Crime

  • പ്രണയം നിരസിച്ചതിലുള്ള പക: ഉറങ്ങിക്കിടന്ന 20കാരിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി

    പ്രണയം നിരസിച്ചതിന്റെ പകയില്‍ യുവതിയെ വീട്ടില്‍ കയറി കുത്തി ക്കൊലപ്പെടുത്തി. അഞ്ജലി എന്ന 20 കാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കര്‍ണാടകയിലെ ഹുബ്ബളി വീരപുരയിലാണ് സംഭവം. വിശ്വ എന്ന ഗിരീഷ് (23) ആണ് കൊലയാളി. പുലര്‍ച്ചെ 5.30 ഓടെയായിരുന്നു അക്രമം. യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് ഉറങ്ങിക്കിടന്ന അഞ്ജലിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ മുത്തശ്ശിയും സഹോദരിമാരും നോക്കിനില്‍ക്കെയായിരുന്നു കൊലപാതകം. യുവതിയെ  വീട്ടിലൂടെ വലിച്ചിഴച്ച പ്രതി, അടിക്കളയില്‍ കൊണ്ടിട്ടശേഷവും കുത്തി. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടുന്നതിനിടെ പ്രതി സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

    Read More »
  • ഭക്ഷണം കാറിലേക്ക് എത്തിച്ചുനല്‍കിയില്ല; ഹോട്ടല്‍ ഉടമയേയും തൊഴിലാളിയേയും മര്‍ദിച്ചു, കട തകര്‍ത്തു

    പാലക്കാട്: മണ്ണാര്‍ക്കാട് ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കാറിലേക്ക് എത്തിച്ചുനല്‍കാത്തതിന് ഹോട്ടലുടമയേയും തൊഴിലാളിയേയും മര്‍ദിച്ചുവെന്ന് പരാതി. കടയ്ക്കും നാശനഷ്ടംവരുത്തി. സംഭവത്തില്‍ ആറുപേര്‍ക്കെതിരെ നാട്ടുകല്‍ പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം രാത്രി നാട്ടുകല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ 53-ാം മൈല്‍ ഭാഗത്താണ് സംഭവം. റോഡരികില്‍ കഫേ നടത്തുന്ന സല്‍ജലി(29)നാണ് യുവാക്കളുടെ മര്‍ദനമേറ്റത്. കടയുടമയുടെ പരാതി പ്രകാരം നാട്ടുകല്‍ സ്വദേശികളായ യൂസഫ്, ഷുക്കൂര്‍, ഷിഹാബ്, റാഷിദ്, ബാദുഷ, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. രാത്രി 9.30-ഓടെ കാറിലെത്തിയ യുവാക്കള്‍ ഭക്ഷണം ഓര്‍ഡര്‍ചെയ്യുകയും പുറത്തുനിര്‍ത്തിയ കാറിലേക്ക് എത്തിച്ചുനല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതിനു സമ്മതിക്കാതിരുന്നതോടെ യുവാക്കള്‍ സല്‍ജലിനെതിരെ തട്ടികയറുകയും മര്‍ദിക്കുകയുമായിരുന്നു. തടയാന്‍ശ്രമിച്ച തൊഴിലാളിക്കും മര്‍ദനമേറ്റു. കൂടാതെ കടയിലെ കസേരകളും മറ്റും തകര്‍ക്കുകയും ചെയ്തു. 50,000 രൂപയുടെ നാശനഷ്ടമുണ്ടായതായി പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.  

    Read More »
  • പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പ്രതി വിദേശത്തേയ്ക്കു കടന്നു; പ്രത്യേക അന്വേഷണ സംഘം കൊച്ചിയിലേക്ക്

    കൊച്ചി: കോഴിക്കോട് പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ വിദേശത്തേക്കു കടന്നതായി വിവരം. ഗാര്‍ഹിക പീഡനത്തിനിരയായ വധുവിന്റെ അമ്മയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാഹുല്‍ ബംഗളൂരു വഴി സിംഗപ്പൂരിലേക്കു കടന്നുവെന്നാണു വിശ്വസനീയമായ കേന്ദ്രങ്ങളില്‍നിന്നു വിവരം ലഭിച്ചതെന്നു വധുവിന്റെ അമ്മ പറഞ്ഞു. രാഹുലിനു രക്ഷപ്പെടാന്‍ പൊലീസ് സൗകര്യം ഒരുക്കിയെന്നും അവര്‍ ആരോപിച്ചു. ലുക്കൗട്ട് നോട്ടിസ് ഇറക്കുന്ന കാര്യം മുന്‍കൂട്ടി അറിഞ്ഞാണു രാഹുല്‍ നാടുവിട്ടത്. പൊലീസില്‍ പ്രതീക്ഷയില്ലെന്നും അവര്‍ പറഞ്ഞു. അതേസമയം, പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം കൊച്ചിയിലേക്കു തിരിക്കും. അന്വേഷണ സംഘം കൊച്ചിയിലെത്തി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും. ഫറോക്ക് എസിപി സാജു കെ.ഏബ്രഹാമാണ് അന്വേഷണ സംഘം തലവന്‍. ഏഴംഗ പ്രത്യേക അന്വേഷണ സംഘമാണു കേസ് അന്വേഷിക്കാന്‍ രൂപീകരിച്ചത്. പന്തീരങ്കാവ് എസ്എച്ച്ഒ എ.എസ്.സരിന്‍ ഉള്‍പ്പെടെ നേരത്തെ കേസ് അന്വേഷിച്ചവരെ കേസിന്റെ ചുമതലയില്‍നിന്ന് ഒഴിവാക്കിയതായാണു വിവരം. ഒളിവിലുള്ള പ്രതി രാഹുലിനായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും. ഗാര്‍ഹികപീഡന പരാതി ലഭിച്ചിട്ടും പന്തീരാങ്കാവ് എസ്എച്ച്ഒ കേസെടുക്കാന്‍ വിമുഖത…

    Read More »
  • ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണംപോയി; ധനകാര്യസ്ഥാപനം കൊള്ളയടിക്കാന്‍ ശ്രമിച്ചത് മുന്‍ ബാങ്ക് ജീവനക്കാരന്‍

    ചെന്നൈ: മധുര ഉസിലംപട്ടിയില്‍ ധനകാര്യസ്ഥാപനം കൊള്ളയടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. സ്വകാര്യ ധനകാര്യസ്ഥാപനം കുത്തിത്തുറന്ന് പണം കവരാന്‍ ശ്രമിച്ച ലെനിനാണ് (30) അറസ്റ്റിലായത്. ഓണ്‍ലൈന്‍ ചൂതാട്ടത്തിലൂടെ കടക്കെണിയിലായതിനെത്തുടര്‍ന്നാണ് കൊള്ളനടത്താന്‍ മുന്‍ ബാങ്ക് ജീവനക്കാരന്‍കൂടിയായ ലെനിന്‍ ശ്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം രാത്രിയില്‍ ഉസിലംപട്ടിയിലുള്ള ധനകാര്യ സ്ഥാപനത്തിന്റെ സമീപം നിന്നിരുന്ന ലെനില്‍ പോലീസ് പട്രോളിങ് സംഘത്തെക്കണ്ട് ഓടി. സംശയം തോന്നിയ പോലീസ് പരിശോധന നടത്തിയപ്പോള്‍ പൂട്ടുതുറക്കാന്‍ ശ്രമം നടന്നുവെന്ന് വ്യക്തമായി. സ്ഥാപനത്തിനുമുന്നില്‍ ബൈക്ക് ഉപേക്ഷിച്ചായിരുന്നു ലെനിന്‍ ഓടിപ്പോയത്. ബൈക്കില്‍നിന്ന്, പൂട്ടുതുറക്കുന്നതിനുള്ള ഉപകരണം കണ്ടെത്തി. പോലീസ് നടത്തിയ തിരച്ചിലില്‍ സമീപസ്ഥലത്തുനിന്ന് ലെനിന്‍ പിടിയിലായി. ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. എം.ബി.എ. പഠനം പൂര്‍ത്തിയാക്കി ചെന്നൈയില്‍ സ്വകാര്യ ബാങ്കില്‍ ജോലിയില്‍ പ്രവേശിച്ച ലെനിന്‍ ശമ്പളം കുറവായതിന്റെ പേരില്‍ ജോലി ഉപേക്ഷിക്കുകയായിരുന്നു. അതിനുശേഷം ഓണ്‍ലൈന്‍ ചൂതാട്ടം പതിവാക്കി. ഇതിലൂടെ അഞ്ചുലക്ഷം രൂപയോളം നഷ്ടമായി. ഈ നഷ്ടം നികത്താനാണ് ബാങ്ക് കൊള്ളയടിക്കാന്‍ തീരുമാനിച്ചത്. യൂട്യൂബ് വീഡിയോകളിലൂടെ ബാങ്ക്…

    Read More »
  • രാഹുല്‍ കല്യാണരാമന്‍! വേറെയും വിവാഹം കഴിച്ചിട്ടുണ്ടെന്ന് വിവരം; പുതിയ വിവാഹം പഴയ ബന്ധം മോചിപ്പിക്കാതെ

    കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ വധിക്കാന്‍ ശ്രമിച്ച രാഹുല്‍ പി.ഗോപാല്‍ വേറെയും വിവാഹം കഴിച്ചിരുന്നതായി പൊലീസ്. ഈ വിവാഹം നിലനില്‍ക്കെയാണു പറവൂര്‍ സ്വദേശിയായ യുവതിയെ വീണ്ടും വിവാഹം ചെയ്തത്. രാഹുല്‍ പൂഞ്ഞാറില്‍ വിവാഹം റജിസ്റ്റര്‍ ചെയ്തതായാണു പന്തീരാങ്കാവ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഈ വിവാഹം മോചിപ്പിക്കാതെയാണ് അടുത്ത വിവാഹം നടത്തിയത്. എന്നാല്‍, ആദ്യം വിവാഹം ചെയ്ത പൂഞ്ഞാര്‍ സ്വദേശിയായ യുവതി പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നാണു വിവരം. ഇവരെ ബന്ധപ്പെട്ട് അന്വേഷണം മുന്നോട്ടു പോവുകയാണെന്നും പൊലീസ് അറിയിച്ചു. ഈ രണ്ട് വിവാഹങ്ങള്‍ അല്ലാതെ രാഹുല്‍ വേറെയും വിവാഹം കഴിച്ചുണ്ടെന്നാണു പുറത്തുവരുന്ന വിവരം. ഇതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. രാഹുല്‍ പി.ഗോപാലിനെതിരെ ഇന്നലെ വധശ്രമത്തിനു പന്തീരാങ്കാവ് പൊലീസ് കേസെടുത്തിരുന്നു. ഫറോക്ക് ഡിവിഷന്‍ അസി.കമ്മിഷണര്‍ സജു കെ.ഏബ്രഹാമിന്റെ നിര്‍ദേശത്തിലാണ് കേസെടുത്തത്. പ്രതി നിരീക്ഷണത്തിലാണെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്ച പെണ്‍കുട്ടിയുടെ വീട്ടുകാര്‍ രാഹുലിന്റെ വീട്ടില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടി ക്രൂരമായി മര്‍ദനത്തിന് ഇരയായ വിവരം അറിഞ്ഞത്. തുടര്‍ന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ്…

    Read More »
  • ഇരട്ടയാറിലെ പെണ്‍കുട്ടിയുടെ കഴുത്തില്‍ മുറുക്കിയ ബെല്‍റ്റ് അച്ഛന്റേത്; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കാത്ത് പൊലീസ്

    ഇടുക്കി: കട്ടപ്പന ഇരട്ടയാറില്‍ പോക്സോ കേസിലെ ഇരയായ പെണ്‍കുട്ടി വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ കൊലപാതക സാധ്യത പരിശോധിച്ച് പൊലീസ്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ആത്മഹത്യയാണോ, കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ എന്ന് പൊലീസ് സൂചിപ്പിച്ചു. കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നത്. എഴുന്നേല്‍ക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് രാവിലെ 8.45 ഓടെ മുറിയില്‍ ചെന്നു നോക്കുമ്പോഴാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ അമ്മ കാണുന്നതെന്ന് പൊലീസ് പറയുന്നു. കുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന ബെല്‍റ്റ് പെണ്‍കുട്ടിയുടെ അച്ഛന്റേതാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രാത്രിയാണ് മരണം നടന്നതെന്നും പൊലീസ് സൂചിപ്പിച്ചു. രാത്രി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നു. രാത്രി 9.45 ഓടെ പുറത്തു പോയ പെണ്‍കുട്ടിയുടെ സഹോദരന്‍ പുലര്‍ച്ചെ 2.45 ഓടെയാണ് തിരികെ വീട്ടില്‍ വന്നത്. പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയാണെന്നാണ് സംശയിക്കുന്നത്. എന്നാല്‍ കൊലപാതക സാധ്യത കൂടി വിലയിരുത്തിക്കൊണ്ടാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. പെണ്‍കുട്ടിയെ മുമ്പ്…

    Read More »
  • പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; സ്ത്രീധനത്തിന്റെ പേരിലല്ല മര്‍ദിച്ചതെന്ന് പ്രതിയുടെ അമ്മ

    കോഴിക്കോട്: പന്തീരാങ്കാവില്‍ ഭര്‍ത്താവ് മര്‍ദ്ദിച്ചെന്ന നവവധുവിന്റെ പരാതി ഭാഗികമായി തള്ളി പ്രതിയുടെ അമ്മ ഉഷ. മകന്‍ രാഹുല്‍ യുവതിയെ മര്‍ദ്ദിച്ചെന്നും എന്നാല്‍, സ്ത്രീധനത്തിന്റെ പേരിലല്ല മര്‍ദ്ദിച്ചതെന്നും അമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു. യുവതിയുടെ ഫോണില്‍ എത്തിയ മെസേജുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് മര്‍ദത്തിലെത്തിയതെന്ന് അവര്‍ വ്യക്തമാക്കി. ”അങ്ങോട്ടും ഇങ്ങോട്ടും വാക്കുതര്‍ക്കമുണ്ടായി. സ്ത്രീധനവുമായി ബന്ധപ്പെട്ട വഴക്ക് ഉണ്ടായിട്ടില്ല. യുവതി വിവാഹം കഴിഞ്ഞ് വന്ന ശേഷം കുടുംബത്തിലെ മറ്റുള്ളവരുമായി യാതൊരു വിധത്തിലും സഹകരിച്ചിരുന്നില്ല. ഭക്ഷണം കഴിക്കാന്‍ വേണ്ടി മാത്രമാണ് മുകളിലത്തെ നിലയില്‍ നിന്ന് താഴേക്ക് വന്നിരുന്നത്. പടികയറാന്‍ വയ്യാത്തതിനാല്‍ ഞാന്‍ മുകളിലേക്ക് പോകാറില്ല. മര്‍ദ്ദനം നടക്കുന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. ഇന്നലെ വൈകിട്ട് മൂന്ന് മണിവരെ രാഹുല്‍ വീട്ടില്‍ ഉണ്ടായിരുന്നു” -ഉഷ പറഞ്ഞു. അതേസമയം, ഒളിവില്‍പ്പോയ ഭര്‍ത്താവ് രാഹുലിനായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. ഇയാള്‍ക്കെതിരെ വധശ്രമം, സ്ത്രീധനപീഡനം അടക്കം കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ അഞ്ചിന് ഗുരുവായൂരില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. പതിനൊന്നിനാണ് യുവതിയെ മര്‍ദ്ദിച്ചത്. കോട്ടയം…

    Read More »
  • കാസര്‍കോട് ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി; കമ്മല്‍ മോഷ്ടിച്ച് ഉപേക്ഷിച്ചു

    കാസര്‍കോട്: രാത്രി വീട്ടില്‍ ഉറങ്ങി കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച. മുത്തശ്ശന്‍ പശുവിനെ കറക്കാന്‍ പോയ സമയത്താണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീടിന് അധികം ദൂരെയല്ലാതെ ഉപേക്ഷിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ കാതിലുണ്ടായിരുന്ന സ്വര്‍ണക്കമ്മല്‍ മോഷണം പോയി. കുട്ടിക്ക് കണ്ണിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. മുത്തശ്ശന്‍ പശുവിനെ കറക്കാന്‍ പോയ സമയത്ത് അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. കുട്ടിയെ കാണാതായ വിവരം അറിഞ്ഞ് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് ഉപേക്ഷിച്ച നിലയില്‍ വീടിന് അധികം ദൂരെയല്ലാതെ കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ കാതിലുണ്ടായിരുന്ന സ്വര്‍ണക്കമ്മല്‍ മോഷണം പോയി. കണ്ണിനും കഴുത്തിനും പരിക്കേറ്റ കുട്ടിയെ ചികിത്സയ്ക്കായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

    Read More »
  • അമ്പൂരിയില്‍ ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം; പാസ്റ്ററെ വെട്ടി, സ്ത്രീയെ നടുറോഡില്‍ മര്‍ദിച്ചു

    തിരുവനന്തപുരം: വെള്ളറട അമ്പൂരിയില്‍ ലഹരി സംഘത്തിന്റെ ഗുണ്ടാ ആക്രമണം. അമ്പൂരി സ്വദേശിയായ ഒരു പാസ്റ്ററെ സംഘം വെട്ടിപരിക്കേല്‍പ്പിച്ചു. കണ്‍സ്യൂമര്‍ ഫെഡ് ജീവനക്കാരിയെ ഉള്‍പ്പടെ നടുറോഡില്‍ മര്‍ദിച്ചു. രക്ഷിക്കാനെത്തിയ ജീവനക്കാര്‍ക്കും ഭര്‍ത്താവിനും മര്‍ദ്ദനമേറ്റു. വെള്ളറട സ്വദേശി സരിതക്കും ഭര്‍ത്താവ് രതീഷിനുമാണ് മര്‍ദ്ദനമേറ്റത്. മൂന്ന് ബൈക്കുകളില്‍ എത്തിയ നാലംഗ സംഘം പണവും അപഹരിച്ചുവെന്നാണ് പരാതി. ചൊവ്വാഴ്ച രാത്രിയിലാണ് ലഹരിസംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. റോഡിലൂടെ സഞ്ചരിച്ചവരെ തടഞ്ഞുനിര്‍ത്തുകയും ആക്രമിക്കുകയും ചെയ്തുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. പരിക്കേറ്റവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോലീസ് കാര്യക്ഷമമായി ഇടപെട്ടില്ലെന്ന ആരോപണം ഉയരുന്നുണ്ട്. രാത്രി ഒമ്പത് മണിക്ക് തുടങ്ങിയ ആക്രമണം 11-മണി വരെയാണ് തുടര്‍ന്നത്. രണ്ടുമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചിട്ടും പോലീസിന് തടയാനായില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. അതേസമയം പ്രതികളെ പിടികൂടാനുള്ള നീക്കം പോലീസ് ആരംഭിച്ചിട്ടുണ്ട്.

    Read More »
  • പങ്കാളിയെ ലൈംഗിക തൊഴിലിനു പ്രേരിപ്പിച്ചു, വിസമ്മതിച്ചപ്പോള്‍ ദേഹോപദ്രവം; പൂജാരിക്ക് എതിരെ കേസ്

    ചെന്നൈ: പങ്കാളിയെ ലൈംഗിക തൊഴിലിനു നിര്‍ബന്ധിച്ചെന്ന പരാതിയില്‍ ക്ഷേത്ര പൂജാരിക്കെതിരെ ലൈംഗികാതിക്രമം അടക്കമുള്ള വകുപ്പുകളില്‍ ചെന്നൈ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പാരീസ് കോര്‍ണറിലെ ക്ഷേത്രത്തില്‍ പൂജാരിയായ കാര്‍ത്തിക് മുനുസ്വാമിക്കെതിരെയാണ് സ്വകാര്യ ടെലിവിഷന്‍ ചാനലിലെ ജോലിക്കാരിയായിരുന്ന യുവതിയുടെ പരാതി. വേശ്യാവൃത്തിക്ക് വിസമ്മതിച്ചപ്പോള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും പരാതിയിലുണ്ട്. എന്‍ജിനീയറിങ് ബിരുദധാരിയാണ് പരാതിക്കാരി പൂജാരി ഒരിക്കല്‍ മദ്യപിച്ചെത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു. വിവാഹം കഴിക്കാമെന്ന് പൂജാരി വാഗ്ദാനം ചെയ്തതിനെ തുടര്‍ന്ന് ഇരുവരും ഒരുമിച്ച് താമസമാരംഭിച്ചു. ഇതിനിടെ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രവും നടത്തി. പിന്നീടാണ് വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചത്. കേസെടുത്ത വിരുഗമ്പാക്കം ഓള്‍ വിമന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.  

    Read More »
Back to top button
error: