CrimeNEWS

കൊടുന്തറയില്‍ ഗാനമേളയ്ക്കിടെ സംഘര്‍ഷം; യുവാവിന്റെ കഴുത്തില്‍ ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ചു

പത്തനംതിട്ട: ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെ സംഘര്‍ഷം. യുവാവിന്റെ കഴുത്തില്‍ ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ച കേസില്‍ മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുന്തറ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ഗാനമേള നടക്കുമ്പോള്‍ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.

കൊടുന്തറ സ്വദേശി സതീഷാ(37)ണ് ആക്രമിക്കപ്പെട്ടത്. ബ്ലേഡ് കൊണ്ട് കഴുത്തില്‍ വരയുകയായിരുന്നു. ഒമ്പത് തുന്നലിടേണ്ടി വന്നു. പ്രതികളായ കായംകുളം പുള്ളിക്കണക്ക് കാട്ടിലയ്യത്ത് കിഴക്കേതില്‍ ഗോകുല്‍ (27), വാഴമുട്ടം ഈസ്റ്റ് ഇടിമണ്ണില്‍ മേലേതില്‍ ഉജ്വല്‍ (26), മൂര്‍ത്തി മുരുപ്പേല്‍ നിജിന്‍ (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഗാനമേള നടക്കുമ്പോള്‍ ക്ഷേത്രത്തിന് വെളിയിലുള്ള വയലിലാണ് സംഘട്ടനം നടന്നത്. അവിടെ വച്ചാണ് സതീഷിന് മുറിവേറ്റത്. കൃത്യത്തിന് ശേഷം ക്ഷേത്രത്തിന് സമീപത്ത് വന്ന പ്രതികളെ അവിടെ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

 

Back to top button
error: