Crime
-
കൊടുന്തറയില്‍ ഗാനമേളയ്ക്കിടെ സംഘര്‍ഷം; യുവാവിന്റെ കഴുത്തില്‍ ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ചു
പത്തനംതിട്ട: ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെ സംഘര്‍ഷം. യുവാവിന്റെ കഴുത്തില്‍ ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ച കേസില്‍ മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുന്തറ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ഗാനമേള നടക്കുമ്പോള്‍ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കൊടുന്തറ സ്വദേശി സതീഷാ(37)ണ് ആക്രമിക്കപ്പെട്ടത്. ബ്ലേഡ് കൊണ്ട് കഴുത്തില്‍ വരയുകയായിരുന്നു. ഒമ്പത് തുന്നലിടേണ്ടി വന്നു. പ്രതികളായ കായംകുളം പുള്ളിക്കണക്ക് കാട്ടിലയ്യത്ത് കിഴക്കേതില്‍ ഗോകുല്‍ (27), വാഴമുട്ടം ഈസ്റ്റ് ഇടിമണ്ണില്‍ മേലേതില്‍ ഉജ്വല്‍ (26), മൂര്‍ത്തി മുരുപ്പേല്‍ നിജിന്‍ (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗാനമേള നടക്കുമ്പോള്‍ ക്ഷേത്രത്തിന് വെളിയിലുള്ള വയലിലാണ് സംഘട്ടനം നടന്നത്. അവിടെ വച്ചാണ് സതീഷിന് മുറിവേറ്റത്. കൃത്യത്തിന് ശേഷം ക്ഷേത്രത്തിന് സമീപത്ത് വന്ന പ്രതികളെ അവിടെ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Read More » -
പഴയ സഹപാഠികള്‍ കണ്ടുമുട്ടിയപ്പോള്‍ കുടുംബങ്ങളെ മറന്ന് ഒന്നിച്ചു പൊറുതി തുടങ്ങി; ഒടുവില്‍ വയോധികയെ കൊലപ്പെടുത്തിയ കേസില്‍ കൂട്ടുപ്രതികളായി
ഇടുക്കി: അടിമാലിയില്‍ ഫാത്തിമയെ കഴുത്തറുത്തുകൊലപ്പെടുത്തിയ കേസില്‍ പ്രതികളായ അലക്‌സും കവിത സ്‌കൂള്‍ പഠന കാലത്തെ സുഹൃത്തുക്കളായിരുന്നു. പില്‍ക്കാലത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയപ്പോള്‍ വീണ്ടും പ്രണയിച്ചു കുടുംബങ്ങളെ ഉപേക്ഷിച്ചു ലിവിങ് ടുഗെദറായി തുടരുകയായിരുന്നു അലക്സും കവിതയും. ഇവരാണ് ഇപ്പോള്‍ കൊലപാതക കേസില്‍ പ്രതികളായിരിക്കുന്നത്. കൊല്ലം ഇഎസ്‌ഐ ആശുപത്രിയില്‍ താല്‍കാലിക ഡ്രൈവറായിരുന്ന അലക്‌സിനെ ഇഎസ്‌ഐ ആവശ്യത്തിന് എത്തിയ കവിത കണ്ടുമുട്ടിയതോടെയാണ് ഇവരുടെ ജീവിതം മാറി മറിയുന്നത്. തുടര്‍ന്ന് ഇരുവരും തങ്ങളുടെ കുടുംബങ്ങളെ ഉപേക്ഷിച്ച് ഒന്നിച്ചു താമസമാക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഫാത്തിമയെ കഴുത്തറുത്തുകൊലപ്പെടുത്തിയ കേസില്‍ പ്രതികളായ അലക്‌സും കവിതയും എത്തിയത് ഇഎസ്‌ഐ ഡിസ്‌പെന്‍സറിയിലെ ജീവനക്കാര്‍ ചമഞ്ഞെന്ന് പൊലീസ്. അടിമാലി കൂമ്പന്‍പാറയിലെ ഇഎസ്‌ഐ ഡിസ്‌പെന്‍സറിയിലെ ജീവനക്കാരാണെന്നും താമസിക്കാന്‍ വാടക വീട് അന്വേഷിച്ച് എത്തിയതാണെന്നും പറഞ്ഞാണ് ഇരുവരും ഫാത്തിമയെ പരിചയപ്പെട്ടത്. വയോധികയുടെ വീടിനു സമീപം വാടക വീടുണ്ടെന്ന് അറിഞ്ഞതോടെ അവിടേക്ക് പോയി. പിന്നീട് ഇടയ്ക്കിടെ ഫാത്തിമയുടെ അടുക്കല്‍ എത്തിയിരുന്നതായും പൊലീസ് പറയുന്നു. കൊലപാതകം നടന്ന 13ന് ഉച്ചയോടെ ഫാത്തിമയുടെ…
Read More » -
ഡ്രൈവറെ മര്‍ദ്ദിച്ച് മൊബൈല്‍ പിടിച്ചുവാങ്ങി; കെ.സി ജോസഫിന്റെ മകനെതിരെ കേസ്
കോട്ടയം: ഡ്രൈവറെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ.സി ജോസവിന്റെ മകനെതിരെ കേസ്. കെ.സി ജോസഫിന്റെ ഡ്രൈവറായ സിനു നല്‍കിയ പരാതിയില്‍ ചിങ്ങവനം പൊലീസാണ് കേസെടുത്തത്. ഒരു കാരണവുമില്ലാതെ അടിക്കുകയും മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങിക്കുകയും ചെയ്‌തെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 12 ന് രാത്രിയിലാണ് സംഭവം. ജോസഫിനെ യാത്രയാക്കിയ ശേഷം തിരികെ വരവേ വാഹനം ബ്ലോക്കില്‍ പെട്ടു. വൈകിയതോടെ കെ സി ജോസഫിന്റെ മകന്‍ രഞ്ജു ഫോണില്‍ വിളിക്കുകയും എവിടെയായി, എന്തുകൊണ്ട് വൈകിയെന്ന് ഭീഷണി സ്വരത്തില്‍ ചോദിക്കുകയും ചെയ്തു എന്നാണ് ഡ്രൈവര്‍ ആരോപിക്കുന്നത്. പിന്നീട് തന്നെ പിന്തുടര്‍ന്നെത്തി വാഹനം തടഞ്ഞു. ശേഷം ഫോണ്‍ പിടിച്ചു വാങ്ങി വാഹനത്തിന് പുറത്തിറങ്ങിയ തന്നെ മര്‍ദ്ദിച്ചവെന്നും ആരോപിക്കുന്നു. വാഹനം പിന്തുടര്‍ന്ന് എത്തിയതോടെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിനിടയില്‍ പൊലീസ് സ്റ്റേഷനില്‍ കയറി വാഹനം ലോക്ക് ചെയ്ത് താക്കോലുമായി രഞ്ജു പോയെന്നും ഡ്രൈവര്‍ പറയുന്നു. പൊലീസ് ഇടപെട്ടാണ് മൊബൈല്‍ ഫോണ്‍…
Read More » -
കല്യാണം അല്ലേ കുറച്ച് കളര്‍ ആക്കിയതാ; അടിച്ച് പറ്റായ വരന്‍ പൊലീസ് പിടിയില്‍, കല്യാണം മുടങ്ങി
പത്തനംതിട്ട: വിവാഹത്തിന് മദ്യപിച്ചെത്തി പ്രശ്‌നമുണ്ടാക്കിയ വരന്‍ പൊലീസ് പിടിയില്‍. വിവാഹ വേഷത്തില്‍ തന്നെയായിരുന്നു വരനെ പൊലീസ് പിടികൂടിയത്. കല്യാണ ദിവസം രാവിലെ മുതലേ വരന്‍ മദ്യ ലഹരിയിലായിരുന്നു എന്ന് ബന്ധുകള്‍ പറഞ്ഞു. പള്ളിയിലെത്തിയ വരന്‍ കാറില്‍ നിന്ന് ഇറങ്ങാന്‍ പോലും വളരെ അധികം പാടുപെട്ടു. പുറത്തിറങ്ങിയതോടെയാണ് പ്രശ്‌നം കൂടുതല്‍ വഷളായത്. വിവാഹത്തിന് കാര്‍മികത്വം വഹിക്കാനെത്തിയ വൈദികനോട് പോലും വരന്‍ മോശമായി പൊരുമാറി. ഇതൊടെ വധുവും കുടുംബവും കല്യാണത്തില്‍ നിന്ന് പിന്മാറിയതായി അറിയിക്കുകയായിരുന്നു. ഇതോടെ പൊലീസ് സ്ഥലത്തെത്തി വരനെ കസ്റ്റഡിയില്‍ എടുത്തു. പൊലീസ് എത്തിയതറിഞ്ഞും വരന്‍ പ്രശ്‌നം ഉണ്ടാക്കി. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയെന്ന വകുപ്പ് ചുമത്തിയാണ് വരനെതിരെ കേസ് എടുത്തത്. മദ്യപിച്ചതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. വിദേശത്തുനിന്നു വിവാഹത്തിനെത്തിയതായിരുന്നു വരന്‍. വധുവിന്റെ വീട്ടുകാര്‍ക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് ഒത്തുതീര്‍പ്പില്‍ തീരുമാനമായി.
Read More » -
സല്‍മാന്‍ ഖാന്റെ വീടാക്രമിച്ച കേസ്; രണ്ടുപേര്‍ പിടിയില്‍
ഗാന്ധിനഗര്‍: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വീടാക്രമിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. ഗുജറാത്തില്‍ നിന്നാണ് ഇവരെ മുംബൈ ക്രൈംബ്രാഞ്ച് പിടികൂടിയത്. ഞായറാഴ്ചയാണ് ബൈക്കില്‍ എത്തിയ അക്രമി സംഘം സല്‍മാന്റെ വീടിനുനേരെ വെടിയുതിര്‍ത്തത്. തിങ്കളാഴ്ച രാത്രി ഗുജറാത്തിലെ ഭുജില്‍ നിന്നാണ് രണ്ട് പ്രതികളെ പിടികൂടിയതെന്ന് മുംബൈ പൊലീസ് സ്ഥിരീകരിച്ചു.കൂടുതല്‍ അന്വേഷണത്തിനായി ഇവരെ മുംബൈയിലേക്ക് കൊണ്ടുവരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ബാന്ദ്രയിലെ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിന് മുന്‍പില്‍, ബൈക്കിലെത്തിയ രണ്ടുപേര്‍ വെടിവെപ്പ് നടത്തിയത്. നാല് റൗണ്ട് വെടിയുതിര്‍ത്ത ശേഷം പ്രതികള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ സല്‍മാനുമായി ഫോണില്‍ സംസാരിച്ചു. ഷിന്‍ഡെ മുംബൈ പൊലീസ് കമ്മീഷണറുമായി ചര്‍ച്ച ചെയ്യുകയും നടന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഗുണ്ടാത്തലവന്‍മാരായ ലോറന്‍സ് ബിഷ്ണോയിയുടെയും ഗോള്‍ഡി ബ്രാറിന്റെയും ഭീഷണിയെത്തുടര്‍ന്ന് 2022 നവംബര്‍ മുതല്‍ സല്‍മാന്‍ ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. തോക്ക് കൈവശം വയ്ക്കാനും മുംബൈ പൊലീസ് അനുമതി…
Read More » -
ബിസിനസ് തര്‍ക്കം, വ്യാപാരിയുടെ ലംബോര്‍ഗിനിക്ക് നടുറോഡില്‍ തീയിട്ടു, കാര്‍ പൂര്‍ണമായും കത്തിനശിച്ചു
ഹൈദരാബാദ്: ബിസിനസ് തര്‍ക്കത്തെത്തുടര്‍ന്ന് ആഡംബര കാറിന് യുവാവ് തീയിട്ടു. ഹൈദരാബാദിലെ യൂസ്ഡ് കാര്‍ ഡീലറായ നീരജിന്റെ ലംബോര്‍ഗിനി കാറാണ് നടുറോഡിലിട്ട് കത്തിച്ചത്. സംഭവത്തില്‍ നഗരത്തിലെ മറ്റൊരു യൂസ്ഡ് കാര്‍ ഡീലറായ അഹമ്മദിനെതിരേ പോലീസ് കേസെടുത്തു. യൂസ്ഡ് കാര്‍ ഡീലര്‍മാരായ നീരജും അഹമ്മദും തമ്മില്‍ നേരത്തെ ബിസിനസ് വൈരം നിലനിന്നിരുന്നതായാണ് പോലീസ് പറയുന്നത്. കാര്‍ വില്‍പ്പന നടത്തിയതിന്റെ കമ്മിഷന്‍ പങ്കുവെയ്ക്കുന്നതിനെച്ചൊല്ലിയാണ് ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം നിലനിന്നിരുന്നത്. ശനിയാഴ്ച രണ്ടുപേരും ഇക്കാര്യം സംസാരിക്കാനായി ഹൈദരാബാദിലെ പഹദിഷെരീഫിലെത്തി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഇതിനുപിന്നാലെ അഹമ്മദ് നീരജിന്റെ ഉടമസ്ഥതയിലുള്ള ലംബോര്‍ഗിനി കാറിന് തീയിടുകയുമായിരുന്നു. അഗ്‌നിരക്ഷാസേനയെത്തി തീയണച്ചെങ്കിലും കാര്‍ പൂര്‍ണമായും കത്തിനശിച്ചു.
Read More » -
അച്ഛന്റെ കാമുകിയെ 16-കാരന്‍ കഴുത്തറത്ത് കൊലപ്പെടുത്തി
ചെന്നൈ: അച്ഛന്റെ കാമുകിയെ 16-കാരന്‍ കഴുത്തറത്ത് കൊലപ്പെടുത്തി. കോയമ്പത്തൂരിന് സമീപം അന്നൂരിലാണ് സംഭവം. അന്നൂര്‍ സ്വദേശിയായ കനക(35)യാണ് കൊല്ലപ്പെട്ടത്. പ്രതിയായ 16-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട കനക പ്രതിയുടെ അച്ഛന്റെ കാമുകിയാണെന്ന് പോലീസ് പറഞ്ഞു. ഇയാളും കാമുകിയായ കനകയും അന്നൂരിലെ വീട്ടിലാണ് താമസം. ശനിയാഴ്ച രാത്രി ഇവിടേക്കെത്തിയ 16-കാരന്‍ കനകയെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ വയറിലും കുത്തേറ്റിട്ടുണ്ട്. മത്സ്യവില്പ്പനക്കാരനാണ് 16-കാരന്റെ അച്ഛന്‍. ഇയാളുടെ ഭാര്യയും രണ്ട് ആണ്‍മക്കളും അന്നൂരിലെ തന്നെ മറ്റൊരു വീട്ടിലാണ് താമസം. ഭാര്യയും മൂത്തമകനായ 16-കാരനും ഇയാളുടെ മത്സ്യവില്‍പ്പന കേന്ദ്രത്തിലാണ് ജോലിചെയ്യുന്നത്. ഇവിടെവെച്ച് ഇയാള്‍ ഭാര്യയെയും മകനെയും മര്‍ദിക്കുന്നത് പതിവായിരുന്നു. അമ്മയെയും തന്നെയും മര്‍ദിക്കാന്‍ പ്രേരിപ്പിക്കുന്നത് അച്ഛന്റെ കാമുകിയാണെന്നായിരുന്നു 16-കാരന്റെ ധാരണ. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി മത്സ്യവില്‍പ്പന കേന്ദ്രത്തില്‍നിന്ന് കത്തിയും കൈയിലെടുത്താണ് 16-കാരന്‍ അച്ഛനും കാമുകിയും താമസിക്കുന്ന വീട്ടിലെത്തിയത്. സംഭവസമയം കനക മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തുടര്‍ന്ന് പ്രതി യുവതിയെ ആക്രമിക്കുകയും കത്തി…
Read More » -
അടച്ചിട്ട വീട്ടിലെ 350 പവന്‍ സ്വര്‍ണം കവര്‍ന്നത് ആസൂത്രിതം; സിസിസിടി ദൃശ്യങ്ങള്‍ നശിപ്പിച്ച നിലയില്‍
മലപ്പുറം: പൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവന്‍ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം. പ്രതികളെന്ന് സംശയിക്കുന്ന അടുത്തകാലത്തായി ജയിലില്‍ നിന്നിറങ്ങിയവരെയും പട്ടിക ശേഖരിച്ചാണ് അന്വേഷണം നടക്കുന്നത്. കവര്‍ച്ച നടന്ന വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കപ്പെട്ടത് പൊലീസിന് തെളിവുകള്‍ ശേഖരിക്കുന്നതിന് തിരിച്ചടിയായി. കൃത്യമായ ആസൂത്രണത്തോടെയാണ് കവര്‍ച്ച നടത്തിയതെന്നാണ് നിഗമനം. കവര്‍ച്ചയ്ക്ക് പിന്നില്‍ ഒന്നിലധികം പേര്‍ ഉണ്ടാകാനുള്ള സാധ്യയും പൊലീസ് തള്ളിക്കളയുന്നില്ല. തിരൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പൊന്നാനി ഐശ്വര്യ തിയറ്ററിന് സമീപമുള്ള രാജേഷിന്റെ വീട്ടിലാണ് വന്‍കവര്‍ച്ച നടന്നത്. ഇന്നലെയാണ് കവര്‍ച്ചാവിവരം അറിയുന്നത്. രാജേഷ് കുടുംബവുമൊന്നിച്ച് ദുബായിലാണ് താമസിക്കുന്നത്. രണ്ടാഴ്ച മുന്‍പാണ് ഇവര്‍ വീട്ടില്‍ വന്ന് മടങ്ങിയത്. ശനിയാഴ്ച വീട് വൃത്തിയാക്കാന്‍ വന്ന ജോലിക്കാരി വീടിന്റെ പിറകുവശത്തെ ഗ്രില്‍ തകര്‍ന്ന നിലയില്‍ കാണുകയായിരുന്നു. തുടര്‍ന്ന് അകത്തുകയറി നോക്കിയപ്പോള്‍ അലമാരയും മുറികളും തുറന്നിട്ട നിലയില്‍ കണ്ടെത്തി. ഉടന്‍ തന്നെ വീട്ടുജോലിക്കാരി വീട്ടുടമയെ വിവരം അറിയിക്കുകയായിരുന്നു.
Read More » -
സരബ്ജിത്ത് സിങ്ങിന്റെ കൊലയാളി; പാക് അധോലോക നേതാവിനെ ‘അജ്ഞാതര്‍’ വെടിവച്ചുകൊന്നു
ലാഹോര്‍: ഇന്ത്യക്കാരനായ സരബ്ജിത്ത് സിങ്ങിന്റെ കൊലപാതകിയും പാകിസ്ഥാന്‍ അധോലോക നേതാവുമായ അമീര്‍ സര്‍ഫറാസ് കൊല്ലപ്പെട്ടു. ഞായറാഴ്ച ലാഹോറില്‍ വച്ചാണ് രണ്ട് അജ്ഞാതര്‍ ചേര്‍ന്ന് വെടിവച്ചുകൊല്ലുകയായിരുന്നു. ലാഹോറിലെ ഇസ്ലാംപുര മേഖലയില്‍ വച്ച് ബൈക്കിലെത്തിയ സംഘം അമീറിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പാകിസ്ഥാനിലെ പിടികിട്ടാപ്പുള്ളിയായ അധോലോക നായകരില്‍ ഒരാളാണ്. ഇന്ത്യക്കാരനായ സരബ്ജിത്ത് സിങ്ങിനെ പാക് ജയിലിലിട്ട് കൊന്ന കേസിലും പ്രതിയാണ്. ചാരപ്രവര്‍ത്തി ആരോപിച്ചാണ് പഞ്ചാബ് സ്വദേശിയായ സരബ്ജിത്ത് സിങ് പാക് ജയിലിലാവുന്നത്. കൂടാതെ 14 പാകിസ്ഥാനികളെ ബോംബ് വച്ച് കൊന്നെന്നും കേസുണ്ടായിരുന്നു. തുടര്‍ന്ന് സരബ്ജിത്തിനെ തൂക്കിക്കൊല്ലാന്‍ വിധിക്കുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളം പാക് ജയിലില്‍ കഴിഞ്ഞ സരബ്ജിത്ത് 2013ലാണ് ജയിലില്‍ വച്ച് കൊല്ലപ്പെട്ടത്. അമിര്‍ സര്‍ഫറാസ് ഉള്‍പ്പടെയുള്ളവര്‍ നടത്തിയ അക്രമത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.
Read More » -
ചിന്തയെ കാറിടിപ്പിച്ച് പരിക്കേല്‍പ്പിച്ചെന്ന പരാതി; യൂത്ത് കോണ്‍., കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്
കൊല്ലം: ചാനല്‍ ചര്‍ച്ച കഴിഞ്ഞ് മടങ്ങുന്നതിനിടെ, സിപിഎം സംസ്ഥാന സമിതി അംഗം ചിന്ത ജെറോമിനെ കാറിടിച്ച് പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം ചുമത്തിയാണ് കേസ്. അതേസമയം കാര്‍ പിന്നോട്ടെടുത്തപ്പോള്‍ അബദ്ധത്തില്‍ ചിന്തയുടെ ദേഹത്ത് മുട്ടിയതാണെന്നാണ് ആരോപണവിധേയരുടെ വിശദീകരണം. തിരുമുല്ലവാരത്ത് ചാനല്‍ ചര്‍ച്ച കഴിഞ്ഞ് മടങ്ങുമ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സെയ്ദലി, കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് ഫൈസല്‍ എന്നിവര്‍ക്കെതിരെ വധശ്രമം, ഗൂഢാലോചന, അസഭ്യം പറയല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. സെയ്ദലി മനഃപൂര്‍വം കാര്‍ പിന്നോട്ടെടുത്ത് ഇടിപ്പിച്ചെന്നും ഫൈസല്‍ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. ചിന്ത ജെറോം എന്‍എസ് സഹകരണ ആശുപത്രിയില്‍ ചികില്‍സയിലാണ്. ചാനല്‍ ചര്‍ച്ച കഴിഞ്ഞ് എല്ലാവരും ഒരുമിച്ച് സംസാരിച്ച് വരുമ്പോള്‍ കാര്‍ പിന്നോട്ടെടുത്തപ്പോള്‍ അബദ്ധത്തില്‍ ചിന്തയുടെ ദേഹത്ത് മുട്ടിയതാണെന്ന് ആരോപണവിധേയരായ യുവാക്കള്‍ പറഞ്ഞു. ബോധപൂര്‍വം അല്ലെന്നാണ് സ്ഥലത്തുണ്ടായിരുന്ന കാറുടമ പറയുന്നത്. ചാനല്‍ ചര്‍ച്ചയ്ക്കിടെ…
Read More »