Crime
-
തളിപ്പറമ്പില്‍ വന്‍ കഞ്ചാവ് വേട്ട; ഇതരസംസ്ഥാനക്കാരായ ‘വ്യാജദമ്പതികള്‍’ പിടിയില്‍
കണ്ണൂര്‍: ലോകസഭാ ഇലക്ഷനോടനുബന്ധിച്ചു മയക്കുമരുന്ന്, മദ്യകടത്ത്, സ്വര്‍ണ കള്ളകടത്ത്, കള്ളപ്പണം എന്നിവ കണ്ടെത്തുന്നതിന് വേണ്ടി റൂറല്‍ ജില്ലാ പോലീസ് മേധാവി ഹേമലത. എം ഐപിഎസിന്റെ നിര്‍ദേശ പ്രകാരം തളിപ്പറമ്പ് കരിമ്പത്ത് നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി രണ്ട് പേര്‍ പിടിയിലായത്. 18 ന് രാത്രി തളിപ്പറമ്പ് കരിമ്പത്ത് വെച്ച് നടത്തിയ പരിശോധനയിലാണ് 1.200 കിലോഗ്രാം കഞ്ചാവുമായി പ്രതികള്‍ പിടിയിലായത്. തളിപ്പറമ്പ പോലീസ് സ്റ്റേഷന്‍ SHO ബെന്നി ലാല്‍, ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്ന സംഘമാണ് ദമ്പതികള്‍ എന്ന വ്യാജേന വാടകയ്ക്ക് താമസിച്ചു വരുന്ന ഉത്തര്‍ പ്രദേശ് സ്വദേശി അബ്ദുല്‍ റഹ്‌മാന്‍ അന്‍സാരി (21), ആസാം സ്വദേശിനി മോനൂറ ബീഗം (20) എന്നിവരെയാണ് പിടികൂടിയത്. പ്രതികളുടെ താമസം സ്ഥലം കേന്ദ്രീകരിച്ചു രാത്രി കാലങ്ങളില്‍ ആള്‍ക്കാര്‍ വലിയ തോതില്‍ വന്നു പോകാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.സ്ത്രീകളെ ഉപയോഗിച്ച് ആണ് ലഹരി മാഫിയ കൂടുതല്‍ പ്രവര്‍ത്തങ്ങള്‍ നടത്തുന്നത് എന്ന് പോലീസ് വ്യക്തമാക്കി. പോലീസ്…
Read More » -
ഇളയച്ഛന്റെ മകളെ വെട്ടിക്കൊല്ലാൻ ശ്രമിച്ച ശേഷം മധ്യവയസ്ക്കൻ ജീവനൊടുക്കി, കൊട്ടാരക്കരയിലാണ് സംഭവം
കൊട്ടാരക്കര അമ്പലപ്പുറത്ത് ഇളയച്ഛന്റെ മകളെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം മധ്യവയസ്ക്കൻ ആത്മഹത്യ ചെയ്തു. കൊട്ടാരക്കര അമ്പലപ്പുറം പൂവന്‍ പൊയ്കയില്‍ നിരപ്പില്‍ വീട്ടില്‍ രാജു (50) ആണ് തൂങ്ങിമരിച്ചത്. കൊട്ടാരക്കര നിഷാഭവനില്‍ നിഷ (39)യെ ആണ് വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. തലക്ക് മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് രാജു ഏഴ് തവണ വെട്ടി. ഗുരുതരമായി പരിക്കേറ്റ നിഷയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 10 മണിക്കായിരുന്നു സംഭവം. തുടർന്ന് രാജു നിഷയുടെ അയൽവക്കത്തെ വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു. കൊട്ടാരക്കര പൊലീസ് സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. രാജു പല തവണ നിഷയോട് സാമ്പത്തിക ഇടപാട് നടത്തുകയും വിവാഹഭ്യര്‍ത്ഥന നടത്തുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു.
Read More » -
അറസ്റ്റിലായാല്‍ താന്‍ അകത്താക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോയെന്ന് ആശങ്ക; മുന്‍ സിഐ ജീവനൊടുക്കിയത് അറസ്റ്റ് ഭയന്ന്
തിരുവനന്തപുരം: വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ മുന്‍ സിഐ ജീവനൊടുക്കിയത് അറസ്റ്റ് ഭയന്ന്. കരകുളം പുരവൂര്‍ക്കോണം ഇ.ആര്‍.ഡബ്ല്യു.എ. ഹൗസ് നമ്പര്‍ 10-ല്‍ എ.വി. സൈജുവാണ് (47) മരിച്ചത്. എറണാകുളം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റേഷനു സമീപമുള്ള അംബേദ്കര്‍ സ്റ്റേഡിയം പരിസരത്തെ മരത്തിലാണ് ബുധനാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പീഡനക്കേസില്‍ ജാമ്യം ലഭിക്കാന്‍ വ്യാജരേഖ ചമച്ചെന്ന കേസില്‍ ചൊവ്വാഴ്ച സൈജുവിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. അറസ്റ്റ് ചെയ്യാനും നിര്‍ദേശിച്ചിരുന്നു. കേസിന്റെ വിധിയെക്കുറിച്ച് അറിയാനാണ് ചൊവ്വാഴ്ച സൈജു കൊച്ചിയിലെത്തിയത്. ചില സുഹൃത്തുക്കളെ കാണുകയും ചെയ്തിരുന്നു. അറസ്റ്റ് ഭയന്നാണ് സൈജു ആത്മഹത്യ ചെയ്തതെന്നാണ് സൂചന. അറസ്റ്റിലായാല്‍ താന്‍ മുന്‍പ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക അടുത്ത സുഹൃത്തുക്കളുമായി സൈജു പങ്കുെവച്ചിരുന്നു. എറണാകുളം കണ്‍ട്രോള്‍ റൂം ഇന്‍സ്പെക്ടറായും സൈജു നേരത്തേ ജോലി ചെയ്തിരുന്നു. മലയിന്‍കീഴ് സ്റ്റേഷനില്‍ എസ്.എച്ച്.ഒ. ആയിരിക്കുമ്പോഴാണ് സൈജു ലൈംഗിക പീഡനക്കേസില്‍ പ്രതിയായത്. വിദേശത്തായിരുന്ന വനിതാ…
Read More » -
കറിച്ചട്ടി കൊണ്ട് യുവതിയുടെ തലയ്ക്കടിച്ചു; ഭര്‍ത്താവിനെതിരേ വധശ്രമത്തിന് കേസ്
തിരുവനന്തപുരം: പാറശ്ശാലയില്‍ ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. പാറശ്ശാലയില്‍ താമസിക്കുന്ന ഷെറീബ എന്ന യുവതിയെയാണ് ഭര്‍ത്താവ് രാമന്‍ കറി ചട്ടി കൊണ്ട് തലയ്ക്കടിച്ചത്. പരിക്കേറ്റ യുവതിയെ പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് രാമനും ഇയാളുടെ സഹോദരിയും ചേര്‍ന്ന് തന്നെ മര്‍ദിച്ചെന്നും ഇതിനുശേഷം ചട്ടിയെടുത്ത് തലയ്ക്കടിച്ചെന്നുമാണ് ഷറീബ പോലീസിനോട് പറഞ്ഞത്. അടിയേറ്റ ഉടനെ നിലവിളിച്ചുകൊണ്ട് വീട്ടില്‍നിന്ന് ഇറങ്ങിയോടുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭര്‍ത്താവ് ദിവസവും മര്‍ദിക്കാറുണ്ടെന്നും ബ്ലേഡ് ഉപയോഗിച്ച് കൈയില്‍ മുറിവേല്‍പ്പിക്കാറുണ്ടെന്നുമാണ് യുവതി പോലീസിന് നല്‍കിയ മൊഴി. യുവതിയുടെ കൈയില്‍ മുറിപ്പാടുകളുമുണ്ട്. അതേസമയം, പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആവശ്യമെങ്കില്‍ യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു. രാമന്റെ രണ്ടാംഭാര്യയാണ് ഷെറീബ. ആദ്യഭാര്യയെ ഉപേക്ഷിച്ചശേഷമാണ് രാമന്‍ ഷെറീബയ്ക്കൊപ്പം താമസം തുടങ്ങിയത്. കഴിഞ്ഞ മൂന്നുവര്‍ഷമായി ഇരുവരും ഒരുമിച്ച് താമസിച്ചുവരികയാണ്.
Read More » -
‘പിറവിക്കോലത്തില്‍’ അധ്യാപികയും ശിഷ്യനും; ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റ്
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വിദ്യാര്‍ഥിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍. ന്യൂജേഴ്സി ട്രെന്‍ടണ്‍ ഹാമില്‍ട്ടണ്‍ ഹൈസ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ ജെസീക്ക സവിക്കി(37)യെയാണ് പോലീസ് പിടികൂടിയത്. അധ്യാപികക്കെതിരേ ലൈംഗികാതിക്രമം ഉള്‍പ്പെടെ വിവിധ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഞായറാഴ്ച അസന്‍പിങ്ക് വൈല്‍ഡ് ലൈഫ് മാനേജ്മെന്റ് ഏരിയയില്‍നിന്ന് വിവസ്ത്രരായനിലയിലാണ് അധ്യാപികയെയും വിദ്യാര്‍ഥിയെയും അധികൃതര്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ പലതവണ ഇതേ സ്ഥലത്തുവെച്ച് വിദ്യാര്‍ഥിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയതായി പ്രതി മൊഴി നല്‍കി. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഏകദേശം അഞ്ചുതവണയെങ്കിലും അസന്‍പിങ്ക് വൈല്‍ഡ്ലൈഫ് ഏരിയയില്‍വെച്ച് വിദ്യാര്‍ഥിയുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ടെന്നാണ് അധ്യാപികയുടെ മൊഴി. കാറിന്റെ പിറകിലെ സീറ്റില്‍വെച്ചാണ് ഇരുവരും ശാരീരികബന്ധത്തിലേര്‍പ്പെട്ടതെന്നും പോലീസ് രേഖകളില്‍ പറയുന്നു. 16 വയസ്സ് പ്രായമുള്ള വിദ്യാര്‍ഥിയെയാണ് അധ്യാപിക ലൈംഗികമായി ചൂഷണം ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകളിലുള്ളത്. അറസ്റ്റിലായ അധ്യാപിക നിലവില്‍ മോണ്‍മൗത്ത് കൗണ്ടി കറക്ഷണല്‍ ഹോമിലാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, അറസ്റ്റിലായതിന് പിന്നാലെ അധ്യാപികയെ ജോലിയില്‍നിന്ന് മാറ്റി നിര്‍ത്തിയതായി സ്‌കൂള്‍…
Read More » -
രണ്ടു രൂപയുടെ ബിസ്‌കറ്റ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്തുവയസുകാരനെ രാത്രി മുഴുവന്‍ കെട്ടിയിട്ട് തല്ലി
ലഖ്‌നൗ: രണ്ടു രൂപയുടെ ബിസ്‌കറ്റ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്തുവയസുകാരനെ രാത്രി മുഴുവന്‍ കെട്ടിയിട്ട് തല്ലി. കുട്ടി തന്റെ കടയില്‍ നിന്ന് പണം നല്‍കാതെ ബിസ്‌ക്കറ്റ് കഴിച്ചുവെന്നറിഞ്ഞ കടയുടമ, കുട്ടിയുടെ കൈകളും കാലുകളും തൂണില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. യുപി ശ്രാവസ്തിയിലെ ബാലാപൂര്‍ മേഖലയിലാണ് സംഭവം. കടയുടമയും മൂന്നുപേരും ചേര്‍ന്ന് കുട്ടിയെ മര്‍ദിക്കുമ്പോള്‍ മറ്റുള്ളവര്‍ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. കുട്ടിയെ തല്ലുന്നതില്‍ നിന്നും ആരും തടഞ്ഞില്ല. സംഭവത്തിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് കടയുടമ ബാബുറാമിനെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. തൂണില്‍ കെട്ടിയിട്ടാണ് കുട്ടിയെ തല്ലിയത്. വിശപ്പും വേദനയും സഹിക്കവയ്യാതെ രാത്രി മുഴുവന്‍ നിലവിളിച്ചെങ്കിലും ആരും സഹായത്തിനെത്തിയില്ല. കുട്ടിയെ അഴിച്ചുവിടാനും ആരും തയ്യാറായില്ല.തുടര്‍ന്ന് കുട്ടി എങ്ങനെയോ രക്ഷപ്പെടുകയായിരുന്നു. മര്‍ദനമേറ്റ 10 വയസുകാരനെയും പൊലീസ് തിരയുന്നുണ്ട്. കുട്ടിയെ കണ്ടെത്താനായിട്ടില്ല. കടയുടമയ്‌ക്കെതിരേ കേസെടുത്തു.
Read More » -
പുറപ്പെടാന്‍ വൈകിയതിന് ബസിന്റെ ഗ്ലാസ് അടിച്ചുതകര്‍ത്തു; യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം: റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കെ.എസ്.ആര്‍.ടി.സി.ബസ് പുറപ്പെടാന്‍ വൈകിയെന്നാരോപിച്ച് യുവാവ് ബസിന്റെ ഗ്ലാസ് അടിച്ച് തകര്‍ത്തു. തുടര്‍ന്ന് മറ്റൊരാളുടെ ബൈക്കില്‍ കയറി രക്ഷപ്പെട്ട യുവാവിനെ നാട്ടുകാര്‍ നല്‍കിയ സൂചനയനുസരിച്ച് പോലീസ് പിന്തുടര്‍ന്ന് പിടികൂടി. തിരുവല്ലം മേനിലം സ്വദേശി വിപിനെ (30) ആണ് തിരുവല്ലം എസ്. ഐ ഗോപകുമാര്‍, ഉണ്ണികൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട പോലീസ് സംഘം അറസ്റ്റുചെയ്തത്. മേനിലം- നെല്ലിയോട് ഭാഗത്ത് ഉത്സവഘോഷയാത്ര കടന്നുപോകുന്നതിനെ തുടര്‍ന്ന് ബസ് റോഡരികില്‍ ഒതുക്കി നിര്‍ത്തിയിരുന്നു ഇത് വിപിന്‍ ചോദ്യംചെയ്യുകയും ഡ്രൈവറുമായി തര്‍ക്കമുണ്ടാക്കുകയും ചെയ്തു. തുടര്‍ന്ന് ഡ്രൈവര്‍ സീറ്റിന്റെ മുന്നിലെ ഗ്ലാസ് അടിച്ച് തകര്‍ക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി 7.30-ഓടെയാണ് സംഭവം. തിരുവല്ലം ഭാഗത്തുനിന്ന് പുഞ്ചക്കരിയിലേക്ക് പോയ ബസിന്റെ ചില്ലാണ് തകര്‍ത്തത്. ഡ്രൈവറുടെ പരാതി പ്രകാരം പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയായ യുവാവിനെതിരെ തിരുവല്ലം പോലീസ് കേസെടുത്തു.
Read More » -
ജയില്‍ വളപ്പിലേക്ക് മദ്യവും ബീഡിയും ചെമ്മീന്‍ റോസ്റ്റും വലിച്ചെറിഞ്ഞു; സഹോദരനെ ‘സഹായിച്ച’ പ്രതിയെ കൈയോടെ പൊക്കി
എറണാകുളം: മൂവാറ്റുപുഴ സ്പെഷ്യല്‍ സബ് ജയിലിന്റെ മതില്‍ക്കെട്ടിനകത്തേക്ക് മദ്യക്കുപ്പിയും ബീഡിയും ചെമ്മീന്‍ റോസ്റ്റും അടക്കമുള്ള പൊതികള്‍ എറിഞ്ഞയാളെ പൊലീസ് പിടികൂടി. തൃക്കാക്കര എച്ച്എംടി കോളനി കുന്നത്ത് കൃഷ്ണകൃപയില്‍ വിനീത് (32) ആണ് മൂവാറ്റുപുഴ പൊലീസിന്റെ പിടിയിലായത്. മോഷണക്കേസില്‍ സബ്ജയിലില്‍ കഴിയുന്ന സഹോദരന് വേണ്ടിയാണ് പൊതികള്‍ വലിച്ചെറിഞ്ഞത്. ഇന്നലെ സഹോദരനെ കാണാന്‍ വിനീത് സബ് ജയിലില്‍ എത്തിയിരുന്നു. ജയിലില്‍ പ്രവേശിക്കുന്നതിന് മുന്‍പാണ് മദ്യം അടക്കം വലിച്ചെറിഞ്ഞത്. ഒരു പൊതിയില്‍ ഒരു കുപ്പി മദ്യവും മിനല്‍ വാട്ടറുമായിരുന്നു. മറ്റൊന്നില്‍ പതിനഞ്ച് കൂട് ബീഡിയും മൂന്നാമത്തെ പൊതിയില്‍ ഒരു ലൈറ്ററും 7 പായ്ക്കറ്റ് ചെമ്മീന്‍ റോസ്റ്റുമാണ് ഉണ്ടായിരുന്നത്. സാധനങ്ങള്‍ അടുക്കളയുടെ പിന്‍ഭാഗത്താണ് വന്നുവീണത്. ജയില്‍ സൂപ്രണ്ടിന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Read More » -
വിദ്യാര്‍ഥികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ചു: അസി.പ്രഫസര്‍ക്കെതിരായ കേസില്‍ വിധി 26ന്
ചെന്നൈ: വിദ്യാര്‍ഥിനികളെ അനാശാസ്യത്തിനു പ്രേരിപ്പിച്ചതിന് അറസ്റ്റിലായ, അറുപ്പുകോട്ട ദേവാംഗ ആര്‍ട്‌സ് കോളജ് അസി. പ്രഫസറായിരുന്ന പി.നിര്‍മലാദേവിക്ക് എതിരായ കേസില്‍ കോടതി 26ന് വിധി പറയുമെന്ന് സംസ്ഥാന സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള നിര്‍ദേശത്തിനു മറുപടിയായാണ് വിശദീകരണം. 2018ലാണ് നിര്‍മലാദേവിയെ അറുപ്പുകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍, അന്നത്തെ സര്‍വകലാശാല ചാന്‍സലറും തമിഴ്‌നാട് ഗവര്‍ണറുമായിരുന്ന ബന്‍വാരിലാല്‍ പുരോഹിത്, വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ ആര്‍.സന്താനത്തെ നിയോഗിച്ചത് വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. സമാന്തര അന്വേഷണം നടത്തുന്നതിനെതിരെയും വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ആര്‍എസ്വൈഎഫ് നേതാവ് ഡി.ഗണേശന്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു.
Read More » -
പെട്രോള്‍ പമ്പില്‍ ഗൂഗിള്‍ പേ പ്രവര്‍ത്തനരഹിതം; അക്രമം അഴിച്ചുവിട്ട് യുവാക്കള്‍
കോട്ടയം: പെട്രോള്‍ പമ്പിലെ ഗൂഗിള്‍ പേ പ്രവര്‍ത്തനരഹിതമെന്ന് പറഞ്ഞതില്‍ പ്രകോപിതരായി ബൈക്കിലെത്തിയ രണ്ടംഗസംഘം പമ്പ് ജീവനക്കാരനെയും വഴിയില്‍ നിന്ന മറ്റൊരാളെയും ആക്രമിച്ച ശേഷം കടന്നുകളഞ്ഞു. തലയോലപ്പറമ്പ് ഇല്ലിത്തൊണ്ടിന് സമീപം കല്ലോലിക്കല്‍ ഫ്യൂവല്‍സിലെ ജീവനക്കാരന്‍ ലൂക്കോസ് (അപ്പച്ചന്‍-65), പ്രദേശവാസിയായ തലയോലപ്പറമ്പ് ഉമ്മാംകുന്ന് വള്ളിക്കുന്ന് കാലായില്‍ വി.പി.ഷാ (46) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് തലയോലപ്പറമ്പ് വടകര സ്വദേശികളായ അജയ് സജി (24), ആഷിക് കെ.ബാബു (24) എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഒളിവിലുള്ള പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ഞായറാഴ്ച രാത്രി 11 ഓടെയാണ് സംഭവം. ലൂക്കോസിനെ തള്ളി നിലത്തിട്ട ശേഷം മര്‍ദ്ദിക്കുകയായിരുന്നു. ലൂക്കോസിനെ തലയോലപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ മറ്റ് ജീവനക്കാര്‍ ചേര്‍ന്ന് എത്തിക്കുന്നതിനിടെ വീണ്ടും ബൈക്കിലെത്തിയ സംഘം തലയോലപ്പറമ്പ് മിനിസിവില്‍ സ്റ്റേഷന് സമീപം വാഹനം തടഞ്ഞു. ഇതുകണ്ട് ഓടിയെത്തിയ ഷായെ ആയുധം ഉപയോഗിച്ച് കുത്തുകയായിരുന്നു. ഷായുടെ പുറത്തും നെഞ്ചിലുമായി 11 തുന്നലുണ്ട്. ഇയാള്‍ പൊതിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ലൂക്കോസിനെ ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.…
Read More »