Crime
-
പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെച്ചൊല്ലി വഴക്ക്; അമ്മയുടെ കുത്തേറ്റ് 19കാരി മരിച്ചു
ബംഗളൂരു: പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെച്ചൊല്ലി അമ്മയും മകളും തമ്മിലുണ്ടായ വഴക്ക് മകളുടെ മരണത്തില്‍ കലാശിച്ചു. ബെംഗളൂരുവില്‍ തിങ്കളാഴ്ചയാണ് സംഭവം. പരസ്പരം കത്തി ഉപയോഗിച്ച് ആക്രമിക്കുന്നതിനിടെ ഇരുവര്‍ക്കും കുത്തേല്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിച്ച മകള്‍ മരിച്ചു. അമ്മ പത്മജ (50) ചികിത്സയിലാണ്. ബനശങ്കരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശാസ്ത്രി നഗറില്‍ തിങ്കളാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം. ബിരുദ വിദ്യാര്‍ഥിയായ സാഹിത്യ(19)യാണ് കൊല്ലപ്പെട്ടത്. പരീക്ഷയില്‍ മകള്‍ക്ക് മാര്‍ക്ക് കുറഞ്ഞതിനെച്ചൊല്ലി അമ്മയും മകളും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായതായി വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമ്മ മകളെ കഴുത്തിലും വയറിലും മൂന്ന് തവണ കുത്തിയപ്പോള്‍ മകള്‍ അമ്മയെ നാല് തവണ കുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ഇരുവരെയും രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ട് പോലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസെത്തി ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ ബനശങ്കരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More » -
ചൊവ്വരയില്‍ ഗുണ്ടാ ആക്രമണത്തില്‍ 4 പേര്‍ക്ക് പരുക്ക്; 4 പേര്‍ കസ്റ്റഡിയില്‍
എറണാകുളം: ആലുവയ്ക്കടുത്ത് ചൊവ്വര കൊണ്ടോട്ടിയില്‍ ഗുണ്ടാ ആക്രമണത്തില്‍ നാലു പേര്‍ക്ക് പരുക്ക്. ചൊവ്വാഴ്ച രാത്രി പത്തു മണിയോടെയാണ് കാറിലെത്തിയ ഒരുസംഘം ആളുകള്‍ ശ്രീമൂലനഗരം പഞ്ചായത്ത് മുന്‍ അംഗമുള്‍പ്പടെയുള്ളവരെ ആക്രമിച്ചത്. സംഭവത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പഞ്ചായത്ത് മുന്‍ അംഗമായ സുലൈമാനെ അക്രമികള്‍ ചുറ്റികകൊണ്ട് ആക്രമിക്കുകയും വെട്ടി പരുക്കേല്‍പ്പിക്കുകയും ചെയ്തു. സുലൈമാനെ രാജഗിരി ആശുപത്രിയിലും മറ്റുളളവരെ കാരോത്തുകുഴി ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. സിറാജ്, സനീര്‍, ഫൈസല്‍ ബാബു, കബീര്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ജില്ലയ്ക്കു പുറത്തുനിന്നുള്ള ഗുണ്ടാസംഘത്തില്‍പ്പെട്ടവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. റൂറല്‍ എസ്പി: വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമികളെ പിടികൂടിയത്. ആക്രമണത്തിനു ഗൂഢലോചന നടത്തിയത് ആദ്യം പിടിയിലായ കബീര്‍ ആണെന്ന് പൊലീസ് പറഞ്ഞു. മറ്റു മൂന്നു പേര്‍ക്കു കൃത്യത്തില്‍ നേരിട്ടു പങ്കുണ്ട്. കാറുകള്‍ തട്ടിയതുമായി ബന്ധപ്പെട്ട് നാളുകള്‍ക്ക് മുന്‍പുണ്ടായ തര്‍ക്കമാണ് ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.
Read More » -
ലൈംഗികാരോപണം: പ്രജ്വല്‍ രേവണ്ണയെ ജെഡിഎസില്‍ നിന്ന് സസ്പെന്‍ഡ് ചെയതു
ബെംഗളൂരു: ലൈംഗികാരോപണത്തില്‍ കുടുങ്ങിയ ജെ.ഡി.എസ്. എം.പിയും ഹാസന്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. ഹുബ്ബള്ളിയില്‍ ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. സസ്‌പെന്‍ഷന്‍ കാലയളവ് എസ്ഐടി അന്വേഷണത്തിന്റെ ദൈര്‍ഘ്യത്തെ ആശ്രയിച്ചിരിക്കുമെന്നാണ് ജെഡിഎസ് നേതൃത്വം അറിയിച്ചിരിക്കുന്നത്. തുടര്‍ നടപടികള്‍ ഈ അന്വേഷണത്തിന്റെ കണ്ടെത്തലുകളെ ആശ്രയിച്ചിരിക്കുമെന്നും ജെഡിഎസ് നേതാക്കള്‍ അറിയിച്ചു. പ്രജ്വല്‍ രേവണ്ണയ്ക്കും പിതാവും ജെ.ഡി.എസ്. എം.എല്‍.എ.യും മുന്‍ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയ്ക്കുമെതിരായ പീഡനക്കേസ് പുറത്തുവന്നതോടെ പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇരുവരെയും പുറത്താക്കണമെന്ന് എം.എല്‍.എ.മാര്‍ പരസ്യമായി ആവശ്യപ്പെട്ടതോടെയാണ് നടപടിയെടുത്തത്. പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട അശ്ലീല വീഡിയോകളുടെ ദൃശ്യം ഹാസനില്‍ തിരഞ്ഞെടുപ്പുസമയത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോയില്‍ ഉള്‍പ്പെട്ടതായി പറയുന്ന സ്ത്രീ വനിതാ കമ്മിഷന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പ്രജ്വലിനെതിരേ അന്വേഷണത്തിന് സര്‍ക്കാര്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. എച്ച്.ഡി. രേവണ്ണയുടെയും പ്രജ്വലിന്റെയും പേരില്‍ 47-കാരി നല്‍കിയ ലൈംഗികപീഡന പരാതിയില്‍ അന്വേഷണം തുടങ്ങി. രേവണ്ണയുടെ വീട്ടിലെ മുന്‍ ജോലിക്കാരിയാണ്…
Read More » -
അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ചെന്നൈ: മലയാളി ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ മുന്‍വൈരാഗ്യമെന്ന് പൊലീസ്. മുന്‍വൈരാഗ്യത്തിനൊപ്പം മരുന്നു വാങ്ങിയതിന്റെ പണം ഗൂഗിള്‍ പേ വഴി അയച്ചതിനെക്കുറിച്ചുള്ള തര്‍ക്കവും പ്രകോപനത്തിനു കാരണമായെന്നും പൊലീസ് പറയുന്നു. ഞായറാഴ്ചയാണ് സംഭവം. ആവഡി മുത്താപുതുപ്പെട്ട് മിറ്റനമിലി ഗാന്ധി റോഡില്‍ താമസിക്കുന്ന പാലാ സ്വദേശി ആയുര്‍വേദ ഡോക്ടര്‍ ശിവന്‍ നായര്‍, എരുമേലി സ്വദേശിനി ഭാര്യ പ്രസന്നകുമാരി എന്നിവരാണ് മരിച്ചത്. രാജസ്ഥാന്‍ സ്വദേശി മഹേഷ് (22) ആണ് പിടിയിലായത്. സംഭവദിവസം രാത്രി എട്ടു മണിയോടെ ഡോക്ടറെ കാണാന്‍ എത്തിയ സമീപവാസിയായ സ്ത്രീയാണ് കാര്‍പോര്‍ച്ചില്‍ ശിവന്‍ നായരുടെ മൃതദേഹം കണ്ടത്. ചികിത്സയ്ക്കെന്ന വ്യാജേന വീടിനോടു ചേര്‍ന്ന ക്ലിനിക്കില്‍ പ്രവേശിച്ച മഹേഷ് പ്രസന്നകുമാരിയെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചു കുത്തിയും വെട്ടിയുമാണ് കൊലപ്പെടുത്തിയത്. ബഹളം കേട്ട് പുറത്തേക്കിറങ്ങി വന്ന ശിവന്‍ നായരെയും ആക്രമിച്ചു വീഴ്ത്തുകയായിരുന്നു. പ്രസന്നകുമാരിയുടെ മൃതദേഹത്തിന് അരികില്‍ നിന്നു കിട്ടിയ മൊബൈല്‍ ഫോണാണു പ്രതിയെ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത്. ഇയാള്‍ ചികിത്സയ്ക്കായി മുന്‍പും ക്ലിനിക്കില്‍ എത്തിയിട്ടുണ്ടെന്നും…
Read More » -
മലയാളി ദമ്പതികളുടെ കൊലപാതകത്തിനു പിന്നിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്: പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പരസ്യമാക്കിയത്, പ്രതി അശ്ലീല വിഡിയോകള്‍ക്ക് അടിമ
ചെന്നൈ ആവഡിയിൽ താമസിക്കുന്ന പാലാ സ്വദേശിയായ ആയുര്‍വേദ ഡോക്ടര്‍ ശിവന്‍ നായരെയും ഭാര്യ പ്രസന്നകുമാരിയെയും ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ മുന്‍വൈരാഗ്യമെന്ന് പൊലീസ്. രാജസ്ഥാന്‍ സ്വദേശിയായ മഹേഷ് (22) ആണ് പൊലീസ് പിടിയിലായത്. മുന്‍വൈരാഗ്യത്തിനൊപ്പം മരുന്നു വാങ്ങിയതിന്റെ പണം ഗൂഗിള്‍ പേ വഴി അയച്ചതിനെക്കുറിച്ചുള്ള തര്‍ക്കവും പ്രകോപനത്തിനു കാരണമായത്രേ. ഞായറാഴ്ചയാണ് സംഭവം. രാത്രി 8 മണിയോടെ ഡോക്ടറെ കാണാന്‍ എത്തിയ സമീപവാസിയായ സ്ത്രീയാണ് കാര്‍പോര്‍ച്ചില്‍ ശിവന്‍ നായരുടെ മൃതദേഹം കണ്ടത്. ചികിത്സയ്ക്കെന്ന വ്യാജേന വീടിനോടു ചേര്‍ന്ന ക്ലിനിക്കില്‍ പ്രവേശിച്ച മഹേഷ് പ്രസന്നകുമാരിയെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചു കുത്തിയും വെട്ടിയുമാണ് കൊലപ്പെടുത്തിയത്. ബഹളം കേട്ട് പുറത്തിറങ്ങി വന്ന ശിവന്‍ നായരെയും ആക്രമിച്ചു വീഴ്ത്തുകയായിരുന്നു. പ്രസന്നകുമാരിയുടെ മൃതദേഹത്തിന് അരികില്‍ നിന്നു കിട്ടിയ മൊബൈല്‍ ഫോണാണു പ്രതിയെ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത്. ഇയാള്‍ ചികിത്സയ്ക്കായി മുന്‍പും ക്ലിനിക്കില്‍ എത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതി അശ്ലീല വിഡിയോകള്‍ക്ക് അടിമയായിരുന്നെന്ന് പൊലീസ് കണ്ടെത്തി. സമീപത്തെ കടയില്‍ ജോലി ചെയ്യുമ്പോള്‍,…
Read More » -
വിഴുങ്ങിയ നിലയില്‍ കൊക്കെയ്ന്‍ പിടികൂടുന്നത് ആദ്യം; കൊച്ചി എയര്‍പോര്‍ട്ടില്‍ റെഡ് അലേര്‍ട്ട്
കൊച്ചി: കെനിയന്‍ പൗരനില്‍നിന്ന് കോടികള്‍ വിലമതിക്കുന്ന കെക്കെയ്ന്‍ പിടികൂടിയതിനു പിന്നാലെ കൊച്ചി വിമാനത്താവളത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊക്കെയ്ന്‍ ഗുളികരൂപത്തില്‍ വിഴുങ്ങിയ നിലയിലാണ് പിടികൂടിയത്. ആഫ്രിക്കന്‍ സ്വദേശികള്‍ ഇത്തരത്തില്‍ വന്‍തോതില്‍ ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കൊച്ചിയിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചി വിമാനത്താവളത്തില്‍ ആദ്യമായാണ് വിഴുങ്ങി കടത്തിക്കൊണ്ടുവന്ന കൊക്കെയിന്‍ പിടികൂടുന്നത്. ട്രോളി ബാഗിനടിയില്‍ അറയുണ്ടാക്കി മയക്കുമരുന്നു കടത്തുന്നത് കൂടുതല്‍ പിടിക്കപ്പെടാന്‍ തുടങ്ങിയതോടെയാണ് കൊക്കെയിനും മറ്റും വിഴുങ്ങി കടത്തിക്കൊണ്ടുവരാന്‍ തുടങ്ങിയത്. മുംബൈ, ബെംഗളൂരു, ഡല്‍ഹി വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയതോടെയാണ് കൊച്ചി ലക്ഷ്യമാക്കിയത്. കൊച്ചിയില്‍ വന്നിറങ്ങുന്ന ആഫ്രിക്കന്‍ സ്വദേശികളെ പ്രത്യേകം നിരീക്ഷിക്കാന്‍ കസ്റ്റംസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവരുടെ ആഗമനലക്ഷ്യം, വിസ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രത്യേകം പരിശോധിക്കാനാണ് നിര്‍ദേശം. കെനിയന്‍ സ്വദേശി കരഞ്ച മൈക്കിള്‍ നംഗയാണ് കൊച്ചിയില്‍ പിടിയിലായത്. ഈ മാസം 19-ന് എത്യോപ്യയില്‍നിന്ന് മസ്‌കറ്റ് വഴിയാണ് ഇയാള്‍ കൊച്ചിയില്‍ വന്നിറങ്ങിയത്. 6.68 കോടി രൂപ വിലവരുന്ന 668 ഗ്രാം കൊക്കെയിനാണ്…
Read More » -
വിവാഹാഭ്യര്‍ഥന നിരസിച്ച 17 കാരിയെ മൂന്ന് ദിവസം ബന്ദിയാക്കി പീഡിപ്പിച്ചു; ഇരുമ്പ് ദണ്ഡ് ചൂടാക്കി മുഖത്ത് പേരെഴുതി
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ 17 വയസ്സുള്ള പെണ്‍കുട്ടിയെ മൂന്ന് ദിവസത്തോളം ബന്ദിയാക്കി ബലാത്സംഗം ചെയ്തായി പരാതി.വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ മുഖത്ത് ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചെന്നും പരാതിയില്‍ പറയുന്നു. ഏപ്രില്‍ 19 ന് കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ 21 കാരനായ യുവാവ് നിര്‍ബന്ധിച്ച് തന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് മൂന്ന് ദിവസത്തോളം ബന്ദിയാക്കി പീഡിപ്പിക്കുകയായിരുന്നു. വിവാഹാഭ്യര്‍ഥന നിരസിച്ചതിത്തുടര്‍ന്ന് ഇരുമ്പ് കമ്പി ചൂടാക്കി മുഖത്ത് അയാളുടെ പേര് എഴുതിയെന്നും പ്രതിയുടെ അമ്മയും സഹോദരിയും ഇതിന് കൂട്ടുനിന്നെന്നും പരാതിക്കാരിയായ പെണ്‍കുട്ടി ഇന്ത്യടുഡേയോട് പറഞ്ഞു. താന്‍ നിലവിളിച്ചെങ്കിലും ആരും രക്ഷിക്കാനെത്തിയില്ല. മൂന്ന് ദിവസത്തിന് ശേഷം ഒരുവിധത്തിലാണ് അവിടെ നിന്നും ഓടി രക്ഷപ്പെട്ട് വീട്ടിലെത്തിയതെന്നും പെണ്‍കുട്ടി പറയുന്നു. വീട്ടിലെത്തിയ ഉടനെ നടന്ന കാര്യങ്ങളെല്ലാം വീട്ടുകാരോട് പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്തെന്നും പൊലീസ് വാര്‍ത്താ…
Read More » -
കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍
കണ്ണൂര്‍: അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. കണ്ണൂര്‍ കൊറ്റാളിക്കാവിനു സമീപം സുവിഷത്തില്‍ സുനന്ദ ഷേണായി (78), മകള്‍ ദീപ ഷേണായി (44) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ക്ക് മൂന്നു ദിവസത്തെ പഴക്കമുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. മൂന്നു ദിവസം മുന്‍പ് ഇവര്‍ വോട്ടു ചെയ്യാനായി പോയിരുന്നു. അതിനു ശേഷം ഇവരെ ആരും പുറത്തു കണ്ടിട്ടില്ല. രണ്ടു ദിവസമായി വീട് അടച്ചിട്ട നിലയിലായിരുന്നു. ഇന്നു രാവിലെ ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ അയല്‍വാസികളില്‍ ചിലര്‍ വന്നു നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ ഫാനും ലൈറ്റുകളും ഓണ്‍ ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സുനന്ദയുടെ മൃതദേഹം ഡൈനിങ് ഹാളിലും ദീപയുടെ മൃതദേഹം അടുക്കളയിലും കിടക്കുന്ന നിലയിലായിരുന്നു. പരേതനായ വിശ്വനാഥ ഷേണായിയാണ് സുനന്ദയുടെ ഭര്‍ത്താവ്. ദീപ അവിവാഹിതയാണ്. മരിച്ചവര്‍ മംഗലാപുരം സ്വദേശികളാണെന്ന് നാട്ടുകാര്‍ പറയുന്നു. പത്തു വര്‍ഷത്തോളമായി ഇവിടെയാണ് താമസം. നാട്ടുകാരുമായി വലിയ ബന്ധമുണ്ടായിരുന്നില്ല.
Read More » -
ലഹരിയില്‍ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരിക്കേറ്റു; കൊടുംക്രിമിനല്‍ മരണത്തിനു കീഴടങ്ങി
മലപ്പുറം: പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിയില്‍ നാട്ടുകാരെ ആക്രമിച്ചതിനെ തുടര്‍ന്നുള്ള സംഭവവികാസങ്ങളില്‍ പരിക്കേറ്റ യുവാവ് മരിച്ചു. കരിങ്കല്ലത്താണി സ്വദേശി നിസാമുദ്ദീന്‍ ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയോടെ ലഹരി ഉപയോഗിച്ച് അക്രമാസക്തനായ നിസാമുദ്ദീന്‍, സെയ്തലവി എന്നയാളെ കുത്തി പരിക്കേല്‍പ്പിച്ചു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇദ്ദേഹം. പിന്നാലെ നിസാമുദ്ദീനെ നാട്ടുകാര്‍ ചേര്‍ന്ന് കീഴ്പ്പെടുത്താന്‍ ശ്രമിച്ചു. ഇതിനിടെ ഇയാള്‍ക്ക് മര്‍ദ്ദനമേറ്റതായി വിവരമുണ്ട്. തുടര്‍ന്ന് ഗുരുതര പരിക്കോടെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് നിസാമുദ്ദീന്‍ മരിച്ചത്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നാണ് പൊലീസ് അറിയിക്കുന്നത്. അതിനിടെ, കഴിഞ്ഞദിവസം കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. ഗാന്ധിനഗര്‍ സ്വദേശി ശ്രീകാന്ത് (47) ആണ് കൊല്ലപ്പെട്ടത്. പണിക്കര്‍ റോഡില്‍ കഴിഞ്ഞദിവസം പുലര്‍ച്ചെയായിരുന്നു സംഭവം. കൊല്ലപ്പെട്ട ശ്രീകാന്ത് നേരത്തെ എലത്തൂര്‍ സ്റ്റേഷനിലെ ഒരു കൊലപാതക കേസിലെ പ്രതി ആണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രതിയെക്കുറിച്ച് സൂചനകളൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നു. ഓട്ടോയില്‍ കയറിയ ഒരാളാണ് കൊലപാതകം നടത്തിയത് എന്നാണ് സൂചന. എന്നാല്‍ കൊലപാതകത്തിന് പിന്നിലെ…
Read More » -
റോഡിന് നടുവില്‍ ബൈക്ക് വെച്ചതിനെച്ചൊല്ലി തര്‍ക്കം; വീടുകയറി ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ കൊലപാതകം
കൊച്ചി: വാക്കുതര്‍ക്കത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തിനൊടുവില്‍ തമ്മനത്ത് വീടുകയറി ആക്രമിക്കാന്‍ ശ്രമിച്ചയാളെ കുത്തിക്കൊന്നു. കൊല്ലപ്പെട്ടയാളുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും കുത്തേറ്റു. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. തമ്മനം എ.കെ.ജി. കോളനി മാടശ്ശേരിപറമ്പുവീട്ടില്‍ കുമാരന്റെ മകന്‍ മനില്‍ കുമാര്‍ (മനീഷ് – 36) ആണ് മരിച്ചത്. പരിക്കേറ്റ സുഹൃത്ത്, ഗാന്ധിനഗര്‍ പൂനത്തില്‍വീട്ടില്‍ അജിത് ആന്റണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ എ.കെ.ജി. കോളനി പുത്തന്‍വീട്ടില്‍ ജിതേഷിനെ (34) പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതക ശ്രമം, വീടുകയറി ആക്രമണം തുടങ്ങി വിവിധ കേസുകളില്‍ പ്രതിയും പോലീസിന്റെ ഗുണ്ടാ ലിസ്റ്റില്‍പെട്ട ആളുമാണ് കല്‍പ്പണിക്കാരനായ മനീഷ്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: ശനിയാഴ്ച രാത്രി ഒന്‍പതോടെ മദ്യപിച്ചശേഷം ജിതേഷും സുഹൃത്തായ ആഷിക്കും തമ്മനം എ.കെ.ജി. കോളനിക്കു പുറത്തേക്കു പോകുമ്പോള്‍ മനീഷ് റോഡിനു നടുവില്‍ ബൈക്ക് വെച്ചിരിക്കുന്നതു കണ്ട് മാറ്റാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, മനീഷ് ഇത് നിരസിച്ചതോടെ വാക്കുതര്‍ക്കമായി. ആഷിക് മനീഷിനെ തള്ളിയിട്ടു. കൈയിലുണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ച് മനീഷ്…
Read More »