CrimeNEWS

ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് തെറിവിളി; ഡോക്ടറെയും ജീവനക്കാരെയും ആക്രമിച്ച് രോഗി

കോഴിക്കോട്: വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയ്ക്കെത്തിയ രോഗി, ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും മര്‍ദിച്ചു. കോടഞ്ചേരി ഹോളി ക്രോസ് ആശുപത്രിയിലെ ഡോ.സുസ്മിതിനാണ് മര്‍ദനമേറ്റത്. കല്ലെടുത്ത് തലയ്ക്കടിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു . രോഗി അമിതമായി മദ്യപിച്ചിരുന്നെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞു.

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. വാഹനാപകടത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് എത്തിയ ഇയാള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചെങ്കിലും മതിയായ ചികിത്സ ലഭിച്ചില്ലെന്നു പറഞ്ഞ് തിരിച്ചു വന്ന് ഡോക്ടറെ അസഭ്യം പറയുകയായിരുന്നു.

Signature-ad

തുടര്‍ന്ന് ജീവനക്കാര്‍ ഇയാളെ പുറത്താക്കിയെങ്കിലും പുറത്ത് പതുങ്ങിയിരുന്ന ഇയാള്‍ ഡോക്ടര്‍ പുറത്തേക്കു വന്നപ്പോള്‍ ആക്രമിക്കുകയായിരുന്നു. ഇയാള്‍ തലയ്ക്കടിക്കാന്‍ ശ്രമിക്കുന്നതും ഡോക്ടര്‍ ഇയാളെ തള്ളിമാറ്റുന്നതും സിസിടിവി ദൃശ്യത്തില്‍ കാണാം. സംഭവത്തില്‍ കോടഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Back to top button
error: