Crime

  • വ്യാജടിക്കറ്റുമായി വിമാനത്താവളത്തില്‍ പ്രവേശിച്ച യുവാവ് പിടിയില്‍; എത്തിയത് കാമുകിയെ യാത്രയാക്കാന്‍

    ബംഗളൂരു: കാമുകിയെ വിമാനത്തില്‍ കയറ്റിവിടാനെത്തി വ്യാജടിക്കറ്റില്‍ ബെംഗളൂരു വിമാനത്താവളത്തിനകത്ത് പ്രവേശിച്ച യുവാവിനെ അറസ്റ്റുചെയ്തു. ബംഗളൂരുവില്‍ സ്വകാര്യകമ്പനിയില്‍ ജോലിചെയ്യുന്ന പ്രകാര്‍ (25) ആണ് അറസ്റ്റിലായത്. ഡല്‍ഹിയിലേക്ക് പോകുന്ന കാമുകിയെ വിമാനത്താവളത്തില്‍ കൊണ്ടുവന്നതായിരുന്നു പ്രകാര്‍. എന്നാല്‍, കാമുകിയുടെ വിമാനടിക്കറ്റില്‍ കൃത്രിമംകാട്ടി യുവാവും വിമാനത്താവളത്തില്‍ പ്രവേശിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കാമുകി വിമാനത്തില്‍ കയറിയതോടെ പുറത്തേക്ക് വരാനൊരുങ്ങിയ പ്രകാറിനെ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. വിമാനത്തില്‍ നിന്നിറങ്ങി പുറത്തേക്ക് പോവുകയാണെന്നാണ് യുവാവ് പറഞ്ഞത്.

    Read More »
  • കേരള യൂണിവേഴ്സിറ്റി കലോത്സവത്തിലെ കോഴ ആരോപണം; മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി നൃത്ത പരിശീലകര്‍

    കൊച്ചി: കേരള യൂണിവേഴ്സിറ്റി കലോത്സവത്തിലെ കോഴ ആരോപണത്തില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി നൃത്ത പരിശീലകര്‍ ഹൈക്കോടതിയെ സമീപിച്ചു. ജോമെറ്റ് മൈക്കിള്‍, സൂരജ് എന്നിവരാണ് ഹരജി നല്‍കിയത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നതുവരെ അറസ്റ്റ് തടയണമെന്നുമാണ് ആവശ്യം. കേസിലെ രണ്ടും മൂന്നും പ്രതികളാണ് ഇരുവരും. പരാതിക്ക് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദമുണ്ടെന്നും അറസ്റ്റ് ചെയ്തു പീഡിപ്പിക്കാനാണ് ശ്രമമെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. യൂണിവേഴ്സിറ്റി കലോത്സവത്തിലെ മാര്‍ഗം കളിയില്‍ ഒന്നാം സ്ഥാനം നേടിയത് തങ്ങള്‍ പരിശീലിപ്പിച്ച ടീമാണെന്നും വിധികര്‍ത്താവിന് കോഴ നല്‍കിയിട്ടില്ലെന്നും നൃത്താധ്യാപകര്‍ ചൂണ്ടിക്കാട്ടി. കേസ് കുട്ടികളുടെ കഴിവിനെ ചോദ്യം ചെയ്യുന്നതിന് തുല്യമാണെന്നും ഇത് അവരുടെ ഭാവിയെ ബാധിക്കുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. കോഴ ആരോപണം നേരിട്ടതിനെ തുടര്‍ന്ന് അറസ്റ്റിലായ വിധികര്‍ത്താവിനെ കണ്ണൂരിലെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു. കേസിലെ ഒന്നാം പ്രതിയും മാര്‍ഗംകളി മത്സരത്തിലെ ജഡ്ജിയുമായ കണ്ണൂര്‍ സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം സദാനന്ദാലയത്തില്‍ ഷാജിയെ ആണ് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

    Read More »
  • ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ യുവാവിന്റെ പരാക്രമം; അത്യാഹിത വിഭാഗത്തില്‍ അതിക്രമിച്ചു കയറി

    ആലപ്പുഴ: ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ യുവാവിന്റെ പരാക്രമം. സംഭവത്തില്‍ ചാത്തനാട് സ്വദേശി ഷിജോ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയില്‍ അതിക്രമിച്ചു കയറിയ ഇയാള്‍ വാതില്‍ തകര്‍ക്കുകയും വനിതാ സെക്യൂരിറ്റി ഗാര്‍ഡിനെ ആക്രമിക്കുകയും ചെയ്തു. ഡോക്ടറെ അസഭ്യം വിളിച്ച പ്രതി അത്യാഹിത വിഭാഗത്തില്‍ ചികിത്സയ്ക്കായി എത്തിയ രോഗികളേയും ജീവനക്കാരേയും മുള്‍മുനയില്‍ നിര്‍ത്തി. ജനറല്‍ ആശുപത്രി ഡ്യൂട്ടി ഓഫീസര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ആലപ്പുഴ സൗത്ത് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെപി ടോംസാണ്, ഷിജോയെ അറസ്റ്റ് ചെയ്തത്.  

    Read More »
  • എക്സൈസ് ലോക്കപ്പിനുള്ളില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

    പാലക്കാട്: ഹാഷിഷ് ഓയില്‍ കടത്തിയ കേസിലെ പ്രതിയെ എക്സൈസിന്റെ പാലക്കാട് സര്‍ക്കിള്‍ ഓഫീസിലെ ലോക്കപ്പിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി സ്വദേശി ഷോജോ ജോണ്‍ ആണ് മരിച്ചത്. രണ്ട് കിലോ ഹാഷിഷ് ഓയില്‍ കടത്തിയതിന് ചൊവ്വാഴ്ചയാണ് ഷോജോയെ എക്‌സൈസ് സംഘം പാലക്കാട് കാടാങ്കോടിലെ വീട്ടില്‍നിന്നു അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ലോക്കപ്പ് സംവിധാനമുള്ള പാലക്കാട് സര്‍ക്കിള്‍ ഓഫീസിലേക്ക് മാറ്റി. രാവിലെ സെല്ലിന്റെ അഴിക്കിടയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി എന്നാണ് എക്സൈസ് പറയുന്നത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ഷോജോയുടെ ഭാര്യ ആരോപിച്ചു. ഷോജോയെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുമ്പോള്‍ തന്നെ കുറ്റം സമ്മതിച്ചിരുന്നു. മര്‍ദിക്കുകയോ മറ്റോ ചെയ്തിട്ടുണ്ടോ എന്നതു സംബന്ധിച്ച് അന്വേഷണം ഉണ്ടാകണമെന്നും ഭാര്യ ആവശ്യപ്പെട്ടു. അതിനിടെ, സിസിടിവി നിരീക്ഷണം ഉള്ളതിനാല്‍ ദുരൂഹതയുണ്ടോ എന്നും ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചോ എന്നും പരിശോധിക്കാവുന്നതാണെന്ന് എക്‌സൈസ് കമ്മീഷണര്‍ വ്യക്തമാക്കി.

    Read More »
  • ദുബായിലേക്ക് വിളിച്ചുവരുത്തി കെട്ടിയിട്ട് ബലാത്സംഗം ചെയ്തു; സുഹൃത്തിനെതിരെ പരാതിയുമായി യുവതി

    കൊച്ചി: ബിസിനസ് ആവശ്യത്തിനായി ദുബായിലേക്ക് വിളിച്ചുവരുത്തി സുഹൃത്ത് കെട്ടിയിട്ട് ബലാത്സംഗം ചെയ്തതായി പരാതി. കൊച്ചി സ്വദേശിനിയായ യുവതിയാണ് പൊലീസില്‍ പരാതി നല്‍കിയത്. നാദാപുരം സ്വദേശിക്കെതിരെയാണ് പരാതി. ബിസിനസ് ആവശ്യത്തിനായി ദുബായിലേക്ക് വിളിച്ചുവരുത്തിയ ശേഷം നാദാപുരം സ്വദേശി കെട്ടിയിട്ട് ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. പിന്നീട് 25 ലക്ഷം രൂപ നല്‍കി സംഭവം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചതായും അതിജീവിത ആരോപിച്ചു. മാനസികമായി തകര്‍ന്ന താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും യുവതി പറഞ്ഞു. വടകര റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതിയായ നാദാപുരം സ്വദേശി വിദേശത്താണെന്ന് പൊലീസ് വ്യക്തമാക്കി.  

    Read More »
  • മലപ്പുറത്ത് സെവന്‍സ് ഗ്രൗണ്ടില്‍ വിദേശതാരത്തെ ചവിട്ടിക്കൂട്ടിയും വംശീയമായിഅധിക്ഷേപിച്ചും തെമ്മാടിത്തം; പരാതി നല്‍കി ഐവറി കോസ്റ്റ് താരം

    മലപ്പുറം: അരീക്കോട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ കാണികള്‍ വളഞ്ഞിട്ട് മര്‍ദിച്ച സംഭവത്തില്‍ വിദേശ താരം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. മര്‍ദ്ദനമേറ്റ ഐവറി കോസ്റ്റ് സ്വദേശി ഹസന്‍ ജൂനിയറാണ് പരാതി നല്‍കിയത്. കാണികള്‍ വംശീയാധിക്ഷേപം നടത്തിയതായും പരാതിയിലുണ്ട്. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയത്. അരീക്കോട് ചെമ്രകാട്ടൂരില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന ഫുട്‌ബോള്‍ മത്സരത്തിനിടയിലായിരുന്നു സംഭവം. കാണികളോട് മോശമായി പെരുമാറിയെന്നാരോപിച്ച് കാണികള്‍ താരത്തെ അക്രമിക്കുകയായിരുന്നു. ഇന്ന് രാവിലെ നേരിട്ട് എത്തിയാണ് താരം പരാതി കൈമാറിയത്. കഴിഞ്ഞ ദിവസമാണ് താരത്തിന് മര്‍ദനമേറ്റത്. കളിക്കുന്നതിനിടെ കാണികളിലൊരാളെ താരം മര്‍ദിച്ചുവെന്നും ഇതിന് പിന്നാലെ താരത്തിനെ ആള്‍ക്കൂട്ടം കൂട്ടമായി മര്‍ദിക്കുവായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറയുന്നത്. മര്‍ദനത്തിന്റെ വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഐവറികോസ്റ്റ് കളിക്കാരനെ വംശീയമായി അധിക്ഷേപിക്കുകയും ക്രൂരമായ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയാക്കുകയും ചെയ്തവര്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. കൂടാതെ അന്വേഷണത്തിനായി അരീക്കോട് പൊലീസ് സ്റ്റേഷനില്‍ പ്രത്യേക സെല്‍ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.…

    Read More »
  • മലപ്പുറത്ത് ടൂര്‍ണമെന്റിനിടെ വിദേശതാരത്തിന് പൊതിരെ തല്ല്; കാണികളോട് മോശമായി പെരുമാറിയെന്ന് പരാതി

    മലപ്പുറം: അരീക്കോട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ വിദേശതാരത്തെ കാണികള്‍ മര്‍ദിച്ചു. വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം വാര്‍ത്തയായിരിക്കുന്നത്. ചെമ്രക്കാട്ടൂരില്‍ നടന്ന ഫുട്ബാള്‍ മത്സരത്തിനിടയിലാണ് സംഭവം നടന്നത്. ഞായറാഴ്ച വൈകിട്ട് നടന്ന കളിക്കിടയിലാണ് കാണികളോട് മോശമായി പെരുമാറി എന്നാരോപിച്ച് വിദേശതാരത്തെ മര്‍ദ്ദിച്ചത്. വീഡിയോ പുറത്തുവന്നെങ്കിലും സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്. മൈതാനത്തില്‍ കാണികളുടെ വലിയൊരു കൂട്ടം ഓടിച്ചിട്ട് ആണ് താരത്തെ തല്ലുന്നത്. സംഘാടകര്‍ അടക്കമുള്ള ചിലര്‍ ചേര്‍ന്ന് താരത്തിനെ സുരക്ഷിതനാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ പൊതിരെ തല്ലുന്നതാണ് വീഡിയോയില്‍ കാണുന്നത്. മോശമായി പെരുമാറി എന്നല്ലാതെ എന്താണ് താരത്തിന്റെ ഭാഗത്ത് നിന്നുണ്ടായ പ്രകോപനമെന്നത് വ്യക്തമായിട്ടില്ല. നിലവില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും മറ്റും വിദേശ താരത്തെ തല്ലുന്ന വീഡിയോ ക്ലിപ്പുകള്‍ പ്രചരിക്കുന്നുണ്ട്.

    Read More »
  • രാമേശ്വരം കഫേ സ്‌ഫോടനം; ബല്ലാരി സ്വദേശി എന്‍ഐഎ കസ്റ്റഡിയില്‍

    ബംഗളൂരു: ഈ മാസം ഒന്നിന് രാമേശ്വരം കഫേയില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ ഒരാളെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തു. ബല്ലാരി സ്വദേശി ഷാബിറിനെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ ബല്ലാരി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് ഷാബിറിലേക്ക് എത്തിയത്. സ്‌ഫോടനത്തിനു പിന്നാലെ പ്രതിയെന്നു സംശയിക്കുന്ന ആളുടെ മുഖം അടങ്ങിയ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. സംഭവസ്ഥലത്തുനിന്ന് പ്രതി എവിടേക്കാണ് യാത്ര ചെയ്തത് എന്നതു സംബന്ധിച്ച വിവരം ശേഖരിക്കാന്‍ കഴിഞ്ഞത് അന്വേഷണത്തില്‍ നിര്‍ണായകമായി. നഗരത്തിലെ വിവിധ ബസുകളില്‍ മാറിക്കയറിയ ഇയാള്‍ തുമക്കുരുവിലേക്കു പോവുകയും ഇവിടെവച്ച് വസ്ത്രം മാറി ഒരു ആരാധനാലയത്തിലേക്ക് കയറുകയും ചെയ്തു. അതിനു ശേഷം ബല്ലാരിയിലേക്ക് പോയതായും അന്വേഷണസംഘം കണ്ടെത്തി. കഴിഞ്ഞ കുറച്ചു ദിവസമായി ബല്ലാരി കേന്ദ്രീകരിച്ചാണ് എന്‍ഐഎ അന്വേഷണം നടത്തിയത്. ശിവമൊഗ്ഗ, ബെല്ലാരി ഐഎസ് മൊഡ്യൂളുകളില്‍ പ്രവര്‍ത്തിച്ച നിരവധിപ്പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. വിവിധ ജയിലുകളില്‍ കഴിഞ്ഞുവരുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം…

    Read More »
  • മകളുടെ ശൈശവവിവാഹം തടഞ്ഞു; യുവതിയുടെ കാല്‍ ഭര്‍ത്താവ് തല്ലിയൊടിച്ചു

    ബംഗളൂരു: വടക്കന്‍ കര്‍ണാടകത്തിലെ ബെലഗാവിയില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ വിവാഹം കഴിപ്പിക്കുന്നതിനെ എതിര്‍ത്ത ഭാര്യയുടെ കാലുകള്‍ ഭര്‍ത്താവ് തല്ലിയൊടിച്ചു. ബൈല്‍ഹൊങ്കല്‍ ഹരുഗൊപ്പ സ്വദേശി ബീരപ്പയാണ് ഭാര്യ മായക്കയുടെ കാല്‍ തല്ലിയൊടിച്ചത്. അയല്‍വാസികള്‍ മായക്കയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. 13 വയസ്സുള്ള മകളെയാണ് ബീരപ്പ അകന്നബന്ധത്തിലുള്ളയാള്‍ക്ക് വിവാഹം കഴിപ്പിച്ചുകൊടുക്കാനൊരുങ്ങിയത്. എന്നാല്‍, മകള്‍ക്ക് വിവാഹപ്രായമായില്ലെന്നും പഠിക്കാന്‍ വിടണമെന്നും പറഞ്ഞ് മായക്ക വിവാഹത്തെ എതിര്‍ത്തു. ഇതേത്തുടര്‍ന്നുണ്ടായ വഴക്കിനിടെ മായക്കയുടെ കാല്‍ ബീരപ്പ തല്ലിയൊടിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു. കര്‍ണാടകത്തില്‍ ശൈശവവിവാഹങ്ങള്‍ കൂടുന്നുവെന്ന് സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2023 ഏപ്രില്‍മുതല്‍ ഈവര്‍ഷം ജനുവരി വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 609 ശൈശവവിവാഹങ്ങളാണ് നടന്നത്. 71 വിവാഹങ്ങള്‍ നടന്ന ബെലഗാവി ജില്ലയിലാണ് കൂടുതല്‍. ഇക്കാലയളവില്‍ ഇതുസംബന്ധിച്ച് 2141 പരാതികള്‍ ലഭിച്ചതില്‍ 1531 ശൈശവവിവാഹങ്ങള്‍ തടഞ്ഞതായും വനിത-ശിശുക്ഷേമ വകുപ്പില്‍നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നു. ദാരിദ്ര്യമാണ് ശൈശവവിവാഹങ്ങള്‍ക്കുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

    Read More »
  • ഐഐഎമ്മില്‍ ദളിത് ജീവനക്കാരിയെ അപമാനിക്കാന്‍ ശ്രമിച്ച ജീവനക്കാര്‍ക്കെതിരെ കേസെടുത്തു

    കോഴിക്കോട്: ഐഐഎമ്മില്‍ ദളിത് ജീവനക്കാരിയെ അപമാനിക്കാന്‍ ശ്രമിച്ച ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഐഐഎം താല്‍ക്കാലിക ജീവനക്കാരിയായിരുന്ന കെ. സ്മിജ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്കെതിരെയാണ് കേസ്. 2022 ഡിസംബര്‍ മുതല്‍ ഐഐഎമ്മില്‍ താല്‍ക്കാലിക ജീവനക്കാരിയായ സ്മിജ നല്‍കിയ പരാതിയിലാണ് കുന്ദമംഗലം പൊലീസ് കേസെടുത്തിരിക്കുന്നത്. കാമ്പസ് സെക്യൂരിറ്റി മാനേജര്‍ സുരേന്ദ്രന്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ രാമദാസന്‍ എന്നിവരടക്കം എട്ടുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സ്മിജയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. പട്ടികജാതി, പട്ടികവര്‍ഗ അതിക്രമ നിരോധന നിയമം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.

    Read More »
Back to top button
error: