിന് ശേഷമാണ് സംഘം സ്ഥലംവിട്ടത്. ss രണ്ട് കുട്ടികളടങ്ങുന്ന നാലംഗ കുടുംബം തൊട്ടടുത്തുള്ള മേശയില്‍ ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു സംഭവം. വെടിയുതിര്‍ത്തതോടെ കുട്ടികളെയെടുത്ത് മാതാപിതാക്കള്‍ പുറത്തേക്കോടി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.…

    Read More »
  • പേരാമ്പ്രയിലെ അനുവിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി, മോഷണം ചെറുത്ത യുവതിയുടെ ശിരസ്സ് തോട്ടിൽ ചവിട്ടിത്താഴ്ത്തി; പ്രതി മുജീബ് റഹ്‌മാൻ ബലാത്സംഗം ഉൾപ്പെടെ 50ലധികം കേസുകളിൽ പ്രതി

      കോഴിക്കോട്  പേരാമ്പ്രയിലെ തോട്ടിലിട്ട് വാളൂരിലെ കുറുക്കുടി അനുവിനെ (26) ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാനാണ് പിടിയിലായത്. ബലാത്സംഗം ഉൾപ്പെടെ 50ലധികം കേസുകളിൽ പ്രതിയാണ് ഇയാൾ. ആഭരണങ്ങൾ മോഷ്ടിക്കാൻ അനുവിനെ തോട്ടിലെ വെള്ളത്തിൽ മുക്കിക്കൊന്നു എന്നാണ് പൊലീസ് കണ്ടെത്തൽ. മോഷണം ചെറുക്കാൻ ശ്രമിച്ച യുവതിയുടെ ശിരസ്സ് പ്രതി മൃഗീയമായ രീതിയിൽ തോട്ടിൽ ചവിട്ടിത്താഴ്ത്തി. മരണത്തിനു മുൻപ് ബലപ്രയോഗം നടന്നു. കഴുത്തിലും കൈകളിലും ക്ഷതമേറ്റ പാടുകളും വയറ്റിൽ ചവിട്ടേറ്റ പാടുമുണ്ട്. പീഡനം നടന്നതിന്റെ ലക്ഷണമില്ല. തോട്ടിൽ കമിഴ്ന്നുകിടക്കുന്ന നിലയിലാണ് അനുവിന്റെ മൃതദേഹം കണ്ടെത്തിയത്. സ്വർണമാലയും, മോതിരങ്ങളും പാദസരവും ബ്രേസ്‌ലെറ്റും അടക്കം എല്ലാം നഷ്ടപ്പെട്ടിരു. കമ്മൽ മാത്രമാണ് ശരീരത്തിൽ   ശേഷിച്ചത്.. അത് സ്വർണവുമല്ല. ചൊവ്വാഴ്ചയാണ് നൊച്ചാട് പി.എച്ച്.സി.ക്ക് സമീപം തോട്ടില്‍ അനുവിന്റെ മൃതദേഹം കണ്ടത്.  ഒരാള്‍ മുങ്ങിമരിക്കാനുള്ള വെള്ളമുണ്ടായിരുന്നില്ല തോട്ടില്‍. സംഭവദിവസം രാവിലെ അനു ബൈക്കില്‍  കയറിപ്പോകുന്നതായി കണ്ടെന്ന് സമീപവാസി പെലീസിനെ അറിയിച്ചിരുന്നു. അമ്മയ്ക്ക് ശസ്ത്രക്രിയ…

    Read More »
  • തൊഴില്‍ സംഗമത്തിന് പോകാന്‍ ജീവനക്കാരുടെ കൂട്ട അവധി; ചോദ്യം ചെയ്ത കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക് മര്‍ദനം

    ആലപ്പുഴ: കൂട്ട അവധിയെടുത്ത് തൊഴിലാളി സംഗമത്തിന് പോയ വൈദ്യുതി ബോര്‍ഡ് ജീവനക്കാരെ ചോദ്യം ചെയ്ത അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് മര്‍ദനം. എസ്എല്‍ പുരത്തെ സബ് ഡിവിഷന്‍ ഓഫിസില്‍ ഇന്നലെ വൈകിട്ട് മൂന്നോടെയാണു സംഭവം. പരുക്കേറ്റ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ രാജേഷ് മോനെ (48) ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ചേര്‍ത്തലയില്‍ നടത്തിയ തൊഴിലാളി സംഗമത്തില്‍ പങ്കെടുക്കുന്നതിന് കലവൂര്‍ സെക്ഷന്‍ ഓഫീസിലെ 17 ജീവനക്കാര്‍ അവധി ചോദിച്ചിരുന്നു. എന്നാല്‍, പരീക്ഷക്കാലമായതിനാല്‍ കൂട്ടമായി അവധിയെടുക്കുന്നതു ശരിയല്ലെന്നും നാലുപേരെങ്കിലും ജോലി ചെയ്തിട്ടു ബാക്കിയുള്ളവര്‍ പോയാല്‍ മതിയെന്നും രാജേഷ് മോന്‍ നിര്‍ദേശിച്ചതാണ് തര്‍ക്കത്തിനു കാരണമായത്. പരിപാടിക്കു ശേഷം എസ്എല്‍ പുരത്തെ ഓഫീസിലെത്തിയ സംഘടനാ ഭാരവാഹികളും രാജേഷ് മോനുമായി തര്‍ക്കവും തുടര്‍ന്നു സംഘര്‍ഷവുമുണ്ടായി. അവധിക്കായി മുന്‍കൂട്ടി നോട്ടീസ് നല്‍കിയിട്ടും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അവധി അനുവദിക്കാതെ ഭീഷണിപ്പെടുത്തിയെന്നാണ് സംഘടനാ നേതാക്കള്‍ ആരോപിക്കുന്നത്. ഇക്കാര്യം സംസാരിക്കാന്‍ സംഘടനാ നേതാക്കള്‍ എത്തിയപ്പോള്‍ അവരോടു രാജേഷ് മോന്‍ മോശമായി…

    Read More »
  • ആലുവ നഗരമധ്യത്തില്‍നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി

    എറണാകുളം: ആലുവ നഗരമധ്യത്തില്‍നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി. തിരക്കേറിയ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനും റെയില്‍വേ സ്റ്റേഷനും ഇടയില്‍ വെച്ച് ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്. റോഡരികില്‍ അരമണിക്കൂറോളം കാര്‍ നിര്‍ത്തിയിട്ട സംഘം യുവാവ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങുന്നതിനിടെ ബലമായി തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍മാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും ആരെയാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത് എന്നത് വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. ഇന്നോവ കാറിലാണ് സംഘമെത്തിയത്. നഗരത്തിലെ സി.സി.ടി.വി കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പരിശോധനകള്‍ നടക്കുന്നത്. കഴിഞ്ഞ ദിവസവും നഗരത്തില്‍ സമാന രീതിയിലുള്ള ഒരു സംഭവം നടന്നിരുന്നു. പിന്നീട് തട്ടിക്കൊണ്ടുപോയ ആളെ ആലപ്പുഴയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കവേയാണ് വീണ്ടും തട്ടിക്കൊണ്ടുപോകല്‍ നടന്നിരിക്കുന്നത്.

    Read More »
  • ഹോസ്റ്റല്‍ മുറിയില്‍ നമസ്‌കരിക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഗുജറാത്ത് സര്‍വകലാശാലയിലെ 5 വിദേശ വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

    അഹമ്മദാബാദ്: ഹോസ്റ്റല്‍മുറിയില്‍ നമസ്‌കാരം നിര്‍വഹിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഗുജറാത്ത് സര്‍വകലാശാലയിലെ അഞ്ച് വിദേശ വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. വിദേശ വിദ്യാര്‍ഥികള്‍ താമസിക്കുന്ന സര്‍വകലാശാലയിലെ ബ്ലോക്ക് എയില്‍ ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ഉസ്‌ബെക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ സ്വന്തം മുറികളില്‍ നമസ്‌കാരം നിര്‍വഹിക്കുമ്പോള്‍ ഇതില്‍ പ്രതിഷേധിച്ച് ഒരുകൂട്ടം ആളുകള്‍ മുദ്രാവാക്യങ്ങളുമായി ഹോസ്റ്റലില്‍ പ്രവേശിച്ചു. ഇവര്‍ വിദ്യാര്‍ഥികളുടെ നമസ്‌കാരം തടഞ്ഞത് ഇരുകൂട്ടരും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നയിച്ചു. ”പുറത്തുനിന്നുള്ള 1015 പേര്‍ ഹോസ്റ്റല്‍ ക്യാംപസിലേക്ക് അതിക്രമിച്ചുകയറിയാണ് പ്രശ്‌നമുണ്ടാക്കിയത്. ഞങ്ങള്‍ നമസ്‌കരിക്കുമ്പോള്‍ അതില്‍ രണ്ടുമൂന്നുപേര്‍ ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് പ്രവേശിച്ചു. നമസ്‌കരിക്കാന്‍ ഞങ്ങള്‍ക്ക് അനുവാദമില്ലെന്ന് അവര്‍ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥനെ തള്ളിമാറ്റി നമസ്‌കരിക്കുന്നവരെ അവര്‍ ആക്രമിച്ചു. ഞങ്ങളെ സഹായിക്കാനെത്തിയ മറ്റു വിദേശ വിദ്യാര്‍ഥികളെയും അവര്‍ ആക്രമിച്ചു. മുറിയില്‍ അതിക്രമിച്ചു കയറി സംഘം ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും നശിപ്പിച്ചു.” അക്രമത്തിനിരയായ അഫ്ഗാന്‍ വിദ്യാര്‍ഥി പറഞ്ഞു. സംഭവത്തില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തതായി അഹമ്മദാബാദ് പോലീസ് അറിയിച്ചു.…

    Read More »
  • മട്ടന്നൂരില്‍നിന്നു മോഷ്ടിച്ച ബൈക്കുമായെത്തി, ലിഫ്റ്റ് വാഗ്ദാനം ചെയ്തു യുവതിയെ ബൈക്കില്‍ കയറ്റി; പ്രതി കൊടുംകുറ്റവാളി, കീഴ്‌പ്പെടുത്തിയത് അതിസാഹസികമായി

    കോഴിക്കോട്: നൊച്ചാട് യുവതി തോട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പിടിയിലായ ആള്‍ 55 കേസുകളിലെ പ്രതിയെന്ന് പൊലീസ്. യുവതിയെ നിഷ്ഠൂരമായിട്ടാണ് പ്രതി കൊലപ്പെടുത്തിയത്. മട്ടന്നൂരില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായി വരുമ്പോഴാണ് പ്രതി കൊലപാതകം നടത്തുന്നത്. 11-ാം തീയതി മോഷ്ടിച്ച ബൈക്കുമായി കൊണ്ടോട്ടിയിലെ താമസസ്ഥലത്തേക്ക് പോകുമ്പോഴാണ് പ്രതി പേരാമ്പ്ര വാളൂരിന് സമീപസ്ഥലത്തു നിന്നും കൊല്ലപ്പെട്ട അനുവിനെ കാണുന്നത്. സ്വന്തം വീട്ടില്‍ വന്ന യുവതി തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പ്രതിയെ കണ്ടുമുട്ടുന്നത്. അസുഖബാധിതനായ ഭര്‍ത്താവിനെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടതിന്റെ തിടുക്കത്തിലായിരുന്നു യുവതി. വാഹനങ്ങള്‍ ലഭിക്കാതെ അക്ഷമയായി നില്‍ക്കുകയായിരുന്ന അനുവിന് സമീപം പ്രതി ബൈക്കിലെത്തി. പോകേണ്ട സ്റ്റോപ്പിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് വാഗ്ദാനം നല്‍കി. അടിയന്തര സാഹചര്യം മൂലം അപരിചിതനായ പ്രതിക്കൊപ്പം യുവതി ബൈക്കില്‍ കയറുകയായിരുന്നു. യാത്രയ്ക്കിടെ മൂത്രമൊഴിക്കാന്‍ എന്ന വ്യാജേന പ്രതി ബൈക്ക് നിര്‍ത്തി. സ്ഥലം നിരീക്ഷിച്ചശേഷം സമീപത്തെ തോടിനരികിലേക്ക് യുവതിയെ ബലമായി പിടിച്ചുകൊണ്ടുവന്ന് ആഭരണങ്ങള്‍ അഴിച്ചെടുക്കാന്‍ ശ്രമിച്ചു. എതിര്‍ത്ത യുവതിയുടെ തല തോട്ടില്‍ ചവിട്ടിത്താഴ്ത്തി.…

    Read More »
  • ഭാര്യയെ ശല്യപ്പെടുത്തിയതിന് ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് കത്തിച്ചു; ചടയമംഗലത്ത് 23കാരന്‍ മരിച്ചു

    കൊല്ലം: ഭാര്യയെ ശല്യപ്പെടുത്തിയതിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പെട്രോള്‍ ഒഴിച്ചു കത്തിച്ച യുവാവ് മരിച്ചു. കൊല്ലം ചടയമംഗലം പോരേടത്താണ് സംഭവം. കുന്നുംപുറം സ്വദേശി കലേഷ് (23) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ കലേഷ് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സനല്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്. സനലിന്റെ ഭാര്യയെ ശല്യപ്പെടുത്തിയതിലെ വിരോധമാണ് കൊലയ്ക്കു കാരണമെന്ന് പൊലീസ് വ്യക്തമാക്കി. ഭാര്യയെ ശല്യം ചെയ്തുവെന്ന ആരോപണത്തിനു പിന്നാലെ പട്ടാപ്പകല്‍ പരസ്യമായി നാട്ടുകാര്‍ക്കു മുന്നില്‍ വച്ചാണ് സനല്‍ കലേഷിനെ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. കലേഷ് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ അതിക്രമിച്ചു കയറി ബക്കറ്റില്‍ കൊണ്ടുവന്ന പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പെട്രോള്‍ ഒഴിച്ചതോടെ പ്രാണരക്ഷാര്‍ഥം പുറത്തേക്ക് ഓടിയ കലേഷിന്റെ ദേഹത്തേക്ക്, സനല്‍ പന്തത്തില്‍ തീകൊളുത്തി എറിയുകയായിരുന്നു. ദേഹമാസകലം തീപിടിച്ച കലേഷ് നിലവിളിയോടെ ഓടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് കലേഷിനെ ആശുപത്രിയില്‍ എത്തിച്ചത്. 80 ശതമാനം പൊള്ളലേറ്റ…

    Read More »
Back to top button
error: