മുംബൈ: സഹപ്രവര്‍ത്തകന്റെ കൗമാരപ്രായക്കാരിയായ മകളെ പീഡിപ്പിച്ച 2 കോസ്റ്റ് ഗാര്‍ഡ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ 30, 23 വയസ്സ് പ്രായമുള്ളവരാണ്. ഒക്ടോബര്‍ 17ന് നടന്ന സംഭവത്തെക്കുറിച്ച് ഡിസംബറിലാണ് പെണ്‍കുട്ടി മാതാപിതാക്കളോട് പറയുന്നത്.
തുടര്‍ന്ന് പിതാവ് മേലധികാരികള്‍ക്ക് ആദ്യം പരാതി നല്കി. പെണ്‍കുട്ടിയും കോസ്റ്റ് ഗാര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സംഭവം വിവരിച്ച് കത്തെഴുതി. തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് പൊലീസിന് പരാതി നല്‍കുന്നത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.
പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ഫ്ലാറ്റില്‍ തനിച്ചായിരിക്കുമ്പോഴാണ് പ്രതികളില്‍ ഒരാള്‍ വന്ന് ഭാര്യ വിളിക്കുന്നുവെന്ന് അറിയിച്ചത്. ഇരു കുടുംബങ്ങളും തമ്മില്‍ അടുപ്പമുള്ളതിനാല്‍ പെണ്‍കുട്ടിക്ക് സംശയം തോന്നിയില്ല. പെണ്‍കുട്ടി പ്രതിയുടെ ഫ്ലാറ്റിലേക്ക് കടന്നപ്പോള്‍ അവിടെ കാത്തുനിന്ന രണ്ടാമന് വായ് പൊത്തി കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ചു.
ഉപദ്രവം പുറത്തു പറഞ്ഞാല്‍ പെണ്‍കുട്ടിയെയും പിതാവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സംഭവത്തിന്റെ ആഘാതത്തില്‍ വിഷാദരോഗിയായ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ മനഃശാസ്ത്രജ്ഞനെ കാണിച്ചിരുന്നു. പിന്നാലെയാണ് പെണ്‍കുട്ടി സംഭവം തുറന്നുപറഞ്ഞത്.