CrimeNEWS

82കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 33-കാരന്‍ അറസ്റ്റില്‍

ആലപ്പുഴ: എണ്‍പത്തിരണ്ടുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് പിടിയില്‍. കൃഷ്ണപുരം ചിറക്കടവം അലക്കത്തറ വീട്ടില്‍ രമേശി(33)നെയാണ് പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം രാവിലെ ഒന്‍പതുമണിക്കാണ് സംഭവം. മക്കള്‍ ജോലിക്കുപോയ സമയത്താണ് ഇയാള്‍ വൃദ്ധയെ കടന്നുപിടിച്ചത്.

നിലവിളികേട്ട് അയല്‍ക്കാര്‍ ഓടിയെത്തി പ്രതിയെ പിടികൂടി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. നേരത്തേയും ഇയാള്‍ക്കെതിരേ സമാനപരാതിയുണ്ട്. 2013-ല്‍ കായംകുളം റെയില്‍വേസ്റ്റേഷനുസമീപം പ്രായമായ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഇയാള്‍ ഒരുവര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: