Crime

  • മസാജ് ചെയ്യുന്നതിനിടെ വിദേശയുവതിയെ പീഡിപ്പിച്ചെന്ന് പരാതി; വയനാട്ടില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

    മാനന്തവാടി: വയനാട്ടിലെത്തിയ വിദേശയുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍. തിരുനെല്ലി ക്ലോവ് റിസോര്‍ട്ടിലെ തിരുമ്മുകാരന്‍ തവിഞ്ഞാല്‍ യവനാര്‍കുളം എടപ്പാട്ട് ഇ.എം. മോവിനിനെ (29)യാണ് തിരുനെല്ലി ഇന്‍സ്പെക്ടര്‍ ലാല്‍ സി. ബേബിയുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റുചെയ്തത്. 25-കാരിയായ നെതര്‍ലന്‍ഡ്സ് സ്വദേശിനി എ.ഡി.ജി.പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് തിരുനെല്ലി പോലീസ് കേസന്വേഷിച്ചത്. മോവിനിനെ മാനന്തവാടി കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ഡിസംബര്‍ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. റിസോര്‍ട്ടിലെത്തിയ യുവതിയെ മസാജ്ചെയ്യുന്നതിനിടെ മോവിന്‍ ലൈംഗികാതിക്രമം കാട്ടിയെന്നാണു പരാതി. കഴിഞ്ഞ 14-നാണ് ഇതുസംബന്ധിച്ച് യുവതി എ.ഡി.ജി.പിക്ക് ഇ-മെയില്‍ ആയി പരാതി നല്‍കിയത്. ശനിയാഴ്ച വീട്ടില്‍നിന്നാണ് മോവിനിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. വിദേശവനിതയ്ക്ക് ഫോട്ടോ അയച്ചുകൊടുത്ത് ഉറപ്പിച്ചശേഷമാണ് അറസ്റ്റുചെയ്തത്. ഇയാളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

    Read More »
  • ഫുട്‌ബോള്‍താരം ബാജിയോയെ തോക്കിന്റെ പാത്തികൊണ്ടിടിച്ചു, മുറിക്കുള്ളില്‍ പൂട്ടിയിട്ട ശേഷം വീട് കൊള്ളയടിച്ചു

    റോം: പ്രശസ്ത ഇറ്റാലിയന്‍ ഫുട്‌ബോള്‍താരം റോബര്‍ട്ടോ ബാജിയോയെ (57) ആക്രമിച്ച ശേഷം വീട് കൊള്ളയടിച്ചു. ഇറ്റലിയിലെ വിസെന്‍സയിലുള്ള വീട്ടില്‍ ബാജിയോ യൂറോ കപ്പ് ഫുട്‌ബോള്‍ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് അക്രമികള്‍ എത്തിയത്. ബാജിയോയുടെ തലയ്ക്ക് തോക്കിന്റെ പാത്തി കൊണ്ടിടിച്ച അക്രമികള്‍ അദ്ദേഹത്തെയും കുടുംബത്തെയും ഒരു മുറിക്കുള്ളിലാക്കി പൂട്ടി. തുടര്‍ന്ന് ആഭരണങ്ങള്‍, വാച്ചുകള്‍, പണം എന്നിവ കവര്‍ന്നു. ബാജിയോയ്ക്ക് ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെങ്കിലും പരുക്കുകള്‍ ഗുരുതരമല്ല. ഇറ്റലിയില്‍ നിന്നുള്ള ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളായ ബാജിയോ 1994 ലോകകപ്പിലെ മിന്നുന്ന പ്രകടനത്തിലൂടെ ലോകത്തിന് പരിചിതനാണ്.

    Read More »
  • കൈകഴുകാന്‍ വെള്ളം കോരി നല്‍കിയില്ല; ഉമ്മയുടെ കൈ തല്ലിയൊടിച്ച് മകന്‍

    കൊല്ലം: കൈകഴുകാന്‍ വെള്ളം കോരി നല്‍കാത്തതിന്റെ പേരില്‍ മകന്‍ ഉമ്മയുടെ കൈ തല്ലിയൊടിച്ചു. ഉമ്മ നല്‍കിയ പരാതിയില്‍ കൊല്ലം കടയ്ക്കല്‍ സ്വദേശി നസറുദ്ദീനെ (45) പൊലീസ് അറസ്റ്റ് ചെയ്തു. തോട്ടുങ്ങല്‍ സ്വദേശി കുല്‍സം ബീവിയുടെ ഇടതുകൈയ്യാണ് ജൂണ്‍ 16ന് മകന്‍ വിറകുകൊള്ളികൊണ്ട് തല്ലിയൊടിച്ചത്. സംഭവദിവസം വൈകിട്ട് നാലരയോടെ വീട്ടിലെത്തിയ നസറുദ്ദീന്‍ ഭക്ഷണം വിളമ്പി നല്‍കാന്‍ ആവശ്യപ്പെട്ടു. പിന്നീട് ഇറച്ചിക്കറിയില്‍ നെയ്യ് കൂടുതലാണെന്നു പറഞ്ഞ് കുല്‍സുമിനെ അസഭ്യം പറഞ്ഞു. കട്ടിലില്‍നിന്ന് വലിച്ചിഴച്ച് ഉമ്മയെ കിണറ്റിന്‍ കരയില്‍ കൊണ്ടുചെന്ന് വെള്ളം കോരി നല്‍കാന്‍ ആവശ്യപ്പെട്ടു. അനുസരിക്കാന്‍ താമസിച്ചു എന്നു പറഞ്ഞാണ് അക്രമിച്ചത്. വീട്ടിലെ വസ്തുക്കളും ഇയാള്‍ തകര്‍ത്തു. കടയ്ക്കല്‍ പൊലീസ് ജാമ്യമില്ലാത്ത വകുപ്പ് ചേര്‍ത്താണ് ഇയാളെ അറസ്റ്റു ചെയ്തിരിക്കുന്നത്. ഇയാള്‍ വീട്ടില്‍ സ്ഥിരം പ്രശ്‌നമുണ്ടാക്കുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു.

    Read More »
  • വിവാഹിതയെന്ന വിവരം മറച്ച്‌വച്ച് ലിവിംഗ് ടുഗെദര്‍; അകന്നതോടെ നിരന്തരം ബലാത്സംഗം ചെയ്തെന്ന പരാതിയുമായി യുവതി

    കൊല്ലം: ഒന്നരവര്‍ഷത്തോളം ലിവിംഗ് ടുഗെദര്‍ പങ്കാളിയായിയിരുന്ന യുവാവ് നിരന്തരം ബലാത്സംഗം ചെയ്തെന്ന പരാതിയുമായി വിവാഹിതയായ യുവതി. വിവാഹിതയാണെന്ന വിവരം മറച്ചുവച്ചാണ് യുവതി കുറ്റിക്കാട് സ്വദേശിയായ യുവാവിനൊപ്പം ലിവിംഗ് ടുഗദര്‍ ആരംഭിച്ചത്. എന്നാല്‍, ഇതിനിടെ തന്റെ പങ്കാളി വിവാഹിതയാണെന്ന വിവരം യുവാവ് തിരിച്ചറിഞ്ഞു. ഇതോടെ ബന്ധത്തില്‍ നിന്നും പിന്മാറാന്‍ യുവാവ് ശ്രമിച്ചതോടെയാണ് യുവതി പീഡന പരാതി നല്‍കിയത്. യുവതിയുടെ പരാതിയില്‍ കുറ്റിക്കാട് സ്വദേശിയായ യുവാവിനെ കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു.ഒമ്പത് മാസം തിരുവനന്തപുരത്തും ആറുമാസം ബംഗളുരുവിലും ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ പിണങ്ങി. തന്റെ സ്വകാര്യദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ പറയുന്നു.

    Read More »
  • ഇന്ത്യക്കാരെ തൊഴിലാളികളാക്കി പീഡനം; ഹിന്ദുജമാര്‍ക്ക് സ്വിറ്റ്സര്‍ലന്‍ഡില്‍ ജയില്‍ ശിക്ഷ

    ജനീവ: ഇന്ത്യക്കാരെ സ്വിറ്റ്സര്‍ലന്‍ഡിലെത്തിച്ച് ചൂഷണം ചെയ്തെന്ന കേസില്‍ ബഹുരാഷ്ട്ര കമ്പനിയായ ഹിന്ദുജ ഗ്രൂപ്പിന്റെ ഉടമകളും ഇന്ത്യന്‍ വംശജരുമായ 4 പേര്‍ക്ക് ജയില്‍ശിക്ഷ. സ്വിറ്റ്സര്‍ലന്‍ഡിലെ ബംഗ്ലാവില്‍ നടന്ന തൊഴില്‍പീഡനങ്ങളുടെ പേരിലാണ് സ്വിസ് കോടതിയുടെ നടപടി. നാല് മുതല്‍ നാലക്കൊല്ലം വരെ തടവുശിക്ഷയാണ് ലഭിച്ചിരിക്കുന്നതെന്നാണ് വിവരം. ഹിന്ദുജയുടെ തലവന്‍ പ്രകാശ് ഹിന്ദുജ, ഭാര്യ കമല്‍, മകന്‍ അജയ്, ഭാര്യ നമ്രത എന്നിവര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. കോടതിവിധിക്കെതിരെ കുടുംബം അപ്പീലും നല്‍കിയിട്ടുണ്ട്. മനുഷ്യക്കടത്തുള്‍പ്പടെ രജിസ്റ്റര്‍ ചെയ്ത കേസുകളിലെല്ലാം നാലുപേരും കുറ്റക്കാരെന്നാണ് കോടതിയുടെ കണ്ടെത്തല്‍. എന്നാല്‍ ഇതുവരെ ആരും തടവുശിക്ഷയ്ക്ക് വിധേയരായിട്ടില്ലെന്ന് കുടുംബത്തിന്റെ അഭിഭാഷകര്‍ അറിയിച്ചു. കുടുംബത്തിന്റെ ബിസിനസ് മാനേജര്‍ നജീബ് സിയായിക്ക് ഒന്നര വര്‍ഷം തടവും ശിക്ഷ ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് തൊഴിലാളികളെ സ്വിറ്റ്സര്‍ലന്‍ഡിലെത്തിച്ച്, തുച്ഛ വേതനം മാത്രം നല്‍കി തൊഴില്‍ പീഡനത്തിന് വിധേയമാക്കുന്നുവെന്നായിരുന്നു ഹിന്ദുജ ഗ്രൂപ്പിനെതിരെരായ കുറ്റം. ജനീവയിലെ അത്യാഢംബര വില്ലയിലായിരുന്നു തൊഴിലാളികളെ എത്തിച്ചിരുന്നത്. ഇവരുടെ പാസ്പോര്‍ട്ടുകള്‍ പിടിച്ചു വയ്ക്കുന്ന കുടുംബം വില്ലയ്ക്ക്…

    Read More »
  • കരിപ്പൂരില്‍ ‘നുണബോംബ്’ ഭീഷണി; യാത്രക്കാര്‍ വലഞ്ഞത് അഞ്ചരമണിക്കൂര്‍

    മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി. ഷാര്‍ജയിലേക്കുള്ള എയര്‍ അറേബ്യ വിമാനത്തിനാണ് ഭീഷണി. ഡോഗ് സ്‌ക്വാഡ് എത്തി പരിശോധന നടത്തിയങ്കിലും ഒന്നും കണ്ടെത്താനായില്ല.ഇന്ന് രാവിലെയാണ് സംഭവം. ഇതേതുടര്‍ന്ന് വിമാനം അഞ്ച് മണിക്കൂറോളം വൈകി യാത്രക്കാര്‍ കയറുന്ന സമയത്താണ് വിമാനത്തിനകത്ത് നിന്ന് ബോംബ് ഭീഷണി അടങ്ങിയ കുറിപ്പ് കണ്ടെത്തുന്നത്. തുടര്‍ന്ന് യാത്രക്കാരെ തിരിച്ചിറക്കുകയും ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ളവര്‍ പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ യാതൊന്നും കണ്ടെത്താനായില്ല. പരിശോധന പൂര്‍ത്തിയായ സാഹചര്യത്തില്‍ യാത്രക്കാരുമായി വിമാനം പുറപ്പെടുവെന്ന് എയര്‍പോര്‍ട്ട് ജീവനക്കാര്‍ അറിയിച്ചു.  

    Read More »
  • യു.പിയില്‍ 16കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; മൂന്ന് കൗമാരക്കാര്‍ അറസ്റ്റില്‍

    ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൗമാരക്കാരായ ആണ്‍കുട്ടികള്‍ കൂട്ടബലാത്സംഗം ചെയ്തു. തുടര്‍ന്ന് ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചു. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. ഭദോഹി ജില്ലയിലെ ഗോപിഗഞ്ചിലാണ് സംഭവം. 15നും 17നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ജൂണ്‍ ഒന്നിന്, വീടിനടുത്തുള്ള കടയിലേക്ക് സാധനം വാങ്ങാന്‍ പോയപ്പോള്‍ മൂന്ന് ആണ്‍കുട്ടികള്‍ വലിച്ചിഴച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നെന്ന് ഗോപിഗഞ്ച് എസ്എച്ച്ഒ സന്തോഷ് കുമാര്‍ സിങ് പറഞ്ഞു. പീഡനദൃശ്യങ്ങള്‍ ഇവര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും ഭീഷണിപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി. വീണ്ടും കടയില്‍ വരാനാവശ്യപ്പെട്ട് പ്രതികള്‍ ശല്യപ്പെടുത്തിയെങ്കിലും പെണ്‍കുട്ടി സമ്മതിക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ വ്യാഴാഴ്ച വീഡിയോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതായും എസ്എച്ച്ഒ പറഞ്ഞു. ഇതറിഞ്ഞതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതികളെ പിടികൂടുകയും ചെയ്തു. വെള്ളിയാഴ്ച പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതായും പ്രതികളായ ആണ്‍കുട്ടികളെ മിര്‍സാപൂര്‍ ജില്ലയിലെ ജുവനൈല്‍ ഹോമിലേക്ക് അയച്ചതായും പൊലീസ് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.  

    Read More »
  • മാതൃസഹോദരിയുടെ മകള്‍ക്കൊപ്പം പൊറുതി; അവരുടെ കുട്ടികളോട് ലൈംഗികാതിക്രമം, രണ്ടാനച്ഛന് ജീവപര്യന്തം തടവും 14.5 ലക്ഷം പിഴയും

    തിരുവനന്തപുരം: രക്തബന്ധത്തില്‍പ്പെട്ട സ്ത്രീയെ ഭാര്യയാക്കി വയ്ക്കുകയും അവരുടെ ആദ്യബന്ധത്തില്‍പ്പിറന്ന പെണ്‍കുട്ടികളോട് ലൈംഗികാതിക്രമം കാട്ടുകയും ചെയ്ത കേസിലെ പ്രതിക്ക് ജീവിതാന്ത്യംവരെ ജീവപര്യന്തം തടവും 14.5 ലക്ഷം രൂപ പിഴയും വിധിച്ചു. ആറ്റിങ്ങല്‍ അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി സി.ആര്‍. ബിജുകുമാറാണ് ശിക്ഷ വിധിച്ചത്. അച്ചന്‍കോവില്‍ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുകയും പള്ളിക്കല്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്ത കേസിലാണ് വിധി. രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. രണ്ടിലും വിചാരണപൂര്‍ത്തിയാക്കിയാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. പ്രതിയുടെ മാതൃസഹോദരീപുത്രിയുടെ കുട്ടികളാണ് ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരകളായത്. ഭര്‍ത്താവുമായി പിണങ്ങിയതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടികളുടെ അമ്മ കുട്ടികളെയും കൂട്ടി പ്രതിക്കൊപ്പം താമസിക്കാന്‍ തുടങ്ങിയത്. പ്രതി കുട്ടികളോട് ലൈംഗികാതിക്രമം കാട്ടുകയും നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. ആരോഗ്യപ്രശ്‌നങ്ങളുണ്ടായിട്ടും ആശുപത്രിയില്‍ കൊണ്ടുപോയില്ല. വാടകവീടുകളില്‍ മാറിമാറിത്താമസിച്ചായിരുന്നു പീഡനം. പ്രതിയുടെ അതിക്രമത്തെത്തുടര്‍ന്ന് പെണ്‍കുട്ടികളും അമ്മയും ബന്ധുവീട്ടില്‍ അഭയം തേടി. ഇതിനെത്തുടര്‍ന്നാണ് കുട്ടികള്‍ പ്രതിക്കെതിരെ പോലീസില്‍ മൊഴി നല്കിയത്. മുതിര്‍ന്ന കുട്ടിയെ അതിക്രമിച്ച…

    Read More »
  • മകളോട് മോശമായി പെരുമാറിയ ആളുടെ മൂക്കിടിച്ച് തകര്‍ത്തു; അമ്മയ്‌ക്കെതിരെയും കേസ്

    പത്തനംതിട്ട: വിദ്യാര്‍ഥിനിയായ മകളോട് ബസില്‍ വച്ച് മോശമായി പെരുമാറിയ ആളുടെ മൂക്കിന്റെ അസ്ഥി ഇടിച്ചു തകര്‍ത്ത സംഭവത്തില്‍ അമ്മയ്‌ക്കെതിരെയും പൊലീസ് കേസെടുത്തു. ദേഹോപദ്രവം ഏല്‍പ്പിച്ചതിനാണ് വിദ്യാര്‍ഥിനിയുടെ അമ്മയ്‌ക്കെതിരെ കേസെടുത്തത്. അതേസമയം പ്രതി രാധാകൃഷ്ണപിള്ള അമ്മയ്ക്ക് നേരെയും കയ്യേറ്റശ്രമം നടത്തിയിരുന്നു. മകള്‍ പറഞ്ഞതിന്‍ പ്രകാരം കാര്യമന്വേഷിക്കാന്‍ എത്തിയപ്പോഴായിരുന്നു രാധാകൃഷ്ണപിള്ള വിദ്യാര്‍ഥിനിയുടെ അമ്മയേയും ഉപദ്രവിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ ഉന്തും തള്ളുമുണ്ടാവുകയും രാധാകൃഷ്ണപിള്ളയുടെ മൂക്കിന്റെ അസ്ഥി വിദ്യാര്‍ഥിനിയുടെ അമ്മ അടിച്ചു തകര്‍ക്കുകയുമായിരുന്നു. സംഭവത്തില്‍ രാധാകൃഷ്ണപിള്ള (59) യ്‌ക്കെതിരെ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു. നെല്ലിമുകള്‍ ജംക്ഷനില്‍ ഇന്നലെ വൈകുന്നേരം അഞ്ചിനാണ് സംഭവം നടന്നത്. സ്‌കൂളില്‍ നിന്ന് ബസില്‍ വീട്ടിലേക്ക് വരികയായിരുന്ന പ്ലസ് ടു വിദ്യാര്‍ഥിനിയോടാണ് രാധാകൃഷ്ണപിള്ള മോശമായി പെരുമാറിയത്. തുടര്‍ന്ന് പെണ്‍കുട്ടി അമ്മയെ ഫോണ്‍ വിളിച്ച് വിവരം പറഞ്ഞു. സ്ഥലത്തെത്തിയ അമ്മ തൊട്ടടുത്ത കടയില്‍ നിന്ന പ്രതിയോട് കാര്യം തിരക്കിയപ്പോള്‍ ഇയാള്‍ ഇവരെയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു.  

    Read More »
  • ടി.പി കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാന്‍ നീക്കം; കോടതിയോടുള്ള വെല്ലുവിളിയെന്ന് കെ.കെ രമ

    കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവു നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. മുന്നോടിയായി കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് സിറ്റി പോലീസ് കമ്മീഷണറോട് റിപ്പോര്‍ട്ട് തേടി കത്തുനല്‍കി. കേസില്‍ ശിക്ഷിക്കപ്പെട്ടവരും കൊടുംക്രിമിനലുകളുമായ മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, ടി.കെ.രജീഷ് എന്നിവര്‍ക്ക് ഇളവുനല്‍കാനാണ് ശ്രമം. കോടതിവിധി മറികടന്നാണ് സര്‍ക്കാരിന്റെ നടപടി. മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, ടി.കെ.രജീഷ് എന്നിവര്‍ ഉള്‍പ്പടെ വിവിധ കേസുകളിലെ 56 പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. കേസിലെ ഇരകളുടെ ബന്ധുക്കള്‍, പ്രതികളുടെ അയല്‍വാസികളും ബന്ധുക്കളും എന്നിവരോട് സംസാരിച്ചശേഷം റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ശിക്ഷായിളവ് തേടി ടിപി കേസ് പ്രതികള്‍ ഒരുമാസം മുന്‍പ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ആവശ്യം തള്ളി. പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് കെ.കെ രമ പറഞ്ഞു. ‘പ്രതികള്‍ക്ക് ഒരു കാരണവശാലും ശിക്ഷായിളവ് കൊടുക്കാന്‍ പാടില്ല എന്നുള്ളത് ഹൈക്കോടതിയുടെ വിധിയില്‍…

    Read More »
Back to top button
error: