Crime

  • കളമശ്ശേരിയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരേ നഗ്‌നതാപ്രദര്‍ശനം; വൈക്കംകാരനായ പോലീസുകാരന്‍ അറസ്റ്റില്‍

    കൊച്ചി: വിദ്യാര്‍ഥികള്‍ക്ക് നേരേ നഗ്‌നതാപ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ പോലീസുകാരന്‍ അറസ്റ്റില്‍. എറണാകുളം റൂറല്‍ എ.ആര്‍. ക്യാമ്പിലെ പോലീസുകാരനായ വൈക്കം സ്വദേശി അനന്തനുണ്ണിയെയാണ് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. കളമശ്ശേരി കുസാറ്റ് കാംപസിന് സമീപം അനന്തനുണ്ണി വിദ്യാര്‍ഥികള്‍ക്ക് നേരേ നഗ്‌നതാപ്രദര്‍ശനം നടത്തിയെന്നാണ് പരാതി. സംഭവത്തില്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസുകാരെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. പോലീസുകാരനെതിരേ വകുപ്പുതല നടപടിക്കും സാധ്യതയുണ്ട്.

    Read More »
  • കാട്ടാക്കടയില്‍ വീട്ടമ്മയെ മരിച്ചനിലയില്‍ കണ്ടെത്തി; മകന്‍ മര്‍ദ്ദിച്ചതെന്ന് സംശയം

    തിരുവനന്തപുരം: കാട്ടാക്കടയില്‍ വീട്ടമ്മയെ മരിച്ചനിലയില്‍ കണ്ടെത്തി. മാറനല്ലൂര്‍ കൂവളശേരി അപ്പു നിവാസില്‍ ജയ (58) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒന്‍പതരയോടെയാണ് വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സമീപവാസി ജയയെ തിരക്കി വീട്ടിലെത്തിയപ്പോള്‍ കിടപ്പുമുറിയിലെ കട്ടിലില്‍ കിടക്കുന്നത് കാണുകയായിരുന്നു. വിളിച്ചിട്ട് അനക്കമില്ലെന്ന് തോന്നിയതോടെ മറ്റ് അയല്‍ക്കാരെ വിവരമറിയിച്ചു. ഈ സമയത്ത് ജയയുടെ മകന്‍ ബിജു (35) വീട്ടില്‍തന്നെയുണ്ടായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ വാര്‍ഡ് മെമ്പറെയും മാറനല്ലൂര്‍ പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. മദ്യപാനിയായ മകന്‍ ജയയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. മകന്റെ മര്‍ദ്ദനമേറ്റാണോ വീട്ടമ്മ മരിച്ചതെന്ന സംശയത്തെത്തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിജു സ്ഥിരമായി മദ്യപിച്ചെത്തി വീട്ടില്‍ ബഹളമുണ്ടാക്കാറുണ്ടെന്നും ജയയെ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജയയുടെ മൃതദേഹം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.  

    Read More »
  • ഡാ മോനെ… ജയിലില്‍നിന്ന് ഇറങ്ങിയ ഗുണ്ടാത്തലവന് ‘ആവേശം’ സ്റ്റെലില്‍ ഗുണ്ടകളുടെ സ്വീകരണം

    തൃശൂര്‍: നടന്‍ ഫഹദ് ഫാസില്‍ നായകനായ ആവേശം എന്ന ചിത്രത്തിന്റെ മാതൃകയില്‍ ജയില്‍ മോചിതനായ ഗുണ്ടാത്തലവന് ഗംഭീരമായൊരു പാര്‍ട്ടി ഒരുക്കി സഹഗുണ്ടകള്‍. നാല് കൊലക്കേസുകളില്‍ ഉള്‍പ്പെടെ പ്രതിയായ ഗുണ്ടാത്തലവന്‍ അനൂപ് ജയിലില്‍ നിന്നിറങ്ങിയപ്പോള്‍ സഹഗുണ്ടകളാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ വൈറലാണ്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന്റെ ഭാഗമായുള്ള ആഘോഷമായിരുന്നു ഇത്. രണ്ടാഴ്ച മുമ്പ് തൃശൂര്‍ കുറ്റൂര്‍ കൊട്ടേക്കാടുള്ള ഒരു സ്വകാര്യ പാടശേഖരത്തില്‍ വച്ചാണ് പാര്‍ട്ടി നടത്തിയത്. 60ഓളം കുറ്റവാളികള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തെന്നാണ് ലഭിക്കുന്ന വിവരം. പൊലീസ് ജീപ്പിന് സമീപത്തായി ഇവര്‍ നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. വിയ്യൂര്‍ സ്റ്റേഷന്‍ പരിധിയിലാണ് ഈ പാടശേഖരമുള്ളത്. ഗുണ്ടകളുടെ ഒത്തുചേരലിന് കേസുമായി യാതൊരു ബന്ധവുമില്ലാത്തതിനാലും പാടശേഖരം സ്വകാര്യ വ്യക്തിയുടേതായതിനാലും പൊലീസ് നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.  

    Read More »
  • ”കൊല്ലുമെടീ എന്ന് ആക്രോശിച്ച് രാഹുല്‍ മര്‍ദിച്ചു; പുലര്‍ച്ചെ അലമുറയിട്ട് കരഞ്ഞിട്ടും ആരും സഹായത്തിനു വന്നില്ല”

    കൊച്ചി: കോഴിക്കോട് പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ നേരിട്ടത് ക്രൂരമായ മര്‍ദനമെന്ന് യുവതി. കഴുത്തില്‍ കേബിള്‍ കുരുക്കി കൊല്ലാന്‍ ശ്രമിച്ചു. ഭര്‍ത്താവ് ആക്രമിച്ചത് സ്ത്രീധനത്തിന്റെ പേരിലാണെന്നും യുവതി പറഞ്ഞു. ആക്രമണം പൊലീസ് നിസാരവത്കരിക്കുകയും ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നും യുവതി ആരോപിച്ചു. കരണത്തടിച്ചാണ് രാഹുല്‍ മര്‍ദനം തുടങ്ങിയതെന്നും യുവതി പറഞ്ഞു. ”കൂടുതല്‍ സ്ത്രീധനം നല്‍കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. വിവാഹത്തിനു മുന്‍പു തന്നെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം വ്യക്തത വരുത്തിയതാണെന്ന് ഞാന്‍ രാഹുലിനോടു പറഞ്ഞു. അതിനു ശേഷമാണല്ലോ ഇക്കാര്യം മുന്നോട്ടു കൊണ്ടുപോയത്. ഇനി അതിനെക്കുറിച്ച് ഒരു ചര്‍ച്ചയുടെ ആവശ്യമില്ലല്ലോയെന്നും രാഹുല്‍ കൂടി സമ്മതിച്ചതു കൊണ്ടാണല്ലോ വിവാഹാലോചന മുന്നോട്ടു പോയതെന്നും ഞാന്‍ ഓര്‍മിപ്പിച്ചു. ”ഇതോടെയാണ് തര്‍ക്കമുണ്ടായത്. രാത്രിയിലാണ് എന്നെ മര്‍ദിച്ചത്. അന്നു രാവിലെ രാഹുല്‍ അടച്ചിട്ട മുറിയില്‍ അമ്മയുമായി കുറേസമയം സംസാരിച്ചിരുന്നു. ആ മുറിയിലേക്ക് എന്നെ കയറ്റിയില്ല. അമ്മ എന്താണ് പറഞ്ഞതെന്നു ഞാന്‍ രാഹുലിനോട് ചോദിച്ചു. നീ അത് അറിയേണ്ട എന്നായിരുന്നു മറുപടി. ”മുഷ്ടി ഉപയോഗിച്ച് തലയുടെ ഒരുവശത്ത്…

    Read More »
  • അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കേന്ദ്രസര്‍വകലാശാലാ പ്രൊഫസര്‍ അറസ്റ്റില്‍

    കണ്ണൂര്‍: പറശ്ശിനിക്കടവ് അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ യുവതിയെ കയറിപ്പിടിച്ച അധ്യാപകന്‍ പിടിയില്‍. കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലെ ഇംഗ്ലിഷ് വിഭാഗം പ്രഫസര്‍ പഴയങ്ങാടി എരിപുരം അച്ചൂസ് ഹൗസില്‍ ബി.ഇഫ്തിക്കര്‍ അഹമ്മദ് (51) ആണ് പിടിയിലായത്.ഇയാള്‍ക്കെതിരെ നേരത്തെയും ലൈംഗിക അതിക്രമ പരാതിയുണ്ടായിരുന്നു. ഇന്നലെ വൈകുന്നേരമാണ് സംഭവം. മലപ്പുറം സ്വദേശിയായ ഇരുപത്തിരണ്ടുകാരിയോട് ഇഫ്തിക്കര്‍ അഹമ്മദ് അപമര്യാദയായി പെരുമാറുകയായിരുന്നു. പാര്‍ക്കിലെ വേവ്പൂളില്‍ വച്ചാണ് മോശമായി പെരുമാറിയത്. ഇതോടെ യുവതി ബഹളം വച്ചു. ഇതോടെ പാര്‍ക്ക് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് പൊലീസെത്തി, ഇഫ്തിക്കര്‍ അഹമ്മദിനെതിരെ കേസെടുത്തു. ഇന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. താന്‍ കേന്ദ്രസര്‍വ്വകലാശാലയിലെ അധ്യാപകനാണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചുവെങ്കിലും യുവതി പരാതിയില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. 2016ല്‍ കേന്ദ്ര സര്‍വ്വകലാശാല കാസര്‍ഗോഡ് പെരിയ കാമ്പസില്‍ ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസറായി ജോലിയില്‍ പ്രവേശിച്ച ഇഫ്തിഖര്‍ അഹമ്മദ് നിരവധി വിവാദങ്ങളില്‍ അകപ്പെടുകയും ഇതിന് മുമ്പ് സസ്‌പെന്‍ഷനില്‍ ആവുകയും ചെയ്തയാളാണ്. ക്ലാസില്‍ കുഴഞ്ഞ്…

    Read More »
  • പറക്കും കള്ളന്‍ കുടുങ്ങി; വിമാനത്തില്‍ കവര്‍ച്ച നടത്തിയിരുന്ന പ്രതി പിടിയില്‍

    ന്യൂഡല്‍ഹി: വിമാനങ്ങളില്‍ യാത്രചെയ്ത് സഹയാത്രികരുടെ വിലപ്പിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കുന്നയാള്‍ ഡല്‍ഹിയില്‍ പിടിയിലായി. ഡല്‍ഹി പഹാഡ്ഗഞ്ച് സ്വദേശിയായ രാജേഷ് കപൂറിനെയാണ് ഡല്‍ഹി പോലീസ് പിടികൂടിയത്. ഒരുവര്‍ഷത്തിനിടെ 200-ഓളം വിമാനയാത്രകള്‍ ചെയ്ത ഇയാള്‍ സ്വര്‍ണഭാരണങ്ങള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് രൂപയുടെ വസ്തുക്കളാണ് മോഷ്ടിച്ചിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍നിന്ന് യാത്രചെയ്താണ് രാജേഷ് കവര്‍ച്ചകള്‍ നടത്തിയിരുന്നത്. കഴിഞ്ഞമാസം ഹൈദരാബാദില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ ഒരു യാത്രക്കാരി ഇയാളുടെ കവര്‍ച്ചയ്ക്കിരയായിരുന്നു. ഏകദേശം ഏഴുലക്ഷം രൂപയുടെ ആഭരണങ്ങളാണ് ഇവരുടെ ഹാന്‍ഡ് ബാഗില്‍നിന്ന് നഷ്ടപ്പെട്ടത്. ഇതിനുപിന്നാലെ യു.എസില്‍നിന്നുള്ള മറ്റൊരു യാത്രക്കാരനും സമാന പരാതിയുമായി പോലീസിന് മുന്നിലെത്തി. 20 ലക്ഷം രൂപയുടെ വസ്തുക്കള്‍ തന്റെ കാബിന്‍ ബാഗില്‍നിന്ന് മോഷണം പോയെന്നായിരുന്നു ഇദ്ദേഹത്തിന്റെ പരാതി. ഇതോടെ വിമാനയാത്രയ്ക്കിടെ കവര്‍ച്ച നടത്തുന്നയാള്‍ക്കായി ഡല്‍ഹി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ഡല്‍ഹി, ഹൈദരാബാദ്, അമൃത്സര്‍ വിമാനത്താവളങ്ങളിലെ സിസി ടിവി ദൃശ്യങ്ങള്‍ അരിച്ചുപെറുക്കി. ഈ പരിശോധനയിലാണ് രാജേഷിലേക്ക് അന്വേഷണമെത്തിയത്. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് ‘പറക്കും കള്ളനെ’ പോലീസ് തിരിച്ചറിഞ്ഞത്.…

