CrimeNEWS

കസ്റ്റഡിയില്‍ സൂപ്പര്‍ താരത്തിനും സംഘത്തിനും വിഐപി പരിഗണന; പൊലീസ് സ്റ്റേഷനില്‍ ബിരിയാണിയെത്തിച്ചു

ബംഗളൂരു: കൊലക്കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള കന്നഡ സൂപ്പര്‍താരം ദര്‍ശനും സംഘത്തിനും വിഐപി പരിഗണനയാണ് ലഭിക്കുന്നത്. നടനും കൂട്ടാളികള്‍ക്കും ബിരിയാണി നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. പൊലീസ് സ്റ്റേഷനിലേക്ക് നാലഞ്ചു കവറുകളിലായി ബിരിയാണി കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അന്നപൂര്‍ണേശ്വരി നഗര്‍ പൊലീസ് സ്റ്റേഷനിലാണ് ദര്‍ശനും സംഘവുമുള്ളത്. ബംഗളൂരു കോടതി ആറ് ദിവസത്തേക്കാണ് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

ചിത്രദുര്‍ഗ സ്വദേശിയായ രേണുകസ്വാമിയെ(33) കൊലപ്പെടുത്തിയ കേസില്‍ ഇന്നലെയാണ് ദര്‍ശനെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്യുന്നത്. രേണുക സ്വാമി നടിയും സുഹൃത്തുമായ പവിത്ര ഗൗഡക്ക് അശ്ലീല സന്ദേശങ്ങളയച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ദര്‍ശനും പവിത്രയുമടക്കം കേസില്‍ ഇതുവരെ 17 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ചിത്രദുര്‍ഗയിലെ അപ്പോളോ ഫാര്‍മസി ശാഖയില്‍ ജോലി ചെയ്യുകയായിരുന്നു രേണുക സ്വാമി.സ്വാമി പവിത്രക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കാറുണ്ടെന്ന് മനസിലാക്കിയ ദര്‍ശന്‍ ചിത്രദുര്‍ഗയിലെ ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റിനെ ഫോണില്‍ വിളിച്ചു. ചിത്രദുര്‍ഗയില്‍ നിന്ന് നഗരത്തിലെത്തിച്ച രേണുക സ്വാമിയെ ശനിയാഴ്ച ഷെഡിനുള്ളില്‍ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സുമനഹള്ളി പാലത്തിന് സമീപമുള്ള അഴുക്കുചാലില്‍ തള്ളുകയായിരുന്നു.

Signature-ad

ദര്‍ശനുമായുള്ള പത്ത് വര്‍ഷത്തെ ബന്ധത്തെക്കുറിച്ച് പവിത്ര ഗൗഡ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ഇട്ടത് ദര്‍ശനും ഭാര്യ വിജയലക്ഷ്മിയും തമ്മില്‍ വഴക്കിനാ കാരണമായി. തുടര്‍ന്ന് രേണുകസ്വാമി ഗൗഡയെ ട്രോളാനും അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യാനും തുടങ്ങി. ദര്‍ശന്റെ ദാമ്പത്യജീവിതവും അത്ര സുഖകരമായിരുന്നില്ല. 2011ല്‍ വിജയലക്ഷ്മിയെ ആക്രമിച്ചതിന് നടന്‍ അറസ്റ്റിലായിരുന്നു. ഒരു മാസത്തോളം ജയിലില്‍ കഴിഞ്ഞിരുന്നു.

 

Back to top button
error: