Crime

  • പെട്രോള്‍ പമ്പില്‍ ഗൂഗിള്‍ പേ പ്രവര്‍ത്തനരഹിതം; അക്രമം അഴിച്ചുവിട്ട് യുവാക്കള്‍

    കോട്ടയം: പെട്രോള്‍ പമ്പിലെ ഗൂഗിള്‍ പേ പ്രവര്‍ത്തനരഹിതമെന്ന് പറഞ്ഞതില്‍ പ്രകോപിതരായി ബൈക്കിലെത്തിയ രണ്ടംഗസംഘം പമ്പ് ജീവനക്കാരനെയും വഴിയില്‍ നിന്ന മറ്റൊരാളെയും ആക്രമിച്ച ശേഷം കടന്നുകളഞ്ഞു. തലയോലപ്പറമ്പ് ഇല്ലിത്തൊണ്ടിന് സമീപം കല്ലോലിക്കല്‍ ഫ്യൂവല്‍സിലെ ജീവനക്കാരന്‍ ലൂക്കോസ് (അപ്പച്ചന്‍-65), പ്രദേശവാസിയായ തലയോലപ്പറമ്പ് ഉമ്മാംകുന്ന് വള്ളിക്കുന്ന് കാലായില്‍ വി.പി.ഷാ (46) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് തലയോലപ്പറമ്പ് വടകര സ്വദേശികളായ അജയ് സജി (24), ആഷിക് കെ.ബാബു (24) എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഒളിവിലുള്ള പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ഞായറാഴ്ച രാത്രി 11 ഓടെയാണ് സംഭവം. ലൂക്കോസിനെ തള്ളി നിലത്തിട്ട ശേഷം മര്‍ദ്ദിക്കുകയായിരുന്നു. ലൂക്കോസിനെ തലയോലപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ മറ്റ് ജീവനക്കാര്‍ ചേര്‍ന്ന് എത്തിക്കുന്നതിനിടെ വീണ്ടും ബൈക്കിലെത്തിയ സംഘം തലയോലപ്പറമ്പ് മിനിസിവില്‍ സ്റ്റേഷന് സമീപം വാഹനം തടഞ്ഞു. ഇതുകണ്ട് ഓടിയെത്തിയ ഷായെ ആയുധം ഉപയോഗിച്ച് കുത്തുകയായിരുന്നു. ഷായുടെ പുറത്തും നെഞ്ചിലുമായി 11 തുന്നലുണ്ട്. ഇയാള്‍ പൊതിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ലൂക്കോസിനെ ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.…

    Read More »
  • വയനാട്ടിലെ ഫ്ളാറ്റില്‍ 58-കാരന്‍ മരിച്ചനിലയില്‍; മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കം

    വയനാട്: ലക്കിടിയിലെ ഫ്ളാറ്റില്‍ താമസക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തി. അടിവാരം പുതുപ്പാടി സ്വദേശി സജി ജോര്‍ജ്(58) ആണ് മരിച്ചത്. ബുധനാഴ്ചയാണ് ഫ്ളാറ്റിലെ മുറിയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നുദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.    

    Read More »
  • ‘മുകുന്ദന്‍ നായര്‍’ ചമഞ്ഞ് പ്രഫസറെ വിവാഹം ചെയ്ത് 10 ലക്ഷവും 101 പവനും തട്ടി; ശ്രീകാര്യം സ്വദേശി ഷാജഹാനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

    തിരുവനന്തപുരം: കോളേജ് അധ്യാപികയെ കബളിപ്പിച്ച് വിവാഹം ചെയ്ത് 10.27 ലക്ഷം രൂപയും 101 പവന്‍ സ്വര്‍ണവും തട്ടിയെടുത്ത് നാടുവിട്ട തിരുവനന്തപുരം ശ്രീകാര്യം സ്വദേശിക്കെതിരേ ക്രൈം ബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മാട്രിമോണിയല്‍ സൈറ്റിലൂടെയാണ് പ്രതി ഷാജഹാന്‍ യുവതിയെ പരിചയപ്പെട്ടതെന്ന് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി രാജ്മോഹന്‍ പറഞ്ഞു. ”നായര്‍ സമുദായത്തില്‍പ്പെട്ട അധ്യാപികയുടെ രണ്ടാം വിവാഹമാണിത്. ആദ്യ ബന്ധം പിരിഞ്ഞശേഷം പുനര്‍വിവാഹത്തിനായി മാട്രിമോണിയല്‍ സൈറ്റില്‍ പരസ്യം നല്‍കുകയായിരുന്നു. മുകുന്ദന്‍ നായര്‍ എന്ന പേരിലാണ് ഷാജഹാന്‍ മാട്രിമോണിയല്‍ സൈറ്റില്‍ പരസ്യം നല്‍കിയത്. ഈ പേരിലാണ് ഇയാള്‍ യുവതിയുടെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും പരിചയപ്പെട്ടത്. മാതാപിതാക്കള്‍ മരിച്ചുപോയെന്നും സഹോദരന്‍ യുകെയില്‍ ഡോക്ടറായി സേവനമനുഷ്ഠിക്കുകയുമാണെന്നാണ് ഇയാള്‍ ഇവരെ ധരിപ്പിച്ചത്,” രാജ്മോഹന്‍ പറഞ്ഞു. താന്‍ വിദേശത്താണ് ജോലി ചെയ്യുന്നതെന്നും ഇയാള്‍ യുവതിയെ പറഞ്ഞുവിശ്വസിപ്പിച്ചു. ഇതിനായി വ്യാജ എസ്എസ്എല്‍സി ബുക്ക് ഇവരെ കാണിച്ചു. യുവതിയുടെ മാതാപിതാക്കള്‍ ഇയാളെക്കുറിച്ച് കൂടുതലായി അന്വേഷിച്ചില്ല. വിവാഹനിശ്ചയ ചടങ്ങിന് ഷാജഹാന്‍ തനിച്ചാണ് എത്തിയത്. വിവാഹത്തിന് പങ്കെടുക്കാന്‍ ബന്ധുക്കളായി…

    Read More »
  • സ്ത്രീകള്‍ ചുറ്റുംനിന്ന് തിരക്കുണ്ടാക്കി, പിന്നാലെ മാല പൊട്ടിച്ചു; സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

    കൊല്ലം: വിഷു ഉത്സവാഘോഷങ്ങള്‍ക്കിടെ വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച നാടോടികളില്‍ രണ്ടുപേര്‍ പിടിയില്‍. സ്വര്‍ണമാലയുമായി സംഘത്തിലെ പ്രധാനി കടന്നു. തിരുനെല്‍വേലി കേന്ദ്രീകരിച്ചുള്ള കവര്‍ച്ചസംഘത്തില്‍പ്പെട്ട പാലക്കാട് കൊടിഞ്ഞാമ്പാറ സ്വദേശി ദീപ (29), തമിഴ്നാട് സ്വദേശി പാര്‍വതി (26) എന്നിവരാണ് കുളത്തൂപ്പുഴ പോലീസിന്റെ പിടിയിലായത്. ഉത്സവത്തിരക്കിനിടെ കുളത്തൂപ്പുഴ അമ്പലക്കടവിനു സമീപത്തായിരുന്നു സംഭവം. അരിപ്പ പുത്തന്‍വീട്ടില്‍ ജയയുടെ കഴുത്തിലുണ്ടായിരുന്ന മൂന്നുപവന്‍ വരുന്ന മാലയാണ് കവര്‍ന്നത്. സംഘത്തിലെ സ്ത്രീകള്‍ ചുറ്റുംനിന്ന് തിരക്കുണ്ടാക്കി മാല തട്ടിയെടുക്കുകയും ഉടന്‍തന്നെ ഒപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീക്ക് കൈമാറുകയും ചെയ്തു. മാലപൊട്ടിച്ചതു മനസ്സിലാക്കിയ വീട്ടമ്മ ബഹളമുണ്ടാക്കുകയും പൊട്ടിച്ചവരെ തടഞ്ഞുവച്ച് പോലീസിനെ വിവരമറിയിക്കുകയും സ്ത്രീകളെ പിടികൂടുകയും ചെയ്തു. എന്നാല്‍, സംഘത്തിലെ പ്രധാനിയായ വനിത ഇതിനകംതന്നെ മാല കൈക്കലാക്കി കടന്നിരുന്നു. പിടിയിലായവരെ ചോദ്യംചെയ്തതില്‍നിന്ന് മൂന്നുസ്ത്രീകളും രണ്ടുപുരുഷന്മാരുമടങ്ങിയ സംഘമാണ് കുളത്തൂപ്പുഴയിലെത്തിയതെന്നു വ്യക്തമായി. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരേ മോഷണക്കേസുകള്‍ നിലവിലുണ്ട്. സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതായി കുളത്തൂപ്പുഴ പോലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി…

    Read More »
  • ഭാര്യ വിദേശത്തായിരിക്കെ പന്ത്രണ്ടുകാരിയെ ഭീഷണിപ്പെടുത്തി നിരന്തര പീഡനം; ‘തന്തപ്പടിക്ക്’ മൂന്ന് ജീവപര്യന്തം

    പത്തനംതിട്ട: 12 വയസുകാരിയായ സ്വന്തം മകളെ നിരവധി തവണ ലൈംഗിക പീഡനത്തിനിരയാക്കിയ തിരുവല്ല സ്വദേശിയായ 38 കാരന് മൂന്ന് ജീവപര്യന്തം തടവുശിക്ഷ. പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതി ജഡ്ജ് ഡോണി തോമസാണ് വിധി പ്രസ്താവച്ചത്. ഇതിന് പുറമെ പോക്‌സോ ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം പെണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയതിന് ഐപിസി നിയമത്തിലെ 377 വകുപ്പു പ്രകാരം 10 വര്‍ഷം കഠിന തടവും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്ന് വര്‍ഷം കഠിന തടവും ശിക്ഷവിധിച്ചു. കൂടാതെ ഏഴ് ലക്ഷം രൂപ പിഴ ഒടുക്കാനും വിധിയില്‍ പറയുന്നുണ്ട്. പിഴ അടയ്ക്കാതിരുന്നാല്‍ കൂടുതല്‍ തടവുശിക്ഷയും അനുഭവിക്കണം. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നഴ്‌സുമാരായിരുന്നു. അമ്മ ജോലി തേടി വിദേശത്ത് പോയപ്പോള്‍ പ്രതി ബെംഗളൂരുവില്‍നിന്നും ജോലി രാജിവച്ച് നാട്ടിലെത്തി. മദ്യപാനിയായ പ്രതി ഭാര്യ വിദേശത്തു പോയതോടുകൂടി തന്നോടൊപ്പം താമസിച്ചു വന്ന സ്വന്തം മകളോട് ഭാര്യയോടെന്ന പോലെ പെരുമാറുകയും രാത്രികാലങ്ങളില്‍ ഭീഷണിപ്പെടുത്തി രതിവൈകൃതങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു.…

    Read More »
  • വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത കേസിലെ പ്രതിയായ മുന്‍ സി.ഐ തൂങ്ങിമരിച്ചനിലയില്‍

    കൊച്ചി: വനിതാ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലയിന്‍കീഴ് മുന്‍ സിഐ സൈജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊച്ചി അംബേദ്കര്‍ സ്റ്റേഡിയം പരിസരത്തെ മരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ് സൈജു. നേരത്തെ വ്യാജരേഖ സമര്‍പ്പിച്ച് ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യാനിരിക്കെയാണ് മരണം. ബലാത്സംഗം ചെയ്തുവെന്ന വനിതാ ഡോക്ടറുടെ പരാതിയിലാണ് മലയിന്‍കീഴ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്ന എ.വി സൈജുവിനെതിരെ പൊലീസ് കേസെടുത്തത്. വിവാഹവാഗ്ദാനം നല്‍കി സൈജു പലതവണ ലൈംഗികമായി ചൂഷണം ചെയ്‌തെന്നും വധഭീഷണി മുഴക്കിയെന്നുമായിരുന്നു പരാതി. തുടര്‍ന്ന് സൈജുവിനോട് ചുമതലയില്‍ നിന്നു മാറ്റി. വിദേശത്തായിരുന്ന വനിതാ ഡോക്ടര്‍ 2019ല്‍ നാട്ടിലെത്തിയ ശേഷം ഉടമസ്ഥതയിലുള്ള കടമുറി ഒഴിപ്പിക്കുന്നത് സംബന്ധിച്ച് മലയിന്‍കീഴ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അന്ന് എസ്.ഐയായിരുന്ന സൈജു പരാതി അന്വേഷിക്കുകയും കട ഒഴിപ്പിച്ചു നല്‍കുകയും ചെയ്തു. ഈ പരിചയം മുതലാക്കിയ സൈജു വിവാഹവാഗ്ദാനം നല്‍കി…

    Read More »
  • ജയിലിലാക്കിയതിന്റെ വൈരാഗ്യം; യുവതിയെയും മകനെയും തീകൊളുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

    പത്തനംതിട്ട: കേസ് നല്‍കി ജയിലിലാക്കിയതിന്റെ വൈരാഗ്യത്തില്‍ യുവതിയെയും മകനെയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിനെ അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴംകുളം പൂഴിക്കാട്പടി പാലക്കോട്ട് താഴേവീട്ടില്‍ രതീഷിനെയാണ് (39) അറസ്റ്റ് ചെയ്തത്. ഭര്‍തൃമതിയായ ഏഴംകുളം വയലാ സ്വദേശി യുവതിക്കും മകനും നേരെ ഞായറാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. യുവതിയെയും മകനെയും വീട്ടില്‍ കയറി മര്‍ദിച്ച ശേഷം പെട്രോള്‍ ദേഹത്ത് ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു. യുവതിയും മകനും ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്നാണ് രതീഷിനെതിരെ കേസെടുത്ത് ഇന്‍സ്‌പെക്ടര്‍ ആര്‍.രാജീവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. രതീഷും യുവതിയും മുന്‍പ് സുഹൃത്തുക്കളായിരുന്നു. പിന്നീട് അകന്നു. തന്നെ ഉപദ്രവിച്ചെന്ന യുവതിയുടെ പരാതിയില്‍ കഴിഞ്ഞ വര്‍ഷം രതീഷിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ഇപ്പോള്‍ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവതിയുമായുള്ള പ്രശ്‌നത്തില്‍ ഫെബ്രുവരി 23ന് പറക്കോട് കോട്ടമുകളില്‍ 110 കെവി വൈദ്യുതി ടവറില്‍ കയറി രതീഷ് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു.…

    Read More »
  • കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; മുകളില്‍ മൃതദേഹവുമായി കാറോടിയത് 18 കിലോമീറ്റര്‍!

    അമരാവതി: കാറിന് മുകളില്‍ മൃതദേഹവുമായി ഡ്രൈവര്‍ സഞ്ചരിച്ചത് 18 കിലോമീറ്റര്‍. ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലാണ് സംഭവം നടന്നത്. ബൈക്കുമായി കാര്‍ കൂട്ടിയിടിച്ച് അപകടം ഉണ്ടാകുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് ഓടിക്കൊണ്ടിരുന്ന ടൊയോട്ട ഇന്നോവ കാറിന് മുകളില്‍ മൃതദേഹം കണ്ടെത്തിയത്. ഇത് കണ്ട നാട്ടുകാര്‍ പൊലീസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പൊലീസ് കാര്‍ കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ബൈക്ക് ഓടിച്ചിരുന്ന ചോളസമുദ്രം സ്വദേശിയായ ട്രാക്ടര്‍ മെക്കാനിക്ക് ജിന്നി എറ സ്വാമി (35) ആണ് മരിച്ചത്. പൊലീസ് എത്തുന്നതിന് മുന്‍പെ കാര്‍ ഡ്രൈവര്‍ കാര്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടിരുന്നു. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്. പിടികൂടാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൊലപാതകത്തിന് കേസെടുത്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുയായിരുന്ന സ്വാമിയുടെ ബൈക്കിലേക്ക് അമിതവേഗത്തില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ സ്വാമി തെറിച്ച് കാറിന് മുകളിലേക്ക് വീണു. പിന്നാലെ കാര്‍…

    Read More »
  • പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങി; കൊലക്കേസില്‍ വീണ്ടും അകത്തേക്ക്

    ഇടുക്കി: വ്യാഴാഴ്ചയാണ് ഫാത്തിമ കൊലക്കേസ് പ്രതികളായ കവിതയും അലക്സും അടിമാലിയില്‍ എത്തിയത്. കൈയിലുണ്ടായിരുന്ന കുറച്ചുപണംകൊണ്ട് മുറിയെടുത്ത് താമസിച്ചു. ഭാര്യയും ഭര്‍ത്താവുമാണെന്നും ജോലി തേടിയെത്തിയതാണെന്നും ഇവര്‍ പരിചയപ്പെട്ടവരോടെല്ലാം പറഞ്ഞു. മാസവാടകയ്ക്ക് താമസസ്ഥലം തേടി പല സ്ഥലത്ത് കറങ്ങിനടന്ന ഇവര്‍ യാദൃശ്ചികമായി ഫാത്തിമയുടെ സ്വര്‍ണാഭരണങ്ങള്‍ കണ്ടിട്ടുണ്ടാകണം. മകന്‍ മീന്‍ കച്ചവടത്തിന് പോകുമ്പോള്‍ ഫാത്തിമ തനിയെയാണെന്ന് പ്രതികള്‍ മനസ്സിലാക്കി. ശനിയാഴ്ച ഉച്ചയോടെ ഇവര്‍ ഫാത്തിമയുടെ വീടിനടുത്ത് അയല്‍വാസികളുമായി സംസാരിച്ച് സമയം കളഞ്ഞു. വൈകിട്ട് നാലു മണിയോടെ ഫാത്തിമയുടെ മകന്‍ വീട്ടില്‍ നിന്നു ടൗണിലേക്കു പോയതു കണ്ട് ഇരുവരും എത്തി കുടിക്കാന്‍ വെള്ളം ചോദിച്ചു. അടുക്കളയിലേക്കു പോയ ഫാത്തിമയെ പിറകെ എത്തിയ പ്രതികള്‍ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി സ്ഥലം വിടുകയായിരുന്നു എന്നും പൊലീസ് പറയുന്നു. വയോധിക ബഹളമുണ്ടാക്കാന്‍ ശ്രമിച്ചതോടെ കവിത വായ പൊത്തിപ്പിടിക്കുകയും അലക്സ് കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിന്റെ മുന്‍ഭാഗം മുറിച്ചും തലയില്‍ കുത്തിയും കൊലപ്പെടുത്തുകയായിരുന്നു എന്നും പൊലീസ് പറയുന്നു. തുടര്‍ന്നു 2 പവന്‍…

    Read More »
  • കെ.സി വേണുഗോപാലിന്റെ ഫ്ളെക്സ് നശിപ്പിച്ചു

    ആലപ്പുഴ: യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി വേണുഗോപാലിന്റെ കൂറ്റന്‍ ഫ്ളെക്സ് നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വട്ടപ്പള്ളിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ഫ്ളെക്സ് വെച്ചിരുന്നത്. വ്യക്തിയുടെ സമ്മതത്തോടെയാണ് ഫ്ളെക്സ് സ്ഥാപിച്ചിരുന്നത്. ഇന്നലെ യുഡിഫിന്റെ തെരുവ് നാടക വേദിയിലേക്ക് സിപിഎം പ്രവര്‍ത്തകര്‍ ഇരച്ചു കയറിയത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് നാടകം അലങ്കോലപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിക്കുന്ന പ്രയോഗങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാണ് സിപിഎം പ്രവര്‍ത്തകര്‍ നാടകം അലങ്കോലപ്പെടുത്തിയത്.

    Read More »
Back to top button
error: