CrimeNEWS

വാഹനമിടിച്ച് വയോധിക മരിച്ച സംഭവം; നിര്‍ത്താതെപോയ കാര്‍ അഞ്ച് മാസത്തിനുശേഷം കണ്ടെത്തി

കോട്ടയം: വാഹനമിടിച്ച് വയോധിക മരിച്ച സംഭവത്തില്‍ നിര്‍ത്താതെ പോയ കാര്‍ അഞ്ച് മാസത്തിനു ശേഷം കണ്ടെത്തി. ഹൈദരാബാദില്‍നിന്ന് മുണ്ടക്കയം പോലീസാണ് എര്‍ട്ടിഗ കാര്‍ കണ്ടെത്തിയത്. വാഹനം ഓടിച്ച ദിനേശ് റെഡ്ഡിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15-ന് കോരുത്തോട് പനക്കച്ചിറയിലായിരുന്നു അപകടം. എണ്‍പത്തിയെട്ടുകാരി തങ്കമ്മയാണ് ശബരിമല തീര്‍ഥാടകരുടെ വാഹനമിടിച്ച് മരിച്ചത്. വാഹന നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് വാഹനം പിടികൂടാന്‍ സഹായകരമായത്.

Back to top button
error: