CrimeNEWS

കാറില്‍ പിന്തുടര്‍ന്നെത്തി യുവതിയെ അശ്ലീലചേഷ്ടകള്‍ കാട്ടി; തൊടുപുഴയില്‍ പൊലീസുകാരനെതിരെ കേസ്

ഇടുക്കി: റോഡിലൂടെ നടന്നു പോയ യുവതിയെ കാറില്‍ പിന്തുടര്‍ന്നെത്തി തടയാന്‍ ശ്രമിക്കുകയും അശ്ലീലചേഷ്ടകള്‍ കാട്ടുകയും ചെയ്‌തെന്ന പരാതിയില്‍ പൊലീസുകാരന്റെ പേരില്‍ കേസ്. കുളമാവ് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ പെരിങ്ങാശേരി സ്വദേശി മര്‍ഫിക്കെതിരെ കരിമണ്ണൂര്‍ പൊലീസാണ് കേസെടുത്തത്. ബുധനാഴ്ച വൈകിട്ട് 6.15ന് ആണു സംഭവം.

തൊടുപുഴയില്‍ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതി കരിമണ്ണൂര്‍ പഞ്ചായത്ത് കവലയില്‍ ബസിറങ്ങി വീട്ടിലേക്കു നടന്നുപോയപ്പോള്‍ ദുരനുഭവമുണ്ടായെന്നാണു പരാതി. യുവതിയെ പൊലീസുകാരനും മറ്റൊരാളും കാറില്‍ പിന്തുടര്‍ന്നെന്നും പരാതിയില്‍ പറയുന്നു.

Signature-ad

മര്‍ഫിക്കെതിരെ വകുപ്പതല നടപടി ഉണ്ടാകുമെന്നാണു സൂചന. ഒപ്പമുണ്ടായിരുന്ന ആളെപ്പറ്റിയും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Back to top button
error: