Crime
-
”ഇത് അവസാന താക്കീത്, ഇനി വെടിവെപ്പ് വീടിനുള്ളില്‍ നടക്കും”; സല്‍മാനെ കൊലപ്പെടുത്തുമെന്ന് ബിഷ്ണോയി
മുംബൈ: കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിന് മുന്നില്‍ വെടിവെപ്പ് നടന്നത്. മുംബൈ ബാന്ദ്ര പോലീസ് സ്റ്റേഷന്‍ പരിധിയിലെ സല്‍മാന്‍ ഖാന്റെ വസതിയായ ഗാലക്സി അപ്പാര്‍ട്ട്മെന്റിന് മുന്നിലാണ് വെടിവെപ്പുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ 4.55-ഓടെയായിരുന്നു സംഭവം. നടന്റെ വീടിന് മുന്നിലേക്ക് ബൈക്കിലെത്തിയ രണ്ടുപേര്‍ മൂന്നുതവണ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ബാന്ദ്ര പോലീസ് അന്വേഷണം ആരംഭിച്ചു. നടന്റെ വീടിന് പുറത്തും പരിസരത്തും കനത്ത പോലീസ് കാവലും ഏര്‍പ്പെടുത്തി. വെടിവെപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്ത് വന്നിരിക്കുയാണ് അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്ണോയി. തമാശയല്ലെന്നും, തങ്ങളെ നിസ്സാരമായി കരുതരുതെന്നും ഇത് അവസാന താക്കീതാണെന്നും അന്‍മോല്‍ ബിഷ്ണോയി സമൂഹമാധ്യമത്തില്‍ കുറിച്ചു. സല്‍മാന്റെ വീട്ടിലാണ് ഇനി വെടിവെപ്പ് നടക്കുകയെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. ദീര്‍ഘനാളുകളായി ലോറന്‍സ് ബിഷ്ണോയിയുടെ സംഘം സല്‍മാന് നേരേ വധഭീഷണി ഉയര്‍ത്തുകയാണ്. 1998-ല്‍ സല്‍മാന്‍ ഖാന്‍ രാജസ്ഥാനില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ സംഭവത്തിന്റെ പകയിലാണ് ലോറന്‍സ് ബിഷ്‌ണോയി…
Read More » -
അടിമാലിയിൽ വയോധികയെ കഴുത്തറത്ത് കൊന്ന കേസ്; കൊല്ലം കിളികൊല്ലൂർ സ്വദേശികളായ യുവാവും യുവതിയും അറസ്റ്റിൽ
ഇടുക്കിയിലെ അടിമാലിയില്‍ വയോധികയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ രണ്ടുപേര്‍ പിടിയിലായി. കൊല്ലം കിളികൊല്ലൂര്‍ സ്വദേശികളായ കെ.ജെ അലക്‌സ്, കവിത എന്നിവരെയാണ് പോലീസ് പാലക്കാട്ടുനിന്ന് പിടികൂടിയത്. ഇരുവരെയും ഇടുക്കിയിലെത്തിച്ച് ചോദ്യംചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം വീട് വാടകയ്ക്ക് ചോദിച്ച് എത്തിയവരായിരുന്നു ഇവര്‍. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപ്രതികളെയും പൊലീസ് പിടികൂടിയത്. ഇന്നലെ (ശനി) വൈകിട്ടാണ് അടിമാലി കുര്യന്‍സ് ആശുപത്രി റോഡിലെ ശ്രീ ഭഗവതി വൈഷ്ണവ മഹാദേവ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഫാത്തിമ കാസിം എന്ന 70 കാരിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. മോഷണശ്രമത്തിനിടെയാണ് പ്രതികള്‍ ഫാത്തിമയെ കഴുത്തറത്ത് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. ഫാത്തിമയുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാലയും നഷ്ടപ്പെട്ടിരുന്നു. ശനിയാഴ്ച രാത്രി മകന്‍ സുബൈര്‍ വീട്ടിലെത്തിയപ്പോഴാണ് ഫാത്തിമയെ രക്തം വാര്‍ന്നനിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ സുബൈര്‍ പൊലീസിനെ വിവരമറിയിച്ചു. തെളിവ് നശിപ്പിക്കാനായി സ്ഥലത്ത് മുളകുപൊടിയും വിതറിയാണ് പ്രതികള്‍ കടന്നുകളഞ്ഞിരുന്നത്.
Read More » -
പൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവന്‍ സ്വര്‍ണം കവര്‍ന്നു; ഡിവിആറും മോഷ്ടിച്ചു
മലപ്പുറം: പൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവന്‍ സ്വര്‍ണം കവര്‍ന്നു. ഐശ്വര്യ തിയറ്ററിന് സമീപമുള്ള രാജേഷിന്റെ വീട്ടിലാണ് വന്‍കവര്‍ച്ച നടന്നത്. ഇന്നലെയാണ് കവര്‍ച്ചാവിവരം അറിയുന്നത്. രാജേഷ് കുടുംബവുമൊന്നിച്ച് ദുബൈയിലാണ് താമസിക്കുന്നത്. രണ്ടാഴ്ച മുന്‍പാണ് ഇവര്‍ വീട്ടില്‍ വന്ന് മടങ്ങിയത്. ശനിയാഴ്ച വീട് വൃത്തിയാക്കാന്‍ വന്ന ജോലിക്കാരി വീടിന്റെ പിറകുവശത്തെ ഗ്രില്‍ തകര്‍ന്ന നിലയില്‍ കാണുകയായിരുന്നു. തുടര്‍ന്ന് അകത്തുകയറി നോക്കിയപ്പോള്‍ അലമാരയും മുറികളും തുറന്നിട്ട നിലയില്‍ കണ്ടെത്തി. ഉടന്‍ തന്നെ വീട്ടുജോലിക്കാരി വീട്ടുടമയെ വിവരം അറിയിച്ചു 350 പവന്‍ സ്വര്‍ണം മോഷണം പോയതായാണ് ഇവര്‍ പൊലീസില്‍ അറിയിച്ചിരിക്കുന്നത്. മലപ്പുറം എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തി അന്വേഷണം നടത്തിവരികയാണ്. വീട് സിസി ടിവി നിരീക്ഷണത്തിലായിരുന്നെങ്കിലും സിസി ടിവി ഡിവിആര്‍ ഉള്‍പ്പടെ കവര്‍ന്നിട്ടുണ്ട്. ആസൂത്രിതമായ മോഷണമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. വിവരം അറിഞ്ഞ് രാജേഷ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
Read More » -
പട്ടാമ്പിയില്‍ കത്തിയ നിലയില്‍ യുവതിയുടെ മൃതദേഹം; കുത്തിവീഴ്ത്തി കത്തിച്ചെന്ന് സംശയം
പാലക്കാട്: പട്ടാമ്പിയില്‍ സ്ത്രീയുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി കന്‍ഘത്ത് പറമ്പില്‍ കെ.പി. പ്രവിയ (30) ആണ് മരിച്ചത്. സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായി പട്ടാമ്പി പൊലീസ് അറിയിച്ചു. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയാണ് മരിച്ച പ്രവിയ. പ്രവിയ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും കത്തിയ നിലയിലാണ്. ജോലിക്കായി വരുന്ന സമയത്ത് സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചതാണെന്നാണ് വിവരം. പ്രവിയയെ കുത്തിവീഴ്ത്തിയ ശേഷം കത്തിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പ്രവിയയുടെ വിവാഹം അടുത്ത ദിവസം നടത്താന്‍ നിശ്ചയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് അടുപ്പമുണ്ടായിരുന്ന യുവാവ് ആക്രമിച്ചെന്നാണ് വിവരം.
Read More » -
ചിന്ത ജെറോമിനെ കാറിടിച്ചു പരിക്കേല്‍പ്പിച്ചു; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു
പത്തനംതിട്ട: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോമിനെ കാറിടിച്ച് പരിക്കേല്‍പ്പിച്ചെന്നു പരാതി. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ചിന്തയുടെ പരാതിയിലാണു നടപടി. ഇന്നലെ രാത്രി എട്ടിന് തിരുമുല്ലവാരം കടപ്പുറത്ത് വച്ചായിരുന്നു സംഭവം. ചാനല്‍ ചര്‍ച്ച കഴിഞ്ഞ് മടങ്ങുന്നതിനിടെ മനഃപൂര്‍വം കാര്‍ പിന്നോട്ടെടുത്ത് ഇടിക്കുകയായിരുന്നുവെന്നാണു പരാതി. അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സെയ്ദലി, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. വധശ്രമം, ഗൂഢാലോചന, അസഭ്യം പറയല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പരിക്കേറ്റ ചിന്ത സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി ഉള്‍പ്പെടെയുള്ള നേതാക്കള്‍ സന്ദര്‍ശിച്ചു. കാര്‍ പിന്നോട്ടെടുത്തപ്പോള്‍ അബദ്ധത്തില്‍ ചിന്തയുടെ ദേഹത്ത് തട്ടിയതാണെന്നാണ് യൂത്ത് കോണ്‍ഗ്രസ് വിശദീകരണം.
Read More » -
വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന രണ്ടര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അതിഥിതൊഴിലാളി അറസ്റ്റില്‍
ആലപ്പുഴ: വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന രണ്ടര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച അന്തര്‍സംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു. ഝാര്‍ഖണ്ഡ് സ്വദേശിയായ ദേവാനന്ദാണ് (30) അറസ്റ്റിലായത്. ഹരിപ്പാട് ഡാണാപ്പടി ജംഗ്ഷന് സമീപം വീട്ടിനുള്ളില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ എടുത്തുകൊണ്ടുപോകാനാണ് ഇയാള്‍ ശ്രമിച്ചത്. കുട്ടിയുടെ സഹോദരന്‍ ബഹളംവെച്ചതിനെ തുടര്‍ന്ന് നാട്ടുകാരുടെ ശ്രദ്ധയില്‍പെടുകയും ഇയാള്‍ കുട്ടിയെ ഉപേക്ഷിച്ച് സമീപത്തെ കടയില്‍ കയറി ഒളിക്കുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാരും പൊലീസും ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. പരസ്പരവിരുദ്ധമായാണ് ഇയാള്‍ സംസാരിക്കുന്നതെന്നും പേരും മറ്റു വിവരങ്ങളും യഥാര്‍ഥമാണോയെന്ന് അന്വേഷണത്തിനുശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂവെന്നും പൊലീസ് പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടുപോയി ഭിക്ഷാടനത്തിന് ഉപയോഗിക്കാനാണെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.
Read More » -
സല്‍മാന്‍ ഖാന്റെ വീടിന് മുന്നില്‍ വെടിവെപ്പ്; അക്രമിസംഘം വെടിയുതിര്‍ത്തത് മൂന്നുതവണ
മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിന് മുന്നില്‍ വെടിവെപ്പ്. മുംബൈ ബാന്ദ്ര പോലീസ് സ്റ്റേഷന്‍ പരിധിയിലെ സല്‍മാന്‍ ഖാന്റെ വസതിയായ ഗാലക്സി അപ്പാര്‍ട്ട്മെന്റിന് മുന്നിലാണ് വെടിവെപ്പുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ 4.55-ഓടെയായിരുന്നു സംഭവം. നടന്റെ വീടിന് മുന്നിലേക്ക് ബൈക്കിലെത്തിയ രണ്ടുപേര്‍ മൂന്നുതവണ ആകാശത്തേക്ക് വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ബാന്ദ്ര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് താരത്തിന്റെ വീടിന് പുറത്തും പരിസരത്തും കനത്ത പോലീസ് കാവലും ഏര്‍പ്പെടുത്തി. ഞായറാഴ്ച രാവിലെ തന്നെ ഫൊറന്‍സിക് സംഘം സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് ആരംഭിച്ചു. ബാന്ദ്ര പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് ഉടന്‍തന്നെ മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. കുപ്രസിദ്ധ ഗുണ്ടാനേതാക്കളായ ഗോള്‍ഡി ബ്രാറില്‍നിന്നും ലോറന്‍സ് ബിഷ്ണോയില്‍നിന്നും സല്‍മാന്‍ ഖാന് നേരത്തെ വധഭീഷണിയുണ്ടായിരുന്നു. തങ്ങളുടെ ഹിറ്റ്ലിസ്റ്റില്‍ സല്‍മാന്‍ ഖാന്‍ ഉണ്ടെന്നായിരുന്നു ഗോള്‍ഡി ബ്രാര്‍ മാസങ്ങള്‍ക്ക് മുമ്പ് വെളിപ്പെടുത്തിയിരുന്നത്. ഇതിനുപിന്നാലെ ഇ-മെയില്‍ മുഖേനയും നടന് ഭീഷണിസന്ദേശങ്ങള്‍ ലഭിച്ചിരുന്നു.ലോറന്‍സ് ബിഷ്ണോയില്‍നിന്ന് വധഭീഷണി ഉയര്‍ന്നതിന് പിന്നാലെ സല്‍മാന്‍ ഖാന് വൈ പ്ലസ്…
Read More » -
വളര്‍ത്തുനായയെ ഉപദ്രവിച്ചത് തടഞ്ഞ വീട്ടമ്മയ്ക്ക് മര്‍ദനം; പോത്തന്‍കോട് 3 പേര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: വളര്‍ത്തുനായയെ ഉപദ്രവിച്ചത് തടയുകയും വിവരം പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയും ചെയ്തതിലുള്ള വിരോധത്തില്‍ മൂന്നംഗ സംഘം വീടുകയറി ആക്രമിച്ചെന്നു പരാതി. കാട്ടായിക്കോണം ശാസ്തവട്ടം വാവറക്കോണം സെന്റ് തോമസ് സ്‌കൂളിനു സമീപം മിനിമോള്‍ (38) നല്‍കിയ പരാതിയില്‍ അയല്‍വാസി കൂടിയായ ശ്രീകാന്ത്, സുഹൃത്തുക്കളായ വിജേഷ് ബാബു, സിബി എന്നിവര്‍ക്കെതിരെ പോത്തന്‍കോട് പൊലീസ് കേസെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10 നാണ് സംഭവം. തലേ ദിവസം ശ്രീകാന്ത് മിനിയുടെ വളര്‍ത്തുനായയെ ഉപദ്രവിക്കുകയും കത്തി കൊണ്ട് കഴുത്തില്‍ കുത്തി മുറിവേല്‍പ്പിക്കുകയും ചെയ്തു. മിനി ഇത് തടയാന്‍ ശ്രമിക്കുകയും പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രകോപിതരായി അടുത്ത ദിവസം അസഭ്യം വിളിച്ചു കൊണ്ട് വീട്ടിലെത്തിയ അക്രമി സംഘം മിനിയുടെ മുഖത്തിടിച്ചു പരുക്കേല്‍പ്പിക്കുകയും ഇനി പരാതിപ്പെട്ടാല്‍ ബോംബെറിയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി.
Read More » -
ജെസ്‌നയുടെ തിരോധാനത്തില്‍ വര്‍ഗീയ മുതലെടുപ്പിന് ശ്രമം; ലൗ ജിഹാദ് ആരോപണങ്ങള്‍ തള്ളി പിതാവ്
പത്തനംതിട്ട: മകളുടെ തിരോധാനത്തില്‍ വര്‍ഗീയ മുതലെടുപ്പിന് ശ്രമം നടന്നെന്ന് ജെസ്‌നയുടെ പിതാവ് ജെയിംസ്. ലൗ ജിഹാദ് അടക്കമുള്ള വര്‍ഗീയ ആരോപണങ്ങളെ തള്ളുന്നു. ജെസ്‌നയെ കാണാതായതിന്റെ ചുരുളുകള്‍ മുണ്ടക്കയം ഭാഗത്ത് തന്നെയുണ്ട്. സി.ബി.ഐയെ കുറ്റപ്പെടുത്തുന്നില്ലെന്നും നല്‍കിയതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നും ജെയിംസ് പറഞ്ഞു. ജെസ്‌നയെ അപായപ്പെടുത്തിയതാണ്. ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചു. കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നും 19ന് കൂടുതല്‍ വിവരങ്ങള്‍ നല്‍കുമെന്നും ജെയിംസ് വ്യക്തമാക്കി. സി.ബി.ഐ കേസ് അവസാനിപ്പിക്കാന്‍ പോകുന്നു എന്ന സാഹചര്യത്തില്‍ സമാന്തരമായി അന്വേഷണം നടത്തിയെന്നാണ് ജെസ്‌നയുടെ പിതാവ് പറയുന്നത്. ജെസ്ന ജീവിച്ചിരിപ്പില്ലെന്നാണ് പിതാവ് തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്. അജ്ഞാത സുഹൃത്തിനെക്കുറിച്ച് വിവരം നല്‍കിയിട്ടും സി.ബി.ഐ അന്വേഷിച്ചില്ല. സുഹൃത്തിനെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാണ്. സുഹൃത്ത് തെളിവുകള്‍ നശിപ്പിക്കുമെന്ന് ആശങ്കയുണ്ടെന്നും അദ്ദേഹം നല്‍കിയ ഹരജിയില്‍ പറയുന്നു. രഹസ്യ സ്വഭാവത്തോടെ സി.ബി.ഐ അന്വേഷിക്കാന്‍ തയ്യാറായാല്‍ വിവരം നല്‍കാമെന്നും വ്യക്തമാക്കിയിരുന്നു. ജെസ്ന രഹസ്യമായി വ്യാഴാഴ്ച പ്രാര്‍ത്ഥനയ്ക്ക് പോയിരുന്ന…
Read More » -
കാടുപിടിച്ചുകിടന്ന പുരയിടത്തിലെ കിണറ്റില്‍ സ്ത്രീയുടെ അസ്ഥികൂടം; ആത്മഹത്യയെന്ന് പ്രാഥമികനിഗമനം
പത്തനംതിട്ട: കിഴക്കനോതറ എണ്ണയ്ക്കാടിനുസമീപം കിണറ്റില്‍നിന്ന് കണ്ടെടുത്ത അസ്ഥികൂടം പോലീസ് സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ഇത് സ്ത്രീയുടേതാണെന്ന് കരുതുന്നതായി തിരുവല്ല ഡിവൈ.എസ്.പി. അഷാദ് അറിയിച്ചു. അസ്ഥികൂടത്തിന് മാസങ്ങളുടെ പഴക്കംവരും. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ ഫൊറന്‍സിക് വിഭാഗത്തിന്റെ പരിശോധനയിലേ അറിയാനാകൂ. അസ്ഥികൂടത്തിന്റെ ഭാഗങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി കൊണ്ടുപോയി. മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുക്കാനായി കിണര്‍ തേകിയപ്പോള്‍, ഇവരുടേതെന്ന് കരുതുന്ന രണ്ട് ചെരിപ്പും അടിവസ്ത്രവും ലഭിച്ചു. ഒരാള്‍ കിണറ്റില്‍ച്ചാടി മരിക്കുമ്പോള്‍ മൃതദേഹത്തില്‍ കാണാവുന്ന ഒടിവുകളും പരിശോധനയില്‍ കാണാനായെന്നും പോലീസ് അറിയിച്ചു. അതിനാല്‍ ആത്മഹത്യയായിരുന്നെന്നാണ് പ്രാഥമികനിഗമനം.കിഴക്കനോതറ നിവാസിയായ ഷൈലജ എന്ന സ്ത്രീയെ 2002 ഒക്ടോബര്‍മുതല്‍ കാണാനില്ലെന്ന പരാതി ലഭിച്ചിരുന്നു. കണ്ടെത്തിയ അസ്ഥികൂടം ഇവരുടേതാണോയെന്ന് ഡി.എന്‍.എ. പരിശോധന നടത്തിയാലേ അറിയാന്‍ കഴിയൂവെന്ന് ഡിവൈ.എസ്.പി. അറിയിച്ചു. പോലീസ് സര്‍ജനും ഫൊറന്‍സിക് വിഭാഗവും വിരലടയാളവിദഗ്ധരും ചേര്‍ന്നാണ് അസ്ഥികൂടം പരിശോധിച്ചത്. കിഴക്കനോതറ അശോക് ഭവനില്‍ വീണയുടെ, കാടുപിടിച്ചുകിടന്ന പുരയിടത്തിലെ കിണറ്റിലാണ് വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് അസ്ഥികൂടം കണ്ടെത്തിയത്. കാട് തെളിച്ചശേഷം ഇവിടത്തെ കിണര്‍…
Read More »