പാലക്കാട്: പട്ടാമ്പിയില്‍ സ്ത്രീയുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി കന്‍ഘത്ത് പറമ്പില്‍ കെ.പി. പ്രവിയ (30) ആണ് മരിച്ചത്. സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായി പട്ടാമ്പി പൊലീസ് അറിയിച്ചു.
പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയാണ് മരിച്ച പ്രവിയ. പ്രവിയ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും കത്തിയ നിലയിലാണ്. ജോലിക്കായി വരുന്ന സമയത്ത് സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചതാണെന്നാണ് വിവരം.
പ്രവിയയെ കുത്തിവീഴ്ത്തിയ ശേഷം കത്തിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പ്രവിയയുടെ വിവാഹം അടുത്ത ദിവസം നടത്താന്‍ നിശ്ചയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് അടുപ്പമുണ്ടായിരുന്ന യുവാവ് ആക്രമിച്ചെന്നാണ് വിവരം.