    Read More »
  • ഇരട്ടയാറില്‍ പോക്സോ കേസ് അതിജീവിത വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; കൊലപാതകമെന്ന് സംശയം

    ഇടുക്കി: ഇരട്ടയാറില്‍ പോക്സോ കേസ് അതിജീവിത മരിച്ചനിലയില്‍. കഴുത്തില്‍ ബെല്‍റ്റ് ഇട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്ന സംശയത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് 17കാരിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അമ്മയെത്തി നോക്കിയപ്പോഴാണ് മകളെ മരിച്ചനിലയില്‍ കണ്ടത്. കഴുത്തില്‍ ബെല്‍റ്റ് ഇട്ട് മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. ഉടന്‍ തന്നെ വീട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. കട്ടപ്പന പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. രണ്ടുവര്‍ഷം മുന്‍പാണ് പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായത്. കേസ് നടന്നുവരുന്നതിനിടെയാണ് പെണ്‍കുട്ടിക്ക് മരണം സംഭവിച്ചത്.  

    Read More »
  • കോഴിക്കോട് ജില്ലാ ജയിലില്‍ ഉദ്യോഗസ്ഥരും തടവുകാരും ഏറ്റുമുട്ടി; 5 പേര്‍ക്ക് പരിക്ക്

    കോഴിക്കോട്: ജില്ലാ ജയിലില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് തടവുകാരും ജയില്‍ ഉദ്യോഗസ്ഥരും ഏറ്റുമുട്ടി. മൂന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്കും രണ്ട് തടവുകാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു. സബ് ജയിലില്‍നിന്ന് ജില്ലാ ജയിലിലേക്ക് മാറ്റിയ തടവുകാരും ജയില്‍ ഉദ്യോഗസ്ഥരും തമ്മിലാണ് തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെ ഏറ്റുമുട്ടിയത്. സന്ദര്‍ശന സമയം കഴിഞ്ഞതിനെ തുടര്‍ന്ന് പ്രതികളില്‍ ഒരാളുടെ ബന്ധുക്കളെ കാണാന്‍ അനുവദിച്ചിരുന്നില്ല. ഇതോടെ തടവുകാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ഏറ്റുമുട്ടുകയുമായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കണ്ണൂര്‍ കൊട്ടിയൂര്‍ അമ്പായത്തോട് പാറച്ചാലില്‍ അജിത്ത് വര്‍ഗീസ് (25), കൊണ്ടോട്ടി മുതുവല്ലൂര്‍ പാറകുളങ്ങര ജില്‍ഷാദ് (30) എന്നിവരാണ് ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചത്. സംഘര്‍ഷത്തില്‍ ജയില്‍ ഉദ്യോഗസ്ഥന്മാരായ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ രഞ്ജിഷ്, പ്രദീപ്, നിതിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തടവുകാരെയും ഗവ.ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

    Read More »
  • വരന് പരസ്ത്രീ ബന്ധം പുറത്തായി, വധുവിന്റെ സ്വര്‍ണം തട്ടിയെടുത്തു; കരമനയില്‍ വിവാഹത്തട്ടിപ്പെന്ന് പരാതി

    തിരുവനന്തപുരം: കരമനയില്‍ വിവാഹ തട്ടിപ്പെന്ന് ആരോപണം. വധുവിന്റെ സ്വര്‍ണാഭരണങ്ങള്‍ വരന്റെ കുടുംബം തട്ടിയെടുത്തു. വരന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന വിവരം പുറത്തായതോടെയാണ് സ്വര്‍ണ്ണം തട്ടിയെടുത്തതെന്ന് വധുവിന്റെ കുടുംബം ആരോപിച്ചു. ഇന്നലെയാണ് കരമന സ്വദേശി മിഥുന്‍ എന്ന ഉണ്ണിയുമായി വട്ടപ്പാറ സ്വദേശിനിയായ യുവതിയുടെ വിവാഹം നടക്കുന്നത്. ആറ്റുകാല്‍ അമ്മ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. വിവാഹശേഷമാണ് മിഥുന് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ള വിവരം വധുവിന്റെ വീട്ടുകാര്‍ അറിയുന്നത്. വരന്റെ വീട്ടിലേക്ക് മടങ്ങുന്ന വഴിയെ മിഥുന്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിപ്പോയി. തനിച്ചു വീട്ടിലെത്തിയ വധുവിന്റെ സ്വര്‍ണാഭരണങ്ങള്‍ മിഥുന്റെ കുടുംബാംഗങ്ങള്‍ ഊരി മേടിച്ചു. മിഥുന് മുന്‍പ് ബന്ധം ഉണ്ടായിരുന്ന സ്ത്രീ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇയാള്‍ അവര്‍ക്കൊപ്പം പോയെന്നാണ് വധുവിന്റെ കുടുംബം പറയുന്നത്. നഷ്ടപ്പെട്ട സ്വര്‍ണാഭരണവും നഷ്ടപരിഹാരവും ലഭിക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം പൊലീസ് കമ്മീഷണര്‍ അടക്കം പരാതി നല്‍കി.

    Read More »
  • സംശയം, പുരുഷന്മാരുടെ ഫോണ്‍ നമ്പറുകള്‍ ബ്ലോക്ക് ചെയ്തു, മൊബൈല്‍ പിടിച്ചുവച്ചു; നേരിട്ടത് കൊടിയ മര്‍ദ്ദനമെന്ന് നവവധു

    കൊച്ചി: ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചതായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നവവധു പറഞ്ഞു. സംശയത്തിന്റെ പേരിലാണ് പുലര്‍ച്ചെ രണ്ടു മണിയോടെ മദ്യപിച്ചെത്തിയ രാഹുല്‍ ക്രൂരമായി മര്‍ദ്ദിച്ചത്. മൊബൈല്‍ ചാര്‍ജറിന്റെ വയര്‍ കഴുത്തില്‍ മുറുക്കി. ബെല്‍റ്റ് കൊണ്ട് അടിച്ചു എന്നും യുവതി പറഞ്ഞു. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിലാണ് യുവതി ഭര്‍ത്താവിന്റെ ക്രൂരമര്‍ദനത്തിന് ഇരയായത്. ബെല്‍റ്റിന് അടിച്ചതു കൂടാതെ തല ഭിത്തിയില്‍ ഇടിപ്പിക്കുകയും ചെയ്തു. മര്‍ദ്ദനത്തെത്തുടര്‍ന്ന് അബോധാവസ്ഥയിലായി. മൂക്കില്‍ നിന്നും ചോര വരികയും ചെയ്തിരുന്നു. ഭര്‍ത്താവും സുഹൃത്തും ചേര്‍ന്നാണ് ആശുപത്രിയില്‍ കൊണ്ടുപോയതെന്നും യുവതി പറയുന്നു. മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴിയാണ് വിവാഹാലോചന വന്നത്. വിവാഹത്തിന് ശേഷം രാഹുലിന് സംശയമായിരുന്നു. കൂടെ ജോലി ചെയ്യുന്നവര്‍ അടക്കമുള്ള പുരുഷന്മാരുടെ ഫോണ്‍ നമ്പറുകള്‍ ബ്ലോക്ക് ചെയ്തിരുന്നു എന്നും യുവതി പറഞ്ഞു. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുശേഷം അടുക്കള കാണല്‍ ചടങ്ങിനായി കോഴിക്കോട്ടെ ഭര്‍തൃവീട്ടില്‍ എത്തുമ്പോള്‍, മര്‍ദ്ദനമേറ്റ് മകളെ കാണാന്‍ പോലും തിരിച്ചറിയാന്‍ പറ്റാത്ത വിധം വിരുപമായിരുന്നു. നെറ്റിയെല്ലാം മുഴച്ച്, മൂക്കില്‍ നിന്നും രക്തം…

    Read More »
Back to top button
error: