Crime

  • ഇലവുംതിട്ടയിലെ ഗര്‍ഭിണിയായ 16 കാരി പീഡിപ്പിക്കപ്പെട്ടത് ഒരു വര്‍ഷം; അമ്മയുടെ ‘മൂന്നാം സംബന്ധക്കാരന്‍’ പിടിയില്‍

    പത്തനംതിട്ട: ഇലവുംതിട്ടയില്‍ ഗര്‍ഭിണിയായ 16കാരി, ഒരു വര്‍ഷമായി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് കണ്ടെത്തല്‍. പിടിയിലായ രണ്ടാനച്ഛന്‍ റിമാന്‍ഡിലാണ്. ഒരാഴ്ച മുന്‍പാണ് ഞെട്ടിക്കുന്ന വിവരം പൊലീസിനു മുന്‍പില്‍ എത്തിയത്. അമ്മയുടെ മൂന്നാമത്തെ ബന്ധത്തിലെ ഭര്‍ത്താവായ 55 കാരനാണ് 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ചത്. ഇരുവരും മാത്രം വീട്ടിലുളളപ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. ആശാപ്രവര്‍ത്തക ഒരാഴ്ച മുന്‍പ് വീട്ടിലെത്തി. ഈ സമയം 16 കാരി മാത്രമാണ് ഉണ്ടായിരുന്നത്. വയറിന്റെ തടിപ്പ് കണ്ട് ആശാപ്രവര്‍ത്തകയ്ക്ക് സംശയം തോന്നി നടത്തിയ പരിശോധനയിലാണ്, പെണ്‍കുട്ടി 5 മാസം ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. ആശാപ്രവര്‍ത്തക വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇലവുംതിട്ട പൊലീസ് 16 കാരിയുടെ വിശദമൊഴി രേഖപ്പെടുത്തുകയും രണ്ടാനച്ഛനെ അറസ്റ്റു ചെയ്യുകയുമായിരുന്നു. പിടിയിലായ 55 കാരന്‍ വിവാഹിതനാണ്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന്, ഭാര്യയും മക്കളുമായി അകന്നാണ് കഴിയുന്നത്. ഒന്നര വര്‍ഷം മുന്‍പാണ്, ഇയാള്‍ പെണ്‍കുട്ടിയേയും മാതാവിനെയും ഒപ്പം കൂട്ടുന്നത്. അതേസമയം, വിവരം മാതാവിന് അറിവുണ്ടായിരുന്നു എന്നതിലടക്കം വിശദമായ അന്വേഷണം നടക്കുകയാണ്. 16കാരിയെ അടൂരിലെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.…

    Read More »
  • നാണംകെട്ട് മുന്‍ പ്രധാനമന്ത്രിയുടെ കുടുംബം; മകനും കെച്ചുമകനും വീട്ടില്‍വെച്ച് വനിതാ ജോലിക്കാരെ ലൈംഗികമായി പീഡിപ്പിച്ചു

    ബംഗളുരു: കര്‍ണാടകയില്‍ ഹസനിലെ സിറ്റിങ് എം.പിയും ജെ.ഡി.എസ്. സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയുമായി ബന്ധപ്പെട്ട അശ്ലീല വീഡിയോ വിവാദം പുകയുന്നതിനിടെ പ്രജ്വലിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന സ്ത്രീ പരാതിയുമായി രംഗത്തെത്തി. പ്രജ്വലിനും പിതാവ് എച്ച്.ഡി രേവണ്ണയ്ക്കുമെതിരെയാണ് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിജീവിതകള്‍ അവര്‍ നേരിട്ട പീഡനങ്ങള്‍ വിവരിക്കുന്ന വീഡിയോ കണ്ടതിന് പിന്നാലെയാണ് താന്‍ പരാതിയുമായി മുന്നോട്ടു വന്ന് അച്ഛന്റെയും മകന്റെയും പേര് വെളിപ്പെടുത്താന്‍ തയ്യാറായതെന്ന് പരാതിക്കാരി പറഞ്ഞു. ജോലിക്ക് ചേര്‍ന്ന് നാലാം മാസംമുതല്‍ പ്രജ്വല്‍ തന്നെ ക്വാര്‍ട്ടേഴ്‌സിലേക്ക് വിളിപ്പിക്കാന്‍ തുടങ്ങിയെന്നും എച്ച്.ഡി രേവണ്ണയും പ്രജ്വലും വനിതാ ജോലിക്കാരെവീട്ടില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും അതിജീവിത ആരോപിച്ചു. ആറ് വനിതാ ജോലിക്കാരാണ് വീട്ടിലുണ്ടായിരുന്നത്. പ്രജ്വല്‍ വീട്ടിലേക്ക് മടങ്ങിവരുമ്പോഴെല്ലാം ഞങ്ങള്‍ ഭീതിയിലായിരുന്നു. ജാഗ്രത പാലിക്കണമെന്ന് പുരുഷ സഹപ്രവര്‍ത്തകര്‍ പോലും ഞങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി- പരാതിക്കാരി പറഞ്ഞു. രേവണ്ണയുടെ ഭാര്യ വീട്ടിലില്ലാത്തപ്പോഴെല്ലാം അയാള്‍ സ്ത്രീകളെ സ്റ്റോര്‍ റൂമിലേക്ക് വിളിപ്പിക്കും.…

    Read More »
  • സഹോദരന്‍ പീഡിപ്പിച്ചതിന് പിന്നാലെ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്

    ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് ഭര്‍ത്താവിനെതിരേപരാതി നല്‍കി യുവതി. ഭര്‍ത്താവിന്റെ സഹോദരന്‍ പീഡിച്ചുവെന്ന് യുവതി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ‘ഇനിമുതല്‍ നീ എന്റെ ഭാര്യ അല്ല, സഹോദരന്റേതാണ്’ എന്ന് പറഞ്ഞ് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഭര്‍ത്താവ് വീട്ടില്‍ ഇല്ലാത്ത സമയത്ത് ഭര്‍ത്താവിന്റെ സഹോദരന്‍ തന്നെ പീഡിപ്പിച്ചുവെന്ന് യുവതി ആരോപിച്ചിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ ഭര്‍ത്താവ് ഇക്കാര്യം അറിഞ്ഞപ്പോള്‍, ‘ഇനി മുതല്‍ നീ എന്റെ ഭാര്യ അല്ലെന്നും, സഹോദരഭാര്യയാണ്’ എന്നും പറഞ്ഞ് ഷാള്‍ കഴുത്തില്‍ കുരുക്കി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് യുവതി സോഷ്യല്‍ മീഡിയ വഴി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ഇയാളുടെ സഹോദരന്‍ മൊബൈലില്‍ പകര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഐ.പി.സി. സെക്ഷന്‍ 376, 307, 328 വകുപ്പ് പ്രകാരം ഭര്‍ത്താവിനും ഭര്‍ത്താവിന്റെ സഹോദരനുമെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.  

    Read More »
  • ഡാണാപ്പടിയില്‍ മറുനാടന്‍ തൊഴിലാളി കുത്തേറ്റ് മരിച്ച സംഭവം; ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ചെറുതന സ്വദേശി അറസ്റ്റില്‍

    ആലപ്പുഴ: ഹരിപ്പാട് ഡാണാപ്പടിയില്‍ പശ്ചിമബംഗാള്‍ സ്വദേശിയായ മത്സ്യവില്‍പ്പനക്കാരന്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ പിടിയിലായത് ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ചെറുതന സ്വദേശി യദുകൃഷ്ണന്‍ (29). മാള്‍ഡ സ്വദേശി ഓംപ്രകാശ്(40) ആണ് ശനിയാഴ്ച രാത്രി ഏഴുമണിയോടെ കുത്തേറ്റുമരിച്ചത്. കുത്തേറ്റുവീണ ഓംപ്രകാശിനെ ഹരിപ്പാട് സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തിനുമുന്‍പ് പശ്ചിമബംഗാള്‍ സ്വദേശികളായ കച്ചവടക്കാര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് പശ്ചിമബംഗാളുകാരായ നാലുപേരെ പോലീസ് ആദ്യം കസ്റ്റഡിയിലെടുത്തെങ്കിലും യദുകൃഷ്ണനാണ് പ്രതിയെന്ന് ഉറപ്പാക്കിയതോടെ വിട്ടയച്ചു. ഇയാള്‍ മത്സ്യവില്‍പ്പനക്കാരെ ഭീഷണിപ്പെടുത്തി പണംവാങ്ങുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. കായംകുളം കേന്ദ്രീകരിച്ച് മീന്‍വില്‍പ്പന നടത്തുന്നവരുടെ തൊഴിലാളിയാണ് കൊല്ലപ്പെട്ട ഓംപ്രകാശ്. ഇവര്‍ വൈകുന്നേരം വാഹനത്തില്‍ മീനെത്തിച്ച് വില്‍പ്പനയ്ക്കു മറുനാടന്‍ തൊഴിലാളികളെ നിയോഗിക്കും. കായംകുളം- കാര്‍ത്തികപ്പള്ളി റോഡിലെ പ്രധാനകേന്ദ്രങ്ങളിലെല്ലാം ഇങ്ങനെ മീന്‍വില്‍പ്പ നടക്കുന്നുണ്ട്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ അനുമതിയില്ലാതെ നടക്കുന്ന ഈ കച്ചവടം നിയന്ത്രിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.

    Read More »
  • തെരഞ്ഞെടുപ്പിന്റെ തലേന്ന് ബി.ജെ.പി പ്രവര്‍ത്തകന്റെ വീട്ടില്‍നിന്ന് തുണിത്തരങ്ങള്‍ കണ്ടെത്തി; കേെസടുത്ത് പോലീസ്

    കൊഴിക്കോട്: തെരഞ്ഞെടുപ്പിന്റെ തലേന്ന് ബി.ജെ.പി പ്രവര്‍ത്തകന്റെ വീട്ടില്‍നിന്ന് തുണിത്തരങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ബി.ജെ.പി പ്രവര്‍ത്തകനായ തിരുവമ്പാടി പൊന്നാങ്കയം സ്വദേശി കാനാട്ട് രഘുലാലിനെതിരെയാണ് കേസ്. വസ്ത്രങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിക്കാനായി വിതരണം ചെയ്യാന്‍ കൊണ്ടുവന്നതാണെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. വയനാട് മണ്ഡലത്തിന്റെ ഭാഗമാണ് തിരുവമ്പാടി. പൊലീസും തെരഞ്ഞെടുപ്പ് ഫ്ളയിങ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് തുണിത്തരങ്ങള്‍ കണ്ടെത്തിയത്. ഐ.പി.സിയിലെയും ജനപ്രാതിനിധ്യ നിയമത്തിലെയും വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. അതേസമയം ബി.ജെ.പി പ്രവര്‍ത്തകനായ ലാല്‍ എന്നയാളാണ് വസ്ത്രങ്ങള്‍ കൊണ്ടുവച്ചതെന്നും എന്തിനാണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് രഘുലാല്‍ പൊലീസിനോട് പറഞ്ഞത്. എല്‍.ഡി.എഫ് പ്രവര്‍ത്തകരാണ് വസ്ത്രം എത്തിച്ചതിനെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയത്. ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റായ കെ. സുരേന്ദ്രനാണ് വയനാട്ടിലെ ബി.ജെ.പി സ്ഥാനാര്‍ഥി. ഇവിടെ വിതരണം ചെയ്യാന്‍ സാധനങ്ങള്‍ കൊണ്ടുവന്നത് ബി.ജെ.പി ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണെന്നും വിശദമായ അന്വേഷണം വേണമെന്നും എല്‍.ഡി.എഫ് ആരോപിക്കുന്നു.

    Read More »
  • ഇരിട്ടിയില്‍ വന്‍ MDMA വേട്ട; കുന്നമംഗലം, വാഴൂര്‍ സ്വദേശികള്‍ പിടിയില്‍

    കണ്ണൂര്‍: ഇരിട്ടി കൂട്ടുപുഴ പോലീസ് ചെക്ക് പോസ്റ്റിനു സമീപം നടത്തിയ വാഹന പരിശോധനയില്‍ MDMA യുമായി രണ്ടു യുവാക്കള്‍ പിടിയില്‍. ഇന്നലെ ഉച്ചകഴിഞ്ഞ് 03:50 ഓാടെ ഇരിട്ടി പോലീസ് ഉം കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് ഉം സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് കോഴിക്കോട് കുന്നമംഗലം സ്വദേശി സാബിത് (32), കോട്ടയം വാഴൂര്‍ സ്വദേശി ജിഷ്ണു രാജ്(25) എന്നിവരെ 46 ഗ്രാം മാരക മയക്കുമരുന്നായ MDMA യുമായി പോലീസ് പിടികൂടിയത്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ പ്രതികള്‍ വ്യാപകമായി MDMA വിതരണം ചെയ്യാറുണ്ടെന്ന് പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും വ്യക്തമായി. ലോഡ്ജ്കള്‍ കേന്ദ്രീകരിച്ചു ആണ് പ്രതികള്‍ മയക്കുമരുന്ന് വില്‍പ്പന നടത്താറുള്ളത്.പ്രതികള്‍ സഞ്ചടിച്ച KL 57 W 9621 നമ്പര്‍ കാര്‍ ഉം പോലീസ് പിടിച്ചെടുത്തു. ലോക സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ കര്‍ശ പോലീസ് പരിശോധന ഉണ്ടാകില്ലെന്നുള്ള ധാരണയില്‍ ആണ് പ്രതികള്‍ വോട്ടെടുപ്പ് കഴിഞ്ഞ പിറ്റേ ദിവസം തന്നെ…

    Read More »
  • നടപ്പത്ര വെടിപ്പല്ല! പരിശോധിച്ചപ്പോള്‍ യുവാവിന്റെ മലദ്വാരത്തില്‍ 45 ലക്ഷത്തിന്റെ സ്വര്‍ണം

    മംഗളൂരു: മലദ്വാരത്തില്‍ ലക്ഷങ്ങളുടെ സ്വര്‍ണം ഒളിപ്പിച്ച് കടത്തിയ യുവാവിനെ കസ്റ്റംസ് പിടികൂടി. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 45.7 ലക്ഷം രൂപയുടെ സ്വര്‍ണം കഴിഞ്ഞദിവസം പിടികൂടിയത്. എയര്‍ ഇന്ത്യ എക്സ്പ്രസില്‍ എത്തിയ ദക്ഷിണ കന്നഡ സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇയാളുടെ പേരുവിവരങ്ങള്‍ വ്യക്തമല്ല. വിമാനത്താവളത്തില്‍നിന്ന് ഇറങ്ങിയ ശേഷമുള്ള ഇയാളുടെ നടത്തവും സംശയാസ്പദമായ പെരുമാറ്റവും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പരിശോധനയ്ക്ക് വിധേയനാക്കിയത്. തുടര്‍ന്നാണ് മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തിയതെന്ന് കസ്റ്റംസ് അറിയിച്ചു. കഴിഞ്ഞദിവസം തിരുവനന്തപുരം, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലും സ്വര്‍ണവേട്ട നടന്നിരുന്നു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു കോടിയോളം വില വരുന്ന സ്വര്‍ണമാണ് പിടികൂടിയതെന്ന് കസ്റ്റംസ് പറഞ്ഞു. സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിയെയാണ് പിടികൂടിയത്. ഇയാള്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ നടന്ന പരിശോധനയില്‍ 70 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. ദുബായിയില്‍ നിന്ന് എത്തിയ യാത്രക്കാരനില്‍ നടത്തിയ പരിശോധനയില്‍ 977…

    Read More »
  • സുഹൃത്തുക്കളുമായി വീഡിയോകോള്‍ പതിവ്; ഭാര്യയുടെ കൈവെട്ടി ഭര്‍ത്താവ്

    ചെന്നൈ: ഫോണില്‍ സുഹൃത്തുക്കളുമായി വീഡിയോകോള്‍ പതിവാക്കിയതിന്റെ പേരില്‍ ഭാര്യയുടെ കൈവെട്ടി ഭര്‍ത്താവ്. തമിഴ്‌നാട് വെല്ലൂര്‍ ജില്ലയിലെ ഗുഡിയാത്തം പട്ടണത്തിനടുത്തുള്ള പിച്ചനൂരില്‍ കഴിഞ്ഞദിവസമാണ് സംഭവം. നെയ്ത്തു തൊഴിലാളി ശേഖറാണ് (41) ഭാര്യ രേവതിയുടെ കൈ അരിവാള്‍ ഉപയോഗിച്ച് വെട്ടിയത്. ഒരു സുഹൃത്തുമായി വീഡിയോകോളില്‍ സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു ആക്രമണം. ഭാര്യയുടെ വലതുകൈയ്ക്കാണ് ഇയാള്‍ വെട്ടിയത്. നിലവിളി കേട്ടെത്തിയ അയല്‍വാസികള്‍ രേവതിയെ ആശുപത്രിയിലെത്തിച്ചു. ആദ്യം ഗുഡിയാത്തം ആശുപത്രിയില്‍ പ്രവേശിപ്പിച്ച രേവതിയെ പിന്നീട് വെല്ലൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിനുശേഷം ഗുഡിയാത്തം പൊലീസ് സ്റ്റേഷനിലെത്തി പ്രതി കീഴടങ്ങി. ഭാര്യക്കും മൂന്നും പെണ്‍മക്കള്‍ക്കുമൊപ്പമായിരുന്നു ശേഖറിന്റെ താമസം. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഇയാളുമായാണ് സ്ഥിരമായി വീഡിയോകോളില്‍ സംസാരിച്ചിരുന്നതെന്നും ശേഖര്‍ സംശയിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സോഷ്യല്‍മീഡിയ ഉപയോ?ഗത്തെയും പതിവായി വീഡിയോകോള്‍ ചെയ്യുന്നതിനെയും ചൊല്ലി ശേഖറും രേവതിയും തമ്മില്‍ പലപ്പോഴും വഴക്കുണ്ടായിട്ടുണ്ട്. സംഭവദിവസവും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും പൊലീസ് പറഞ്ഞു. ഇതിനു പിന്നാലെയായിരുന്നു ആക്രമണം.  

    Read More »
  • ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; പാലായില്‍ യുവാവ് കുത്തേറ്റു മരിച്ചു, സ്ത്രീ അടക്കം മൂന്നു പേര്‍ക്ക് പരിക്ക്

    കോട്ടയം: ചീട്ടുകളിയെത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് യുവാവ് കൊല്ലപ്പെട്ടു. പാല കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിന്‍ ജോസ് (26) ആണ് മരിച്ചത്. പുലര്‍ച്ചെയുണ്ടായ സംഘട്ടനത്തില്‍ സ്ത്രീ അടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റു. മങ്കരയില്‍ ഒരു ബന്ധുവിന്റെ കുട്ടിയുടെ ആദ്യകുര്‍ബാന ചടങ്ങില്‍ പങ്കെടുക്കാനാണ് ലിബിനും സുഹൃത്തുക്കളുമെത്തിയത്. ഇവിടെ വെച്ച് ചീട്ടുകളിയും മദ്യപാനവും നടന്നു. ഇതിനിടെയാണ് വാക്കുതര്‍ക്കമുണ്ടായത്. അഭിലാഷ് എന്നയാളാണ് ലിബിനെ കത്രിക കൊണ്ട് കുത്തിയതെന്ന് പൊലീസ് സൂചിപ്പിച്ചു. സംഘര്‍ഷത്തില്‍ ഇയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. വീട്ടിലെ ഗൃഹനാഥയായ സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ക്കും പരിക്കുണ്ട്. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  

    Read More »
  • കൊച്ചിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു; രണ്ടുപേര്‍ കസ്റ്റഡിയില്‍

    കൊച്ചി: നഗരത്തില്‍ യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടു. തമ്മനം സ്വദേശി മനില്‍ കുമാര്‍ (മനീഷ്) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പാലാരിവട്ടം തമ്മനം മെയ് ഫസ്റ്റ് റോഡില്‍ വെച്ചായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ജിതേഷ്, ആഷിത് എന്നിവരെ പാലാരിവട്ടം പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി വീടിന്റെ പരിസരത്തുവെച്ച് മനില്‍കുമാര്‍ ജിതേഷും ആഷിതുമായി വാക്കുതര്‍ത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഈ സമയം മനിലിന്റെ സുഹൃത്തായ അജിത് ആന്റണിയും അടുത്തുണ്ടായിരുന്നു. വഴക്കിനിടയിലാണ് മനിലിന് കുത്തേറ്റത്. ജിതേഷാണോ ആഷിതാണോ കുത്തിയത് എന്ന് വ്യക്തമല്ല. മനിലിനെ കുത്തിയതിന് പിന്നാലെ ഇവര്‍ ആന്റണിയേയും കുത്തി. മനില്‍ കുത്തേറ്റ് സംഭവസ്ഥലത്ത് തന്നെ വീണു. എന്നാല്‍ ആന്റണി ഓടി വീട്ടിലെത്തി ഭാര്യയോട് സംഭവം പറഞ്ഞു. ഭാര്യ ഉടന്‍തന്നെ അയല്‍വാസികളെ വിളിച്ചുകൂട്ടി ആന്റണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിസരവാസികള്‍ മനിലിന്റെ അടുത്ത് എത്തുമ്പോഴേക്കും പോലീസും അവിടേക്ക് എത്തിയിരുന്നു. ഉടന്‍ തന്നെ ഇയാളെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ആന്റണിയുടെ നിലയും ഗുരുതരമാണ്.  

    Read More »
Back to top button
error: